താലി, ഭാഗം 87 – എഴുത്ത്: ലക്ഷ്മി ശ്രീനു

ദിവസങ്ങൾ മാറ്റമില്ലാതെ കടന്നു പോയി… കാശി പുതിയ കമ്പനി സ്റ്റാർട്ട്‌ ചെയ്തു….. ഇപ്പൊ മാന്തോപ്പിൽ നിന്ന് സ്കൂളിൽ പോകുന്ന പോലെ നാലുപേരും രാവിലെ പോകും വൈകുന്നേരം ഒരുമിച്ച് വരും ഇത് ആണ് പതിവ്……

പിന്നെ വിഷ്ണു സുമേഷ് രണ്ടുപേരും കോളേജിലെ ജോലി കളഞ്ഞു നേരെ കാശിയുടെ കമ്പനിയിൽ കയറി….. അനിയന് വേണ്ട ഉപദേശവും മേൽനോട്ടവുമായ് ദേവൻ ഉണ്ട് കൂടെ….

അങ്ങനെ വല്യ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ജീവിതം ഒരു ഒഴുക്കിന് മുന്നോട്ട് പോകുന്നുണ്ട്…… നാളെ നമ്മുടെ ഭദ്രകുട്ടിയുടെ ബര്ത്ഡേ ആണ് അതുകൊണ്ട് എല്ലാവരും കൂടെ അവൾക്ക് ഒരു സർപ്രൈസ് ഒരുക്കുന്നുണ്ട്…… അവൾ അറിയാതെ എല്ലാം കൂടെ ഇടക്ക് ഇടക്ക് ഉള്ള ഒരു സൊള്ളല് കൊച്ച് ശ്രദ്ധിക്കുന്നുണ്ട്……

കാശി ആരോടോ ഫോണിൽ സംസാരിച്ചു ഇരിക്കുമ്പോൾ ആണ് ദേഷ്യത്തിൽ ക്യാബിൻ തുറന്നു കയറി വരുന്ന ഭദ്രയേ കാശി കണ്ടത് അവളുടെ വരവ് കണ്ടപ്പോൾ തന്നെ മനസിലായി കാര്യം പന്തിയല്ലെന്ന്…

കാശി…… ഞാൻ അറിയാതെ എന്താ എല്ലാവരും കൂടെ ഒരു പ്ലാനിങ്…….ദേഷ്യത്തിലാണ്.

എന്ത് ചർച്ച….. നിനക്ക് എന്താ കൊച്ചേ…അവൻ ചിരിയോടെ ചോദിച്ചു.

കാശി കളിക്കല്ലേ….. എനിക്ക് അറിയാം നിയൊക്കെ കൂടെ എന്തോ പ്ലാൻ ചെയ്യുന്നുണ്ട്…എന്താ ഡാ കാര്യം എന്നോട് കൂടി പറയ്…….അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.

നീ ഇത് അറിഞ്ഞ ഭാവം കാണിക്കരുത്….. അവർ എല്ലാം കൂടെ നമുക്ക് ഒരു ഹണിമൂൺ ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നുണ്ട്……നിനക്ക് ഒരു സർപ്രൈസ് ആക്കാം എന്ന് കരുതി പക്ഷെ നിന്റെ ആക്രാന്തം കാരണം അത് ഇപ്പോഴേ പൊളിഞ്ഞു…കാശി അവളെ നോക്കി വിശ്വാസനീയമായി പറഞ്ഞു.

ഛെ….. നിനക്ക് വേറെ എന്തെങ്കിലും ഒരു നുണപറഞ്ഞുടായിരുന്നോ കാശി……. അല്ല എങ്ങോട്ടാ നമ്മുടെ ഹണിമൂൺ…

ഓഹ് തത്കാലം തമ്പുരാട്ടി ഇത് മാത്രം അറിഞ്ഞ മതി…… ബാക്കി അവർ പറയും അപ്പൊ അറിയാം……. പോയി ജോലി ചെയ്യാൻ നോക്കെടി…….അവൻ അവളെ നോക്കി കടുപ്പിച്ചു പറഞ്ഞു എന്നിട്ട് ലാപ്പിലേക്ക് നോക്കി ഇരുന്നു.

കാലനാഥൻ…അവന്റെ കഴുത്തിൽ അമർത്തി കടിച്ചിട്ട് ഭദ്ര പുറത്തേക്ക് ഇറങ്ങി……

പുല്ല്….. ഇവള് ഏതു ജന്മം ആണോ എന്തോ…..അവൾ പോയ വഴിയേ പറഞ്ഞു കാശി വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു…..

വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ പതിവ് ഇല്ലാത്ത ഒരു മൂകത ഭദ്രക്ക് ബോർ അടിക്കാൻ തുടങ്ങി……. കാശി വന്നപ്പോൾ തന്നെ കുളിച്ചു ഫ്രഷ് ആയി എന്തോ അത്യാവശ്യം എന്ന് പറഞ്ഞു പോയി പിന്നാലെ പീറ്ററും പോയി….. ശാന്തി ആണെങ്കിൽ ലാപ്പിൽ എന്തോ തകർത്ത വർക്ക്‌ ഭദ്ര അടുക്കളയിൽ പോയി വെറുതെ എന്തൊക്കെയൊ തട്ടി കൂട്ടി ചെയ്തു എന്നിട്ട് പോയി കുളിച്ചു ഫ്രഷ് ആയി ഇറങ്ങിയതും കാശി വന്നു……

നീ വന്നത് നന്നായി ഞാൻ ആകെ ബോർ അടിച്ചു ഇരിപ്പ് ആയിരുന്നു കാശി…..

സാധാരണ അങ്ങനെ വരാൻ വഴിയില്ലല്ലോ….. നീ റെഡി ആയിക്കോ അമ്പലത്തിൽ പോയിട്ട് വരാം….. ഞാൻ കുറച്ചു അതികം ദിവസം ആയി അമ്പലത്തിൽ പോയിട്ട് ….നമുക്ക് ബുള്ളറ്റിൽ പോകാം……..കാശി ഷർട്ട് അഴിച്ചു മാറ്റി കൊണ്ട് പറഞ്ഞു.

ഞാൻ ദേ റെഡി ആണ് ഇപ്പോഴേ……ഭദ്ര ചിരിയോടെ പറഞ്ഞു.

നിന്ന് കൊഞ്ചാതെ റെഡി ആകു കൊച്ചേ…..

ഓഹ് ശരി തമ്പ്രാ……കാശിയേ നോക്കി കോക്രി കാണിച്ചു കൊണ്ട് ഒരു സാരിയും എടുത്തു ശാന്തിയുടെ അടുത്തേക്ക് പോയി…..

ദേ ഇത് എനിക്ക് ശെരിക്കും ഒന്ന് ഉടുത്തു സഹായിച്ചേ…….അവൾ ലാപ്പിൽ നിന്ന് മുഖം ഉയർത്തി ഭദ്രയേ നോക്കി പിന്നെ ചിരിയോടെ അവളെ സാരി ഉടുക്കാൻ സഹായിച്ചു……

ഞാൻ പോയി ബാക്കി പുട്ടിയിടട്ടെ….അതും പറഞ്ഞു തുള്ളിചാടി തിരിച്ചു മുറിയിലേക്ക് പോയി…. ശാന്തി ചിരിയോടെ അവൾ പോയ വഴിയേ നോക്കി…..

ഒരു കരിനീല കളർ ശാരി ആയിരുന്നു ഭദ്രയുടെ വേഷം അവൾ മുറിയിൽ വന്നപ്പോൾ അവനും അതെ കളർ ഷർട്ട് ഇട്ടു നിൽപ്പുണ്ട്…….പെട്ടന്ന് തന്നെ കൊച്ചു റെഡിയായ്….. എന്തോ എടുക്കാൻ ആയി തിരിഞ്ഞ കാശി ഒരു നിമിഷം ഭദ്രയിൽ നിന്ന് കണ്ണ് പിൻവലിക്കാൻ ആകാതെ തറഞ്ഞു നിന്നു…..

ആ സാരിയിൽ അവളെ കാണാൻ വല്ലാത്ത ഒരു ഭംഗി ആയിരുന്നു….. ആ സമയത്ത് ആണ് സ്ഥാനംതെറ്റി കിടക്കുന്ന വിടവിലൂടെ കാശി അവളുടെ അലിലപോലെ ഒട്ടിയ തൂവെണ്ണ നിറത്തിലുള്ള അവളുടെ വയറു കണ്ടത് കാശി കണ്ണുകൾ പിൻവലിക്കാതെ അവിടെ തന്നെ നോക്കി നിന്നു… വെണ്ണപോലെ വെളുത്ത വയറിനു കണ്ണ്തട്ടാതിരിക്കാൻ എന്നപോലെ ഒരു മറുക് അത് ഒരു ബ്രൗൺ കളർ…….കാശിയുടെ കാലുകൾ അവളുടെ അടുത്തേക്ക് ചലിച്ചു ഇതുവരെ അവളെ അടുത്ത് കാണുമ്പോൾ തോന്നാത്ത ഒരു ഫീൽ……

കാശി…..അവളുടെ വിളികേട്ടതും അവൻ തലകുടഞ്ഞു അവളെ നോക്കി.

എന്താ കാശി….. എന്ത് പറ്റി മുഖം ഒക്കെ വല്ലാതെ നീ വിയർക്കുന്നുണ്ട്…..അവന്റെ മുഖം ടൗൽ കൊണ്ട് തുടച്ചു ഭദ്ര…..

കാശി ടേബിളിൽ ഇരുന്ന ഒരു പിൻ എടുത്തു ഭദ്രയേ ഒന്ന് നോക്കിയിട്ട് നീങ്ങി കിടക്കുന്ന സാരി ഒതുക്കി പിടിച്ചു ഒരു പിൻ കുത്തി കൊടുത്തു….. കാശി വേറെ ഒന്നും ശ്രദ്ധിക്കാതെ ചെയ്തു പക്ഷെ ഭദ്രയിൽ അവന്റെ പ്രവൃത്തി വല്ലാത്ത ഒരു പരവേശം നിറച്ചു…

അതെ ഒന്നുകിൽ ഇതൊക്കെ മറച്ചുടുക്കണം അല്ലെങ്കിൽ പോയി ഉടുക്കരുത് വെറുതെ ആൾക്കാരെ വഴി തെറ്റിക്കാൻ ആയിട്ടു…… അതും പറഞ്ഞു കാശി ഇറങ്ങി പോയി, അവൻ പോയി കഴിഞ്ഞു ഭദ്രയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

ഭദ്ര………എന്തോ ആലോചിച്ചു നിന്ന ഭദ്രയേ കാശിയുടെ പുറത്ത് നിന്ന് ഉള്ള വിളി ആണ് ഉണർത്തിയത്…പിന്നെ ഒന്നും നോക്കിയില്ല വേഗം ഇറങ്ങി…..

അമ്പലത്തിൽ എത്തുമ്പോൾ ഒരു വിധം ഇരുട്ട് വീണു തുടങ്ങിയിരുന്നു…അമ്പലത്തിനുള്ളിൽ കയറും മുന്നേ അവൻ ഷർട്ട് അഴിച്ചു അവളെ ഏല്പിച്ചു….. ഭദ്ര ചെക്കന്റെ ബോഡി നോക്കി ചോ- ര ഊട്ടുന്നുണ്ട്…….

ഡി…. കാശി അവളുടെ മുഖത്ത് നോക്കി വിരൽ ഞൊടിച്ചു വിളിച്ചു….. ഭദ്ര ഞെട്ടി കൊണ്ട് വേഗം മുന്നോട്ട് നടക്കാൻ തുടങ്ങി….

മ്മ്മ് അതെ സ്വന്തം പ്രോപ്പർട്ടി ആണ് എന്ന് കരുതി ഇങ്ങനെ ചോ, ര ഊറ്റണ്ട….അവളുടെ കാതോരം രഹസ്യം പോലെ പറഞ്ഞു. പെണ്ണ് ആകെ ചമ്മി….

പിന്നെ അതികം വൈകാതെ തന്നെ രണ്ടുപേരും നന്നായി തൊഴുത് പ്രാർത്ഥിച്ചു ഇടക്ക് ഒരു പരിചയക്കാരനെ കണ്ടപ്പോൾ കാശി അവിടെ സംസാരിച്ചു നിന്നു ഭദ്ര പിന്നെ ബാക്കി കൂടെ തൊഴുതിട്ട് പോയി പുറത്ത് മണ്ഡപത്തിന്റെ സൈഡിൽ ഇരുന്നു……അപ്പോഴേക്കും അങ്ങോട്ട്‌ കുറച്ചു കുട്ടികളും വന്നിരുന്നു അത് അവിടെ എങ്ങും ഉള്ള പിള്ളേർ ആയിട്ടു ഭദ്രക്ക് തോന്നിയില്ല…

അവർ അവിടെ ഇരുന്നു ഏതോ ഒരു പയ്യനെ കമന്റ്‌ അടിക്കുന്നത് ഭദ്ര ശ്രെദ്ധിച്ചു…… അവരുടെ വർണന കൂടി കൂടി പോയപ്പോൾ കൊച്ച് വെറുതെ അവർ നോക്കുന്ന ഭാഗത്തേക്ക് നോക്കി… അതോടെ മുഖം ദേഷ്യം കൊണ്ടോ അസൂയ കൊണ്ടോ മാറി…കാശിയും അവന്റെ ഫ്രണ്ട്കൂടെ ആണ് നടന്നു വരുന്നത്….ഭദ്ര മുഖം വീർപ്പിച്ചു എണീറ്റ് നിന്നു അപ്പോഴേക്കും അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് അടുത്ത് വന്നു……. മറ്റേ പിള്ളേർ ഭദ്രയേ ഒന്ന് നോക്കി അവളുടെ നോട്ടം കണ്ടതും ആ പിള്ളേർ പോയി…….

എന്താ ഡി ഉണ്ടക്കണ്ണി കണ്ണ് ഉരുട്ടുന്നെ…. അവളുടെ കവിളിൽ തട്ടി ചോദിച്ചു എന്നിട്ട് ഷർട്ട് വാങ്ങി അവളുടെ കൈയിൽ നിന്ന്…

നീ ആരാ….. സിനിമ നടൻ ആണോ കാണുന്നപീക്രി പിള്ളേർ വരെ നിന്റെ ചോര ഊറ്റുവാ….. നിനക്ക് ഷർട്ട് ഇട്ടു നടന്നുടെ കാശി………കാശി അവളെ കള്ളചിരിയോടെ നോക്കി.

അസൂയയുടെ അസ്കിത ആണോ എന്റെ ഭദ്ര കുട്ടിക്ക്….. ഡി അവർക്ക് ദർശനസുഖം മത്രേ ഉള്ളു നിനക്ക് വേണേൽ സ്പർശനസുഖമവും ഉണ്ട് അതുകൊണ്ട് എന്റെ കൊച്ച് മുഖം വീർപ്പിക്കണ്ട…

അതെ ഭാര്യയും ഭർത്താവും കൂടെ ഇവിടെ നിന്ന് റൊമാൻസിക്കാൻ ആണോ ഉദ്ദേശം…… വീട്ടിൽ പോയിട്ട് പോരെ ഡേയ്……വിഷ്ണുവും സുമേഷ് കൂടെ അത് വഴി വന്നു….

അഹ് നിയൊക്കെ അമ്പലത്തിൽ വരോ….കാശി കളിയാക്കി..

പണ്ട് ഒരുത്തൻ നമ്മുടെ കൂടെ വരുവായിരുന്നു ഇപ്പൊ കൂടെ കൊണ്ട് നടക്കാൻ ആളായല്ലോ……സുമേഷ് ഭദ്ര അവനെ നോക്കി കണ്ണുരുട്ടി….

അളിയാ വാ നട അടക്കും…….. സുമേഷ് വിഷ്ണുനെ കൂട്ടി പോയി കാശി ഭദ്രയേ ചേർത്ത് പിടിച്ചു ഇറങ്ങി…….

തിരിച്ചു കാശി മാന്തോപ്പിലേക്ക് അല്ല പോകുന്നത് എന്ന് ഭദ്രക്ക് കുറച്ചു ദൂരത്തെ യാത്രയിൽ നിന്ന് മനസ്സിലായി…..

ഇത് എങ്ങോട്ടാ കാശി…..

ഇത് എന്നോട് ഇടക്ക് ഒരു സ്ഥലത്തു പോകുന്ന കാര്യം പറഞ്ഞു അവിടേക്ക് ആണ്…. മിണ്ടാതെ ഇരുന്നോണം സ്ഥലം എത്തുമ്പോൾ അറിയാം….പിന്നെ ഒന്നും മിണ്ടാതെ അവനെ ചുറ്റിപിടിച്ചു ഇരുന്നു…..കുറച്ചു കഴിഞ്ഞു കാശി ഒരു വല്യ തറവാട്ടിൽ കൊണ്ട് വണ്ടി നിർത്തിയതും ഭദ്ര ഇറങ്ങി.

അവൾ ചുറ്റും ഒന്ന് നോക്കി മുന്നിലെ വീട്ടുപേര് കണ്ടപ്പോൾ കൊച്ചിന്റെ കണ്ണുകൾ വിടർന്നു……

ചന്ദ്രോത്ത് തറവാട്….

തുടരും….