പുതുജീവിതം
Story written by Treesa George
::::::::::::::::::::::::::::::::::
ഏട്ടന് കുറച്ച് നേരത്തെ ഓഫീസ് വിട്ട് ഇങ്ങോട്ട് വന്നൂടെ. . ഇവിടെ ഞാനും പിള്ളേരും അമ്മയും തനിച് അല്ലേ.
എന്റെ പൊന്നേ എനിക്ക് നേരത്തെ വരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടു ആണോ. ഓഫീസിലെ ജോലികൾ ഒക്കെ തീർന്നിട്ടു വേണ്ടേ വരാൻ. ഞാൻ അവിടെ ഇല്ലേൽ ഒരു കാര്യവും നടക്കില്ല.
എനിക്ക് അറിയാഞ്ഞിട്ടു ഒന്നും അല്ല ചേട്ടാ. എന്നാലും ചേട്ടൻ നേരത്തെ വരുവണേൽ പണി ഒക്കെ ഒതുക്കി നമുക്ക് സംസാരിച്ചു ഇരിക്കാൻ സമയം കിട്ടുലോ. ഏട്ടൻ പോയി കുളിച്ചിട്ടു വാ. ഞാൻ കഞ്ഞി എടുത്ത് വെക്കാം.
പിള്ളേർ എന്തിയെടി?
അവർ എന്നതേയെയും പോലെ ഇന്നും ഏട്ടനെ കാത്തുരുന്നു അവസാനം ഉറങ്ങി പോയി.
അമ്മയോ?
അമ്മ കഞ്ഞി കുടിച്ചു കഴിഞ്ഞു അപ്പോഴേ കിടന്നു. പ്രായം ആയത് അല്ലേ . ക്ഷീണം ഉണ്ടാവും.
ഞാൻ എന്നാ പിന്നെ കുളിച്ചിട്ട് വരാം.
ആഹാ ഇത്ര പെട്ടന്ന് കുളി കഴിഞ്ഞോ? എന്ത് പറ്റി. ഏട്ടന്റെ മുഖം വല്ലാണ്ട് ഇരിക്കുന്നത്.വന്നപ്പോ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ .
ഒന്നും ഇല്ല സിതാര. നിനക്ക് തോന്നുന്നതാ.
ഏട്ടന്റെ മുഖം ഒന്നു മാറിയാൻ എനിക്ക് മനസിലാവും. ഞാൻ ഏട്ടന്റെ സ്വന്തം സിതാര അല്ലേ. എന്ത് ആണേലും തുറന്നു പറ. നമുക്ക് പരിഹാരം ഉണ്ടാക്കാം.
എടി അത് പിന്നെ നിനക്ക് അറിയാല്ലോ കമ്പനി നഷ്ടത്തിൽ ആയതിൽ പിന്നെ സാലറി പകുതിയെ കിട്ടുന്നോള്ളൂ എന്ന് .വേറെ ജോലി കണ്ട് പിടിക്കാം എന്ന് വെച്ചാൽ ഇപ്പോഴത്തെ മുതലാളിയോട് അച്ഛന്റെ കാലം തൊട്ടേ ഉള്ള ബന്ധമാ. അത് അങ്ങനെ പെട്ടന്ന് അവസാനിപ്പിക്കാൻ പറ്റില്ലല്ലോ.
ഏട്ടൻ വളച്ചു ചുറ്റാതെ കാര്യം പറ.
എടി അത് പിന്നെ കുറച്ച് പൈസയുടെ ആവിശ്യം ഉണ്ട്.
അതിനു ആണോ ചേട്ടൻ വിഷമിച്ചു ഇരിക്കുന്നത്. അതിനു അല്ലേ എന്റെ കൈയിൽ സ്വർണ്ണം ഇരിക്കുന്നത്.
ചേട്ടൻ ഈ വള അങ്ങ് പിടിക്കു. ഇത് വിൽക്കുകയോ പണയം വെക്കുകയോ എന്ത് ആണ് എന്ന് വെച്ചാൽ ചെയ്തോ എന്ന് അവൾ കൈയിൽ കിടന്ന വള ഊരി അവന്റെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു.
എനിക്ക് ഈ വള വേണ്ടെടി. കാശിനു വേറെ എന്ത് എലും മാർഗം ഉണ്ടോ എന്ന് ഞാൻ നോക്കട്ടെ. ഇന്നാള് നിന്റെ പാലക്ക മാല കൊണ്ട് പോയി പണയം വെച്ചിട്ട് ഇതുവരെ തിരിച്ചു എടുക്കാൻ പറ്റിയിട്ടില്ല . അതിന്റെ കൂടെ ഇതുടി. അത് വേണ്ട. ഇത് നിന്റെ കൈയിൽ കിടന്നോട്ടെ.
എന്റെ ചേട്ടാ ചേട്ടൻ പണത്തിനു ബുദ്ധിമുട്ടുമ്പോൾ ഈ വള എന്റെ കൈയിൽ കിടന്നാൽ എനിക്ക് സ്വസ്സ്ത കിട്ടില്ല. ചേട്ടൻ ഒന്നും പറയേണ്ട . പണത്തിന്റെ ആവിശ്യം പോലെ വള എന്ത് ആണ് എന്ന് വെച്ചാൽ ചെയ്തോ.
നീ ആണെടി ഉത്തമഭാര്യ. നിന്നെ കിട്ടാൻ ഞാൻ എന്ത് പുണ്യം ചെയ്തു. അയാൾ അവളെ ചേർത്ത് പിടിച്ചു.
അവരുടെ ജീവിതത്തിൽ ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. ഒപ്പം അവളുടെ കൈയിലെ വളകളും
പെട്ടന്ന് ഒരു ദിവസം ആണ് അവൾക്ക് ഭക്ഷണം പിടിക്കാതെ വയറിനു അസുഖം വന്നത്.
മോളെ അവൾ അമ്മയുടെ അടുത്ത് ആക്കിയിട്ട് മോനെയും കുട്ടി നഗരത്തിൽ ഉള്ള ഹോസ്പിറ്റലിലെ ഡോക്ടറെ കാണാൻ പോയി.
ഇതിനിടക്ക് അവൾ ഭർത്താവിനെ വിളിക്കാൻ നോക്കി എങ്കിലും ഫോൺ കിട്ടുന്നില്ലായിരുന്നു
അവിടെ ചെന്നപ്പോൾ അവർ അവൾക്ക് ചില ടെസ്റ്റ്ക്കൾക്ക് എഴുതി കൊടുത്തു.ടെസ്റ്റ് എടുക്കാൻ അവളുടെ ടോക്കൺ ആവാത്ത കൊണ്ട് അവൾ അവിടെ നിരത്തി ഇട്ടിരുന്ന കസേരകളിൽ ഒന്നിൽ പോയി ഇരുന്നു.
അവളുടെ മകൻ ഉണ്ണിക്കുട്ടൻ കസേര കണ്ടപ്പോഴേ ഉറക്കം ആയി. അവൾ മനസ്സിൽ പറഞ്ഞു. ഈ ചെക്കന്റെ ഒരു കാര്യം
അവളുടെ അടുത്ത് അതി സുന്ദരിയായ ഒരു യുവതി ആയിരുന്നു ഇരുന്നിരുന്നത്. അവരുടെ അടുത്ത് നിന്ന് വിലകൂടിയ വിദേശ പെർഫ്യൂംന്റെ മണം വരുന്നുണ്ടായിരുന്നു. എനിക്കിലും അവരുടെ മുഖത്തു ഒരു അസ്വസ്ത കാണാമായിരുന്നു.
സ്രീസഹജമായ ആകാംഷ കൊണ്ട് അവൾ അവരോടു ചോദിച്ചു എന്ത് പറ്റി. അവളുടെ ചോദ്യം ഇഷ്ടപെടാത്തപോലെ അവൾ മുഖം വെട്ടിച്ചു. പിന്നീട് അവൾ ഒന്നും ചോദിച്ചില്ല .
എങ്കിലും അവളുടെ കൈയിലെ സ്വർണ്ണ വളകൾ കണ്ടപ്പോൾ അവൾ തന്റെ ഒഴിഞ്ഞ കൈയിലൊട്ട് നോക്കി.
അവൾ ഓർത്തു അവളുടെ കൈയിലെ അതെ ടൈപ്പ് വളകൾ എനിക്കും ഉണ്ടായിരുന്നതാ. അതൊക്കെ പണയം വെച്ചില്ലായിരുന്നുവെങ്കിൽ അതൊക്കെ ഞാൻ ഇടുമ്പോൾ എന്റെ കൈ കാണാൻ ഇതിലും ഭംഗി ഉണ്ടായിരുന്നേനെ.
പെട്ടന്ന് ആ സ്ത്രീയുടെ കണ്ണുകൾ വിടർന്നു. മുഖത്തു ഒരു ആശ്വാസഭാവം പ്രകടമായി.
പക്ഷെ ആ സ്ത്രീ നോക്കിയ സ്ഥലതോട്ട് നോക്കിയ സിതാരയുടെ മുഖം വാടി.
ഓഫീസിലോട്ട് എന്ന് പറഞ്ഞു പോയ അവളുടെ വേണുഏട്ടൻ അവിടെ നിൽക്കുന്നു.
പക്ഷെ അയാൾ അവളെ കണ്ടില്ല എന്ന് അയാളുടെ അടുത്ത പ്രവർത്തിയിൽ നിന്ന് അവൾക്കു മനസായിലായി.
ആ യുവതി എണീറ്റ് അയാളുടെ അടുത്തോട്ടു പോയി. രണ്ട് പേരും ആശുപത്രി ആണെന്ന് പോലും നോക്കാതെ പ്രേമർത്ഥം ആയി സംസാരിക്കുന്നു. അവരുടെ ചേഷ്ടകൾ ഭാര്യ ഭർത്താക്കന്മാരെ പോലെ ആയിരുന്നു.
സിതാരയുടെ മനസ്സിൽ ഒരേ സമയം ദേഷ്യവും ദുഃഖവും ഇരച്ചു കയറി. ഇത്രെയും കാലം സ്വന്തം ഭർത്താവ് തന്നെ പറ്റിക്കുക ആയിരുന്നു എന്ന സത്യം അവൾക്കു ഉൾകൊള്ളാൻ പറ്റിയില്ല.അയാളുടെ അടുത്ത് പോയി അപ്പോൾ തന്നെ അയാളുടെ കള്ളത്തരം പൊളിക്കണം എന്ന് അവൾക്ക് തോന്നിയെങ്കിലും ആശുപത്രിയിൽ വെച്ച് ഒരനാവിശ്യ സീൻ ക്രീയേറ്റ് ചെയ്യാൻ അവൾ ആഗ്രഹിചില്ല.
അവൾ കുഞ്ഞുംമായിട്ട് അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങി പൊന്നു.
പിന്നീട് ഉള്ള അവളുടെ അനോഷണത്തിൽ അവൾ മനസിലാക്കി തന്റെ ഭർത്താവിന്റെ ഓഫീസിൽ വർക്ക് ചെയുന്നത് ആണ് ആ യുവതി എന്നും അവളുടെ പേര് നുപുര എന്ന് ആണെന്നും തന്റെ ഭർത്താവ് ആ വീട്ടിലെ നിത്യ സന്ദർശകൻ ആണെന്നും അവർക്ക് ഒരു അമ്മ മാത്രം ആണ് ഉള്ളത് എന്നും ഓഫീസിൽ വെട്ടികുറച്ചു എന്ന് പറയുന്ന ശമ്പളം പകുതി അവളുടെ വീട്ടിലോട്ട് ആണ് പോകുന്നത് എന്നും അത് കൂടാതെ കടം എന്നും സാമ്പത്തിക ബുദ്ധിമുട്ട് എന്നും പറഞ്ഞു തന്റെ കൈയിൽ നിന്നും മേടിച്ചു കൊണ്ട് പോകുന്ന സ്വർണ്ണം മുഴുവൻ അവൾക്ക് ആണ് നൽകുന്നത് എന്നും ഓഫീസിൽ വർക്ക് ഉണ്ട് എന്ന് പറഞ്ഞു എന്നും വൈകിയിട്ട് അവളുടെ വീട്ടിൽ പോയിട്ട് ആണ് ഇവിടെ വരുന്നത് എന്നും.
വിവരങ്ങൾ എല്ലാം അറിഞ്ഞ അന്ന് വൈകിയിട്ട് അവൾ അയാളെ കാത്തിരുന്നു. അയാൾ വന്നപ്പോഴേ അവൾ ഇതെപ്പറ്റി ചോദിച്ചു.
ആദ്യം ഒന്ന് പതറി അയാൾ നിഷേധിക്കാൻ നോക്കി എങ്കിലും അവൾ തെളിവുകൾ നിരത്തിയപ്പോൾ അയാൾക്കു സമ്മതിക്കാതെ ഇരിക്കാൻ തരം ഇല്ലാതെ ആയി.
അയാൾ അവളുടെ കാലിൽ വീണ് കൊണ്ട് പറഞ്ഞു. നീ എന്നോട് ക്ഷെമിക്കണം. നിയും മക്കളും ഇല്ലാതെ എനിക്ക് ഒരു ജീവിതം ഇല്ല. അവൾ ആണ് എന്നെ വശികരിച്ചത്.ഇനി ഒരിക്കലും ഞാൻ ആ തെറ്റ് ആവർത്തിക്കില്ല .
അവൾ പറഞ്ഞു.
നിങ്ങൾ ആയിരുന്നു ചിന്തിക്കേണ്ടി ഇരുന്നത് നിങ്ങള്ക്കു ഒരു കുടുംബം ഉണ്ടെന്നും അവിടെ നിങ്ങളെ മാത്രം ധ്യാനിച്ചു കഴിയുന്ന ഒരു ഭാര്യയും സ്വന്തം ചോരയിൽ പിറന്ന മക്കളും ഉണ്ടെന്ന്. ഇതേ തെറ്റ് ഞാൻ ആയിരുന്നു ചെയ്തിരുന്നു എങ്കിൽ നിങ്ങൾ ക്ഷമിക്കുമായിരുന്നോ.ഈ സമൂഹം അത് അംഗീകരിച്ചു തരുമായിരുന്നോ. നിങ്ങളോട് ക്ഷമിക്കാൻ ഞാൻ ഭൂമി ദേവി ഒന്നും അല്ല.
അയാൾക്ക് വേണ്ടി അവളുടെ വീട്ടുകാരും മാധ്യസം പറഞ്ഞു വന്നു.
അവർ അവളോട് പറഞ്ഞു. മോളെ നമ്മൾ പെണ്ണുങ്ങൾ ആണ് ക്ഷേമിക്കേണ്ടത്. ആണുങ്ങൾ ആകുമ്പോൾ ഒരു അബദ്ധം ഒക്കെ പറ്റും. നിനക്ക് ഒരു പെണ്ണ് കുഞ്ഞു ആണ് വളർന്നു വരുന്നത്. അവളുടെ ഭാവി എന്ത് ആവും.അതിനെ നീ എങ്ങനെ കെട്ടിച്ചു വിടും
അതിനും അവൾക്ക് മറുപടി ഉണ്ടായിരുന്നു. ഈ നാട്ടിൽ ഭർത്താവ് മരിച്ച സ്രീകളും അന്തസ് ആയി ജോലി ചെയിതു ജീവിക്കുന്നുണ്ട്.
പിന്നെ എന്റെ മകളുടെ കാര്യം പറഞ്ഞല്ലോ. ഞാൻ ഇന്ന് അയാളുടെ തെറ്റുകൾ ക്ഷെമിച്ചു കൂടെ നിന്നാൽ എന്റെ മകൾക്കു എന്ത് സന്ദേശം ആണ് കൊടുക്കുന്നത്. പെണ്ണ് എന്നാൽ എന്തും സഹിച്ചു നിൽക്കാൻ ഉള്ള ഹൃദയം ഇല്ലാത്ത മരപാവ ആണ് എന്നോ. അവൾക്ക് ആല്മ അഭിമാനം പാടില്ലന്നോ.
ഇത് എല്ലാം കണ്ട് വളരുന്ന എന്റെ ആൺ കുട്ടി എന്താണ് മനസിലാക്കുക. ആൺ എന്നാൽ എന്തും ചെയ്യാൻ ഉള്ള ലൈസൻസ് ആണെന്നോ. നാളെ അവൻ എന്ത് തോന്നിയവാസം കാണിച്ചാലും അവൻ കെട്ടിയ പെണ്ണ് അത് എല്ലാം സഹിച്ചു അടിമയെ പോലെ അവന്റെ കൂടെ നില്കുമെന്നോ.അങ്ങനെ ചിന്തിക്കുന്ന ഒരു തലമുറയെ എനിക്ക് വാർത്തു എടുക്കേണ്ട.
പിന്നെ ഞാൻ നിങ്ങൾക്ക് ഒരു ബാധ്യത ആകുമെന്ന് നിങ്ങൾ പേടിക്കണ്ട. ഞാൻ ജോലി ചെയിതു എന്റെ മക്കളെ അന്തസ് ആയി വളർത്തും.
അവൾ രണ്ട് മക്കളെയും ചേർത്ത് പിടിച്ചു. അവളുടെ അപ്പോൾ കണ്ണിൽ പുതുജീവിതത്തിന്റെ നാളങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു….