“അച്ഛനിനി എന്തൊക്കെ പറഞ്ഞാലും ഞാനി വിവാഹത്തിന് സമ്മതിക്കില്ല…നന്ദു തീർത്തു പറഞ്ഞു…
“നിന്റെ സമ്മതം നോക്കിയിട്ടല്ല നിനക്ക് ജന്മം തന്നതും വളർത്തിയതും….അത്പോലെ നിന്നെ കെട്ടിച്ചു വിടുന്ന കാര്യത്തിലും എനിക്ക് നിന്റെ സമ്മതം വേണ്ട…. ദാസിന്റെ കോപം അയാളുടെ വാക്കുകളിൽ തെളിഞ്ഞു നിന്നു..
“എന്റെ കല്യാണത്തിന് എന്റെ അനുവാദം വേണ്ടെന്ന് പറയുന്നത് എന്ത് ന്യായമാണ്…. ഇത്തവണ അവളുടെ സ്വരം ഉയർന്നു…
അതിന്റെ ഫലമെന്നോണം അയാളുടെ കൈ അവളുടെ കരണത് ശക്തിയായി പതിച്ചു…
ഒന്ന് വേച്ചു പോയെങ്കിലും അവൾ സ്വയം ബാലൻസ് ചെയ്ത് നിന്നു…
ഇതെല്ലാം കണ്ടുകൊണ്ട് നിന്ന അമല ഓടി അവൾടടുത്തെക്ക് വരവേ അയാളത് കൈകൾ കൊണ്ട് തടഞ്ഞു..അവർ നിശ്ചലയാക്കപ്പെട്ടത് പോലെ തറഞ്ഞു നിന്നു…
“ഇ തറവാട്ടിൽ പെണ്ണുങ്ങൾ ആണുങ്ങൾക്ക് നേരെ ശബ്ദം ഉയർത്തിയിട്ടില്ല ഇനി ഉയർത്താനും പാടില്ല… പിന്നെ നാളെ നിന്നെ ഒരു കൂട്ടര് കാണാൻ വരുന്നുണ്ട്.. കഴിഞ്ഞപ്രവിശ്യങ്ങളെ പോലെ ഇതും മുടക്കാനാണ് ഉദ്ദേശമെങ്കിൽ കൊന്ന് കുഴിച്ചു മൂഡും ഞാൻ…എന്റെ സ്വഭാവം നിനക്കറിയില്ല.. നിന്റമ്മയോട് ചോദിച്ചാൽ മതി അവള് വിശദമായി പറഞ്ഞു തരും…
അയാൾ അമലയെ നോക്കിയതും അവർ മുഖം കുനിച്ചു..
വാതിൽ ശക്തിയായി വലിച്ചു തുറന്നയാൾ പുറത്തേക്ക് പോയി..
വാതിലിന് അപ്പുറം എല്ലാം കേട്ട് കൊണ്ട് നിൽക്കുന്ന തന്റെ ബന്ധുക്കളെ കാണവേ അവൾക് ദേഷ്യം തോന്നി…
അവൾ വാതിൽ ശക്തിയായി വലിച്ചടച്ചു…
“മോളെ… അമലയായിരുന്നു…
“അമ്മയിനി ഒന്നും പറയണ്ട… എന്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ ഞാനിതും മുടക്കിയിരിക്കും…
“മോളെ അങ്ങനൊന്നും ചെയ്യരുത്… ദാസേട്ടനെ കുറിച് മോൾക്ക് അറിയാഞ്ഞിട്ടാണ്..
നന്ദു പുച്ഛത്തോടെ ചിരിച്ചു
“ഇതിൽ കൂടുതൽ ഞാനിനി എന്തറിയാനാണ്..പഠിക്കുവാനുള്ള പുസ്തകങ്ങൾ ആഗ്രഹിച്ച ഇ പ്രായത്തിൽ അയാൾ എനിക്ക് നേരെ വെച് നീട്ടിയത് നാട്ടിലുള്ള ചെറുപ്പക്കാരുടെ ചിത്രങ്ങളലായിരുന്നു… നിന്റെ കല്യാണം…കല്യാണം കല്യാണം 18വയസ്സ് തികഞ്ഞ അന്ന് മുതൽ തുടങ്ങിയതാണ് ഞാനിത് കേൾക്കാൻ… എന്ത്കൊണ്ടാ അയാളെന്നെ മനസിലാകാത്തത്… കല്യാണമാണോ ഒരു പെണ്ണിന്റ ജീവിതത്തിൽ പ്രാധാന്യം..ചെറുപ്പം മുതൽ എന്നെ ഒരു കൂട്ടിലടച്ച കിളിയെ പോലെ വളർത്തിയപ്പോൾ അയാളെന്ത് നേടി…സത്യത്തിൽ നന്ദിനി ദാസ് എന്ന പേരല്ലാതെ സ്വന്തമായി എനിക്കെന്തെങ്കിലും ഐഡന്റിറ്റി ഉണ്ടോ അമ്മെ…
അമല മകളെ നോക്കി…
വരണ്ട കണ്ണുകൾ… അവയിൽ ജീവിതത്തെ പ്രതീക്ഷയേക്കാളേറെ അച്ഛനോടുള്ള ദേഷ്യമാണ് നിറഞ്ഞു നില്കുന്നത്..
അവള് പറയുന്നത് മുഴുവൻ സത്യമാണ്…
പക്ഷെ താൻ നിസ്സഹയായാണ്…. സ്വന്തം മകൾക്ക് വേണ്ടി പോലും അഭിപ്രായം പറയുവാനായി ശബ്‌ദമുയർത്തുവാനുള്ള അവകാശം തനിക്കില്ല….
തനിക്കെന്നല്ല ഇ കുടുംബത്തിലേക്ക് വന്നു കയറുന്നവർക്കും എന്തിനേറെ പറയുന്നു ഇ വീട്ടിൽ ജനിച്ചു വളർന്നസ്ത്രീകൾക്ക് പോലുമില്ല
നിസ്സഹായയായി തന്റെ മുന്നിൽ നിന്നും പിന്തിരിയുന്ന അമ്മയെ നോക്കവേ അവൾക്കും ഉള്ളിലെ ആത്മവിശ്വാസങ്ങൾക്ക് മങ്ങലേറ്റത് പോലെ തോന്നി
കഴിഞ്ഞപ്രാവശ്യം വന്ന ആ മരങ്ങോടനാണ് എല്ലാത്തിനും കാരണം താൻ അയാളോട് പറഞ്ഞതൊക്കെ ആ തെണ്ടി വിശദമായി ഇവിടെ വന്ന് എല്ലാവരോടും വിളമ്പി…
തന്നെ ട്രാപ്പിലാക്കി തെണ്ടി മുങ്ങി…
അതുവരെ കാരണം പോലും വീട്ടുകാര് പറയാതെ എത്ര കല്യാണാലോചന താൻ മുടക്കി…എന്തിന് മുറച്ചെറുക്കൻ കളിച്ചു വന്ന ആ കൊരങ്ങൻ ശരണിനെ കൊണ്ട് വരെ തന്നെ വേണ്ടെന്ന് പറയിപ്പിച്ചു.
ഇനിയിപ്പോ സംസാരത്തിലല്ല പ്രവർത്തിയിലെ കാര്യമുള്ളൂ…
നന്ദു ആലോചനയുടെ കട്ടിലിലേക്ക് ചാഞ്ഞു
പിറ്റേന്ന് രാവിലെ തന്നെ ആ തറവാട്ട് മുറ്റത് പെണ്ണ്കാണാനുള്ള കൂട്ടരെത്തുബോൾ നന്ദു കല്യാണം മുടുക്കുന്നതിനുള്ള തന്റെ അവസാനമിനുക്കു പണിയിലായിരുന്നു
തുടരട്ടെ…
ആദ്യമായി ഒരു കുഞ്ഞു പരീക്ഷണം അത്രേയുള്ളൂ…. തെറ്റുകൾ ഉണ്ടേൽ പറയണേ….