ഹരി വേഗം മുറിയിലേക്ക് പോയി പിന്നലെ ദേവനും……അവിടെ അവളെ കെട്ടിവച്ചിരുന്ന ചെയറിൽ നിന്ന് താഴെ വീണു കിടപ്പുണ്ട്……അപ്പോഴാണ് താഴെ പരന്നു കിടക്കുന്ന ചോര കണ്ടത് ദേവനും ഹരിയും വേഗം അവളുടെ അടുത്തേക്ക് പോയി…
ദുർഗ്ഗ…… ദുർഗ്ഗാ…….ദേവൻ അവളെ കൈയിലേക്ക് എടുത്തു കിടത്തി കവിളിൽ തട്ടി വിളിച്ചു……നെറ്റിയിൽ നിന്നും മൂക്കിൽ നിന്നും ചോര വരുന്നുണ്ട് കൂടുതൽ ഒന്നും ആലോചിക്കാതെ ദേവനും ഹരിയും അവളെ എടുത്തു ഹോസ്പിറ്റലിലേക്ക് തിരിച്ചു……
(ഈശ്വര ഭഗവതി കാത്തോണേ 🫣)
*********************
കാശി കോട്ടയത്തു നിന്ന് ഒരു ഓട്ടോ പിടിച്ചു നേരെ എത്തിയത് റയാന്റെ വീടിനു മുന്നിൽ ആയിരുന്നു….. ആ സമയത്ത് ആണ് ഹരിയുടെ കാൾ വരുന്നത്…. ദുർഗ്ഗ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞപ്പോൾ തന്നെ കാശിക്ക് ആകെ ടെൻഷനായി ഹരിയോട് ദേഷ്യത്തിൽ എന്തൊക്കെയൊ പറഞ്ഞു ഫോൺ വച്ചു….കുറച്ചു വൈകി ആണ് കാശി അവിടെ എത്തിയത് അതുകൊണ്ട് തന്നെ വേറെ എവിടെ എങ്കിലും മുറിയെടുക്കാമെന്ന് ആണ് കരുതിയത് പിന്നെ കാര്യങ്ങൾ പെട്ടന്ന് തീർപ്പ് ആക്കാൻ റയാന്റെ വീട്ടിൽ ഉള്ളവരെ കാണാമെന്ന്……. ( കുടുംബ വീട്ടിൽ ആണ് കേട്ടോ റയാനും ഫാമിലിയും അവിടുത്തെ അഡ്രെസ്സ് ആണ് കാശിയുടെ കൈയിൽ ഉള്ളത്…)
കാശി രണ്ടും കല്പിച്ചു കാളിങ് ബെൽ അടിച്ചു…
രണ്ട് ബെൽ കേട്ടതും വാതിൽ തുറന്നു പുറത്തേക്ക് വന്നത് റയാൻ ആയിരുന്നു…
റയാൻ ബാഗ് ഒക്കെ പിടിച്ചു നിൽക്കുന്ന കാശിയെ കണ്ടു സംശയത്തിൽ ഒന്ന് നോക്കി…
ആരാ മനസ്സിലായില്ല…….. റയാൻ ഗൗരവത്തിൽ ആയിരുന്നു ചോദിച്ചത്.
ഞാൻ കാശിനാഥൻ…കുറച്ചു ദൂരെന്ന് ആണ്…….. ചന്ദ്രോത്ത് തറവാട്ടിൽ നിന്ന്…..തറവാട്ട് പേര് കേട്ടതും റയാൻ ഞെട്ടി കൊണ്ട് കാശിയെ നോക്കി…..റയാന്റെ ഞെട്ടൽ വ്യക്തമായ് കണ്ട കാശി അവനെ സൂക്ഷിച്ചു നോക്കി…..
ഇന്ദുജ ആന്റിയുടെ……റയാൻ കാശിയെ നോക്കി ചോദിച്ചു.
മരുമകൻ……കാശി പറഞ്ഞു കഴിഞ്ഞതും റയാൻ കാശിയെ അകത്തേക്ക് ക്ഷണിച്ചു.
വാ….. അകത്തേക്ക് വാ…….കാശി ബാഗും കൊണ്ട് അകത്തേക്ക് കയറി.
മമ്മ…. പപ്പ…… റയാൻ ഉറക്കെ വിളിച്ചതും അവർ ഓരോരുത്തറായി പുറത്തേക്ക് വന്നു…..
എന്താ ഡാ കിടന്നു വിളിച്ചു കൂവുന്നേ….പപ്പ ദേഷ്യത്തിൽ ചോദിച്ചു.
ദേ ഇത് ആരാന്നു മനസ്സിലായോ….കാശിയെ ചേർത്ത് പിടിച്ചു ചോദിച്ചു.
അവർ രണ്ടുപേരും പരസ്പരം നോക്കി….
മമ്മ….. ഇത് കാശിനാഥൻ…… ഇന്ദു ആന്റിയുടെ മരുമകൻ ആണ്……..അത് കേട്ടതും രണ്ടുപേരുടെയും മുഖത്ത് ഞെട്ടലും സന്തോഷവും നിറയുന്നത് കാശി കണ്ടു……
മോനെ………….റീന അവനെ തലോടി കൊണ്ട് വിളിച്ചു കാശി അവരെ നോക്കി..
ജോണും ഇന്ദുവുമെവിടെ……… തറവാട്ടിലേക്ക് പോവാന്ന് ആണ് അവസാനം വിളിച്ചപ്പോൾ പറഞ്ഞത് അതിന് ശേഷം ഇതുവരെ ഒരറിവും ഇല്ല….അവരെവിടെ………റീനയുടെ ചോദ്യത്തിനു എന്ത് ഉത്തരം പറയണമെന്നറിയാതെ അവൻ അവരെ നോക്കി…..
ആന്റി….. അവരെ കുറിച്ച് എനിക്ക് വല്യ അറിവ് ഒന്നുമില്ല…ഞാൻ ഇപ്പൊ ഈ നാട്ടിൽ വന്നത് മറ്റൊരു ആവശ്യത്തിന് ആണ്…കാശി പറഞ്ഞു അപ്പോഴേക്കും എല്ലാവരും സംശയത്തിൽ അവനെ നോക്കി…
റീനേ നീ മോന് കുടിക്കാൻ എന്തെങ്കിലും എടുക്ക്… യാത്ര കഴിഞ്ഞു വന്നത് അല്ലെ……
അയ്യോ….. മോൻ ഇരിക്ക് ആന്റി കുടിക്കാൻ എടുക്കാം…..റീന അതും പറഞ്ഞു അകത്തേക്ക് പോയി…….
എന്താ മോനെ എന്തെങ്കിലും പ്രശ്നം ഉണ്ടോ…… തോമസ് അവന്റെ അടുത്തേക്ക് ഇരുന്നു ചോദിച്ചു…
ഉണ്ട് അങ്കിൾ പ്രശ്നം ഉണ്ട്………കാശി ഇങ്ങോട്ടു വരാൻ ഉണ്ടായ കാരണം പറഞ്ഞു എല്ലാം വിശദീകരിച്ചില്ല ഒന്ന് ചുരുക്കി പറഞ്ഞു അതിൽ നിന്ന് കാര്യമായ പ്രശ്നമുണ്ടെന്നു മനസ്സിലായി……
ദ മോനെ ഇത് കുടിക്ക്….റീന ജ്യൂസ് കൊണ്ട് കൊടുത്തു.അവൻ ജ്യൂസ് കുടിക്കുന്ന സമയം കൊണ്ട് തോമസ് കാശി വന്നത് എന്തിനാ എന്ന് പറഞ്ഞു……
മോനെ ഞങ്ങൾ ആദ്യം ഇന്ദുവുമായി ഉള്ള ബന്ധം വേണ്ടന്ന് പറഞ്ഞു പ്രശ്നം ഉണ്ടായിട്ടുണ്ട് അതിന് ശേഷം അപ്പച്ചനും അമ്മച്ചിയും മരിക്കുന്നതിന് മുന്നേ വരെ പറഞ്ഞു ഇനി അവരെ അകറ്റി നിർത്തരുത് എന്ന്. അങ്ങനെ അവരെ തിരിച്ചു വിളിക്കാൻ ശ്രമിച്ചു പക്ഷെ അന്ന് ഇവിടുന്ന് പോയിട്ട് പിന്നെ അവർ വന്നത് അമ്മച്ചി മരിക്കുന്നതിന് കുറച്ചു ദിവസം മുന്നേ ആയിരുന്നു…… അന്ന് മക്കളെ കുറിച്ച് ഒന്നും പറഞ്ഞില്ല ഞങ്ങൾ ആരും ആ മക്കളെ കണ്ടിട്ടുമില്ല..പിന്നെ എങ്ങനെ മോനെ നമ്മൾ ആ മോളെ ഇങ്ങോട്ടു കൂട്ടി കൊണ്ട് വരുന്നത്……..റീന ചോദിച്ചു… കാശി അവസാനപ്രതീക്ഷയും നഷ്ടമായ സങ്കടത്തിൽ ഇരുന്നു…….
ഞാൻ ഇറങ്ങുവാ…… എനിക്ക് അവൾ ഇല്ലാതെ പറ്റില്ല….. അവൾ ഈ നാട്ടിൽ എത്തിയിട്ടുണ്ടെങ്കിൽ ഞാൻ അവളെ കണ്ടു പിടിച്ചിരിക്കും എന്നിട്ടേ നാട്ടിലേക്ക് ഉള്ളു………കാശി ഗൗരവത്തിൽ പറഞ്ഞു ഇറങ്ങാൻ തുടങ്ങി.
കാശി….റയാൻ അവന്റെ കൈയിൽ പിടിച്ചു.
നീ ഇനി എങ്ങോട്ടാ…
ഞാൻ തത്കാലം ഇവിടെ ഏതെങ്കിലും ഹോട്ടലിൽ തങ്ങും എനിക്ക് ഒന്ന് രണ്ട് ഫ്രണ്ട്സ് ഉണ്ട് ഇവിടെ അവർ പോലീസിൽ ആണ് അവരുടെ ഹെല്പ് കിട്ടോ എന്ന് നോക്കണം…കാശി
മോനെ നിനക്ക് ഞങ്ങൾ ആരും അന്യർ അല്ല ഇത് നിങ്ങൾക്ക് കൂടെ അവകാശപ്പെട്ട വീട് ആണ്…. അപ്പൊ പിന്നെ മോന് ഇവിടെ നിന്നുടെ..തോമസ് ചോദിച്ചു.
അതെ കാശി…… ഞങ്ങൾ ആരും നിനക്ക് അന്യർ അല്ല ഈ നാട്ടിൽ വന്നിട്ടുണ്ട് എങ്കിൽ നമുക്ക് അവളെ കണ്ടു പിടിക്കാം…..റയാൻ പറഞ്ഞു.
മ്മ്……കാശി ഒന്നമർത്തി മൂളി.
സിയാ…… കാശിക്ക് മുകളിലെ മുറി കാണിച്ചു കൊടുക്ക്……സിയാ ചിരിയോടെ കാശിയെ നോക്കി.
ചേട്ടായി വാ……സിയയുടെ ഒപ്പം കാശിയും നടന്നു….
ചേട്ടായി ടെൻഷൻ ആകണ്ട നമുക്ക് ചേച്ചിയെ കണ്ടു പിടിക്കാം എന്റെ ചാച്ചൻ വിചാരിച്ച നടക്കും….. ആള് കാണുമ്പോലെ ഒന്നുമല്ല ഡോക്ടർ ആണ് ഡോക്ടർ…..പിന്നെ നിറയെ ആളുകളുമായ് കണക്ഷൻ ഉണ്ട് അതുകൊണ്ട് പെട്ടന്ന് ചേച്ചിയെ കണ്ടു പിടിക്കാം കേട്ടോ…കാശി ഒന്നമർത്തി മൂളി……
******************
ഭദ്ര കണ്ണ് തുറക്കുമ്പോ അവളെ എവിടെയൊ കെട്ടിയിട്ടിരിക്കുവാണ്….. തലക്ക് ആകെ കറക്കം പോലെ……
എനിക്ക് വിശക്കുന്നു……. ഞാൻ ഇത് എവിടെയാ…….ഭദ്ര കണ്ണ് തുറന്നതും വിളി തുടങ്ങി.
അടങ്ങി ഇരിക്കെടി……. നിന്നോട് പറഞ്ഞു ഇവിടെ സുഖവാസത്തിന് കൊണ്ട് വന്നത് അല്ലന്ന്……അവിടെ ഉണ്ടായിരുന്ന ഒരുത്തൻ അലറി.
ഭദ്ര കണ്ണ് നിറച്ചു അവനെ നോക്കി…….അപ്പോഴേക്കും തടിയൻ അവൾക്ക് ഉള്ള ഫുഡുമായി വന്നു….
ഭദ്രയുടെ മുന്നിൽ പെറോട്ടയും ചിക്കൻകറിയും കൊണ്ട് വച്ചു അവളുടെ ഒരു കൈയിലെ കെട്ടഴിച്ചു കൊടുത്തു ആ ത-,ടിയൻ…
ചേട്ടാ ഈ കെട്ട് കൂടെ……തടിയൻ അവളെ രൂക്ഷമായ് ഒന്ന് നോക്കി.
വേണ്ട വേണ്ട…….അവന്റെ നോട്ടം കണ്ടപ്പോൾ പറഞ്ഞു.
മിണ്ടാതെ എടുത്തു കഴിക്കാൻ നോക്കെടി….വേറെ ഒരുത്തൻ അവിടെ ഇരുന്നു ദേഷ്യത്തിൽ വിളിച്ചു പറഞ്ഞു.
ഭദ്ര അവരെ ഒന്ന് നോക്കിയിട്ട് കഴിക്കാൻ തുടങ്ങി…… അവളുടെ തീറ്റ കണ്ടു തടിയൻ അറിയാതെ വാ തുറന്നു പോയി അവർ ഒരു നിമിഷം സംശയിച്ചു ഇനി ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഇവൾ ചാകോന്ന് അമ്മാതിരി തീറ്റയായിരുന്നു…പത്തുമിനിറ്റ് തികച്ചെടുത്തില്ല അവൾ പത്തുപെറോട്ട കഴിച്ചു…
ചേട്ടാ…. എനിക്ക് വിശപ്പ് മാറിയില്ല…കുറച്ചു കൂടെ വേണം….ഭദ്ര മുന്നിൽ ഇരുന്ന ഭക്ഷണം തീർന്നപ്പോൾ പറഞ്ഞു.കൂടെ ഇരുന്നവൻ എന്തോ പറയാൻ തുടങ്ങിയതും തടിയൻ തടഞ്ഞു എന്നിട്ട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു അപ്പോഴേക്കും വേറെ ഒരു പൊതി അവൾക്ക് കൊടുത്തു…… കൊച്ച് അതിൽ നിന്ന് കുറച്ചു എടുത്തു കഴിച്ചു… വെള്ളവും കുടിച്ചു അവരെ നോക്കി…. അവിടെ നിന്ന ഗുണ്ടകൾ ഒക്കെ ഏതോ ഭീകര ജീവിയെ കണ്ടത് പോലെ അവളെ നോക്കി…
ചേട്ടാ….. കൈ കെട്ടുന്നില്ലേ…..ഭദ്ര യുദ്ധം കഴിഞ്ഞപ്പോൾ പറഞ്ഞു.തടിയൻ അവളെ ഒന്ന് നോക്കിയിട്ട് കൈ കെട്ടിവെച്ചു….
ചേട്ടാ….. ഞാൻ ഏതു പേപ്പറില ഒപ്പിടേണ്ടത്……അത് കഴിഞ്ഞ എന്നെ നിങ്ങൾ പറഞ്ഞു വിടില്ലേ……..തടിയനെ നോക്കി ചോദിച്ചു.
നിന്നെ പറഞ്ഞു വിടാൻ അല്ല ഇവിടെ കൊണ്ട് വന്നത്…… മാഡം തീരുമാനിക്കും എന്താ ചെയ്യേണ്ടത് എന്ന് ചിലപ്പോൾ കൊ-, ല്ലും….. എന്ത് രക്ഷപെട്ടു പോകാൻ വല്ല പ്ലാനും ഉണ്ടോ………..അവൻ ദേഷ്യത്തിൽ ചോദിച്ചു.
എനിക്ക് അവസാനമായിട്ട് ഒരു ആഗ്രഹം ഉണ്ട്……..ഭദ്ര പറഞ്ഞു.
നിന്റെ ആഗ്രഹം ഞാൻ സാധിച്ചു തന്നാൽ മതിയോ ശ്രീദുർഗ്ഗ……പെട്ടെന്ന് വാതിലിന്റെ അടുത്ത് നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ട് ഗുണ്ടകൾ എല്ലാവരും എണീറ്റു നിന്നു ഭദ്ര ആരാ വന്നതെന്നറിയാൻ ആകാംഷയോടെ നോക്കി…
തുടരും….