അല്ല ആരൊക്കെയ ഇത്….. കയറി വാ…അമ്മ ചിരിയോടെ പറഞ്ഞു…..
ഹരി സിയയുടെ കൈയിൽ മുറുകെ പിടിച്ചു അകത്തേക്ക് കയറി…
ഹരിച്ചാ…കുഞ്ഞിപെണ്ണിന്റെ വിളികേട്ട് എല്ലാവരും ശാന്തിയുടെ തോളിൽ കിടക്കുന്ന പെണ്ണിനെ നോക്കി…..
ഹരി ചിരിയോടെ പോയി അവളെ എടുത്തു…
എന്ത് പറ്റി ഡി കാന്താരി…നിനക്ക് പനി ആണെന്ന് ഒക്കെ പറഞ്ഞു ആണോ…….ഹരി അവളുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് ചോദിച്ചു.
ശ്രീക്കുട്ടിക്ക് പനിയാ…അവൾ കഴുത്തിൽ തൊട്ട് കാണിച്ചു…ഹരിആണൊന്ന ഭാവത്തിൽ അവളെ നോക്കി…പിന്നെ ചിരിയോടെ ചേർത്തു പിടിച്ചു….
(ഇത് ആരാന്നു മനസ്സിലായോഇത് ആണ് കാശിനാഥന്റെയും ശ്രീഭദ്രയുടെയും ഒരേ ഒരു മകൾ ശ്രീവേദ്യ കാശിനാഥൻ…പിന്നെ ഹരിയുടെ അന്ന് നിശ്ചയിച്ചു ഉറപ്പിച്ച വിവാഹം മുടങ്ങി…കാശി കുറച്ചു കാലം കോട്ടയത്ത് ആയിരുന്നു ആ സമയം അവനെ കാണാൻ ഹരി അങ്ങോട്ട് പോകാറുണ്ടയിരുന്നു ആ പോക്ക് വരവിനിടയിൽ എപ്പോഴോ ഹരിയുടെ മനസ്സിൽ കയറി കൂടിയത് ആണ് സിയ……. റയാനുംവീട്ടുകാർക്കും ജാതിയും മതവും ഒന്നും പ്രശ്നം ആയിരുന്നില്ല അതുകൊണ്ട് തന്നെ അധികം വൈകാതെ അവരുടെ വിവാഹം നടന്നു…… ഇപ്പൊ സിയാ പ്രെഗ്നന്റ് ആണ്…. ശാന്തിയും ദേവനുമായിട്ട് ഉള്ള വിവാഹം അധികം ആഘോഷം ഒന്നുമില്ലാതെ നടന്നു…കുട്ടികൾ ആയിട്ടില്ല…ദേവനും ശാന്തിയും വിഷ്ണുന്റെ വീട്ടിൽ ആണ് താമസം…കാശിയും മോളും മാന്തോപ്പിൽ ആണ് അവിടെ ജോലിക്ക് ഒരാൾ ഉണ്ട്……..!)
മോള് വാ…. ചെക്കപ്പിന് പോയി വരുന്ന വഴി ആണോ… അമ്മഅവളെ ചേർത്ത് പിടിച്ചു ചോദിച്ചു.
മ്മ്….. ഇന്ന് ആയിരുന്നു അഞ്ചാമാസത്തെ സ്കാനിംഗ് അങ്ങനെ അത് കഴിഞ്ഞു വരുന്ന വഴി ആണ്………. സിയാ ചിരിയോടെ പറഞ്ഞു.
ആഹാ….കുഴപ്പമൊന്നുല്ലല്ലോ………!
ഇല്ല അമ്മ……. സിയാ.
നിങ്ങൾ ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം……….! അമ്മ അതും പറഞ്ഞു അകത്തേക്ക് പോയി…. ഹരി കുഞ്ഞിപെണ്ണിനേയും കൊണ്ട് പുറത്തേക്ക് ഇറങ്ങി..
ശാന്തിയും സിയയും കൂടെ മുറിയിലേക്ക് പോയി……
*********************
ഭദ്ര അവളുടെ കിച്ചൺ ഡ്യൂട്ടി കഴിഞ്ഞു നീളൻ മതിലിനോട് ചേർന്നുള്ള വല്യ മരച്ചുവട്ടിൽ ഇരിപ്പ് ആണ്……അപ്പോഴേക്കും അവളുടെ അടുത്തേക്ക് അവിടുത്തെ മറ്റൊരു തവടവ്കാരിയായ മെറിൻ വന്നു……
എന്താ ഡോ ഒരു ആലോചന……ഇവിടുന്ന് ഇറങ്ങി എങ്ങോട്ട് പോകുമെന്ന് ഓർത്ത് ഉള്ള ടെൻഷൻ ആണോ….! മെറിൻ അവളുടെ അടുത്തേക്ക് ഇരുന്നു ചോദിച്ചു….. ഭദ്ര അതിന് ഒന്നു ചിരിച്ചു.
ഏയ്യ്….. ഞാൻ കോട്ടയത്തേക്ക് ആണ് ഇവിടുന്ന് ഇറങ്ങിയാൽ നേരെ പോകുന്നത്…..അവർക്ക് എന്നെ മനസ്സിലാക്കാനും വിശ്വസിക്കാനുമായില്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ ഡോ ജീവിക്കുന്നെ…ഒരു ട്രെയിനിനടിയിലോ വല്ല ബസിനു മുന്നിലോ ചാടി ജീവിതം അവസാനിപ്പിക്കും ഞാൻ…..! ഭദ്ര പറഞ്ഞു.
തനിക്ക് തന്റെ ഭർത്താവിന്റെ അടുത്തേക്ക് പോയ്കൂടെ……!അതിന് പുച്ഛം കലർന്ന ഒരു പുഞ്ചിരി ആയിരുന്നു ഭദ്ര നൽകിയത്…
ആ മനുഷ്യന്റെ മുന്നിൽ എന്ത് യോഗ്യതയോടെ ഞാൻ പോയി നിൽക്കും…സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ അകാത്ത ഒരു അമ്മ ആയിട്ടോ അതോ ആമനുഷ്യന്റെ സ്വന്തം അച്ഛനെ കൊ, ന്നത് ഞാൻ അല്ലെന്ന് പറഞ്ഞു എന്റെ നിരപരാധിത്വം തെളിയിച്ചു കൊണ്ടോ…… ആ മനുഷ്യനും ഞാൻ തന്നെയാണ് അച്ഛനെ കൊ,vന്നത് എന്ന് വിശ്വസിച്ചു ആണ് ഇരിക്കുന്നത് അല്ലെങ്കിൽ ഒരു നോക്ക് എന്നെ കാണാൻ വരുമായിരുന്നു ഡെലിവറി സമയം ഒന്നു വന്നു കാണുമായിരുന്നു ഒന്നും ഒന്നും ഉണ്ടായില്ല…എന്തിന് ഇവിടെ എന്നെ കാണാൻ ഒരു പ്രാവശ്യമെങ്കിലും വന്നോ…കഴിഞ്ഞ നാലു വർഷമായ് ചെയ്യാത്ത കുറ്റത്തിന് ആണ് ഞാൻ ശിക്ഷ അനുഭവിക്കുന്നത് പഴിചാരലും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും ഒക്കെ ഒക്കെ കേൾക്കുന്നത്…..!
മെറിൻ അവളെ അലിവോടെ നോക്കി പാവം ഉള്ളിൽ ഒരുപാട് സങ്കടം ഒതുക്കി കഴിയുവാണവൾ അവളുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്……
അന്ന് ശെരിക്കും എന്താ ഉണ്ടായത്…….മെറിൻ അവളുടെ തോളിൽ കൈ വച്ചു ചോദിച്ചു……ഭദ്ര ദൂരെക്ക് നോക്കി അന്ന് നടന്ന സംഭവങ്ങൾ പറയാൻ തുടങ്ങി…
പാസ്റ്റ് ആണ് ഇച്ചിരിയേ ഉള്ളു……
എന്റെ മോൾക്ക് കിട്ടേണ്ടത് ഒക്കെ കിട്ടിയോ ഈ അച്ഛനെ കുറിച്ച്…പുറകിൽ നിന്ന് മഹിയുടെപുച്ഛം നിറഞ്ഞ ശബ്ദം കേട്ട് ഭദ്ര തിരിഞ്ഞു നോക്കി…..അവന്റെ ആ പുച്ഛഭാവം അവളിൽ വല്ലാത്ത ദേഷ്യം നിറച്ചു…
അപ്പോൾ എന്റെ ഊഹം തെറ്റിയില്ല ഞങ്ങളുടെ ഒക്കെ കൂടെ നിന്ന് ചതിച്ചത് താൻ തന്നെ ആയിരുന്നു അല്ലെ ഡോ… ഭദ്ര ദേഷ്യത്തിൽ പറഞ്ഞു കൊണ്ടു മഹിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു….
മഹി ചിരിയോടെ അവളുടെ കൈയെടുത്തു മാറ്റി……
ഞാൻ എന്ത് ചതിച്ചു…എന്റെ വഴിയിൽ തടസ്സമായ് നിന്നവരെ ഞാൻ തട്ടി നീക്കി…….! മഹി പറഞ്ഞു.
തന്റെ വഴിക്ക് അല്ല തന്നെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്ന ഒരുത്തൻ ഉണ്ടല്ലോ അവന് വേണ്ടി താൻ വഴി തെളിച്ചു. ഇന്ന് തന്റെ മുഖം മൂടി ഞാൻ അവർക്ക് മുന്നിൽ വലിച്ചു കീറിയിടും അതിന് ശേഷം അവർ നിശ്ചയിക്കും തന്റെ വിധി…ഭദ്ര ദേഷ്യത്തിൽ പറഞ്ഞു.
ഓഹോ….ആരുടെ വിധി ആരാ നിശ്ചയിക്കുന്നത് എന്ന് നമുക്ക് കണ്ടു തന്നെ അറിയാം…അല്ല മോള് എന്ത് കണ്ടു പിടിക്കാൻ ആണ് ഇതിനുള്ളിൽ കയറിയത്….ദേവൻ എന്നെ ഏൽപ്പിച്ച പെൻഡ്രൈവ് തേടി ആണോ അതോ എന്നെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് ആരാന്ന് അറിയാൻ ആണോ..ഭദ്ര അവനെ ദേഷ്യത്തിൽ നോക്കി നിന്നത് അല്ലാതെ ഒരക്ഷരം മിണ്ടിയില്ല….
മഹി അവളുടെ അടുത്തേക്ക് നടന്നു അവന്റെ മുഖഭാവം കണ്ടു ഭദ്രക്ക് എന്തോ പന്തികേട് തോന്നി അവൾ പുറത്തേക്ക് ഇറങ്ങി പോകാൻ ഉള്ള വഴി നോക്കി അത് മനസ്സിലാക്കിയത് പോലെ മഹി ചിരിച്ചു…
മോള് എന്താ അച്ഛനെ കണ്ടു പേടിച്ചു ഓടാൻ ആണോ ശ്രമിക്കുന്നത്…മഹി ചിരിയോടെ ചോദിച്ചു.
അച്ഛനോ…നിങ്ങളോ….. ആ വാക്ക് ഉച്ഛരിക്കാൻ യോഗ്യതയുണ്ടോ ഡോ തനിക്ക്……..! ഭദ്രവല്ലാത്ത ദേഷ്യത്തിൽ അവന് നേരെ വിരൽ ചൂണ്ടി ചോദിച്ചു…മഹി ഒന്നു ചിരിച്ചു പതിയെ ആ ചിരി മാഞ്ഞു അവിടെ ക്രൂ,ര, മായ ഭാവം വിരിഞ്ഞു അവൻ അവളുടെ മുടിയിൽ ചുറ്റിപിടിച്ചു അവനോട് അടുപ്പിച്ചു…
എന്റെ യോഗ്യത അളക്കാൻ നീ ആരാ….. ഡി……*****മോളെ……..ഭദ്ര വേദനയോടെ അവന്റെ കൈ എടുത്തു മാറ്റാൻ ശ്രമിച്ചു…
ഓഹ് മോൾക്ക് വേദനിക്കുന്നുണ്ടോ… മഹി അവളുടെ മേലുള്ള പിടിവിട്ടു….
ഭദ്ര മഹിയെ പിടിച്ചു തള്ളി ക്യാബിനു പുറത്തേക്ക് വയറും താങ്ങി പിടിച്ചു ഓടാൻ തുടങ്ങി പെട്ടന്ന് ഒരു വെടിയൊച്ചകേട്ട് ഭദ്ര തിരിച്ചു തിരിച്ചു ക്യാബിനിലേക്ക് കയറുമ്പോ കണ്ടത് മഹിക്ക് നേരെ ഗൺപിടിച്ചു നിൽക്കുന്ന ഒരുവൻ അവൻ മുഖം മറച്ചിട്ടുണ്ട്…ഭദ്ര മഹിയെ നോക്കി അവന് ജീവനുണ്ട് അവന്റെ ജീവൻ രക്ഷിച്ചേ മതിയാകു എന്നവൾക്ക് അറിയാം അവൾ അവന്റെ അടുത്തേക്ക് പോകാൻ തുടങ്ങുമ്പോൾ വീണ്ടും മഹിക്ക് നേരെ വെടിയുതിർക്കുന്നത് കണ്ടു അവന്റെ കൈയിൽ നിന്ന് ഗൺ പിടിച്ചു വാങ്ങാൻ നോക്കി പിടി വലിക്ക് ഇടയിൽ ഭദ്ര അവന്റെ മുഖം മറച്ച തുണി മാറ്റി അവന്റെ മുഖത്തെ മറനീക്കി മുഖം അവൾക്ക് മുന്നിൽ തെളിഞ്ഞു…ഭദ്രയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു ഒരു നിമിഷം ഭദ്ര എല്ലാം മറന്നു നിന്ന് പോയി….. അകത്തേക്ക് ആളുകൾ വരുന്നത് കണ്ടു അവൻ ഗൺ അവളുടെ കൈയിൽ ഏൽപ്പിച്ചു പുറത്തേക്ക് ഓടി… പെട്ടന്ന് ബോധം വന്നത് പോലെ ഭദ്ര മഹിയെ നോക്കി അവന്റെ ജീവൻ അപ്പോഴേക്കും പോയിരുന്നു… ഭദ്ര അവന് ശ്വാസംഉണ്ടോന്ന് നോക്കാൻ അവന്റെ മൂക്കിലേക്ക് വിരൽ വച്ചു നോക്കി…
ഭദ്ര……! പുറകിൽ നിന്ന് ഉള്ള വിളികേട്ട് ഭദ്ര ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി
തുടരും…