ഇങ്ങനെ പകുതിക്ക് നിർത്തി പോകല്ലേ ബാക്കി കൂടെ പറയ്……കാശി അവളുടെ കൈയിൽ പിടിച്ചു പറഞ്ഞു.
മ്മ്മ്…… ആ വിഗ്രഹം സ്വർണമാണോ എന്നെനിക്ക് അറിയില്ല….. ഇതിൽ അത് പറഞ്ഞിട്ടില്ല…… പക്ഷെ ഒന്ന് പറഞ്ഞിട്ടുണ്ട് അതിന്റെ ഗുണം….കാശി ആകാംഷ കാരണം എണീറ്റ് ഇരുന്നു…..
ആ വിഗ്രഹം കൈവശമുള്ളത് ആര് തന്നെ ആയാലും അവന്റെ ആയുസ്സ് നൂറുവർഷത്തിലെറേ ആണ്….അത് മാത്രമല്ല കായകല്പചികിത്സയിലൂടെ നമ്മൾ ചെറുപ്പം നിലനിർത്താൻ ശ്രമിക്കില്ലെ…. പക്ഷെ ഈ വിഗ്രഹം കൈവശമുള്ള ആള് ജീവിച്ചിരിക്കുന്ന അത്രയും വർഷം ചെറുപ്പം നിലനിർത്തി ഒരു അസുഖങ്ങളും ഇല്ലാതെ ഇരിക്കും അതിന് ഒപ്പം തന്നെ അയാൾ ആഗ്രഹിക്കുന്ന എന്തും അയാളുടെ നിയന്ത്രണത്തിൽ ആക്കാനും അത് സ്വന്തമാക്കാനും സാധിക്കും..ഭദ്ര പറഞ്ഞു നിർത്തി.
അങ്ങനെ എങ്കിൽ ഇപ്പൊ ആ വിഗ്രഹം അന്ന് കൈക്കൽ ആക്കിയ രാജാവ് ജീവനോടെ ഉണ്ടാകില്ലേ……കാശി അവളെ നോക്കി ചോദിച്ചു.
ഇല്ല കാശി.. ആ വിഗ്രഹം ആ കാ, ട്ടുമനുഷ്യന്റെ ആയുസ്സ് ആരോഗ്യം അവരുടെ ജീവിതം ഒക്കെ നിയന്ത്രണത്തിൽ കൊണ്ട് വരാനും അവരിൽ ഭയവും ഭക്തിയും ഒക്കെ ആ കാ, ട്ടുമൂ, പ്പൻ വളർത്തിയത് ആ വിഗ്രഹത്തെ ആരാധിച്ചു ആയിരുന്നു….. അങ്ങനെ ഉള്ള ഒരു വിഗ്രഹം കൊള്ളയടിച്ചാൽ അവർ അടങ്ങി ഇരിക്കോ…വിഗ്രഹം കൊണ്ട് പോയി കഴിഞ്ഞു മൂന്നാമത്തെ ദിവസം തന്നെ കാടിന്റെ മക്കൾ ആ കൊട്ടാരത്തിനുള്ളിൽ കയറി അവിടെ ഉണ്ടായിരുന്ന ഒരാളെ ബാക്കി വയ്ക്കാതെ എല്ലാവരെയും കൊന്നു രാജാവിന്റെ കഴുത്തറുത്തു ആ വിഗ്രഹവും കൊണ്ട് കാട് കയറി. കാലങ്ങൾ കടന്നു പോകുമ്പോൾ ആ കാട് നാടയി മാറി അതിന്റെതായ എല്ലാമാറ്റങ്ങളും നാട്ടിൽ വരാൻ തുടങ്ങി ഒടുവിൽ ഈ വിഗ്രഹത്തിന്റെ കഥ പുറം ലോകമറിയാൻ തുടങ്ങി…… അത് തടയാൻ അന്നത്തെ മൂപ്പൻ ഒരു ബുദ്ധി പ്രവർത്തിച്ചു…!ഭദ്ര പറഞ്ഞു.
എന്ത് ബുദ്ധി……..!
അയാളുടെ ആ ബുദ്ധി ഇപ്പൊ അതിബുദ്ധിയായ് മാറിയെന്ന് വേണം പറയാൻ…അയാൾ ആ വിഗ്രഹത്തെ അവർ ആരാധിച്ചിരുന്ന സ്ഥലത്തു തന്നെ ഭൂമിക്ക് അടിയിലേക്ക് ഒരു അറ നിർമിച്ചു അതിനുള്ളിൽ ആക്കി അതിന്റെ ഒപ്പം ഉഗ്രവിഷമുള്ള ഒരു കരിനാഗത്തെയും ഇട്ടു അത് ആ വിഗ്രഹം മറ്റാരും കൊണ്ട് പോകാതിരിക്കാൻ ആകും…..ഒപ്പം തന്നെ അതിനുമുകളിൽ കല്ലുകൊണ്ട് നാഗവിഗ്രഹം പണിതു അവർ പൂജയും വഴിപാടുകളും നടത്തി…….!ഭദ്ര പറഞ്ഞു.
ഇതിൽ എന്താ അതിബുദ്ധി അയാൾ നല്ല കാര്യം അല്ലെ ചെയ്തത്……. ആ വിഗ്രഹത്തിന്റെ സംരക്ഷണത്തിനു വേണ്ടി നാഗത്തെ ഇട്ടത് ആണോ അതിബുദ്ധി…….!കാശി ചോദിച്ചു ഭദ്ര അവനെ സൂക്ഷിച്ചു നോക്കി….
നിങ്ങൾ തോക്കിൽ കയറി വെടി വയ്ക്കല്ലേ…. ഞാൻ മുഴുവൻ പറഞ്ഞു കഴിഞ്ഞില്ല……..! ഭദ്ര കുറച്ചു കടുപ്പിച്ചു പറഞ്ഞു.
അന്ന് ഈ വിഗ്രഹം അതിനുള്ളിൽ ഇടുമ്പോൾ അയാൾ മറ്റുള്ളവരോട് ഒരു കള്ളം പറഞ്ഞു…ആ വിഗ്രഹം മൂപ്പന്റെ കാലം കഴിഞ്ഞാൽ ഏതോ ഒരു പ്രത്യേക നക്ഷത്രത്തിൽ ജനിക്കുന്ന ഒരു പെൺകുട്ടിക്ക് പതിനെട്ടു വയസ്സിനു ശേഷം ഒരു പ്രത്യേക മുഹൂർത്തത്തിൽ സ്പർശിക്കാൻ ആകും…ആ കുട്ടിക്കെ അത് സ്വന്തമാക്കാൻ കഴിയൂവെന്ന്…അതിന്റെ പേരിൽ ആ നാട്ടിൽ പിന്നെ ജനിച്ച പെൺകുട്ടികളെ ഒക്കെ അവർ ശ്രദ്ധയോടെ നോക്കി വളർത്തി എന്നാൽ അങ്ങനെ മൂപ്പൻ പറഞ്ഞ നക്ഷത്രത്തിൽ ഒരു പെൺകുട്ടിയും ജനിച്ചില്ല…കാലങ്ങൾ കഴിഞ്ഞു ഈ സത്യങ്ങൾ മണ്ണോടു ചേർന്നു തുടങ്ങി ഒടുവിൽ കാലങ്ങൾ ഒരുപാട് കഴിഞ്ഞു ആ കാട് ഒരു തനിമയുള്ള നാട് ആയി മാറി… ആ വിഗ്രഹത്തെ പൂജിച്ച കാട് പിന്നെ ഒരു കാവ് ആയി….. ആ കാവും സ്ഥലവും ഒരാൾ വാങ്ങി അയാൾ ആരിൽ നിന്നോ ഈ സത്യങ്ങൾ ഒക്കെ മനസ്സിലാക്കി ആ സ്ഥലം കുറഞ്ഞ വിലക്ക് ഒരു ബിസിനസ്‌കാരനു വിറ്റു അയാളുടെ കുടുംബത്തിലെ ഒരാൾക്ക് ഈ കഥ അറിയാമായിരുന്നു ആ ആളാണ് ഈ പുസ്തകം എഴുതിയത്………!അതുവരെ കഥ കേട്ടിരുന്ന കാശി ഞെട്ടി കൊണ്ട് അവളെ നോക്കി…
നീ ഇത് എന്താ പറഞ്ഞത് ഇപ്പൊ……കാശി കുറച്ചു ഉറക്കെ ആണ് ചോദിച്ചത്…
അതെ കാശി….. ഈ പുസ്തകം എഴുതിയത് എന്റെ അമ്മ ആണ് ഇന്ദുജ……അവൾ ആ പുസ്തകം അവന് നേരെ തിരിച്ചു പറഞ്ഞു.
അപ്പൊ നീ ഈ പറഞ്ഞ കഥ…….കാശിക്ക് സംശയം കൂടി.
ഇതിൽ ഉള്ളത് ആണ് ഞാൻ പറഞ്ഞത്…… ഇതിൽ ഇല്ലാത്ത കുറച്ചു കാര്യങ്ങൾ ഞാൻ പറയട്ടെ……കാശി അവളെ സൂക്ഷിച്ചു നോക്കി…
അന്ന് അമ്മ ഈ സത്യങ്ങൾ എല്ലാം അറിഞ്ഞത് അമ്മയുടെ കോളേജിലെ പഠനകാലത്തിന്റെ തുടക്കത്തിൽ ആയിരുന്നു എന്നാൽ ഇതൊക്കെ അമ്മ ഈ വീട്ടിൽ ഒരാളോട് പറഞ്ഞിരുന്നു അന്ന് അമ്മ കൗതുകത്തിനു പറഞ്ഞത് ആയിരുന്നു… കാലത്തിന്റെ കണക്ക് പുസ്തകത്തിൽ എഴുതി വച്ചത് പോലെ ആയിരുന്നു ആ സ്ഥലം ദേവേട്ടൻ വാങ്ങിയത്……അവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം… ഭദ്ര പറഞ്ഞത് പൂർണമായ് കാശിക്ക് മനസ്സിലായില്ല..
നീ എന്താ പറഞ്ഞു വരുന്നത്………! കാശി വല്ലാത്ത ഒരു ഭാവത്തിൽ ചോദിച്ചു.
എന്റെ അച്ഛൻ അമ്മ പല്ലവിഏട്ടത്തി മാധവൻ അങ്കിൾ അദ്ദേഹത്തിന്റെ ഭാര്യ….. എന്റെ ചേച്ചി വാസുകിയേ കൊ, ല്ലാൻ ശ്രമിച്ച ഒരാൾ…അങ്ങനെ മാന്തോപ്പിൽ നടന്ന ഓരോ ഓരോ കാര്യത്തിനും ഒരു ഒറ്റ ഉത്തരം മാത്രം….മാന്തോപ്പിലെ ആ കാവിനുള്ളിൽ ഉള്ള വിഗ്രഹം അതിന്റെ ഗുണം ഇതൊക്കെ അറിഞ്ഞത് കൊണ്ട് ആണ് അയാൾ ഇതൊക്കെ ചെയ്തത്…. പക്ഷെ അയാൾ തേടുന്ന ആ ജാതകക്കാരി ആരാണ് എന്ന് എനിക്ക് അറിയില്ല…! ഭദ്ര പറഞ്ഞു നിർത്തി…
നിനക്ക് ഒരു പുസ്തകം വായിച്ചു ഭ്രാന്ത് ആയത് ആണോ ഭദ്ര…നീ ഈ പുസ്തകം വായിച്ചു കഴിഞ്ഞു അത് മാന്തോപ്പിൽ നടന്നത് ആണെന്ന് ഉറപ്പിച്ചോ… നീ അത് അടച്ചു വച്ചു കിടന്നു ഉറങ്ങാൻ നോക്കിക്കെ, പുസ്തകത്തിൽ പറഞ്ഞതിന്റെ ബാക്കി കണ്ടുപിടിത്തം കൊണ്ട് വന്നെക്കുന്നു….ഇത് അപ്പച്ചിയുടെ പേര് വച്ചു ആരോ പണ്ട് എങ്ങാണ്ട് എഴുതി കൂട്ടിയ ഒരു പൊട്ടക്കഥ അതിന്റെ പിന്നാലെ പോയി ബാക്കി ഉള്ളവരെ പ്രതി ചേർക്കാൻ കണക്കിന് നീ…കാശി അവളെ ദേഷ്യത്തിൽ നോക്കി പറഞ്ഞുകിടന്നു …..
നിനക്ക് അത് ആരാണ് എന്ന് അറിയാൻ തോന്നുന്നില്ലേ കാശി……ഭദ്ര അവനോട് ചോദിച്ചു…
നീ കിടന്നു ഉറങ്ങാൻ നോക്ക് ഭദ്ര…… അവളുടെ ഒരു കണ്ടെത്തൽ….. നാളെ ഇവിടെ ഒരു നല്ല കാര്യം നടക്കാൻ പോകുവാ അതിനിടയിൽ നീ ഓരോന്ന് പറഞ്ഞു വെറുതെ സന്തോഷം കളയാതെ കിടന്നു ഉറങ്ങു…..! കാശി ലൈറ്റ് ഓഫക്കി കിടന്നു.
എനിക്ക് അറിയാം കാശി നീ അത് ആരാന്നു അറിയാനോ കേൾക്കാനോ നിൽക്കില്ലന്ന്…..നിനക്ക് പ്രീയപ്പെട്ടവർ ആണെങ്കിൽ നീ എന്ത് ചെയ്യും.. ഭദ്ര പറഞ്ഞു..
കിടന്നു ഉറങ്ങാൻ നോക്ക് ഭദ്ര എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ…ഭദ്ര അവനെ നോക്കിയിട്ട് മിണ്ടാതെ കിടന്നു……നാളെ ഇവരുടെ ജീവിതത്തിൽ കരിനിഴൽ വീഴുന്ന ദിവസമാണെന്ന് അറിയാതെ എപ്പോഴോ രണ്ടുപേരും നിദ്രയിലാണ്ടു…
തുടരും….