നിന്നരികിൽ ~ ഭാഗം 02, എഴുത്ത് : രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഇത്‌ എന്റെ മകൻ സിദ്ധാർഥ് നാരായണൻ….കോളേജ് ലെക്ച്ചറാണ്…ഇതെന്റെ ഭാര്യ യശോദ…ഇത്‌ എന്റെ സഹോദരിയുടെ മകനാണ് ജിത്തു. നാരായണൻ എല്ലാവരെയും പരിചയപെടുത്തുന്നതിന് ഇടയിലാണ് നന്ദു അങ്ങോട്ടേക്ക് വന്നത്.

ട്രെയുമായി മുൻവശത്തേക്ക് വന്ന നന്ദുവിന്റെ മുഖത്തേക്ക് സിദ്ധു നോക്കി. നാണിച്ചെന്ന പോലെ തല താഴ്ത്തി നില്കുന്നു…തന്റെ നേർക്ക് നീട്ടിയ കപ്പിലേക്ക് കൈവയ്ക്കവേ ചൂട് താങ്ങാനാവാതെ അവന്റെ കൈതട്ടിയത് താഴെ വീണു…അവനുടനെ ചാടിയെഴുന്നേറ്റു. സോറി ഞാൻ പെട്ടെന്ന്…എടുത്തപ്പോൾ…അവന്റെ കണ്ണുകൾ അവളുമായി ഇടഞ്ഞു.

അത് സാരമില്ല…മോൻ ഇരുന്നോളു…നന്ദുവിന്റെ വല്യച്ഛൻ മാധവൻ അവനോട് പറഞ്ഞു. കറുത്ത നിറമുള്ള കപ്പ്‌ ചിന്നിച്ചിതറി താഴെ കിടക്കവെയാണ് അവനത് ശ്രെധിച്ചത്…തനിക്കു തന്നത് മാത്രമാണ് ഈ നിറം ബാക്കിയെല്ലാം വെളുത്തസുന്ദരകുട്ടന്മാരാണ്…അപ്പോ മനഃപൂർവും ചൂട് പിടിപ്പിച്ചു തന്നതാണ്. എന്നാലും നന്ദുവിന്റെ മുഖത്തെ ഭാവവ്യത്യാസഇല്ലായ്‌മ അവനെ കൺഫ്യൂഷൻ ആക്കി.

“ഇതെന്റെ മകൾ നന്ദിനി….ഞങ്ങളുടെയൊക്കെ നന്ദുട്ടി….ദാസ് അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. “എന്തൊരു സ്നേഹമുള്ള അച്ഛൻ….” നന്ദു കുറ്റി”യുടെ ഭാഗ്യം…നന്ദുവിന് അരികിലായി നിന്ന ശ്രെദ്ധ ചിരികടിച്ചു പിടിച്ചു കൊണ്ട് പതിയെ പറഞ്ഞു.

ശ്രെദ്ധ നന്ദുവിന്റെ ചെറിയച്ഛന്റെ മകളാണ്….പ്രായം കൊണ്ട് അവളെക്കാൾ മൂത്തതാണെങ്കിലും ഇരുവരും ഒരു മനസും ഒരു മെയുമാണ് ജാതകപ്രശ്നങ്ങൾക്കിടയിൽ അവളുടെ കല്യാണം മുടങ്ങി കിടക്കുന്നത് കൊണ്ട് അവൾക്കൊരു ആശ്വാസമുണ്ട്…നന്ദു ചിരിയോടെ തലതാഴ്ത്തി….

അവളുടെ മനസിലേക്ക് കഴിഞ്ഞു പോയ കാര്യങ്ങൾ തെളിഞ്ഞു വന്നു…”മോള് ഏതുവരെ പഠിച്ചു…” യശോദ അത് ചോദിക്കവേ ദാസിന്റെ മുഖം മങ്ങി…

“പ്ലസ് ടു വരെ….കഷ്ടിച്ച് പാസ്സായി…അത്ര തന്നെ…താല്പര്യം ഇല്ലെങ്കിൽ പോകേണ്ടെന്ന് ഞാനും പറഞ്ഞു…” ദാസ് ഒരു ഒഴുക്കൻ മട്ടിൽ പറയുന്നത് കേട്ട് നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു. അത് മറയ്ക്കാൻ എന്നോണം അവളകത്തേക്ക് പോയി… ശ്രെദ്ധയും അവൾക്ക് പിറകിൽ പോയി.

“ഇനി ചെറുക്കനും പെണ്ണിനും തമ്മിൽ എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിലാവട്ടെ…അല്ലെ….നാരായണൻ പറയുന്നത് കേട്ട് ദാസും സഹോദരങ്ങളും പരസ്പരം നോക്കി…”ആവാം…വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ മാധവൻ പറഞ്ഞു. “അവള് മുകളിൽ ഉണ്ടാവും മോൻ ചെന്നോളു…” അമല അവനോടു പറഞ്ഞു.

സിദ്ധാർഥ് മുകളിലേക്ക് ചെല്ലവേ അവിടെ ശ്രെദ്ധ നിൽപ്പുണ്ടായിരുന്നു. “നന്ദുവിനെ അനേഷിച്ചാണോ….” അവൻ അതേയെന്ന അർത്ഥത്തിൽ തലയാട്ടി. “അവൾ താഴേക്ക് പോയല്ലോ…” അവൻ താഴേക്കിറങ്ങി എങ്ങോട്ടെന്നറിയാതെ നില്കവേയാണ് പിറകിലാരോ തോണ്ടിയത്. നോക്കുമ്പോൾ ഒരു കൊച് പെൺകുട്ടി…ഒറാരേഴു വയസ്സ് കാണും…കൂടെ അതെ പ്രായം തോന്നിക്കുന്ന ഒരു കുഞ് ഗ്യാങ്.

“നന്ദുചേച്ചിയെ നോക്കുവാനോ….ചേച്ചി ദേ അങ്ങോട്ട് പോയി…” അവൾ എതിർദിശയിലേക്ക് ചൂണ്ടി പറഞ്ഞു. എന്നാലവളവിടെ ഉണ്ടായിരുന്നില്ല….കുട്ടിപ്പട്ടാളം അവനെ ആ വീട്‌ മുഴുവൻ ഇട്ട് ചുറ്റിച്ചു. ബാക്കിയെല്ലാവരും മുൻവശത് ചർച്ചയിലായിരുന്നതിനാൽ അവരാരും ഒന്നുമറിഞ്ഞില്ല…സിദ്ധു നടന്നു തളർന്നു കൈവരിയിൽ ചാരി നിന്നു.

“അല്ല ഇവിടെ നില്കുവാനോ….സോറി കേട്ടോ അവൾ മുകളില് തന്നെ ഉണ്ടായിരുന്നു…പൊയ്ക്കോളൂ…ശ്രെദ്ധ പറയുന്നത് കേട്ട് അവൻ ദയനീയമായി അവളെ നോക്കി പിന്നെ ആ പടികളിലേക്കും…ശ്രെദ്ധ അടക്കി പിടിച്ച ചിരിയോടെ അവൻ പോകുന്നത് നോക്കി നിന്നു. അതുകൂടി നടന്നു കയറവെ അവൻ ശെരിക്കും തളർന്നിരുന്നു…

“ചേട്ടൻ ഇവിടെ നില്കുവാനോ വാ….” നന്ദു അവനെ മുറിയിലേക്ക് ക്ഷണിച്ചു…”ചേട്ടൻ ക്ഷീണിച്ചല്ലോ ഇതിലിരിക്ക്….”

അവള് ചൂണ്ടിയ കസേരയിലേക്ക് ഇരുന്നതും അത് ഒടിഞ്ഞു താഴെ വീണതും ഒരുമിച്ചായിരുന്നു. എന്റമ്മേ…..അവൻ നടുവിന് കൈകുത്തി ഇരുന്നു പോയി.

“അയ്യോ എന്തെങ്കിലും പറ്റിയോ….?” അവളവനെ കട്ടിലിലേക്ക് പിടിച്ചിരുത്തി…മുറിയിലേക്ക് അലസമായി കണ്ണോടിക്കവേയാണ് മേശക്കരികിലെ ചങ്ങല അവൻ കണ്ടത്. “ഇതെന്താ ഇവിടെ….? മേശക്കരികിൽ കിടക്കുന്ന ചങ്ങലയെ ചൂണ്ടിയവൻ ചോദിച്ചു.

“അതെന്റെ കൊലുസാനേട്ടാ…അവൾ മഗ്ഗിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർന്നു എടുത്തു അവന് നേരെ നീട്ടി കൊണ്ട് പറഞ്ഞു.

കൊലുസോ…….??

ദൈവമെ ഇത്‌ ഏതോ കിളി പാറിപോയതാനെന്നു തോന്നുന്നു…”വട്ടാണല്ലേ…?” കിലുക്കത്തിലെ മോഹൻലാലിനെ പോലെ അവൻ ചോദിക്കുന്നത് കണ്ട് ചിരി വന്നെങ്കിലും അവളത് അടക്കി പിടിച്ചു.

“ആണൊ…എല്ലാവരും പറയും അതെന്താ ഏട്ടാ… സാധനം.”

ദൈവമെ….സിദ്ധു…എസ്‌കേപ്പ്….അവനവിടുന്നു എഴുനേൽക്കാൻ തുനിന്നതും അവളവനെ അവിടെ പിടിച്ചിരുത്തി….

അങ്ങനങ് പോയല്ലോ….അവളുടെ സ്വരം മാറിയത് അവനറിഞ്ഞു….ഇത്‌ കുടിച്ചിട്ട് പോയാൽ മതി….അവൾ കടുപ്പിച്ചു പറഞ്ഞു.

ദേവിയെ പണിയായി…ഇതിലിനി വല്ല വിഷവും കലർത്തിയിട്ടുണ്ടോ ആവോ….കുടിക്കാൻ…അവനത് വാങ്ങി ഒറ്റ ഇറുക്കിന് കുടിച്ചു തീർത്തു….ഗുഡ് ബോയ്….അവൾ ചിരിയോടെ പറഞ്ഞു….

ഇനി നമുക്ക് കുറച്ച് കാറ്റ് കൊള്ളാം…അവൾ അടുത്തിരുന്ന ടേബിൾ ഫാൻ ഓൺ ചെയ്തതും അവന്റെ മേലാകമാനം പൊടിയായി…അവനത് തൂത്തു കളയവേ അവന് ചൊറിച്ചിൽ അനുവഭവപ്പെട്ടു…

ചൊറിയുനുണ്ടോ….ചേട്ടന്…അവൻ ദയനീയമായി തലയാട്ടി…

സാരില്ല കേട്ടോ…വെളുക്കാൻ വേണ്ടിയുള്ള നയിക്കരണപൊടിയ….

എന്റമ്മേ….ബ്രേക്ക്‌ പോയ വണ്ടി മാതിരി പാഞ്ഞോടുന്ന സിദ്ധുവിനെ കണ്ട് അവൾക്ക് ചിരിയടക്കാനായില്ല…

(തുടരട്ടെ)….

കഴിഞ്ഞ പ്രവിശ്യത്തെ സപ്പോർട്ട് ന് ഒരുപാട് നന്ദിയുണ്ട്…