മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അന്ന് ആദ്യം ആയി ഞാൻ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ഇങ്ങോട്ട് മിണ്ടിയാവരോട് അങ്ങോട്ടും സംസാരിച്ചു
അതിനേക്കാൾ കൂടുതൽ ഞാൻ ഓരോന്ന് ചോദിച്ചു തുടങ്ങി
അന്നത്തെ ഉച്ചയൂണ്ണോടെ വല്ലാത്ത മാറ്റം എന്നിക് ഫീൽ ചെയ്തു
അന്ന് എല്ലാരോടും മിണ്ടുന്നതിടയിൽ ഞാൻ ഇടക് ഇടക് നോക്കിയത് sirനെ ആയിരുന്നു
മുഖത്തു ഒരു ചിരിയിയോടെ എല്ലാം കണ്ടിരിക്കുന്ന ആള്
അത് ഒരു തുടക്കമായിരുന്നു,….
പിന്നീട് ക്രെമേണ ഞങ്ങൾ സുഹൃത്തുക്കൾ ആയി. ഞാൻ പോലും ശ്രെദ്ധിക്കാത്ത എന്റെ പല കാര്യങ്ങളും പുള്ളി ശ്രദിച്ചു
എന്നിക് ആദ്യമായി 12മണിക്ക് ഒരു birthday wishes നൽകിയത് പുള്ളിയാണ്
വീട്ടിൽ നാളിന്റെ അന്ന് അമ്മ പായസം വെക്കുമ്പോൾ ഓർക്കും എന്നല്ലാതെ ഞാൻ പിറന്നാൾ അറിഞ്ഞിരുന്നില്ല
Date of birth പറയുകയേ വേണ്ടാ
അമ്മ പോയിട്ട് ഞാൻ പോലും അത് ഓർക്കാറില്ല. അന്ന് രാത്രി 12മണിക് phone റിങ് ചെയുന്നത് കേട്ട് ഞെട്ടിയാണ് ഉണർന്നത്
നോക്കിയപ്പോൾ sir
എന്തോ ആപത്ത് സംഭവിച്ചു എന്ന തോന്നലിൽ phone എടുത്തപ്പോൾ
അതാ അവിടെ നിന്ന് മൗനം
എന്താണാവോ കൃഷ്ണ എന്ന് മനസിൽ വിചാരിച്ചതും അവ്ടെന്നു ഹാപ്പി birthday wishes
അന്ന് സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു
മറുപടി ഒന്നും കേൾക്കാതെ ആയപ്പോൾ sir ചോദിച്ചു
ഹെലോ മാഡം അവിടെ തന്നെ ഇല്ലേ
Mmm എന്ന് പകുതി കരഞ്ഞു കൊണ്ട് മറുപടി കൊടുത്തു
അന്ന് എന്തൊക്കെയോ 1മണിക്കൂർ നേരം സംസാരിച്ചു
അന്ന് രാത്രി സത്യത്തിൽ ഞാൻ ഉറങ്ങിയില്ല
Excitment കൊണ്ട് ഒരു പരവേശം
പിറ്റേന്ന് ഓഫീസിൽ ചെന്നപ്പോൾ എല്ലാവരും പതിവ് പെരുമാറ്റം. അല്ലേലും എന്റെ bday ഓർക്കാൻ ഇവർക്ക് വല്ല വട്ടുണ്ടോ
അങ്ങനെ ഉച്ചയൂണിന് സമയമായപ്പോൾ sir ബൈക്ക് എടുത്ത് പായുന്നത് കണ്ടു
ഭക്ഷണം കഴിക്കാൻ എഴുന്നേറ്റ എന്നിക് ശ്യാമ ചേച്ചി വീണ്ടും കുറച്ചു പണി തന്നു
“ഇത് പെട്ടന് തീർക്കാൻ sir പറഞ്ഞു”
എന്തയാലും എല്ലാവരും ഭക്ഷണത്തിന് കേറിയപ്പോൾ ഞാൻ ഫയൽ നോക്കി ഇരുന്നു
10min പണി ഉണ്ടായുള്ളൂ അത് എന്തിനാ ഇത്ര തിരക്കിട്ടു തന്നത് എന്നും ആലോചിച്ചു ഞാൻ ചോറും എടുത്ത് നേരെ ഭക്ഷണം കഴിക്കാൻ പോയി
ഡോർ തുറന്നതും
“ഠപ്പേ….”
ഒരു പാർട്ടി ബോംബ് പൊട്ടി
നേരെ കണ്ടത് ഒരു കേക്ക് ആണ്
“ഹാപ്പി bday തോട്ടാവാടി” എന്നും എഴുതി വെച്ചേക്കുന്നു
വീണ്ടും കണ്ണുകൾകൾ അനുസരണകേട് കാട്ടി
എല്ലാവരും പാട്ടും പാടി വിഷ് ഒക്കെ ചെയ്ത് കേക്ക് മുറിച്ചു
അങ്ങനെ ജീവിതത്തിലെ എറ്റവും മനോഹരമായ ഒരു ദിവസം അന്ന് അവിടെ സൃഷ്ട്ടികപെട്ടു
പിന്നെയും ദിവസങ്ങൾ കടന്നു പോയി
കോളേജിൽ പോകുന്നത്തിനേക്കാൾ ഇഷ്ടത്തോടെ ഞാൻ ഓഫീസിൽ പോകുന്നത് കണ്ട് അച്ഛനും അമ്മയും അന്തം വിട്ടു
ഞായറാഴ്ചയും രണ്ടാംശനിയും എന്നിക് യുഗങ്ങൾ ആയി
അങ്ങനെ ഓഫീസിലെ driver ചേട്ടന്റെ മകളുടെ കല്യാണം ആയി. എല്ലാരും ഒരുമിച്ച് പോകാൻ ആയി പ്ലാൻ. അങ്ങനെ എല്ലാരും കല്യാണ ഓഡിട്ടോറിയത്തിൽ എത്തി
Sir നെ ഒരുപാട് കണ്ണോടിച്ചു നോക്കിയെങ്കിലും കണ്ടില്ല
ഉച്ച ആയപ്പൊഴും sir വന്നില്ല
എന്താ കാര്യം എന്ന് അറിയാൻ മെസ്സേജ് അയച്ചപ്പോൾ reply ഇല്ല ലാസ്റ്റ് seen തലേന്ന് 12മണി
അങ്ങനെ സദ്യ പോലും മര്യാദക്ക് കഴിക്കാതെ ആണ് പോന്നത്
അങ്ങനെ വീട്ടിൽ എത്തിയപ്പോഴും നിരാശ. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. എവിടെന്നോ വന്ന ദേഷ്യം ചപ്പാത്തി മാവിൽ കുഴച്ചു തീർത്തു
അങ്ങനെ ഇരിക്കെ
“ക്ലിങ്.. “
സർന്റെ മെസ്സേജ്
“കൂട്ടുകാരന്റെ ഒരു ആവശ്യത്തിന് പോകേണ്ടി വന്നെടോ അതാ വരാൻ പറ്റാഞ്ഞേ “
ദേഷ്യം കൊണ്ട് ഞാൻ മറുപടി കൊടുത്തില്ല
“വീണ്ടും മെസ്സേജ് വന്നു “
“കല്യാണം എന്തായി അടിച്ചുപൊളിച്ചോ”
വീണ്ടും മൗനവ്രതം
നീല ടിക്ക് കണ്ടിട്ടും reply ഇല്ലാതെ ആയപ്പോൾ പിന്നെയും പിന്നെയും മെസ്സേജ് വിട്ടു
“എന്താടോ മിണ്ടാതെ “
ഇല്ലാത്ത ദേഷ്യം സ്വയം അഭിനയിച് ഞാൻ വീണ്ടും മെസ്സേജ് നോക്കി നിന്നു
“കാര്യം പറയടി അല്ലാതെ വെറുതെ “
“ഒന്നുമില്ല” എന്ന മറുപടിയിൽ ഞാൻ ഒതുക്കി
രാത്രി വീണ്ടും മെസ്സേജ് വന്നു
മൈൻഡ് ചെയ്യത്തെ വീണ്ടും ഞാൻ ഒരു good night പറഞ്ഞു
ചുമ്മാ വട്ടുപിടിക്കുന്ന രസം അറിഞ്ഞത് അന്നാണ്
പിറ്റേന്ന് ഓഫീസിൽ ചെന്നതും എല്ലാരും plan ചെയ്ത് സർനോട് മിണ്ടാതെ നിന്നു. വൈകുന്നേരം ആയപ്പോഴേക്കും മൂപരുടെ പാവം മുഖം കണ്ട് എല്ലാരും ക്ഷമിച്ചു കൊടുത്തു
അപ്പോഴും ഞാൻ അങ്ങ് മിണ്ടാൻ പോയില്ല
രാത്രി വീണ്ടും മെസ്സേജ് വന്നു
“നിന്നക് എന്താടി വന്നു മിണ്ടയാൽ “
” എന്നിക് സൗകര്യമില്ല “
“എന്റമ്മോ എങ്ങനെ നടന്ന പെണ്ണാ ഇപ്പോ കണ്ടില്ലേ”
“മോൻ പോയി കൂട്ടുകാരോട് മിണ്ട് “
“എടി… നീ ചുമ്മാ ജാഡ കളിക്കല്ലേ “
“ഓ ജാട നിങ്ങൾക്കലെ വെല്യ ആൾകാർ “
“എടി sry ഒന്ന് വിട് ആ സംഭവം “
“Mm മാപ്പ് നൽകിയിരിക്കുന്നു “
“എടൊ തനിക്ക് സാരീ ആണ് സൂപ്പർ “
“ഓ “
“സുഖിപിക്കേണ്ട “
“ഇല്ലടി സത്യം കല്യാണത്തിന് വന്ന ഫോട്ടോ കണ്ടപ്പോഴാ എന്നിക് അത് തോന്നിയത് “
“ഉടുക്കാൻ ഒക്കെ പാടാണ് “
“ആ അതൊന്നും എനിക്കറിയില്ല – നാളെ നീ സാരീ ഉടുത്ത് വന്നാൽ മതി “
“നാളെയോ “
“ആഹ നാളെ ചുമ്മാ വാ കേരള പിറവി അല്ലെ “
“ഹ്മ്മ് നോക്കാം “
“ഉടുത്തിട്ട് വന്നാൽ മതി ഓക്കേ ബൈ good night “
അതും പറഞ്ഞു പുള്ളി പോയി
എന്റെ മേലെ അധികാരം കാട്ടുന്ന ഒരാൾ, എന്നാൽ എന്റെ ആരും അല്ല, പക്ഷെ എന്തോ അതെന്നിക് വല്ലാത്ത സന്തോഷം നൽകിയിരുന്നു ഒരു വല്ലാത്ത ഇഷ്ടവും
അങ്ങനെ ഉറങ്ങി കിടന്ന അമ്മയെ രാത്രി തന്നെ കുത്തി പൊക്കി സാരീ റെഡി ആക്കി
രാവിലെ 5മണിക്ക് അലാറം വച്ച് പണിയൊക്കെ തീർത്ത് 6:30അയപ്പോഴേക്കും ഞാൻ ഫാഷൻ പരേഡ് തുടങ്ങി
അങ്ങനെ അമ്മ ഉടുപ്പിച്ചത് ശരി ആയില്ല എന്നും പറഞ്ഞു ഞാൻ അടുത്ത വീട്ടിലെ ചേച്ചിയെ വരെ വിളിച്ചു എന്നെ സാരീ ഉടുപ്പിക്കാൻ
എന്തയാകും makeup ഒന്നും ഇടുന്നില്ല
പക്ഷെ ഒരു ചന്ദനകുറി അത് വേണം
അങ്ങനെ വീട്ടിലെ പൂജമുറിയിലെ കൃഷ്ണനെയും തൊഴുതു അടുത്തുള്ള ചന്ദനവും ചാലിച്ചു തൊട്ട് ബാഗും എടുത്ത് ഇറങ്ങി
പോകുന്ന വഴിയിലെ എല്ലാ കണ്ണാടിയിൽ നോക്കാതെ എന്നിക് പോകാൻ പറ്റുന്നുണ്ടായില്ല. എല്ലാ കടയുടെയും മുന്നിലെ ചില്ലുകളിൽ ഞാൻ എന്നെ തന്നെ നോക്കി. എന്തായാലും ബസിലെ കിളി വരെ ആദ്യമായി എന്നെ നോക്കുന്നത് ഞാൻ അറിഞ്ഞു. അറിയാതെ ഒരു ഉൾപുളകം…
എന്നതൊക്കെയാ ആലോചിച് കൂട്ടണേ എന്റെ കൃഷണ എന്ന് മനസിൽ പറഞ്ഞു ചിരി അടക്കാൻ ഞാൻ പാട് പെട്ടു
അങ്ങനെ ഓഫീസ് പടിക്കൽ എത്തിയതും അതാ വണ്ടിയുടെ ബോണറ്റ്ൽ താങ്ങി നിന്ന് പേപ്പർ വായിക്കുന്ന driver ചേട്ടൻ
വായിക്കുന്നതിടയിൽ എന്നെ കണ്ടോന്ന് good മോർണിംഗ് പറയാൻ ഒന്ന് മുഖം പൊക്കി വീണ്ടും പേപ്പറിലേക്ക്
പിന്നെ വീണ്ടും എന്നെ ഒന്ന് സൂക്ഷിച് നോക്കി കൂടെ ഒരു നല്ല ചിരിയും
ഓഫീസിലെ ചേച്ചിമാരും ഒന്ന് കണ്ടപാടെ അമർത്തി ഒരു നോട്ടം വിട്ടു, എല്ലാരും ഒരു കള്ള ചിരിയും
സർ വന്നതും ഒരു നോട്ടം നോക്കി, ഇടക് ഒരു ചിരിയും ചിരിച്ചു
മുണ്ടൊക്കെ ഉടുത്തു നാടൻ ലൂക്കിലാണ് സർ, എല്ലാരും സാരീ അല്ലേൽ മുണ്ടൊക്കെ തന്നെ ആണ്
ഒരു ചമ്മലോടെയാണ് അന്ന് മൊത്തം ഇരുന്നത്
വൈകുന്നേരം ആയപോൾ നല്ല മഴ,സർ പതിവ് പോലെ bike എടുത്ത് ഇറങ്ങിയതും പെട്ടു
പിന്നെ അടുത്തുള്ള ഒരു വീട്ടിൽ വെച് ഞാൻ നിന്നിരുന്ന bus സ്റ്റോപ്പിലേക്ക് ഓടി കയറി
മെസ്സേജ് അയക്കുമ്പോൾ ഉണ്ടായിരുന്ന അടുപ്പം ഇന്ന് നേരിൽ കണ്ടത് മുതൽ രണ്ടാൾക്കും ഇല്ല. സ്റ്റോപ്പിൽ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ
“Bus എപ്പഴാടോ “
സമയം അറിയാമായിരുന്നിട്ടും പുള്ളി സംസാരം തുടങ്ങാൻ ആയിട്ട് ഒന്ന് ചോദിച്ചു
5:25
“അപ്പോ ഇനീം സമയം ഉണ്ട് “
മഴ തകർത്തു പോയ്യുകയാണ്
ഇരുട്ട് കുത്തി ഒലിച്ചിറങ്ങി അങ്ങനെ തകർത്തു പെയ്യുന്ന മഴ
“സാരീ ഉടുക്കാൻ പറഞ്ഞിട്ട് കാലമാടൻ ഒന്നും പറയുന്നില്ലലോ “
മനസിൽ അത് പറഞ്ഞതും
“സാരീ അടിപൊളി ആയെടോ… മൊത്തത്തിൽ കാണാൻ ഒരു… എന്താ പറയാ…”
“Mm ” മനസിൽ സന്തോഷിച്ചു ചിരിച് എന്നാൽ പുറത്ത് ഒന്നും കാട്ടാതെ ഞാൻ നിന്നു
“പക്ഷെ എന്തോ കുറവുണ്ട് “
എന്ത് എന്ന ബാവത്തിൽ ഞാൻ നോക്കി. എന്താണെന്ന് അറിയാൻ എന്നെ അടിമുടി നോക്കി പുള്ളി. പെട്ടന്ന് എന്തോ എന്നിക് അത്.. ഞാൻ മുഖം തിരിഞ്ഞ് നിന്ന്
“എയ് വേറെ ഒന്നും അല്ലടോ എന്തോ ഒരു ഐശ്വര്യ കുറവുണ്ട്”
നെറ്റിയിലെ ചന്ദനം മാഞ്ഞുവോ എന്നറിയാൻ ഞാൻ പയ്യെ തൊട്ട് നോക്കി
അത് കണ്ട് പുള്ളി ചിരിച്ചു
അപ്പോഴേക്കും bus എത്തി. ഞങ്ങൾ രണ്ടാളും കയറി. പതിവ് പോലെ സർ എന്റെ പിന്നിലെ സീറ്റിൽ വന്നിരുന്നു
മഴ ആയതിനാൽ ഒച്ചയും വിളിയുമായി bus മുന്നോട്ട് നീങ്ങി. എന്റെ സ്റ്റോപ്പ് എത്തിയപ്പോൾ ഞാൻ ഇറങ്ങി
Bus എടുക്കാറായപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു. നോക്കി പക്ഷെ,ഷട്ടറുകൾ അടച്ച കാരണം കണ്ടില്ല
വീണ്ടും നടക്കാൻ തുടങ്ങിയതും അതാ ഷട്ടർ പൊക്കി ഒരാൾ ഒച്ചയിൽ പറഞ്ഞു
“നാളെയും സാരീ മതിട്ടാ….”
പുള്ളിയുടെ പറച്ചിൽ കണ്ട് ബസിലെ കിളിയും ആകെ ഉള്ള കുറച്ചു യാത്രകാരും മൂപ്പരെ സൂക്ഷിച് നോക്കുണ്ടായിരുന്നു
“ആരാടാ ഈ കോഴി എന്ന ഭാവത്തിൽ “
കുടയും ചൂടി മഴയത് അന്ന് അതും കേട്ട് തിരിഞ്ഞു നടക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു
മഴക്കൊക്കെ ഇത്രേം ഭംഗി ഉണ്ടെന്നും, കവികളും, കഥാകാരന്മാരും എല്ലാം മഴയെ പറ്റി എഴുതിയതൊക്കെ സത്യം ആണെന്നും, ഭൂമിയിലെ എറ്റവും സുന്ദരമായ ഒരു പ്രതിഭാസമാണ് ഈ പെയ്തിറങ്ങുന്നതെന്നും, ആദ്യമായി തോന്നിയാത് അന്നാണ്…
തുടരും…