എഴുത്ത്: മഹാ ദേവൻ
=============
“രണ്ട് വർഷമായി പ്രണയിക്കുന്നവളെ രണ്ട് ദിവസമായി മറ്റൊരുത്തന്റെ ബൈക്കിന്റ പിന്നിൽ കാണാൻ തുടങ്ങിയപ്പോൾ ദേവന്റെ മനസ്സിൽ എന്തോ വല്ലാത്തൊരു വിഷമം ഉണ്ടായിരുന്നു.
അതിനേ കുറിച്ച് ചോദിക്കാൻ വിളിക്കുമ്പോൾ എല്ലാം മൊബൈൽ സ്വിച്ച്ഓഫ്.
ആ നിമിഷങ്ങൾ എല്ലാം വല്ലാത്തൊരു ആദിയായിരുന്നു. അവളുടെ പെട്ടന്നുള്ള മാറ്റം അംഗീകരിക്കാൻ കഴിയാതെ മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ആയിരുന്നു അപ്രതീക്ഷിതമായി അവൾ അവന്റെ ബൈക്കിൽ വന്നിറങ്ങിയത്. അതും അവന്റെ മുന്നിൽ തന്നെ.
പെട്ടന്നുള്ള ആ കാഴ്ചയിൽ രണ്ടു പേരും പകച്ചുകൊണ്ട് പരസ്പരം നോകുമ്പോൾ അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു “അവളുടെ നോട്ടത്തിലിപ്പോൾ പഴയ പ്രണയത്തിന്റ തിരയിളക്കം ഇല്ല ” എന്ന്..
“വേണി…ഇതാരാ…എന്താ നിന്നെ വിളിച്ചാൽ കിട്ടാത്തത്. എത്ര വട്ടം വിളിച്ചെന്ന് അറിയോ. അല്ലെങ്കിൽ ഒന്ന് കാണാത്തപ്പോൾ ഇങ്ങോട്ട് വിളിക്കുന്ന നീ ഇപ്പോൾ… “
അവൻ അവൾക്ക് മുന്നിൽ നിന്ന് വിഷമത്തോടെ ചോദിക്കുമ്പോൾ കൂടെ ഉള്ളവൻ അവളോട് ആരായുന്നുണ്ടായിരുന്നു “ആരാ വേണി ഇത് ” എന്ന്.
അവന്റെ ചോദ്യം കേട്ട് മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് അവൾ അവന് നേരെ തിരിഞ്ഞു. പിന്നെ ദേവനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു….
“സോറി അരുൺ. പരിചയപ്പെടുത്താൻ മറന്നു. ഇത് ദേവൻ. എന്റെ കൂടെ കമ്പനിയിൽ വർക്ക് ചെയ്യുന്ന സ്റ്റാഫ് ആണ്. ആളൊരു പാവാട്ടോ. പാവം ഒരു പട്ടര് “
അതും പറഞ്ഞവൾ ചിരിയോടെ ദേവനെ ഒന്ന് ഒളികണ്ണിട്ട് നോക്കുമ്പോൾ ദേവന്റെ ചുണ്ടിൽ ഒരു വിറങ്ങലിച്ച പുഞ്ചിരി ഉണ്ടായിരുന്നു.
“എത്ര പെട്ടന്നാണ് അവൾക്ക് ഞാൻ വെറും സ്റ്റാഫ് ആയത്. എത്ര പെട്ടന്നാണ് ദേവേട്ടൻ എന്ന വിളി വെറും പട്ടരെന്ന വിളിയിലേക്ക് മാറിയത്. പലരും പറഞ്ഞിട്ടുണ്ട്. പെണ്ണിന്റ മനസ്സിനെ മനസ്സിലാക്കാൻ വല്യ പാടാണ്. അതിപ്പൊഴാണ് ശരിക്കും മനസ്സിലായത് “
മനസ്സിൽ അങ്ങനെ ചിന്തിച്ചുകൊണ്ട് നിലക്കുമ്പോൾ ബൈക്കിൽ ഇരുന്ന് കൊണ്ട് തന്നെ അരുൺ ദേവനു നേരെ ഹസ്താനത്തിനായി കൈ നീട്ടികൊണ്ട് സ്വയം ഒന്ന് പരിചയപ്പെടുത്തി…
“ഹായ് ദേവൻ. ഞാൻ അരുൺ. പറഞ്ഞു വരുമ്പോൾ ഇവളുടെ ഭാവി ഭർത്താവാകാൻ സാധ്യത ഉണ്ട്. വീട്ടുകാരും ഇപ്പോൾ ഞങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഒരു നിശ്ചയത്തിന്റ കുറവ് കൂടിയേ ഉളളൂ. എന്തായാലും ഇയാളെ പരിചയപ്പെടാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷംട്ടോ “
ദേവൻ അരുൺ നീട്ടിയ കയ്യിൽ പിടിച്ചുകൊണ്ട് ഹായ് എന്ന് പറയുമ്പോൾ നോട്ടം മുഴുവൻ വേണിയിൽ ആയിരുന്നു.
ഇത്ര നാൾ പ്രണയം നടിച്ചുകൊണ്ട് തന്റെ കൂടെ നടന്നിട്ട് ഇപ്പോൾ മറ്റൊരുത്തനെ ഭാവി ഭർത്താവായി മുന്നിൽ കൊണ്ടിട്ടിട്ടും അവളുടെ മുഖത്ത് യാതൊരു ഭാവവും ഇല്ലാത്തത് ദേവനെ അത്ഭുതപ്പെടുത്തി.
പെണ്ണ് ഒരു സംഭവം തന്നെ ആണെന്ന് തോന്നിയ നിമിഷം. മനസ്സിൽ കൊണ്ട് നടന്ന എത്രയേറെ സ്വപ്‌നങ്ങൾ ആണ് മുന്നിൽ തകർന്നടിയുന്നത്.
അവൻ പതിയെ അവളിൽ നിന്നും കണ്ണെടുത്ത് അവനെ നോക്കി പുഞ്ചിരിച്ചു.
“എന്തായാലും എനിക്കും സന്തോഷംട്ടോ. വേണിയെ പോലെ ഒരു പെണ്ണിനെ കിട്ടിയ ഇയാൾ ഭാഗ്യവാൻ ആണ്. അത്ര നല്ല അടക്കവും ഒതുക്കവും ആണ്. ഓഫീസിൽ പോലും ആരുടേയും മുഖത്തു നോക്കില്ല . ” എന്നൊക്ക പറഞ്ഞുകൊണ്ട് ചിരിക്കുമ്പോൾ അരുൺ ഒന്ന് അവളെ നോക്കി പുഞ്ചിരിച്ചു.
അത് കണ്ടുകൊണ്ട് അവൾ തിരിച്ചും പുഞ്ചിരിക്കുമ്പോൾ ആ പുഞ്ചിരിക്ക് ഒരു തെളിച്ചം ഇല്ലായിരുന്നു. കിട്ടിയ അവസരത്തിൽ തന്നെ ചോടെ വെച്ച ദേവനെ ഒന്ന് രൂക്ഷമായി നോക്കിക്കോണ്ട് അരുണിനോട് “പോയാലോ അരുണേട്ടാ ” എന്ന് പറയുമ്പോൾ ദേവന്റെ മുഖത്തൊരു പുച്ഛം ഉണ്ടായിരുന്നു.
അവൾ പതിയെ പോകാൻ വേണ്ടി അവന്റെ ബൈക്കിന്റെ പിന്നിൽ കയറുമ്പോൾ ദേവൻ അരുണിനെ നോക്കി ഒന്നുകൂടി പറഞ്ഞു,
“പോകുമ്പോൾ സൂക്ഷിക്കണേ അരുൺ. റോഡിൽ നിറയെ കുഴിയാണ്. പിന്നിലിരിക്കിന്നത് പെണ്ണാണ്. നമ്മളുടെ ഒരു ശ്രദ്ധക്കുറവ് മതി ചിലപ്പോൾ അവർ വീഴാൻ. ചില പെണ്ണുങ്ങള് പൂച്ചയെ പോലാണ്. ഇങ്ങനെ വീണാലും നാല് കാലിൽ ആകും. പക്ഷേ, പിന്നീട് വിഷമിക്കാൻ മ്മളെ പോലെ ആണുങ്ങൾ മാത്രമാകും.
പിന്നെ ഒന്നുടെ…
ചില മിണ്ടാപൂച്ചകൾ ഉണ്ട്. ആരാന്റെ വീട്ടിലെ പാല് കണ്ട് കലത്തിൽ തലയിട്ട് പാല് കഴിയുമ്പോൾ കലം ഉടക്കുന്ന ജാതി വെളുത്ത പൂച്ചകൾ. അവരെ ശ്രദ്ധിക്കണം. വെളുത്തതാണെന്ന് കരുതി മടിയിൽ എടുത്തു വെച്ചാൽ ഉള്ളെതെല്ലാം വടിച്ചെടുത്തവൾ പോകും ഏതെങ്കിലും കാടൻപൂച്ചയുടെ കൂടെ.
പിന്നെ കൂടുതൽ ഒന്നും പറയാനില്ല..വിവാഹജീവിതത്തിന് എല്ലാവിധ ഭാവുകങ്ങളും. കൂടെ ഇയാളുടെ നമ്പർ തരികയാണെങ്കിൽ ഒരു വീഡിയോ അയച്ചു തരാം. നിങ്ങളുടെ ദാമ്പത്യത്തിന് മുതല്കൂട്ടാകുന്ന ഒരു വീഡിയോ.
വേറെ ഒന്നുമല്ലാട്ടോ. ആ വീഡിയോയിൽ കാര്യമായി ഒന്നുമില്ല പക്ഷേ ഒന്നുണ്ട്. “എന്നും പറഞ്ഞവൻ കയ്യിലെ ബാഗിൽ നിന്ന് ഒരു ആപ്പിൾ എടുത്ത് കടിച്ചുകൊണ്ട് ബാക്കി അവനു നേരെ നീട്ടി. അത് എന്താണെന്ന് മനസ്സിലാകാതെ അവനെ അരുൺ അവനേ തന്നെ നോക്കുമ്പോൾ ദേവൻ പുഞ്ചിരിയോടെ വേണിയെ ഒന്ന് നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു….
“ഒരു പുറം അണ്ണ ചപ്പിയാ മാമ്പഴം ആണെങ്കിലും മറുപുറത്തെ ഭംഗി കണ്ട് കൊത്താൻ വരുന്ന കാക്കകളുടെ ഒരു അവസ്ഥ . പാൽപ്പായസം പട്ടര് നക്കിയാലും മതി, പിന്നെ അത് എച്ചിൽ ആണ് “
അതും പറഞ്ഞവൻ മുന്നോട്ട് നടക്കുമ്പോൾ അരുൺ കാര്യമെന്തെന്ന് അറിയാതെ ആപ്പിളും പിടിച്ച് നിൽക്കുകയായിരുന്നു.
“ഈ പാതി കടിച്ച ആപ്പിളും അണ്ണയും കാക്കയും മാമ്പഴവും…സത്യത്തിൽ കവി ഉദ്ദേശിച്ചത് എന്താണ്…” എന്ന് ചിന്തിച്ചുകൊണ്ട് അവിടെ തന്നെ നിൽക്കുമ്പോൾ പിന്നിലിരിക്കുന്ന വേണി മനസ്സിൽ പ്രാര്ത്ഥിക്കുകയായിരുന്നു “ആ വീഡിയോ ഈ ടൂബ്‌ലൈറ്റ് കെട്ടിയോൻ കാണുരുതേ “എന്ന്….
✍️ദേവൻ
വെറുതെ തട്ടികൂട്ടിയതാണ്. അതിന്റ ഒരുപാട് കുറവുകൾ ഉണ്ട്. ?