ഭ്രാന്തൻ ~ അവസാനഭാഗം (13) , എഴുത്ത്: ഷാനവാസ് ജലാൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ദേവിയും അന്ന് എന്നോട് ചോദിച്ചില്ലേ എന്തിനാണ് അനിയത്തികുട്ടിയെ കൊല്ലാൻ ശ്രമിച്ചതെന്ന് , അതിനു ഇനി നിങ്ങൾ എല്ലാവരും അറിയേണ്ടത് നാലു വർഷമായി ഞാൻ തയ്യാറാക്കിയ ഒരു പ്ലാനിങ്ങിൽ പറ്റിയ അപാകത ഒന്ന് മാത്രമാണ് …

വൈഷ്ണവിയുടെ മരണ ശേഷം ഒറ്റപ്പെട്ട് പോയ മനുവിന് , കുറച്ചു മാനസ്സിക വിഷമങ്ങളെ ഉണ്ടായിരുനുവെള്ളുവെന്ന് അവനെ ചികിൽസിച്ച ഡോക്ടറിൽ നിന്ന് ഞാൻ മനസ്സിലാക്കിയിരുന്നു , അയാളെക്കൊണ്ടാണ് ഞാൻ ആ റിപ്പോർട്ട് തയ്യാറാക്കിച്ചതെന്നു വക്കിൽ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞിട്ട് വീണ്ടും തുടർന്നു …

രാഘവനെ ഇല്ലാതാക്കാൻ പല വഴികൾ ശ്രമിച്ച എനിക്ക് കിട്ടിയ ഒരായുധമായിരുന്നു മനുവിന്റെ ഭ്രാന്ത് , രണ്ടാം തവണ നിങ്ങൾ അവനെ കാണിക്കാൻ ഡോക്ടറിന്റെ അടുത്തു എത്തിയപ്പോൾ മരണപ്പെട്ട ഒരാളുടെ പേരിൽ എടുത്ത സിമ്മിനോടൊപ്പം ഒരു ഫോൺ ഡോക്ടറിനെ ഏൽപ്പിച്ചിരുന്നു , ആരും കാണാതെ മനുവിനെ ഏൽപ്പിക്കാൻ …

തുടക്കത്തിൽ അവൻ ഒട്ടും കാത്തിരിക്കില്ലെന്നും , ഒരവസരം കിട്ടിയാൽ രാഘവനെ തീർക്കുമെന്നും എന്നോട് പറയുമ്പോൾ , അവസരം അങ്കിൾ റെഡിയാക്കി തരാമെന്ന് പറഞ്ഞു അവനെ തടഞ്ഞത് , അവനെ രക്ഷപ്പെടുത്താൻ കുറച്ചു തെളിവുകൾ സൃഷ്ടിക്കാൻ മാത്രമായിരുന്നു …

പിന്നീട് എല്ലാം അവന്റെ അഭിനയമായിരുന്നു , വൈഷ്ണവിയെ കാണുമ്പോൾ അവന്റെ കണ്ണ് നിറയുന്നത് ഒഴിച്ചു , അവൻ തിരിച്ചു വരുമ്പോൾ വൈഷ്ണവിയെ പോലെ അവനെ സ്നേഹിക്കുന്ന ഒരുപെണ്ണ് അവന്റെ കൂട്ടിനു വേണമെന്നത് എനിക്ക് നിര്ബന്ധമായത് കൊണ്ട എന്റെ നിർദ്ദേശപ്രകാരം പെണ്ണുകാണലിന് അവൻ വന്നു തുടങ്ങിയത് …

ഒരു വർഷത്തെ ചികിത്സാ കൊണ്ട് അവൻ 90% റേഡിയയായിന്നും , കല്യാണത്തോടെ അവൻ പെട്ടെന്നു തിരിച്ചു വരുമെന്നും ഡോക്ടറിനെ കൊണ്ട് ഞാൻ അമ്മയോട് പറയിപ്പിച്ചതും അവന്റെ കല്യാണം ആ പേരിൽ മുടങ്ങാതിരിക്കാനാണ് …

ഒരോ പെണ്ണുകാണൽ കഴിഞ്ഞും വൈഷ്ണവിയുടെ ചിരിയല്ല , കണ്ണല്ല എന്നൊക്കെ പറഞ്ഞു ഒഴിയുന്നവൻ ദേവിയെ കണ്ടതിന്റെയന്നു എന്നോട് പറഞ്ഞു , വൈഷ്ണവിയെ ഞാൻ കണ്ടു , പക്ഷേ എപ്പോ വേണമെങ്കിലും ജയിലിൽ പോകാൻ നിൽക്കുന്ന ഞാൻ കാരണം അവളുടെ ജീവിതം നശിക്കരുതെന്ന് അവൻ പറഞ്ഞപ്പോൾ , ഞാൻ കൊടുത്ത വാക്കാണ് നിങ്ങളെ ഞാൻ പിരിക്കില്ലെന്നു ….

ദേവി വീട്ടിൽ എത്തും മുന്നേ അവനു രാഘവനെ കൊല്ലണമെന്ന് പറഞ്ഞപ്പോൾ ഞാൻ തടഞ്ഞത് , വീട്ടുകാരുടെ മൊഴിയെക്കാൾ ഭാര്യയുടെ മൊഴിക്ക് കോടതിയിൽ വിലയുണ്ടെന്നതിനാണ് , ദേവിയെ കുറിച്ച് അവൻ പറഞ്ഞപ്പോൾ ആരും അറിയാതെ ഞാൻ ദേവിയെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും അന്വേഷിച്ചിരുന്നു , മനുവിന് ഒരു വീഴ്ച വന്നാൽ താങ്ങാകുമോ അതോ അവനെ തനിച്ചാക്കുമോ എന്നതിന് ദേവിയുടെ വീട്ടിലെ അവസ്ഥ എനിക്ക് മനസ്സിലാക്കേണ്ടത് ഉണ്ടായിരുന്നു …

അത്യാവശ്യം കാശൊക്കെയുള്ള ഒരു മിഡിൽ ക്‌ളാസ്സ് ഫാമിലി ആണെങ്കിലോ , അതോ നല്ല സാമ്പത്തികമായ ചുറ്റുപാടിൽ വളർന്നതാണെങ്കിലോ ഇങ്ങനത്തെ വിഷയങ്ങളിൽ ആദ്യം എങ്ങനെയും നോക്കുക , തിരിച്ചു വീട്ടിലേക്ക് പോകാനാകും , അത് കേസിനെ ബാധിക്കും , ചോദ്യം ചെയ്യലിൽ പൊരുത്ത കേടുകൾ ഉണ്ടാകും , എന്നാൽ താൻ പ്രാരാബ്ദങ്ങൾ ഏറെയുള്ള കുട്ടിയായത് കൊണ്ട് , താഴെ ഒരനിയത്തി ഉള്ളത് കൊണ്ടും എങ്ങനെയും ദേവി ഈ വീട്ടിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കും എന്നതും എനിക്കുറപ്പായിരുന്നു , അത് കൊണ്ട് തന്നേയ അവനെക്കൊണ്ട് നിർബന്ധിച്ചു ഇത് ഞാൻ സമ്മതിപ്പിച്ചത് എന്ന അങ്കിളിന്റെ വാക്കുകൾക്ക് ഇപ്പോഴും അങ്കിൾ എന്തിനാണ് അവളെ കൊല്ലാൻ ശ്രമിച്ചതെന്ന എന്റെ ചോദ്യത്തിന് അങ്ങോടാണ് വരുന്നത് , അതിനു മുമ്പ് നടന്നതെല്ലാം നിങ്ങൾ അറിയണം , എനിക്ക് വേണ്ടിയല്ല എന്നെ സംശയത്തോടെ നോക്കിയ ഇവിടുത്തെ അമ്മക്ക് വേണ്ടിയാണ് എന്ന വക്കിലിന്റെ വാക്കുകൾക്ക് ‘അമ്മ വക്കിലിന്റെ മുഖത്തേക്ക് കുറ്റബോധത്തോടെ നോക്കുന്നത് കണ്ടിട്ടാ വക്കിൽ ബാക്കി പറഞ്ഞു തുടങ്ങിയത് ….

രാഘവനെ കൊല്ലാൻ ഒന്ന് രണ്ടു പ്ലാനിംഗ് ഉണ്ടായിരുന്നു , ഒരു പ്ലാൻ ഏകദേശം സെറ്റ് ആയതുമായിരുന്നു , അതിന്റെ ഇടക്കാണ് എന്നോട് ചോദിക്കാതെ മനു ഇത് ചെയ്തതെന്ന അങ്കിളിന്റെ സംസാരത്തിനിടക്ക് കയറിയിട്ട് മനുവേട്ടൻ പെട്ടെന്ന് എടുത്തു ചാടിയത് എന്തിനാണെന്ന് അങ്കിളിനു അറിയാമല്ലോ എന്നെന്റെ സംസാരം കേട്ടിട്ടാണ് മനസ്സിലാകും മോളെ , ഞാൻ പറഞ്ഞല്ലോ എന്റെ ഐഡിയ നടന്നിരുന്നുവെങ്കിൽ വളെരെ സിമ്പിളായി മനു പുറത്തു വന്നേനെ ..

അത് എന്തായിരുന്നു അങ്കിളേ എന്നെന്റെ ചോദ്യത്തിന് ഒന്ന് ചെറുതായി ചിരിച്ചിട്ട് , ഇനി പറഞ്ഞിട്ട് കാര്യമില്ല … അതിന് ദേവിയോട് എല്ലാം പറഞ്ഞിട്ടേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ , പതിവ് പോലെ കിടന്നുറങ്ങുന്ന മനു വലിയ ബഹളത്തോടെ എണീക്കുന്നു , നേരുത്തെ നമ്മൾ തയ്യാറാക്കി നിർത്തുന്ന ആമ്പുലൻസിലേക്ക് ദേവിയെ കൊണ്ട് കോൾ ചെയ്യിക്കുന്നു , മയക്കി കിടത്തിയെന്ന പേരിൽ മനുവിനെ കോരിയെടുക്കാൻ ഡ്രൈവർ രാഘവന്റെ സഹായം തേടുന്നു , ഇനി ഒരുപക്ഷേ രാഘവൻ വണ്ടിയിൽ കയറാൻ വിസമ്മിതിച്ചാൽ ആണായി ഒരാൾ കൂടെ കയറിയെപ്പറ്റു എന്ന് പറഞ്ഞു ഡ്രൈവർ രാഘവനെയും , കുട്ടത്തിൽ ദേവിയെയും അകത്തു കയറ്റുന്നു , ഒഴിഞ്ഞ ഒരു സ്ഥലത്തു എത്തി രാഘവനെ ആക്രമിച്ചു കൊല്ലപ്പെടുത്തുക , ദേവിക്കും വലുതല്ലാത്ത രീതിയിൽ പരുക്ക് ഏൽപ്പിച്ചിട്ട് ആ ഡ്രൈവർ തന്നെ പരിഭ്രാന്തനായി ഹോസ്പിറ്റലിൽ എത്തിക്കുക , പിന്നീടുള്ള പോലീസിന്റെ ചോദ്യം ചെയ്യലിൽ ഹോസ്പിറ്റിലിലേക്ക് കൊണ്ടു പോകും വഴി ഭ്രാന്തനായ മനുവിന്റെ ആക്രമണത്തിൽ മരണപ്പെട്ടതാണ് രാഘവനെന്ന ഡ്രൈവർ മൊഴി കൊടുക്കുന്നതോടെ ആ കേസ് തള്ളിപോയേനെ .. ഇത് നമ്മൾ കരുതുന്നതിലും അപ്പുറമാണ് വിഷയങ്ങൾ എന്ന് അങ്കിൾ പറഞ്ഞു തീരും മുമ്പേ വക്കിലിന്റെ ഫോൺ റിംഗ് ചെയ്തിരുന്നു …

ഫോൺ എടുത്തു നോക്കിയിട്ട് നമ്മുടെ ഡോക്ടറാണ് സക്കറിയ എന്ന് ഞങ്ങളോട് പറഞ്ഞു ഫോൺ എടുത്തു ഹലോന്നു പറഞ്ഞ വക്കിൽ പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കിയിട്ട് നിശബ്ദമാകുന്നത് കണ്ടിട്ട് എന്റെ നെഞ്ചിടിപ്പ് കൂടിയിരുന്നു …

ഫോൺ വെച്ചതിനു ശേഷം എന്റെ മുഖത്തേക്ക് നോക്കിയിട്ട് ” ആ എസ് പി ആകെ കലിപ്പിലാണ് , അയാള്ക്ക് എങ്ങേനെയും മനുവിനെ അകത്തക്കണം എന്നാണു ലക്ഷ്യമെന്ന് “സക്കറിയ പറയുന്നത് , ഒരുപാട് സമ്മർദ്ദം ചെലുത്തി സക്കറിയയുടെ മേൽ മനുവിന് കുഴപ്പമില്ല എന്നൊന്ന് സർട്ടിഫിക്കറ്റു കൊടുക്കാൻ , അയാൾക്ക് ആരെയും പിണക്കാൻ കഴിയാത്തത് കൊണ്ട് ചെക്കപ്പിന് കൊണ്ട് വന്ന സമയത്തു 30% പോരയ്മ ഉണ്ട് എന്ന് മാത്രമാണ് എനിക്ക് എഴുതാൻ കഴിഞ്ഞത് , ഒരു പക്ഷേ ഇത് വിചാരണ വേളയിൽ നമ്മുക്ക് ദോഷമായിട്ടേ വരൂ എന്നാണ് സക്കറിയ പറഞ്ഞതെന്ന വക്കിലിന്റെ വാക്ക് കേട്ട് ,

കുറച്ചു ദേഷ്യത്തോട് തന്നെയാ അല്ല നമ്മുക്ക് ആർക്കുമില്ലാത്ത സിമ്പതി എന്തിനാ എസ് പിക്ക് രാഘവനോട് എന്ന എന്റെ ചോദ്യത്തിന്, പോലീസിന് അവരുടെ ജോലി ചെയ്തേ പറ്റു , അങ്ങനെയെങ്കിൽ സ്വന്തം മകളെ അമ്മയുടെ കാമുകൻ കൊന്നെന്നും പറഞ്ഞു പ്രതികളെ അറസ്റ്റു ചെയ്യുന്നത് എന്തിനാ , ആ അമ്മയുടെ പരാതി മേലാണോ . ഒരിക്കലും അല്ല , ഒരു കൊലപാതകം നടന്നാൽ ആരുടെയും പരാതി ഇല്ലാതെ പോലീസിന് അന്വേഷിക്കാം , ഇതിൽ ഇപ്പോ എങ്ങനെയും അവർ ജയിക്കാൻ ശ്രമിക്കുന്നത് ഒന്ന് ദേവി അവരോട് ചുടായതിന്റെ ദേഷ്യം മനസ്സിൽ വെച്ചിട്ടാകും , രണ്ടു ആരും തെളിവ് നൽകാത്ത ഒരു കേസ് സ്വന്തമായി കണ്ടെത്തി വിജയിപ്പിച്ചാൽ അത് എസ് പിക്ക് പ്രൊമോഷനിലും , കരിയറിലും ഒരുപാട് ഗുണം ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ട് എന്ന വക്കിലിന്റെ വാക്കുകൾ ആ മുറിയാകെ നിശബ്ദമാക്കി …

അപ്പോൾ എന്റെ മോനെ രക്ഷിക്കാൻ കഴിയില്ലെന്നാണോ അനന്തൻ പറഞ്ഞു വരുന്നതെന്ന ഇടറിയ ശബ്ദത്തോടെയുള്ള അമ്മയുടെ ചോദ്യത്തിന് ,അൽപ്പനേരം ചിന്തിച്ചിട്ട് ഇന്ന് അറിയാം , കോടതിയിൽ നമ്മൾ നൽകിയ ജാമ്യ ഹർജി കോടതി പരിഗണിച്ചാൽ പിന്നെ എളുപ്പമാണ് , അതല്ല പ്രഥമ ദൃഷ്ടിയാൽ കേസ് നില നിക്കുന്നതാണെന്ന് കോടതിക്ക് തോന്നിയാൽ നമ്മൾ ഒന്നുടെ കഷ്ടപ്പെടേണ്ടി വരും , അതിൽ ഇനിയും പോലീസ് ചോദ്യം ചെയ്യലുമുണ്ടാകാം ..

കോടതി സ്വികരിക്കാൻ എന്താ അങ്കിളേ ചെയ്യേണ്ടതെന്ന എന്റെ ചോദ്യത്തിന് നമ്മൾ നൽകിയ തെളിവുകളിലൂടെ കോടതിക്ക് ബോധ്യമാകണം മനുവിന് ഭ്രാന്തായിരുന്നുവെന്ന് , അതിന് ഇപ്പോൾ ഒരു തടസ്സം ഡോക്ടറിന്റെ സർട്ടിഫിക്കറ്റു ആണ് , സാരമില്ല നമ്മുക്ക് ശ്രമിക്കം എന്ന് പറഞ്ഞിട്ട് ഞാൻ പറഞ്ഞു വന്നത് തീർന്നില്ല എന്ന് പറഞ്ഞിട്ട് അമ്മക്ക് നേരെ തിരിഞ്ഞിട്ട് വക്കിൽ തുടർന്നു ….

അന്ന് കൊലപാതകശേഷം ‘അമ്മയും ദേവിയും പുറത്തു പോയതിനു ശേഷം മനു എന്നെ വിളിച്ചിരുന്നു , ഞാൻ കൊന്നു അവനെ, ഇത് ഒരുപക്ഷേ കുറച്ചൂടെ നേരുത്തെ ആയിരുന്നെങ്കിൽ ന്റെ ദേവിയുടെ കണ്ണ് നിറയില്ലായിരുന്നു എന്നവൻ പറഞ്ഞവസാനിച്ചപ്പോൾ ഒരു നിമിഷം ഞാൻ നിശബ്ദമായി പോയി , ഒരു മുന്നറിയിപ്പോ, മുൻകരുതലോ ഇല്ലാതെയുള്ള കൊലപാതകം എനിക്കുറപ്പായിരുന്നു മനു പിടിക്കപ്പെടുമെന്ന് … ബോഡി എവിടെയെങ്കിലും മാറ്റി കുഴിച്ചിട്ടാലൊന്ന് ആദ്യം ചിന്തിച്ചെങ്കിലും ധാരാളം സുഹൃത്തുക്കൾ ഉള്ള രാഘവന് , കുറച്ചു ദിവസങ്ങളിൽ രാഘവനെ അവർ കാണാതായാൽ എങ്ങേനെയും അവർ സ്റ്റേഷനിൽ എത്തുമെന്ന് എനിക്ക് ഉറപ്പായിരുന്നു …

അത് മാത്രമല്ല സ്വത്തുക്കൾ കൈമാറ്റം ചെയ്യാൻ രാഘവൻ ഇല്ലാതായി എന്ന് വ്യക്തമായി തെളിവുകളും വേണമെന്നുള്ളത് കൊണ്ട് , വരുന്നിടത്ത് വെച്ചു കാണാമെന്ന് കരുതി തന്നെയാണ് ഇനിയൊന്നും നോക്കണ്ട , ഭ്രാന്തനായി മാറിക്കോ എന്ന് ഞാൻ അവനോട് പറഞ്ഞത് , അത് ഇനി പെട്ടെന്ന് കഴിയുമോ എന്നവന്റെ സംശയത്തിന് ഞാൻ കൊടുത്ത മറുപടിയായിരുന്നു അനിയത്തിക്ക് നേരെയുള്ള ആക്രമണം …

ആദ്യമവൻ ഒരുപാട് എതിർത്തെങ്കിലും , സമയവും സാഹചര്യവും മോശമാണെന്നും പറഞ്ഞിട്ടും , പന്ത്രണ്ട് വർഷത്തോളം അകത്ത് കിടക്കണമെന്ന് പറഞ്ഞിട്ടും അവന്റെ മനസ്സ് മാറാത്തത് കണ്ട് അവസാനം നിന്നെ വിശ്വസിച്ചു വന്ന പെണ്ണിന് വേണ്ടിയെങ്കിലും നീ ഇത് ചെയ്യണമെന്നു പറഞ്ഞപ്പോഴാ അവൻ സമ്മതിച്ചത് , അമ്മക്ക് നേരെ ഓടി ചെല്ലണമെന്നും കൈ തട്ടി പെങ്ങളിൽ ഒരു മുറിവ് ഉണ്ടാക്കാനും ഞാൻ പറഞ്ഞപ്പോൾ മനസ്സിലാക്കതെ നിന്നവനോട് ഞാനാ പറഞ്ഞത് നീ ഓടിച്ചെന്നാൽ മതി ബാക്കി അവിടെ നടന്നോളുമെന്നു …

അമ്മക്ക് നേരെ കത്തിയുമായി ഓടി വരുമ്പോൾ ദേവി കയറി തടയുമെന്ന് എനിക്ക് ഉറപ്പായിരുന്നു , അങ്ങനെ ആർക്കും സംശയം ഇല്ലാതെ ഇവിടെ ഒരു സീൻ ക്രിയേറ്റ് ചെയ്യണം , അതായിരുന്നു എന്റെ പ്ലാൻ .. അത് നൂറു ശതമാനവും ഞാൻ വിജയിച്ചിരുന്നു ….

അത് എന്താണ് എന്നെ ആക്രമിക്കാൻ പറയാഞ്ഞതെന്ന എന്റെ ചോദ്യത്തിന് , ദേവിക്ക് ഒന്നും പറ്റാതെ തന്നെ അവർ ആ കഥ ഉണ്ടാക്കി , അപ്പോൾ ദേവിക്ക് പരിക്കേറ്റിരുന്നുവെങ്കിൽ എന്ത്‌ ചെയ്തേനെന്നു ചിന്തിക്കാവുന്നതല്ലേ ഉള്ളു …

അത് അങ്കിളേ എന്നോട് പറഞ്ഞത് പോലെ അമ്മയോടും പെങ്ങളോടും പറഞ്ഞു കൊടുത്തിരുന്നേൽ അവർക്കു മനസ്സിലാകുമായിരുന്നല്ലോ , എന്തിനാണ് അങ്ങനെ ഒരു സീൻ ഇവിടെയുണ്ടാക്കിയത് എന്നെന്റെ ചോദ്യത്തിനും , “ദേവിയോട് മാത്രം പറയുന്നത് പോലെയല്ല , രണ്ടു പേരോടും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അവസാനം മൊഴികളിൽ പൊരുത്തക്കേടുണ്ടെങ്കിലോ ഒന്നും ചെയ്യാൻ കഴിയില്ല “, അതിനേക്കാൾ നല്ലത് കണ്ണിൽ കണ്ടത് പെട്ടെന്ന് മറക്കില്ലല്ലോ , രണ്ടു പേരും എങ്ങനെ പറഞ്ഞാലും കണ്ണിൽ കണ്ടതിൽ വിത്യാസം വരില്ലാ ,

അതിനേക്കാൾ ഒക്കെ നല്ലത് പോലെ എനിക്ക് അറിയാമായിരുന്നു , പോലീസ് രാവിലെ തന്നെ അമ്മയോ മകളെയോ ഇവിടുന്ന് മാറ്റി ചോദ്യം ചെയ്യുമെന്ന് , അങ്ങനെ എങ്കിൽ ഒന്നും പറഞ്ഞു കൊടുക്കാൻ അവസരം എനിക്ക് കിട്ടാതെ വരുമെന്നും എനിക്ക് അറിയാവുന്നത് കൊണ്ടാണ് എന്റെ ചെറിയ വക്കിൽ ബുദ്ധിയിൽ തോന്നിയത് ഞാൻ മനുവിനെക്കൊണ്ട് ചെയ്യിച്ചത് , അമ്മക്കോ പെങ്ങൾക്കോ മുറിവ് ഏറ്റാലും നീ ശ്രദ്ധിക്കരുത് , നീ ഭ്രാന്തനാണെന്നു മറക്കരുതെന്ന് ഞാൻ പറഞ്ഞു കൊടുത്തിരുന്നു എന്ന് അങ്കിൾ പറഞ്ഞു തീരുംമ്പോഴേക്കും അന്ന് രാത്രിയിലെ മനുവിന്റെ അലർച്ച ചെവിയിൽ മുഴങ്ങിയിരുന്നു ….

സക്കറിയുടെ വാക്ക് കേട്ടിട്ട് നേരെപെട്ടെന്ന് എനിക്ക് നിങ്ങളുടെ കൈകളിലേക്ക് മനുവിനെ ഏൽപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞു അങ്കിൾ പോകാൻ എഴുന്നേറ്റപ്പോൾ , അപ്പോൾ പെട്ടെന്ന് മനുവേട്ടന് ജാമ്യം കിട്ടില്ലെന്ന് ആണല്ലേ അങ്കിൾ പറഞ്ഞിട്ട് പോകുന്നതെന്ന എന്റെ ചോദ്യത്തിന് ഒന്ന് എന്നെ നോക്കുക മാത്രം ചെയ്തിട്ട് അങ്കിൾ പുറത്തേക് പോയിരുന്നു …

…………………….

അക്ഷമരായി കോടതിയുടെ വരാന്തയിൽ ഇരിക്കുമ്പോഴാണ് മനുവേട്ടന്റെ കേസ് കോടതിയിൽ വിളിച്ചത് , അകത്തേക്ക് കയറാൻ മനസ്സ് സമ്മതിക്കാത്തത് കൊണ്ട് വരാന്തയിലാണ് നിന്നതെങ്കിലും അമ്മയാണ് എന്നെ അകത്തേക്ക് വിളിച്ചത് , അകത്തേക്ക് ഞാൻ കയറിയ ഉടനെ എല്ലാവരുടെയും നോട്ടം എന്നിലേക്കായി …

വിചാരണയുടെ അവസാനത്തേതിൽ , ഒരു കുടുംബത്തിന്റെ ആശ്രയമാണ് , അതിനു വേണ്ടി കോടതി തന്നെ മുൻകൈ എടുത്തു നല്ലോരു ഹോസ്പിറ്റലിലേക്ക് മനുവിനെ മാറ്റണമെന്ന് വക്കിൽ പറഞ്ഞപ്പോ ഞാൻ ഞെട്ടിപ്പോയിരുന്നു

വിചാരണ ഏരിയയിലേക്ക് കയറി നിൽക്കാൻ വക്കിൽ പറഞ്ഞപ്പോ , നെഞ്ചിടിപ്പ് കൂടി വന്നിരുന്നു , ഇതാണ് പോലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്ന ദേവിയെന്ന് വക്കിൽ ജഡ്ജിക്ക് മുന്നിൽ പരിചയപ്പെടുത്തിയിട്ട് തിരികെ സീറ്റിലേക്ക് ഇരുന്നു …

ഇവിടെ നടന്ന വിചാരണ കേട്ടിരുന്നോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ഇല്ല എന്ന് മറുപടി നൽകിയപ്പോഴേക്കും , മ്മ് എന്നൊന്ന് മുളിയിട്ട് പ്രതിക്കൊപ്പം ഹോസ്പിറ്റലിൽ ആണുങ്ങളെയാണ് നിർത്താറുള്ളു , പക്ഷേ ദേവിയുടെ കരങ്ങളിൽ മനു ശാന്തനാകുമെന്ന പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രേത്യക അനുമതിയോടെ കോടതി അനുവാദം നൽകുന്നു എന്ന് പറഞ്ഞു നിരീക്ഷണത്തിനു രണ്ടു പോലീസുകാരെയും ഏൽപ്പിച്ചു , മൂന്ന് മാസത്തേക്ക് മനുവിനെ ജാമ്യം നൽകി ഗവന്റ്മെന്റിന്റെ അതിനതിയിലുളള ഒരു ഹോസ്പിറ്റലിലേക്ക് മാറ്റാൻ ഈ കോടതി ഉത്തരവ് ഇടുന്നു എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു കൈകൾ കുപ്പി ജഡ്ജിക്ക് മുന്നിൽ നിന്നു പോയിരുന്നു ഞാൻ ….

കോടതിയിൽ മനുവേട്ടനൊപ്പം പോലീസ് ജീപ്പിൽ ഹോസ്പിറ്റലിയ്ക്ക് തിരിക്കും മുമ്പ് വക്കിൽ ഞങ്ങടെ മുന്നിൽ എത്തിയിരുന്നു , ജാമ്യം കിട്ടിയത് രാഘവൻ ചെയ്ത് വെച്ചതിലൂടെ തന്നെയാണ് , അച്ഛനും കേസ് ജയിക്കാൻ വൈഷണവിയെ മാനസിക രോഗിയാക്കിയത് വഴി കുടുംബപരമായി അസുഖമുള്ളവരാണെന്ന് തെളിയിക്കാനും നമ്മുക്ക് എളുപ്പമായി ….

എന്റെ മുഖത്തെ ടെൻഷൻ കണ്ടിട്ടാകണം , ഇനി നമ്മൾ പേടിക്കേണ്ടതില്ല , കോടതിക്ക് ശക്തമായ സംശയം ഉള്ളത് കൊണ്ടാണ് ജാമ്യം നൽകി ഹോസ്പിറ്റലിലേക്ക് അയച്ചത് , അവിടെ ഒരു മൂന്നു മാസം . തുടർന്ന് നമ്മുക്ക് വീട്ടിലേക്ക് മാറാനുള്ളതും , കേസ് ജയിക്കാനുള്ളതും സക്കറിയ തരുമെന്നും വക്കിൽ പറഞ്ഞിട്ട് എന്നെ നോക്കി അനന്തന്റെ കൈകൾ പിടിച്ചു എന്റെ കൈയിലേക്ക് തന്നിട്ട് , ഭാര്യ മാത്രമല്ല അവൻ നീ വൈഷ്ണവിക്കുടിയാണ് എന്ന് പറഞ്ഞപ്പോഴേക്കും അമർത്തിപ്പിടിച്ചിരുന്നു ആ കൈകൾ രണ്ടും ഞാൻ …

ജയിച്ചു അല്ലെ എന്നത് കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങൾക്ക് അടുത്ത് വരുന്ന എസ് പി യെ കണ്ടിട്ട് എന്റെ മുഖത്ത് ചെറിയ ഭയം വന്നെങ്കിലും ചിരിച്ചു കൊണ്ട് നിൽക്കുന്ന അങ്കിളിനെ നോക്കി , നിങ്ങളെപ്പോലെയുള്ളവരാണ് ഇവന്മാരെ സൃഷ്ടിക്കുന്നതെന്ന എസ് പിയുടെ വാക്കുൾക്ക് , “അല്ല സാറിന് തെറ്റി , മക്കളെ കാ മ കണ്ണുകളോടെ നോക്കുന്ന അച്ചന്മാരുടെയും രണ്ടാനച്ഛന്മാരുടെയും മുന്നിൽ നിയമം ഇങ്ങനെ നോക്ക് കുത്തിയാകുമ്പോൾ ഇനിയും ഈ മണ്ണിൽ പെങ്ങന്മാരെ സ്നേഹിക്കുന്ന മാനുമാർ സൃഷ്ടിക്കപ്പെടും സാറെ” എന്ന് പറഞ്ഞപ്പോഴേക്കും വണ്ടി മുന്നോട്ട് നീങ്ങി തുടങ്ങിയിരുന്നു , ഇനി മുന്നോട്ടുള്ള ജീവിതം സ്വപ്നം കണ്ടു ഞാൻ മനുവിന്റെ തോളിലേക്കും ……

അവസാനിച്ചു

തുടർന്നും നിങ്ങൾ കൂടെകാണുമെന്ന വിശ്വാസത്തോടെ….

ഷാനുക്ക ❤️❤️….