ചില അമ്മായിയമ്മമാർ
Written by Praveen Chandran
പെണ്ണുങ്ങൾക്ക് ഏറ്റവും കൂടുതൽ ഭാഗ്യം വേണ്ടത് നല്ല ഭർത്താവിനെ കിട്ടുന്നതിനേക്കാൾ നല്ല അമ്മായിയമ്മയെ കിട്ടുന്നതിലാണ്…
എന്റെ നിരീക്ഷണത്തിൽ നിന്ന് ഞാൻ നിങ്ങൾക്ക് പത്ത് തരം അമ്മായിയമ്മമാരെ പരിചയപെടുത്താം.. എന്റെ വീഷണം എത്ര കണ്ട് ശരിയാവുമോ എന്നറിയില്ല എന്നാലും ഒന്ന് ശ്രമിക്കുന്നു…
അമ്മായിയമ്മ 1.
ഈ അമ്മായിയമ്മ വളരെയധികം സ്നേഹമുള്ള ആളായിരിക്കും.. മരുമകളെ സ്വന്തം മകളായി തന്നെ കാണാൻ മനസ്സുള്ളവർ.. മരുമകളുടെ വിഷമങ്ങൾ കണ്ടറിഞ്ഞ് തന്നെ പെരുമാറുന്നവർ. ഇവർക്ക് മകനേക്കാൾ സ്നേഹം മരുമകളോടായിരിക്കും.. ഇങ്ങനെയുള്ള അമ്മായിയമ്മയെ കിട്ടുന്നവർ വളരെയധികം ഭാഗ്യമുള്ളവരാണ്… (മരുമകൾ നന്നായില്ലെങ്കിൽ ഇങ്ങനെയുള്ള അമ്മായിയമ്മമാരുടെ കഷ്ടകാലം ആണ്)
അമ്മായിയമ്മ 2
ഈ അമ്മായിയമ്മ വളരെയധികം സ്വാർത്ഥ സ്നേഹമുള്ളവരാണ്.. മകനോട് ആയിരിക്കും അവർക്ക് ആ സ്വാർത്ഥത.. ഇത്രയും നാൾ മകന്റെ കാര്യങ്ങൾ എല്ലാം നോക്കിയിട്ട് പെട്ടെന്ന് ഒരുത്തി വന്ന് അത് ചെയ്യുന്നത് അവർക്ക് ഇഷ്ടമാവില്ല.. ഒറ്റ മകനാണെങ്കിൽ പറയുകയും വേണ്ട.. ഇവർ മരുമൾക്ക് പോലും മകനെ വിട്ട് കൊടുക്കാതെ ഏത് നേരം മകനുമായി സംസാരിച്ചുകൊണ്ടിരിക്കും.. മകനും തിരിച്ചും അത് പോലെ തന്നെയാവുമെന്നതിനാൽ മരുമകളുടെ കാര്യം അധോഗതി…
അമ്മായിയമ്മ 3
ഈ അമ്മായിയമ്മ മരുമകളെ ഒരു പണിക്കാരി ആയി മാത്രം കാണുന്ന ആളാവും.. ഇങ്ങനെയുള്ളവരുടെ വീട്ടിലെത്തിയാൽ പണിയെടുത്ത് പെണ്ണുങ്ങളുടെ നടുവൊടിയും.. കുപ്പിയിൽ നിന്ന് വന്ന ഭൂതത്തിന്റെ അവസ്ഥയായിരിക്കും ഇവിടെ പെണ്ണുങ്ങൾക്ക്…
അമ്മായിയമ്മ 4
ഈ അമ്മായിയമ്മ ഭയങ്കര ദുഷ്ടത്തിയായിരി ക്കും.. വേണ്ടി വന്നാ മരുമകളെ കൊല്ലാൻ പോലും മടിക്കില്ല.. പരമാവധി ക്രൂരമായി തന്നെ യായിരിക്കും അവരുടെ പെരുമാറ്റം. മകനും കൂടെ ആ ദുഷ്ടസ്വഭാവം ഉണ്ടെങ്കിൽ ഈ വീട്ടിലെത്തു ന്ന മരുമകളുടെ ജീവിതം നരകതുല്ല്യമായിരിക്കും..
അമ്മായിയമ്മ 5
ഈ അമ്മായിയമ്മയ്ക്ക് പ്രത്യേകിച്ച് ഒരു വികാര വും ഉണ്ടാകില്ല… മകനോടും പ്രത്യേകിച്ച് സ്നേഹ മുണ്ടാവില്ല മരുമകളോടും പ്രത്യേകം സ്നേഹമുണ്ടാവില്ല.. ഇവർ ഉപദ്രവിക്കുകയും ഇല്ല സ്നേഹിക്കുകയും ഇല്ല.. ഇവരുടെ കൂടെ കഴിയേണ്ടി വരുന്നത് പല മരുകൾക്കും അറുബോറായിരിക്കും..
അമ്മായിയമ്മ 6
ഈ അമ്മായിയമ്മയ്ക്ക് മനസ്സിൽ സ്നഹമുണ്ടാ യിരിക്കും പക്ഷെ സ്നേഹിക്കാൻ അറിയില്ല.. മരുമകൾ തലകുത്തി മറഞ്ഞ് സ്നേഹിച്ചാലും ഇവർക്ക് ഒരു വികാരവും ഉണ്ടാവില്ല.. അവർക്കും ചിലപ്പോ അങ്ങനെ ഒരു സ്നേഹം കിട്ടിയിട്ടുണ്ടാ വില്ല… അത് പോലെ തന്നെ അവരും പെരുമാറും..
അമ്മായിയമ്മ 7
ഈ അമ്മായിയമ്മയ മരുമക്കളെ രണ്ട് തട്ടിൽ കാണുന്നവരാകും.. ഇവർ പക്ഷഭേദം കാട്ടുന്നവരായിരിക്കും.. ചിലപ്പോ മുത്തതോ താഴെയുള്ളതോ ആയ മരുമകളോട് കൂടുതൽ സ്നേഹം കാട്ടുകയും മറ്റുള്ളവരോട് ഒരു കാരണവുമില്ലാതെ വെറുപ്പ് പ്രകടിപ്പിക്കുന്നവരും ആവും..
അമ്മായിയമ്മ 8
ഈ അമ്മായിയമ്മ മരുമകളെ കറവപ്പശുവായി മാത്രം കാണുന്നുണ്ടാവും.. മകൾ ജോലിയെടുത്ത് കൊണ്ടുവരുന്ന പൈസ വാങ്ങിവയ്ക്കുകയും അതിൽ നിന്ന് എന്തെങ്കിലും കുറഞ്ഞ് പോയാൽ ചീത്തപറയുന്നവരുമാകും ഇവർ..
അമ്മായിയമ്മ 9
ഈ അമ്മായിയമ്മ മരുകളെ സ്നേഹിക്കുന്നുണ്ട് എന്ന് നടിച്ച് ദ്രോഹിക്കും.. മകന്റെ അടുത്തും മറ്റുള്ളവരുടെ അടുത്തും അവളെക്കുറിച്ച് ഇല്ലാ ചനങ്ങൾ പറഞ്ഞ് കൊടുത്ത് അതിൽ ആനന്ദം കണ്ടെത്തും ഇവർ…
അമ്മായിയമ്മ 10
ഈ അമ്മായിയമ്മ സ്വന്തം മകളുടെ ഇഷ്ടത്തിന് അനുസരിച്ച് തുള്ളുന്നവരായിരിക്കും.. മകൾ പറയുന്നത് കേട്ട് മരുമകളെ ദ്രോഹിക്കാനും മടിക്കില്ല ഇവർ.. ഇങ്ങനെയുള്ള വീട്ടിലെത്തുന്നവർക്ക് അമ്മായിയമ്മയെ മാത്രം സഹിച്ചാ പോര നാത്തൂനേയും സഹിക്കണം..
നിങ്ങളുടെ അമ്മായിയമ്മ ഇതിലേതാണ് അല്ലെങ്കിൽ ഇതിലേതൊക്കെ സ്വഭാവം ഉള്ളവരാണ് അതുമല്ലെങ്കിൽ ഇതിൽ നിന്ന് വ്യത്യസ്ഥമായ സ്വഭാവം ഉള്ളവരാണോ എന്ന് തുറന്ന് പറയാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? (അമ്മായിയമ്മമാർ ക്ഷമിക്കുക മരുമകളെ കുറിച്ച് അടുത്ത തവണ പറയാം)