നിരഞ്ജന ~ ഭാഗം 1 , എഴുത്ത്: സന്തോഷ് രാജൻ

(NB: ആദ്യ ശ്രമം ആണ് കുറെ മിസ്റ്റേക്ക് ഉണ്ടാവാം ക്ഷമിക്കുക)

നല്ല നനുത്ത കാറ്റു വീശി നിന്ന ഒരു രാത്രി ചുമ്മാ ഒരു കട്ടനും പിടിച്ചു ഉമ്മറപടിയിൽ ഇരുക്കുകയാണ് കണ്ണൻ. പെട്ടന്ന് ഫോൺ ring ചെയ്തു. “ഡാ നീ ഒന്ന് എന്നെ റെയിൽവേസ്റ്റേഷനിൽ ആക്കി തായോ ആ പരട്ട സർ എന്റെ ലീവ് extension cancel ചെയ്തു “

കണ്ണന്റെ കൂട്ടുകാരൻ കിച്ചു ആണ്. “ഡാ തൃശൂർ പോണോ അതോ കല്ലേറ്റുംകര മതിയോ? “കണ്ണൻ ചോദിച്ചു “എവടെ ആയാലും മതി.”

മഴ പെയ്യാൻ ഉള്ള സാധ്യത മുന്നിൽ കണ്ട് കണ്ണൻ ജാക്കറ്റ് ഇട്ട് ഇറങ്ങി. കിച്ചുവിനെ പിക്ക് ചെയ്ത് നേരെ വിട്ടു, ഇരിഞ്ഞാലക്കുട മുതൽ കല്ലേറ്റുംകര വരെ വണ്ടി ഓടിക്കാൻ നല്ല സുഖം ആണ്. തിരക്ക് കുറവ്, ഇടക് പാടത്തിന്റെ അടുത്ത് കൂടി ഉള്ള പോക്ക് തണുത്ത കാലാവസ്ഥ ആണേൽ പറയേണ്ട…

കിച്ചുവിനെ വണ്ടി കേറ്റി വിട്ടു കണ്ണൻ തിരിച്ചു ഇറങ്ങാൻ ഒരുങ്ങി. പൊതുവെ തിരക്ക് കുറഞ്ഞ ഒരു സ്റ്റേഷൻ ആണ് കല്ലേറ്റുംകര. രാത്രി ഒക്കെ വിജനമായ platform…അതുകൊണ്ട് തന്നെ ഓപ്പോസിറ്റ് പ്ലാറ്റഫോമിൽ തനിച്ചു നിക്കുന്ന പെൺകുട്ടിയെ അവൻ ശ്രെദ്ധിച്ചു.

പേടിച് ആണ് നിൽപ്പ്. രാത്രി അതും 1:30 ആവാറായി…ഒറ്റക്, കൂടാതെ നല്ല ഇരുട്ടും…ഒരു നിമിഷം അവളും കണ്ണനെ നോക്കി. ദോഷം പറയരുതല്ലോ നല്ല സുന്ദരി കുട്ടി…കണ്ണൻ മനസിൽ വിചാരിച്ചു. ഒരിക്കൽ കൂടി കണ്ണൻ അവളെ തിരിഞ്ഞു നോക്കി, “ഒറ്റക് ആക്കി പോകല്ലേ എന്നാണോ അതോ…ഈ ഞരമ്പൻ എന്താ എന്നെ ഇങ്ങനെ നോക്കുനെ എന്നാണോ” അവളുടെ കണ്ണുകളിൽ എന്ന് കണ്ണന് മനസിലായില്ല. എന്തേലും ആവട്ടെ എന്ന് വിചാരിച് കണ്ണൻ ബൈക്ക് എടുത്തു തിരിച്ചു.

പെട്ടന്ന് ഒരു വണ്ടി നിറയെ കുറെ കച്ചറ പിള്ളേർ സ്റ്റേഷൻനിലെക്ക് പോകുന്നത് കണ്ടു. അടിച്ചു കിണ്ടി ആണെന്ന് മാത്രം അല്ല, നല്ല രീതിയിൽ മരുന്ന് അടിച്ച പിള്ളേർ ആണെന്ന് മനസിലായി. അവർ ആ കുട്ട്യേ കണ്ടാലോ…എന്തെങ്കിലും രീതിയിൽ ഉപദ്രവിചാലോ…കണ്ണന് ഒരു വേവലാതി. പെട്ടന്ന് തന്നെ വണ്ടി തിരിച്ചു.

താൻ വിചാരിച്ചു പോലെ തന്നെ അവന്മാർ അവളെ കണ്ടതും മേൽ പാലത്തിലൂടെ അവളെ ലക്ഷ്യം ആക്കി പോകുന്നുണ്ട്. അവരുടെ പിന്നാലെ കണ്ണനും നടന്നു. അവരെ കണ്ട പാടെ ആ കുട്ടി നിന്ന് വിറക്കാൻ തുടങ്ങി. അവർ ചെന്ന് അവളുടെ അടുത്ത് നിന്ന് അർത്ഥം വെച്ച പാട്ടും മറ്റും പാടി തുടങ്ങി. കണ്ണൻ അപ്പോഴേക്കും പാലത്തിന്റെ മുകളിലൂടെ ഇതും കണ്ട് അവരെ ലക്ഷ്യം ആക്കി നടക്കുന്നു.

കണ്ണനും നെഞ്ച് ഇടിക്കുന്നുണ്ട്. വെല്യ ശരീരം ഒക്കെ ഉണ്ടേലും ഒരുത്തൻ ഒന്ന് ഉറക്കെ എന്താടാ എന്ന് ചോദിചാൽ തന്നെ പേടിക്കുന്ന ഞാൻ, ഈ കുട്ട്യേ ഇവന്മാരുടെ ഇടയിൽ നിന്ന് എങ്ങനെ രക്ഷിക്കാൻ…കൃഷ്ണ കാത്തോളണേ…കണ്ണൻ അവരുടെ അടുത്ത് എത്തി പെട്ടന്ന് ആ കുട്ടിയുടെ കണ്ണിൽ അവനെ കണ്ടതും ഒരു ആശ്വാസം.

കണ്ണൻ ആണേൽ മുഖത്തു നരസിംഹംത്തിലെ ലാലേട്ടന്റെ പോലത്തെ കലിപ് ലൂക്കും ഉള്ളിൽ മേരികുണ്ട്ഒരു കുഞ്ഞാടിലെ ദിലീപിന്റെ ധൈര്യവും…പെട്ടന്ന് കണ്ണന് ഒരു idea…അവൻ ആ കുട്ട്യേ നോക്കി.

“ഡീ നിന്നെ എന്തോരം നോക്കി ഇവിടെ നിക്കർന്നോ, നിന്നെ വിളിച്ചിട്ടും കിട്ടുന്നില്ലാലോ” എന്നും പറഞു അവളുടെ നേരെ നടന്നു. സംഭവം എന്താണെന്നു മനസിലാവാതെ അവൾ വാ പൊളിച്ചു നിന്നും കണ്ണൻ നേരെ ചെന്ന് അവളുടെ ബാഗും എടുത്തു വാ പോകാം എന്നും പറഞ്ഞു അവളുടെ കയും പിടിച്ചു നടന്നു. ഒപ്പം അവന്മാരെ തറപ്പിച്ചു ഒന്ന് നോക്കി. ഒന്നും മിണ്ടാതെ അവന്മാര്…

അന്തം വിട്ട് കൊണ്ട് അവളും കണ്ണൻ കൂടെ യാന്ത്രികമായി നടന്നു. അവന്മാരുടെ നോട്ടം തീരുന്നില്ല എന്ന് മനസിലാക്കിയ കണ്ണൻ നേരെ അവളെ ബൈക്കിൽ കേറ്റി സ്റ്റേഷന് പുറത്തെക് ഇറങ്ങി…

തുടരും…