മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
ഇന്ന് അരുണേട്ടനെ കണ്ടതേ ഇല്ല.അക്കൂന്നു വിളിച്ച് വരേണ്ട സമയം കഴിഞ്ഞിരുന്നു. കോണിപ്പടിയിലേക്ക് ഒരു പാട് തവണ കണ്ണുകൾ പായ്ച്ചു.കണ്ടതേ ഇല്ല.അവസാനം ഉണങ്ങിയ തുണികൾ വെക്കാനെന്ന പോലെ മുറിയിലേക്ക് നടന്നു.അരുണേട്ടൻ മേശയിൽ കൈ ഊന്നി പുസ്തകം വായിക്കുന്നു.
ഈ തുണികൾ…
ദേ..അവ്ടെ വെച്ചോളൂ…..
ഗൗരവത്തോടെ മുഖം നോക്കാതെ ഷെൽഫ് ചൂണ്ടി കൊണ്ട് പറഞ്ഞു.അതു കേട്ടപ്പോൾ വല്ലാത്ത നോവ്.ഇപ്പോ ഞാൻ അരുണേട്ടന് ആരുമല്ല.അരുണേട്ടന് അക്കു അല്ലാതാവുന്ന സമയം നരകം പോലെ തോന്നുന്നു.പിന്നെ അക്കുവാകാനുള്ള കാത്തിരിപ്പാണ്.അരുണേട്ടാ…നിങ്ങളുടെ ഭ്രാന്തൻ ചിന്തകളിലെ രാജകുമാരി ആവുന്നതാണ് എന്റെ ജീവിതം.അതെന്താ മനസിലാക്കാത്തത്. അനുസരണയില്ലാതെ അരോണേട്ടനിലേക്ക് ഓടി പോവുന്ന കണ്ണുകളെ ശാസിച്ചു നിർത്താൻ നോക്കി.
പേടിച്ചു പോയോ…ഞാൻ പിണങ്ങീന്നു വിചാരിച്ച്….
തുണികൾ ഷെൽഫിൽ അടുക്കി വെക്കവേ പിറകിൽ നിന്നും തോളിൽ തല ചേർത്തു വെച്ച് ചെവിയിൽ ചുണ്ടുരസി കൊണ്ട് ചോദിച്ചു.കൈയിലുണ്ടായിരുന്ന തുണികൾ പിടി വിട്ട് താഴേക്ക് വീണു.മറുപടി പറയാതെ മുട്ടു കുത്തിയിരുന്ന് തുണികൾ പൊറുക്കി.ഇടക്ക് കണ്ണുകൾ തുടച്ചു
ഹേയ്…അക്കൂ…പിണങ്ങിയോ…ഞാൻ തമാശ കാണിച്ചതല്ലേ…എന്റെ അക്കൂനോട് ഞാൻ പിണങ്ങ്വോ…
ഇരു തോളിലും പിടിച്ച് നെഞ്ചിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു
ഇനി ഇങ്ങനെ മിണ്ടാതെ നിക്കല്ലേ…അരുണേട്ടാ…സഹിക്കാൻ പറ്റുന്നില്ല..
അരുണേട്ടന്റെ ഹൃദയ താളം നെഞ്ചിൽ തട്ടിയതും ഇറുകെ പുണർന്നു കൊണ്ട് പറഞ്ഞു.
ഇല്ല അക്കൂ…രാവിലെ മുതൽ നിന്നെ കണാതേം സംസാരിക്കാതേം എനിക്കും പറ്റുന്നില്ലായിര്ന്നു.എത്ര പ്രാവിശ്യം കോണിപ്പടിടെ അടുത്ത് വന്ന് നീ വരുന്നുണ്ടോന്ന് നോക്കിയത് ന്നു അറിയമോ….അവസാനം നീ തുണികളെടുത്ത് വരുന്നത് കണ്ട് ഓടി വന്നിരുന്നതാ…
മുടിയിൽ തലോടി കൊണ്ട് പറഞ്ഞു.
എന്തിനാ…അങ്ങനെ ചെയ്തേ…എന്തിറ്റാ…അക്കൂന്നു വിളിച്ച് വരാതിരുന്നേ…എനിക്ക് എത്ര സങ്കടായീന്നറിയോ…
കൈകളിൽ തല്ലി കൊണ്ട് ചോദിച്ചു.
തല്ലല്ലെടീ…ഞാൻ പറഞ്ഞല്ലോ…തമാശക്ക് ചെയ്തതാ..ഇനി ചെയ്യില്ല….ഇങ്ങനെ കരയല്ലേ..അക്കൂ..എനിക്കും സങ്കടാവുന്നു..
കൈകളെ തടഞ്ഞു കൊണ്ട് പറഞ്ഞു.വീണ്ടും നെഞ്ചിലേക്ക് ചേർത്തു പിടിച്ചു
അക്കൂ…
മ്ംംം…
നെഞ്ചിൽ കിടന്നു കൊണ്ട് മൂളി.
നമുക്ക് കല്യാണം കഴിക്കാം…ഈ കാത്തിരിപ്പ് ഒരു സുഖമുള്ള ഏർപ്പാടാണ്.എന്നാലും വയ്യ…ഇനി കാത്തിരിക്കാൻ.എനിക്ക് അക്കൂനെ എപ്പോഴും ചേർത്ത് പിടിക്കണം..കല്യാണം കഴിഞ്ഞ ഇടക്ക് ഇങ്ങനെ എവ്ടേക്കെങ്കിലും ഓടി പോവാനൊന്നും വിടില്ല.എപ്പോഴും എന്റയടുത്ത് ഉണ്ടാവണം..
അരുണേട്ടന്റെ നെഞ്ചിൽ തൂവലു പോലെ പറ്റിച്ചേർന്നു കിടന്നു.അകന്നെവിടേം പോവരുതെന്ന പോലെ അരുണൈട്ടൻ ചുറ്റിപ്പിടിച്ചിരുന്നു.
????????
കോണിപ്പടി ഇറങ്ങി വരുന്ന അരുണേട്ടനെ നോക്കി നിന്നു.മുഖത്ത് ഗൗരവം.
കൃഷ്ണേ… അരുണിന് ഭക്ഷണം എട്ത്ത് വെക്ക്…
അരുണേട്ടനെ തന്നന നോക്കി.ഭക്ഷണം കഴിക്കുന്നതിനിടെ ഇടംകൈ കൊണ്ട് കണ്ണിലേക്ക് വീണ ചെമ്പൻ മുടികൾ കോതി ഒതുക്കുന്നു.
മതി….
പിന്നെയും കറി ഒഴിച്ചു കൊടുത്തപ്പോൾ മുഖത്തേക്ക് നോക്കാതെ കൈകളുയർത്തി കൊണ്ട് പറഞ്ഞു എന്നെ പറ്റിക്കാനായി അഭിനയിക്കുവാണോന്നറിയാൻ മുഖത്തേക്ക് തന്നെ നോക്കി നിന്നും.അല്ല എന്ന് മുഖത്തെ ഭാവം പറയുനെനുണ്ട്.
????????
കുളത്തിലെ കൽപ്പടവിൽ ചുരുണ്ടു കൂടി ഇരുന്നു.
എനിക്കും അറിയ്ം…പരിചയമില്ലാത്ത പോലെ നിക്കാൻ…ഇനി ഞാനും മിണ്ടൂല…
കണ്ണുകൾ തുടച്ചു കൊണ്ടിരുന്നു. ഇങ്ങ് വരട്ടെ …ഇനി…അക്കൂ..അക്കൂന്നു വിളിച്ച് …കാണിച്ചു കൊടുക്കുന്നുണ്ട്…അരുണേട്ടന് മാത്രല്ല എനിക്കും അറിയാം ആരുമല്ലാതെ പോലെ നിക്കാൻ…ഞാൻ മിണ്ടാതെ നിന്നാ..എന്താ ബഹളം…ലോകം കീഴ്മേൽ മറിക്കോം…അരുണേട്ടന് എന്ത് ആവാം…എനിക്കും അറിയാം….പരിചയ ഭാവം കാട്ടാണ്ടിരിക്കാൻ
അക്കൂ……..
അരുണേട്ടന്റെ ശബ്ദം കേട്ടതും മുഖം മുട്ടിൽ ചെരിച്ച് വച്ചിരുന്നു.
നിന്നെ എവ്ടെയൊക്കെ നോക്കി….
അരുണേട്ടൻ അടുത്തു വന്നിരുന്നതും എഴുന്നേറ്റു പോവാൻ നോക്കി.
എവ്ടെ പോവുവാ…..
കൈ വിട്ടേ…അരുണേട്ടാ….
ദേഷ്യത്തിൽ പറഞ്ഞു
എന്തിനാ ഈ പിണക്കംന്നു പറയ്…എന്നിട്ട് പോയ്ക്കോ….
എന്നോട് ഇനി മിണ്ടാൻ വരണ്ട.എന്തിനാ പിണക്കംന്നു അരുണേട്ടന് അറിയാഞ്ഞിട്ടല്ലല്ലോ…അരുണേട്ടന് അറിയാം…എനിക്കറിയാം..
എനിക്ക് അറിയാമെങ്കിൽ നിന്നോട് ചോദിക്ക്വോ…കളിക്കാതെ കാര്യം പറയ് പെണ്ണേ…
ഇന്നു രാവിലെ എന്നോട് മിണ്ടിയോ…ഞാൻ എത്ര നേരം നോക്കി…എന്നെ പരിചയ ഭാവം പോലും കാട്ടീലാലോ…
കണ്ണുകൾ നിറഞ്ഞു
ഞാൻ അക്കൂനോട് മിണ്ടീലാന്നോ….സത്യായിട്ടും എനിക്ക് ഓർമ ഇല്ല…അക്കൂ…
നിഷ്കളങ്കമായി പറഞ്ഞു
ഞാൻ കണ്ട് കാണില്ല…
അങ്ങനെ മിണ്ടാതിരിക്കാനാണേ ഇപ്പോ ഞാൻ അക്കൂനെ തിരക്കി വര്വോ…
അരുണേട്ടന്റെ അടുത്തായി ഇരുന്നു.
ഇനി എപ്പോഴേലും അരുണേട്ടൻ മിണ്ടാതിരിക്ക്വോ…
ഇല്ല അക്കൂ…അക്കൂന് തോന്നുന്നു ണ്ടോ എനിക്ക് മിണ്ടിതിരിക്കാൻ പറ്റുംന്നു….
സങ്കടായോ…അരുണേട്ടന്….
മ്ം…
സാരല്ലാട്ടോ…..
അക്കൂ…ഐ ലവ് യൂ…
ആ…..
അക്കൂ..എനിക്ക് നിന്നെ ഇഷ്ടാണെന്ന്…
ആ…മനസിലായി…
എന്നിട്ടെന്താ തിരിച്ച് പറയാത്തെ…
അരുണേട്ടൻ..ഇനീം മിണ്ടാതെ നിന്നാലോ…അതോണ്ട് എന്നും മിണ്ടുംന്നു എനിക്ക് ഒറപ്പ് കിട്ടട്ടെ…എന്നിട്ട് പറയാം…
ഞാൻ മിണ്ടും…
നോക്കട്ടെ..എന്നിട്ട് പറയാം…
അപ്പൊ പറയില്ല…
ഇല്ല…
എന്നാ ഞാനീ..കുളത്തിൽ ചാടും…
ഏറ്റവും താഴത്തെ പടിയിൽ പോയി നിന്നു
അരുണേട്ടാ…കളിക്കല്ലേ…അരുണേട്ടനറിയില്ലേ എനിക്ക് ഇഷ്ടാന്നു…പിന്നെന്താ…ഒരോ നേരത്ത് ഓരോന്നാ ഭ്രാന്ത്…ഇങ്ങ് വാ…
അക്കൂ…അങ്ങോട്ട് വന്നാ എനിക്ക് ഒരു ഉമ്മ തര്വോ…
നെറ്റീല്…..മതീ….
പറ്റില്ല..അരുണേട്ടാ…ഇത് കൊറേ ആയി ഒരോന്നു പറഞ്ഞ് ഉമ്മ വാങ്ങുന്നേ…
നീ എന്തിനാ ഈ ഉമ്മകളൊക്കെ കെട്ടിപൂട്ടി വെക്കുന്നേ…അതല്ലേ ഇങ്ങനെ ഒരോന്നു പറഞ്ഞു വാങ്ങുന്നേ…ഞാൻ ചോദിക്കാതെ നിനക്ക് തന്നൂടേ… എന്നാ ഇതിന്റെ വല്ല പെടാപാടുമുണ്ടോ…എന്തായാലും ആ ഉമ്മകളുടെ അവകാശി ഞാനല്ലേ..
അവകാശം പറഞ്ഞിങ്ങ് വാ…നല്ലത് കൈയീന്ന് തരും ഞാൻ…
ഞാൻ സീരിയസ് ആയി പറയുന്നതാ..അക്കൂ..ഉറപ്പായും നീ ഉമ്മ തന്നില്ലേ ഞാൻ കുളത്തിൽ ചാടും…
തരാം…ഇങ്ങ് വാ…എന്ത് ജന്മാ അരുണേട്ടാ….കുറച്ച് കൂടുന്നുണ്ട്.ഞാൻ താളത്തിനൊത്ത് തുള്ളുന്നോണ്ടാ…
കൈ മാടി വിളിച്ചു.മുന്നിൽ വന്ന് കണ്ണുകളടച്ച് മുഖം താഴ്ത്തി നിൽക്കുന്നത് കണ്ടപ്പോൾ ചിരി വന്നു.
മുഖം കൈയിലെടുത്ത് നെറ്റീല് ചുണ്ടമർത്തി.പിന്നെ നീണ്ട മൂക്കിൻ തുമ്പിൽ ചുണ്ടുകളമർത്തി.
എന്തിനാപ്പോ…ഇത്..ഞാൻ നെറ്റീലല്ലേ …തരാൻ പറഞ്ഞേ…
കെട്ടിപ്പൂട്ടി വെക്കണ്ടാന്നു വെച്ചാ…
ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്നാ കെട്ടിപ്പൂട്ടി വെക്കാൻ നിനക്ക് ഞാനൊരെണ്ണം തരട്ടേ…
വേണ്ടേ….അരുണേട്ടാ…
മുഖം പിൻ വലിക്കുമ്പോഴേക്കും പിൻ കഴുത്തിൽ പിടിച്ച് അടുപ്പിച്ചു. കണ്ണുകൾ കൊമ്പ് കോർത്തു.നിശ്വാസങ്ങൾ തമ്മിൽ ഇട കലർന്നു.ചുണ്ടുകൾ ഇണ ചേർന്നു…
കൃഷ്ണേ…….
തുടരും….