ഭദ്ര ഇപ്പൊ കോട്ടയത്ത് എത്തിയിട്ട് മൂന്നുമാസമായി……വയറുകുറച്ചു വലുതായി പിന്നെ കുട്ടി കുറച്ചു തടി വച്ചു വെളുത്തു സുന്ദരി ആയിട്ടുണ്ട്, ക്ഷീണം ഉണ്ട് എങ്കിലും പെണ്ണ് അടങ്ങി ഇരിക്കില്ല സിയയുടെ കൂടെ നടപ്പ് ആണ് പരിപാടി……കാശി പിന്നെ ഇടക്ക് ഇടക്ക് വന്നു കണ്ടു പോകും അവനും തിരക്കിൽ ആണ്…….ചന്ദ്രോത്തു പോകാൻ നീരുവും മഹിയും ഒക്കെ വിളിക്കുന്നുണ്ട് പോകാം പോകാം എന്ന് പറഞ്ഞു പറഞ്ഞു മാസം മൂന്നു കഴിഞ്ഞു….. നാളെ ആണ് ഭദ്ര തറവാട്ടിൽ പോകുന്നത്…… ഇന്ന് ആണ് വാസുകി ചികിത്സ ഒക്കെ കഴിഞ്ഞു തിരിച്ചു റയാന്റെ വീട്ടിൽ എത്തുന്നത് അതിന്റെ സന്തോഷം അവിടെ എല്ലാവർക്കും ഉണ്ട്…..!
രാവിലെ തന്നെ ഭദ്രയും സിയയും കൂടെ വാസുകിയുടെ മുറി ഒക്കെ റെഡിയാക്കി ഇടുന്നുണ്ട്…..
എന്റെ കൊച്ചേ നീ ഈ സമയം റസ്റ്റ് എടുക്ക് ഇങ്ങനെ തുള്ളി ചാടി നടക്കാതെ…….! റീന അങ്ങോട്ട് വന്നു ഭദ്രയേ നോക്കി പറഞ്ഞു.
ഇത് കഴിഞ്ഞു ഞാൻ റസ്റ്റ് എടുക്കാം ആന്റി……!ഭദ്ര ചിരിച്ചു കൊണ്ട് പറഞ്ഞു.
ഇതൊക്കെ ചെയ്യാൻ ഇവിടെ ആളുണ്ടല്ലോ….. സിയ നിനക്ക് സിസിലിയേ കൂടെ വിളിച്ചു ഇതൊക്കെ ചെയ്തുടെ…… ആ ഗർഭിണി ആയിട്ടു ഇരിക്കുന്ന കൊച്ചിനെ കൊണ്ട്… റീന അതും പറഞ്ഞു ഭദ്രയുടെ കൈയിൽ നിന്ന് ബെഡ്ഷീറ്റ് വാങ്ങി……
മമ്മ ഞാൻ പോകുവാ അങ്ങോട്ട്….. ഇപ്പൊ അവിടുന്നു വിളിച്ചു…….. റയാൻ മുറിയിലേക്ക് വന്നു പറഞ്ഞു…..
ദാ ഈ കൊച്ചിനെ കൂടെ കൊണ്ട് പൊയ്ക്കോ…… ഇവിടെ വെറുതെ നിൽക്കില്ല എന്റെ കണ്ണ് തെറ്റിയ അപ്പൊ തുടങ്ങും രണ്ടും കൂടെ അടുക്കൽ ഒതുക്കൽ എന്ന് പറഞ്ഞു…..റീന ഭദ്രയേ നോക്കി പറഞ്ഞു…. പെണ്ണ് സിയയെ നോക്കി ചിരിയോടെ ഇരിപ്പ് ആണ്……..
വാ കാറിൽ അല്ലെ പോകുന്നെ ഞാൻ സൂക്ഷിച്ചു കൊണ്ട് പൊയ്ക്കോളാം….റയാൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു… പെണ്ണ് സിയയെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക്ഇറങ്ങി പിന്നാലെ റയാനും…
അവർ പോയി കഴിഞ്ഞു കുറച്ചു കഴിഞ്ഞതും കാശിയും ദേവനും അവിടെ എത്തി ഭദ്രയേ കൂട്ടികൊണ്ട് പോകാൻ…
അഹ് ഇത് ആരൊക്കെയ….. കയറി വാ…. റീന ദേവനെയും കാശിയെയും കണ്ടു അകത്തേക്ക് ക്ഷണിച്ചു….
കാശി അകത്തു കയറിയപ്പോൾ ചുറ്റും ഒന്ന് നോക്കി……. അപ്പോഴേക്കും സിയ വന്നു….
ചേട്ടായി നോക്കുന്ന ആള് ഇവിടെ ഇല്ല….. ചേച്ചി മിത്രചേച്ചിയേ കൂട്ടി കൊണ്ട് വരാൻ ആയിട്ട് പോയി…സിയ ചിരിയോടെ പറഞ്ഞു.
എന്നിട്ട് അവളോട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ…!കാശി പറഞ്ഞു.
ഒന്നും പറയണ്ട മോനെ….. അതിനെ ഒരു മിനിറ്റ് ഒന്ന് വെറുതെ ഇരിക്കുന്നത് കണ്ടാൽ സമാധാനം…… എപ്പോഴും എന്തെങ്കിലും ഒക്കെ ചെയ്തു നടപ്പ് ആണ് ദ കൂടെ കൂടി നടക്കാൻ ഇവിടെ ഒരെണ്ണം ഉണ്ടല്ലോ….!സിയയെ നോക്കി റീന പറഞ്ഞു.
നിങ്ങൾ ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം…. റീന ചിരിയോടെ പറഞ്ഞു എണീറ്റു.
അങ്കിൾ എവിടെ ആന്റി……..ദേവൻ.
അങ്കിൾ ഹോസ്പിറ്റലിൽ പോയി രാവിലെ……ഇന്ന് മോളെ കൂട്ടി വരുന്നത് കൊണ്ട് റയാൻ ഹോസ്പിറ്റലിൽ പോയിട്ടില്ല….! റീന പറഞ്ഞു കിച്ചണിലേക്ക് പോയി സിയ കാശിയുടെ അടുത്ത് പോയിരുന്നു.
ചേട്ടായി…… ചേച്ചിയേ കൂട്ടി കൊണ്ട് പോകാൻ വന്നത് ആണോ….കാശി ഒന്നും മിണ്ടിയില്ല.
ദേവൻ ചിരിയോടെ അവളെ നോക്കി പിന്നെ അവൾക്ക് വേണ്ടി കൊണ്ട് വന്ന ഡയറിമിൽക്ക് കൊടുത്തു സിയാ അത് ചിരിയോടെ തന്നെ വാങ്ങി എന്നിട്ട് കാശിയെ നോക്കി……
ചേട്ടായി ഒന്നും പറഞ്ഞില്ല……! സിയ.
കൊണ്ട് പോണം മോളെ….എനിക്ക് അവൾ ഇല്ലാതെ അവിടെ പറ്റില്ല… അതാ ഇടക്ക് ഇടക്ക് ഇങ്ങോട്ടു വരുന്നത് തന്നെ…! കാശി പറഞ്ഞപ്പോൾ സിയയുടെ മുഖം മങ്ങി…കാശി അത് കണ്ടു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു
എന്തായാലും മോളുടെ ക്ലാസ്സ് കഴിഞ്ഞല്ലോ…. അപ്പൊ പിന്നെ ഇടക്ക് അങ്ങോട്ട് വരാല്ലോ….അവിടെ നിൽക്കേം ചെയ്യാം……..!കാശി പറഞ്ഞു അത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
ഈ പെണ്ണ് എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചോ കാശി…റീന അവർക്ക് കുടിക്കാൻ ഉള്ള ജ്യൂസ് കൊണ്ട് വന്നു ചോദിച്ചു.
ഏയ്യ്…… ആന്റി ഞാൻ അവളെ ഇന്ന് കൊണ്ടു പോവാ അതിനാ ഞാൻ വന്നത്…..! കാശി പറഞ്ഞു.റീനയുടെയും മുഖം മങ്ങി…
അവളെ അവിടെ കാണാതെ അമ്മയും അച്ഛനും ഒക്കെ ഇപ്പൊ തന്നെ പരാതി ആയി അവൾ ഇങ്ങ് വന്നിട്ടു ഇപ്പൊ മൂന്നു മാസം കഴിഞ്ഞില്ലേ…കാശി പറഞ്ഞു.
അത് ശരിയ മോനെ….. പക്ഷെ മോളെ പെട്ടന്ന് കൊണ്ട് പോകുന്നു എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു വിഷമം പോലെ…….ഇവിടെ എവിടെ നോക്കിയാലും മോളെ കാണാം ഇവളുടെ കൂടെ കളിച്ചു നടക്കുന്ന….!
അറിയാം ആന്റി ഇതേ അവസ്ഥ തന്നെ ആണ് എനിക്കും… കല്യാണം കഴിഞ്ഞ ശേഷം എന്റെ അടുത്ത് നിന്ന് ഇത്രയും നാൾ മാറി നിൽക്കുന്നത് ആദ്യമായിട്ട് ആണ്……….!കാശി പറഞ്ഞു
അറിയാം മോനെ….ഞാൻ മോള് പോകുന്ന സങ്കടം കൊണ്ട് പറഞ്ഞത് ആണ്…. എന്തായാലും ഞാൻ മോളുടെ സാധനങ്ങൾ ഒക്കെ എടുത്തു വയ്ക്കാം… റീന അകത്തേക്ക് പോയി….
പിന്നെ സിയയോട് ഓരോ കാര്യങ്ങൾ ചോദിച്ചു കാശിയും ദേവയും അവിടെ ഇരുന്നു…
*******************
അല്ല ഞാൻ ഇപ്പൊ മിത്രയെന്ന് വിളിക്കണോ അതോ വാസുകിയെന്ന് വിളിക്കണോ…!ഭദ്ര റയാനോട് ചോദിച്ചു.
നീ എന്തെങ്കിലും വിളിക്ക്…. ഞാൻ എന്റെ കൊച്ചിനെ ഒന്ന് കാണാൻ ആയിട്ടു കാത്തിരിക്കുമ്പോൾ ആണ്…..! റയാൻ അകത്തേക്ക് നോക്കി പറഞ്ഞു.
ചുമ്മാ അല്ല അവർ നിങ്ങളെ ഇങ്ങനെ അക്കരെ ഇക്കരെ നിർത്തിയത്…….! ഭദ്ര അവനെ നോക്കി പറഞ്ഞു.
അപ്പോഴേക്കും അവിടുത്തെ വൈദ്യൻ പുറത്തേക്ക് വന്നു അയാളുടെ പിന്നാലെ തന്നെ വാസുകിയും ഉണ്ടായിരുന്നു….അവളെ കണ്ടതും ഭദ്രയും റയാനുംപരസ്പരം നോക്കി.മിത്ര റയാനേ നോക്കിയിട്ട് നാണം കലർന്ന ചിരിയോടെ താഴെ നോക്കി……..
ഇതാ…… ഡോക്ടർ റയാൻ എന്നെ ഏൽപ്പിച്ച തന്റെ പാതിയേ ഒരു പോറൽ പോലും ഏൽക്കാതെ ദേ പഴയതിലും മിടുക്കിയായ് ഞാൻ ഏൽപ്പിക്കുവാ…….! വൈദ്യൻ ചിരിയോടെ പറഞ്ഞു മിത്രയേ അവന്റെ അടുത്തേക്ക് ചേർത്ത് നിർത്തി……. മിത്ര അദ്ദേഹത്തിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി……
നന്നായി വരും കുട്ടി.! അവളുടെ തലയിൽ തൊട്ട് പറഞ്ഞു.
വീട്ടിൽ പോയാലും ഒരു മാസം കൂടെ ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ ശ്രദ്ധിക്കണം… അതിൽ ഒന്നും മാറ്റം വരുത്തരുത്…..! അദ്ദേഹം ഗൗരവത്തോടെ പറഞ്ഞു.
ഇല്ല ഒന്നും മുടക്കില്ല…….ഞാൻ എങ്ങനെ ആണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല…..ഇവളെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും കരുതിയത് അല്ല…! റയാൻ വൈദ്യനെ നോക്കി തൊഴുത് കൊണ്ട് പറഞ്ഞു.
ദൈവം ഓരോന്ന് ചെയ്യാൻ ഓരോ ആളുകളെ നിയോഗിക്കും…… അങ്ങനെ ഈ കുട്ടിയുടെ കാര്യത്തിൽ എന്നെ ആണ് നിയോഗിച്ചത് അത്രേ ഉള്ളു .!വൈദ്യൻ ചിരിയോടെ അവളുടെ തലയിൽ തലോടി പറഞ്ഞു…
പിന്നെ റയാൻ യാത്ര പറഞ്ഞു ഇറങ്ങി ഭദ്ര ഒന്നും മിണ്ടാതെ അവരുടെ ഒപ്പം നടന്നു….. കാറിന്റെ അടുത്ത് എത്തിയതും ഭദ്ര മുഖം വീർപ്പിച്ചു നിന്നു…….!
റയാൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു….. അപ്പോഴാണ് മിത്ര അവളെ ശ്രദ്ധിച്ചത്…
മിത്ര…… ഇത് ആരാന്നു മനസ്സിലായോ…..! റയാൻ ചിരിയോടെ ചോദിച്ചു.
ശ്രീദുർഗ്ഗ……..!
തുടരും….