താലി, ഭാഗം 82 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഓഹ് അനിയനെ വിവരങ്ങൾ അറിയിക്കാൻ ആയിരിക്കും ഏട്ടൻ ഓടി പിടിച്ചു വന്നത്…..ഭദ്ര പുച്ഛത്തിൽ പറഞ്ഞു……. അപ്പോഴേക്കും ദേവൻ അകത്തേക്ക് വന്നു.

എന്താ ഏട്ടാ…… ഇവൾ എന്തൊക്കെയ വിളിച്ചു പറയുന്നേ…….കാശി ദേവന്റെ അടുത്തേക്ക് പോയി….

അവിടെ എന്തിനാ ചോദിക്കുന്നത്….. നിന്റെ മുന്നിൽ ഞാൻ നിൽക്കുവല്ലേ…..നിന്റെ സംശയം ഒക്കെ എന്നോട് ചോദിക്ക് കാശി…….ഭദ്ര പുച്ഛത്തിൽ പറഞ്ഞു.

ഭദ്ര നീ എന്തോ തെറ്റിദ്ധരിച്ചു ആണ് സംസാരിക്കുന്നത്….. നിന്റെ ചേച്ചിയേ കൊന്നത് ഞങ്ങൾ ആരുമല്ല….. അത് ഒരു ആക്‌സിഡന്റ് ആയിരുന്നു………ദേവൻ പറഞ്ഞു.

നിങ്ങൾ മിണ്ടരുത്…….എല്ലാത്തിനും കാരണം നിങ്ങൾ ആണ്……എന്റെ അച്ഛനെയും അമ്മയെയും എന്റെ ചേച്ചിയെയും കൊ, ന്നു ഇനി എന്നെ കൂടെ കൊ, ല്ലാൻ ആണോ ഈ അഭിനയം……….ഭദ്ര ദേവനു നേരെ തിരിഞ്ഞു……എല്ലാവരും പരസ്പരം നോക്കി ഇവൾക്ക് എന്താ പറ്റിയത് എന്ന്…

ഭദ്ര എന്താ നിന്റെ പ്രശ്നം……..കാശി അവളുടെ തോളിൽ കൈ വച്ചു സാവകാശം ചോദിച്ചു അറിയാൻ ശ്രമിച്ചു..ഭദ്ര അവന്റെ കൈ തട്ടി മാറ്റി…..

തൊട്ട് പോകരുത് നീ…….അവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു…..

മോളെ….. നീ കാര്യം എന്താ എന്ന് പറയാതെ എങ്ങനെ ആണ് ഞങ്ങൾ അറിയുന്നേ….. എന്ത് പ്രശ്നം ഉണ്ടെങ്കിലും നമുക്ക് പറഞ്ഞു തീർക്കാം…പീറ്റർ അവളുടെ അവസ്ഥ കണ്ടു പാവം തോന്നി അവളെ ചേർത്ത് പിടിച്ചു പറഞ്ഞു…ഭദ്ര എല്ലാവരെയും മാറി മാറി നോക്കി….

എനിക്ക് എല്ലാം അറിയണം എല്ലാം…… നീ എന്നോട് പറയാതെ ബാക്കി വച്ചില്ലേ എന്റെ അച്ഛന്റെയും അമ്മയുടെയും മരണം ഉൾപ്പെടെ……കാശിയെ നോക്കി പറഞ്ഞു…

അവൻ ദേവനെ നോക്കിയിട്ട് ദേവൻ പറഞ്ഞ കാര്യങ്ങൾ ഓരോന്ന് ആയി പറയാൻ തുടങ്ങി…… ഭദ്ര എല്ലാം ക്ഷമയോടെ കേട്ടിരുന്നു……അവളുടെ മുഖത്ത് പ്രതേകിച്ചു ഭാവവ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല…… കാശി അവളെ നോക്കി എല്ലാം പറഞ്ഞു കഴിഞ്ഞു….

എന്റെ ചേച്ചി എങ്ങനെയ മരിച്ചത്……..ഭദ്ര അവനെ നോക്കി ചോദിച്ചു.കാശി ദേവനെ നോക്കി……

അത് അന്ന് ആൾമാറട്ടം നടത്തിയപ്പോൾ അവളെ ഇവരെ ഏൽപ്പിച്ചു ഞാൻ നിന്നെ തേടി അങ്ങോട്ട്‌ വന്നു…… ദുർഗ്ഗ ഇവരുടെ ഒപ്പം ആയിരുന്നു പക്ഷെ ഇവിടെ വച്ചു അവൾ ചെയറിൽ നിന്ന് വീണു അങ്ങനെ ബോധം പോയപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് പോയത് ആയിരുന്നു അവിടെ വച്ചു ആണ് അവൾ നേഴ്‌സിനെ ആക്രമിച്ചു പോയത് ഇവർ അന്വേഷിച്ചു പക്ഷെ കണ്ടെത്താൻ ആയില്ല…… ഇവർ അവളുടെ അടുത്ത് എത്തിയപ്പോൾ ആയിരുന്നു അവൾക്ക് ആ അപകടം സംഭവിച്ചത്…ഭദ്ര ഒന്നും മിണ്ടിയില്ല എല്ലാം കേട്ടിരുന്നു…… ദേവൻ അവളുടെ അടുത്തേക്ക് വന്നു.

നിന്നോട് ആരൊക്കെയൊ എന്തൊക്കെയൊ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് മോളെ…അവളുടെ ഉള്ളിലും ഇതുപോലെ എന്തൊക്കെയൊ നിറച്ചു വച്ചിരുന്നു പക്ഷെ അവൾ അത് പറയും മുന്നേ പോയി…എനിക്ക് അപ്പച്ചിയോടോ അമ്മാവനോടോ എന്തിനാ മോളെ ദേഷ്യം ഞാൻ എന്തിനാ അവരെ കൊ, ല്ലുന്നേ… നീ ഒന്ന് ആലോചിച്ചു നോക്ക്….. ഭദ്ര ദേവനെ നോക്കി അവന്റെ മുഖം കണ്ടപ്പോൾ ഭദ്രക്ക് തോന്നി അവൻ പറയുന്നത് സത്യങ്ങൾ ആണെന്ന്…

മ്മ്……..ഒന്ന് മൂളുക മാത്രം ചെയ്തു അവൾ……

കാശി അവളെ നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി…. പിന്നാലെ ദേവനും പീറ്ററും പോയി……. ശാന്തി അവളുടെ അടുത്ത് വന്നിരുന്നു…

ശാന്തി അവളുടെ തോളിൽ പതിയെ കൈ വച്ചതും ഭദ്ര നിറഞ്ഞ കണ്ണോടെ അവളെ നോക്കി പിന്നെ ഒരു പൊട്ടികരച്ചിലോടെ അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു….ശാന്തി അവളെ ചേർത്ത് പിടിച്ചു ഒരിക്കൽ ഭദ്രയും തന്നെ ഇതുപോലെ ചേർത്ത് പിടിച്ചത് അവൾക്ക് ഓർമ്മ വന്നു……

കാശി പുറത്ത് ഇരുന്നു സിഗരറ്റ് വലിക്കുന്നുണ്ട് അവന് വല്ലാത്ത ടെൻഷൻ സങ്കടം ദേഷ്യം ഒക്കെ വരുമ്പോൾ ഉള്ള ശീലമാണ് പക്ഷെ അതൊക്കെ നിർത്തി വച്ചത് ആയിരുന്നു ഇന്ന് വീണ്ടും അത് അവൻ തുടങ്ങി……

കാശി…….ദേവന്റെ വിളി കേട്ടതും സിഗരറ്റ് താഴെ ഇട്ടു ചവിട്ടി…..

എന്താ ഡാ…… നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്……. അവൾക്ക് ഒരു അപത്തം പറ്റിയത് അല്ലെ…..

അവൾക്ക് അപത്തം പറ്റിയത് അവൾ പറഞ്ഞത് ഒക്കെ കേട്ടല്ലോ….. ഇത്രയും നാൾ ആയിട്ടു അവൾക്ക് എന്നെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. കാശിയുടെ സ്വരത്തിൽ ദേഷ്യവും സങ്കടവും ഉണ്ടായിരുന്നു…

കാശി നീ അവളുടെ ഭാഗത്ത്‌ നിന്ന് ചിന്തിക്കു…… അവളുടെ അച്ഛനും അമ്മയുമാണ് മരിച്ചത് എന്ന് നീ പറഞ്ഞില്ല….. അവളുടെ ചേച്ചിയേ നമ്മൾ ഇവിടെ കൊണ്ട് താമസിപ്പിച്ചത് അവൾക്ക് ഇവിടെ വച്ചു അപകടം പറ്റിയത് ഒന്നും നീ ആയിട്ടു അവളോട് പറഞ്ഞില്ല അത് മറ്റൊരാൾ പറഞ്ഞു അറിഞ്ഞപ്പോൾ ഉള്ള സങ്കടം ആയിരുന്നു അത്………ദേവൻ പറഞ്ഞു.

ഞാൻ അവളുടെ ഈ സങ്കടം കാണാതിരിക്കാൻ അല്ലെ എല്ലാം ഉള്ളിൽ ഒതുക്കി നടന്നത്….. എന്നിട്ടും അവൾ എന്നോട് അത് നേരെ ചോദിച്ചോ ഇല്ല……അപ്പോ ഞാൻ അവൾക്ക് ആരാ…ആരുമല്ല…… അവളുടെ മനസ്സിൽ ഈ പീറ്ററിന് ഉള്ള സ്ഥാനം പോലും എനിക്ക് ഇല്ല ഇന്ന് അത് എനിക്ക് മനസ്സിലായി…

കാശി എന്തൊക്കെയ വിളിച്ചു പറയുന്നത്….ഭദ്ര മോള് അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയത് ആണ് അതിന് ഇങ്ങനെ ഒക്കെ…പീറ്റർ പറഞ്ഞു.

അതെ ദേഷ്യം….. ദേഷ്യം വരുമ്പോൾ അടുത്ത് നിൽക്കുന്നവനെ ഇരുമ്പിലും മരത്തിലും ഉണ്ടാക്കി മുന്നിൽ നിർത്തുന്നത് അല്ലെ അല്ലാതെ മാം, സവും ജീവനും ഉള്ള മനുഷ്യൻ അല്ലല്ലോ…….കാശിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു…..

കാശി….. നീ ഒന്ന് ക്ഷമിക്ക് അവൾ നിന്റെ ഭദ്ര അല്ലെ ഡാ….. നീ വാ അകത്തേക്ക് പോകാം…… അവളോട് നീ ഒന്ന് സ്നേഹത്തിൽ സംസാരിച്ചാൽ തീരാവുന്ന പ്രശ്നമെ ഉള്ളു……….ദേവൻ പറഞ്ഞു നോക്കി.

ഹും….. ഇനി കാശി അവളോട് ശെരിക്കും സ്നേഹത്തിൽ സംസാരിക്കാൻ പോവാ അത് എല്ലാവരും കാണും…… കാശിനാഥന്റെ മറ്റൊരു മുഖം ശ്രീഭദ്ര കാണാൻ പോകുന്നെ ഉള്ളു……..കാശി അതും പറഞ്ഞു സൈഡിൽ ഒതുക്കി വച്ചിരുന്ന ബുള്ളറ്റ് എടുത്തു ദേഷ്യത്തിൽ പാഞ്ഞു പോയി………

(ഈശ്വര ഈ പോക്ക് ഒരു പോക്ക് ആകുവോ…. 🤔🤔🤔ഏയ്യ് ഇല്ലായിരിക്കും…… ബൈ ദ ബൈ നായകൻ ഇല്ലെങ്കിലും നമുക്ക് കഥ ഓടിക്കാം കേട്ടോ 🫣)

******************

ഹഹഹ…….. ഇന്ന് ഞാൻ സന്തോഷിക്കും….. കാരണം അവർക്ക് ഇടയിൽ ഇപ്പൊ ഒരു തീ പൊരി ഇടാൻ എനിക്ക് പറ്റി……..

പക്ഷെ അത് ആളി കത്തിയില്ലെങ്കിലോ…..

ഏയ്യ് ഇപ്പൊ ആളി കത്തരുത് അത് കത്താനും പോണില്ല….. അവളുടെ ഉള്ളിൽ ഒരു കനൽ വേണം അതിന് വേണ്ടി ആണ് ഞാൻ ആ തീപ്പൊരി ഇട്ട് കൊടുത്തത്……അയാൾ വല്ലാത്ത ചിരിയോടെ പറഞ്ഞു…

പക്ഷെ ഇനി ഉള്ള ദിവസങ്ങൾ നമുക്ക് വളരെ വേണ്ടപ്പെട്ടത് അല്ലെ….. അവർ പിരിയാനും പാടില്ല എന്നാൽ അവർ പരസ്പരം ഒന്നിച്ചു നിൽക്കാനും പാടില്ല……….

അത് പേടിക്കണ്ട അവർക്ക് ഇടയിൽ അങ്ങനെ ഒരു ബന്ധം ഉണ്ടായാലും പേടിക്കണ്ട…… ഞാൻ ജ്യോത്സ്യനെ വിളിച്ചു ഇപ്പോഴത്തെ അവസ്ഥ പറഞ്ഞു അപ്പോഴാ ഇങ്ങനെ പറഞ്ഞത്….രണ്ടുവർഷങ്ങൾക്ക് ശേഷമുള്ള ആ ദിവസം…. അവളുടെ ചോര വീഴണം ആ ശിലയിൽ എങ്കിൽ മാത്രമെ ഇത്രയും നാൾ കാത്തിരുന്നതിനു ഫലം ഉണ്ടാകു… ഒന്നും രണ്ടുമല്ല മൂന്നു കോടി രൂപയാണ് അയാൾക്ക് ഞാൻ നൽകാമെന്ന് പറഞ്ഞത്……

******************

കാശിയുടെ കണ്ണ് അറിയാതെ നിറഞ്ഞു നിറഞ്ഞു വരുന്നുണ്ട്……. ഭദ്രയേ തല്ലിയത് ഓർത്ത് സങ്കടം അവളുടെ വാക്കുകൾ ഓർത്ത് വേദന എല്ലാം കൂടെ അവന്റെ മനസ്സ് അവന്റെ കൈപിടിയിൽ നിൽക്കാതെ വന്നു…….. വണ്ടി സൈഡിൽ ഒതുക്കാൻ തുടങ്ങുമ്പോഴേക്കും റോങ്ങ്‌ സൈഡിൽ വന്ന കാർ കാശിയുടെ വണ്ടിയെ തട്ടിതെറിപ്പിച്ചു…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *