താലി, ഭാഗം 102 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഹരി ഇന്ന് ഓഫീസിൽ വന്നിട്ടുണ്ടോ……സുമേഷ് കാശിയോട് ചോദിച്ചു.

ഇല്ല അവൻ ഇന്ന് ലീവ് ആണ് എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു……കാശി പറഞ്ഞു.

നീ ശിവയുടെ കാര്യം പറയാൻ വന്നിട്ടു ഇപ്പൊ എന്താ അവനെ തിരക്കണെ…..കാശി സംശയത്തിൽ ചോദിച്ചു….

നീ എന്റെ ഒപ്പം ഒന്ന് വാ…… എല്ലാം പറയാം…….സുമേഷ് അവനെ വിളിച്ചു കാശിക്ക് മനസ്സിലായി എന്തോ സീരിയസ് കാര്യം ആണെന്ന്… അവൻ സുമേഷ്നൊപ്പം പോയി……

ഭദ്ര ജ്യൂസ് കുടിച്ചിട്ട് എണീറ്റ് ഓഫീസിലേക്ക് പോയി…..

എങ്ങോട്ട് ആയിരുന്നു ഭാര്യയും ഭർത്താവും കൂടെ മുങ്ങിയത്……ശാന്തി അവളെ കളിയാക്കി ചോദിച്ചു…..

മ്മ്…. കാലനാഥൻ സ്നേഹം കൂടി വിളിച്ചോണ്ട് പോയത് ആണ് ജ്യൂസ് വാങ്ങി തരാൻ പക്ഷെ കുടിച്ചോണ്ട് ഇരുന്നപ്പോൾ ആരോ വിളിച്ചു കാലനാഥൻ പുറത്തേക്ക് പോയി…. ഭദ്ര പറഞ്ഞു..

അഹ് നല്ല ബെസ്റ്റ് ഭർത്താവ്….. അല്ല ഏത്  ഡോക്ടർ ഡാ കാണിക്കാൻ പോകുന്നെ… ശാന്തി ചോദിച്ചു.

എല്ലാവരും പറഞ്ഞത് ശിവകുമാരി ഡോക്ടർനെ കാണിക്കാൻ ആണ്… ഡോക്ടർ ഇപ്പൊ മമലിൽ ഉണ്ടല്ലോ……… ഭദ്ര

അത് ശരി ആണ് നല്ല ഡോക്ടർ ആണ്…..ശാന്തി പറഞ്ഞു. ഭദ്ര പിന്നെ അവളുടെ ജോലിയിലേക്ക് തിരിഞ്ഞു ഇടക്ക് കാശിയെ വിളിക്കണമെന്ന് ഉണ്ടായിരുന്നു പിന്നെ വേണ്ടന്ന് വച്ചു…

****************

കാശിയും സുമേഷും കൂടെ എത്തിയത് രാജഗിരിഹോസ്പിറ്റലിന്റെ മുന്നിൽ ആയിരുന്നു……. കാശി കാര്യം മനസ്സിലാകാതെ സുമേഷ്നെ നോക്കി…..

നീ എന്നെ നോക്കണ്ട അങ്ങോട്ട്‌ നോക്കിയേ ആരൊക്കെ ആണ് വരുന്നത് എന്ന്…. ഹരിയും ശിവയും കൂടെ ഒരുമിച്ച് ആണ് വരുന്നത് ശിവയുടെ കോലം കണ്ടു കാശി ഞെട്ടി പോയി കാരണം അവൾ നന്നായി ഉണങ്ങി വല്ലാത്ത ഒരു രൂപമായ് മാറിയിരുന്നു ഇടക്ക് അവളെ കണ്ടപ്പോൾ കുറച്ചു ക്ഷീണം ഉണ്ടായിരുന്നു പക്ഷെ ഇത്ര പ്രശ്നം ഇല്ലായിരുന്നു…

ഡാ ഇവർ എന്താ ഇവിടെ……കാശി

ഇവിടെ കുറച്ചു ചക്ക കൊടുക്കുന്നതറിഞ്ഞു വാങ്ങാൻ വന്നത്…. ഡാ ഇത് വെറും ഹോസ്പിറ്റൽ അല്ല…. ക്യാൻസർ രോഗികൾക്ക് ട്രീറ്റ്മെന്റ് കൊടുന്നത് ആണ് ഇവിടെ മെയിൻ കേരളത്തിലെ തന്നെ മികച്ച ക്യാൻസർ ട്രീറ്റ്മെന്റ് ഹോസ്പിറ്റലിൽ ഒന്നാണ് ഇത്…… സുമേഷ് പറഞ്ഞത് ശരി ആയിരുന്നു കാശി കാറിൽ നിന്ന് ഇറങ്ങി അവരുടെ അടുത്തേക്ക് പോയി…… ഒട്ടും പ്രതീക്ഷിക്കതെ കാശിയെ കണ്ട ഞെട്ടൽ ഉണ്ടായിരുന്നു രണ്ടുപേർക്കും…

നിങ്ങൾ എന്താ ഇവിടെ…….കാശി ഗൗരവം ഒട്ടും കുറയ്ക്കാതെ ചോദിച്ചു…..

കാശി…… ഞാൻ……ഹരി എന്തോ പറയാൻ വന്നപ്പോൾ കാശി കൈ ഉയർത്തി തടഞ്ഞു…

ഞാൻ ഹരിയേട്ടനോട്‌ അല്ല ചോദിച്ചത് ശിവദയോട് ആണ്…..കാശി പറഞ്ഞു…..ശിവ തലകുനിച്ചു നിന്നു……

ഞാൻ ചോദിച്ചത് നിന്നോട് ആണ് നിനക്ക് മറുപടി പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വേണ്ട…..! കാശിക്ക് ദേഷ്യം വരാൻ തുടങ്ങി.എന്നിട്ടും അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു കാശി ദേഷ്യത്തിൽ സുമേഷിനെയും കൂട്ടി തിരിച്ചു നടന്നു……

നീ വണ്ടിയുടെ ചാവി എടുക്ക്……കാശി ദേഷ്യത്തിൽ സുമേഷ്നോട്‌ ചോദിച്ചു. അവൻ അത് വേഗം കൊടുത്തു…..കാറിൽ കയറിയത് മാത്രം ഓർമ്മ ഉണ്ട് സുമേഷ്ന് പിന്നെ വണ്ടി വന്നു നിന്നത് ഓഫീസിന്റെ മുന്നിൽ ആയിരുന്നു….

ദേഷ്യത്തിൽ അകത്തേക്ക് പോയ കാശിയെ ഭദ്ര അന്തംവിട്ടു നോക്കി നിന്നു…. പിന്നാലെ സുമേഷ് കൂടെ കയറി പോകുന്നത് കണ്ടു…… കുറച്ചു കഴിഞ്ഞു സുമേഷ് പുറത്തേക്ക് പോയി പോകും മുന്നേ ഭദ്രയെയും ശാന്തിയെയും നോക്കി ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി……

ഉച്ചക്ക് കഴിക്കാൻ ഭദ്രയും കാശിയും ഒരുമിച്ച് ആണ് പോകുന്നത് അതുകൊണ്ട് അവനെ കാണാതെ വിളിക്കാൻ പോയപ്പോൾ കാശി ആരോടോ ദേഷ്യത്തിൽ കിടന്നു തകർക്കുന്നത് കേട്ട് ഭദ്ര മിണ്ടാതെ സീറ്റിൽ വന്നിരുന്നു. ശാന്തി കഴിക്കാൻ വിളിച്ചു എങ്കിലും കാശി ഇല്ലാതെ അവൾക്ക് പോകാൻ തോന്നിയില്ല…. പിന്നെ ജ്യൂസ് കുടിച്ചത് കൊണ്ട് അധികം വിശപ്പും ഇല്ലായിരുന്നു…

കാശിയേ കുറെ തവണ ഹരി വിളിച്ചു എങ്കിലും അവൻ കാൾ എടുത്തില്ല……. സമയം നോക്കിയപ്പോൾ മൂന്നര കഴിഞ്ഞു അപ്പോഴാണ് അവൻ ഫുഡ്‌ കഴിച്ചിട്ടില്ല എന്നോർമ്മ വന്നത്… അവൻ തലയിൽ സ്വയംകൊട്ടി കൊണ്ട് പുറത്തേക്ക് ഇറങ്ങി…

അവൻ വന്നപ്പോൾ ഭദ്ര എന്തോ ജോലിയിൽ ആണ്……അവൾ കഴിച്ചോ ഇല്ലെന്ന് അവന് അറിയില്ല അവൻ അവളെ വിളിക്കാനായിട്ട് പോയപ്പോൾ ശാന്തി പറഞ്ഞു അവൾ കഴിച്ചില്ലന്ന്……

ഡീീ……..കാശിയുടെ അലർച്ചയിൽ അവിടെ ഉണ്ടായിരുന്ന എല്ലാവരും നോക്കി ഭദ്ര വേഗം എണീറ്റു…

എന്താ….. എന്താ കാശി… അവൾ എണീറ്റ് നിന്ന് ചോദിച്ചു.

നീ ലഞ്ച് കഴിച്ചോ……..അവന്റെ ദേഷ്യം ആ ചോദ്യത്തിൽ തന്നെ ഉണ്ടായിരുന്നു…..

ഞാൻ…… ഇല്ല കാശി നീ വന്നിട്ട്….കാശി എന്തോ പറയാൻ വന്നതും ചുറ്റും അവരെ തന്നെ നോക്കി നിൽക്കുന്ന സ്റ്റാഫിനെ ശ്രദ്ധിച്ചത്……

ആർക്കും വർക്ക്‌ ഒന്നുല്ലേ എന്റെ വായിൽ ഇങ്ങനെ ഇങ്ങനെ നോക്കി ഇരിക്കാൻ ആണോ നിനക്ക് ഒക്കെ ശമ്പളം തരുന്നത്…..! സ്റ്റാഫ്‌സ് എല്ലാം പരസ്പരം ഒന്ന് നോക്കിയിട്ടു അവരുടെ ജോലി തുടർന്നു….

നീ എണീറ്റ് വാ ബാഗ് കൂടെ എടുത്തോ….. ഡോക്ടർ ഫ്രീ ആണ് ഇപ്പൊ പോയി കാണാം… കാശി പറഞ്ഞു ഭദ്ര പെട്ടന്ന് എല്ലാം എടുത്തു തിരിയാൻ തുടങ്ങിയതും വീഴാൻ പോയി കാശി വേഗം അവളെ താങ്ങി പിടിച്ചു… ഭദ്ര നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു അവന്റെ കൈയിൽ നിന്ന്……. അവൻ ഒന്നും മിണ്ടിയില്ല… രണ്ടുപേരും ഓഫീസിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഹരി അങ്ങോട്ട്‌ വന്നു പക്ഷെ കാശി ഹരിയെ കണ്ട ഭാവം പോലും കാണിക്കാതെ ഭദ്രയേ പിടിച്ചു കൊണ്ട് കാറിൽ കേറി വേഗം അവിടെ നിന്ന് ഹോസ്പിറ്റലിലേക്ക് തിരിച്ചു…….!

ഹരി സുമേഷ്നെ വിളിച്ചു അവൻ കാൾ എടുത്തു സംസാരിച്ചു വൈകുന്നേരം കാശിയെ കൂട്ടി വന്നു കണ്ടു സംസാരിക്കാമെന്ന് പറഞ്ഞു……കാശിയും ഭദ്രയും ഡോക്ടർനെ കണ്ടു….. അവൾക്ക് വേറെ പ്രശ്നം ഒന്നുല്ലാത്തത് കൊണ്ട് കുറച്ചു വൈറ്റമിൻ ടാബ്ലറ്റ് മാത്രം കൊടുത്തു ഒപ്പം അവളോട് നല്ലത് പോലെ റസ്റ്റ്‌ എടുക്കാൻ പറഞ്ഞു ആഹാരം ഒക്കെ നന്നായി കഴിക്കണമെന്നും പറഞ്ഞു…കാശി വല്ലാത്ത ദേഷ്യത്തിൽ ആയത് കൊണ്ട് ഭദ്ര അവനോട് ഒന്നും മിണ്ടാൻ പോയില്ല ഹോസ്പിറ്റലിൽ പോകും വഴി അവൾക്ക് ഇഷ്ടപ്പെട്ട ബിരിയാണി തന്നെ ആണ് അവൻ അവൾക്ക് കഴിക്കാൻ വാങ്ങി കൊടുത്തത്…… അതുകൊണ്ട് കൊച്ചിന് വിശപ്പ് ഒന്നുമില്ലായിരുന്നു…

കാശി……അവൻ എന്തോ ആലോചിച്ചു ഡ്രൈവ് ചെയ്യുന്നത് കണ്ടു ഭദ്ര അവനെ വിളിച്ചു..

എന്താ…

എന്നെ ശിവ വിളിച്ചിരുന്നു ഇടക്ക് ഒരു ദിവസം……അതിന് ശേഷം ഇന്നും എന്നെ വിളിച്ചു കാശി പുറത്ത് പോയി വന്നപ്പോൾ……കാശി വണ്ടി സൈഡിൽ ഒതുക്കി.

അവളെന്താ പറഞ്ഞത്…കാശി ഗൗരവത്തിൽ ചോദിച്ചു.

അത്…. അത്…. നിങ്ങൾ ഹോസ്പിറ്റലിൽ പോയി ശിവയെയും ഹരിയേട്ടനെയും കണ്ടുന്ന് പറഞ്ഞു….ഭദ്ര ചെറിയ പേടിയോടെ ആണ് പറഞ്ഞത്.

അപ്പൊ…… അവൾ അവിടെ എന്തിനാ പോയത് എന്ന് നിനക്ക് നേരത്തെ അറിയാമായിരുന്നോ… കാശി കുറച്ചു ദേഷ്യത്തിൽ ചോദിച്ചു.

അ….. അറിയാമായിരുന്നു കാശി, എന്നോട് നേരത്തെ പറഞ്ഞു….. അല്ല ഞാൻ ഒരിക്കൽ കണ്ടത് ആയിരു…..ഭദ്ര പറഞ്ഞു പൂർത്തിയാക്കും മുന്നേ കാശി വണ്ടി മുന്നോട്ട് എടുത്തു…… പിന്നെ ഭദ്ര പറഞ്ഞത് ഒന്നും അവൻ കേട്ടില്ല…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *