സുമയുടെ ഹൃദയം നിലച്ചുപോകുന്ന അവസ്ഥയായിരുന്നു അപ്പോഴുണ്ടായത്. താലികെട്ട് കഴിഞ്ഞ ഉടനെ…

നിധിയായി അവൾ
Story written by Sthuthi
==============

ആൾക്കൂട്ടത്തിനിടയിൽ പന്തലിലേക്ക് മീനു ഇറങ്ങി വരുമ്പോൾ പുറകിൽ അമ്മയും അമ്മായിയും ഉണ്ട്.

പന്തലിൽ മകൾ ഇറങ്ങി വരുന്നത് കണ്ട് നെടുവീർപ്പിട്ടു നിൽക്കുന്ന അച്ഛൻ…..

പന്തലിനടുത്തുള്ള കസേരയിൽ മീനുവിനെ കണ്ട മാത്രയിൽ കണ്ണ് മിഴിച്ചു പോയ ആദർശിൻ്റെ അമ്മ…

അവൾ സന്തോഷത്തോടെ താലി പന്തലിൽ വന്നിരുന്നപ്പോൾ, പിറകെ ആദർശും അവിടെ വന്നിരുന്നു. ആൾക്കൂട്ടത്തിൽ ചെറുക്കൻ വീട്ടിൽ നിന്ന് വന്നവരുടെ മുറുമുറുക്കുകൾ. അടുത്തു നിന്ന അമ്മായിഅമ്മ സമനില തെറ്റിയ നിലയിൽ….

മുഹൂർത്തത്തിനുള്ള സമയമായി. ഇത് കേട്ട് ഞെട്ടി നിൽക്കുകയാണ് ആദർശിൻ്റെ അമ്മ.

ഇത്രയും വിദ്യാഭ്യാസവും, നല്ല ഉദ്യോഗവുമുള്ള എൻ്റെ മകൻ്റെ മുന്നിൽ വന്നിരിക്കുന്നത് കണ്ടില്ലേ. ആ അച്ഛനും അമ്മയ്ക്കും നാണമില്ലേ ഇവളെ ഇങ്ങനെ കെട്ടിച്ചു വിടാൻ. നാലാൾ കാണുമ്പോൾ എന്തൊക്കെ പറയും. വെറും മൂന്ന് മാലയും പത്ത് വളയും…..ഇതൊക്കെ ആലോചിച്ച് സുമ നിൽക്കുമ്പോഴാണ് ആദർശ് മീനുവിൻ്റെ കഴുത്തിൽ താലി അണിയുന്നത് കാണുന്നത്….

സുമയുടെ ഹൃദയം നിലച്ചുപോകുന്ന അവസ്ഥയായിരുന്നു അപ്പോഴുണ്ടായത്. താലികെട്ട് കഴിഞ്ഞ ഉടനെ ഫോട്ടോ പോലും എടുക്കാൻ നിൽക്കാതെ എനിക്ക് ക്ഷീണമെന്ന് പറഞ്ഞ് ബാലേട്ടനെയും കൂട്ടി സുമ വീട്ടിലേക്ക് പുറപ്പെട്ടു.

കാറിൽ നിന്നും ഒരക്ഷരം പോലും ബാലനോട് മിണ്ടിയില്ല.

എന്തു പറ്റി സുമ…..?

ഒന്നുമില്ല. എനിക്ക് തലവേദനിക്കുന്നു. ഒന്ന് മിണ്ടാതിരുന്നേ…..

വീട്ടിലെത്തിയപ്പോൾ തലവേദന എന്ന് പറഞ്ഞ് മൂകമായിരുന്നു.

താലികെട്ട് കഴിഞ്ഞ് ആദർശ് അമ്മയെ നോക്കിയപ്പോൾ അമ്മ തലവേദന കൊണ്ട് വീട്ടിൽ പോയ കാര്യം ബന്ധുക്കളിൽ ആരോ പറഞ്ഞ് ആദർശ് അറിയുകയാണ്…

ഭക്ഷണമൊക്കെ കഴിച്ച് രണ്ടു പേരും ആദർശിൻ്റെ വീട്ടിലേക്ക് പുറപ്പെട്ടു…..

വീട്ടിലെത്തിയപ്പോൾ മീനുവിനെ സ്വീകരിക്കാൻ സുമ ഒരുങ്ങി നിൽക്കുന്നു. ചിരി മാഞ്ഞ മുഖവുമായി നിൽക്കുന്ന സുമയെ നോക്കിയപ്പോൾ അമ്മയ്ക്കെന്തോ പറ്റിയിട്ടുണ്ടെന്ന് ആദർശിന് മനസിലായി. വിളക്ക് കൊടുത്ത് സ്വീകരിച്ചപ്പോൾ മീനു വലതുകാൽ വച്ച്  അകത്ത് കടന്നു….

മീനു സന്തോഷവതിയാണ്. ആദർശിൻ്റെ വീട്ടിലെ സൽക്കാരങ്ങൾ കഴിഞ്ഞ് അവൾ വസ്ത്രമഴിക്കാൻ മണിയറയിലേക്ക് ആദർശിൻ്റെ കൂടെ പോയി.രണ്ടു പേരും പലതും സംസാരിച്ചു. മീനുവിൻ്റെ പക്വതയുള്ള സംസാരവും പെരുമാറ്റവും ആദർശിന് വലിയ ഇഷ്ടമായി.

രാത്രിയായപ്പോൾ മീനു ബന്ധുക്കളൊക്കെയായി കൂട്ടായി. എന്നാൽ കിച്ചനിൽ സുമയും സഹോദരിമാരും പൊന്നില്ലാത്തവളെന്നും, വീട്ടുകാരെ കുറിച്ചും പലതും പറഞ്ഞ് നിൽക്കുകയാണ്. അപ്പോഴാണ് മീനു വന്ന് ഞാൻ എന്തെങ്കിലും സഹായിക്കണോ എന്ന് ചോദിച്ച് കിച്ചനിലേക്ക് വരുന്നത്. സുമ വേണ്ടെന്ന് ഗൗരവത്തിൽ പറഞ്ഞു…

ഭക്ഷണം കഴിച്ച് എല്ലാവരും ഉറങ്ങാൻ കിടന്നു. സുമയ്ക്ക് ഒന്നുമില്ലാതെ വന്ന മരുമകളെ കുറിച്ചോർത്ത് ഉറക്കം വന്നില്ല……

മീനുവും ആദർശും ഉറങ്ങാൻ കിടന്നു. പലതും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഹണിമൂണിനായി വിദേശയാത്രകളൊന്നും വേണ്ടെന്ന് മീനു പറഞ്ഞു. അങ്ങനെ മൂന്നാറിലേക്ക് ഹണിമൂൺ ട്രിപ്പ് ബുക്ക് ചെയ്തു. അപ്പോഴാണ് ഇളയമ്മ വന്ന് കതകിന് മുട്ടുന്നത്.

കതക് തുറന്ന മീനുവിന് ഇളയമ്മ പാൽ കൊടുത്തു. ഗുഡ് നൈറ്റ് പറഞ്ഞ് മീനു പാലു വാങ്ങി കതക് അടച്ചു. പാലുമായി മീനു ആദർശിനടുത്ത് പോയി പകുതി കുടിക്കാൻ പറഞ്ഞു. പകുതി കുടിച്ച ആദർശ് പകുതി മീനുവിന് നൽകി. മീനു നാണത്താൽ വാങ്ങി കുടിച്ചപ്പോൾ ചുണ്ടിൽ തങ്ങി നിന്ന പാൽ തുടച്ചു ആദർശ്. നാണത്താൽ മുഖം തിരിച്ച മീനുവിനെ ആദർശ് കരവലയത്തിൽ ഒതുക്കി…അഗാധമായ സ്നേഹത്തിൽ രണ്ട് ഇണക്കുരുവികളുടെ വികാരങ്ങളുടെ സുന്ദരമായ ആദ്യരാത്രി…..

പിറ്റേ ദിവസം രാവിലെ അലാറമടിഞ്ഞപ്പോൾ, അമ്മ രാവിലെ ഉണരണമെന്ന് പറഞ്ഞത് ഓർത്ത് മീനാക്ഷി കുളിക്കാനായി ബാത്ത്റൂമിലേക്ക് പോയി. കുളി കഴിഞ്ഞ് താഴെ ഇറങ്ങിപ്പോയപ്പോൾ, ഓരോരുത്തരായി ഉറക്കമുണർന്ന് വരികയാണ്. മീനാക്ഷി എല്ലാവരുടെയും കൂടെ പാചക പരിപാടിയിൽ കൂടി.

സുമ വന്നപ്പോൾ മീനാക്ഷി പലതും സംസാരിച്ചെങ്കിലും, ഒന്നിനും ശരിയായ ഉത്തരം സുമ നൽകിയില്ല….

****************

ദിവസങ്ങൾ കടന്നു പോയി……

ഹണിമൂൺ കഴിഞ്ഞ് മീനുവും ആദർശും വീട്ടിലെത്തിയപ്പോൾ, അരങ്ങൊഴിഞ്ഞ കളിക്കളം പോലെയായി ശ്രീലയം വീട്….

അകത്തു കയറിയ ആദർശ് അച്ഛനോട് അമ്മയെ തിരക്കി. അമ്മ പൂജാമുറിയിൽ പ്രാർത്ഥനയിലാണ്. അവർ ഫ്രഷായി വന്ന് പുറത്തിരുന്നു. അമ്മ മീനുവിനോട് ഒരടുപ്പവും കാണിക്കുന്നില്ല. ആദർശിന് ഇതൊക്കെ കാണുമ്പോൾ വലിയ വിഷമമായി….

രാത്രി ഭക്ഷണം കഴിഞ്ഞ് മീനു റൂമിലേക്ക് പോയി. അപ്പോഴാണ് അമ്മ മകനോട് സംസാരിക്കുന്നത്….

എനിക്ക് ഇതൊന്നും സഹിക്കാൻ പറ്റുന്നില്ലെന്നും, ഇത്രയും സാമ്പത്തിക ഭദ്രതയുള്ള നമ്മുടെ കുടുംബത്തിലേക്ക് വന്നതോ ഒരു തുലാസിനും കൊള്ളാത്തവൾ….

അമ്മ എന്താ പറഞ്ഞു വരുന്നത്….?

ആദർശ് ചോദിച്ചപ്പോൾ…..

നിനക്ക് മനസിലായില്ലേ. ഒന്നുമില്ലാത്ത അവളെ കെട്ടി വന്നിട്ട് ഞാൻ നമ്മുടെ ബന്ധുക്കളുടെ മുന്നിൽ നാണംകെട്ടു. ആൽബവും, വീഡിയോ ഒക്കെ കാണുമ്പോൾ ആളുകൾ ചിരിക്കുമല്ലോ ഈശ്വരാ….

അവൾക്കെന്താ കുഴപ്പം. കുറച്ച് സ്വർണ്ണം കുറവാണ്. ബാക്കിയെല്ലാം കൊണ്ടും അവൾ വളരെ നല്ല ഭാര്യയാണ്….

വന്നു കയറിയില്ല. നിന്നെ അവൾ കുപ്പിയിലാക്കിയല്ലേ……

എനിക്ക് ഉറക്കം വരുന്നു. അടുത്ത ആഴ്ച ഞാൻ ബാംഗ്ലൂരിലേക്ക് പോവുകയാണ്. അവൾ ഇവിടെ ഉണ്ടാവും. അമ്മ ഇതുപോലെ പെരുമാറിയാൽ അവൾക്ക് ബുദ്ധിമുട്ടാവും…

ഞാനൊന്നും പറയുന്നില്ല….നീ എന്തോ ചെയ്തേക്ക്…….

ദിവസങ്ങൾ കഴിഞ്ഞു. ബാംഗ്ലൂരുവിൽ പോകാൻ പാക്ക് ചെയ്യുകയാണ് മീനു. അപ്പോഴാണ് സുമ വന്ന് മീനുവിനോട് പലതും പറയുന്നത്……

പലതും പറയുന്നതിനിടയിൽ സുമ മീനുവിന് സ്വർണ്ണമില്ലാത്തതിനെ ആക്ഷേപിക്കാൻ തുടങ്ങി. ഒന്നുമില്ലാതെ കയറി വന്നവളാണ് നീയെന്നും എൻ്റെ മകൻ എത്ര വലിയ ഉദ്യോഗത്തിലിരിക്കുന്നവനാണെന്ന് നിനക്കറിയില്ലേയെന്നും, നിൻ്റെ വീട്ടുകാർ ഒന്നിനും കൊള്ളാത്തവരാണെന്ന് അറിഞ്ഞില്ലെന്നും, കാൽ കാശിന് വകയില്ലാത്തവർ…..തുടങ്ങി പലതും പറഞ്ഞ് മീനുവിനെ ആക്ഷേപിക്കുമ്പോഴാണ് ആദർശ് കയറി വരുന്നത്.

എന്താ അമ്മേ പ്രശ്നം?

ഒന്നുമില്ലെട. വന്നു കയറിയില്ല. ഒന്നുമില്ലാത്തവൾ എന്നെ ഭരിക്കാൻ വരുന്നു.

ഞാനെന്താ നിങ്ങളെ ചെയ്തത്. മീനു ചോദിച്ചു…

നീ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്. നാണംകെട്ട് പുറത്തിറങ്ങാൻ വയ്യാതായി.

നിങ്ങൾക്ക് നാണക്കേടുണ്ടാക്കാൻ ഞാനൊന്നും ചെയ്തില്ല. ഞങ്ങളോട് നിങ്ങൾ സ്വർണ്ണം ചോദിച്ചിരുന്നോ. ചോദിച്ചിരുന്നെങ്കിൽ എൻ്റെ വീട്ടുകാർ അപ്പോൾ ഈ വിവാഹം വേണ്ടെന്ന് വച്ചേനെ. നിങ്ങൾക്ക് ഇങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് അറിഞ്ഞെങ്കിൽ ഒരിക്കലും ഞാനും ഈ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു. കൂടാതെ അമ്മ പറഞ്ഞല്ലോ, എൻ്റെ മകൻ വലിയ കമ്പനിയിൽ ജോലി ചെയ്യുന്നവനാണെന്ന്. ഞാൻ പറഞ്ഞോ നിങ്ങളുടെ മകനെ കൊണ്ട് എന്നെ വിവാഹം കഴിക്കാൻ. ഞാൻ ഓടി വന്നതാണോ നിങ്ങളുടെ മകൻ്റെ കൂടെ. നിങ്ങൾ എന്നെ പറയുന്നത് പോട്ടെ. ഇത്രയും സ്വർണ്ണമുണ്ടാക്കാൻ എൻ്റെ അച്ഛൻ പെട്ട പാട് എനിക്കറിയാം. ഞങ്ങൾ മൂന്ന് പെൺമക്കളെ സുരക്ഷിതമായ കൈകളിൽ എത്തിക്കാൻ അദ്ദേഹം അനുഭവിച്ച ബുദ്ധിമുട്ട് നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല. ഇനി നിങ്ങൾ ഒരക്ഷരം എൻ്റെ വീട്ടുകാരെ പറഞ്ഞാൽ….

എന്തു ചെയ്യുമെടി നീ. അഞ്ച് കാശിന് കൊള്ളാത്തവരാ നിൻ്റെ വീട്ടുകാർ.ഗതിയില്ലാത്തവർ.

ആദർശേട്ടാ, നിങ്ങളുടെ അമ്മയോട് സംസാരം നിർത്താൻ പറ. അല്ലെങ്കിൽ ഞാനിപ്പോൾ ഇറങ്ങിപ്പോകും….

അമ്മേ, ഞാനല്ലേ ഇവളെ കല്യാണം കഴിച്ചത്. എനിക്ക് വേണ്ടത് ഒരു നല്ല ഭാര്യയെയാണ്. അമ്മ കരുതുന്നത് പോലെ പണ ചാക്കിനെയല്ല. അവളെയും വീട്ടുകാരെയും അമ്മ ഇനി ഒന്നും പറയരുത്. എനിക്ക് അവൾക്ക് സ്വർണ്ണമില്ലാത്തതിൽ കുഴപ്പമില്ല. പിന്നെ അമ്മയ്ക്കെന്താ. ഞാൻ ആഗ്രഹിച്ച നിധി തന്നെയാണ് എനിക്ക് കിട്ടിയ എൻ്റെ ഈ ഭാര്യ. നാളെ ഞാൻ ബാംഗ്ലൂർ പോവുമ്പോൾ ഇവളെ കൂട്ടേണ്ടെന്ന് കരുതിയതാണ്. പക്ഷേ, അമ്മയുടെ ഈ സ്വഭാവം ചിലപ്പോൾ എനിക്ക് എൻ്റെ ഭാര്യയെ നഷ്ടപ്പെടുത്തിയേക്കാം. അതിനാൽ ഞങ്ങൾ രണ്ടു പേരും നാളെ ബാംഗ്ലൂരിലേക്ക് പോവുകയാണ്…

മകൻ്റെ വാക്കുകൾ കേട്ട് സുമ തകർന്നുപോയി….

സ്വർണ്ണം കൊണ്ട് മരുമകളെ അളക്കുന്ന അമ്മായി അമ്മമാർക്ക് ഒരു ഓർമ്മപ്പെടുത്തൽ…..

Leave a Reply

Your email address will not be published. Required fields are marked *