Story written by Vidhun Chowalloor
===============
കണ്ടവന്റെ വീട്ടിൽ എച്ചിൽ പാത്രം കഴുകുന്ന ഒരു പെണ്ണിനെ ആണോ കിട്ടിയത് മോനെ കെട്ടിക്കാൻ അമ്മയാണെന്ന് പറഞ്ഞു നടന്നാൽ മാത്രം പോരാ. ഇനിപ്പോ അത്രയ്ക്ക് സഹതാപം തോന്നുന്നുണ്ടെങ്കിൽ ആയിരമോ രണ്ടായിരമോ കൊടുത്തു പറഞ്ഞു വിട്ടേക്കണം അല്ലാതെ….ഡോക്ടർ ചെക്കനുപറ്റിയ പെണ്ണ്…..നാലാൾ കേട്ടാൽ നാണക്കേട് ഞങ്ങൾക്കാ…..
നാണക്കേട് ഉള്ളവർ ആരും ഇവിടേക്ക് വരണമെന്നില്ല പിന്നെ അവന് ഇഷ്ട്ടം ആയി
കല്യാണം ഞാൻ നടത്തും അതിന് വേറെ ആരുടെയും സമ്മതവും എനിക്ക് ആവശ്യമില്ല
അമ്മയും കടുപ്പിച്ചു പറഞ്ഞു……
പിന്നെ അഭിമാനത്തെ കുറിച്ചൊന്നും ആരും എന്നെ പഠിപ്പിക്കണ്ട. ഇരുപത് വർഷങ്ങൾക്കു മുമ്പ് ഈ വീട്ടിൽ ഒരു മരണം നടന്നു എന്റെ ഭർത്താവിന്റെ. അന്ന് പെങ്ങളെ എന്ന് വിളിച്ച് ആരും ഈ പടികയറി വന്നിട്ടില്ല….കടക്കാരെ പേടിച്ച് വിഷം കഴിച്ച് മരിച്ചവന്റെ വീട്ടിൽ പോയാൽ ആ കടത്തിന്റെ ഉത്തരവാദിത്വം ഏൽക്കണം എന്നായിരിക്കും അന്ന് പല അഭിമാനികളും കരുതിയത്….കഷ്ടപ്പെട്ട് തന്നെയാണ് വളർത്തിയത് ആരുടെയും മുന്നിൽ കൈ നീട്ടിയിട്ടില്ല…അതുകൊണ്ടുതന്നെ ആരെയും പേടിക്കേണ്ട ആവശ്യം എനിക്കില്ല…….
അമ്മാവൻ ഇറങ്ങി പോയി….അമ്മ എത്ര കടുപ്പിച്ചു ആരോടും സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല…എന്തെങ്കിലും ഉണ്ടാവണം അല്ലാതെ വെറുതെ ഒന്നും അമ്മ അങ്ങനെ പറയില്ല…….
അപ്പു….എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്
അമ്മ പുറത്തേക്ക് നടന്നു….പിന്നാലെ ഞാനും…..
ആ കുട്ടി അവിടെ ഉണ്ട്… സഹതാപത്തിന് പുറത്താണ് അവൾക്കൊരു ജീവിതം കിട്ടുന്നതെന്ന് അറിഞ്ഞാൽ അത് ശരിയല്ല…നിന്റെ സമ്മതം ഞാൻ ചോദിച്ചിട്ടില്ല, കൂടെ നിൽക്കും എന്ന് കരുതിയവർ ആണ് ആദ്യം തന്നെ ഇറങ്ങിപ്പോകുന്നത്. നാളെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അതിന്റെയും പഴി എനിക്കവും
നിന്റെ അച്ഛൻ മരിക്കുമ്പോൾ അഞ്ചു വയസ്സാണ് നിനക്ക് പ്രായം. കാശിന്റെ പേരും പറഞ്ഞു പലരും ഇവിടെ കയറിവന്നു. കയ്യിലുള്ളതെല്ലാം കൊടുത്തു പിന്നെയും ബാക്കി അവസാനം നിന്റെ അച്ഛന്റെ തീരുമാനം തന്നെ ഞാനും എടുത്തു. നീ കുഞ്ഞല്ലേ ആരെങ്കിലുമൊക്കെ നോക്കും എന്ന് ഞാൻ ആശ്വസിച്ചു…..
അതിന് മുൻപ് ഒരാൾ എന്നെ കാണാൻ വന്നു. സ്വാമിനാഥൻ എന്ന് സ്വയം അയാൾ എനിക്ക് പരിചയപ്പെടുത്തി ഇത് എന്റെ ഭാര്യ…..പറഞ്ഞു തീർക്കും മുൻപേ അവൾ എന്നെ കെട്ടിപ്പിടിച്ചു. ഭാനുപ്രിയ എന്റെ കൂട്ടുകാരി ആണ്. സ്ഥിതിഗതികൾ അറിയാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല. പെട്ടന്ന് പോവാൻ അവൾ തിടുക്കം കാണിച്ചു…….
രാത്രി ആവുന്നതിനു മുമ്പ് തന്നെ ഭാനു വീണ്ടും തിരിച്ചെത്തി. കയ്യിൽ രണ്ട് ബാഗും ഉണ്ടായിരുന്നു. ഒന്ന് എന്നെ ഏൽപ്പിച്ചു മറ്റേത് കൈയ്യിൽ പിടിച്ച് അവൾ എന്നോട് ചോദിച്ചു, എന്റെ റൂം ഏതാണെന്ന് വേഗം കാണിച്ചു താ….എനിക്ക് ഒന്ന് ഉറങ്ങണം നല്ല ഷീണം ഉണ്ട്…പണ്ട് ഹോസ്റ്റലിൽ റൂം ഷെയർ ചെയ്തിരുന്നത് ഞങ്ങൾ രണ്ടും ആണ്. കിടക്ക കണ്ടാൽ മതി പോത്ത് പോലെ കിടന്നുറങ്ങും പെണ്ണ്……
എന്നെ ഏൽപ്പിച്ച ആ ബാഗ് ഞാൻ തുറന്നു നോക്കി കാശ് ആയിരുന്നു നിറയെ. അല്ലെങ്കിലും കൊടുക്കാൻ മനസ്സുള്ളവർക്ക് എത്രയാണെന്ന് ഒന്നുമില്ലല്ലോ……..
പഴയപോലെ ജീവിതം സന്തോഷം ആകുന്നതുവരെ അവൾ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. UK യിലേക്ക് നേഴ്സ് ആയി പോയതും അവളുടെ നിർബന്ധം കൊണ്ടാണ്. രണ്ടുമൂന്നു വർഷങ്ങൾക്കുക്ക് ശേഷം നിനെയും കൂടെ കൊണ്ട് പോയി. ഇരുപത് വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നപ്പോൾ ആദ്യം അന്വേഷിച്ചതും ഭാനുവിനെ തന്നെ ആണ്. ഇടക്ക് എവിടെയോ വെച്ച് കോൺടാക്ട് നഷ്ടപ്പെട്ടു. തിരിഞ്ഞു പിടിച്ചു ചെന്നപ്പോ ബാക്കി വന്നത് പ്രിയ മോൾ ആണ്……
ഒരു ആക്സിഡന്റ് പെട്ട് അവർ എല്ലാം പോയപ്പോ പ്രിയ ബാക്കിയായി. അനാഥയായി സ്വത്തും പണവും കൈക്കലാക്കാൻ മത്സരിച്ച് വരുടെ കൂട്ടത്തിൽ ആർക്കും വേണ്ടാത്ത നിന്ന ഒരു പെൺകുട്ടി അവസാനം ഏതോ ഒരു അകന്ന ബന്ധുവിന്റെ അടുക്കളതിണ്ണയിൽ അവളും അഭയം പ്രാപിച്ചു
ഇന്ന് നമ്മുടെ കയ്യിൽ ഒരുപാട് സന്തോഷങ്ങൾ ഉണ്ട്. അതിലേക്ക് അവളെയും കൂട്ടണം എന്ന് എനിക്ക് തോന്നി. അതിന് നിന്റെ സമ്മതം എനിക്ക് വേണം. പലരും പലതും പറയും പക്ഷേ നീ അങ്ങനെ എന്തെങ്കിലും ചിന്തിച്ചാൽ എനിക്ക് മാത്രമല്ല ആ കുട്ടിയുടെയും ജീവിതത്തെ ബാധിക്കും അതാ……
ഞാൻ ജനിക്കും മുമ്പേ എന്നെ നന്നായി പഠിപ്പിക്കണം, ഡോക്ടറാകണം എന്നൊക്കെ സ്വപ്നം കണ്ട അമ്മ എനിക്കുണ്ട്. ആ അമ്മയുടെ സ്വപ്നങ്ങളേക്കാൾ വലുതല്ല മറ്റു ചിലരുടെ വാക്കുകൾ……..
അവൾ നിന്റെ ഭാഗ്യം ആയിരിക്കും നോക്കിക്കോ…അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു
ഞാനും അമ്മയും കൂടി പ്രിയയുടെ റൂമിൽ പോയി. അവൾ അവിടെ ഇല്ല….തിരഞ്ഞു തിരഞ്ഞു തിരച്ചിൽ അടുക്കളയിൽ എത്തി ആൾ അവിടെ ഉച്ചക്കുള്ള ഭക്ഷണം വെയ്ക്കുന്ന തിരക്കിൽ ആണ്…..
നീ എന്താ കുട്ടിയെ ഈ ചെയ്യുന്നത്……
എനിക്ക് ഇതൊക്കെയെ അറിയൂ….അവൾ അമ്മയോട് പറഞ്ഞു……
അമ്മ അവളെ കെട്ടിപിടിച്ചു……
എന്റെ അമ്മനെ അറിയും അല്ലെ….അവൾ അമ്മയോട് ചോദിച്ചു.
ഹുംമം..നന്നായി അറിയും……
അവരുടെ സ്നേഹം ഞാൻ അവരുടെ കണ്ണിൽ നിന്ന് തന്നെ കണ്ടു…….
അവൾ ഇപ്പോളും വിശ്വസിക്കുന്നുണ്ട്. ഈ ജീവിതം അവൾക്ക് ദാനമായി കിട്ടിയതാണെന്ന്. ദാനം കിട്ടിയത് ഞങ്ങൾക്ക് ആണെന്ന് ഞാനും അവളോട് പറഞ്ഞിട്ടില്ല……..
പലരും ഇന്നും കളിയാക്കും പലതും പറഞ്ഞ്. അവൾക്ക് പഠിപ്പില്ല, മോഡേൺ അല്ല ഒന്നിനും യോഗ്യതയില്ല എന്നൊക്കെ പറഞ്ഞു…ചിലതൊക്കെ ഇപ്പോളും അവളെ വിഷമിപ്പിക്കാറുമുണ്ട്. പക്ഷേ പുറത്ത് കാണിക്കാറില്ല. ന്നാലും എനിക്ക് അറിയാൻ കഴിയുന്നുണ്ട്…..
ഒരു പനി വരുമ്പോൾ ഉറക്കമുളച്ചു എന്റെ കൂടെ ഇരിക്കുന്ന, ഫ്ലൈറ്റ്ലോ ലിഫ്റ്റ്ലോ കയറുമ്പോൾ അല്ലെങ്കിൽ ഭയം തോന്നുമ്പോൾ കൈയിൽ മുറുക്കി പിടിക്കുന്ന ഇവൾ അല്ലാതെ മറ്റെന്തിനെ ആണ് ഞാൻ എന്റെ ഭാഗ്യം എന്ന് പറയേണ്ടത്. അവളുടെ ധൈര്യമായി തന്നെ എന്നും കൂടെ ഉണ്ടാവണം എന്ന ആഗ്രഹം ആണ് ഇന്നും എന്റെ കൃഷ്ണാ, അമ്മ പറയുന്ന പോലെ ഭാഗ്യം ആണ് എന്റെ ……..♥️
നമ്മൾ ചെയുന്ന സഹായങ്ങൾ നമ്മളെ തേടി തന്നെ തിരിച്ചുവരും. പക്ഷേ അതൊരു കണക്കായി കൊണ്ടു നടക്കരുത് എന്നുമാത്രം ♥️
Vidhun……