കസവുകരയുള്ള മുണ്ടും കറുപ്പ് ഷർട്ടും ആയിരുന്നു എബിയുടെ വേഷം.നീല നിറത്തിലുള്ള നീളൻ പാവാടയും ബ്ലൗസും ആയിരുന്നു ശ്രീക്കുട്ടി. അവന്റെ കാറിൽ ആയിരുന്നു യാത്ര
“നീ ഇവിടെ സ്ഥിരം വരാറുണ്ടോ. ഇല്ലല്ലോ?’
“ഇല്ല ഒന്നോ രണ്ടോ തവണയെ വന്നിട്ടുള്ളൂ. അതും അമ്മയുണ്ടായിരുന്ന സമയത്ത് “
“അമ്മ എങ്ങനെയാ മരിച്ചത്?”
“അറിയില്ല ഒരു ദിവസം വൈകുന്നേരം വന്നപ്പോൾ അമ്മ ഹോസ്പിറ്റലിലാണ്.
ഡോക്ടർമാർ പറഞ്ഞു ഹാർട്ടറ്റാക്ക് ആണെന്ന്. അന്ന് അച്ഛൻ പറഞ്ഞു അച്ഛൻ ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോൾ അമ്മ ബോധംകെട്ട് കിടക്കുകയായിരുന്നുവെന്ന്..ഏട്ടൻ പഠിക്കാനും പോയി ഞാൻ സ്കൂളിലും ആയിരുന്നു. ആ മരണത്തെ ചൊല്ലി അമ്മയുടെ വീട്ടുകാർ വന്ന് കുറെ വഴക്കുണ്ടാക്കി. അമ്മയ്ക്ക് ഹാർട്ടിന് അസുഖം ഒന്നും ഇല്ലായിരുന്നന്നും വേറെ ഏതോ പ്രശ്നത്തിലാണ് അമ്മ മരിച്ചതെന്നും പറഞ്ഞു. അച്ഛനും അമ്മയും തമ്മിൽ നല്ല വഴക്കുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് വഴക്കുണ്ടാക്കിയാൽ അമ്മ ഞങ്ങളെയും കൊണ്ട് അമ്മയുടെ വീട്ടിൽ പോയി നിൽക്കുമായിരുന്നു. പിന്നെ അച്ഛൻ കാലു പിടിച്ചിട്ടൊക്കെയാണ് വന്നുകൊണ്ടിരുന്നത് “
“അമ്മ ഹെൽത്തി ആയിരുന്നില്ലേ?അതോ അമ്മയ്ക്ക് നെഞ്ച് വേദനയോ മറ്റെന്തെങ്കിലും ഉണ്ടെന്ന് പറയുമായിരുന്നുവോ? “
“അങ്ങനെ ഒന്നുല്ല. പിന്നെ എല്ലാവരും പറഞ്ഞു ഒരു ഹാർട്ടറ്റാക്ക് വരാൻ എത്ര നേരം വേണം ചെറുപ്പക്കാർ പോലും ഇപ്പോൾ വഴിയിൽ പോലും വീണ് മരിക്കുന്നില്ലേ, അങ്ങനെയൊക്കെ..അച്ഛന്റെ വീട്ടുകാരായിട്ട് ഞങ്ങൾക്ക്
ആരുമില്ല”
എബിക്ക് അതിലൊരു ദുരൂഹത തോന്നി. പെട്ടെന്ന് ഭാര്യ മരിക്കുക. അതും രോഗം ഒന്നുമില്ലാത്ത ഒരാൾ
“അച്ഛൻ പണ്ടേ വളരെ കുഞ്ഞിലെ തന്നെ വളരെ ദേഷ്യത്തിലുള്ള ആളായിരുന്നു. ഞങ്ങളോട് എല്ലാം പെട്ടെന്ന് ദേഷ്യപ്പെടും. നല്ല അടി വെച്ചു തരും. അമ്മ മരിച്ചു കഴിഞ്ഞപ്പോൾ ചേട്ടനെ വെളിയിൽ വിട്ടു പഠിപ്പിക്കാൻ തീരുമാനിച്ചത് അച്ഛനായിരുന്നു. ചേട്ടന് പോകാൻ യാതൊരു താൽപര്യമില്ലായിരുന്നു. എന്നെ വിട്ടുനിൽക്കാൻ ചേട്ടന് അന്നും
ഇഷ്ടമല്ല”
“എന്നിട്ട്?”
“അച്ഛനാണ് പറഞ്ഞത് വെളിയിൽ പോയി പഠിക്ക്. ഒരുപാട് തൊഴിലവസരങ്ങൾ ഉണ്ട് ഇവിടെനിന്ന് ഇനി ഒരു ഭാവിയും ഉണ്ടാകില്ലന്നൊക്കെ,”
“പിന്നെ അത് കഴിഞ്ഞ് എന്നാണ് നോർമൽ അല്ലാതെ നിന്നോട് പെരുമാറാൻ തുടങ്ങിയത്?”
“അതെനിക്ക് വ്യക്തമായ ഓർമയില്ല. ഞാൻ ഓർക്കുമ്പോൾ ഒരു രാത്രി എന്റെ അടുത്ത് വന്നിരിക്കുന്നതും എന്റെ ശരീരത്തിൽ തൊടുന്നതും ഒക്കെ ആയിരുന്നു. ഞാൻ പേടിച്ചു പോയി. അന്ന് ഞാൻ ഉറങ്ങുന്ന പോലെ കിടന്നു. പിന്നെ ഇടയ്ക്കിടെ അച്ഛന്റെ നോട്ടം ശരിയല്ലെന്ന് എനിക്ക് തോന്നി. നോക്കുന്നത് ശരിയല്ല. ഞാൻ ബാത്റൂമിൽ കയറി കുളിക്കുമ്പോൾ അസ്വഭാവികമായി അവിടെ ഇവിടെ നിൽക്കുന്നത് കാണാം. ഒരു ദിവസം ഞാൻ ഡ്രസ്സ് മാറുമ്പോൾ മുറിയുടെ വെളിയിൽ നിൽക്കുന്ന കണ്ടു
പിന്നെപ്പിന്നെ എനിക്കതൊരു പേടിയായി. വാതിൽ മുറുക്കെ അടച്ചിട്ടേ ഞാൻ അവിടെ ഇരിക്കുകയോ കിടക്കുകയോ ഉറങ്ങുകയോ ഒക്കെ ചെയ്യുള്ളൂ. പിന്നെ പിന്നെ അച്ഛന് മടി ഇല്ലാതായി. ഓപ്പൺ ആയിട്ട് തന്നെ ഓരോന്നൊക്കെ പറയാൻ തുടങ്ങി. പരീക്ഷ തീർന്ന ദിവസമാണ് ഏറ്റവും വലിയ ആക്രമണം ഉണ്ടായത് ഒരു വിധത്തിലാണ് ഞാൻ അതിൽ നിന്നും രക്ഷപ്പെട്ടതും. അങ്ങനെയാണ് ഞാനന്ന് മുന്നില് ചാടിയത് “
അവൻ പിന്നെ അതിനെക്കുറിച്ച് സംസാരിക്കാൻ താല്പര്യം കാണിച്ചില്ല. അവൻ ആ ടോപ്പിക്ക് അവൻ അവിടെ നിർത്തി. പക്ഷേ അവൾടെ അമ്മയെ അവളുടെ അച്ഛൻ കൊ-, ന്നതാണോ എന്നൊരു സംശയം. അന്നത്തെ ദിവസം അവനിൽ രൂപപ്പെട്ടു.
അവൻ വേദനയോടെ അവളെ നോക്കി എന്തുമാത്രം വേദന സഹിച്ചിട്ട് ആയിരിക്കും ആ പെൺകുട്ടി ആ രണ്ടുവർഷം ആ വീട്ടിൽ കഴിഞ്ഞതെന്ന് അവൻ ആലോചിച്ചുനോക്കി. എങ്ങോട്ടും പോകാൻ ഇല്ലാതെ ആരോടും പറയാൻ ഇല്ലാതെ സ്വന്തം അച്ഛനെപ്പോ ഉപദ്രവിക്കും എന്നോർത്ത് ഓർത്ത് ഒരു മകൾ ഒരു വീട്ടിൽ കഴിയുന്നു.
അങ്ങനെ എത്രയെത്ര പെൺമക്കൾ എത്രയെത്ര വീടുകളിൽ അച്ഛന്റെ, ആങ്ങളയുടെ, ബന്ധുക്കളുടെ, അപമാനം സഹിച്ചു കൊണ്ട്, അവരുടെയൊക്കെ കണ്ണുകൾ തന്നിലേക്ക് നീളുന്നുണ്ടോ എന്ന് പേടിച്ച് ഉറങ്ങാത്ത രാവുകൾ തള്ളിനീക്കുന്നുണ്ടാവും?
അവന് ആ നിമിഷം അയാളെ കൊ-, ല്ലാൻ തോന്നി. സത്യമായിട്ടും കൊ-, ല്ലാൻ തോന്നി.
ശ്രീക്കുട്ടിയെ ഓരോ ദിവസം കഴിയുംതോറും എബി കൂടുതൽ കൂടുതൽ സ്നേഹിക്കുന്നത് അവന്റെ ഉള്ളറിയുന്നുണ്ടായിരുന്നു
ഒരിക്കലും അവളെ മറ്റൊരാൾക്കും, മറ്റൊന്നിലേക്കും വിട്ടുകൊടുക്കില്ലെന്ന് ആ നിമിഷം അവൻ തീരുമാനിച്ചു
അവർ ഗുരുവായൂരമ്പലയുടെ അമ്പലത്തിന്റെ നടയിൽ എത്തിയിരുന്നു
“ഇവിടെ നില്ക്കു ട്ടോ ഞാൻ വേഗം വരാം “
അവന്റെ കയ്യിൽ മൊബൈലും പേഴ്സും കൊടുത്തിട്ട് അവൾ അകത്തു കയറി. എന്ത് അത്ഭുതം ആണെന്ന് അറിയില്ല. തിരക്ക് തീരെയില്ല. അവളുടെ ഫോൺ ശബ്ടിക്കുന്നത് കേട്ട് അവൻ എടുത്തു നോക്കി. നമ്പർ ആണ്
വീണ്ടും കാൾ…
അവൻ എടുത്തു
“ഹലോ “
ഒരു പുരുഷ സ്വരം
“ആരാണ്?”
“ഞാനവളുടെ ത-,ന്തയാടാ നാ-,യെ.. നീ എത്ര നാൾ അവളെയിങ്ങനെ ഒളിപ്പിച്ചു വെയ്ക്കുമെടാ. കല്യാണം കഴിഞ്ഞു എന്ന് കള്ളം പറഞ്ഞാൽ ഞാൻ അറിയില്ല എന്ന് കരുതിയോ നീ..അവളുടെ നമ്പർ എനിക്ക് കിട്ടില്ല എന്ന് കരുതിയോ? ഞാൻ കൊണ്ട് പോകുമെടാ അവളെ.”
അവൻ ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് കുറച്ചു അങ്ങോട്ട് മാറി നിന്നു
“നീ വരുന്നതിന് മുന്നേ ഞാൻ നിന്നെ വന്നു കാണും. നേരിട്ട്. നിന്റെ ഭാര്യയെ നീ കൊ-, ന്നത് പോലെ നിന്നെ ഞാൻ കൊ-, ല്ലും. ഇപ്പോൾ ഞാൻ ഗുരുവായൂർ അമ്പലനടയിലാ… ഈ പറഞ്ഞത് നീ എഴുതി വെച്ചോ.. നിനക്കായുസ്സില്ലടാ. എബി നിന്നെ കാണുന്ന വരെയേ ഉള്ളു നിനക്ക് ആയുസ്സ്.. അതിനു വലിയ താമസമില്ല. എന്റെ പെണ്ണിനെ ഇനി നീ കാണില്ല. ജീവിതത്തിൽ ഒരിക്കലും കാണില്ല. ഗുരുവായൂരപ്പൻ സത്യം “
പൊടുന്നനെ ക്ഷേത്രത്തിൽ മണി മുഴങ്ങി. ശ്രീ അടുത്ത് വന്നപ്പോഴേ അവൻ കണ്ടുള്ളു
“ഞാൻ എവിടെയൊക്കെ നോക്കി “
“ഞാൻ നിന്നെ കല്യാണം കഴിക്കാൻ പോവാ “അവൻ പെട്ടെന്ന് പറഞ്ഞു
“ങേ?”അവൾ ഞെട്ടിപ്പോയി
“Yes…”അവൻ സീരിയസ് ആയിരുന്നു
ശ്രീ കരയണോ ചിരിക്കണോ എന്ന് അറിയാതെ അവനെ നോക്കി നിന്നു
“അത് വരെ നീ എന്റെ വീട്ടിൽ താമസിച്ചാൽ മതി. കുറച്ചു നാള്..”
“എന്താ എബിച്ചായാ കാര്യം?”
“അത് ഞാൻ പിന്നെ. പറയാം.നമുക്ക് തത്കാലം എന്റെ വീട്ടിൽ പോകാം “
അവന്റെ മുഖത്തു ഗൗരവം നിറഞ്ഞു
തുടരും…..