അവൾ ( ചെറുകഥ )
എഴുത്ത്: കവിത. എസ്. മേനോൻ
അന്നവൾ പതിവിലും നേരത്തെ കിടന്നു….. ഉറക്കം വരുന്നേ ഇല്ല? ….. തിരിഞ്ഞും മറഞ്ഞും കിടന്നു 2 മണിയാക്കി…. അപ്പുറത്തും ഇപ്പുറത്തും മോളും മോനും സുഖമായി കൂർക്കം വലിച്ചുറങ്ങുന്നത് വല്ലാത്തൊരു rhythmatic ആയിട്ടാണ്…
പ്രേമിച്ചു നടന്ന കാലം മനസിലേക്ക് ഊളിയിട്ട് പാഞ്ഞു വന്നു……. ഓർമ്മകൾ അതുകൂടി ഇല്ലാതെ ഇരുന്നെങ്കിൽ എന്തിനു കൊള്ളും ലെ?
പണ്ട് ജോലിയൊന്നും വേണ്ട എനിക്ക് അരുണിന്റെ കൂടെ ഇങ്ങനെ ജീവിച്ചാൽ മതി എന്നു സ്വപ്നം കണ്ടിരുന്നു.. നെറ്റിയിൽ നല്ലോണം കുങ്കുമം പൂശി നല്ലൊരു വീട്ടമ്മ.. ഇഷ്ട വിഭവങ്ങൾ ഒരുക്കി ധർമപത്നി ആയി കഴിയാൻ മോഹിച്ച കാലം……” കോളേജ് പ്രണയം, പരാജയ മാണ് മക്കളെ “എന്നോർമിപ്പിച്ച അദ്ധ്യാപകരോടൊക്കെ
പരമ പുച്ഛം…..
അന്നൊക്കെ “കലി” സിനിമയിൽ ഉള്ള ദുൽകർ നെ പോലെ എന്റെ അരുൺ……എല്ലാം സ്നേഹം കൊണ്ട് എന്ന് കരുതി…… വീട്ടുകാർ ഉറപ്പിച്ച ദുബായ് ക്കാരനെ വേണ്ടെന്നു വെച്ചു……. എൻഗേജ്മെന്റ് വരെ എത്തിയത് ആണ്…… മായ ചേച്ചി ഇടപെട്ടു എല്ലാം സൂപ്പർ ആക്കി തന്നു…. മായ ചേച്ചി ആരാണെന്നു അല്ലെ? അമ്മേടെ ചേച്ചി യുടെ മോളാണ്….. നല്ല ധൈര്യശാലി വേണ്ടി വന്നാൽ ഒരുത്തനെ തല്ലാൻ വരെ മടിയില്ല……
അങ്ങനെ അച്ഛനും അമ്മയും മനം ഇല്ല മനസോടെ സമ്മതം മൂളി….. ഒറ്റപുത്രി അല്ലെ അവർക്കും മോഹങ്ങൾ കാണും കുറ്റം പറയാൻ പറ്റില്ല്യാ …. അന്നെന്തോ അച്ഛനെയും അമ്മയെയും കെട്ടി പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നി….. പണ്ട് ഒരുപാട് പിടിവാശി കാണിക്കുമ്പോൾ അമ്മ നല്ല അടി തരും…. അച്ഛൻ എന്നെ ചേർത്ത് പിടിക്കും……അവസാനം സൂപ്പർ മാർക്കറ്റിൽ ഉള്ള ഡോളി നു കരയണപോലെ ഇതും സമ്മതിപ്പിച്ചു….
ആരെ കണ്ടാലും ഇവൻ ആളു ശരിയല്ലല്ലോ എന്നു പറയുന്ന അമ്മക്ക് പതിവ് ക്ളീഷേ മറുപടി……ആ മറുപടി എത്ര ശരിയായിരുന്നു എന്നു അമ്മയുടെ ഫോട്ടോ നോക്കി മാത്രം പറയേണ്ടി വന്നു……..
നിർബന്ധിച്ചു ബാങ്ക് ടെസ്റ്റ് എഴുതിച്ചതും അമ്മയാണ്…..അമ്മക്കൊരു വല്ലാത്ത പോസിറ്റിവിറ്റി ആയിരുന്നു…. എന്തിനും ഏതിനും നേരിടാം എന്നൊരു ചങ്കൂറ്റം…. ഞാൻ അച്ഛനെ പോലെയാണ് തൊട്ടാവാടി……. സത്യത്തിൽ അമ്മയായിരുന്നു വീടിന്റെ നെടുo തൂൺ…..
അമ്മക്ക് കാൻസർ ആണെന്ന് അറിഞ്ഞ നിമിഷം അച്ഛനും ഞാനും അമ്മയുടെ ഇരുകൈ കളും പിടിച്ചു ഉറക്കെ പൊട്ടിക്കരഞ്ഞു….അന്ന് അമ്മ പറഞ്ഞ വാക്കുകൾ ഞങ്ങളെ എന്നല്ല, ഡോക്ടറുവരെ പകച്ചു പോയി……. ഇതിലും വല്ല്യേ കാൻസർ വർഷങ്ങൾക്കു മുൻപേ പിടിപെട്ടതല്ലേ നമ്മളെ എന്നിട്ട് നമ്മൾ തളർന്നോ ഇല്ലല്ലോ…പിന്നെ ആണോ ഇത്?? …. പോവാൻ പറയൂ ഇതൊന്നും കാര്യല്ല്യ……..
ഞങ്ങൾ ആരും അറിയാതെ ഡോക്ടറിനെ സ്വയം വിളിച്ചു വിവരങ്ങൾ മനസിലാക്കി അമ്മ മരിക്കാൻ മനസിനെ പാകപ്പെടുത്തി യിരുന്നു…..
ഇന്നു ഞാൻ ഒരു നല്ല പൊസിഷനിൽ ഉണ്ടെങ്കിൽ എല്ലാം അച്ഛന്റേം അമ്മേടേം പുണ്യം…… അമ്മയുടെ മരണത്തിനു ശേഷം ഞാൻ അച്ഛനെ എന്റെ കൂടെ കൊണ്ടു വന്നു…… മക്കൾക്കു അത് വല്ല്യേ ആശ്വാസം ആയി……
അവരുടെ അച്ഛന്റെ പേര് മാത്രം സർ നെയിം ഉള്ളൂ….. അച്ഛന്റെ നിഴൽ അധികം കുട്ടികൾ കണ്ടിട്ടില്ല്യ …. അപ്പുവും, അമ്മുവും ഇരട്ടക്കുട്ടികൾ ആയതോണ്ട് പരസ്പരം അടികൂടില്ല്യ ….. അന്നെല്ലാരും “അയ്യേ ദാരികാനും, കാളി യോ”?? എന്ന് മൂക്കത്ത് വിരല് വെച്ചു…… ഇന്ന് രണ്ടാൾക്കും 16 വയസ്സായി, ആക്കി എന്നതാവും ശരി…….
അമ്മ മരിച്ചിട്ട് നാളേക്ക് 5 വർഷം…. അരുൺ എന്നെ വിട്ട് അപഥ സഞ്ചാരം തുടങ്ങിയതിനു അതിലേറെ പഴക്കമുണ്ട്……
ടൗണിലൂടെ തിരക്കിട്ടു കാർ ഡ്രൈവ് ചെയ്ത് പോവുമ്പോൾ ഒരു മിന്നായം പോലെയാണ് ഞാൻ ഇന്ന് അരുണിനെ കണ്ടത്…… കൂടെ ഭാര്യ ആവാം, ഒരു കുഞ്ഞുമുണ്ട്….. വിവാഹം കഴിഞ്ഞതൊക്കെ ഞങ്ങളുടെ കോമൺ ഫ്രണ്ട്സ് പറഞ്ഞറിയാമായിരുന്നു….. എങ്കിലും കണ്ടപ്പോൾ എനിക്കെന്തോ പഴയതൊക്കെ ഓർമ വന്നു….
മൂപരെന്നെ കാണാതിരിക്കാൻ പരമാവധി ശ്രമിച്ചു……. കാർ പാർക്ക് ചെയ്ത്…..കേടായ പൈപ്പ് മാറ്റാൻ ലാവിഷിൽ കയറി….. ഒട്ടും ഞാൻ അവിടെ അവരെ പ്രതീക്ഷിച്ചില്ല….. നേർക്കു നേർ വീണ്ടും ഇത്തവണ ഒഴിഞ്ഞു മാറാൻ പറ്റിയില്ല….
ഞാൻ സംസാരിച്ചു 8 വർഷങ്ങൾക്ക് ശേഷം….. “ഹായ് അരുൺ ” സുഖമല്ലേ…..
“അതേ” എന്നുത്തരം…. കൂടെ ഉള്ള സ്ത്രീ വേഗം ചിരിച്ചു, പെരുമാറ്റം കണ്ടിട്ട് നല്ലവൾ ആണെന് തോന്നി. എന്നെ പരിചയ പെടുത്തേണ്ടി വന്നില്ല്യ . അറിയാം ചേച്ചി ഫോട്ടോ കണ്ടിട്ടുണ്ട്….കുട്ടിക്ക് എവിടെയൊക്കെയോ അമ്മുവിന്റെ ഛായ ……….. കൂടുതൽ രംഗം വഴളാക്കാതെ രംഗ ബോധമില്ലാത്ത കോമാളിയായി ഞാൻ തിരികെ നടന്നു……
കാർ ഡ്രൈവ് ചെയ്യുമ്പോൾ മുഴുവനും പഴയ കോളേജ് ആയിരുന്നു മനസ്സിൽ…….
ഞാൻ ആയി ചേർന്നു പോയില്ലെങ്കിലും ആകുട്ടിയോട് എങ്ങനെ ആണോ എന്തോ ആർക്കറിയാം???????
എങ്ങനെയൊക്കെയോ ഫ്ലാറ്റിൽ എത്തി…… പതിവുപോലെ ബാൽക്കണി യിൽ അച്ഛൻ ചെടികളുമായ് കിന്നാരം പറയുണ്ട്…… ജോലിക്ക് ഉള്ള കുട്ടി ചായ ഉണ്ടാക്കി വെച്ചിട്ടെ പോകൂ….. അച്ഛനും എന്റെ കൂടെ ഒരു കപ്പ് ചായ കമ്പനി തരും അതെന്നും പതിവാണ്. …… അപ്പുവും, അമ്മുവും ബാഡ്മിന്റൻ കളി കഴിഞ്ഞുവരാൻ സമയം എടുക്കും…… വേഗം കാപ്പി കുടിച്ചു, അമ്മയുടെ ഓർമ്മകൾ ഞങ്ങൾ പങ്കു വെച്ചിരുന്നു….
കുട്ടി കാലത്ത് അമ്മ എന്റെ തല നോക്കുമ്പോൾ തല ഉരുട്ടുന്നതൊക്കെ പറഞ്ഞു അച്ഛനും ഞാനും കുറെ ചിരിച്ചു…..
“ഇതൊക്കെ അല്ലെ ഉള്ളൂ അമ്മേ അമ്മയെ ഓർക്കാൻ ഞങ്ങൾക്ക്”??
കൂട്ടത്തിൽ അരുണിനെ കണ്ട കാര്യമൊന്നും അച്ഛനോട് പറയാൻ പോയില്ല…ഞാൻ ഒന്നു കുളിച്ചു നാമം ജപിക്കട്ടെ എന്നിട്ട് ആവാം ചപ്പാത്തി പരിപാടി…….
അപ്പോളേക്കും പിള്ളേരെത്തി “മമ്മി കിളി” എന്താണ് ഒരു കള്ളത്തരം.? …. അമ്മു മഹാപിശകാണ്…. എന്റെ അമ്മ കഴിഞ്ഞാൽ എന്റെ മൊത്തം മുഖ ലക്ഷണം പഠിച്ചു വച്ചിരിക്കയാണ്….. അപ്പു അവൻ മഹാ പാവമാ……. എന്റെ മോൻ ആയോണ്ട് പറയല്ലട്ടോ 16 വയസും 6 ന്റെ മനസും ആണവന്……..
“ഒന്നുല്ല്യ ചെല്ലകിളി” എന്ന് പറഞ്ഞു ഞാൻ കുളിക്കാൻ പോയി…എങ്കിലും മനസിനെന്തോ? എവിടെയോ ഒരു പിടച്ചിൽ…. ഞാനൊരു സ്ത്രീ അല്ലെ.? …
“അവൾ “അങ്ങനെ ആണ്………. വികാരം, എന്നും കൂടപ്പിറപ്പായവൾ………