താലി, ഭാഗം 118 – എഴുത്ത്: ലക്ഷ്മി ശ്രീനു

അയാൾക്ക് വേണ്ടത് എന്നെ ആയിരുന്നില്ല എന്റെ വയറ്റിൽ വളർന്ന ഞങ്ങടെ കുഞ്ഞ് ആയിരുന്നു അത് പോയതോടെ അയാൾക്ക് എന്നെ വേണ്ടാതായി…. അതിന്റെ തെളിവ് ആയിരുന്നില്ലേ ആ കത്തും പിന്നെ…….! ഭദ്ര നിർത്തി..

ഭദ്ര… ചിലപ്പോൾ കുഞ്ഞ് മരിച്ചുന്ന് അറിഞ്ഞ ഷോക്കിൽ അയച്ചത് ആകും അങ്ങനെ ഒരു വക്കീൽ നോട്ടീസ്…. മെറിൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ഒരു ശ്രമം നടത്തി…

നിനക്ക് എന്താ മെറിൻ… മൂന്നുമാസം മുന്നേ ആണോ കുഞ്ഞ് മരിച്ചത്…അയാൾ ആ  കത്തിൽ എന്താ പറഞ്ഞത് എന്ന് നിനക്ക് ഓർമ്മ ഇല്ലെ…

ജയിലിൽപുള്ളിയും ഒരു കുഞ്ഞിന് ഇനി ജന്മം നൽകാൻ കഴിവുമില്ലാത്ത ഒരു ഭാര്യ എനിക്ക് വേണ്ട….. അല്ലെങ്കിൽ തന്നെ സ്വന്തം അച്ഛനെ കൊ, ന്നവളേ കൂടെ പൊറുപ്പിക്കേണ്ട ആവശ്യമില്ല….. അതുകൊണ്ട് അയാൾ ഡിവോഴ്സ് വേണം ഉടനെ തന്നെ പുനർവിവാഹം ഉണ്ടാകും നിഴൽവെട്ടത്തു പോലും ചെല്ലരുത്…അങ്ങനെ ഉള്ള മനുഷ്യന്റെ മുന്നിൽ കാല് പിടിച്ചു അഭയം തേടി പോകേണ്ട ആവശ്യം എനിക്ക് ഇല്ല…ഭദ്ര വല്ലാത്ത ഒരു ഭാവത്തിൽ ആയിരുന്നു അപ്പോൾ…..

ഡീീീ…നിനക്ക് ഒക്കെ ഇവിടെ ജോലി ഒന്നുല്ലേ….. നിന്ന് കൊച്ച് വർത്താനം…..പോയി ആ സാധനങ്ങൾ കൂടെ എടുത്തു കിച്ചണിൽ കൊണ്ട് വയ്ക്കാൻ സഹായിക്കെടി….വനിതാ പോലീസ് വന്നു അവരോട് ചൂടായി..

മെറിനും ഭദ്രയും സാധങ്ങൾ ഗേറ്റിന്റെ അടുത്ത് നിന്ന് എടുക്കാൻ പോകുമ്പോൾ ആണ് സൂരജ് അവിടെ ഒരു മരച്ചുവട്ടിൽ നിന്ന് ആരോടോ ഫോണിൽ സംസാരിക്കുന്നത് ഭദ്ര കണ്ടത് അവനെ കണ്ടുവെങ്കിലും കാണാത്ത പോലെ പോയി പക്ഷെ സാധനങ്ങൾ എടുത്തു തിരിച്ചു വരുമ്പോൾ അവൻ വരാന്തയിൽ തന്നെ ആളൊഴിഞ്ഞ ഒരു സൈഡിൽ വെറുതെ ഫോൺ നോക്കി നിൽക്കുന്ന വ്യാജേനെ ഭദ്രയേ കാത്തു നിന്നു.

രണ്ടുമൂന്നു സ്റ്റെപ്പ് കയറി വേണം അവർക്ക് അവനെ മറികടന്നു പോകാൻ….ഭദ്രയും മെറിനും കയറി വരുമ്പോൾ സൂരജ് അവരെ ഒന്ന് നോക്കി മെറിൻ വേഗം നടന്നു ഭദ്ര നടക്കാൻ തുടങ്ങിയതും സൂരജ് ചുറ്റും ഒന്ന് നോക്കി ആരും ശ്രെദ്ധിക്കുന്നില്ലന്ന് ഉറപ്പ് വരുത്തി അവളുടെ അ, രക്കെട്ടിൽ ഒന്ന് അമർത്തി പിടിച്ചു. ഭദ്ര ഒന്ന് പിടഞ്ഞു കൊണ്ട് വേഗം മുന്നോട്ട് നടന്നു പോയി…സൂരജിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു അവൻ അവന്റെ കൈയിൽ ഒന്ന് നോക്കി…..പക്ഷെ അവന് അത്ഭുതം ഒന്നും മിണ്ടാതെ പോയ ഭദ്രയേ കണ്ടയിരുന്നു…

ഭദ്ര സാധനങ്ങൾ കൊണ്ട് വച്ചു തിരിച്ചു വരുമ്പോൾ സൂരജ് അവിടെ തന്നെ ഉണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ട്…. ഭദ്രയും ഒന്ന് പുഞ്ചിരിച്ചു മെറിൻ അവനെ മറികടന്നു പോയി ഭദ്ര പോകാൻ തുടങ്ങിയപ്പോൾ അവനും അവൾക്ക് ഒപ്പം നടന്നു….!

നീ ഒന്ന് പ്രസവിച്ചത് ആണെങ്കിലും ഒട്ടും ഉടഞ്ഞിട്ടില്ല ശ്രീഭദ്ര എന്ത് സോഫ്റ്റ്‌ സ്കിൻ ആണ് ഇപ്പോഴും.. നിനക്ക് ഇനിയും ആലോചിച്ചു തീരുമാനം എടുക്കാൻ സമയം ഉണ്ട് എന്നെ അനുസരിച്ച് എന്റെ ഇഷ്ടത്തിനു നിന്നാൽ നിനക്ക് ഇനി ഇവിടെയും സ്വർഗ്ഗം ആയിരിക്കും…!സൂരജ് വേഗം പറഞ്ഞു ഭദ്ര ഒന്ന് നിന്നു എന്നിട്ട് അവനെ തിരിഞ്ഞു നോക്കി…

നിന്റെ ഭാര്യ രാത്രി കൂടെ കിടക്കുമ്പോ അവളെ ഇതുപോലെ ചെന്നു തൊട്ട് തലോടി നോക്കെടാ ചെ, റ്റേ…ഒരു പെണ്ണിന്റെ അവസ്ഥ ചൂഷണം ചെയ്തു സ്വയം തരംതാഴ്ന്നു ജീവിക്കാതെ പോയി സ്വന്തം ഭാര്യയേ നോക്കെടാ ഞ, രമ്പ……! അവനെ ദേഷ്യത്തിൽ നോക്കി അത്രയും പറഞ്ഞു കാർക്കിച്ചു തുപ്പി ഭദ്ര പോയി…

സൂരജ് ദേഷ്യത്തിൽ കൈചുരുട്ടി പിടിച്ചു…..! അവൻ ചുറ്റും നോക്കി ആരെങ്കിലും എന്തെങ്കിലും കേട്ടോ കണ്ടോന്ന് അറിയാൻ… പക്ഷെ മെറിൻ ഇത് ശ്രദ്ധിച്ചിരുന്നു ഭദ്രയോട് പിന്നെ കാര്യം തിരക്കാമെന്ന് കരുതി അവൾ അപ്പോൾ ഒന്നും ചോദിച്ചില്ല…തിരിച്ചു രണ്ടുപേരും കൂടെ സാധനങ്ങൾ എടുത്തു വരുമ്പോൾ സൂരജ് കാൽ കുറുകെ വച്ചു ഭദ്രയേ തട്ടി താഴെയിട്ടു അവളുടെ കൈമുട്ട് പരുപരുത്ത സിമെന്റ് തറയിൽ ഇടിച്ചു മുറിഞ്ഞു…

ആഹ്ഹ്ഹ്……..ഭദ്ര അറിയാതെ വിളിച്ചു പോയി…..പെട്ടന്ന് ബാക്കിയുള്ളവർ എല്ലാവരും കൂടെ ഭദ്രയേ എണീപ്പിച്ചു…..

നോക്കി നടക്കാൻ അറിയില്ലേ ഡി നിനക്ക് ഒക്കെ…! സൂരജ് അവളെ നോക്കി പുച്ഛിച്ചു ചോദിച്ചു കൊണ്ട് പോയി….

എന്തെങ്കിലും പറ്റിയോ ശ്രീഭദ്ര… ഒരു വനിത പോലീസ് ചോദിച്ചു.

ഇല്ല മാഡം കുഴപ്പമില്ല.ഭദ്ര എണീറ്റിട്ടു പറഞ്ഞു.

ദേ കൈ മുറിഞ്ഞിട്ടുണ്ട്, മെറിൻ ഇയാളെ കൊണ്ട് മെഡിക്കൽ റൂമിലേക്ക് പൊക്കൊളു……… ബാക്കി ഉള്ളവർ ഇതൊക്കെ എടുത്തു വയ്ക്ക്… അവർ അത്രയും പറഞ്ഞു പോയി… ഭദ്രയേ മെറിൻ നിർബന്ധിച്ചു മെഡിക്കൽ റൂമിൽ കൊണ്ട് പോയി മരുന്നു വച്ചു… ഭദ്രയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു ഒരുപാട് നാളിന് ശേഷം….

എന്താ ഡോ….അയാളുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ…അയാൾ നിന്നെ ഇടംകാലിട്ട് തട്ടിയിടുന്നത് കണ്ടു..മെറിൻ സംശയത്തിൽ ചോദിച്ചു.

ഇത് കാശിയുടെ ഫ്രണ്ട് ആണ്… അവന് എന്നെ വേണ്ടന്ന് അറിഞ്ഞു കൊണ്ട് ഉള്ള പെരുമാറ്റം ആണ്. ഇതിന് ഞാൻ ഇന്ന് പരിഹാരം കാണും….. നേരം ഒന്ന് ഇരുട്ടട്ടെ..അതും പറഞ്ഞു ഭദ്ര സെല്ലിലേക്ക് പോയി……..!

****************

മോളെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നില്ലേ…സിയാ ശാന്തിയോട് ചോദിച്ചു.

കൊണ്ട് പോണം…. ദേവേട്ടൻ ഓഫീസിൽ എന്തോ അത്യാവശ്യമായി പോയി ഇപ്പൊ വരുമെന്ന് പറഞ്ഞു…….!

മ്മ്മ്……. ഭദ്രേച്ചിയേ കാണാൻ ആരും പോയില്ലേ… സിയസങ്കടത്തിൽ ചോദിച്ചു.

അറിയാല്ലോ….. ആദ്യം പോയപ്പോൾ അവൾ കാണണ്ടന്ന് പറഞ്ഞു എല്ലാവരെയും ഒഴിവാക്കി പിന്നെ കാശിയേട്ടൻ പറഞ്ഞു ഇനി അവളുടെ റിലീസ് ദിവസം അല്ലാതെ ആരും കാണാൻ പോകരുത് എന്ന്…..! ശാന്തി സങ്കടത്തിൽ പറഞ്ഞു.

മോളെ ഭദ്രച്ചി കണ്ടിട്ടില്ലാലോ…..സിയ.

ഇല്ല ഡാ അന്ന് അവിടെ വച്ചു പെയിൻ വന്നു ഹോസ്പിറ്റലിൽ കൊണ്ട് വന്നപ്പോൾ കാശിയേട്ടൻ പോയിരുന്നു ഡെലിവറി കഴിഞ്ഞു കുഞ്ഞിനെ അവൾക്ക് വേണ്ടെന്നാണ് അവൾഅന്ന് പറഞ്ഞത്  ഡോക്ടറിനോട് അത് ഡോക്ടർ കാശിയേട്ടനോട് പറഞ്ഞു……!ശാന്തി

ഭദ്രേചി ഇത്രക്ക് ക്രൂര ആകുവോ……സിയ.

അറിയില്ല. എനിക്ക് അറിയാവുന്ന ഭദ്ര ഇങ്ങനെ അല്ല, അവളോട് കാര്യങ്ങൾ ചോദിക്കാൻ ആയിട്ടു ആണ് അവളെ കാണാൻ കാശിയേട്ടൻ അറിയാതെ ദേവേട്ടൻ പോയത് അപ്പോഴൊക്കെ അവൾ കാണണ്ട എന്ന് പറഞ്ഞു തിരിച്ചു അയച്ചു…ശാന്തി….

കാശിയേട്ടൻ എവിടെ…സിയ

അത് ഒന്നും പറയാതെ ഇരിക്കുന്നത് ആണ് നല്ലത്….! അന്ന് അച്ഛന്റെ സംസ്കാരം കഴിഞ്ഞു ഇറങ്ങിയത് ആണ് കാശിയേട്ടൻ ആ വീട്ടിൽ നിന്ന്…പോരുമ്പോ മറ്റേ ഭദ്ര പറഞ്ഞ പുസ്തകവും പിന്നെ അവൾ എഴുതി വച്ചിരുന്ന കത്തും ഒക്കെ എടുത്തു ആണ് ഇറങ്ങിയത്കാശിയേട്ടൻ മാത്രം ആണ് അന്ന് ഭദ്രക്ക് വേണ്ടി ആ വീട്ടിൽ വാദിച്ചത് ഒടുവിൽ കാശിയേട്ടന്റെ അമ്മ എന്തോ വാ വിട്ട ഒരു വാക്ക് പറഞ്ഞതിന്റെ പേരിൽ ആണ് ഇറങ്ങിയത് പിന്നെ അങ്ങോട്ട് പോയിട്ടില്ല അതും അവളോട് ഉള്ള സ്നേഹം കൊണ്ട്……. എന്നിട്ടും ഭദ്ര തന്നെ അകറ്റി നിർത്തുന്നത് എന്തിനെന്നു അറിയാതെ അന്ന് കുടിയും ബഹളവും ഒക്കെ ആയി നടന്നു…പിന്നെ ശ്രീക്കുട്ടിയേ കൈയിൽ കിട്ടിയ ശേഷം ആണ് പഴയ കാശി ആയി മാറിയത്……അത് എന്തിനാ ഭദ്രയോട് ഉള്ള വാശിക്ക് കുഞ്ഞിനെ വേണ്ടന്ന് പറഞ്ഞത് കൊണ്ട് ഉള്ള വാശി ദേഷ്യം…ഇപ്പൊ കാശിയേട്ടൻ എങ്ങോട്ട് എങ്കിലും ദൂരെ യാത്ര പോയൽ കുഞ്ഞിനെ ഇവിടെ ഏല്പിക്കും അല്ലാതെ കാശ്യേട്ടനും മോളും മാത്രം ആണ് ലോകം,. ആള് ഇപ്പൊ കുഞ്ഞിനെ ഇവിടെ ഏൽപ്പിച്ചു പോയത് കോട്ടയത്തേക്ക് ആണ് അത് മാത്രം അറിയാം…..! ശാന്തി പറഞ്ഞു.

കോട്ടയത്തേക്കോ…. അവിടെ എന്താ……!സിയ സംശയത്തിൽ ചോദിച്ചു.

അറിയില്ല…ചിലപ്പോൾ നിന്റെ ചേട്ടനെ കാണാൻ ആകും….! അല്ല ഏട്ടന്റെ അവസ്ഥ എങ്ങനെ ആണ് ഇപ്പൊ മിത്രപോയ ശേഷം….!ശാന്തി.

മിത്രചേച്ചി ഇങ്ങനെ പെട്ടന്ന് നമ്മളെ ഒക്കെ വിട്ടു പോകുമെന്ന് കരുതിയില്ലല്ലോ… ആ ഷോക്ക് ഒക്കെ മാറി വന്നതേ ഉള്ളു അതിൽ ഒരു പരിധി വരെ കാരണം കുഞ്ഞും കാശ്യേട്ടനും തന്നെ ആണ്…വേദ് മോൻ ഉള്ളത് കൊണ്ട് ഇപ്പൊ വല്യ പ്രശ്നം ഒന്നുല്ല ഹോസ്പിറ്റലിൽ ഒക്കെ പോകുന്നുണ്ട്……!

മുറ്റത്തു കാറിന്റെ ശബ്ദവും അമ്മയുടെ മുറിയിലേക്ക് ഉള്ള വരവും ആയപ്പോൾ രണ്ടുപേരും പുറത്തേക്ക് ഇറങ്ങി…

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *