താലി, ഭാഗം 64 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശി ആ വീടിനുള്ളിലേക്ക് കയറിയതും മൊത്തം പൊടിയും മാറലയും ആണ് കാശി നന്നായി തന്നെ തുമ്മാൻ തുടങ്ങി….അവൻ അകത്തേക്ക് കയറി ഓരോ ചുവടു മുന്നോട്ട് വയ്ക്കുമ്പോഴും മുന്നിൽ എന്താ എന്താ എന്നൊരു ചിന്ത അവന്റെ മനസിൽ ഉണ്ടായിരുന്നു പോരാത്തതിന് ഇരുട്ടും…

കാശി ഓരോ ഭാഗത്തയി സൂക്ഷിച്ചു നോക്കുന്നുണ്ട്….. ആ അഡ്രെസ്സ് ആര് എഴുതിയത് ആണെന്ന് കാശിക്ക് അറിയില്ല ഇതിനുള്ളിൽ നിനക്ക് ഉള്ള തെളിവ് ഉണ്ട് എന്ന് മാത്രം ഉണ്ടായിരുന്നു.,… കാശി ആ വീടിന്റെ മുക്കും മൂലയും വേഗത്തിൽ തന്നെ നോക്കി കാരണം ഭദ്രയെ കണ്ടെത്തുക എന്നത് ആണ് അവന് പ്രധാനം….. നോക്കി നോക്കി അവസാനം കാശി ഒരു ചെറിയ മുറിയിൽ എത്തി അവിടെ ഒരു ഇരുമ്പ് പെട്ടി ഇരിപ്പുണ്ട് കാശി ഒന്ന് സംശയിച്ചു നിന്നു എങ്കിലും അത് തുറന്നു നോക്കാൻ തീരുമാനിച്ചു…കാശി പേടിയോടെയും വിറയലോടെയും അതിന് നേരെ കൈ നീട്ടി….

അവൻ അതിൽ തൊട്ടപ്പോൾ തന്നെ പെട്ടന്ന് അവന്റെ മുന്നിലേക്ക് ഒരു കറുത്ത പൂച്ച എടുത്തു ചാടി… കാശി ഞെട്ടി കൊണ്ട് പുറകിലേക്ക് നീങ്ങി…ആ പൂച്ച തന്നെ ആ പെട്ടി തട്ടി താഴെ ഇട്ടു….

കാശി ഫോണിലെ ഫ്ലാഷ് ഓൺ ആക്കി ആ പെട്ടി തുറന്നു നോക്കി…… കുറച്ചു ഫോട്ടോസ് ആണ്…. പിന്നെ ഒരു വല്യ ഡയറി…. ഫോട്ടോസ് ഒക്കെ പലതും നശിച്ചിരുന്നു നശിച്ചു പോകാത്ത കുറച്ചു ഫോട്ടോസ് കിട്ടി കാശി അത്രയും ശ്രദ്ധയോടെ എടുത്തു പിന്നെ അതിനുള്ളിൽ ഉണ്ടായിരുന്നത് കുറച്ചു  താളിയോലകൾ ആയിരുന്നു അതും പകുതി നശിച്ചു…… കാശി എടുക്കണോ വേണ്ടേന്ന് സംശയിച്ചു പിന്നെ എടുത്തു……. അത്രയും എടുത്തു കാശി ഒന്നുടെ അവിടെ നോക്കിയിട്ട് പുറത്ത് ഇറങ്ങി വീട് പൂട്ടി താക്കോൽ വച്ച് വരുമ്പോൾ മുത്തശ്ശി അവിടെ ഇല്ല കാശി കുറെ വിളിച്ചു അവിടെ ഒക്കെ നോക്കി കണ്ടില്ല…

ഈശ്വര മുന്നിൽ ഉള്ളത് മായ കാഴ്ചകൾ ആണോ….. ആരാ ഈ അഡ്രെസ്സ് തന്നത് ഇതിൽ എന്താ എന്നൊന്നും അറിയില്ല ഭദ്രയിലേക്ക് എത്താൻ ഉള്ള വഴി എന്ന് മാത്രം അറിയാം……സ്വയം പറഞ്ഞു കൊണ്ട് കാശി എല്ലാം തന്റെ ബാഗിൽ വച്ച് യാത്ര തുടർന്നു…

കാശി കോട്ടയത്തേക്ക് പോകാൻ തീരുമാനിച്ചത് ബസിൽ ആയിരുന്നു….സ്റ്റാൻഡിൽ എത്തി ബസിൽ കയറി ഒരു സീറ്റ് കണ്ടു പിടിച്ചു ഇരിപ്പ് ഉറപ്പിച്ചു….കുറച്ചു കഴിഞ്ഞു അവന്റെ അടുത്തേക്ക് ഒരു അമ്മയും കുഞ്ഞും ഇരുന്നു കാശി അവരെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് നോക്കി ഇരുന്നു…….

അപ്പോഴാണ് കാശിയുടെ ഫോൺ റിങ് ചെയ്തത്……വിഷ്ണുന്റെ കാൾ ആയിരുന്നു….

ഹലോ….

എവിടെ ഡാ….. നീ വീട് പൂട്ടി പോകുന്നത് കണ്ടു……

ഞാൻ എന്റെ ഭാര്യ വീട് വരെ ഒന്ന് പോയിട്ട് വരാം….കാശി പറഞ്ഞു.

അതിന് അവൾക്ക് വീട്…..വിഷ്ണു സംശയത്തിൽ ചോദിച്ചു.

അതൊക്കെ ഉണ്ട് കുറച്ചു ദൂരെയാണ് കോട്ടയത്തു……കാശി പറഞ്ഞു.

ഓഹ് അപ്പോൾ അന്ന് പറഞ്ഞ ഹണിമൂൺ ട്രിപ്പ്‌….. പക്ഷെ നീ ഒറ്റക്ക് അല്ലെ ഇറങ്ങിയത് അവൾ ഉണ്ടോ കൂടെ……കാശി എന്ത് പറയുമെന്ന് ആലോചിച്ചു.

ഞാൻ നിന്നെ പിന്നെ വിളിക്കാം വിഷ്ണു…..കാശി വേഗം കാൾ കട്ട്‌ ആക്കി….

ബസ് സ്റ്റാർട്ട്‌ ആക്കിയതും കാശി ഡയറി ബാഗിൽ നിന്ന് എടുത്തു…..

കാശി കൗതുകത്തോടെ ഡയറി തുറന്നു…..

ഇനി കുറച്ചു പാസ്റ്റ് ആണേ…….

ഞാൻ ഇന്ദുജവർമ്മ….. ചന്ദ്രോത്ത് തറവാട്ടിൽ രഘുവർമ്മയുടെയും ഗൗരി വർമ്മയുടെയും മൂന്നു മക്കളിൽ മൂത്തവൾ…..ഇനി രണ്ടനിയമ്മാർ ആണ് എനിക്ക് ഉള്ളത്….. മഹീന്ദ്രവർമ്മ എന്ന മഹി അടുത്ത ആള് മോഹൻ മൂത്ത കുട്ടി എന്ന പരിഗണനയും കുടുംബത്തിലെ പെൺത്തരി കൂടെ ആയത് കൊണ്ട് അതിന്റെ എല്ലാ സ്വാതന്ത്ര്യവും സ്നേഹം ഒക്കെ ആവശ്യത്തിലധികം അവർ നൽകി…

പഠിക്കാൻ ആയി സ്വന്തം കോളേജിൽ ചേരുമ്പോൾ ആയിരുന്നു എന്റെ ജീവിതം മാറ്റി മറിക്കാൻ ആയി ഒരാൾ വരുന്നത്….. ജോൺസാമൂവൽ എന്റെ ഇച്ചായൻ… സ്ഥലംമാറി വന്ന പുതിയ വില്ലേജ് ഓഫീസർ അത് ആയിരുന്നു ഇച്ചായൻ…….

കോളേജിൽ പോകാൻ ദൂരമുള്ളത് കൊണ്ട് ബസിൽ ആയിരുന്നു യാത്ര….. ആ യാത്രയിൽ ആണ് ഇച്ചായനും ഞാനും കണ്ടു മുട്ടിയത്….. ആ ബസിലെ സ്ഥിരം യാത്രക്കാർ ആയത് കൊണ്ട് തന്നെ തമ്മിൽ പരിചയപെടാൻ അധികസമയം വേണ്ടി വന്നില്ല…. പരിചയപെട്ടു നാല് മാസം ആയപ്പോൾ തന്നെ ആളുമായ് പ്രണയത്തിലായി…

രണ്ടുവീട്ടുകാരും നാട്ടിലെ പ്രമാണിമാർ ആണെന്ന് തന്നെ പറയാം….അതുകൊണ്ട് തന്നെ വിവാഹത്തിനു നല്ലത് പോലെ എതിർപ്പ് ഉണ്ടാകുമെന്നും അറിയാമായിരുന്നു…..എങ്കിലും തമ്മിൽ പിരിയാൻ വയ്യാത്ത വിധം അടുത്ത് പോയിരുന്നു……

അധികം വൈകാതെ തന്നെ എന്റെ വീട്ടിൽ വിവരമറിഞ്ഞു അച്ഛന് ജാതിയും മതവും ജാതകവും പേരും ഒക്കെ പ്രശ്നമായിരുന്നു… എന്റെ പഠിത്തം നിർത്തി…അവസാനവർഷ പരീക്ഷ കൂടെ കഴിഞ്ഞു വീട്ടിൽ പറഞ്ഞു അവരുടെ സമ്മതത്തോടെ വിവാഹം കഴിക്കാം എന്ന ഞങ്ങടെ തീരുമാനം ഒക്കെ പാടെ തെറ്റി…

എന്നെ പുറത്തേക്ക് എങ്ങും വിടാതെ വീട്ടു തടവിൽ ആക്കി……ഇച്ചായനോട് സംസാരിക്കാൻ എനിക്ക് വേറെ മാർഗങ്ങൾ ഒന്നുമില്ലായിരുന്നു….. ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി ഇച്ചായനോട് സംസാരിക്കാൻ ഒരവസരം പോലെ എന്നെയും കൂട്ടി തിരുമേനിയെ കാണാൻ പോകാൻ തീരുമാനിച്ചു……

ആ സമയം എങ്ങനെ എങ്കിലും അവരുടെ കണ്ണ് വെട്ടിച്ചു ഇച്ചായനെ കാണാൻ പോകാമെന്ന് ഉറപ്പിച്ചു പക്ഷെ അവിടെയും തന്റെ പ്രതീക്ഷ തെറ്റി…..അച്ഛനും അമ്മയും അടക്കം കുടുംബത്തിലെ എല്ലാവരും തനിക്ക് ഒപ്പം ഉണ്ടായിരുന്നു അവിടെയും തന്റെ പ്രതീക്ഷ തെറ്റി……..

തിരുമേനി എല്ലാവരോടും തന്റെ കല്യാണം ഉടനെ നടത്താൻ പറഞ്ഞു ഇല്ലെങ്കിൽ പേര് ദോഷം കേൾപ്പിക്കുമെന്ന് ഉറപ്പ് പറഞ്ഞു അതോടെ തന്റെ മുന്നോട്ട് ഉള്ള ജീവിതം എങ്ങനെ എന്നത് എനിക്ക് ഒരു ചോദ്യചിഹ്നമായി മാറി……

തിരികെ വീട്ടിൽ എത്തിയ സമയം മുതൽ തനിക്ക് വേണ്ടി പയ്യനെ കണ്ടെത്തുന്ന തിരക്കിൽ ആയിരുന്നു വീട്ടുകാർ… അച്ഛനും അമ്മാവമാരും അതിന് വേണ്ടി ഉള്ള തിടുക്കം കൂട്ടി അവർക്ക് എങ്ങനെ എങ്കിലും എന്റെ വിവാഹം എത്രയും പെട്ടന്ന് നടത്തിയെ മതി ആകു എന്ന് ആയി……

അതിന് വേണ്ടി അധികം വൈകാതെ തന്നെ അവർ ഒരു പയ്യനെയും കണ്ടെത്തി….. ഒരു ആശ്രീതന്റെ മകൻ വക്കീൽ പഠിത്തം കഴിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു നാട്ടിലെ പ്രമാണിയുടെ മോളെ കെട്ടാൻ അയാൾക്ക് ഒരു എതിർപ്പും ഉണ്ടായിരുന്നില്ല…..

ഏറ്റവും അടുത്ത ദിവസം തന്നെ പെണ്ണ്കാണലും ഉറപ്പിക്കലും നടന്നു… പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ അയാളോട് കരഞ്ഞു കാൽ പിടിച്ചു പറഞ്ഞു തനിക്ക് മറ്റൊരാളെ ഇഷ്ടമാണ് വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് പക്ഷെ അയാൾ അതിന് തയ്യാർ ആയില്ല അയാൾക്ക് വേണ്ടത് പണമാണെന്ന് മനസ്സിലായി…..അവിടെയും തന്റെ പ്രതീക്ഷകൾ തെറ്റി….

അങ്ങനെ ഇരിക്കെ ആണ് ആ ഞെട്ടിക്കുന്ന വിവരം ഞാൻ അറിഞ്ഞത് എന്റെ വയറ്റിൽ ഒരു ജീവൻ കൂടെ വളരുന്നുണ്ട് എന്ന്….. അത് തന്റെ വീട്ടിൽ അറിഞ്ഞാൽ ഉറപ്പ് ആയി കുഞ്ഞിനേയും തന്നെയും കൊല്ലുമെന്ന്  അറിയാമായിരുന്നു…….. തന്റെ സങ്കടം കണ്ടു സഹിക്കാതെ തന്നെ സഹായിക്കാൻ ദൈവദൂതനെ പോലെ ആയിരുന്നു അവന്റെ വരവ്…

തുടരും….