മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അത് ഡോക്ടർ പറഞ്ഞതല്ലേ അടുത്ത മാസം പത്തിനായിരിക്കുംന്നു.
എന്തായാലും വെറുതേ നോക്കിയതാ….നീ നടന്നേ
ഗൗരവത്തിൽ പറഞ്ഞു.
വിഷ്ണുവേട്ടൻ…കൊഷ്ണുവേട്ടൻ…പോ..മോളു വരട്ടേ…വച്ചിട്ടുണ്ട്…
വയറും താങ്ങി മുറ്റത്തു കൂടി നടക്കാൻ തുടങ്ങി.
വിഷ്ണുവേട്ടൻ ചിരിച്ചു കൊണ്ട് കണക്ക് കൂട്ടാൻ തുടങ്ങി
മോളുടെ കുഞ്ഞി ചുണ്ടിൽ വിരൽ വെച്ച് അനക്കി കൊണ്ട് വിഷ്ണുവേട്ടൻ നോക്കി ചിരിച്ചു.തളർച്ചയോടെ വിഷ്ണുവേട്ടനെ നോക്കി കിടന്നു.
മോൾക്ക് നല്ല മുടി ഉണ്ടല്ലോ…അല്ലേ…
പീലികൾ ഇല്ലാത്ത കുഞ്ഞി കണ്ണുകൾ ചിമ്മി കുഞ്ഞി കൈ ചുരുട്ടി പിടിച്ച് കിടന്നുറങ്ങുന്ന മോളെ നോക്കി പറഞ്ഞു.
വിഷ്ണുവേട്ടന് മോളെ എടുക്കണോ….
അവന് ഒന്ന് കൈയിൽ കൊടുത്തേക്ക്….റൂമിലേക്ക് മാറ്റിയത് തൊട്ട് മോളുടെ അടുത്തൂന്ന് മാറിയിട്ടില്ല.
സാവിത്രിയമ്മ പറഞ്ഞു.
വേണ്ട …മോള് ഉറങ്ങുവല്ലേ…
കുഞ്ഞിക്കാലിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു.
സാരല്ല…കുറേ ആയി കുഞ്ഞിപ്പെണ്ണ് ഉറങ്ങുവല്ലേ…പാല് കൊടുക്കേണ്ടേ…
നീ കിടന്നോ….ഞാൻ കൈയിൽ കൊടുത്തോളാം
കൈ കുത്തി കഷ്ടപ്പെട്ട് എഴുന്നേൽക്കാൻ നോക്കിയപ്പോൾ ദേവ്മ്മ പറഞ്ഞു.
ഉറക്കം തടസപ്പെട്ടതും കണ്ണുകളടച്ചു തന്നെ ചുണ്ടു പിളർത്തി.
വിഷ്ണുവേട്ടൻ കൈകൾ പതിയെ അനക്കിയതും കുഞ്ഞിപ്പെണ്ണ് വീണ്ടും ഉറങ്ങി.
ആകെ കോലം കെട്ടല്ലോ..ഒരു ദിവസം കൊണ്ട്….
വിഷ്ണുവേട്ടന്റെ അലസമായി കിടന്ന മുടി ശരിയാക്കി കൊടുത്തു കൊണ്ട് ചോദിച്ചു.
ആദ്യായിട്ടല്ലേ…വല്ലാണ്ട് പേടിച്ച് പോയി.
ചിരിച്ചു കൊണ്ട് പറഞ്ഞു.മോളെ കട്ടിലിൽ കിടത്തി.
ശരിക്കും പേടിച്ച് പോയി പെണ്ണേ…
വിഷ്ണുവേട്ടൻ കവിളിൽ കൈ വെച്ചതും ദേവ്മ്മേം സാവിത്രിയമ്മേയേയും നോക്കി. അർത്ഥം മനസിലായപ്പോൾ വിഷ്ണുവേട്ടൻ കൈ പിൻവലിച്ച് നിസഹയതയോടെ നോക്കിയപ്പോൾ തല അൽപം ചെരിച്ച് കണ്ണുകൾ ചിമ്മി ചിരിച്ചു.
കുഞ്ഞിപ്പാറൂന് കുച്ചണ്ടേ…..
കിങ്ങേ…കിങ്ങേന്നു ആക്കിയിട്ടൊന്നും കാര്യുല്ല കുഞ്ഞിപ്പാറുവേ…..നിന്നെ ഞാൻ കുളിപ്പിക്കും….വൈകുന്നേരം ഉടുപ്പ് അഴിക്കുമ്പോ തൊടങ്ങും പെണ്ണ് കിങ്ങേ..കിങ്ങേന്നാക്കാൻ….കള്ള കരച്ചല്…..
സാവിത്രിയമ്മ ഒരോന്നു പറഞ്ഞ് കുഞ്ഞിപ്പാറൂന്റെ ഉടുപ്പ് അഴിച്ചു…കുഞ്ഞിപ്പാറുവാണേ കണ്ണടച്ച് കുഞ്ഞിക്കൈ ചുരുട്ടിപ്പിടിച്ച് കരച്ചലാണ്.
കുഞ്ഞൂസേ…….ഇത് നോക്കിയേ….
കിലുക്കം കിലുക്കി കൊണ്ട് പറഞ്ഞു.എണ്ണ തേപ്പിക്കുമ്പോൾ കണ്ണടച്ച് കരച്ചൽ തന്നെ.ആകെ ചുവന്നു.
അച്ചച്ഛന്റെ കുഞ്ഞമ്മാളൂന് ചുന്ദരീമണി ആവേണ്ടേ….
കരച്ചൽ കേട്ട് വന്ന അച്ഛനും സമാനാനിപ്പിച്ചു.
കണ്ടോ…..കുളി കഴിഞ്ഞപ്പോൾ കള്ള പെണ്ണിന്റെ കരച്ചിൽ നിന്നല്ലോ….ഇനി പാലു കൊടുക്ക്
മോളെ കൈയിൽ തന്ന് കൊണ്ട് പറഞ്ഞു.
നിന്റെ മൂക്കുത്തി എന്താ ഇടാത്തേ….
തടിച്ചപ്പോൾ മൂക്കിലെ തുള അടഞ്ഞു പോയി….
സാരല്ല…കുറച്ച് കഴിഞ്ഞ് ഒന്നൂടെ കുത്താം.
മൂക്കിലെ അടഞ്ഞ തുളയിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു.
കുഞ്ഞിപ്പെണ്ണ് ഓരേ ഉറക്കാണല്ലോ….
ഉറങ്ങി കിടന്ന മോളെ നോക്കി കൊണ്ട് പറഞ്ഞു.
രാത്രീ അതിനും മാത്രം കരച്ചിലാ…ഓരോരാള് മാറി മാറി എടുത്ത് നടക്കുവാ….
വേഗം…വാടീ…പെണ്ണേ വീട്ടിൽ…
മ്ഹം….
നെഞ്ചിലേക്ക് ചാഞ്ഞിരുന്നു.
ആകെ ചുവന്ന് തുടുത്തിട്ടുണ്ടല്ലോ. പെണ്ണ്….
വേണ്ട….വിഷ്ണുവേട്ടാ….
മുഖത്ത് വിഷ്ണുവേട്ടന്റെ നിശ്വാസം അടിച്ചതും വിറയലോടെ പറഞ്ഞു.
വേണം….
പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ട് മുഖം അടുപ്പിച്ചു.കണ്ണുകളിലും കവിളുകളിലും ഉമ്മ വച്ചു.കണ്ണുകൾ ചുണ്ടിൽ പതിയുന്നതറിഞ്ഞു.
വിഷ്ണുവേട്ടനെ അടുപ്പിക്കര്ത് ന്നു സാവിത്രിയമ്മ പറഞ്ഞിട്ടുണ്ട്…
മുഖം ചെരിച്ച് പിടിച്ചു കൊണ്ട് പറഞ്ഞു.
എന്നാ…സാവിത്രിയമ്മോട് പോയി പറഞ്ഞു കൊടുക്ക്….
എന്തിനാ…എതിർക്കാൻ പോയേ…അതോണ്ടല്ലേ..
വിഷ്ണുവേട്ടന്റെ തോളിൽ തല ചായ്ച്ചിരുന്ന് ചുണ്ടിലെ മുറിവിൽ തൊട്ട് നോക്കിക്കൊണ്ടിരുന്നപ്പോൾ പറഞ്ഞു.കൂർപ്പിച്ച് നോക്കിയതും ഉമ്മ തരുന്ന പോലെ ആഗ്യം കാണിച്ചു.
കുഞ്ഞിമുണ്ടൊക്കെ ഉടുത്ത് കുഞ്ഞമ്മാളൂ..ചുന്ദരിയായല്ലോ…
അച്ഛൻ മോളുടെ കൈയിൽ പിടിച്ച് കൊണ്ട് ചോദിച്ചു.
കൈ വായിലിട്ടാ..കുഞ്ഞിക്കൈയീല് തല്ല് കിട്ടുമേ….
വായിൽ വെച്ച വലത് കൈ പിടിച്ചു വെച്ചതും ഇടത്തേ കൈ വായിലിട്ടു.
കാണുന്നോര് വിചാരിക്കുവല്ലോ…ഞാൻ എന്റെ കുഞ്ഞൂസിനൊന്നും തരൂലാന്ന്…
വലത് കൈയുടെ പിടി വിട്ടതും ആ കൈ കൂടി വായിൽ കേറ്റാൻ നോക്കിയപ്പോൾ കൈ പിടിച്ചു.
കൃഷ്ണ….
വിഷ്ണുവേട്ടൻ കുഞ്ഞിപ്പാറൂന്റെ ചെവിയിൽ പേര് വിളിച്ചു.
എന്റെ കുഞ്ഞിപ്പാറൂ..നിന്നെ ഞങ്ങളാരും തട്ടികൊണ്ട് പോവൂലാ….
പേരു വിളിക്ക് വന്ന ആരോ മോളെ എടുത്തതും എന്നെ നോക്കി വിതുമ്പിക്കരയാൻ തുടങ്ങി.
വിശന്നിട്ടാവും…
മോളെ കൈയിൽ വാങ്ങി.
വിശന്നോ…..എന്റെ മോളൂട്ടിക്ക്…
പോവുന്ന വരെ വിഷ്ണുവേട്ടന്റെ കൈയിൽ തന്നെയായിരുന്നു മോള്.
അച്ഛ ച്ഛന്റെ കുഞ്ഞമ്മാളൂ…എപ്പോഴാ…ഇനി വരാവാ….
കുഞ്ഞിപ്പാറൂനെ കൈയിലെടുത്ത് കസേരയിലിരുന്ന അച്ഛന്റെ മടിയിൽ തല വെച്ച് നിലത്തിരുന്നു.
ഇത് ഒരുപാട് ഉണ്ടല്ലോ…വിഷ്ണുവേട്ടാ…
മോൾക്കായി എന്തൊക്കെയോ വാങ്ങി വച്ചിരിക്കുന്നു.
ഓരോന്ന് കാണുമ്പോ വാങ്ങുന്നതാ…
പിറകിൽ നിന്ന് വയറിൽ കൈ ചുറ്റി തോളിൽ തല ചായ്ച്ച് കൊണ്ട് പറഞ്ഞു.
ഇപ്പോഴാ..ഇത് റൂമായത്…നീ ഇല്ലാതോണ്ട് മൂറീല് കേറാനേ തോന്നില്ലായിരുന്നു…
സാരല്ലാട്ടോ….ഞാനും കുഞ്ഞിപ്പാറുവും ഇങ്ങ് വന്നില്ലേ..
കവിളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.
മോളുടെ കരച്ചിൽ കേട്ടാണ് രണ്ടാളും അകന്നത്.
അച്ഛേടെ….മോളെന്തിനാ കരയുന്നേ….
അവളെ ശ്രദ്ധിക്കാഞ്ഞിട്ടാ…കണ്ടോ പെണ്ണ് കരച്ചില് നിർത്തിയേ….
നീ കുഞ്ഞിപ്പാറു അല്ല…കള്ള പ്പാറുവാ….
കൈയും കാലുമുയർത്തി കളിക്കാൻ തുടങ്ങി
ആണോടാ….കള്ളപ്പാറുവാ….
തലയാട്ടി കൊണ്ട് വിഷ്ണുവേട്ടൻ പറഞ്ഞതും കുഞ്ഞിപ്പാറു ശബ്ദമുണ്ടാക്കി ചിരിക്കാൻ തുടങ്ങി.
അയ്യേ… തുപ്പുന്നോ…
മോളുടെ മുഖം തുടച്ചു.
ഈശ്വരാ…കണ്ണാ…കാത്ത് രക്ഷിക്കണേ…….
എല്ലാർക്ക് വേണ്ടിയും പ്രാർത്ഥിച്ച് പ്രസാദം വാങ്ങി.
വിഷ്ണുവേട്ടാ… വെള്ളപ്പൂ…..
ഇലക്കീറിലെ വെള്ളപ്പൂ കാണിച്ച് കൊണ്ട് പറഞ്ഞു.
മോളെ കൊണ്ട് കൈ കൂപ്പിപ്പിച്ച് പ്രാർത്ഥിക്കുവായിരുന്നു വിഷ്ണുവേട്ടൻ.
ആഹാ…ഇനി എന്താ എന്റെ തൃപ്തയ്ക്ക് വേണ്ടത്….
നിന്റെ പ്രാർത്ഥന ഫലിച്ചെന്നാ തോന്നുന്നേ….ഷാരടി ഒന്നൂടി തടിച്ച് ഉരുണ്ട് കുടവയറൊക്കെ ചാടി ഒന്നൂടെ ബംബ്ലൂസനായിട്ടുണ്ട്
ഉരുണ്ട് ഉരുണ്ട് പോവുന്ന ഷാരടിയെ കണ്ണു കൊണ്ട് കാണിച്ച് വിഷ്ണുവേട്ടൻ പറഞ്ഞപ്പോൾ ആ കൈയിൽ ഒരു കുഞ്ഞ് തല്ലു കൊടുത്തു.
അയ്യോ…നിന്റെ അച്ഛേനെ നാനൊന്നും ചെയ്തീലേ..
അച്ഛനെ തല്ലിയത് അച്ഛകുട്ടിക്ക് പിടിച്ചില്ല.
ഒരു കൈയിൽ എന്നേയും ചേർത്തു പിടിച്ച് മറു കൈയിൽ ഞങ്ങളുടെ കുഞ്ഞിപ്പെണ്ണിനേയും എടുത്തു അമ്പല നടയിറങ്ങി.
തിരിഞ്ഞു നോക്കാതെ തന്നെ എനിക്കറിയാം കള്ള കണ്ണൻ പുഞ്ചിരി തൂകി ഞങ്ങളെ നോക്കി ന്നുണ്ടാവുംന്നു
അവസാനിച്ചു
അപ്പോ നമ്മൾ കടയടച്ച് വീട്ടിൽ പോവാണ്….