വൈകി വന്ന വസന്തം – ഭാഗം 2, എഴുത്ത്: രമ്യ സജീവ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

നന്ദ തിരിഞ്ഞു ക്ലാസ്സിലേക്ക് നോക്കി. കുട്ടികളോട് ശബ്ദം ഉണ്ടാകാതിരിക്കാൻ ആവശ്യപ്പെട്ട് അവൾ ഓഫീസിലേക്ക് ചെന്നു. May come in sir, നന്ദ വാതിലിനടുത് ചെന്നു ചോദിച്ചു.

ആ….നന്ദന ടീച്ചർ കേറിവാ…എന്തോ കാര്യമായി നോക്കുന്നതിനിടയിൽ നിന്നും Hm അവളെ അകത്തേക്ക് വിളിച്ചു. ആ…നന്ദന അടുത്ത ആഴ്ച സ്കൂൾ പഠനോത്സവം നടക്കുന്നുണ്ട്. ആലുവ sndp സ്കൂളിൽ വച്ചാണ് നടക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്നു 10 കുട്ടികളാണ് പങ്കെടുക്കുന്നത്. Hm നോക്കികൊണ്ടിരിക്കുന്ന കാര്യത്തിൽ നിന്നു മുഖമുയർത്തി അവളെ നോക്കി പറഞ്ഞു. ടീച്ചറും വിജയൻ മാഷും കൂടി കുട്ടികളെ അവിടെ കൊണ്ടുപോകും. ഒരു  ദിവസത്തെ പരിപാടിയാണ് നടക്കുന്നത്…Hm പറഞ്ഞു നിർത്തി.

സർ ഞാൻ….ഞാൻ…നന്ദന  പറയാൻ വന്നതും…കുട്ടികളെ കൊണ്ടുപോകുക. വിജയൻ മാഷും കൂടെ ഉണ്ടാകുമലോ…വിജയൻ മാഷ് എല്ലാ കാര്യങ്ങളും നോക്കിക്കോളും. പിന്നെ അവിടെ കാര്യങ്ങൾ നോക്കാൻ വേറെ കുറെ പേരുണ്ടാകും. പിന്നെ കുട്ടികൾ ചെയ്യുന്ന വർക്കുകൾ അതിന്റെ ഡീറ്റൈൽ അവർ തന്നെ ജഡ്ജ്സിന്റെ  മുന്നിൽ അവതരിപ്പിച്ചോളും….അപ്പോൾ  പോകാൻ തയ്യാറല്ലേ  ടീച്ചറെ….?

ശരി, സർ ഞാൻ പോകാം…നന്ദന ചിരിച്ചുകൊണ്ട് പറഞ്ഞു. ആ എന്നാൽ  ക്ലാസ്സ്‌ കഴിഞ്ഞു വിജയൻ മാഷുമായി ഒന്നുകൂടി സംസാരിക്കാം, ടീച്ചർ ക്ലാസ്സിലേക്ക് പൊയ്ക്കോളൂ…അതും പറഞ്ഞു Hm അദ്ദേഹത്തിന്റെ ബാക്കി ജോലിയിലേക്  തിരിഞ്ഞു. ക്ലാസും, പിന്നീടുള്ള മീറ്റിങ്ങും കഴിഞ്ഞു അന്ന് വളരെ  താമസിച്ചാണ് നന്ദ സ്കൂളിൽ നിന്നു ഇറങ്ങിയത്.

വീട്ടിലേക് പോകും വഴി ആൽത്തറയിൽ വച്ച് അവൾ അച്ഛനെ കണ്ടു. അച്ഛാ….ചിരിച്ചുകൊണ്ട്  അവൾ അടുത്തേക്ക് ചെന്നു. അച്ഛൻ ഈ നേരത്ത് എവിടെ പോയി…? അവൾ ചോദിച്ചു.  ആഹാ…. മോള് എന്താ ഇത്ര  വൈകിയത്..?  നന്ദയെ കണ്ട  വാസുദേവൻ ചോദിച്ചു. നടക്കുന്നതിനിടയിൽ സ്കൂളിലേ കാര്യങ്ങൾല്ലാം അവൾ അച്ഛനോട് പറഞ്ഞു. നല്ല കാര്യമല്ലേ…ആ…നല്ല കാര്യമല്ലേ…മോള് പോയിക്കോ…

അല്ല അച്ഛൻ എവിടെ പോയിട്ടുവരിക…? അവൾ ആകാംഷയോടെ ചോദിച്ചു. ഞാൻ പാലക്കൽ വരെ പോയതാ. അച്ഛൻ പറഞ്ഞു. എന്താ…? ശ്രീനിലയത്…നന്ദ പെട്ടന്ന് നടത്തം നിർത്തി ചോദിച്ചു. മ്മ്…. ഒരു വിശേഷം ഉണ്ട്. അവളെ നോക്കി ചിരിച്ചുകൊണ്ട് വാസു പറഞ്ഞു. എന്താ അച്ഛാ…? നന്ദ അച്ഛന്റെ കയ്യിൽ പിടിച്ചുകൊണ്ട് ചെറുപുഞ്ചിരിയോടെ അച്ഛന്റെ മുഖത്തേക് നോക്കി.

ദേവകിടീച്ചറും മകനും നാട്ടിലേക്ക് തിരിച്ചു വരുന്നു. അച്ഛൻ  അവളെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. സത്യം…അവൾ  ചോദിച്ചു. മ്മ്…അച്ഛൻ ഒന്ന് മൂളി. ആകാംഷയും അതിനേക്കാൾ ഉപരി സന്തോഷവും അവളുടെ മുഖത്തു പ്രകടമായി. നന്ദയുടെ ചുണ്ടുകളിൽ സന്തോഷത്തിന്റെ ഒരായിരം ചിരി അപ്പോൾ തെളിഞ്ഞുവന്നു. പിന്നെ എന്തെക്കൊയോ സംസാരിച്ചുകൊണ്ട് അവർ നടന്നു.

ഗേറ്റ് കടന്നു ചെല്ലുമ്പോൾ ദേവു ഉമ്മറത്തിരിക്കുന്നത് അവര് കണ്ടു. രാത്രി  9മണികഴിഞ്ഞിട്ടും നന്ദയെ  മുറിക്കു പുറത്തു കാണാത്തതുകൊണ്ട് അച്ഛൻ അവളെ വിളിക്കാൻ ചെന്നു. നന്ദ മോളെ…..വാസു വാതിക്കൽ ചെന്നു അവളെ വിളിച്ചു. ആ…അച്ഛന് കഴിക്കാറായോ…? ദാ വരുന്നു. ദേവു എന്തെ…? അവളുടെ പഠിത്തം കഴിഞ്ഞോ..?  നീ ഇവിടെ ഇരിക്കുന്നതുകൊണ്ട് പഠിത്തം നിർത്തി  പുളിക്കാരി ടീവി ടെ മുന്നിലുണ്ട്. ആഹാ….ഇങ്ങനെ പോയാൽ അവൾ സപ്പ്ളി  എഴുതി മുടിയും. കുറച്ചു ഗൗരവത്തോടെ പറഞ്ഞ് നന്ദ മുറിയിൽ നിന്നും പുറത്തേക്ക്‌  വന്നു.

നാളെ ശ്രീനിലയത്തേക് പോകണം ഒരുമാസമായി അടച്ചുകിടക്കല്ലേ. എല്ലാം ഒന്നു തുത്തുവാരണം. കഴിക്കുന്നതിനിടയിൽ വാസു പറഞ്ഞു. എന്നാ അച്ഛാ അവർ  വരുന്നത്…നന്ദ ചോദിച്ചു. മിക്കവാറും ഈ ആഴ്ച്ച എത്തും എന്നാ വിളിച്ചപ്പോൾ പറഞ്ഞത്. നന്ദയുടെ മുഖത്തു ചെറു പുഞ്ചിരി വിടർന്നു. കഴിച്ചുകഴിഞ്ഞു എല്ലാം ഒതുക്കി വച്ച് നന്ദയും ദേവയും കിടക്കാൻ പോയി.

*************************

പിറ്റേന്ന് രാവിലേ പതിവുപോലെ പണികൾ എല്ലാം ഒതുക്കി നന്ദ സ്കൂളിലേക്ക് പോയി. കൃത്യസമയത്തുതന്നെ  അവൾ സ്കൂളിൽ എത്തി.  ലഞ്ച് ബ്രേക്ക്‌ ടൈമിൽ നന്ദ സ്റ്റാഫ്‌റൂമിൽ കുട്ടികളുടെ നോട്ട് ബുക്കുകൾ കറക്ഷൻ ചെയ്യുകയായിരുന്നു. നന്ദ ടീച്ചറെ ഈ വർക്ക്‌ എങ്ങനെയുണ്ട്. ഒന്ന് നോക്കിയേ….അതുംപറഞ്  വിജയൻ മാഷ് ഒരു വലിയ ചാർട്ടുമായി അവളുടെ അടുത്തേക്ക് വന്നു.

നന്നായിട്ടുണ്ട്  ഇത് നമുക്ക് കൊണ്ടുപോകാനാണോ സർ…അതു വാങ്ങി നോക്കികൊണ്ട് നന്ദ ചോദിച്ചു. മ്മ്….Hm നെ കാണിച്ചു. സർ പറഞ്ഞു… ഡെമോൺസ്‌ട്രേഷൻ കൊടുക്കണമെന്ന്…അതിനെന്താ ഞാൻ തയാറാക്കി കൊണ്ടുവരാം…നന്ദ ചിരിച്ചുകൊണ്ട് ആ വർക്ക്‌ സ്വയം ഏറ്റെടുത്തു.

**********************

പഠനോത്സവത്തിന്റെ  ഭാഗമായി നന്ദക്ക്‌ രണ്ടു മൂന്നു ദിവസമായി നല്ല തിരക്കായിരുന്നു. അങ്ങനെ ഓടിനടന്ന് കുട്ടികളെ കൊണ്ടുപോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും ചെയ്തു. നാളെയാണ്  പഠനോത്സവത്തിന് പോകുന്നത്.  കുട്ടികളോടെല്ലാം കൃത്യസമയത് എത്തണമെന്ന് പറഞ്ഞു Hm പറഞ്ഞു. പിറ്റേന്ന് നന്ദയും വിജയൻ മാഷും കുട്ടികളുമായി പഠനോത്സവം നടക്കുന്ന സ്കൂളിൽ കൃത്യസമയത്തു എത്തി. പല സ്കൂളിൽ നിന്നുമായി ധാരാളം കുട്ടികൾ അവിടെ എത്തിയിട്ടുണ്ടായിരുന്നു. എല്ലാ സ്കൂളിലെയും കുട്ടികളുടെ കഴിവുകൾ ഒന്നിന്ഒന്ന് മികച്ചതായിരുന്നു.

നന്ദനയും, വിജയൻ മാഷും എല്ലാം നോക്കി കണ്ടു. ഇതിന്റെ ഒരു ഭാഗമായി പങ്കെടുക്കാൻ  കഴിഞ്ഞതിൽ നന്ദയുടെ മനസ്സ് അതിയായി സന്തോഷിച്ചു. പരിപാടികളെല്ലാം കഴിഞ്ഞു അവർ തിരിച്ചു സ്കൂളിൽ എത്തിയപ്പോളേക്കും നേരം 7 മണി കഴിഞ്ഞിരുന്നു. കുട്ടികളെ അവരുടെ രക്ഷകർത്താക്കളെ ഏല്പിച്ചു. നന്ദയും വിജയൻ മാഷും തിരിച്ചു വീട്ടിലേക് പോകാൻ തയ്യാറായി. അപ്പോഴാണ് നന്ദ ഒറ്റക്ക്….

ടീച്ചറെ ഞാൻ വീട്ടിൽ ആക്കിത്തരാം…വിജയൻസാർ പറഞ്ഞു. വേണ്ട സർ, ഞാൻ ഒരു ഓട്ടോ വിളിച്ചുപൊക്കോളാം. സർ പൊയ്ക്കോളൂ. വീട്ടിൽ അമ്മ ഒറ്റക്കല്ലേ….നന്ദ പറഞ്ഞു.

എന്നാലും…നന്ദ….വിജയൻ സർ പറയാൻ വന്നതും, ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. നന്ദ മറുപടി പറഞ്ഞു. ഞാൻ ഓട്ടോ വല്ലതും ഉണ്ടോന്ന് നോക്കട്ടെ…അതും പറഞ്ഞവൾ റോഡിലേക്ക് ഇറങ്ങി. വിജയൻ സർ വണ്ടി സ്റ്റാർട്ടാക്കി വീട്ടിലേക് പോയി.

നന്ദ നേരത്തെ അച്ഛനെ വിളിച്ചുപറഞ്ഞ്ഞിരുന്നു വൈകും, ദേവുവിനെ ഒറ്റക്കാക്കി വരണ്ട എന്ന് പറഞ്ഞതുകൊണ്ട് വാസു  സ്കൂളിലേക്ക് പോയില്ല. മോളെ ദേവു…നീയൊന്ന് ചേച്ചിയെ വിളിച്ചേ…ഞാൻ പറഞ്ഞതാ കുട്ടികൊണ്ടുവരാമെന്ന്…സമ്മതിച്ചില്ല…അതാ… വാസു പുറത്തേക് നോക്കി  നിന്നുകൊണ്ട് പറഞ്ഞു. അച്ഛാ…ചേച്ചി  സ്കൂളിൽ എത്തി. ഒരു ഓട്ടോ വിളിച്ചു വരാമെന്ന് പറഞ്ഞു , ഇപ്പോൾ വിളിച്ചു. ദേവു പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് വന്നു.

ഇതേസമയം ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഒന്നും  കാണാത്തതുകൊണ്ട് നന്ദ കുറച്ചുനേരമായി അവിടെ നിൽക്കുകയാണ്. പെട്ടന്ന്   അവളുടെ അടുത്തേക്ക് ഒരു ബൈക്ക് വന്നു നിന്നു…

തുടരും