താലി, ഭാഗം 74 – എഴുത്ത്: ലക്ഷ്മി ശ്രീനു

റയാന്റെ വീട്ടിൽ എത്തിയപ്പോൾ തന്നെ സമയം കുറച്ചു ആയിരുന്നു……. അപ്പോഴും ഭദ്ര നല്ല ഉറക്കമാണ്……

ഭദ്ര….. ഭദ്ര…….കാശി അവളുടെ കവിളിൽ തട്ടി വിളിച്ചു.

പോ…..കാലനാഥൻ…..അത് കേട്ടതും കാശിക്ക് നല്ല ദേഷ്യം വന്നു ദുർഗ്ഗയുടെ കാര്യം അറിഞ്ഞ കലി കൂടെ കാശിക്ക് ഉണ്ട്…

എണീക്കെടി പു-,ല്ലേ…… അവളുടെ ഉറക്കം……അലർച്ച കേൾക്കേണ്ട താമാസം ചെവി പൊത്തി എണീറ്റ് ഇരുന്നു……

നിനക്ക് എന്താ കാശി….. മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലെ..ഞാൻ നിന്നെ ശല്യം ചെയ്യാതെ കിടന്നു ഉറങ്ങിയത് അല്ലെ…അവൾ അവന്റെ നേരെ തിരിഞ്ഞു.

ഭദ്ര എന്റെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു…. ദേഷ്യം കൊണ്ട് ആകെ ടെമ്പർ തെറ്റി നിൽക്കുവാ ഞാൻ അതിനിടയിൽ നിന്റെ……. ഇറങ്ങി വാ ഡി  ഇങ്ങോട്ടു…..

അതും പറഞ്ഞു കാശി ഭദ്രയെ ബലമായി പിടിച്ചു ഇറക്കി……

നിനക്ക് ഭ്രാന്തഡാ കാലനാഥ……അവന്റെ അടുത്തേക്ക് നിന്ന് പറഞ്ഞു…..

റയാനും പീറ്ററും ഇത് ഒക്കെ എന്താ എന്ന ഭാവത്തിൽ രണ്ടിനെയും നോക്കുന്നുണ്ട്……

വാ ഇവിടെ തന്ന നിൽക്കാതെ……പീറ്റർ മടിച്ചു മാറി നിന്നു.

അതെ മാറി നിൽക്കണ്ട ഇത് ഇവൾക്ക് കൂടെ അവകാശപ്പെട്ട വീട……. കയറി വാ….പീറ്ററിനെ അവരിൽ ഒരാളായി തന്നെ അകത്തേക്ക് ക്ഷണിച്ചു……അപ്പോഴാണ് ഭദ്ര ചുറ്റും ഒന്ന് നോക്കിയത്…

കാശി……അവന്റെ കൈയിൽ തോണ്ടി വിളിച്ചു.

മ്മ്….. ഗൗരവത്തിൽ തന്നെ ആയിരുന്നു ആ മൂളൽ പോലും….

നമ്മൾ എന്താ ഇവിടെ….ആരാ പോയത്….. നമ്മൾ എന്തിനാ ഇവിടെ വന്നത് ഇവരോട് അടി ഉണ്ടാക്കി എന്റെ സ്വത്തുക്കൾ ഒക്കെ വാങ്ങാൻ ആണോ……അത് കേട്ടതും പീറ്റർ ചിരിച്ചു കൊണ്ട് ഇനി ഒന്നും കേൾക്കാൻ ഇല്ലന്നു പറഞ്ഞു അകത്തേക്ക് പോയി……

ഡി….. ഡി…. വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത മാങ്ങാണ്ടി മോ-,റി…അൽപ്പം ഒരുപാട് ഒന്നും വേണ്ട ഒരല്പം ബുദ്ധി….. നിന്റെ ഈ കുമ്പളങ്ങ പോലത്തെ തലയിൽ ഉണ്ടായിരുന്നു എങ്കിൽ നിന്നെ മന്ദബുദ്ധി എന്ന് എങ്കിലും എനിക്ക് വിളിക്കായിരുന്നു……അവളുടെ കോപ്പിലെ സംശയം കയറി വാടി നിന്ന് ചലക്കാതെ……..കാശി കൂടുതൽ ഒന്നും സംസാരിക്കാതെ അവളുടെ കൈയിൽ പിടിച്ചു വലിച്ചു അകത്തേക്ക് പോയി….

അകത്തേക്ക് അവർ കയറി ചെല്ലുമ്പോ റീനയും തോമസും സിയയും ഒക്കെ ഉണ്ട് എല്ലാവരെയും കണ്ടപ്പോൾ ഭദ്ര വേഗം കാശിയുടെ കൈയിൽ മുറുകെ പിടിച്ചു…

മോള് പേടിക്കണ്ട ഞാൻ നിന്റെ ആന്റി ആണ് റീന ഇത് എന്റെ ഭർത്താവ് തോമസ് ഇത് മോള് സിയ ഇത് മോൻ റയാൻ……റീന ചിരിയോടെ പറഞ്ഞു ഭദ്ര അവരെ ഒക്കെ ഒന്ന് നോക്കി വെറുതെ ചിരിച്ചു….

മോള് ഇരിക്ക്….. ആന്റി കുടിക്കാൻ എന്തെങ്കിലും എടുക്കാം……റീന പറഞ്ഞു.

വേണ്ട….എനിക്ക് ഒന്നും വേണ്ട…….ഭദ്ര പെട്ടന്ന് പറഞ്ഞു…

സിയ…. മോൾക്ക് നിന്റെ മുറി കാണിച്ചു കൊടുക്ക് മോള് ഈ വേഷം ഒക്കെ മാറി ഒന്ന് ഫ്രഷ് ആകട്ടെ……തോമസ് പറഞ്ഞു.

ചേച്ചി വാ…..ഭദ്ര കാശിയുടെ കയ്യിൽ പിടി മുറുക്കി….അവൻ സംശയത്തിൽ അവളെ നോക്കി….

നീ പോയി ഒന്ന് ഫ്രഷ് ആകു പേടിക്കണ്ട ഞാൻ ഇവിടെ ഉണ്ട്……അവൻ പതിയെ പറഞ്ഞു.പിന്നെ പതിയെ സിയയുടെ കൂടെ പോയി പോകുമ്പോൾ തിരിഞ്ഞു തിരിഞ്ഞു നോക്കുന്ന ഭദ്രയെ കണ്ടു ശെരിക്കും കാശിക്ക് ചിരി വന്നു….

മോൻ ഇരിക്ക്…….. റീന പറഞ്ഞു.

വേണ്ട ആന്റി….. എനിക്ക് നാട്ടിലേക്ക് പോകേണ്ട അത്യാവശ്യം ഉണ്ട്…. ഞങ്ങൾ ഇപ്പൊ തന്നെ ഇറങ്ങുവാ……അത് കേട്ടതും അവരുടെ മുഖം മങ്ങി…..

ഏയ്യ്….. നിങ്ങൾ കരുതുന്നത് പോലെ അവളെ കിട്ടിയത് കൊണ്ട് പെട്ടന്ന് പോകുന്നത് അല്ല….. നാട്ടിൽ ചെറിയ പ്രശ്നം ഉണ്ട്…ഞാനും അവളും എന്തായാലും ഉടനെ തന്നെ ഇങ്ങോട്ടു വരും…… കുറച്ചു ദിവസം നിൽക്കാൻ ആയി…കാശി ആന്റിയുടെ കൈയിൽ പിടിച്ചു പറഞ്ഞു…….അത് കേട്ടപ്പോൾ അവർക്ക് ഒരു സമാധാനം ആയി…..

********************

മുന്നിൽ ഇരുന്ന ഗ്ലാസ്സും ലാപ്പും ഒക്കെ അയാൾ ദേഷ്യം തീരാതെ തട്ടി തെറിപ്പിച്ചു…

ഞാൻ ഇത്രയും നാൾ അവളെ കൂടെ നിർത്തിയത് ആ പ-,ന്ന-,ച്ചി……. അവളെ കൊണ്ട് അതിന് സാധിക്കും എന്ന വിശ്വാസത്തിൽ ആയിരുന്നു ഇപ്പൊ…അവൻ ദേഷ്യത്തിൽ പറഞ്ഞു.

നമുക്ക് എവിടെ ആയിരിക്കും പിഴച്ചത്……

എവിടെ പിഴച്ചോ അവിടെ നിന്ന് തന്നെ നമ്മൾ തുടങ്ങും ഇനി ആ മുഹൂർത്തം വരുന്നത് മൂന്നു വർഷങ്ങൾക്ക് ശേഷം ആണ്……അന്ന് വരെ നമ്മൾ കാത്തിരിക്കണം ക്ഷമയോടെ…….

അത് വരെ കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ നിൽക്കുവോ……

നിൽക്കും…..ആ പെൻഡ്രൈവ് ദേവൻ…. അവൻ ഒരിക്കൽ കൂടെ ഒന്ന് ശരിക്കും പരിശോധിച്ചാൽ അവൻ അറിയും ശരിക്കും വില്ലൻ ഞാൻ ആണെന്ന് അതിന് ഒരു അവസരം ഉണ്ടാകരുത്…അയാൾ ഗൗരവത്തിൽ പറഞ്ഞു.

പെട്ടന്ന് അയാളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…….

ഹലോ…

സാർ….. പ്ലാനിങ് ചെറുത് ആയിട്ടു ഒന്ന് പിഴച്ചു……

എന്താ ഡാ….. എന്താ ഉണ്ടായത്…..

സാർ നമ്മൾ നേരത്തെ ഫോണിൽ സംസാരിച്ചത് അവൾ കേട്ടു….. എന്നെ ആക്രമിച്ചു കടക്കാൻ ശ്രമിച്ചു പിടി വലിക്ക് ഇടയിൽ പുറത്തേക്ക് ഇറങ്ങി ഓടി……പിന്നാലെ പോയത് ആണ് പക്ഷെ ദേവൻ അവിടെ വന്നു…….പിന്നെ പറഞ്ഞത് ഒക്കെ കേട്ട് അയാളുടെ മുഖം വലിഞ്ഞു മുറുകി…

ഡാ നിന്നോട് ഒക്കെ ഒരു കാര്യം മര്യാദക്ക് ചെയ്യാൻ പറഞ്ഞ അത് ചെയ്തുടെ… ഇനി ഇതിന്റെ ബാക്കി എന്തൊക്കെ ആണോ എന്തോ…. വച്ചിട്ട് പോടാ…..പിന്നെ നീയും നിന്റെ മറ്റവനും ഇവിടെ നിന്ന് മാറി നിന്നോ ബാക്കി ഒക്കെ അറിഞ്ഞിട്ട് വിളിക്കാം ഞാൻ അപ്പോഴല്ലാതെ നിന്നെ ഒന്നും ഈ നാട്ടിൽ കാണരുത്……

അയാൾ എന്തൊക്കെയൊ ആലോചിച്ചു പുറത്തേക്ക് ഇറങ്ങി പോയി…..

**************

ഭദ്ര റെഡിയായ് വന്നപ്പോൾ കാശിയും ഫ്രഷ് ആയി കൊണ്ട് വന്ന ബാഗ് ഒക്കെ എടുത്തു പോകാൻ ആയി ഇറങ്ങി…..

ഇറങ്ങുവാ….. അതികം വൈകാതെ ഇങ്ങോട്ടു വരും ഞങ്ങൾ…..അവരോട് ചിരിയോടെ കാശി പറഞ്ഞു….. ഭദ്ര അവരെ നോക്കി മനോഹരമായ് പുഞ്ചിരിച്ചു……

പിന്നെ അധികം നിൽക്കാതെ മൂന്നുപേരും ഇറങ്ങി…. തിരിച്ചു ബസിൽ പോകണ്ട എന്ന് പറഞ്ഞു റയാൻ അവന്റെ കാർ നിർബന്ധിച്ചു കൊടുത്തു…… അങ്ങനെ തിരിച്ചു കാറിൽ ആയിരുന്നു യാത്ര……

കാശി……യാത്ര തുടങ്ങി കുറച്ചു ആയതും അവൾ വിളിച്ചു…

മ്മ്മ്……

അതില്ലേ….. നീ എങ്ങനെ ഇവിടെ എത്തി….. ആരാ നിന്നോട് പറഞ്ഞത് ഞാൻ ഇവിടെ ആണെന്ന്……അവൾ സംശയത്തിൽ ചോദിച്ചു.

നിനക്ക് അറിയേണ്ടത് ഇത് അല്ലെന്ന് എനിക്ക് അറിയാം….. നിന്റെ ആ പരട്ട സഹോദരി അവിടെ ഉണ്ട് ദേവേട്ടന്റെ അടുത്ത്…അവളുടെ ഉദ്ദേശം മനസ്സിലായത് പോലെ അവൻ പറഞ്ഞു.

ഭദ്ര തിരിഞ്ഞു പുറകിൽ ഇരിക്കുന്ന പീറ്ററിനെ നോക്കി….അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു…..

അപ്പൊ ദേവേട്ടൻ മരിച്ചത്……ഭദ്ര പെട്ടന്ന് എന്തോ ഓർത്തത് പോലെ ചോദിച്ചു….. കാശി അപ്പോൾ ആണ് ആ കാര്യം ഓർത്തത്….. താൻ ഭദ്ര ആണെന്ന് കരുതി എല്ലാം പറഞ്ഞത് ദുർഗ്ഗയോട് ആയിരുന്നല്ലോ……

നീ അറിയണ്ട വാ അടച്ചു മിണ്ടാതെ ഇരിക്കെടി……

ഇവന് ഭ്രാന്ത് ആണ്…. മിക്കവാറും ഞാൻ തന്ന ഇവനെ കൊ- ല്ലേണ്ടി വരും..

അല്ല കാശി………. എങ്ങനെ നീ അറിഞ്ഞു നിന്റെ കൂടെ ഉള്ളത് എന്റെ സഹോദരി ആണെന്ന്……പെട്ടന്ന് എന്തോ ഓർത്തത് പോലെ ചോദിച്ചു.

അവൾക്ക് നിന്നെ പോലെ ചലപ്പ് ഇല്ലായിരുന്നു പിന്നെ അവൾക്ക് ഇച്ചിരി ശൃംഗാരം  കൂടുതൽ ആയിരുന്നു…..നിനക്ക് ഇല്ലാത്തതും അവൾക്ക് ഉള്ളതും അത് ആയിരുന്നു……അത് കേട്ടതും പീറ്റർ ചിരിച്ചു കൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു.

ഭദ്ര അവനെ നോക്കി ചുണ്ട് കോട്ടി…..

നിന്റടുത്ത് ഞാൻ എന്തിനാ ശൃംഗരിക്കുന്നെ…..നിനക്ക് എന്നോട് പ്രതികാരം അല്ലെ…….

ഇനി നീ വാ തുറന്നാൽ… ഞാൻ അവന്മാർക്ക് തിരിച്ചു കൊണ്ട് കൊടുത്തു സോറി പറയും ഇത് തന്നെ ആണ് നിങ്ങൾ ഉദ്ദേശിച്ച ആളെന്ന് പറയും…..അവൻ ഗൗരവത്തിൽ പറഞ്ഞു.ഭദ്രയുടെ മുഖം മാറി…പെട്ടന്ന് അവളുടെ കൈ കവിളിൽ പതിഞ്ഞു…

വേണ്ട ഡാ കാശി….. ഞാൻ മിണ്ടാതെ ഇരിക്കാം….. ദേ അവനും അവന്റെ ഏതോ ആന്റിയും ആ ഗുണ്ടയും ഒക്കെ എന്റെ കവിളിൽ അടിച്ചു പഠിച്ചു പല്ല് ഇളകിയില്ല പക്ഷെ നല്ല വേദന കവിൾ ഒക്കെ…ഭദ്ര സങ്കടത്തിൽ പറഞ്ഞു.അത് കേട്ട് കാശിക്ക് പാവം തോന്നി അവൻ അവളെ ഒന്ന് നോക്കി….

പക്ഷെ അവർക്ക് പകരം നീ ഒരടി തന്നെങ്കിൽ എന്റെ പല്ല് പോയേനെ ഡാ കാശി….അവൾ കള്ളചിരിയോടെ പറഞ്ഞതും കാശി ഭദ്രയെ തറപ്പിച്ചു നോക്കി……

നിന്റെ പല്ലടിച്ചു തൊഴിക്കും ഇനി വാ തുറന്നാൽ……ഒരു നേരം വാ അടച്ചു വയ്ക്കില്ല കലകല ചലപ്പ്…….കാശി പറഞ്ഞു തീർന്നതും മുഖം വീർപ്പിച്ചു തിരിഞ്ഞു ഇരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ ആള് ഉറങ്ങി അവന്റെ തോളിലേക്ക് വീണ്…….

ഈശ്വര ഇതിന് എപ്പോഴും ഉറക്കം തന്നെ ആണോ…… അവൻ പതിയെ ചോദിച്ചു….

കാശി….. മോള് കുറച്ചു ദിവസമായില്ലേ നേരെ ഉറങ്ങിയിട്ട് എപ്പോഴും ആരെങ്കിലും വരുന്നോ വരുന്നോ എന്ന് പേടിയോടെ നോക്കി ഇരിക്കും പിന്നെ ഞാൻ അവിടെ ഉണ്ടെങ്കിൽ കുറച്ചു ഉറങ്ങും അതാ ഈ ഉറക്കം…. എപ്പോഴും ഇങ്ങനെ വഴക്കാളി ആണോ ആള്…… പീറ്റർ ചോദിച്ചു.

മ്മ്മ് എന്നോട് മാത്രം ആണ് ഈ വഴക്ക് ഇടൽ അല്ലാതെ നല്ല കുട്ടി ആണ്……ബുദ്ധിഇച്ചിരി കുറവ് ആണെന്നെ ഉള്ളു….കാശി പറഞ്ഞു….. പെട്ടന്ന് അവന്റെ മനസിൽ ഗൗതമിന്റെ മുഖം തെളിഞ്ഞു വന്നു……

പിന്നെ ഒന്നും സംസാരിച്ചില്ല…….സ്ഥലം എത്താറായപ്പോൾ ഭദ്ര ഉണർന്നു……

കാശി……. വിശക്കുന്നു…….കണ്ണ് തുറന്നപാടെ പറഞ്ഞു.

അവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് പീറ്ററിനെ ഗ്ലാസ്സിലൂടെ നോക്കി….

അവൻ ഒരു ചിരിയോടെ ഒരു കവർ എടുത്തു ഭദ്രക്ക് കൊടുത്തു…….. അത് കിട്ടിയപ്പോൾ ചിരിയോടെ കാശിയെ നോക്കി….

ഇതൊക്കെ എപ്പോ വാങ്ങി കാശി…..

അഹ് നന്നായിട്ടുണ്ട് ഇളി….. എടുത്തു കഴിക്ക് നമ്മൾ എത്താറായി…. കുംഭകർണി ഉണർന്നാൽ ബാസന്തിയെ പോലെ ബുക്കാറൊ ബുകാറോ പറയുമെന്ന് അറിയാം അതുകൊണ്ട് വാങ്ങി വച്ചത് ആണ്…… കഴിച്ചിട്ട് വീണ്ടും കിടന്നു ഉറങ്ങിയാൽ എടുത്തു വെളിയിൽ കളയും പറഞ്ഞേക്കാം……….ഡ്രൈവിംഗ് ശ്രദ്ധിച്ചു കാശി പറഞ്ഞു…

കാശി രണ്ട് ബർഗ്ഗർ കഴിച്ചൽ ഒന്നും എന്റെ വിശപ്പ് മാറുല ഡാ…. നീ രണ്ട് ബിരിയാണി വാങ്ങാത്തത് എന്താ….അവൾ സങ്കടത്തിൽ പറഞ്ഞു.

ഭദ്രേ……എന്റെ വായിൽ ഇരിക്കുന്നത് കേൾക്കാതെ എടുത്തു കഴിക്ക്……

കാലനാഥൻ…..അവൾ പതിയെ പറഞ്ഞു…

കഴിച്ചു കഴിഞ്ഞു നല്ല കുട്ടി ആയിട്ട്മിണ്ടാതെ ഇരുന്നു ഭദ്ര അപ്പോഴേക്കും പീറ്റർ ഉറക്കം പിടിച്ചു…കുറച്ചു കഴിഞ്ഞു ഹരിയുടെ കാൾ എത്തി…..ഭദ്ര കാൾ എടുത്തു സ്പീക്കർ ഓൺ ആക്കി.

എന്താ ഹരിയേട്ടാ…..

കാശി നിങ്ങൾ എവിടെ എത്തി……ഹരി ചോദിച്ചു.

ഞങ്ങൾ എത്തറായി ഹരിയേട്ടാ ഒരു പത്തുമിനിറ്റ് കൂടെ ഉള്ളു…….

നിങ്ങൾ നേരെ സിറ്റി ഹോസ്പിറ്റലിൽ വാ….ഹരി പറഞ്ഞു.അത് കേട്ടപ്പോൾ ഭദ്രയും കാശിയും പരസ്പരം നോക്കി.

എന്താ ഹരിയേട്ടാ….. എന്തെങ്കിലും പ്രശ്നം ഉണ്ടോ…. ദേവേട്ടൻ എവിടെ…….. കാശി ടെൻഷൻ ആയി.

ദേവൻ….. ദേവൻ ഇവിടെ ഉണ്ട് നീ വേഗം വരാൻ നോക്ക്…..അത്രയും പറഞ്ഞു ഹരി കാൾ കട്ട്‌ ആക്കി…

കാശിയും ഭദ്രയും പരസ്പരം നോക്കി…. ഭദ്രഒന്നും ചോദിക്കാൻ പോയില്ല, കാശി കാർ വേഗത്തിൽ ഡ്രൈവ് ചെയ്തു…… ഏകദേശം അരമണിക്കൂർ യാത്ര ചെയ്തു ഹോസ്പിറ്റലിൽ എത്തി… മൂന്നുപേരും കാറിൽ നിന്ന് ഇറങ്ങി അകത്തേക്ക് പോകാൻ തുടങ്ങിയതും ഹരി അവന്റെ അടുത്തേക്ക് വന്നു…….

മോളെ……ഭദ്രയെ ചേർത്തു പിടിച്ചു അപ്പോഴാണ് അവന്റെ ഷർട്ടിൽ പറ്റിപിടിച്ച ചോരത്തുള്ളികൾ ഭദ്ര കണ്ടത്…….

ഹരിയേട്ടാ….. ഇത് എന്താ……അവൾ ഷർട്ടിൽ തൊട്ട് ചോദിച്ചു…

ഹരിയേട്ടാ ദേവേട്ടൻ എവിടെ……കാശി…

എല്ലാം പറയാം നിങ്ങൾ വാ……ഹരി അവരെ കൂട്ടി നടന്നു….. ഒടുവിൽ മോർച്ചറിയുടെ മുന്നിൽ എത്തിയപ്പോൾ ഹരി നിന്നു……. ഭദ്രയും കാശിയും ഹരിയെ നോക്കി…

തുടരും….