താലി, ഭാഗം 80 – എഴുത്ത്: ലക്ഷ്മി ശ്രീനു

നാലുമാസങ്ങൾക്കു ശേഷം……..

ശാരിയും ഭദ്രയും തമ്മിൽ പ്രശ്നനങ്ങൾ ഒന്നും ഇതുവരെ ഇല്ല രണ്ടുപേരും സഹോദരങ്ങളെ പോലെ കഴിഞ്ഞു പോകുന്നു……. പീറ്റർ വന്നിട്ടുണ്ട് ഭദ്ര ഇപ്പൊ അങ്ങനെ ഓഫീസിൽ പോകാറില്ല…എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം പോകും ഹരിയും കാശിയും സ്വന്തമായ് ഒരു കമ്പനി തുടങ്ങുന്നതിനു വേണ്ട തയ്യാറെടുപ്പിൽ ആണ്…… അതിന് വേണ്ടി അവരുടെ ഷെയർ രണ്ടുപേരും തിരിച്ചു വാങ്ങി…….പിന്നെ ദേവനൊപ്പം മഹിയും ഇടക്ക് ഓഫീസിൽ പോകാറുണ്ട്………

ശാരിക്ക് കാശി തുടങ്ങുന്ന കമ്പനിയിൽ ജോലി റെഡിയാക്കാമെന്ന്  കാശി പറഞ്ഞത് കൊണ്ട് പഠിത്തം ഒക്കെ കഴിഞ്ഞു ശാരി പിന്നെ വേറെ ജോലി ഒന്നും നോക്കിയില്ല…

ശരത്തിനെ ഇറക്കാനോ അവന്റെ കാര്യം തിരക്കാനോ ആരും പോയില്ല…….. രാവിലെ കാശി പുറത്തേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് മുറ്റത്തു ബഹളം കേൾക്കുന്നത്…..

ദേ….. ഗുണ്ട ആണെന്ന് നോക്കില്ല പറഞ്ഞ കേട്ടില്ലെങ്കിൽ ഞാൻ ഇടിക്കും….ഭദ്ര ശബ്ദം കേൾക്കാം….

എന്റെ പൊന്ന് ചേട്ടാ അവിടെ ഇരുന്നു കൊടുക്ക് ഇവളുടെ സ്വഭാവം അറിയാല്ലോ……..ശാരി.

എന്റെ പൊന്നു കൊച്ചേ ഇത് ഒക്കെ വെട്ടി കളഞ്ഞാൽ പിന്നെ എന്നെ കാണാൻ ഒരു ഇതും ഉണ്ടാകില്ല അതാ…….പീറ്റർ തൊഴുത് പറഞ്ഞു.

അത് ഒന്നും പറഞ്ഞ പറ്റില്ല…….ഭദ്ര…

എന്താ ഇവിടെ…….കാശിയുടെ ശബ്ദം കേട്ടതും ഭദ്ര അടങ്ങി.അവൻ പോകാൻ തയ്യാർ ആയി ബാഗും കൊണ്ട് ഇറങ്ങി വന്നത് ആയിരുന്നു……

ചോദിച്ചത് കേട്ടില്ലേ എന്താ പ്രശ്നമെന്ന്…അവൻ കടുപ്പിച്ചു ചോദിച്ചതും ശാരി പറയാൻ തുടങ്ങി.

അത് പീറ്ററേട്ടനോട് ഈ താടിയൊക്കെ എടുത്തു കളയാൻ പറഞ്ഞു കേൾക്കുന്നില്ല അപ്പോ ഇവൾ ബലമായി….ഭദ്ര മിണ്ടാതെ തലതാഴ്ത്തി നിന്നു…….. കാശി അവളുടെ അടുത്തേക്ക് പോയി…

നിന്റെ മുഖത്ത് ആണോ ഡി ആ താടി ഇരിക്കുന്നത്…….. അല്ലെങ്കിൽ അത് നിന്നെ വല്ലതും ചെയ്യുന്നുണ്ടോ…….കാശി ദേഷ്യത്തിൽ ആയിരുന്നു ചോദിച്ചത്…അവൾ അവനെ നോക്കിയിട്ട് ഇല്ലന്ന് തലയനക്കി…..

പിന്നെ എന്താ ഡി നിന്റെ പ്രശ്നം… ഓരോ ആളുകൾക്ക് അവരുടെ ഇഷ്ടമുണ്ട് നീ എന്തിനാ അതിലൊക്കെ ഇടപെടുന്നത്……കാശിയുടെ പെട്ടന്ന് ഉള്ള അലർച്ചയും ദേഷ്യവും കണ്ടു ഭദ്ര ഒന്ന് ഞെട്ടി…..

അല്ല കാശി ഞാൻ…….

നിർത്തെഡി….. വെറുതെ കുഞ്ഞ് കളിച്ചു നടക്കുവാ…… പ്രായം കുറച്ചു ആയല്ലോ അതിന്റെ പക്വത കാണിക്കെടി…. അവന്റെ സംസാരം കേട്ട് പീറ്റർ ഇടപെട്ടു.

കാശി മതി അവള് വേറെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്…….

ഓഹ് ഏട്ടൻ വന്നല്ലോ വക്കാലത്തും കൊണ്ട്…. എന്താന്ന് വച്ചാൽ ചെയ്യ്…… എല്ലാവരും കൂടെ സ്നേഹിച്ചു സ്നേഹിച്ചു എടുത്തു തലയിൽ വയ്ക്കുന്നത് ആണ് ഇവൾക്ക് ഇത്ര അഹങ്കാരം………കാശി ദേഷ്യത്തിൽ കാറിൽ കയറി പോയി…..

എന്താ ഇപ്പൊ ഉണ്ടായത് എന്ന ഭാവത്തിൽ മൂന്നും ഒന്ന് നോക്കി….

നോക്കണ്ട ഇങ്ങനെ അവൻ വേറെ എന്തോ ടെൻഷനിൽ ആണ് അത് എന്റെ നെഞ്ചത്ത് തീർത്തു അത്രേ ഉള്ളു….. പിന്നെ ഇന്ന് വൈകുന്നേരത്തിന് ഉള്ളിൽ ഇത് വെട്ടി കളഞ്ഞില്ല എങ്കിൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം…….ഭദ്ര ഗൗരവത്തിൽ പറഞ്ഞു അകത്തേക്ക് കയറി പോയി……..

പീറ്റർ ശാരിയെ നോക്കി….

അവൾ പറഞ്ഞതെ എനിക്കും പറയാൻഉള്ളു…..പിന്നെ ഇത് ഇന്ന് രാത്രി ഈ മുഖത്ത് കണ്ടാൽ ക-, ത്തിക്കും ഞാനും അവളും കൂടെ…….ശാരി അവന്റെ താടിയിലേക്ക് വിരൽ ചൂണ്ടി പറഞ്ഞിട്ട് അകത്തേക്ക് പോയി….അകത്തേക്ക് പോയി പീറ്റർ തലയിൽ കൈ വച്ചു പോയി അറിയാതെ…..

******************

ശേ….. പെണ്ണിനോട് വെറുതെ ദേഷ്യപെട്ടു, അഹ് അല്ലെങ്കിലും അവൾക്ക് ഇപ്പൊ എന്നോട് ഒന്ന് നേരെ മിണ്ടാൻ കൂടെ സമയമില്ല പോരാത്തതിന് കിടപ്പ് പോലും അവളുടെ കൂടെ എല്ലാം കൂടെ ആ നേരത്ത് കയറി വന്നു…… അതാ പിന്നെ ദേഷ്യപ്പെട്ടത്…… അഹ് വിളിച്ചു ഒരു സോറി പറയാം…. കാശി സ്വയം പറഞ്ഞു കൊണ്ട് വണ്ടി ഒരു സൈഡിൽ ഒതുക്കി അവളെ വിളിക്കാൻ തുടങ്ങി…….

ഭദ്ര ഫോണിൽ ഗെയിം കളിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് കാശിയുടെ കാൾ വരുന്നത്……. ആദ്യം കട്ട്‌ ചെയ്തു അപ്പോ അവൻ വീണ്ടും വിളിച്ചു….

എന്താ കാശി നിനക്ക് വേണ്ടത്…….ഭദ്ര കലിപ്പിൽ ചോദിച്ചു.

എനിക്ക് നിന്നെ വേണം എന്തേ തരാൻ വല്ല ഉദ്ദേശവും ഉണ്ടോ…..കാശി ചിരിയോടെ ചോദിച്ചു.

പോടാ പ-, ട്ടി……..

ഡീീ……

ഓഹ് തുടങ്ങി….. എന്റെ കാശി നിനക്ക് എന്താ…. നിന്റെ തൊണ്ടയിൽ എന്താ ഡാ അവന്റെ അലറൽ….. നീ എന്തിനാ എന്നെ വിളിച്ചത് നേരത്തെ തന്ന വഴക്ക് കുറഞ്ഞു പോയി എന്ന് പറയാൻ ആണോ… അവൾ കലിപ്പിൽ ചോദിച്ചു.

സോറി……..എല്ലാത്തിനും കൂടെ ചേർത്ത് പറഞ്ഞു.

പോടാ മര-,പ-, ട്ടി…… എനിക്ക് നിന്റെ സോറി വേണ്ട….. നീ നിന്റെ  വല്ല ആരാധികമാർക്കും കൊണ്ട് കൊടുക്ക്……ബൈ… പിന്നെ ഇനിയും വിളിച്ച എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം…….ഭദ്ര കാൾ കട്ട്‌ ആക്കി….കാശി ഒരു പുഞ്ചിരിയോടെ യാത്ര തുടർന്നു…….

******************

മൂന്നുമിനിറ്റ് ആണ് സമയം സംസാരിച്ചു പെട്ടന്ന് ഇറങ്ങണം……..വാർഡനോട്‌ സംസാരിച്ചു കാശി ശരത്തിന്റെ അടുത്തേക്ക് പോയി…….

ആരോ കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ശരത് വല്യ പ്രതീക്ഷയോടെ ആണ് വന്നത് എന്നാൽ മുന്നിൽ നിൽക്കുന്ന കാശിയെ കണ്ടു ശരത്തിന്റെ മുഖം മാറി……

കാശി അവന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി……. ശരത് അവന്റെ നോട്ടം കണ്ടു ഒന്ന് പതറി…….

അവന്മാർ എന്റെ ഫ്രണ്ട്സ് ആകും മുന്നേ എന്റെ കൂടെ കൂടിയവൻ ആണ് നീ…… എന്റെ കൂടെപ്പിറപ്പ് ആയിട്ടേ നിന്നെ ഞാൻ കണ്ടിട്ടുള്ളു……. നിന്നോട് പറയാത്ത ഒരു രഹസ്യവും എന്റെ ജീവിതത്തിൽ ഇല്ലായിരുന്നു എന്നിട്ട് നീ……..

എനിക്ക് അവളെ ഇഷ്ടമായിരുന്നു പറഞ്ഞതും ആണ് അവളോട് പല പ്രാവശ്യം പക്ഷെ അവൾക്ക് നിന്നെ ആണ് ഇഷ്ടമെന്ന് അറിഞ്ഞപ്പോൾ സഹിച്ചില്ല….. അപ്പോഴത്തെ ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും പുറത്ത്…….

ഒരു പെണ്ണിന്റെ ജീവൻ എടുത്തപ്പോൾ നിന്റെ ദേഷ്യം തീർന്നോ….. എത്ര ജീവിതം നീ നശിപ്പിച്ചു….. ഒടുവിൽ സ്വന്തം അമ്മയുടെ ജീവനും എടുത്തു…ശരത് ഞെട്ടി കാരണം ഇതുവരെ ശരത് അറിഞ്ഞില്ല അമ്മയുടെ മരണവിവരം….

കാശി എന്റെ അമ്മ….

നീ ജയിലിൽ ആയ അന്ന് തന്നെ അമ്മ മരിച്ചു അറ്റാക്ക് ആയിരുന്നു….. അമ്മ മരിച്ചാൽ പോലും നിന്നോട് പറയരുത് എന്ന് പറഞ്ഞിരുന്നു അത് അതുപോലെ തന്നെ അനുസരിച്ചു….. മോൻ ആയ നീ ജീവനോടെ ഇരിക്കെ നിനക്ക് പകരം കർമ്മങ്ങൾ ഒക്കെ ചെയ്തത് ഞാൻ ആണ്….. കാശി പറഞ്ഞു. ശരത്തിന്റെ മുഖം ഒക്കെ മാറി അപ്പോഴേക്കും.

ഇനി ഒരു കാര്യം അത് പറയാൻ ആണ് ഞാൻ വന്നത്….. നീ എന്നോട് ചെയ്‌തത് ഞാൻ മറക്കില്ല…. നീ ഇടക്ക് എന്റെ വീട്ടിൽ ഒന്ന് വന്നു രാത്രി അത് എന്തിനായിരുന്നു എന്നെനിക്ക് അറിയണം….. നിനക്ക് വേണ്ടി പുറത്ത് ഞാൻ ഉണ്ടാകും എന്ന് നീ പുറത്ത് വരുന്നോ അന്ന് നമ്മൾ തമ്മിൽ കാണും അന്ന് ഇതുപോലെ ഒരു വേലി നമുക്ക് ഇടയിൽ ഉണ്ടാകില്ല………. പിന്നെ നിന്റെ പെങ്ങൾ ഇപ്പൊ എന്റെ വീട്ടിൽ ആണ് അവളുടെ വിവാഹം ഞാൻ നടത്തും ഉടനെ ഒരുയേട്ടന്റെ സ്ഥാനത്തു നിന്ന്………കാശി അവനെ നോക്കി പുച്ഛിച്ചു പുറത്തേക്ക് നടന്നു….. ശരത്തിന്റെ കൈ ആ ഗ്രില്ലിൽ അമർന്നു കാശി പോയ വഴിയേ വല്ലാത്ത ഒരു ഭാവത്തിൽ നോക്കി………

കാശി അവിടെ നിന്ന് നേരെ പോയത് ഹരിയോട് ഒപ്പം ഓഫീസിന്റെ കാര്യങ്ങൾ  സംസാരിക്കാൻ ആയിരുന്നു… അതൊക്കെ കഴിഞ്ഞു കാശി വീട്ടിൽ എത്തുമ്പോൾ കുറച്ചു വൈകിയിരുന്നു…കാശി വീട്ടിൽ എത്തുമ്പോൾ മുറ്റത്തു തന്നെ ശാരിയും പീറ്ററും ഉണ്ട്……

അഹ് ഇത് എന്താ രണ്ടും ഇവിടെ ഇരിക്കുന്നെ ഇവിടത്തെ ഭദ്രകാളി അടിച്ചു പുറത്ത് ആക്കിയോ…….കാശി ചിരിയോടെ ചോദിച്ചു.

രണ്ടുപേരും പരസ്പരം നോക്കി…..

എന്താ രണ്ടുപേരും ഒന്നും മിണ്ടാതെ ഇങ്ങനെ നോക്കുന്നെ….. എന്തെങ്കിലും പ്രശ്നം ഉണ്ടോ……അവരുടെ മുഖം കണ്ടു കാശി ചോദിച്ചു.

അത് കാശിയേട്ടാ….. ഭദ്ര……..ശാരി നിർത്തി.

ഭദ്ര….ഭദ്രക്ക് എന്താ പറ്റിയെ…..കാശിക്ക് ടെൻഷനായി….

തുടരും….

Leave a Reply

Your email address will not be published. Required fields are marked *