പതിവില്ലാതെ താമസിച്ചു എത്തുന്ന സ്വഭാവം താൻ കാണാതെ ഉള്ള ഫോൺ വിളി അവളുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ മുളച്ചു തുടങ്ങി..

Story written by JIMMY CHENDAMANGALAM

കിരണിന്റെയും മേഘയുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷങ്ങൾ കഴിഞ്ഞു . മക്കൾ ഇല്ലെങ്കിലും വളരെ സന്തോഷഭരിതമായിരുന്നു അവരുടെ ജീവിതം ..

കിരൺ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്നു മേഘ സ്കൂൾ ടീച്ചറും

എന്നും ജോലി കഴിഞ്ഞാൽ നേരെ വീട്ടിലേക്കു വരുമായിരുന്നു കിരൺ എന്നിട്ടാണ് വീട്ടിലേക്കു വേണ്ട സാധനങ്ങൾ വാങ്ങാൻ അവർ കടയിൽ പോകുക

സത്യത്തിൽ സന്തോഷം നിറഞ്ഞ അവരുടെ ജീവിതം കണ്ടു മറ്റുള്ളവർക്ക് അസൂയ തോന്നിയിരുന്നു

കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി കിരണിന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ അവൾ കണ്ടു തുടങ്ങി

പല ദിവസങ്ങളിലും ലേറ്റ് ആയി വരാൻ തുടങ്ങി ചോദിച്ചപ്പോൾ മീറ്റിംഗ് ആണെന്ന കാരണം ആണ് പറഞ്ഞത്

തിരക്കുള്ള ഒരു ജോലി ആയതു കൊണ്ട് തന്നെ അവൾ അത് വിശ്വസിച്ചു

ഒരു ദിവസം വല്ലാത്ത തലവേദന കാരണം മേഘ നേരത്തെ ഉറങ്ങാൻ കിടന്നു

നീ ഭക്ഷണം കഴിക്കുന്നില്ല എന്ന കിരണിന്റെ ചോദ്യത്തിന് വേണ്ട വിശപ്പില്ല എന്നും പറഞ്ഞു അവൾ ലൈറ്റ് ഓഫ് ചെയ്തു കിടന്നു

കിരൺ ബാം എടുത്തു അവളുടെ നെറ്റിയിൽ പുരട്ടി കൊടുത്തു

കുറെ കഴിഞ്ഞു അവൾ എഴുന്നേറ്റപ്പോൾ കിരണിനെ ബെഡിൽ കാണുന്നില്ല

അവൾ പതിയെ മുറിയുടെ പുറത്തേക്കു നടന്നു

കിരൺ ആരോടോ അടക്കി പിടിച്ച ശബ്ദത്തിൽ സംസാരിക്കുന്നു

അവൾ ശബ്ദം ഉണ്ടാക്കാതെ

പതിയെ സംസാരം കേട്ടിരുന്നു

മോള് വിഷമിക്കണ്ട എല്ലാം ശെരിയാകും ഞാൻ അല്ലെ പറയുന്നത് എന്നും പറഞ്ഞു കിരൺ ഫോൺ കട്ട് ചെയ്തു

അത് കേട്ട് അവൾ ഒന്ന് ഞെട്ടി

താൻ ഉറങ്ങി എന്ന് കരുതി ആണ് കിരൺ ആരോടോ ഫോണിൽ സംസാരിച്ചതെന്ന് അവൾക്കു മനസിലായി

പതിവില്ലാതെ താമസിച്ചു എത്തുന്ന സ്വഭാവം താൻ കാണാതെ ഉള്ള ഫോൺ വിളി അവളുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ മുളച്ചു തുടങ്ങി

ഒരു ദിവസം മെയിൽ അയക്കാൻ വേണ്ടി കമ്പ്യൂട്ടർ ഓൺ ചെയ്തപ്പോൾ കിരൺ ലോഗ് ഔട്ട് ചെയ്യാൻ മറന്ന മെയിൽ കണ്ടു

അവൾ പതിയെ മെയിലുകൾ ഓപ്പൺ ചെയ്തു നോക്കി

അതിൽ ഒരു മെയിലിൽ അൽഫോൻസാ ഓർഫനേജിന് അമ്പതിനായിരം രൂപ അയച്ചതിന്റെ ഡീറ്റെയിൽസ് ആയിരുന്നു

ആർക്കു വേണ്ടിയാണു ഓർഫനേജിൽ ഞാൻ അറിയാതെ പൈസ അയച്ചത് എന്ത് ഉണ്ടെകിലും തന്നോട് പറയുന്ന കിരണിന്റെ സ്വഭാവത്തിലെ മാറ്റം അവളെ അസ്വസ്ഥയാക്കി

തങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഒന്നും ഇല്ലാ എന്നായിരുന്നു ഇത്രയും നാൾ അവൾ കരുതിയിരുന്നത്

പക്ഷെ ഇതിപ്പോൾ

എങ്ങനെ എങ്കിലും ഇതിന്റെ രഹസ്യം അറിയണം എന്നവൾ തീരുമാനിച്ചു

കൂട്ടുകാരിയുടെ പരിചയമുള്ള ഒരു സിസ്റ്റർ വഴി ഓർഫനേജ്‌ കണ്ടു പിടിച്ചു

മിന്നു എന്ന കുട്ടിക്ക് വേണ്ടി ആണ് പൈസ അയച്ചു കൊടുത്തതെന്ന് മനസിലായി

കുറെ വർഷങ്ങൾ ആയി അവളുടെ എല്ലാം കാര്യവും കിരൺ ആണ് നോക്കുന്നത് എന്ന് കൂടി കേട്ടപ്പോൾ അവൾ ആകെ തകർന്നു

അപ്പോൾ അത് കിരണിന്റെ കുട്ടി തന്നെ അതല്ലേ തന്നെ അറിയിക്കാതെ രഹസ്യമായി എല്ലാം ചെയ്യുന്നത്

മിന്നു മോളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു എങ്കിൽ കുട്ടികൾ ഇല്ലാത്ത തങ്ങൾക്കു ദത്തെടുക്കാമായിരുന്നല്ലോ

അപ്പോൾ ഇതിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്

അത് കിരണിന്റെ കുട്ടി തന്നെ അവൾ തീർച്ചപ്പെടുത്തി. പിന്നീടുള്ള അവളുടെ ദിവസങ്ങൾ ശോകമൂകമായിരുന്നു

അവൾ കിരണിനോട് അധികം സംസാരിച്ചില്ല

അവളുടെ അകൽച്ച കിരണിനെ വേദനിപ്പിച്ചു

അവന്റെ ചോദ്യങ്ങൾക്കു മറുപടി അവൾ ഒരു മൂളലിൽ ഒതുക്കി

നിനക്ക് എന്ത് പറ്റി എന്ന് പല പ്രാവശ്യം ചോദിച്ചിട്ടും ഒന്നും ഇല്ലാ എന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു

അന്നൊരു സൺ‌ഡേ ആയിരുന്നു രാവിലെ പത്രം വായിച്ചു കൊണ്ടിരുന്ന അവന്റെ മുൻപിലേക്ക് അവൾ ഒരു പെട്ടിയുമായി വന്നു

നീ എവിടെ പോകുന്നു

എന്റെ വീട്ടിലേക്കു

അതെന്താ പെട്ടെന്ന് ..എന്നോട് പറയാതെ ഒരു യാത്ര. ഒന്നും ഇല്ല എന്നും പറഞ്ഞു അവൾ പതിയെ നടന്നു

അവനു ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല

അവൻ അവളെ ഫോണിൽ വിളിച്ചു ബട്ട് അവൾ സംസാരിക്കാൻ താല്പര്യത്തെ കാണിച്ചില്ല

വീട്ടുകാരു വഴി ശ്രമിച്ചിട്ടും നടന്നില്ല

ഒരു ദിവസം അവളുടെ ഫോൺ വന്നു

വളരെ സന്തോഷത്തോടെ കിരൺ ഫോൺ എടുത്തു…കിരൺ നമുക്ക് പിരിയാം കാരണം എന്നോട് ചോദിക്കരുത് എന്നോട് കുറച്ചു സ്നേഹം ബാക്കി ഉണ്ടെങ്കിൽ ഇതിനു സമ്മതിക്കണം

അല്ലെങ്കിൽ ഒരുപക്ഷെ നിങളുടെ മുൻപിൽ എനിക്ക് ജയിക്കാൻ വേണ്ടി ഈ ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വരും

മനസില്ലാ മനസ്സോടെ അയാൾ സമ്മതിച്ചു

പിന്നീടുള്ള ദിവസങ്ങൾ അയാളുടെ ജീവിതം താളം തെറ്റിച്ചു

ഓഫീസിൽ പോകാതായി

മദ്യവും മയക്കു മരുന്നും ആയി അയാളുടെ കൂട്ടുകാർ ഒരിക്കൽ ഒരു കാർ അപകടത്തിൽ അയാൾ ഹോസ്പിറ്റലിൽ ആയി

അയാളുടെ നില ഗുരുതരം ആയിരുന്നു

അത് അറിഞ്ഞിട്ടും അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടായില്ല കാരണം അവൾ തന്നെ വഞ്ചിച്ച അയാളെ അത്രയേറെ വെറുത്തിരുന്നു

ഒരുദിവസം ഡോക്ടറോട് അയാൾ തന്റെ അവസാനത്തെ ആഗ്രഹം പോലെ പറഞ്ഞത് മേഘയെ കാണണം എന്നായിരുന്നു

അതറിഞ്ഞിട്ടും അവൾ പോകാൻ തയ്യാറായില്ല

ഒടുവിൽ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അവൾ ഹോസ്പിറ്റലിൽ ചെന്നു

അയാളുടെ അവസ്ഥ ഗുരുതരം ആയി തുടർന്ന് കൊണ്ടിരുന്നു

അവൾ പതിയെ അയാളുടെ അടുത്ത് ചെന്ന് നിന്നു കൈകൊണ്ടു അയാൾ ഇരിക്കാൻ പറഞ്ഞു

എന്നിട്ടു അവളുടെ കണ്ണുകളിൽ കുറെ നേരം നോക്കി നിന്നു

അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു

അയാൾ പതിയെ ചോദിച്ചു അവസാനമായി അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാ എന്തായിരുന്നു എന്നിൽ നിന്നും പിരിയാൻ ഉള്ള കാരണം ,

നിന്നോട് തെറ്റൊന്നും ചെയ്തതായി ഞാൻ ഓർക്കുന്നില്ല

അതറിയാതെ മരിച്ചാൽ ചിലപ്പോൾ എന്റെ ആത്മാവിന് സമാധാനം കിട്ടില്ല

അയാൾ കുറെ നിർബന്ധിച്ചപ്പോൾ അവൾ ചോദിച്ചു

ആരാണ് മിന്നു മോൾ

ഞാൻ അറിയാതെ നിങ്ങൾക്ക് എന്താണ് അവളുമായുള്ള ബന്ധം

അത് പിന്നെ…..അയാൾ വാക്കുകൾക്കായി പരതി..

എനിക്കറിയാം അത് കിരണിന്റെ മകൾ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ നിങ്ങൾക്കിടയിൽ ഒരു ശല്യം ആകാതെ മാറി തന്നത്

ഞാൻ പറയാം അയാൾ പതിയെ പറഞ്ഞു തുടങ്ങി

ഒരിക്കൽ നമ്മുടെ വെഡിങ് ആനിവേഴ്സറിക്കു ഓർഫനേജിൽ ഫുഡ് കൊടുക്കാൻ പോയപ്പോൾ ആണ് മിന്നുവിനെ പരിചയപ്പെടുന്നത്

ആരെയും ആകർഷിക്കുന്ന സ്വഭാവം, സുന്ദരി , പഠനത്തിലും കളികളിലും കഴിവുള്ളവൾ

അവൾ അവിടെ എല്ലാവരുടെയും പൊന്നോമന ആയിരുന്നു

അവളെ എനിക്ക് ഒരുപാടു ഇഷ്ടമായി

മക്കൾ ഇല്ലാത്ത നമുക്ക് അവളെ ദെത്തെടുത്തല്ലോ എന്ന് വരെ ഞാൻ ആലോചിച്ചു

അവിടത്തെ സിസ്റ്റേഴ്‌സുമായി ഞാൻ എല്ലാം സംസാരിച്ചു നിന്നോട് പറയണം എന്ന് കരുതിയതിന്റെ തലേദിവസം ആണ് മിന്നു മോൾക്ക് പനി കൂടുതൽ ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്

മരുന്ന് കഴിക്കാൻ കൂട്ടാക്കാതിരുന്ന മിന്നു മോളെ ഞാൻ ഓരോന്നും പറഞ്ഞു മരുന്ന് കൊടുത്തു

അങ്കിൾ എന്റെ അച്ഛനെയും അമ്മയെയും എനിക്ക് കാണിച്ചു തന്നാൽ ഞാൻ മരുന്ന് കഴിക്കാം

ഒടുവിൽ മിന്നു മോളുടെ അച്ഛനെയും അമ്മയെയും അനേഷിച്ചു കണ്ടുപിടിക്കാൻ ഞാൻ തീരുമാനിച്ചു

വളരെ കുറച്ചു വിവരങ്ങൾ മാത്രമേ ഓർഫനേജിൽ നിന്നും കിട്ടിയുള്ളൂ

കുറെ അനേഷങ്ങൾക്കു ശേഷം ഒടുവിൽ ഞാൻ കണ്ടെത്തി

അവളുടെ ‘അമ്മ കോളേജിൽ പഠിക്കുമ്പോൾ ഏതോ പ്രണയത്തിൽ കുരുങ്ങി വിവാഹം എന്ന മോഹവലയത്തിൽ പെട്ടു ഗർഭിണിയായി പ്രസവത്തിനു ശേഷം വിവഹം കഴിക്കാം എന്ന് പറഞ്ഞു അവളെ ഗർഭിണിയാക്കിയ പയ്യൻ അവളുടെ പ്രസവത്തിനു ശേഷം നാട് വിട്ടു

ഒടുവിൽ പ്രസവത്തിനു ശേഷം ആ പെൺകുട്ടിയുടെ വീട്ടുകാർ കുട്ടിയെ ഓർഫനേജിൽ ഏല്പിച്ചു

പ്രസവത്തിനിടെ ഉണ്ടായ ചില പ്രോബ്ലെംസ് കാരണം ആ കുട്ടിയുടെ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നു

പക്ഷേ കുട്ടി മരിച്ചു പോയി എന്നാണ് അവളൂടെ വീട്ടുകാർ പറഞ്ഞത്

വർഷങ്ങൾക്കു ശേഷമാണ് മിന്നുമോൾ ഇപ്പോളത്തെ ഓർഫനേജിൽ എത്തിയത്

അന്ന് മിന്നു മോളെ ഓർഫനേജിൽ ഏല്പിച്ച കുട്ടിയെ ഞാൻ കണ്ടു പിടിച്ചു

അത്രയും കേട്ടപ്പോളെക്കും

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു

……..വർഷങ്ങൾക്കു മുൻപ് നടന്നെതെല്ലാം സിനിമയിലെ പോലെ അവളുടെ കണ്മുന്നിൽ തെളിഞ്ഞു

അവൾ ഒരു കൊച്ചു കുട്ടിയെ പോലെ തേങ്ങി

ഞാൻ പിഴച്ചു പെറ്റതാണെന്നു അറിഞ്ഞിട്ടും എന്തിനായിരുന്നു എന്നെ വെറുക്കാതിരുന്നത്

…എന്തിനായിരുന്നു വീണ്ടും വീണ്ടും എന്നെ സ്നേഹിച്ചത്

മിന്നു മോളുടെ ‘അമ്മ നീയാണ് എന്ന് ഞാൻ പറഞ്ഞാൽ ഉണ്ടാകുന്ന നിന്റെ മാനസിക അവസ്ഥ എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു ഒരു പക്ഷെ കുറ്റ ബോധത്തിന്റെ തീച്ചൂളയിൽ എനിക്ക് നിന്നെ നഷ്ടപ്പെട്ട് പോകുമായിരുന്നു

മാത്രമല്ല നിന്റെ മുഖ ഛായ ഉള്ള മിന്നു മോളെ നമ്മുടെ കൂടെ താമസിപ്പിച്ചാൽ ചിലപ്പോൾ അത് നിനക്കൊരു ചീത്ത പേരിനു കാരണമാകും എന്ന് ഞാൻ ഭയന്നു ..

നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു അതുകൊണ്ടു മാത്രം നിന്നെ തള്ളി പറയാൻ എനിക്ക് ആകുമായിരുന്നില്ല

ഒരു തെറ്റ് പറ്റി പക്ഷേ എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം നീ എന്നെ മാത്രമേ സ്നേഹിച്ചിട്ടോള്ളൂ എന്നെനിക്കറിയാം

അവൾ പൊട്ടി കരഞ്ഞു കൊണ്ട് പുറത്തേക്കു ഓടി ….

സകല ദൈവങ്ങളെയും വിളിച്ചു അവൾ കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു. കിരണിന്റെ ജീവന് വേണ്ടി ..അതിനുപകരം ആയി സ്വന്തം ജീവൻ വരെ കൊടുക്കാൻ അവൾ തയാറായിരുന്നു ….