താലി, ഭാഗം 84 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശിയെ താങ്ങി പിടിച്ചു നിൽക്കുന്ന പീറ്റർ കൈയും നെറ്റിയും ഒക്കെ ചെറുത് ആയിട്ടു മുറിഞ്ഞിട്ടുണ്ട്….. ഭദ്രയും ശാന്തിയും കൂടെ അവനെ ചെന്നു പിടിക്കാൻ പോയി……

അവന്റെ അടുത്ത് പോയപ്പോൾ തന്നെ മനസിലായി നന്നായി കുടിച്ചിട്ടുണ്ടെന്നു….

ഇത് എന്താ പറ്റിയെ കാശി……ഭദ്ര അവനെ താങ്ങി പിടിച്ചു കൊണ്ട് ചോദിച്ചു കാശി കണ്ണ് മുറുകെ അടച്ചു തുറന്നു മുന്നിൽ നിൽക്കുന്നത് ഭദ്ര ആണെന്ന് കണ്ടതും അവളെ പിടിച്ചു തള്ളി പെട്ടന്ന് ആയത് കൊണ്ട് ബാലൻസ് കിട്ടാതെ ഭദ്ര താഴേക്ക് വീണു…..

നീ ആരാടി എന്നെ പിടിക്കാൻ…….ഭദ്രക്ക് നേരെ ചീറികൊണ്ട് പറഞ്ഞു പീറ്ററും ശാന്തിയും കൂടെ മുന്നിലേക്ക് വീഴാൻ പോയവനെ പിടിച്ചു…..അവർ ഭദ്രയേ ഒന്നു നോക്കിയിട്ട് കാശിയെ കൊണ്ട് അകത്തേക്ക് പോയി ഭദ്ര ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ തന്നെ ഇരുന്നു…

അവൾക്ക് എന്നെ…. വേണ്ട…. ഞാൻ ചതിയൻ….. എന്നെ വിശ്വാസല്ല…….കാശിയെ കൊണ്ട് ബെഡിൽ കിടത്തിയപ്പോൾ കാശി ഓരോന്ന് വിളിച്ചു പറയുന്നുണ്ട്……. ശാന്തിയും പീറ്ററും പരസ്പരം ഒന്നു നോക്കി…..പിന്നെ അവനെ നേരെ കിടത്തി അവർ പുറത്തേക്ക് ഇറങ്ങി….

ഭദ്ര വീണിടത്തു തന്നെ എണീറ്റ് ഇരിപ്പുണ്ട് ശാന്തിയും പീറ്ററും അവളുടെ അടുത്തേക്ക് വന്നു……

നീ പോയി കിടന്നോ കാശിയേട്ടൻ കുടിച്ചിട്ടുണ്ട് നന്നായി അതായിരിക്കും നിന്നോട് അങ്ങനെ ചെയ്തത്…… ഇനി ഇപ്പൊ അത് ഓർത്ത് വിഷമിക്കണ്ട……ശാന്തി അവളുടെ തോളിൽ പതിയെ തട്ടി പറഞ്ഞു…

ഭദ്ര കണ്ണ് തുടച്ചു എണീറ്റ് കാശിയുടെ അടുത്തേക്ക് പോയി…..പിന്നെ അവർ രണ്ടുപേരും മുറിയിലേക്ക് പോയി കിടന്നു……

ഭദ്ര കാശിയുടെ കൈയിലെ മുറിവ് ഒന്നു നോക്കിയിട്ട് മരുന്നു വച്ച് കൊടുക്കാൻ തുടങ്ങി നീറ്റൽ അനുഭവപെട്ടപ്പോൾ അവൻ എന്തൊക്കെയൊ പറഞ്ഞു പിന്നെയും കിടന്നു……….. ഭദ്ര അവന്റെ കാൽചുവട്ടിൽ മുഖം പൂഴ്ത്തി…..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേ ഇരുന്നു അവളുടെ എടുത്തു ചാട്ടം തെറ്റായി പോയിയെന്ന് മനസിലായി…….

****************

രാവിലെ വല്ലാത്ത തണുപ്പ് തോന്നിയപ്പോൾ കാശി പതിയെ കണ്ണ് തുറന്നു തലവെട്ടിപൊളിക്കും പോലെ തോന്നി അവന് ചാടി എണീക്കാൻ തുടങ്ങിയപ്പോൾ ആണ് തന്റെ കാലിൽ ചുറ്റി പിടിച്ചു കിടക്കുന്ന ഭദ്രയേ കണ്ടത്….

കാശി തലേദിവസത്തെ കാര്യങ്ങൾ ഓർത്ത് എടുത്തു……. വണ്ടി ചെറുത് ആയി ഒന്നു സ്ലിപ്പ് ആയിരുന്നു അത് കുടിച്ചിട്ട് വണ്ടി ഓടിച്ചു ബാലൻസ് പോയത് ആയിരുന്നു….. വീണിട്ടു വേറെ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല…. അതുകൊണ്ട് തന്നെ ആണ് എങ്ങനെ ഒക്കെയൊ ഡ്രൈവ് ചെയ്തു വന്നത്…… ഭദ്രയോട് ഉള്ള ദേഷ്യത്തിലും സങ്കടത്തിലും ഒക്കെ ആണ് കുറെ ദിവസത്തിനു ശേഷം കുടിച്ചത് അത് കുറച്ചു കൂടി പോവുകയും ചെയ്തു……അപ്പോഴാണ് കൈയിൽ ഒക്കെ മരുന്നു വച്ചിരിക്കുന്നത് ശ്രദ്ധിച്ചത്…….

നീ എന്തൊക്കെ ചെയ്താലും ഇന്നലെ നീ കാണിച്ചതിന് പകരമാകില്ല ഭദ്ര……അതിന് നിനക്ക് ഒരു ചെറിയ ശിക്ഷ എങ്കിലും വേണം….അവൻ അവളെ നോക്കി മനസ്സിൽ പറഞ്ഞു കാൽ വലിച്ചു അപ്പോഴേക്കും ഭദ്ര ചാടി എണീറ്റു….അവന്റെ അടുത്തേക്ക് വന്നവന്റെ മുറിവ് ഒക്കെ ഒന്നു നോക്കി.

കാശി നിനക്ക് എങ്ങനെ ഉണ്ട് ഇപ്പൊ….. ഹോസ്പിറ്റലിൽ പോണോ…..അവളുടെ എല്ലാം മറന്നുള്ള സംസാരം കൂടെ കേട്ടതും കാശിക്ക് ദേഷ്യം വന്നു….

എനിക്ക് കുഴപ്പമൊന്നുല്ല…..അത്രയും പറഞ്ഞു അവൻ എണീറ്റ് ഫ്രഷ് ആകാൻ പോയി…… അവൾ വേഗം എണീറ്റ് പുറത്തേക്ക് പോയി ശാന്തിയുടെ മുറിയിൽ പോയി കുളിച്ചു ഫ്രഷ് ആയി ചായ ഇട്ടു കാശിയുടെ അടുത്തേക്ക് തിരിച്ചു വന്നു…..

അവൻ എങ്ങോട്ടോ പോകാൻ റെഡി ആയി കൊണ്ടു നിന്നപ്പോൾ ആണ് ഭദ്ര കയറി വന്നത്….അവളെ കണ്ടെങ്കിലും മൈൻഡ് ചെയ്യാൻ പോയില്ല…

കാശി ദ ചായ……അവന് നേരെ ചായ നീട്ടിക്കൊണ്ട് പറഞ്ഞു.

എനിക്ക് വേണ്ട…..കാശി അതും പറഞ്ഞു പുറത്തേക്ക് പോകാൻ തുടങ്ങി ഭദ്ര അവന്റെ കൈയിൽ പിടിച്ചു……

കാശി എനിക്ക് ഇന്നലെ ഒരു അബദ്ധം …. പെട്ടന്ന് ഉണ്ടായ ദേഷ്യത്തിൽ…… എനിക്ക് നിന്നോട് സംസാരിക്കണം…….ചായ ടേബിളിൽ വച്ചിട്ട് പറഞ്ഞു.

ഭദ്ര രാവിലെ തന്നെ എന്റെ മൂഡ് കളയാതെ മുന്നിൽ നിന്ന് മാറ്……അവൻ സൗമ്യമായി പറഞ്ഞു.

എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പൊക്കോ……കാശി ശ്വാസംആഞ്ഞു വലിച്ചു…

മ്മ് പറയാൻ ഉള്ളത് പറയ്…..അവൻ കൈകെട്ടി അവളുടെ മുന്നിൽ നിന്ന് പറഞ്ഞു…..

ഭദ്ര ഇന്നലെ കാൾ വന്നതും അവർ പറഞ്ഞതും കണ്ടതും ദേവനോട് സംസാരിച്ചതും ഒക്കെ പറഞ്ഞു…… എല്ലാം കേട്ട് കഴിഞ്ഞു പ്രതേകിച്ചു ഭാവവ്യത്യാസമൊന്നുമില്ലാതെ അവളെ നോക്കി……

കാശി നീ എന്താ ഒന്നും മിണ്ടാത്തെ……

ഞാൻ എന്ത് മിണ്ടാൻ ആരോ വിളിച്ചു എന്തോ പറഞ്ഞു അതിന്റെ പേരിൽ നീ ഇറങ്ങി പോകുന്നു തിരിച്ചു വരുന്നു നിന്റെ വായിൽ തോന്നിയത് ഒക്കെ പറയുന്നു ചെയ്യുന്നു…… നീ പറയുന്നത് ഒക്കെ നിന്നു കേൾക്കുന്ന ഞങ്ങൾ ഒന്നും മനുഷ്യമ്മാരല്ലലോ…… നീ എന്താ ഡി എന്നെ കുറിച്ച് വിചാരിച്ചു വച്ചേക്കുന്നത്……നിന്റെ പാവ ആണെന്നോ…….. നാളെ വേറെ ഒരുത്തൻ വിളിച്ചു പറയും നിന്റെ അച്ഛനെയും അമ്മയെയും കൊന്നത് ഞാൻ ആണ് അതിന്റെ തെളിവുകൾ ഉണ്ട് ചെല്ലാൻ അത് കേട്ട് നാളെ നീ എന്തൊക്കെ കാട്ടികൂട്ടില്ല എന്ന് ആര് കണ്ടു…ആദ്യം സൗമ്യമായി തുടങ്ങി എങ്കിൽ അവസാനം ആയപ്പോൾ അവൻ അലറുക ആയിരുന്നു……

കാശി ഞാൻ….ഭദ്രയുടെ കണ്ണ് നിറഞ്ഞു വന്നു.

നിർത്തേടി മൈ @*#&നിന്റെ കണ്ണീരും കോപ്പും……എനിക്ക് ശ്രീഭദ്രയോട് ഒന്നും സംസാരിക്കാൻ ഇല്ല അറിയാനും ഇല്ല…… അതും പറഞ്ഞു അവളെ പിടിച്ചു മാറ്റി മുന്നോട്ട് പോകാൻ തുടങ്ങിയതും ഭദ്ര അവന്റെ കാലിൽ വീണു…..

സോറി….. എന്നോട് ക്ഷമിക്ക് കാശി… നിനക്ക് അറിയാല്ലോ എന്നെ….. എനിക്ക് ഒരു അബദ്ധം…….  അവളെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ പിടിച്ചു മാറ്റി അവൻ ഇറങ്ങി പോയി…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *