എന്റെ ദേവേട്ടൻ ~ ഭാഗം 15, എഴുത്ത്: ആമി അജയ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഡോക്ടറുടെ അടുത്തുനിന്നു തിരികെ എത്തിയപ്പോൾ ഡോക്ടർ എന്താ പറഞ്ഞെ എന്ന അച്ഛന്റെ ചോദ്യം കേട്ടാണ് സ്വബോധത്തിലേക് വന്നത്. എന്തുകൊണ്ടോ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അവരോട് പറഞ്ഞില്ല.അത് അവരെ കൂടുതൽ വേദനിപ്പിക്കുകയെ ഒളു. എന്തോ പറഞ്ഞെന്നു വരുത്തി ICU വിന്റെ മുന്നിൽ ഇരിക്കുമ്പോൾ നെഞ്ചിൽ ഒരു കല്ലുകേറ്റി വെച്ചപോലെ തോന്നി അമ്മുവിനു. ദേവയുടെ ഈ അവസ്ഥക് മനഃപൂർവം അല്ലെങ്കിൽ പോലും താനും കരണകാരിയാണ് എന്ന തോന്നൽ അമ്മുവിന്റെ കണ്ണുകൾ നിറച്ചുകൊണ്ടിരുന്നു. ദേവ എവിടെയാണ് തനിക് തെറ്റുകാരൻ ആയത്. ദേവ ശെരിക്കും എന്താണ്. എന്ന ഒരുപാട് ചോദ്യങ്ങൾ അവളെ വേട്ടയാടി.

നേഴ്‌സ് വന്നു വീണയെ വിളിച്ചു .അകത്തേക്കു കൂട്ടി കൊണ്ടുപോയി ICU വിലേക് മയങ്ങി കിടക്കുന്ന ദേവയെ കണ്ടുകൊണ്ടാണ് അമ്മു അവിടേക്കു കയറുന്നത് .

ദേവയുടെ അടുത്തേക് നടക്കുന്തോറും അമ്മുവിന്റെ ഹൃദയത്തിന്റെ താളം തെറ്റാൻ തുടങ്ങി . അടുത്തെത്തി ദേവയെ തൊടാൻ കൈകൾ നീട്ടിയതും കൈകൾ വിറക്കാൻ തുടങ്ങി. അവന്റെ നിശ്ചലമായുള്ള കിടപ്പുകാണുമ്പോൾ കണ്ണുകൾ അനുസരണയില്ലതെ ഒഴുകാൻ തുടങ്ങി. ദേവയെ അവൾ ആദ്യമായി സഹതാപത്തോടെ നോക്കിനിന്നു. ശരീരത്തിൽ ഒരുപാട് വയറുകൾ ഘടിപ്പിച്ചിട്ടുണ്ട്. നന്നായി തന്നെ ക്ഷീണിച്ചിരിക്കുന്നു അവൾ മനസ്സിൽ ഓർത്തു. തിരിച്ചുനടക്കാൻ തുടങ്ങിയപ്പോൾ ആണു അമ്മു ആ നെഞ്ചിലേക് ശ്രദ്ധിക്കുന്നത്. അവിടെ “അമ്മു”…എന്നു ടാറ്റൂ ചെയ്തിരിക്കുന്നു. അതിലേക് നോക്കി ആ താണ് പൊങ്ങുന്ന നെഞ്ചിലേക് തന്റെ കൈകൾ ചേർത്തതും എന്തോ ഓർത്തപ്പോലെ പെട്ടന്നു തന്നെ കൈകൾ വലിച്ചു . വർഷങ്ങൾക് മുന്നേ ചെയ്തതാണ് അത് എന്നു അമ്മുവിന് മനസ്സിലായിരുന്നു.

“എന്താ ഞാൻ ഇതുവരെ ഇതൊന്നും കാണാത്തതു. അത്രയും അന്യമായിരുന്നല്ലോ തനിക് ദേവേട്ടൻ. പിന്നെ എങ്ങനെയാണു ഞാൻ ഇത് കാണുന്നത്. ഞാൻ ഒരിക്കലും ദേവേട്ടനെ ശ്രദ്ധിച്ചട്ടില്ല. ദേവേട്ടൻ എന്നെ ശെരിക്കും സ്നേഹിക്കുണ്ടാകുമോ? അങ്ങനെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്തിനാണ് തന്റെ സമ്മതമില്ലാതെ എന്നോട് അങ്ങനെയൊക്കെ ചെയ്തത്. “

“ഇവിടെ ഒരുപാട് നേരം നിക്കാൻ പറ്റില്ലാട്ടോ ” നേഴ്സിന്റെ വാക്കുകൾ കേട്ട് ദേവയെ ഒന്നുകൂടെ ഒന്നു നോക്കി അമ്മു പുറത്തേക്കിറങ്ങി.

മോളെ ദേവക് എങ്ങനെയുണ്ട്… സംസാരിച്ചോ? ഒരച്ഛന്റെ എല്ലാം വെപ്രാളത്തോടുകൂടി ഇടറിയ ശബ്ദത്തോടെ മാധവൻ അമ്മുവിനോട് ചോദിച്ചു.

“കുഴപ്പമില്ലച്ഛ… മയക്കത്തിൽ ആണ്.”അമ്മു മറുപടി പറഞ്ഞു നിൽകുമ്പോൾ ആണ് ശാരദാമ്മയെ കണ്ടത്.

“പലപ്പോഴും താൻ നേരിട്ട് കണ്ടിട്ടുള്ളതാണ് അമ്മയുടെ പുത്രസ്നേഹം. എന്നാൽ ഇന്നു അത് നഷ്ടപ്പെടുത്തിയത് താൻ ആണ് ” അമ്മു ഓർത്തുകൊണ്ട് ശാരദാമ്മയുടെ അടുത്തേക് ചെന്നു.

അമ്മേ…ഞാൻ….

“മോളെ നീ അവനെ കണ്ടോ കണ്ണുതുറന്നോ അവൻ…ഞാൻ അവനെ ആദ്യമായാണ് തല്ലുന്നത്. ഇറക്കിവിടുന്നത്. എന്റെ കുട്ടിയെ ഈ അവസ്ഥയിൽ കാണണ്ടിവരും എന്നു ഞാൻ വിചാരിച്ചില്ല എന്റെ ഭഗവതി… ” അമ്മുവിന്റെ വാക്കുകൾ ശ്രദ്ധിക്കാതെ ശാരദാ അമ്മുവിനോട് പറഞ്ഞു .

“ദേവേട്ടന് കുഴപ്പമൊന്നുമില്ലമ്മേ…” കുറച്ചുദിവസത്തെ റസ്റ്റ്‌ പറഞ്ഞിട്ടുണ്ട്. അമ്മു തന്റെ ഉള്ളിലെ നോവ് മറച്ചു വെച്ച് അവരെ ആശ്വസിപ്പിച്ചു.

ഏറെ നേരം കഴിഞ്ഞാണ് ദേവ മയക്കത്തിൽ നിന്നും വിട്ടുണർന്നത് . കണ്ണുതുറന്നപ്പോൾ താൻ എവിടെയാണെന്നുപോലും അവനു മനസിലായില്ല . ആദ്യം മനസ്സിൽ വന്നത് തലേദിവസത്തെ ഓർമ്മകൾ ആണ്. എവിടേക്കൊക്കെയോ വണ്ടി ഓടിച്ചു. അമ്മ ഒരിക്കലും ഒരു വാക്കുകൊണ്ടുപോലും തന്നെ നോവിച്ചട്ടില്ല . ഒരുപാട് സ്നേഹിച്ചു സ്വന്തമാക്കിയവളും കൂടെ ഇല്ല എന്നുതോന്നിയപ്പോൾ ആണ് ഇനി ജീവിക്കണ്ട എന്നു തോന്നിയത്. മരിക്കാൻ തന്നെ തീരുമാനിച്ചായിരുന്നു ചെയ്തതെല്ലാം… എന്നാൽ മരണം പോലും തന്റെ കൂടെയില്ലല്ലോ എന്നോർത്തു. ആശുപത്രിയിൽ കിടക്കയിൽ ആണ്. ആരോ തന്നെ രക്ഷിച്ചിരിക്കുന്നു. ശരീരം നന്നായി വേദനിക്കുണ്ട്. കൈകളും കാലുകളും അനങ്ങാൻ പോലും സാധിക്കുന്നില്ല…

“ഏയ്യ് ഇപ്പോൾ ഒരുപാട് സ്ട്രെസ് കൊടുക്കണ്ട” അവിടെ ഇരുന്ന നേഴ്‌സ് ദേവയോട് പറഞ്ഞു. “ഞാൻ ഡോക്ടറിനെ അറിയിച്ചിട്ടുണ്ട്. ഇപ്പോ വരും ” പറഞ്ഞു തീരുന്നതിനു മുന്നേ മുന്നിലേക്ക് പുഞ്ചിരിച്ചുകൊണ്ട് ഡോക്ടർ എത്തി.

“ദേവ എങ്ങനെയുണ്ട്? വേദനയുണ്ടോ? ഡോക്ടർ ദേവയോട് ചോദിച്ചു. “

“മരിക്കാൻ നടക്കുന്നവന് എന്ത് വേദന ഡോക്ടറെ…” ദേവ ഒരു പുഞ്ചിരിയോടെ ഡോക്ടറിന്റെ ചോദ്യത്തിന് ഉത്തരം നൽകി. “ദേവ മരണം ഒന്നിനും ഒരു ഉത്തരമല്ല ഒരുതരം ഒളിച്ചോടൽ ആണ്. തന്റെ പ്രശ്നങ്ങൾക്കുള്ള ഉത്തരം താൻ തനെ കണ്ടത്തണം”. ഡോക്ടർ പറയുന്നത് ദേവ മൗനത്തോടെ കേട്ടിരുന്നു..

” ഡോക്ടർ എന്നെ ആരാണ് ഇവിടെ കൊണ്ടുവന്നത്. “

“തന്റെ വണ്ടി ഇടിച്ചുകിടക്കുന്നത് കണ്ട കുറച്ചുപേർ ചേർന്നാണ് ഇന്നു രാവിലെ തന്നെ ഇവിടെ എത്തിച്ചത്. തന്റെ അച്ഛനും അമ്മയും പുറത്തുണ്ട് ഞാൻ അവരെ ഇതുവരെ താൻ മനപ്പൂർവം മരിക്കാൻ വേണ്ടി ചെയ്തതാണ് എന്നു പറഞ്ഞിട്ടില്ല. തന്റെ ഭാര്യ വീണയോട് മാത്രം ആണ് ഞാൻ ഈ കാര്യം ഡിസ്‌കസ് ചെയ്തോളു. അകത്തുചെന്നേകുന്നത് അത്ര മാരകമായ വിഷമല്ല അതുകൊണ്ടാണ് ഞാൻ അവരോട് പറയാതിരുന്നത്. “

“”ദേവ മൗനമായി കിടന്നു … അവരെ അറിയിക്കണ്ട അത് അവർക്ക് പിന്നെയും വേദനയുണ്ടാക്കും. ഞാൻ കാരണം ഒരിക്കലും അവർ വേദനിച്ചതല്ലാതെ അവർക്ക് സന്തോഷം കൊടുക്കാൻ എനിക്ക് കഴിഞ്ഞട്ടില്ല. ഇപ്പോൾ ഇതും കൂടി… വേണ്ട… ഒന്നും അറിയിക്കണ്ട.””

“ശെരി റസ്റ്റ്‌ എടുക്കു ദേവ”… എന്നു പറഞ്ഞു ഡോക്ടർ പുറത്തേക്കിറങ്ങി ദേവയുടെ അവസ്ഥയെ കുറിച്ച് മാധവനോട് പറഞ്ഞു. ദേവ സംസാരിച്ചു എന്നറിഞ്ഞപ്പോൾ തന്നെ ആ അച്ഛന്റെയും അമ്മയുടെയും മനസ് തണുത്തു. ഡോക്ടറുടെ വാക്കുകൾ കേട്ട് നിൽക്കുകയായിരുന്നു അമ്മു. അമ്മുവിന്റെ മനസ്സിലും എരിയുന്ന കനൽ പതുക്കെ കെടാൻ തുടങ്ങിയിരുന്നു. എല്ലാവരും ഡോക്ടറുടെ അനുവാദത്തോടെ തന്നെ ദേവയെ കേറി കണ്ടു.

“രാത്രി ആകുന്നു . ഞാനും ദേവുവും ഇവിടെ നിന്നോളാം മാധവച്ഛൻ ശാരദാമ്മയും പൊയ്ക്കോളൂ അമ്മുവിനെയും അച്ഛാനെയും വീട്ടിൽ വിട്ടാമതി”. കുട്ടൻ മാധവനോട് പറഞ്ഞു.

“വേണ്ട മോനെ. ഞാൻ നിന്നോളാം നിങ്ങൾ പൊയ്ക്കോളൂ…”

“വേണ്ട അച്ഛാ. ഇന്നു ഇവിടെ നിന്നിട്ട് ഒരു കാര്യവും ഇല്ല. മുറിയിലേക്കു മാറ്റുമ്പോൾ അല്ലേ…അച്ഛൻ വീട്ടിൽ പൊയ്ക്കോളൂ രാവിലെ തൊട്ടിരിക്കുന്നതല്ലേ…”

ദേവുവിന്റെ വാക്കുകളെ ശെരിവെച്ചു മാധവനും ശാരദാമ്മയും രാഘവനും ഇറങ്ങിമ്പോൾ അവരുടെ കൂടെ തന്റെ മനസ്സിനെ അവിടെ നിന്നും കൊണ്ടുപോകാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു. എന്നാൽ അവിടെ നീക്കാനുള്ള ആഗ്രഹം അവൾ ആരോടും പറഞ്ഞില്ല. എന്തുകൊണ്ടോ അവൾക്കതിൽ മടി തോന്നി.

വീട്ടിലേക്കുള്ള യാത്രയിൽ മറ്റെവിടെയോ ആയിരുന്നു ചിന്ത. എപ്പോളോ ഉറങ്ങിപോയിരുന്നു. “അമ്മു… മോളെ ഇറങ്ങു…വീടെത്തി ” രാഘവൻ അവളെ വിളിച്ചുണർത്തി. ഇരുട്ടായിരുന്നു ചുറ്റും. അമ്മുകണ്ണുതുറന്നു കാറിൽ നിന്നും ഇറങ്ങി. മാങ്ങാശ്ശേരിയിലേക് പോകണം എന്നു വിചാരിച്ചിരുന്നു. ശാരദാമ്മ ഒന്നു വിളിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുണ്ടായിരുന്നു. അവരെ വീട്ടിൽ ഇറക്കി ആ കാർ ദൂരേക് മറയുന്നവരെ നോക്കിനിന്നു.

ആരുടെ മുന്നിലും മനസ്സുലത്തൊന്നും പുറത്തുകാണിച്ചില്ല. കുളിച്ചു കഴിച്ചു കിടന്നപ്പോൾ തന്നെ ഈ മുറ്റത്തു കൊണ്ടൊന്നു ഒരു പൂച്ചയെ വലിച്ചെറിയുന്ന ലാഘവത്തോടെ കൊണ്ടുവിട്ടിട്ടുപോയ ദേവയോടു ഒരു കപടദേഷ്യം തോന്നി അമ്മുവിന്. ദേവയെ ഓർക്കുന്തോറും അവളുടെ മനസ്സിൽ ദേവയുമായുള്ള ഓരോ വഴക്കുകളും വാശികളും ഓർമ വന്നു. എന്തിനോ വേണ്ടി നാളത്തെ പ്രഭാതത്തെ കാത്തിരുന്നു അമ്മു. തിരിഞ്ഞും മറഞ്ഞും കിടന്നു എപ്പോളോ കണ്ണുകളിൽ ഉറക്കം തട്ടി

പതിവിലും നേരത്തെ അവൾ എഴുന്നേറ്റു. അടുക്കളയിലേക് ചെന്നു. വിചിത്രമായതെന്തോ കണ്ടപോലെ സുമിത്ര അവളെ നോക്കിനിന്നു. സുമിത്രയുടെ കൂടെ കൂടി കുട്ടനും ദേവുനും എന്നു പറഞ്ഞു അവൾ തന്നെ എന്തൊക്കെയോ പാകം ചെയ്തു. അമ്മുവിന്റെ ഈ രീതികളും സ്വഭാവും അവരിൽ അതിശയം തന്നെ ഉണർത്തി. കാരണം ഇത്ര ഉത്തരവാദിത്തോടെ തന്റെ മകളെ അവർ ഇതിനുമുന്നെ കണ്ടിട്ടുണ്ടായിരുന്നില്ല.

ഭക്ഷണം എല്ലാം റെഡിയാക്കിയപോഴേക്കും മുറ്റത്ത്‌ മാധവന്റെ കാറിന്റെ ശബ്‌ദം കേട്ടു പുറത്തേക് വന്നു.

രാഘവാ…മാധവന്റെ ശബ്‌ദം കേട്ടു പുറത്തേക്കുവന്ന രാഘവനെയും മാധവനെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് ഹോസ്പിറ്റലിൽ പോകാൻ വേണ്ടി റെഡിയാകാൻ അകത്തേക്കുപോകുമ്പോൾ ആണ് അമ്മു അവരുടെ സംഭാഷണം ശ്രദ്ധിക്കുന്നത്.

“രാഘവാ…ഞാൻ ഈ വീട്ടിൽ അമ്മുവിനെ എന്റെ മകന്‌ കൊടുക്കണം എന്നു പറഞ്ഞുകയറിവന്നപ്പോൾ നീ എന്നെ ഇറക്കിവിട്ടില്ല. എന്നാൽ അന്ന് ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റാണു അമ്മുവിനെ ദേവക് കൊടുത്തത്. എന്റെ മകൻ അമ്മുവിനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാ ചെയ്തത് എന്നു എനിക്ക് അറിഞ്ഞുടയിരുന്നുടോ. ഇത്രയും നാൾ അമ്മു മംഗലശ്ശേയിൽ കിടന്നു ഉരുകുകയായിരുന്നു എന്നും എനിക്കറിയില്ലായിരുന്നുടോ. ഇന്നലെ സുമിത്ര പറഞ്ഞപ്പോൾ ആണ് ഞാൻ…. എന്റെ മകൻ അമ്മുവിനോട് ചെയ്ത തെറ്റിനുള്ള ശിക്ഷയാ അവൻ ഇപ്പോൾ അനുഭവിക്കുന്നത്. എനിക്കറിയാം എന്റെ മകൻ ചെയ്തതെറ്റിന്‌ മാപ്പ് അര്ഹിക്കുന്നില്ലന്നു. എന്നാലും അവന്റെ അച്ഛനായി പോയില്ലേ എന്നോട് ക്ഷെമിക്കണം രാഘവാ… എന്നു പറഞ്ഞു തന്റെ കൈയിൽ പിടിച്ചു അപേക്ഷിക്കുന്ന മാധവനോട്‌ എന്താ പറയേണ്ടത് എന്നറിയാതെ രാഘവൻ ഇരുന്നു.

“രാഘവേട്ടാ എന്റെ മകൻ കാരണം അമ്മു ഒരുപാട് അനുഭവിച്ചു. എനിക്കറിയാം അമ്മുവിന് ഒരിക്കലും ദേവയോടു ക്ഷെമിക്കണോ അവന്റെ കൂടെ സന്തോഷത്തോടെ ജീവിക്കണോ സാധിക്കില്ല എന്നു. അതുകൊണ്ട് തന്നെ ഇനി ദേവയുടെഭാഗത്തുനിന്നും ഒരു തെറ്റും ഉണ്ടാകില്ല. ഇനി അമ്മുവിന് തീരുമാനികാം”. എന്നു പറഞ്ഞു ഇതെല്ലാം കേട്ടു തറഞ്ഞുനില്കുന്ന അമ്മുവിന്റെ അടുത്തേക് ചെന്നു. “ഇനി മോളെ അവൻ ബുദ്ധിമുട്ടിക്കില്ലാ മോൾക് ഇഷ്ട്ടമുള്ള ജീവിതം തിരഞ്ഞിടുക്കാം. അതിനെന്തു വേണമെങ്കിലും ഈ അമ്മ ചെയ്യും.ഇനിയും മോളു കരഞ്ഞുകൂടാ… എന്ന അമ്മ പോട്ടെ?” എന്നു പറഞ്ഞു ശാരദാമ്മ അമ്മുവിന്റെ അടുക്കൽ നിന്നും പോകുമ്പോൾ അമ്മുവിന്റെ ഉള്ളിൽ നിന്നും ഒരു തേങ്ങൽ വന്നു തൊണ്ടയിൽ തടഞ്ഞുനിൽകുന്നു.

അമ്മുവിനൊന്നും പറയാൻ സാധിച്ചില്ല. മുറിയിൽ ചെന്നു ഇപ്പോൾ തന്റെ ചെവിയിൽ കേട്ട വാക്കുകൾ വിശ്വസിക്കവയ്യാതെ നില്കുമ്പോളും അമ്മുവിന്റെ ഉള്ളിൽ നീറുന്നുണ്ടായിരുന്നു. ആ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ അമ്മുവിനോട് ചോദിച്ചുകൊണ്ടിരുന്നു “”നീ ദേവേട്ടനെ സ്നേഹിക്കുന്നോ എന്നു “”ആ ജനൽ പാളികളിലൂടെ നോക്കുമ്പോൾ അവൾക് കാണാമായിരുന്നു ആ കാർ കണ്ണിൽ നിന്നും മറയുന്നത്.

തുടരും….

❤️❤️❤️❤️❤️❤️❤️