മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
ഞാൻ എൻ്റെ മനസ്സിലെ സങ്കല്പങ്ങളും അവളുടെ ചൈതന്യഭാവവും വർണ്ണിച്ച് മനസ്സിൽ അവൾക്ക് നല്ലബിൽഡ്അപ്പ് ഇട്ടു കൊടുക്കുമ്പോഴാണ് ആ കുരുപ്പ് എവിടുന്നോ ചാടി തുള്ളി അകത്തേക്ക് വന്നത്…
“ഡോ ” എൻ്റെ ഡയറി താടോ, മുപ്പത്തി അത്യാവശ്യം കലിപ്പിൽ ആണ് ചോദിച്ചത്…
ആ ഡയറി കയ്യിൽ വെച്ച് തന്നെ ഞാൻ അവളുടെ അടുത്തേക്ക് നടന്നു… മീശ പിരിച്ചു വെച്ച് കുറച്ച് കലിപ്പ് ലുക്കിൽ അവളെ നോക്കി..
“അല്ലാ എൻ്റെ …ഡയറി, ഞാൻ അവിടെ നോക്കിയപ്പൊ കണ്ടില്ല .. “
ഇവൾക്ക് വിക്കും ഉണ്ടോ? ഞാൻ അടുക്കുന്നതനുസരിച്ച് അവൾ പുറകിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. അവസാനം മേശയിൽ ഇടിച്ച് നിന്നു.
മുഖത്തോട് മുഖം ചേർത്ത് നോക്കിനിന്നപ്പോൾ ആ ദേവീഭാവം വീണ്ടും അവളിൽ കാണാൻ കഴിഞ്ഞു. അവളുടെ കല്ലുവെച്ച മൂക്കുത്തി സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതായി തോന്നി.
എന്നെ പേടിച്ചിട്ടാവണം കണ്ണുകൾ ഇറുക്കി അടച്ചിട്ടുണ്ട്. അവളെ കാണുമ്പോൾ അടുത്ത് നിൽക്കുമ്പോൾ എൻ്റെ ഹൃദയം അവൾക്കായി മിടിക്കുന്നതു പോലെ തോന്നി. പെണ്ണെ ഈ ലോകത്ത് എനിക്ക് ഏറ്റവും പ്രിയം നിന്നോട് മാത്രമാണ് സിരകളിൽ ഒഴുകുന്ന രക്തപ്രവാഹം പോലെ ശക്തമായ അടിയൊഴുക്കുകൾ എൻ്റെ ഹൃദയം നിനക്കായി കരുതി വെക്കും എന്നെനിക്ക് ഉറപ്പാണ്.
പക്ഷെ ഇപ്പോൾ ഞാൻ പറയില്ല..നിന്റെ കുട്ടിത്തവും കുറുമ്പുകളും നന്നായിട്ട് ആസ്വദിക്കണമെനിക്, നീയെന്ന നദിയിൽ അലിഞ്ഞു ചേരണമെനിക്ക്.ഇതുവരെ കണ്ട പ്രണയം പോലെ അല്ല…
ഇഴപിരിയാൻ കഴിയാത്തതുപോലെ നിന്റേത് മാത്രമായി തീരണം… നിനക്ക് വേണ്ടി ജീവിച്ചു മരിക്കണം… എന്റെ പാതിയായി നീയും മണ്ണിൽ ലയിക്കണം…
എനിക്കായി പിറന്നവളെ എന്റെ ഹൃദയമന്ത്രണം പോലെ ഓരോ നിമിഷവും ഓരോ ദിനരാത്രങ്ങളും ഓരോ യുഗങ്ങളും നിന്നെ ഞാൻ പ്രണയിക്കുന്നു…. നിന്നെ മാത്രം ഞാൻ പ്രണയിക്കുന്നു….
കണ്ണു തുറക്കുമ്പോൾ താൻ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന രാജീവിനെയാണ് ഉത്തര കാണുന്നത്…
ഇങ്ങേർക്ക് വട്ടായോ, ഒറ്റയ്ക്ക് ചിരിക്കുന്നോ?
അവൾ രാജീവിനെ തള്ളി മാറ്റി. അവൻ്റെ സാന്നിദ്ധ്യം അവളിലും കുളിരണിയിച്ചിരുന്നു.
“ഇയാൾ ഏതു വരെ പഠിച്ചു. ” രാജീവിൻ്റെ ചോദ്യം കേട്ടാണ് ഉത്തര ചിന്തയിൽ നിന്നുണർന്നത്..
“BA മലയാളം കഴിഞ്ഞു .PG ചെയ്യണമെന്നുണ്ടായിരുന്നു. PG കോളേജിൽ അഡ്മിഷൻ എല്ലാം ശരിയായതാരുന്നു. അപ്പോഴാണ് അച്ഛൻ, അവളുടെ വാക്കുകൾ ഇടറി.. “
ഇനിയും പഠിക്കാൻ ആഗ്രഹമുണ്ടോ?
രാജീവിൽ നിന്നും അത്തരമൊരു ചോദ്യം ഉത്തര പ്രതീക്ഷിച്ചില്ല…അവൾ കണ്ണു മിഴിച്ച് നിന്നു.
“നിനക്ക് എത്ര വേണമെങ്കിലും പഠിക്കാം. അതിന് ആരും തടസ്സം നിൽക്കില്ല. പെൺകുട്ടികൾ കഴിയാവുന്നത്ര പഠിക്കണം, ജോലി നേടണം. ഇല്ലെങ്കിൽ അവർക്ക് ചെന്നുകയറുന്ന വീട്ടിൽ ഒരു വില ഉണ്ടാകില്ല.”
രാജീവിൻ്റെ സംസാരം കേൾക്കുമ്പോൾ അച്ഛൻ്റെ വാക്കുകൾ പോലെ ഉത്തരയ്ക്ക് തോന്നി. ഒരുപക്ഷേ, അച്ഛനോട് അടുത്തിടപഴകിയിരുന്നതുകൊണ്ടാകാം.
ഒരു പുഞ്ചിരിയോടെ രാജീവിൻ്റെ വാക്കുകളെ അവൾ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു കൊണ്ടിരുന്നു.
“തൻ്റെ അനുജത്തിമാരെയും നന്നായിട്ട് പഠിപ്പിക്കണം, നന്നായിട്ട് വിവാഹം കഴിപ്പിച്ച് അയക്കണം. ബാലേട്ടൻ ഇല്ലാത്തപ്പൊ എനിക്ക് അച്ഛൻ്റെ സ്ഥാനമാണ് അറിയാലോ.”
ഉത്തര ചിരിക്കുന്നത് കണ്ട് അവർ പുരികമുയർത്തി എന്താണെന്ന് ചോദിച്ചു?
“അല്ല, ഇയാൾക്ക് ഇത്ര പെട്ടെന്ന് ബോധോദയം എന്നാലോചിച്ച് ചിരിച്ചു പോയതാ “.
പൊടുന്നനെ, അവളെ പിടിച്ച് തനിക്കഭിമുഖമായി നിർത്തിയിട്ട് അവൻ ചോദിച്ചു.
“ഭർത്താക്കന്മാരെ നിങ്ങൾ, ഇയാൾ, ഡോ, താൻ എന്നൊക്കെയാണോ ടീ വിളിക്കുന്നത്,അവൻ കണ്ണുരുട്ടി.”
അവൾ പരിഭവത്തോടെ അവനെ നോക്കി…
“രാജീവ് ഏട്ടൻ അങ്ങനെ വിളിച്ചോണം, കേട്ടോടി എലുമ്പി.. “
അവൾ കൃത്രിമ ദേഷ്യത്തോടെ മുഖം തിരിച്ചു…..
രാത്രിയുടെ യാമങ്ങളിൽ തൻ്റെ പ്രിയനോടൊത്ത് ഏറെ പ്രിയങ്കരമായ മുറിയിൽ ശാന്തസ്വരൂപിണിയായി ഉത്തര ഉറങ്ങി..
എങ്കിൽ അവളുടെ ശാന്ത സ്വരൂപത്തെ തന്നിലേക്ക് ആവാഹിക്കുകയായിരുന്നു രാജീവ്… അവളെ തൻ്റെ മാറിലെ ചൂടിൽ ലയിപ്പിക്കാൻ അവൻ്റെ ഉള്ളo തുടിച്ചു.ഇല്ല, പാടില്ല..
പെണ്ണിൻ്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുന്നത് നട്ടെല്ലുള്ള ആണൊരുത്തന് ചേർന്നതല്ല…. അവളുടെ സമ്മതത്തോടെ അവളുടെ പൂർണ്ണമായ ഇഷ്ടത്തോടെ അവളെ താൻ സ്വന്തമാക്കും…….
****************
സൂര്യകിരണങ്ങൾ മുഖത്തെ ചുംബിച്ചപ്പോഴാണ് രാജീവ് ഉറക്കം ഉപേക്ഷിച്ചത്.. ആ ചെറിയ വീട്ടിലെ സന്തോഷവും സമാധാനവും അയാളെ അത്രമാത്രം തരളിതനാക്കിയിരുന്നു.
ഉമ്മറപ്പടിയിൽ പത്രം വായിച്ചിരുമ്പോഴാണ് ഉത്തര ചായയുമായി എത്തിയത്. രാവിലെ കുളിച്ച് സീമന്തരേഖയിൽ സിന്ദൂരം ചാർത്തി, തലയിൽ തോർത്തും ചുറ്റി അവൾ നടന്നുവരുന്നത് കാണാൻ തന്നെ നല്ല ചേലായിരുന്നു.
പക്ഷേ അത് അവളുടെ മുഖത്ത് നോക്കി പറഞ്ഞാൽ പെണ്ണിന് അഹങ്കാരം കൂടും. നല്ല ഒരു പുഞ്ചിരി അവൾക്കായി സമ്മാനിച്ചു.
അങ്ങനെ വിരുന്ന് കഴിഞ്ഞ് അവർ തിരികെ ശ്രീമംഗലത്തേക്ക് മടങ്ങാൻ തയ്യാറായി. അമ്മയുടെയും അനുജത്തിമാരുടെയും മുഖത്ത് ദുഃഖം നിഴലിക്കുന്നത് കണ്ടു.
ഉത്തരയുടെ മുഖവും മ്ലാനമായിരുന്നു. എനിക്കും തിരികെപ്പോരാൻ മനസ്സുണ്ടായിരുന്നില്ല. ആ വീടും അവരും എൻ്റെ മനസ്സിൽ നിന്നും മായാതെ ഉറച്ചു നിന്നു.
ആ കൊച്ചു വീട് എന്നെ എത്രമാത്രം സന്തോഷിപ്പിക്കുന്നു എന്ന് എനിക്ക് പറഞ്ഞറിയിക്കാർ സാധിച്ചിരുന്നില്ല.
“തൻ്റെ വീട് ഒരു സ്വർഗ്ഗമാണെടോ, ശരിക്കും സന്തോഷം കൊണ്ട് വീർപ്പുമുട്ടിക്കുകയാണ് എല്ലാവരും… താൻ എങ്ങനെയാണ് അവരെയൊക്കെ വിട്ട് ശ്രീമംഗലത്തേക്ക് വന്നത്. “
“എല്ലാ പെണ്ണുങ്ങളും ഒരു പ്രായം കഴിയുമ്പോൾ, സ്വന്തം വീട്ടിലെ അതിഥികൾ ആക്കും.”
ഒരു വരണ്ട ചിരി സമ്മാനിച്ച് അവൾ പറഞ്ഞു…
“ബാലേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും നീ എനിക്ക് വേണ്ടി ബലിയാടാവില്ലയിരുന്നു., അല്ലേ? “
“ഹ്മ്മ്… അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ആദ്യം സമ്മതിക്കുക അച്ഛൻ ആയിരുന്നു. നിങ്ങൾ സ്വന്തം മകനായി ജനിച്ചില്ലല്ലോ എന്ന് എപ്പോഴും ഓർത്തു സങ്കടപ്പെടും… “
അവളുടെ വാക്കുകളിൽ അച്ഛനോട് ഉള്ള സ്നേഹം എത്രത്തോളം പ്രതിഫലിച്ചിരുന്നു എന്നവന് ഊഹിക്കാൻ കഴിയുമായിരുന്നു…..
ശ്രീമംഗലത്ത് അവരെ കാത്ത് ഒരുപാട് മുഖങ്ങൾ ഉണ്ടായിരുന്നു… രാജീവ് അതിശയം പൂണ്ടു. ഈ വീട്ടിലെ അംഗങ്ങളെയെല്ലാം താൻ ഒരുമിച്ച് കണ്ടിട്ട് നാളേറെ ആയിരിക്കുന്നു.
രാജീവിന് സ്വയം പുച്ഛം തോന്നി. താൻ നേടിയ ലോകമെല്ലാം ഒന്നുമല്ലെന്ന് അവൻ തിരിച്ചറിയുകയായിരുന്നു..
തനിക് നഷ്ടപ്പെട്ടന്നു കരുതിയതെല്ലാം തിരിച്ചു വന്നിരിക്കുന്നു…. അവൾ തനിക്കായി എല്ലാം നേടിയെടുത്തിരിക്കുന്നു…..
അവൾ എന്റെ പെണ്ണാണ് രാജീവിന്റെ പെണ്ണ്…..
കാത്തിരിക്കൂ….