എന്നുമുളള ഫോൺ വിളിയും ചാറ്റിങ്ങും ഇടയ്ക്കുള്ള കണ്ടു മുട്ടലുകളും അനുപ്രിയയേ അരുണിലേക്ക്‌ അടുപ്പിച്ചിരുന്നു….

രണ്ടാം ജന്മം

Story written by NIJILA ABHINA

===============

“നീയിത് ആലോചിച്ച് തന്നെയാണോ പ്രിയാ “

“കുട്ടിക്കളിയല്ല മോളൊന്ന് നന്നായി ചിന്തിക്ക്…. ഇതൊരു പക്ഷെ ഒരു രണ്ടാം ജന്മം ആവാം “

അനുപ്രിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു….

ഡിഗ്രി ഫൈനൽ ഇയർ എക്സാം കഴിഞ്ഞ സമയത്താണ് ബംഗ്ലൂരിൽ സോഫ്റ്റ്‌ വെയർ എഞ്ചിനീയറായ അരുണിന്റെ ആലോചന വരുന്നത്…..

രണ്ട് പെൺമക്കളെ കെട്ടിച്ചു വിട്ടതിന്റെ ബാധ്യത ഒഴിയാത്തതിനാലാവാo ഒന്നും വേണ്ട പെണ്കുട്ടിയേ മാത്രം എന്ന അവരുടെ ആവശ്യത്തിനു മുന്നിൽ പരമേശ്വരക്കുറുപ്പ് സമ്മതം മൂളിയത്….

പഠനം കഴിഞ്ഞു മതി വിവാഹം എന്ന അവളുടെ അഭിപ്രായത്തേക്കാൾ പണവും പണ്ടവുമിട്ടു ഞങ്ങൾ കൊണ്ട് പൊയ്ക്കോളാം എന്ന അവരുടെ ഉറപ്പിനെ അയാൾ ഇഷ്ടപ്പെട്ടു….

വിവാഹം കഴിഞ്ഞും പടിപ്പിക്കാം എന്ന ഉറപ്പോടെ തന്നെയാണ് വിവാഹം നടത്തിയതും….

എന്നുമുളള ഫോൺ വിളിയും ചാറ്റിങ്ങും ഇടയ്ക്കുള്ള കണ്ടു മുട്ടലുകളും അനുപ്രിയയേ അരുണിലേക്ക്‌ അടുപ്പിച്ചിരുന്നു…..

ഏതൊരു പെണ്ണിനെയും പോലെ ഒരുപാട് സ്വപ്‌നങ്ങളുമായാണ് നിലവിളക്കേന്തി അവളാ വീടിന്റെ പടി കയറിയതും…

ഫോൺ വിളിക്കുമ്പോഴും ചാറ്റ് ചെയ്യുമ്പോഴുമുളള അരുണല്ല തന്റെ ഭർത്താവെന്ന് മനസിലാക്കാൻ ആദ്യരാത്രിയിൽ കുടിച്ചു ബോധം മറഞ്ഞു കിടക്കുന്ന അവനെ കാണേണ്ടി വന്നു അവള്ക്ക്…..

പിറ്റേന്ന് രാവിലെ അടുക്കളയിലെത്തിയ അവളുടെ കരഞ്ഞു കലങ്ങിയ മുഖം കണ്ട്‌ അമ്മ പറഞ്ഞു…

“അവനിന്നലെ കുടിച്ചോ മോളെ പതിവോന്നും ഇല്ല കുട്ടി ഇന്നലെ ഒരുപാട് ടെൻഷൻ ആയിരുന്നില്ലേ അതിന്റെയാ ഇനി മോള് വേണം ഇതൊക്കെ മാറ്റിയേടുക്കാൻ….. “

ഇത് കേട്ട് കൊണ്ടാണ് അരുണങ്ങോട്ട്‌ വന്നത്.

“എന്നെ മാറ്റാo എന്നാരും വ്യാമോഹിക്കണ്ട. അരുണിങ്ങനെയാ…കുടിക്കും വലിക്കും പിന്നെ ഇഷ്ടമുളളത് ചെയ്യും….വന്നപ്പഴേയവൾ  പൂങ്കണ്ണീർ വീഴ്ത്തി തുടങ്ങിയോ കേറിപ്പോടി അകത്ത് “

സഹിക്കാവുന്നതിലും അപ്പുറമായിരുന്നു പ്രിയയ്ക്കാ വാക്കുകൾ….

അന്ന് കരഞ്ഞു തീർത്ത കണ്ണുനീർ വറ്റുമെന്നുള്ളത് അവളുടെ വെറും മോഹമായി മാത്രം മാറുകയായിരുന്നു….

പെണ്കുട്ടികളെ മൂന്നിനെയും സുരക്ഷിതമായ കൈകളിൽ എത്തിച്ചെന്ന് കരുതി സമാധാനിച്ചിരുന്ന അച്ഛനെ ഇത് പറഞ്ഞു വിഷമിപ്പിക്കാനും അവള്ക്ക് കഴിയുമായിരുന്നില്ല….

വെച്ചു വിളമ്പാനും വീട്ടിലെ പണികൾ ചെയ്യാനും അവന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങികൊടുക്കാനുമുളള ഒരു യന്ത്രം മാത്രമായിരുന്നു അവൾ……

അരുണിന്റെ ഫോണിൽ പലപ്പോഴായി കണ്ടിട്ടുള്ള പെണ്കുട്ടി വീട്ടു മുറ്റത്ത് വന്ന് അവനിലുള്ള അവകാശം പറഞ്ഞപ്പോ അവളാദ്യമായി പ്രതികരിച്ചു….

മോളെ ഇവൾ വെറുതേ പറയുന്നതാവും അവൻ വരട്ടെ അമ്മ ചോദിക്കാം എന്ന വാക്കിനെ പുച്ഛത്തോടെയവൾ ചിരിച്ചു തള്ളി…..

“നിങ്ങളൊന്നും ചോദിക്കില്ലമ്മേ.. അവൾ പറഞ്ഞത് തന്നെയാണ് ശെരി.. ഇത്ര നാൾ ഞാനിവിടെ പിടിച്ചു നിന്നത് എന്റച്ഛനെ ഓർത്തിട്ടായിരുന്നു….എന്നായാലും അച്ഛൻ അറിയണം… ഞാനിറങ്ങുന്നു…..

എനിക്കറിയാം മകന്റെ ദുശീലം മാറ്റിയേടുക്കാൻ വിലയ്ക്കെടുത്ത ഒരു യന്ത്രം മാത്രമായിരുന്നു ഞാനെന്ന്…ഈയവസ്ഥ അമ്മയുടെ മകൾക്കായിരുന്നെങ്കിലൊ… വെറുതെ ഒന്ന് ചിന്തിക്കണം ഇടയ്ക്ക് ഇതൊക്കെ….

അനു തോല്ക്കുകയൊന്നും ഇല്ല ജീവിക്കും ജീവിച്ചു കാണിക്കും…..

ഒരുപാട് പ്രതീക്ഷയോടെയാ ഞാനീ താലി കഴുത്തിലണിഞ്ഞത്… ഇത് അരുണേട്ടനു കൊടുത്തേക്ക്… ഇതിനി എന്റെ കഴുത്തിലണിഞ്ഞ എനിക്ക് പൊള്ളിയേക്കും… പോകുന്നു…. “

എല്ലാമറിഞ്ഞു കഴിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ അച്ഛനോട് അവളൊന്നേ ആവശ്യപ്പെട്ടുള്ളൂ ‘എന്റെ പഠനം തുടർന്നോട്ടെ അച്ഛാ’ എന്ന്…..

ഇനിയുമൊരു പരീക്ഷണം വേണ്ട എന്ന തീരുമാനത്തിലായിരുന്നു നഴ്സിംഗ് പഠിക്കാൻ തീരുമാനിച്ചത്….

നാലാം വര്ഷത്തെ പ്രാക്ടീസിനിടയിലാണ് ഒരാക്സിഡന്റിൽ ദേഹം മുഴുവൻ ഒടിഞ്ഞു നുറുങ്ങിയ നിലയിൽ അരുണിനെയവൾ വീണ്ടും കാണുന്നത്….

കണ്ണുകൾ ചെറുതായോന്ന് നനയുന്നത് അവളറിഞ്ഞു…….

അരുണിന്റെ ഭാര്യ എവിടെ എന്ന ചോദ്യത്തിന് മൂന്നു നാലു മാസത്തിനുള്ളിൽ അവളവനെ ഉപേക്ഷിച്ചു പോയിരുന്നു എന്നവൾക്ക് മറുപടി കിട്ടി…..

അന്ന് മുതൽ മൂന്നു മാസം കിട്ടുന്ന സമയമെല്ലാം അവളവിടെ എത്തിയിരുന്നു….

സ്പെഷ്യൽ പെർമിഷൻ വാങ്ങിയവളവനെ പരിചരിച്ചു….

ഭക്ഷണം വാരി കൊടുക്കുമ്പോഴും ഒരു കുഞ്ഞിനെ പോലെ പരിചരിക്കുമ്പോഴും അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു….

ആരോഗ്യവാനായ് പുറത്തിറങ്ങിയപ്പോൾ അരുണിനൊരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ അനുവിനെ കാണണം മാപ്പ് പറയണം…….

അമ്മയോടൊപ്പം അവളുടെ വീട്ടിൽച്ചെന്ന് “അച്ഛാ എന്നോട് പൊറുക്കണം അനുവിന് സമ്മതാവും അച്ഛൻ അനുവദിച്ചാൽ ഞാനവളെ കൊണ്ട് പൊയ്ക്കോട്ടേ ” എന്ന ചോദ്യത്തിന് അവളുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു…

“അനൂന് സമ്മതാന്ന് ആര് പറഞ്ഞു.. ഹോസ്പിറ്റലിൽ അനു ചെയ്തു തന്ന സേവനം കണ്ടിട്ടാണെങ്കിൽ അതെന്റെ ജോലിയുടെ ഭാഗം മാത്രം… “

“ഇത് അനൂന്റെ പുതിയ ജീവിതം. അനൂo അച്ഛനും അനൂന്റെ തീരുമാനങ്ങളും മാത്രമുളള ജീവിതം. നിങ്ങൾക്ക് പോകാം… “

“മോളെ നിനക്കൊന്നു കൂടി ചിന്തിച്ചുടെ ഇതൊരു പക്ഷെ ഒരു രണ്ടാം ജന്മമാണെങ്കിലോ എന്ന ചോദ്യത്തിന് അവളുടെ മറുപടിയും അത് തന്നെയായിരുന്നു….

“അതെ അച്ഛാ ചിന്തിക്കാനൊന്നുമില്ല ഇത് തന്നെയാ എന്റെ തീരുമാനം. അച്ഛൻ പറഞ്ഞത് ശെരിയാ ഇത് രണ്ടാം ജന്മം ആണ് അനൂന്റെ രണ്ടാം ജന്മം……

~ നിജില അഭിന