പിരിയാനാകാത്തവർ – ഭാഗം 23, എഴുത്ത്: അമ്മു സന്തോഷ്

ക്ഷേത്രത്തിൽ തൊഴുതു ഇറങ്ങിയിട്ട് അവർ വീട്ടിലേക്ക് പോയി. ഡേവിഡ് പരാതി പറഞ്ഞു തുടങ്ങിയിരുന്നു. കൊച്ചിനെ കാണാൻ കിട്ടിന്നില്ല എന്ന് പലതവണ പറഞ്ഞു. അവൾ മിക്കവാറും അവധി കിട്ടുമ്പോൾ എബിയുടെ ഫ്ലാറ്റിൽ പോരും. അതായിരുന്നു സത്യം

അത് കൊണ്ട് തന്നെ ഇക്കുറി പപ്പയുടെ അടുത്ത് പോകാൻ തീരുമാനിച്ചു

അവളുടെ റിസൾട്ട്‌ വന്നു

Dictinction ഉണ്ട്

“ചിലവുണ്ട് “

അവൻ കളി പറഞ്ഞു

“എബിച്ചായൻ കാശ് തന്നാൽ ട്രീറ്റ്‌ തരാം”

അവൾ അതെ നാണയത്തിൽ തിരിച്ചടിച്ചു. അവർ വീട്ടിൽ എത്തി. ഡേവിഡ് കാത്തു നിന്നിരുന്നു

“പപ്പയെ മറന്നോ മോള് “

ശ്രീക്കു അത് കേട്ടിട്ട് സങ്കടം വന്നു

“അങ്ങനെ ഒന്നും പറയല്ലേ പപ്പാ “

അവൾ അയാളെ കെട്ടിപ്പിടിച്ചു

“എബിച്ചായൻ കൊണ്ട് വരാഞ്ഞിട്ടാ,

“ഉടനെ എന്റെ തലയിൽ വെച്ചോണം പോടീ “

അവൻ മുറിയിലേക്ക് പോയി. കുറെ നേരം അവൾ ഡെവിഡിന്റെ ഒപ്പം ഇരുന്നു. അടുക്കളയിൽ ചെന്നു അവരോട് സംസാരിച്ചു

രാത്രി ആയി തുടങ്ങി

അവൾക്ക് ഇഷ്ടം ഉള്ള ഭക്ഷണം ഉണ്ടാക്കിച്ചു ഡേവിഡ് ഭക്ഷണം കഴിക്കുമ്പോഴും കലപില എന്ന് സംസാരിച്ചു കൊണ്ടിരുന്നു ശ്രീ

“എടി കുറച്ചു റസ്റ്റ്‌ കൊടുക്കെടി..നിനക്ക് നാക്ക് കഴയ്ക്കുന്നില്ലേ?”

“ഇല്ലാ “

“ഭയങ്കരം തന്നെ..”

അവൾ പോടാ എന്നൊരു ആംഗ്യം കാണിച്ചു. അവൻ ഒരെണ്ണം കൊടുത്തിട്ട്. മുറിയിലേക്ക് പോരുന്നു. ശ്രീ പുറകെ..

അവനെ തിരിച്ചടിച്ചിട്ടേ അവൾക്ക് സമാധാനം ആയുള്ളൂ

“അതേയ് കല്യാണം കഴിക്കുമെന്ന് പപ്പയോടു പറയണ്ടേ?”

“ആര് കല്യാണം കഴിക്കുമെന്ന് “

അവൻ ലാപ്ടോപ് എടുത്തു മടിയിൽ വെച്ചു

“എബിച്ചായൻ “

“ഞാൻ ആരെ കല്യാണം കഴിക്കാൻ പോണു?”

അവൻ നിഷ്കളങ്ക ഭാവത്തിൽ ഒന്ന് നോക്കി. അവനെ മറിച്ചിട്ട് ആ നെഞ്ചിൽ ഒന്നിടിച്ചു അവൾ

“കൊ-,ല്ലും ഞാൻ എന്നോട് നേരെത്തെ പറഞ്ഞില്ലേ?”

“ഞാൻ വെറുതെ പറഞ്ഞതല്ലേ “

“ആണോ “

ആ മുഖം വാടി. കണ്ണുകൾ നിറഞ്ഞു. എബി പെട്ടെന്ന് അവളെ ചേർത്ത് പിടിച്ചു

“വെറുതെ അല്ല.കരയണ്ട.. എബി കെട്ടും നിന്നെ “

അവൾ ചുണ്ട് കടിച്ചു നോക്കി

“പക്ഷെ കല്യാണം കഴിഞ്ഞാലും കോഴ്സ് കഴിഞ്ഞു മാത്രേ നീ ഭാര്യ ആവുകയുള്ളു. അതാണ് കണ്ടിഷൻ..പഠിച്ചു ജയിച്ചില്ലേ ഡിവോഴ്സ് ചെയ്തു കളയും നോക്കിക്കോ “

“അതെന്തൊരു ഇടപാടാ.. അതും പഠിത്തവുമായിട്ട് എന്താ ബന്ധം?”

അവൾ മുഖം വീർപ്പിച്ചു

“അതിനു സമ്മതമാണേൽ കെട്ടാം “

“എന്ത് കഷ്ടം ആണെന്ന് നോക്ക് “

അവൾ പിണങ്ങിയ പോലെ അവനെ നോക്കി

“പെണ്ണെ നിനക്ക് ഇരുപതു തികഞ്ഞിട്ടില്ല. ഇനിം മൂന്ന് വർഷം ഉണ്ട് കോഴ്സ്. ഇപ്പോൾ ഞാൻ കെട്ടുമെന്ന് പറഞ്ഞത് നിന്റെ തന്ത ആവശ്യമില്ലാതെ പ്രശ്നം ഉണ്ടാകാതിരിക്കാൻ ആണ്
ഇനി. ഞാൻ എത്ര പേരോട് ബോധിപ്പിക്കാൻ ഉണ്ടെന്ന് അറിയാമോ. പള്ളിയിൽ ഒക്കെ വലിയ. പ്രശ്നം ആകും. പപ്പാ എന്ത് പറയുമോ എന്തോ..”

“മൊത്തം പ്രശ്നം ആണ് അല്ലേ…”

“നീ തന്നെ ആണ് ഏറ്റവും വലിയ പ്രശ്നം “

“എന്നാ എന്നെ കൊണ്ട് കള “

അവൾ ഒരു നുള്ള് കൊടുത്തു

“ആക്രിക്ക് പോലും വേണ്ട “

അവൻ പറഞ്ഞു

അവൾ കുറച്ചു നേരം നോക്കിയിരുന്നിട്ട് ആ മുഖം പിടിച്ചു ചുണ്ടിൽ അമർത്തി ഒരുമ്മ കൊടുത്തു.

ഒരു നിമിഷം, ആ ഒരു നിമിഷം കൊണ്ട് തളർന്നു പോയി എബി. അവൾ മുറിയിൽ നിന്ന് ഓടിപ്പോകുകയും ചെയ്തു. അവൻ കിടക്കയിലേക്ക് കിടന്നു

എന്താ സംഭവിച്ചത്. ഈ പെണ്ണിന് ഭ്രാന്ത് പിടിച്ചോ

ഒരുമ്മ….ഹൊ, എന്തൊരു ഉമ്മയായിരുന്നു. ചെറിപ്പഴം പോലെ മധുരവും പുളിയും ഉള്ള ഉമ്മ

ഡേവിഡ് അവർ തമ്മിലുള്ള ബന്ധം മാറിയത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രാത്രി എബിയുടെ മുറിയിൽ ഡേവിഡ് വന്നു

“ഞാൻ അങ്ങോട്ട് വരാൻ തുടങ്ങുകയായിരുന്നു “

“അതല്ലേ ഞാൻ ഇങ്ങോട്ട് വന്നത് “

ഡേവിഡ് കട്ടിലിൽ ഇരുന്നു

“പപ്പാ അവളുടെ അച്ഛൻ വിളിച്ചു “

പിന്നെ അവൻ അത് വിശദമായി പറഞ്ഞു

“എടാ അങ്ങനെ കെട്ടാൻ ആണെങ്കിൽ സഹായിക്കുന്ന എല്ലാരും ഓരോ പെണ്ണുങ്ങളെ കേട്ടണ്ടേ?”

“എനിക്കു അവളെ ഇഷ്ടമാ പപ്പാ..അതിലുപരി അവൾക്ക്. എന്നെ ഇഷ്ടമാ. നമ്മളെ സ്നേഹിക്കുന്നവരുടെ കൂടെയല്ലേ നമ്മൾ കഴിയേണ്ടത് “

“തത്വം ഒക്കെ നല്ലതാ. പക്ഷെ അവളൊരു ഹിന്ദു കൊച്ചാ. പള്ളിയിൽ വെച്ച് എങ്ങനെ നടത്തും.വലിയ പ്രശ്നം ആകും എബി “

“ഒരു തവണ സഭ അറിഞ്ഞു ഒരു നസ്രാണി കൊച്ചിനെ തന്നെ കല്യാണം കഴിക്കാൻ ഉറപ്പിച്ചതല്ലേ. പള്ളി മുറ്റത്ത്‌ നിന്ന് വിയർത്തു നാറിയത് മറന്നില്ലല്ലോ..എനിക്കു പള്ളി വേണ്ട. രജിസ്റ്റർ മാര്യേജ് മതി. പപ്പാ മതി സാക്ഷി പിന്നെ ദൈവവും “

“നീ ഒന്ന് അടങ്ങ് എബി. ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ട്.. ഹൊ മനുഷ്യൻ ടെൻഷൻ ആയിട്ട് പാടില്ല.. ഇതിങ്ങനെ ഒക്കെ വരുമെന്ന് ഞാൻ ഊഹിച്ചു. പക്ഷെ നീ മൂക്കും കുത്തി വീഴുമെന്ന് ഇത്രയും പെട്ടെന്ന് കരുതി ഇല്ല.. ഹൊ ആ പെണ്ണിനെ സമ്മതിച്ചു മോനെ..”

എബി ഒന്ന് ചമ്മി

“പപ്പാ പോയെ.. ഉറക്കം വരുന്നു “

“ഉറക്കം ഇല്ലാത്ത രാവുകൾ എനിക്ക് തന്നിട്ട് നീ ഉറങ്ങിക്കോ ട്ടോ. തമ്പുരാനെ ഞാൻ ആരോടൊക്കെ മറുപടി പറയേണ്ടി വരും ‘

എബി ആ പോക്ക് നോക്കി ചിരിച്ചു

തുടരും….

Leave a Reply

Your email address will not be published. Required fields are marked *