ജയരാജൻ അവസാനത്തെ യുദ്ധത്തിനായുള്ള സന്നാഹങ്ങൾ ഒരുക്കുകയായി. അവരുടെ ഫ്ലാറ്റിൽ എങ്ങനെ കയറണമെന്ന്, അവിടെ ആരൊക്ക സഹായത്തിനുണ്ടാകുമെന്ന് എല്ലാമെല്ലാം അയാൾ പദ്ധതി തയ്യാറാക്കി. പഴയ ആൾക്കാരെ ഒന്ന് പോലും കൂടെ കൂട്ടിയില്ല. പുതിയ ആൾക്കാർ. എല്ലാവരും കർണാടകയിലുള്ളവർ. ഒരു വർഷം എടുത്തു അയാൾ. അതിനായുള്ള പരിശ്രമം പൂർത്തിയാക്കാനായിട്ട്
രാത്രി അവനും അവളും മാത്രമേയുള്ളു. ഫ്ലാറ്റിലെ സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ച് അകത്തു കയറുക. നേരെ ചെന്നു ബെൽ അടിക്കുക. അതിനായ് ഒരാൾ. ഡേവിഡ് പറഞ്ഞു വിട്ടത് എന്ന് പറയുക. അകത്തു കയറുക. പിന്നെ എളുപ്പമാണ്. രണ്ടിനെയും തീർക്കുക. ഇനി അറസ്റ്റിൽ ആയാലും സാരമില്ല. ബാക്കിയുള്ള കാലം ജയിലിൽ കിടന്നാലും സാരമില്ല. തന്നെ വിഡ്ഢി ആക്കിയിട്ടു അവൾ ജീവിക്കണ്ട. തന്റെ മോനും ഇപ്പോൾ തന്നെ വിളിക്കാറില്ല. അവനും കാര്യങ്ങൾ എല്ലാം അറിഞ്ഞു. ഡിപ്പാർട്മെന്റ്ൽ നാണം കെട്ട് തുടരാൻ വയ്യാതായി
അയാൾ കർണാടകയിൽ നിന്ന് ഒരു ടാക്സിയിൽ തിരിച്ചു
ബാക്കിയുള്ളവർ നേരെത്തെ കേരളത്തിൽ എത്തി ചേർന്ന് കഴിഞ്ഞു
ടാക്സി കർണാടക ബോർഡർ താണ്ടി
വെൽക്കം ടു കേരള
അയാൾ ഒന്ന് നിവർന്നിരുന്നു. കുറച്ചു ദൂരം കൂടി ഓടി കാർ പെട്ടെന്ന് നിന്നു
“സാർ ആക്സിൽ ഒടിഞ്ഞു “
ഡ്രൈവർ പരിശോധനക്ക് ശേഷം അയാളോട് വന്നു പറഞ്ഞു
അയാൾക്ക് അരിശം വന്നു
“നാശം പിടിക്കാൻ.. ഇതൊക്ക ശ്രദ്ധിക്കണ്ടെടോ”
“ചെക്ക് ചെയ്തതാ സാറെ..”
“ഇനി എങ്ങനെ.. ഇതേതാ സ്ഥലം..”
“എന്റെ കൂട്ടുകാരനെ വിളിച്ചു പറയാം സാറെ. അവൻ വണ്ടി കൊണ്ട് വരും “
പത്തു മിനിറ്റ്. പുതിയ ടാക്സി വന്നു. അയാൾക്ക് ആശ്വാസം തോന്നി. കാർ ഓടിക്കുന്നത് ഒരു സ്ത്രീ ആണ്. പർദ്ദ ധരിച്ചിരിക്കുന്നു
“ഫ്രണ്ട്ന്റെ വൈഫ് ആണ് സാർ. പേടിക്കണ്ട നല്ല ഡ്രൈവർ ആണ്. പക്ഷെ ഊമയാണ്. ചെന്നിട് പേയ്‌മെന്റ് കൊടുത്തിട്ട് തിരിച്ചു വിട്ടാൽ മതി “
അയാൾ മൂളി. കാർ ഓടിക്കൊണ്ടിരുന്നു. അയാൾ ഇടക്ക് സുന്ദരമായ ആ വിരലുകൾ നോക്കി. ഉള്ളിലെ മൃ- ഗം ഉണർന്നു. തൊട്ടു തലോടാൻ തുടങ്ങി
അവർ പ്രതികരിക്കാതെ ഇരുന്നപ്പോൾ അയാൾക്ക് ആവേശം കൂടി. ഭക്ഷണം കഴിക്കണമെന്ന് അവർ ആംഗ്യം കാണിച്ചു. അപ്പോൾ കാർ ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തി. അവരുടെ കയ്യിൽ food ഉണ്ട്
“വേണോ എന്ന് അവർ…
അയാൾക്ക് ഇതിൽ പരം ഒരു സന്തോഷം ഇല്ല. ഒന്നിച്ചു കഴിച്ചു. അവർ ഒരു ബോട്ടിൽ എടുത്തു.
“അമ്പടി ഇതൊക്ക ഉണ്ടല്ലേ?”
അവരത് നീട്ടി. അയാൾ ബോട്ടിൽ തുറന്നു ഒറ്റവലിക്ക് അത് മുഴുവൻ അകത്താക്കി
“രണ്ടു മൂന്ന് ദിവസം കഴിഞ്ഞു തിരിച്ചു പോകാം കേട്ടോ. എത്ര ക്യാഷ് വേണേലും തരാം “
അവർ കാർ ഓടിച്ചു കൊണ്ടിരുന്നു. കണ്ണുകൾ മങ്ങുന്നു. അയാൾ ഉറക്കത്തിലേക്ക്..
ഉണരുമ്പോൾ ഏതോ മഞ്ഞു മൂടിയ സ്ഥലത്താണ്. കാറിൽ ഡ്രൈവിംഗ് സീറ്റില്. കൈ കാലുകൾ ബന്ധിച്ചിട്ടുണ്ട്
അയാൾ പിടയാൻ ശ്രമിച്ചു. വായിൽ പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുന്നു. അയാൾ ചുറ്റും നോക്കി
കാറിന്റെ മുന്നിൽ അയാൾ ഏർപ്പാട് ആക്കിയ കൊലയാളികൾ നിരന്നു നിൽക്കുന്നു
മുന്നിൽ എബി
അയാളുടെ കണ്ണ് തുറിച്ചു. ഡോർ തുറന്നു എബി
“കൺഫ്യൂഷൻ ആയി അല്ലേ?”
അയാൾ ഞെളിപിരി കൊണ്ട് തിരിഞ്ഞു
“ഇതൊന്നും കർണാടകക്കാരല്ല. മലയാളികളാ. എബിയുടെ പിള്ളാരാ. എന്റെ അപ്പന്റെ തോട്ടത്തിൽ പണിയുന്നവരാ..നീ അങ്ങ് കർണാടകയിലേക്ക് പോയപ്പോ ഞാൻ അയച്ചതാ ഇവരെ നിന്റെ പിന്നാലെ..ഓരോ മിനിറ്റിലും നീ ചെയ്യുന്നത് ട്രാക്ക് ചെയ്യാൻ. നീ തിരിച്ചു വരും എന്ന് എനിക്കു അറിയാമായിരുന്നു. എങ്ങനെ വരും എപ്പോൾ വരും അത് മാത്രമേ അറിയാതെയുള്ളായിരുന്നു. അത് അറിയാനാണ് ഇവർ അവിടെ ഉണ്ടായത്..നിന്റെ മരണം നീ തന്നെ പ്ലാൻ ചെയ്തു എക്സിക്യൂട് ചെയ്തു കളഞ്ഞല്ലോ ജയരാജ”
അയാളുടെ കണ്ണുകൾ മിഴിഞ്ഞു
പർദ്ദ ഊരി ഗിരി മുന്നോട്ട് വന്നു മുഖം നോക്കി ഒരെണ്ണം കൊടുത്തു
“പെണ്ണിന്റ വേഷം കണ്ടാൽ കാ-, മം വരുന്ന ചെ- റ്റ “
“കുറച്ചു കൂടി കഴിഞ്ഞിരുന്നെങ്കിൽ ഈ നാറി എന്നെ ബ-, ലാ- ത്സം-, ഗം ചെയ്തേനെടാ ‘
എബി ചിരിച്ചു പോയി
“അപ്പോൾ ജയരാജ. രാത്രി യാത്ര ഇല്ല. ഇതേതാ സ്ഥലം എന്ന് പറഞ്ഞു കൊടുക്കണോ?”
അവൻ ഗിരിയെ നോക്കി “ഹേയ് പാടില്ല..അവൻ ഒന്നും അറിയാതെ ചത്തു പോട്ടെ “
“അപ്പോൾ സംഗതി നടക്കട്ടെ “
ഡാനി സിറിഞ്ചിൽ മരുന്ന് നിറച്ചു
“സുഖമരണം നീ അർഹിക്കുന്നില്ല
പക്ഷെ..ഞങ്ങൾക്ക് സമയം ഇല്ല.”
അയാളുടെ ഞരമ്പിലേക്ക് മരുന്ന് കയറി. പത്തു മിനിറ്റ്
“കെട്ടുകൾ മുഴുവൻ അഴിച്ചേക്ക് “
“തീർന്നോ?”എബി ചോദിച്ചു
“Yes “
“ബോഡി താഴോട്ട് പോട്ടെ “
ഗിരി ചിരിച്ചു
അതൊരു കൊക്കയായിരുന്നു. അവന്റെ ആൾക്കാർ അയാളെ ചുമന്നവിടെ നിന്ന് താഴേക്ക് ഇട്ടു
“അത് കുത്തി വെച്ചില്ലങ്കിൽ ഇനിയും പൊങ്ങി വരും അവൻ. നിന്റെ മനസമാധാനം കളയാൻ. ഇതിപ്പോ ആത്മഹത്യാ വകുപ്പിൽ പെട്ടോളും, ബോഡി കിട്ടിയാൽ. കിട്ടാൻ ചാൻസ് കുറവാ..നല്ല താഴ്ചയാ “
“അപ്പോൾ നിങ്ങൾ വിട്ടോ.. തോട്ടത്തിൽ കേറിക്കോ. പിന്നെ പപ്പയോടു പറയരുത്. ആരും ഇത് അറിയരുത്. കേട്ടല്ലോ “
“ശരി സാറെ “
അവർ പോയി. ഡാനിയും ഗിരിയും എബിയും തിരിച്ചു പോരുന്നു
“എന്നാലും എടാ ഉവ്വേ ഞാൻ പേടിച്ചു കേട്ടോ. ആ പണ്ടാരം എവിടെയൊക്കെയാ കേറി പിടിച്ചത്..നാ- റി. കുപ്പി ഇല്ലായിരുന്നു എങ്കി ഞാൻ തെണ്ടി പോയേനെ.”
അവർ പൊട്ടിച്ചിരിച്ചു പോയി
“പാവം ശ്രീ..ഒരു അച്ഛൻ ആണ് ആ പ-,ട്ടി..എങ്ങനെ ആണെടാ ഇങ്ങനെ ഒക്കെ ” ഗിരി അമർഷം പൂണ്ടു
“ഇങ്ങനെ ഉള്ളവരെ തീർക്കുക, ദേ ഇത് പോലെ. വേറെ വഴി ഇല്ല..”എബി നിർവികരതയോടെ പറഞ്ഞു
“നിയമം വരണം..അതെങ്ങനെ? എന്ത് ചെയ്താലും ശിക്ഷ ഇല്ല..പറഞ്ഞിട്ട് കാര്യമില്ല “
“ശിക്ഷ ഉണ്ടെടാ. ഇത് പോലെ നമ്മെ പോലെ മനുഷ്യർ ഉണ്ട്. ആരും അറിയാതെ ഇങ്ങനെ ഉള്ള പലരും തീർന്ന് പോകുന്നുണ്ട്. പുറത്ത് വരാത്തതാ “
രാത്രി ഒരുപാടായി. എബിയുടെ മൊബൈലിൽ കാൾ വന്നു
ശ്രീ
“എന്റെ എബിച്ചായാ ഇതെവിടെയാ..”
“എടി ഞാൻ ഇന്ന് വരികേലാ.. ഡാനിക്ക് ഒരു ആക്‌സിഡന്റ്. ഹോസ്പിറ്റലിൽ ആണ്. പപ്പയോടു കൂടെ പറഞ്ഞേക്ക് ‘
“അയ്യോ എന്ത് ആക്‌സിഡന്റ്? സീരിയസ് ആണോ?”
“കുറച്ചു സീരിയസ് ആണ്. ഹോസ്പിറ്റലിലാ ഞാൻ, നീ കിടന്നോ. രാവിലെ വരാം “
അവൾ ശരി എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു
“ശ്രീ വീട്ടിലാ പപ്പയുടെ കൂടെ”
അവൻ അവരോട് പറഞ്ഞു
“എടാ കോ- പ്പേ എനിക്ക് ആക്‌സിഡന്റ് എന്ന് പറഞ്ഞല്ലേ..ഇവന് എന്ന് പറഞ്ഞൂടെ?”
“അവള് ഇവന്റെ അനിയത്തിയെ വിളിച്ചു ചോദിക്കും. കാഞ്ഞ ബുദ്ധിയാ “
ഗിരി പൊട്ടിചിരിച്ചു
“റിസൾട്ട് വന്നല്ലോ…ശ്രീകുട്ടിക്ക് distiction ഉണ്ടല്ലേ?”
“ഉം “
“ഇനി എന്താ പരിപാടി?”
“ഇനി ഹണിമൂൺ..അവളുടെ ചേട്ടന്റെ അടുത്തേക്ക്. ഇപ്പോൾ ഫ്രീ ആയി എല്ലാം കൊണ്ടും “
എബി ദീർഘമായി നിശ്വസിച്ചു…
“ഒരു മാരണം ഒഴിഞ്ഞു “
ഡാനി പറഞ്ഞു
ഒരാഴ്ചക്ക് ശേഷം…
എയർപോർട്ടിൽ അവരെ യാത്ര ആക്കാൻ എത്തി എല്ലാവരും
“ഡാനി ചേട്ടന്റെ മുറിവ്വ് ഒക്കെ ഉണങ്ങിയോ?” ശ്രീ ചോദിച്ചു
“എന്ത് മുറിവ്?” ഡാനി അലക്ഷ്യമായി ചോദിച്ചു
“ആക്‌സിഡന്റ്ൽ വന്ന മുറിവ് സീരിയസ് ആണെന്നാണല്ലോ എബി ച്ചായൻ പറഞ്ഞെ “
“അതവൻ രാത്രി വെള്ളം അടിക്കാൻ ഇവനെ കൂട്ടുപ്പിടിച്ചു നിൽക്കുവല്ലായിരുന്നോ..കള്ളം പറഞ്ഞതാ. വണ്ടി കുഞ്ഞായി ഒന്ന് തട്ടി കുറച്ചു തൊലി പോയി “
“ഡാ ഡാ മതി. ഹണി മൂൺ കൊളമാക്കി കയ്യിൽ തരരുത്..എന്റെ കൊച്ചേ ഇവനെ വിശ്വസിക്കരുത്. ഇവന് വയ്യാരുന്നു “
ശ്രീ എബിയെ ഒന്ന് നുള്ളി
“വെച്ചിട്ടുണ്ട് ഞാൻ നോക്കിക്കോ “
അന്നൗൺസ്‌മെന്റ് മുഴങ്ങുന്നു
“പോട്ടെടാ..”
അവൻ അവരെ കെട്ടിപിടിച്ചു
“പപ്പാ വന്നില്ലല്ലോ “
“ബെസ്റ്റ് കൊണ്ട് വന്നാലേ കരഞ്ഞു കളയും..പിന്നെ അത് ആരെങ്കിലും വീഡിയോ എടുത്തു റീൽസ് ഇട്ട് നശിപ്പിക്കും. വേണ്ട. ഒരു മാസം കഴിഞ്ഞു വരുന്നവരെ പപ്പായെ ഇടക്ക് ഒന്ന് പൊയ്ക്കണ്ടേക്കണം.. പിന്നെ എല്ലാം ഒന്ന് അപ്ഡേറ്റ് ചെയ്തേക്കണം “
അവൻ കണ്ണിറുക്കി
അവർ പോകുന്നത് ഗിരിയും ഡാനിയും നോക്കിനിന്നു
വർഷങ്ങൾക്ക് മുന്നേ ഒരു രാത്രി വണ്ടിക്ക് മുന്നിൽ ചാടി മരിക്കാൻ പോയ ആ പെൺകുട്ടി ഇന്നവന്റെ ഭാര്യയായി. അവന്റെ എല്ലാമായി മാറി. അത് കണ്ടു നിന്ന കൂട്ടുകാരായിരുന്നു അവർ
അവരുടെ കണ്ണുകൾ എന്തിനെന്നറിയാതെ നനഞ്ഞു
അങ്ങനെ ശ്രീകുട്ടിയും അവളുടെ എബിച്ചായനും ശത്രുക്കളില്ലാത്ത അവരുടെ ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഘട്ടത്തിലേക്ക് കടന്നു
അവസാനിച്ചു…