ആഹ്ഹഹ്ഹ…ആഹ്ഹ്ഹ്……. സാ…. ർ…… ഇനി ഇനി ഒന്നും ചെയ്യല്ലേ…
കാശി കയ്യിൽ ഇരുന്ന ഇരുമ്പ്ദണ്ടു കൊണ്ട് അവന്റെ കൈയിൽ വീണ്ടും വീണ്ടും ആഞ്ഞ, ടിച്ചു അവന്റെ കൈയിലെ എല്ലുകൾ പൊ, ടിഞ്ഞു അത് പുറത്ത് വന്നു പിന്നെയും കാശി അവന്റെ കൈയിൽ ത, ല്ലാൻ ഓങ്ങിയതും ഹരി പോയി കാശിയെ പിടിച്ചു മാറ്റി…
ഇനിയും ത, ല്ലിയ അവൻ ചാകും കാശി…നീ ജയിലിൽ പോകാൻ ആണോ ഇവനെ കൊ, ല്ലുന്നത്….! വീണ്ടും അവന്റെ അടുത്തേക്ക് പോകാൻ നിൽക്കുന്നകാശിയോട് ഹരി അലറി….കാശി ദേഷ്യത്തിൽ തന്റെ മുന്നിൽ കിടക്കുന്നവനെ നോക്കി…
ഇവൻ ഈ കൈകൊണ്ട് അല്ലെ എന്റെ പെണ്ണിന്റെ നേരിക്ക് നിറയൊഴിച്ചത്. മുന്നിൽ കിടക്കുന്നവന്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് കാശി ചോദിച്ചു….
ഇവനെ കൊണ്ട് ആരാ ചെയ്യിച്ചത് എന്ന് അറിയണം ആദ്യം അവനല്ലേ കാശി ശെരിക്കും ഇതുപോലെ ഇവിടെ കൊണ്ട് ഇട്ട് കൊടുക്കേണ്ടത്…ഹരി ചോദിച്ചു. കാശി മുന്നിൽ കിടക്കുന്നവന്റെ അടുത്തേക്ക് പോയി….
ഇനി നിന്റെ കാൽ ഇതുപോലെ ചി, ന്നി ചി, തറും പിന്നെ നിന്റെ തലയും അതുകൊണ്ട് സത്യം സത്യമായ് പറയണം….ആരാ നിന്നെ കൊണ്ട് എന്റെ പെണ്ണിന് നേരെ നിറയൊഴിപ്പിച്ചത്…കാശിയുടെ മുഖം കണ്ടപ്പോൾ തന്നെ അവൻ ഉള്ളത് ഒക്കെ മണി മണി പോലെ പറഞ്ഞു…
ഹരിയേട്ടാ ഇവനെ കൊണ്ട് കൊണ്ട് ഏതെങ്കിലും ഹോസ്പിറ്റലിൽ ആക്കിയേക്ക്….കൂടെ നിന്ന് ചതിക്കുന്ന ആ ****ഞാൻ ഒന്ന് പോയ് കാണട്ടെ……കാശി ദേഷ്യത്തിൽ പോകാൻ ഇറങ്ങി.
കാശി……ഹരി അവനെ തടഞ്ഞു.
ഇപ്പൊ നീ തത്കാലം എടുത്തു ചാടണ്ട ഇപ്പൊ നീ ഭദ്രയുടെ അടുത്തേക്ക് പൊക്കോ ഇവനെ ഞാൻ നോക്കാം അവിടെ ഇപ്പൊ നിന്റെ ആവശ്യം ഉണ്ട്… കൂടെ നിന്ന് ചതിക്കുന്നത് ആരാന്നു അറിഞ്ഞല്ലോ…ഹരി പറഞ്ഞു കാശിക്കും അത് കേട്ടപ്പോൾ ശരി ആയി തോന്നി…
കാശി താഴെ അവശനായ് കിടക്കുന്നവനെ ഒന്ന് നോക്കി… എന്നിട്ട് പുറത്തേക്ക് പോയി…
******************
ഭദ്ര കണ്ണുകൾ പതിയെ ചിമ്മിതുറന്നു….കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത് കറങ്ങുന്ന സീലിംഗ് ഫാൻ ആയിരുന്നു…. ഭദ്ര ചുറ്റും ഒന്ന് നോക്കി ശാന്തിയും ദേവനും പീറ്ററും ഉണ്ട് പക്ഷെ പ്രതീക്ഷിച്ച ആരെയോ കാണാത്തത് കൊണ്ട് ഭദ്രയുടെ മുഖം മങ്ങി…അവൾ കുറച്ചു മുന്നേ നടന്നത് ഒക്കെ ഒന്ന് ഓർത്ത് എടുത്തു…
കാശി തന്നെ നെഞ്ചോടുചേർത്ത് പിടിച്ചതും കവിളിൽ തട്ടി വിളിച്ചതും ഹോസ്പിറ്റലിൽ കൊണ്ട് വന്നതും ഡോക്ടർനോട് എന്തൊക്കെയോ പറഞ്ഞതും എല്ലാം ഓർമ്മ ഉണ്ട്…
ഭദ്രേ…ശാന്തിയുടെ വിളികേട്ട് പെട്ടന്ന് അവളെ നോക്കി…..
നിനക്ക് ഞങ്ങളോട് പിണക്കമാണോ അതാണോ നോക്കിയിട്ട് മിണ്ടാതെ കിടക്കുന്നെ.ശാന്തി പരാതി പോലെ ചോദിച്ചു.
എനിക്ക് പിണക്കമൊന്നുല്ല ശാന്തി എന്നോട് അല്ലെ നിങ്ങൾക്ക് പിണക്കം…ഭദ്ര ചോദിച്ചു.ഒപ്പം അവൾ എണീറ്റ് ബെഡിലേക്ക് ചാരിയിരുന്നു….
ഓഹ് ഞങ്ങൾക്ക് തന്നെ ആണ് പിണക്കം…എങ്ങനെ പിണങ്ങാതെ ഇരിക്കും…നിനക്ക് ഞങ്ങളെ കാണണ്ട എന്റെ അനിയനെ വേണ്ട കുഞ്ഞിനെ വേണ്ട എന്തിന് അവന് ഡിവോഴ്സ് നോട്ടീസ് വരെ അയച്ചില്ലേ….ദേവൻ ദേഷ്യത്തിൽ ചോദിച്ചു ശാന്തി ദേവന്റെ കൈയിൽ മുറുകെ പിടിച്ചു
ദേവേട്ടാ…നിങ്ങളും എന്നെ കുറിച്ച് അങ്ങനെ ആണോ കരുതിയെക്കുന്നെ. ഭദ്രയുടെ കണ്ണ് നിറഞ്ഞു…ദേവൻ എന്തോ പറയാൻ വന്നതും ഡോക്ടർ കയറി വന്നു…….
ഭദ്ര എങ്ങനെ ഉണ്ട് ഇപ്പൊ…ഡോക്ടർ ചിരിയോടെ ചോദിച്ചു….
ചെറിയ വേദന ഉണ്ട് വേറെ പ്രശ്നം ഒന്നുല്ല ഡോക്ടർ…….ഭദ്ര പറഞ്ഞു.
അത് മാറും കേട്ടോ കുറച്ചു ദിവസം നന്നായി റസ്റ്റ് എടുക്കണം രണ്ടു ദിവസം കൂടെ കഴിഞ്ഞു ഡിസ്ചാർജിന്റെ കാര്യം നോക്കാം…ഡോക്ടർ ചിരിയോടെ പറഞ്ഞു ഭദ്ര അതിന് തലയനക്കി…
കാശി എവിടെ പോയി കണ്ടില്ലല്ലോ…..ഡോക്ടർ ഭദ്രയുടെ മെഡിസിൻ കുറിക്കുന്നതിനിടയിൽ ചോദിച്ചു….
മോളെയും കൊണ്ട് പുറത്തേക്ക് പോയി ഡോക്ടർ ഇപ്പൊ വരും അവൻ…ദേവൻ പറഞ്ഞു.
ശാന്തി എന്റെ ഫോൺ എവിടെ ആണെന്ന് അറിയോ…ഭദ്ര ശാന്തിയോട് ചോദിച്ചു. അവൾ ദേവനെ നോക്കി.
നിനക്ക് എന്തിനാ ഇപ്പൊ ഫോൺ……..ദേവൻ ഗൗരവത്തിൽ ചോദിച്ചു.
എനിക്ക് ഏട്ടനെ ഒന്ന് വിളിക്കാന……..ഭദ്ര പറഞ്ഞു.
അത് എന്തിനാ ഇപ്പൊ അവനെ വിളിക്കുന്നെ ഞങ്ങൾ ഒക്കെ ഇവിടെ നിൽക്കുന്നത് നിനക്ക് ഇഷ്ടകുന്നില്ലേ…ദേവന്റെ ശബ്ദം കടുത്തു.
ഞാൻ ഇവിടെ നിൽക്കുന്നത് ഒക്കെ നിങ്ങൾക്ക് ബുദ്ധിമുട്ട് ആകും….. ഞാൻ അങ്ങോട്ട് പൊക്കോളാം ഇനി നിങ്ങളുടെ ആരുടെയും കൺവെട്ടത്തു പോലും ഞാൻ വരില്ല…തലകുനിച്ചു ഭദ്ര പറഞ്ഞു അവളുടെ കണ്ണുകൾ നിറഞ്ഞു.ദേവൻ അവളുടെ അടുത്തേക്ക് പോയിരുന്നു അവളുടെ കൈയിൽ പതിയെ തലോടി…ഭദ്ര നിറഞ്ഞ കണ്ണോടെ അവനെ നോക്കി.
എന്തിനാ മോളെ നീ ഞങ്ങളെ ഒന്നും കാണണ്ടന്ന് പറഞ്ഞത്… എന്തിനാ അവനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു പോകാൻ ആയിട്ടു നോട്ടീസ് അയച്ചത്…..അത്രക്ക് എന്ത് വല്യ തെറ്റാ ഞങ്ങൾ നിന്നോട് ചെയ്തത്…ദേവൻ സൗമ്യമായ് ചോദിച്ചു.
ദേവേട്ടാ……ഞാൻ നിങ്ങളെ ഒക്കെ ഒരു നോക്ക് കാണാൻ നിങ്ങളുടെ ഒക്കെ ശബ്ദം കേൾക്കാൻ എത്ര നാൾ കാത്തിരുന്നിട്ടുണ്ടെന്നറിയോ….. അങ്ങനെ ഉള്ള ഞാൻ പറയോ നിങ്ങളെ കാണണ്ടന്ന്……കുഞ്ഞ്……സ്വന്തം കുഞ്ഞ് ജീവനോടെ ഉണ്ടെന്ന് അറിഞ്ഞത് തന്നെ ഞാൻ ജയിലിൽ നിന്ന് വന്ന ശേഷമാണ് എന്നോട് ഡോക്ടർ പറഞ്ഞത് കുഞ്ഞ് മരിച്ചു പോയെന്ന് ആണ്…പിന്നെ കാശി…എന്റെ ജീവന അവൻ അവനെ വേണ്ടെന്ന് വയ്ക്കാനും ഭദ്രക്ക് കഴിയില്ല അങ്ങനെ വന്നാൽ അത് എന്റെ മരണത്തിനു തുല്യമായിരിക്കും…അവൻ എനിക്ക് അയച്ച കത്തും വക്കീൽ നോട്ടീസും എന്റെ കൈയിൽ ഉണ്ട് ഇപ്പോഴും…അവന്….. അവന് ആണ് എന്നെ……എന്നെ വേണ്ടാത്തത് എന്റെ കുഞ്ഞിനെ പോലും ഒരു നോക്ക് അവൻ കാണിച്ചില്ല…… സ്വന്തം കുഞ്ഞിനെ പോലും കാണാൻ ഭാഗ്യമില്ലാതെ പോയ ഒരു നശിച്ച ജന്മം ആണ് എന്റെത്..! തുടങ്ങിയത് ഉറച്ചശബ്ദത്തിൽ ആയിരുന്നുവെങ്കിൽ അവസാനം അവളുടെ മനസ്സ് ഉലഞ്ഞു അത് ശബ്ദത്തിലും അറിഞ്ഞു പൊട്ടികരച്ചിലോടെ ദേവന്റെ നെഞ്ചിലേക്ക് ചാരി അവൾ..! അവിടെ നിന്ന ബാക്കി രണ്ടുപേരുടെയും കണ്ണ് നിറഞ്ഞു ദേവൻ അവളെ ചേർത്ത് പിടിച്ചു……കാശി പുറത്ത് നിന്ന് എല്ലാം കേട്ടു കുഞ്ഞിപെണ്ണ് അവന്റെ കൈയിൽ ഇരുന്നു ചിരിക്കുന്നുണ്ട് അവൻ കണ്ണ് ചിമ്മി കാണിച്ചു… കാശി അകത്തേക്ക് കയറാൻ തുടങ്ങിയതും ഭദ്ര വീണ്ടും സംസാരിച്ചു തുടങ്ങി…
നിങ്ങളോട് ഒക്കെ എനിക്ക് നിങ്ങളെ കാണാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞു അയച്ചത് ആ സൂരജ് ആയിരിക്കും… അവൻ….. അവൻ നന്നായി എന്നൊക്കെ കരുതിയ ഞാനും നിങ്ങളും ഒക്കെ മ,ന്ദ, ബുദ്ധികൾ ആണ്…അവൻ എന്നോട് ജയിലിൽ വച്ച് അത്രക്ക് മോശമായ് ആണ് പെരുമാറിയത് ദേവേട്ടാ… ഭദ്ര പറഞ്ഞു ദേവൻ അവളെ നോക്കി….
ഞാൻ പറഞ്ഞത് സത്യമാണ്…… ദേവേട്ടാ…… കാശി അവനോട് എന്തൊക്കെയോ പറഞ്ഞുന്ന് ആണ് അവൻ ഇടക്ക് ഇടക്ക് എന്നോട് തൊട്ടും തൊടാതെയും പറഞ്ഞത്…..ഭദ്ര പറഞ്ഞു കാശിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു….
അച്ഛാ…..ശ്രീയുടെ വിളി കേട്ട് കാശി വേഗം ഡോർ തുറന്നു അകത്തേക്ക് കയറി……
ഭദ്രയുടെ കണ്ണുകൾ വിടർന്നു കുഞ്ഞിപെണ്ണ് ഭദ്രയേ കണ്ടതും കാശിയെ സൂക്ഷിച്ചു നോക്കി…….ഭദ്ര കാശിയെ നോക്കി അവനും അവളെ നോക്കി ബാക്കി ഉള്ളവരും കാശിയെ നോക്കി അവൻ കുഞ്ഞിപെണ്ണിനെ താഴെ നിർത്തി……നിർത്തേണ്ട താമസം കുഞ്ഞിപെണ്ണ് ഓടി ഭദ്രയുടെ അടുത്തേക്ക് പോയി……ദേവൻ അവളുടെ അടുത്ത് നിന്ന് എണീറ്റ് മാറി കാശി അവളുടെ അടുത്തേക്ക് പോയി…
അമ്മ……കുഞ്ഞിപെണ്ണ് ചിരിയോടെ ഭദ്രയേ നോക്കി വിളിച്ചു…
ഭദ്രയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി…അവൾ കയ്യിലെ മുറിവ് നോക്കാതെ കുഞ്ഞിനെ എടുക്കാൻ ആയി തുടങ്ങി
ആഹ്ഹഹ്ഹ…! കാശി വേഗം അവളെ പിടിച്ചു.സർജറി കഴിഞ്ഞ കൈ നല്ലത് പോലെ വേദനിച്ചു…..
നിനക്ക് എന്താ ഡി പു, ല്ലേ ബോധമില്ലേ……lസർജറി കഴിഞ്ഞതല്ലെ ഉള്ളു…കാശിയുടെ അലർച്ച കേട്ടതും ഭദ്ര അവനെ നോക്കി.
ഞാ…. ൻ കുഞ്ഞ്…… ഭദ്ര അവനെ നോക്കി കണ്ണ് നിറച്ചു പറഞ്ഞു…… കാശി അവളെ ഒന്ന് നോക്കിയിട്ട് കുഞ്ഞിപെണ്ണിനെ എടുത്തു അവളുടെ അടുത്തേക്ക് ഇരുത്തി…ഭദ്ര കൈയിലെ വേദന മറന്നുകൊണ്ട് കുഞ്ഞിപെണ്ണിനെ കെട്ടിപിടിക്കാനും ഉമ്മ വയ്ക്കാനും ഒക്കെ തുടങ്ങി അവൾ കരയുന്നുമുണ്ട്…എല്ലാവരും സന്തോഷം നിറഞ്ഞ ചിരിയോടെ ആണ് ആ കാഴ്ച കണ്ടത്…
അമ്മയ്ക്ക് ഉവ്വാവ് ആണോ…സ്നേഹപ്രകടനം കഴിഞ്ഞു ഭദ്രയുടെ മുറിവ് ഡ്രസ്സ് ചെയ്തേക്കുന്നത് പതിയെ തൊട്ട് നോക്കി കൊണ്ട് ചോദിച്ചു….. ഭദ്ര ചിരിയോടെ തലയാട്ടി…..
ഞങ്ങൾ ഇറങ്ങട്ടെ കാശി…….ദേവൻ ചോദിച്ചു.
മ്മ്മ് നിങ്ങൾ പോകുമ്പോൾ മോളെ കൂടെ കൊണ്ട് പൊക്കോ…….!കാശി പറഞ്ഞു…
ഭദ്ര അവനെ നോക്കി പക്ഷെ അവന്റെ നോട്ടം അവഗണിച്ചു കൊണ്ട് കുഞ്ഞിനെ കൈയിൽ എടുത്തു….!
ഞാൻ പോയിറ്റ് വരാമേ അമ്മ…….കുഞ്ഞിപെണ്ണ് ഭദ്രയേ നോക്കി പറഞ്ഞു….അവൾ ഒന്ന് തലയനക്കി…
ദേവനും ശാന്തിക്കും ഒപ്പം പീറ്ററും യാത്ര പറഞ്ഞു ഇറങ്ങി…അവർ പോയതും കാശി പോയി ഡോർ അടച്ചു കുറ്റിയിട്ടു…..!
തുടരും….