താലി, ഭാഗം 68 – എഴുത്ത്: ലക്ഷ്മി ശ്രീനു

ദുർഗ്ഗ……ദേവൻ വിളിച്ചു ഹരിയോട് എന്തോ പറയാൻ ദേഷ്യത്തിൽ തുടങ്ങിയ ദുർഗ്ഗ അത് നിർത്തി…..

നിനക്ക് എന്തിന ഭദ്രയോട് ഇത്ര ദേഷ്യം അവൾ നിന്റെ കൂടെപ്പിറപ്പ് ആണ്…… ദേവൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു….

കൂടെപ്പിറപ്പ്…… എനിക്ക് എങ്ങനെ അവളോട് ദേഷ്യം തോന്നാതെ ഇരിക്കും സന്തോഷം മുഴുവൻ അവൾക്ക് ദുഃഖം മുഴുവൻ എനിക്ക്……ദുർഗ്ഗ പറഞ്ഞു.

നിന്റെ ജീവിതത്തിൽ എന്താ നടന്നത് എന്ന് എനിക്ക് അറിയില്ല പക്ഷെ ഭദ്ര ഈ കഴിഞ്ഞ വർഷങ്ങൾ അത്രയും അനാഥ തന്നെ ആയിരുന്നു….. അങ്ങനെ ഉള്ളപ്പോൾ ആ പാവത്തിനോട് നിനക്ക് ദേഷ്യം തോന്നേണ്ട ആവശ്യം……….ദേവൻ അവന്റെ സംശയം ചോദിച്ചു.

അനാഥ…… ഏഴാമത്തെ വയസ്സിൽ എന്നിൽ നിന്ന് അനാഥ എന്ന ലേബൽ മാറി…… കാരണം ഏഴാം വയസ്സിൽ എന്നെ അവിടെ നിന്ന് ഒരു ഫാമിലി കൊണ്ട് പോയിരുന്നു……അവിടെ നിന്നാണ് എന്റെ കഷ്ടകാലം തുടങ്ങുന്നത്…….ദുർഗ്ഗ അവളുടെ കഥ പറയാൻ തുടങ്ങി ഹരിയും ദേവനും കേൾവിക്കാരെ പോലെ അവളെ നോക്കി ഇരുന്നു….

ഡോക്ടർ മനോജ്‌ ഭാര്യ ഗായത്രി കല്യാണം കഴിഞ്ഞു ഏറെ നാള് ആയിട്ടും കുട്ടികൾ ഉണ്ടാകാതെ വന്നപ്പോൾ ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു അങ്ങനെ ആണ് അവർ എന്നെ കൊണ്ട് പോകുന്നത്….. കൊണ്ട്പോയി അഞ്ച് വർഷം എനിക്ക് സുഖവും സന്തോഷവും തന്നു ആശിച്ചത് ഒക്കെ കിട്ടി അവർക്ക്  അവരുടെ ചോരയിൽ ഒരു കുഞ്ഞ് പിറന്നതോടെ ഞാൻ അവിടെ അടുക്കളക്കാരിയായ്….. എന്നിട്ടും ഞാൻ അതിൽ സന്തോഷം കണ്ടെത്തി ജീവിച്ചു പക്ഷെ അച്ഛൻ ആയി കണ്ടവൻ കുടിച്ചു ബോധമില്ലാതെ കാമം തലക്ക് പിടിച്ചു ഒരു ഭ്രാന്തനെ പോലെ എന്റെ നേരെ വന്നു അപ്പോൾ സ്വന്തം മാനം രക്ഷിക്കാൻ ആയി ഒന്നും നോക്കിയില്ല എന്നോ സ്വയരക്ഷക്ക് തലയണക്ക് അടിയിൽ സൂക്ഷിച്ച ക- ത്തി അയാളുടെ നേരെ വീശി…… എന്റെ സമയം നല്ലത് ആയത് കൊണ്ട് വീശിപ്പോൾ കൊണ്ടത് അയാളുടെ കഴുത്തിൽ ഒറ്റയടിക്ക് തന്നെ അയാൾ തീർന്നു….. പിറ്റേന്ന് തന്നെ പോലീസ് എത്തി എന്നെ കൊണ്ട് പോയ്‌ പതിമൂന്നാം വയസ്സിൽ ജയിലിൽ മറ്റ് തടവ് കുട്ടികളുടെ കുത്ത് വാക്കുകൾ ഉപദ്രവം പഴിചാരൽ അടിമ പണി…… ഇതൊക്കെ എനിക്ക് സമ്മാനിച്ചത് ആരാ………. എന്നെ ജനിപ്പിച്ച ത-,ന്തയും ത-,ള്ളയും മക്കളെ വേണ്ടെങ്കിൽ ആ പണിക്ക് നിൽക്കരുത് ആയിരുന്നു……. അങ്ങനെ ഉള്ള അവരോട് എനിക്ക് എന്തിനാ സ്നേഹം……ദുർഗ്ഗ പറഞ്ഞു നിർത്തി ശെരിക്കും പറഞ്ഞ അവളോട് എന്ത് മറുപടി പറയണം എന്ന് അറിയാത്ത അവസ്ഥയിൽ ഇരിപ്പ് ആണ് ദേവനും ഹരിയും…… അവളുടെ പ്രായത്തിൽ അവൾ അനുഭവിക്കേണ്ടത് അല്ല അനുഭവിച്ചത് പക്ഷെ ഇതിന് ഒക്കെ കാരണം തന്റെ അമ്മാവനും അമ്മായിയും തന്നെ അല്ലെ……..!

ജയിലിൽ നിന്ന് ഇറങ്ങി പിന്നെ പോയത് എങ്ങോട്ട് ആയിരുന്നു……ഹരി ചോദിച്ചു ദുർഗ്ഗ അവനെ തറപ്പിച്ചു നോക്കി.

ജയിലിൽ എന്നെ തേടി ഓഹ് സോറി ജുവനൈ ഹോമിൽ നിന്ന് നാല് വർഷം കഴിഞ്ഞു ഞാൻ പുറത്ത് ഇറങ്ങി….. പക്ഷെ എങ്ങോട്ട് പോണം ആര് ഉണ്ട് ഇനി തനിക്ക് എന്നൊക്കെ ആലോചിച്ചു പുറത്ത് വന്ന എന്നെ തേടി വന്നത് ഒരാൾ ആയിരുന്നു….. മാധവൻ എന്ന മാധവ് അച്ഛൻ ആയിരുന്നു…… ആരാണ് എന്നോ എന്തിന് എന്നെ തേടി വന്നെന്നോ അറിയില്ല…… ആ മനുഷ്യൻ കൊണ്ട് പോയത് അവരുടെ തമിഴ് നാട്ടിലെ വീട്ടിലേക്ക് ആയിരുന്നു….. അവിടെ ആകുമ്പോൾ കൊലയാളി എന്ന പേരുമില്ല ആരും തിരിച്ചറിയില്ല എന്ന ഒരു ആശ്വാസം ഉണ്ടായിരുന്നു അത് അങ്ങനെ തന്നെ നടന്നു……. അച്ഛന് ഒരു മോള് കൂടെ ഉണ്ടായിരുന്നു വാസുകി….. ഏകദേശം എന്റെ പ്രായം ഉണ്ടായിരുന്നു അവൾക്ക്….ആരോരും ഇല്ലാത്ത എന്നെ പൊന്ന് പോലെ അവർ നോക്കി രണ്ടുമക്കളെയും ഒരുപോലെ നോക്കി…… അങ്ങനെ ഇരിക്കുമ്പോൾ ആണ് അടുത്ത വീട്ടിൽ താമസിക്കുന്ന എനിക്ക് ജന്മം നൽകിയ അച്ഛനെയും അമ്മയെയും ഞാൻ കാണുന്നത് അവരുടെ സ്നേഹപ്രകടനവും പഞ്ചാര വാക്കും ഒക്കെ എനിക്ക് അവരോട് ഉള്ള ദേഷ്യം കൂട്ടിയത് അല്ലാതെ കുറച്ചില്ല…എങ്കിലും മാധവ്അച്ഛൻ പറഞ്ഞ ഞാൻ എന്തും അനുസരിക്കും.അങ്ങനെ ആണ് അന്ന് അവർക്ക് ഒപ്പം ഞാൻ ഈ നാട്ടിൽ വന്നത്……ആദ്യം പോയത് ഏതോ വൈദ്യർ വീട്ടിൽ ആയിരുന്നു പിന്നെ അവിടെ ആയിരുന്നു കുറെ നാൾ അതിനിടയിൽ അമ്മ എന്ന് പറയുന്ന അവരുടെ അച്ഛനും അമ്മയും മരിച്ചത് ഒക്കെ അറിഞ്ഞു……. ദുർഗ്ഗ നിർത്തി.

അതിന് ശേഷം ആണ് ഒരിക്കൽ ഞാനും അവരും കൂടെ ഇവിടെ എത്തുന്നത് നിങ്ങളെ കാണാൻ….. അന്ന് എന്നേക്കാൾ കൂടുതൽ അവർക്ക് ഇഷ്ടം ഭദ്രയെ ആയിരുന്നു അവരുടെ ഓരോ വാക്കിലും അത് അറിഞ്ഞു അന്ന് മുതൽ തുടങ്ങിയത് ആണ് എനിക്ക് അവളോട് ഉള്ള പക……… എനിക്ക് നഷ്ടമായ സ്നേഹം പരിഗണന അത് എല്ലാം എന്നിൽ വന്നു ചേരാൻ തുടങ്ങിയപ്പോൾ അതിൽ പങ്ക് പറ്റാൻ അവൾ….. സഹിക്കോ എനിക്ക്………ദുർഗ്ഗയുടെ ഭാവം മാറി….

നീ…. ഈ പറയുന്നത് ഒക്കെ ഒരുപരിധി വരെ ശരി ആണ്….. പക്ഷെ നീ എന്നൊരു സഹോദരി ഉണ്ടെന്നും അവളുടെ അച്ഛൻ അമ്മ ആരാ എന്നൊക്കെ ആ പാവം അറിഞ്ഞത് ഈ അടുത്ത സമയത്ത അപ്പോൾ പിന്നെ നിനക്ക് അവളോട് ദേഷ്യം തോന്നേണ്ട കാര്യം എന്താ……..ദേവൻ.

എന്നെ കൂടെ ഇരുത്തി അവളെ സ്നേഹിക്കുന്നത് എനിക്ക് സഹിക്കോ…… എന്റെ മുന്നിൽ ഇരുന്നും അല്ലാതെയും ഒക്കെ അവരുടെ സംഭാഷണം എന്താ എന്ന് അറിയോ അവളെ കണ്ടു സംസാരിക്കണം…… കാശിനാഥനെ കൊണ്ട് കെട്ടിക്കണം…… എന്താ അവരുടെ മുന്നിൽ ഉണ്ടായിരുന്ന എന്നെ കുറിച്ചു ഒന്ന് ആലോചിക്കാത്തത്………..ദുർഗ്ഗ നിർത്തി

ഞാൻ ആണ് അന്ന് പറഞ്ഞത് അവരോട് കാശിക്ക് അവളെ ഇഷ്ടമാണെന്ന്……..അതിന്റെ പേരിൽ ആകും അവർ….

എന്തേ അവളുടെ രൂപവും ഭാവവും ചായയുമുള്ള എനിക്ക് വേണ്ടി കാശിനാഥനെ ആലോചിച്ചില്ല………

നീ പറയുന്നത് ഒരു ന്യായവും ഇല്ലാത്ത വിഡ്ഢിത്തരങ്ങൾ ആണ്……

അത് കേൾക്കുന്ന നിങ്ങൾക്ക്….. എനിക്ക് കാശി നാഥനെ നേടി തരും പകരം അവൾ ഈ ഭൂമിയിൽ നിന്ന് പോണം എന്നൊരു ഒറ്റ ഉടമ്പടിയുടെ പുറത്ത് ആണ് ഞാൻ അവളെ പോലെ അഭിനയിച്ചു അവളായി ജീവിച്ചു കാശിയുടെ അടുത്ത് എത്തിയത്….. പക്ഷെ അവൻ എന്നെ തിരിച്ചറിഞ്ഞു….. അവൻ എന്റെ അടുത്ത് തന്നെ വരും കാരണം അവളെ ഇനി ജീവനോടെ അവൻ കാണില്ല…ഞാൻ ഒരുത്തിയെ ജോണിന്റെ മകളായ് ഉള്ളു എന്ന്പറഞ്ഞു എനിക്ക് വേണ്ടി മൂന്നുപേരെ കൊ-, ന്നത് ആണ് ആ ഗുണ്ടകൾ അപ്പോൾ പിന്നെ കൈയിൽ കിട്ടിയ അവളെ വെറുതെ വിടോ……… അവളുടെ ശവമായിരിക്കും ഇനി കാശി കാണുന്നത്……. ദുർഗ്ഗയുടെ സംസാരം ഭാവം ഒക്കെ അവരെ ടെൻഷൻ ആക്കി…..

പോയിരിക്കുന്നത് കാശി നാഥൻ ആണ് അവൻ അവന്റെ പെണ്ണിനേയും കൊണ്ടേ ഇനി മടങ്ങി വരൂ……. അതോടെ നിന്റെ ധാരണകൾ മാറും…നിന്നെ ഈ കളിയിലേക്ക് ഇറക്കി വിട്ടത് ആരായാലും അയാൾ നിന്നെ എന്തൊക്കെയൊ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് അത് ഉറപ്പ് ആണ്…. ചിലപ്പോൾ സത്യങ്ങൾ അറിയുമ്പോൾ നീ ഇപ്പൊ പറഞ്ഞ ഓരോ വാക്കിനും വല്യ വില കൊടുക്കേണ്ടി വരും…ദേവൻ ഒരു താക്കീത് പോലെ പറഞ്ഞു പുറത്തേക്ക് ഇറങ്ങി……ഹരിയും പിന്നാലെ ഇറങ്ങി മുറി അടച്ചു…

ദേവാ…അവൾ എല്ലാം പറഞ്ഞിട്ടില്ല എന്തൊക്കെയൊ എവിടെയൊക്കെയോ ബാക്കി വച്ചിട്ടുണ്ട്………ഹരി പറഞ്ഞു.

അറിയാം…. അവൾ എല്ലാം പറയില്ല അവൾക്ക് ജന്മംനൽകിയവരോടും കൂടപിറപ്പിനോട് പോലും പക വളർത്താൻ പാകത്തിനു കെട്ടു കഥകൾ അവളിൽ നിറച്ചിട്ടുണ്ട് അത് ഇന്ന് പ്രതികാരമായി മാറിയിട്ടുണ്ട്… ദേവൻ പറഞ്ഞു.

അല്ല ദേവാ അന്ന് അപ്പോൾ ഇവിടെ മരിച്ചത് ആരൊക്കെ ആണ്…. ഹരി ചോദിച്ചു.ദേവൻ അവനെ നോക്കി….

ഭദ്രയുടെ സ്വന്തം അച്ഛനും അമ്മയും……ഹരി ഞെട്ടലോടെ അവനെ നോക്കി…..അപ്പോഴേക്കും ദുർഗ്ഗയുടെ മുറിയിൽ നിന്ന് എന്തൊക്കെയൊ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി…

തുടരും…..