രാവിലെ ചന്ദ്രോത്തു തറവാട്ടിൽ നിന്ന് എല്ലാവരും കണിമംഗലം തറവാട്ടിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.. അവിടെ വച്ച് ആണ് ഹരിയുടെ എൻഗേജ്മെന്റ്….
ഭദ്ര രാവിലെ തന്നെ നേരത്തെ എണീറ്റ്കുളിച്ചു റെഡിയായ് താഴെക്ക് പോയി കാശി ഉണരുമ്പോൾ ഭദ്ര താഴെക്ക് പോയിരുന്നു.. കാശി എണീക്കാൻ കുറച്ചു വൈകി അവൻ എണീറ്റ് കുളിച്ചു റെഡിയായ് വരുമ്പോൾ ഹരിയുടെ മുറിയിൽ നിന്ന് ഭദ്രയുടെ ശബ്ദം കേൾക്കുന്നുണ്ട്. കാശി അകത്തേക്ക് പോയി….
എന്താ ഇവിടെ…!കാശിയുടെ ശബ്ദം കേട്ട് അവനെ നോക്കി എല്ലാവരും പീറ്ററും ശാന്തിയും ദേവനും ഉണ്ടായിരുന്നു അവിടെ…
ഒന്നും പറയണ്ട ദ ഈ സാധനം ആ പാവപെട്ട ചെക്കനെ ഓരോന്ന് പറഞ്ഞു വട്ടുപിടിപ്പിക്കുവ…ഭദ്രയേ ചൂണ്ടി ദേവൻ പറഞ്ഞു.കാശി ഭദ്രയെ സൂക്ഷിച്ചു നോക്കി…
ഓഹ് ഞാൻ ഒരു നല്ല കാര്യം ആണ് പറഞ്ഞത്….ഞാൻ ഒന്ന് മേക്കപ്പ് ഇട്ടു കൊടുക്കാമെന്ന് അതിനാ…….ഭദ്ര അവനെ നോക്കി പറഞ്ഞു.
മ്മ്….. ഹരിയേട്ടന്റെ ഒരുക്കം കഴിഞ്ഞെങ്കിൽ താഴെക്ക് പോകാം….. അവിടെ എല്ലാവരും ഇറങ്ങിക്കാണും…!കാശി പറഞ്ഞു.
കഴിഞ്ഞു ഇറങ്ങാം…പിന്നെ എല്ലാവരും താഴെക്ക് പോകാൻ തുടങ്ങി കാശി ഭദ്രയുടെ കൈയിൽ പിടിച്ചു ശ്രദ്ധിച്ചു താഴെക്ക് ഇറങ്ങി… പീറ്ററും ഹരിയും പിന്നാലെ ഇറങ്ങി ദേവനും ശാന്തിയും പരസ്പരം ഒന്ന് നോക്കി പിന്നെ ശാന്തി മുന്നോട്ട് നടക്കാൻ തുടങ്ങിയതും ദേവൻ അവളുടെ കൈയിൽ പിടിച്ചു.. ശാന്തി അവനെ ഞെട്ടി കൊണ്ട് ഒന്ന് നോക്കി അവളുടെ ശരീരം ആകെ വിറയ്ക്കും പോലെ തോന്നി…
സോറി…ഞാൻ കാരണം തനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിയെന്ന് എനിക്ക് അറിയാം….ഹരി തന്നെ നല്ലത് പോലെ ഡിസ്റ്റർബ് ചെയ്തിട്ടുണ്ടാവുംഅതിന് എല്ലാത്തിനും സോറി….അവൻ അവളുടെ കൈയിലെ പിടിവിട്ടു താഴെക്ക് ഇറങ്ങിഅവൾ അവൻ പോയ വഴിയേ നോക്കി……
ശിവ നന്നായി സാരിയൊക്കെ ഉടുത്തു ഒരുപാട് നാളിന് ശേഷം നല്ല സുന്ദരിയായ് ഒരുങ്ങി നിൽപ്പുണ്ട്……ഫോട്ടോ എടുക്കൽ ഉണ്ടായിരുന്നു വീട്ടിൽ വച്ചു ഹരി ശിവയെക്കൾ കൂടുതൽ ഭദ്രയേ ചേർത്ത് പിടിച്ചു……. അവളിൽ അത് ചെറിയ നീരസം ഉണ്ടാക്കിയെങ്കിലും പുറത്ത് കാട്ടിയില്ല…. (ഇവൾ നന്നാവില്ല ഗൂയ്‌സ് 😒)
എല്ലാവരും കൂടെ കണിമംഗലത്തേക്ക് തിരിച്ചു…ദേവനും ഹരിയും കാശിയും ഭദ്രയും ശാന്തിയും ഒരു കാറിൽ ആയിരുന്നു തിരിച്ചത് പീറ്റർ വിഷ്ണുന്റെ അമ്മയെയും സുമേഷ്നെയും കൂട്ടി ആ കൂട്ടത്തിൽ ശിവയും കയറി…
പേര് കേട്ട തറവാട് ആണ് കണിമംഗലം അതുകൊണ്ട് തന്നെ ആഡംബരത്തിനു ഒരു കുറവും ഇല്ലായിരുന്നു… കൂടുതലും VIP കൾ ആയിരുന്നു ചടങ്ങിൽ പങ്കെടുത്തത്… പയ്യനെയും വീട്ടുകാരെയും സ്വീകരിച്ചത് ആരാധ്യയുടെ അനിയൻ ആയിരുന്നു അഭിഷേക്…എല്ലാവരും എത്തി കഴിഞ്ഞു അധികം വൈകാതെ തന്നെ ചടങ്ങുകൾ ആരംഭിച്ചു, സഹോദരിയുടെ സ്ഥാനത്തു നിന്ന് ഭദ്രയും ശിവയും ചേർന്നു ആരാധ്യക്ക് ഉള്ള എൻഗേജ്മെന്റ് ഡ്രസ്സ് നൽകി…പെണ്ണ് വേഷം മാറാൻ പോയ നേരം ജാതകകൈമാറ്റം അച്ഛൻമാർ തമ്മിൽ നടത്തി ശേഷം പെണ്ണും പയ്യനും അവർക്ക് ഒരുക്കിയ ഇരിപ്പിടത്തിൽ ഇരുന്നു പിന്നെ അച്ഛൻമാർ നൽകിയ മോതിരം പരസ്പരം മുഖത്തോട് മുഖം നോക്കിയിട്ട് വിരലുകളിൽ അണിയിച്ചു…പിന്നെ വരദ ഒരു വള ആരാദ്യയുടെ കൈയിൽ അണിയിച്ചു…പിന്നെ എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുക്കലും പരിചയപ്പെടലും അതിനിടയിൽ സദ്യ കഴിക്കലും ഒക്കെ നടന്നു….ആരാധ്യക്ക് ഭദ്രയേ വല്ലാതെ ഇഷ്ടപെട്ടു…ആരാധ്യക്ക് മാത്രമല്ല അവളുടെ അമ്മയ്ക്കും ഭദ്രയേ ഒരുപാട് ഇഷ്ടയി അങ്ങനെ ആയിരുന്നു അവളുടെ പെരുമാറ്റം. അവിടെ പോയതിൽ പിന്നെ ഭദ്ര കാശിയുടെ അടുത്തേക്ക് പോയത് കഴിക്കാൻ നേരം മാത്രം അതിന്റെ പരാതി ചെക്കന്റെ മുഖത്ത് തന്നെ ഉണ്ട്…. അധികം വൈകാതെ എല്ലാവരും യാത്രപറഞ്ഞു ഇറങ്ങി…!
വീട്ടിൽ എത്തിയപ്പോൾ ഭദ്ര ക്ഷീണിച്ചു….കാശി അവളെ കൊണ്ട് മുറിയിലേക്ക് പോയതും വേഷം പോലും മാറാതെ പെണ്ണ് കിടന്നു……
എണീറ്റ് ഈ വേഷം മാറിയിട്ട് കിടക്ക് ഭദ്ര അല്ലെങ്കിൽ നിനക്ക് തന്നെ ചൂട് എടുക്കും.! കാശി അവളെ നോക്കി പറഞ്ഞിട്ട് വേഷം മാറാൻ തുടങ്ങി.
എനിക്ക് വയ്യ കാശി, അവൾ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു…..
കാശി…നീരുന്റെ വിളി കേട്ട് കാശി പോയി വാതിൽ തുറന്നു നോക്കി…
എന്താ അമ്മ….കാശി വാതിൽ തുറന്നപാടെ ചോദിച്ചു.നീരു ഒന്നും മിണ്ടാതെ നേരെ കാശിയെ മറികടന്നു ഭദ്രയുടെ അടുത്തേക്ക് പോയി നീരുനെ കണ്ടു ഭദ്ര സംശയത്തിൽ നോക്കി അപ്പോഴേക്കും കൈയിൽ ഇരുന്ന ഒരു ചെറിയ പൊതി കൊണ്ട് ഭദ്രയേ ഉഴിഞ്ഞു എടുക്കാൻ തുടങ്ങി അത് കണ്ടപ്പോൾ കാശിക്ക് ചിരി വന്നു
ഈ കുരിപ്പിനെ ആര് കണ്ണ് വയ്ക്കാൻ ആണ്…കാശി നീരു ഉഴിഞ്ഞു എടുക്കുന്നതിനിടയിൽ കളിയാക്കി പറഞ്ഞു….. നീരു അവനെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് താഴെക്ക് പോയി…..
ഭദ്ര വീണ്ടും കിടക്കാൻ തുടങ്ങിയതും കാശി അവളെ പിടിച്ചു ഇരുത്തി…..അവളുടെ ഡ്രസ്സ് മാറ്റി കൊടുത്തു എന്നിട്ട് ഫ്രഷ് ആകാൻ പറഞ്ഞു വിട്ടു….. ഫ്രഷ് ആയി വന്ന ഭദ്ര കുറച്ചു വെള്ളം കുടിച്ചു എന്നിട്ട് കിടന്നു…… കാശിയും അവളുടെ അടുത്ത് പോയി കുഞ്ഞിനോട് കുറച്ചു പരാതി പറഞ്ഞു പിന്നെ അവളെയും ചേർത്ത് പിടിച്ചു കിടന്നുറങ്ങി…
********************
എനിക്ക് നല്ല സംശയം ഉണ്ട് അവൾക്ക് എന്തെങ്കിലും അറിയോന്ന്….. ആ പുസ്തകം കിട്ടിയത് അവൾക്ക് ആണോന്ന്……..അയാൾ സംശയത്തോടെ പറഞ്ഞു.
പേടിക്കണ്ട മഹീന്ദ്ര നിന്നിലേക്ക് സംശയം നീണ്ടാലും അവൾക്ക് ഇത് എല്ലാം ചെയ്തത് നമ്മൾ ആണെന്ന് ഒരിക്കലും തെളിയിക്കാൻ ആകില്ല…അയാൾ മഹിയെ അശ്വസിപ്പിച്ചു…..
എങ്കിലും എനിക്ക് എന്തോ ഒരു പന്തികേട്…ആ തിരുമേനിയുടെ മരണവും…….മഹി പറഞ്ഞു…..
താൻ ഇത്രക്ക് പേടിക്കേണ്ട ആവശ്യം ഒന്നുല്ല……ധൈര്യമായ് പോയി മോന്റെ ഫങ്ക്ഷൻ അറ്റൻഡ് ചെയ്യ്…അയാൾ കൂടുതൽ സംസാരിക്കാതെ കാൾ കട്ട് ആക്കി…..
വൈകുന്നേരം ചന്ദ്രോത്തു നിന്ന് എല്ലാവരും കമ്പനിയിലേക്ക് പോയി….. ഭദ്രയേ പ്രത്യകം ശ്രദ്ധിക്കാൻ ആരും മറന്നില്ല… ഫങ്ക്ഷൻ ഒക്കെ തുടങ്ങി ദേവനും മഹിയും ഒക്കെ സംസാരിച്ചു നിൽക്കെ ആണ് വാസുകിയുടെ കാൾ ഭദ്രയേ തേടി വന്നത്……
ഭദ്ര ബഹളങ്ങൾ കാരണം ഒന്നും കേൾക്കാൻ പറ്റാത്തത് കൊണ്ട് ഓഫീസിനുള്ളിലേക്ക് കയറി പോയി…
ഹലോ… വാസുകി കേൾക്കാവോ….ഭദ്ര ചോദിച്ചു.
കേൾക്കാം…ഞാൻ ഇപ്പൊ വിളിച്ചത് ഒരു അത്യാവശ്യകാര്യം പറയാൻ ആണ് ഭദ്ര…….!
എന്താ……!
മഹീന്ദ്രൻ മാത്രമല്ല ഇതിനെല്ലാം പിന്നിൽ മറ്റൊരാൾ കൂടെ ഉണ്ട്….. അന്ന് അയാൾ ആരോടോ ഫോണിൽ സംസാരിക്കുന്നത് ഞാൻ കേട്ടത് ആണ്……ഭദ്ര ഞെട്ടി.
അപ്പൊ……അച്ഛൻ മാത്രമല്ലേ…… ഇനി ഞാൻ എങ്ങനെ…….! ഭദ്ര അറിയാതെ ചോദിച്ചു.
നീ…ഇപ്പൊ ഓഫീസിൽ അല്ലെ…. ആരും ശ്രദ്ധിക്കുന്നില്ലെങ്കിൽ അയാളുടെ ഓഫീസ് ക്യാബിനിൽ കയറി നോക്ക് എന്തെങ്കിലും ഒന്ന് കിട്ടാതിരിക്കില്ല…..! വാസുകി പറഞ്ഞത് ശരി ആണെന്ന് ഭദ്രക്ക് തോന്നി അവൾ കൂടുതൽ സംസാരിച്ചു സമയം കളയാതെ മഹിയുടെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു…എന്നാൽ മഹി തിരക്ക് ഒഴിഞ്ഞു വന്നപ്പോൾ ഭദ്രയേ ചുറ്റും തിരഞ്ഞു പക്ഷെ കണ്ടില്ല……..! അവൻ മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ചു ഓഫീസിനുള്ളിലേക്ക് കയറി…
മഹിയുടെ ക്യാബിൻ മുഴുവൻ അരിച്ചു പെറുക്കിയിട്ടും ഭദ്രക്ക് ശെരിക്കും ഒളിഞ്ഞിരിക്കുന്ന വില്ലൻ ആരാണെന്ന് തിരിച്ചറിയാൻ പാകത്തിന് ഒന്നും തന്നെ കണ്ടെത്താൻ ആയില്ല…
എന്റെ മോൾക്ക് കിട്ടേണ്ടത് ഒക്കെ കിട്ടിയോ ഈ അച്ഛനെ കുറിച്ച്……പുറകിൽ നിന്ന് മഹിയുടെപുച്ഛം നിറഞ്ഞ ശബ്ദം കേട്ട് ഭദ്ര തിരിഞ്ഞു നോക്കി…..അവന്റെ ആ പുച്ഛഭാവം അവളിൽ വല്ലാത്ത ദേഷ്യം നിറച്ചു…
*******************
ശ്രീഭദ്ര…പെട്ടന്ന് സെല്ലിൽ തട്ടിയുള്ള പോലീസിന്റെ ശബ്ദം കേട്ട് ഭദ്ര ഓർമ്മകളിൽ നിന്ന് ഉണർന്നു…..താൻ ഇത്രയും നേരം തന്റെ പഴയകാലത്തിന്റെ ഓർമ്മകളിലായിരുന്നുവെന്ന സത്യം അവൾ വേദനയോടെ തിരിച്ചറിഞ്ഞു……
നിന്നെ പുതിയ സൂപ്രണ്ട് സാറിന് കാണണമെന്ന് പറഞ്ഞു ഇറങ്ങി വാ…..! ഭദ്ര എണീറ്റ് അവരുടെ ഒപ്പം നടന്നു…നടക്കുന്നതിനിടയിൽ അവൾ ചുറ്റും നോക്കി തന്നെ പോലെ ഒരുപാട് പേര് അവിടെ ഉണ്ട് പലർക്കും പലതും പറയാൻ ഉണ്ട് അവൾ അവരെ ഒക്കെ നോക്കി സൂപ്രണ്ടിന്റെ മുറിയിലേക്ക് കയറി…
സാർ…ഇത് ആണ് ശ്രീഭദ്ര…. ഇനി പതിനഞ്ച് ദിവസമുണ്ട് റിലീസ് ആകാൻ….! വനിതാ പോലീസ് പറഞ്ഞു ഭദ്ര തലകുനിച്ചു നിൽപ്പുണ്ട് അവിടെ….അവൻ അവളെ മൊത്തത്തിൽ ഒന്ന് ചൂഴ്ന്നു നോക്കി… പണ്ടത്തെ ഭദ്രയിൽ നിന്ന് അവൾ ഒരുപാട് മാറി വറ്റി വരണ്ട തേജസ്സും ഓജസ്സും നഷ്ടമായ കണ്ണുകൾ വരണ്ടുണങ്ങിയ ചുണ്ടുകൾ കറുത്ത് ഇരുണ്ടു തുടങ്ങിയ മുഖം
ജയിലിലെ ജീവിതം സുഖം തന്നെ അല്ലെ ഭദ്രതമ്പുരാട്ടി…തനിക്ക് പരിചിതമായ എവിടെയോ കേട്ട് മറന്ന ശബ്ദം കേട്ട് ഭദ്ര മുഖം ഉയർത്തി നോക്കി തന്റെ മുന്നിൽ പരിഹാസചിരിയോടെ തന്നെ തൊട്ടു തൊട്ടില്ലന്ന് പറഞ്ഞു നിൽക്കുന്നവനെ കണ്ടു അവൾ ഞെട്ടി ഒരടിപിന്നിലേക്ക് വച്ചു…
തുടരും…