നിരഞ്ജന ~ ഭാഗം 3 , എഴുത്ത്: സന്തോഷ് രാജൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കിളി പോയി നിന്ന കണ്ണന് സ്കൂളിൽ നിന്നും കാൾ വന്നു. H M ആണ്.

“കണ്ണൻ മാഷേ…ഇന്നത്തെ കാര്യം മാഷ് നോക്കിക്കോളൂലെ “

“ആ.. മാഷേ… “

കാൾ കട്ട്‌ ആക്കി കണ്ണൻ അകത്തു ചെന്നു ഒരു jug വെള്ളം കുടിച്ചു. നേരത്തെ താൻ എറ്റ ഡ്യൂട്ടി ആണ് ഇന്നത്തെ എക്സാം, “കോപ്പ് ഇനി അത് മുടക്കാൻ പറ്റില്ലാലോ”കണ്ണൻ സ്കൂളിലേക്ക് ചെല്ലാൻ റെഡി ആയി.

അകത്തെ ഹാളിൽ ജഗ പോക മേളം…കണ്ണൻ ഒരു വിധം നിരഞ്ജനയെ വിളിച്ചു റൂമിൽ നിർത്തി എന്നിട്ട് പറഞ്ഞു. “എടൊ താൻ ഇപ്പോ കാര്യങ്ങൾ ഒന്നും പറയണ്ട അവർ എന്താണോ കരുതിയത് അത് തന്നെ വിചാരിചോട്ടെ “

നിരഞ്ജന : എന്ന് വെച്ചാൽ…(ഞെട്ടി കൊണ്ട് അവൾ ചോദിച്ചു

കണ്ണൻ : എടൊ തന്റെ ബോധം ഒക്കെ പോയോ…കുറച്ചു കഴിഞ്ഞു ആ മാങ്ങാണ്ടി മോറൻ വരുൺ പറഞ്ഞ policeകാരൻ വരും. അപ്പോ ഇതുപോലെ തന്നെ കാര്യങ്ങൾ പോയാലെ ശെരി ആകു…

നിരഞ്ജന : ആ…

കണ്ണൻ : കാ…എടി നിന്നക് പറഞ്ഞത് ഒക്കെ മനസിലായിലെ….

നിരഞ്ജന : ഉം…

കണ്ണൻ : ഓഹ് എന്നെ പ്രാന്ത് ആക്കല്ലേ, എന്തേലും വായ തുറന്നു പറ.

നിരഞ്ജന : police വരുമ്പോൾ ഞാൻ ഐഡി കാണിക്കാം.

കണ്ണൻ : ഹ പിന്നെ ഇവടെ ഉള്ളവർ എന്തേലും ഒക്കെ ചോദിച്ചാലോ…?

നിരഞ്ജന : എന്ത്…?

കണ്ണൻ : നമ്മൾ എങ്ങനെ പരിജയം ആയി എന്നൊക്കെ?

നിരഞ്ജന : അത് റെയിൽവേ സ്റ്റേഷനിൽ….

കണ്ണൻ : ഒഹ്ഹ്ഹ്ഹ്….നശിപ്പിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്റെ അമ്മൂമ്മേടെ പതിനാറു….ഇതൊക്കെ ആരേലും വിശ്വസിക്കുന്നു തോന്നണുണ്ടോ കൊച്ചേ…

നിരഞ്ജന : ഞാൻ പിന്നെ എന്താ പറയാ…

കണ്ണൻ : എടി എന്തേലും വിശ്വസിക്കാൻ പറ്റുന്ന ലവ് story പറ. ഇനി അതും ഞാൻ പറഞ്ഞു തരണോ…

നിരഞ്ജന : അവർ വിശ്വസിക്കുമോ…?

കണ്ണൻ : അത് താൻ പേടിക്കേണ്ട. എന്റെ അച്ഛൻ അടക്കം കംപ്ലീറ്റ് പൊട്ടന്മാർ ആണ് വീട്ടിൽ… നീ എന്ത് പറഞ്ഞാലും വിശ്വസിക്കും.

നിരഞ്ജന: എന്നിക് ഇയാളുടെ അത്ര കഴിവ് ഒന്നും ഇല്ല കള്ളം പറയാൻ…(മുഖം ഒന്ന് താഴ്ത്തി ഒരു ചെറു ചിരിയോടെ, കണ്ണനെ ഒന്ന് ആക്കി കൊണ്ട് അവൾ പറഞ്ഞു )

കണ്ണൻ : ആഹാ കൊള്ളാലോ…ചാവാൻ പോയ ആൾക്ക് തമാശ ഒകെ അറിയാലോ…എന്ത് കോപ്പായാലും ശെരി ഞാൻ വൈകുന്നേരം എത്തുന്ന വരെ പിടിച്ചു നിക്കണം ബാക്കി ഞാൻ ശെരി ആകാം.

നിരഞ്ജന ഒന്ന് മൂളി…കണ്ണൻ ഒരുങ്ങി മുടി ചീകി ബാഗും എടുത്തു പിന്നിലെ വാതിൽ വഴി ഓടി വണ്ടി എടുത്തു പോയി. ( പിന്നെ അല്ല പെണ്ണിനെ വിളിച്ചു വീട്ടിൽ കേറ്റി അന്ന് തന്നെ ജോലിക് പോകാം വീട്ടുകാർ വിടുമോ ) കണ്ണൻ പോകുന്നത് നോക്കി അവൾ നിന്നു. ഇത്ര നേരം അടുത്ത് നിന്ന ആള് പോയത് കൊണ്ടോ എന്തോ അവൾക്ക് ഒരു വിഷമം തോന്നി. അപ്പോഴേക്കും മാളു വന്നു.

“എട്ടൻ പോയോ?” “മ്മം “.

മാളു : ആ മരങ്ങോടൻ അങ്ങനെ ആണ്, ഹാ ചേച്ചി വാ വീടൊക്കെ കാണാം…

മാളു നിരഞ്ജനയെ വീടും പരിസരവും ഒക്കെ നടത്തി കാണിച്ചു. പഴയ ഒരു തറവാട്…പൂക്കളും, വള്ളി ചെടികളും ഓകേ ആയി നല്ല ഒരു പൂന്തോട്ടം നാല്കെട്ടാണ് വീട്. വീടിനു പിന്നിൽ തട്ട് തട്ട് ആയി ആണ് ഭൂമി. അത് ചെന്നു എത്തുന്നത് കണ്ണ് എത്താത്ത ദൂരം ഉള്ള പാടവരമ്പിൽ…പഴയ തറവാട് ആയതു കൊണ്ട് തന്നെ കുളവും അതിലേക്ക് ആനയിക്കുന്ന കല്ല് പടവുകളും…പിന്നെ കുറെ മരങ്ങളും ഓകേ ആയി അലിഞ്ഞു ചേരാൻ തോന്നുന്ന ഒരു ഇടം…മാളു എല്ലാം നിരഞ്ജനയെ കാണിച്ചു കൊടുത്ത് എത്തിയപ്പോഴേക്കും അമ്മ പായസം വെപ്പും കഴിഞ്ഞു.

നാട്ടിലെ കുഞ്ഞു സെലിബ്രിറ്റി ആയ കണ്ണൻ, ഒരു പെണ്ണിനെ വിളിച്ചു കൊണ്ട് വന്നു എന്ന വാർത്ത നല്ല പോലെ പടർന്നു. അയല്പക്കത്തെ ആളുകൾ, പിന്നെ കണ്ണൻന്റെ മാമൻമാരും അമ്മായിമാരും ഒക്കെ പറന്ന് എത്തി വീട്ടിൽ…ഒരു ഇത്തിരി കലിപ് ആയിരുന്നു ബന്ധുക്കൾ എല്ലാം…കണ്ണനോട് ഉള്ള വാത്സല്യം കൂടുതൽ ആയോണ്ട് തന്നെ അവന്റെ ഈ ചെയ്ത്ത് എല്ലാരേം വിഷമത്തിൽ ആക്കി. എന്നാൽ നിരഞ്ജനയെ കണ്ടതും എല്ലാരും അലിഞ്ഞു ഇല്ലാതെ ആയി.

“ഈ കുട്ടിയെ കണ്ട് അവൻ പ്രേമിച്ചതിൽ ഞാൻ ഒരു തെറ്റും പറയില്ല അവനെ…” മൂത്ത അമ്മാവന്റെ ഈ കമന്റ് കൂടി വന്നപാടെ എല്ലാം ശുഭം. എല്ലാരും ഊണൊക്കെ കഴിഞ്ഞ് ഇരുന്നപ്പോൾ ആണ്, “എല്ലാ കുട്ട്യേ നിങ്ങൾ എങ്ങനെയാ പരിചയം ആയതും അടുത്തതും ” അമ്മായിടെ ആ ചോദ്യം കേട്ട് നിരഞ്ജന ഒന്ന് പരുങ്ങി..എല്ലാവരും അവളുടെ മറുപടിക്ക് ആയി കാത്തു നിന്ന …അതായത് അവരുടെ കള്ള കണ്ണന്റെ ലവ് സ്റ്റോറി കേൾക്കാൻ ആയി ഒരുമിച്ച് ഇരുന്ന് കാതോർത്തു.

===========================

അവസാനത്തെ ആൻസർ ഷീറ്റും വാങ്ങി സ്റ്റാഫ്‌ റൂമിൽ വെച്ച് ലോക്ക് ആക്കി കണ്ണൻ സ്കൂളിൽ നിന്ന് ഇറങ്ങി. വണ്ടി എടുത്തു വീട്ടിലേക്ക് ഉള്ള വഴി കുറഞ്ഞു വരും തോറും നെഞ്ചിടിപ്പു കൂടി വന്നു. അവസാനം അവൻ വീട്ടിലേക് പോകുന്നതിന് പകരം ക്ലബ്ബിലേക്ക് വണ്ടി എടുത്തു. പരിജയം ഉള്ള മുഖങ്ങൾ കണ്ട് തുടങ്ങിയപ്പോൾ എല്ലാവർക്കും ഒരു ആക്കിയ ചിരി വരുന്നുണ്ട്. “ഹാ അപ്പോ സംഭവം ലീക്ക് ആയെന്ന് ഉറപ്പ്”. നേരെ ക്ലബ്ബിൽ ചെന്നു അജിത്ചേട്ടനോട് കാര്യം പറയാം അല്ലേൽ പ്രാന്ത് ആകും. കണ്ണൻ വണ്ട് സ്പീഡ് കൂട്ടി.

ക്ലബ്ബിൽ എത്തിയതും ദാ എല്ലാരും പാടത്തു കളിക്കാൻ പോയിരിക്കുന്നു. നേരെ പാടത്തിക്ക് ചെന്നു. കണ്ണനെ കണ്ടതും എല്ലാരും സൈലന്റ്…എന്നിട്ട് പെട്ടന്ന് ഒരു പൊട്ടിചിരി. പിന്നീട് അവിടെ കളിയാക്കൽ മയം. “എന്തൊക്കെ ആയിരുന്നു അവന്റെ ഡയലോഗ്…എന്റെ ജീവിതത്തിൽ പെണ്ണില്ല തേങ്ങ മാങ്ങ…” “നമ്മടെ നാട്ടിലെ ഭീഷ്മർ പെണ്ണ് കെട്ടി എന്ന് കേട്ടല്ലോ…” അങ്ങനെ കൂട്ടുകാർ എല്ലാം കണ്ണനെ വളഞ്ഞിട്ടു കൊന്നു. എല്ലാം കൂടി ആയി വട്ടായി കണ്ണൻ എഴുനേറ്റ് പോവാൻ നേരം.

“ഡാ കണ്ണാ കല്യാണമോ നടന്നില്ല. നാളെ രണ്ട് കുപ്പി വാങ്ങാൻ ഉള്ള ഫണ്ട്‌ സെറ്റ് ആക്കി വെച്ചോ…” കൂട്ടത്തിലെ ടാങ്കർ ചങ്ക് പറഞ്ഞത് കൂടി ആയപ്പോൾ കണ്ണൻ കിടന്ന് അലറി. “എടാ…. മൈ#*%* പുന്നാര മക്കളെ എന്നിക് പറയാൻ ഉള്ളത് ആദ്യം മുതൽ ഒന്ന് കേക്കണ്ട തെണ്ടികളേ…” കണ്ണൻ അലറി മുറിച്ചു പറഞ്ഞു. നടന്നത് എല്ലാം കണ്ണൻ അവരോട് പറഞ്ഞു. (കാര്യം കേട്ട അവർ പിന്നേം കൂട്ട ചിരി ) അവസാനം അവർ കണ്ണനെ ആശ്വാസപിച്ചു പറഞ്ഞു. “എല്ലാം ശെരി ആക്കാം അളിയാ നാളെ ആവട്ടെ, നീ ഇപ്പ വീട്ടിലെക്ക് ചെല്ല് ” കൂട്ടുകാർ പറഞ്ഞ കേട്ട് കണ്ണൻ വണ്ടി എടുക്കാൻ നടന്നു. പിന്നിൽ നിന്ന് സുധി പറഞ്ഞു…”അളിയാ പറയാൻ മറന്നു, ഹാപ്പി ഫസ്റ്റ് നൈറ്റ്. കണ്ട്രോൾ പോകാതെ നോക്കണേ…” കലി കേറിയ കണ്ണൻ കൈയിൽ കിട്ടിയ മടൽ എടുത്തു അവന്റ തലക്ക് എറിഞ്ഞു വീട്ടിലേക് പോയി. ഗ്രൗണ്ട് മൊത്തം ചിരിയോട് ചിരി…

കണ്ണൻ വീട്ടിൽ എത്തിയപ്പോൾ വീട്ടിൽ നിറഞ്ഞ നിക്കുന്ന ബന്ധുക്കൾ. നിരഞ്ജന പറഞ്ഞത് എന്താണ് എന്നൊക്കെ അറിയാത കാരണം കണ്ണൻ ഒരു വിധം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി. പക്ഷെ ആ ബഹളത്തിനു ഇടയിലും അവൻ അറിയാതെ അവന്റ കണ്ണുകൾ അവളെ തേടി കൊണ്ടേ ഇരുന്നു. മിന്നായം പോലെ അടുക്കളയിൽ അവളെ ഒന്ന് കണ്ടതും കണ്ണൻ അങ്ങോട്ട് ചെന്നു. നോക്കുമ്പോൾ 27 വര്ഷം ആയി താൻ അറിയുന്ന തന്റെ ചേച്ചിമാർ അവനോട് സംസാരിക്കുന്നത്തിലും close ആയി നിരഞ്ജനയോട് സംസാരിക്കുന്നു…തിരിച്ചു അവളും…അതെ പോലെ അന്യായ ചിരിയും കളിയും…എല്ലാരും കൂടി നല്ല പാചകത്തിൽ ആണ്…

പെട്ടന്ന് തന്നെ കണ്ണനെ അമ്മ ചെവിക്കു പിടിച്ചു വലിച്ചു. അമ്മ : മതി നോക്കി വെള്ളം ഇറക്കിയത്. നിന്റെ സ്വന്തം അല്ല ഇനി…എപ്പഴാ എങ്ങനെ എന്ന് വെച്ചാൽ കാണാലോ…നീ ഇപ്പോ തത്കാലം അച്ഛന്റേം അമ്മാവൻമാരുടെ അടുത്തേക് ചെല്ല്…

കണ്ണൻ : ആ അവിടെ എന്താ കാര്യം…?

അമ്മ : നിന്റെ കല്യാണ കാര്യം…

കണ്ണൻ : എന്തുട്ട്…

കണ്ണൻ അതും കേട്ടതും അച്ഛൻന്റെ അടുത്തേക് ഓടി.

വെല്യ അമ്മാവൻ : ആ കണ്ണാ എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ഇപ്പോഴത്തെ പിള്ളേർ അല്ലെ കാലം മാറിയത് ഞങ്ങളും മനസിലാക്കുന്നു. നിന്റെ ജീവിതം നിന്റെ തീരുമാനം. എന്തായാലും ഞങ്ങടെ കടമ ഞങ്ങൾ ചെയ്യും…

കണ്ണൻ : എന്തൊക്കയാ നിങ്ങൾ ഈ പറയണേ !!!!

അച്ഛൻ : ഒക്കെ ഞാൻ പറയാം, നിന്റെ കല്യാണം ചടങ്ങ് പ്രകാരം നടത്തണം.

കണ്ണൻ : ആ പഷ്ട്….

അച്ഛൻ : ഒരു പഷ്ട്ടും ഇല്ല. താലി കെട്ടൽ അമ്പലത്തിൽ അടുത്ത ബന്ധുക്കൾ മാത്രം മതി. പക്ഷെ റിസപ്ഷൻ നമ്മൾ എല്ലാരേം കൂട്ടി നടത്തണം.

കണ്ണൻ : അച്ഛൻ എന്തൊക്കെയാ ഈ പറയണേ നിങ്ങൾക് ഒക്കെ പ്രാന്ത ആണ്. ഞാൻ പറയുന്നത് ആദ്യം കേൾക്കു…

അച്ഛൻ : നീ ആദ്യം ഞാൻ പറയണ കേൾക്ക്…മുഹൂർത്തം കുറിച്ച് കിട്ടി കഴിഞ്ഞു മറ്റന്നാൾ രാവിലെ ആണ്. ആൾക്കാരെ കാണിക്കാൻ ആയാലും ആ ചടങ്ങ് നടത്തണം. School മാഷ് ആയ നീ എന്തായാലും രജിസ്റ്റർ ചെയ്യാതെ ആ കുട്ട്യേ കൊണ്ട് വരില്ലലോ അത് കൊണ്ട് ആ ടെൻഷൻ ഇല്ല. പിന്നെ റിസപ്ഷൻ അതും അന്ന് തന്നെ…എല്ലാ ബന്ധുക്കളെയും വിളിച്ചു പറഞ്ഞു കഴിഞ്ഞു.

കുഞ്ഞമ്മവൻ : പോരാത്തതിന് നമ്മടെ fb യിലെ ഫാമിലി ഗ്രൂപ്പിലും ഇട്ടിട്ടുണ്ട്.

അച്ഛൻ : മാത്രമല്ല കാറ്ററിംഗ്, ഓഡിറ്റോറിയം, എന്തിന് ഗാനമേള വരെ fix ആക്കി. ഇനി നിന്റെ കിഴങ്ങൻ കൂട്ടുകാരെ മാത്രം വിളിച്ചാൽ മതി…

കണ്ണൻ : അയ്യോ…..കുറച്ചു നേരം കൊണ്ട് ഇവിടെ എന്താ നടന്നേ…

അച്ഛൻ : ഒന്നും ഇല്ല മോനെ. നിന്റെ അച്ഛന്റെ ബുദ്ധിപരമായ നീക്കം കണ്ടിട്ട് നിന്നക് എന്ത് തോന്നുന്നു…

കണ്ണൻ കിളി മൊത്തം പോയി നിന്നു…

കണ്ണൻ : ആയോ എന്റെ തല കറങ്ങുന്നു…

അച്ഛൻ : എന്താ മോനെ… എന്താ പറ്റിയെ…?

കണ്ണൻ : ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാനാ….

ഓളം വെട്ടിയ പോലെ കണ്ണൻ റൂമിലെക്ക് നടന്നു. കൂട്ടത്തിൽ ” ഡി മാളു കുറച്ചു വെള്ളം റൂമിൽക്ക് കൊണ്ട് വായോ…. ” ഹയോ…എന്റെ ജീവിതം നായ നക്കിയ അവസ്ഥ ആകുമല്ലോ ദൈവമെ ആത്മഗതം പറഞ്ഞു കട്ടിലിൽ ഇരുന്ന് കണ്ണൻ വെള്ളത്തിനായി വിളിച്ചു കൂവി, “ഡീ മാളു… “പക്ഷെ വിളി തീരും മുന്നേ കുടിക്കാൻ ഉള്ള വെള്ളം എത്തി. അത് കണ്ട് കണ്ണൻ കണ്ണ് തിരുമി. കാരണം വന്നത് വെള്ളം അല്ല പാലാണ്. അതും സെറ്റ് സാരി ഒക്കെ ഉടുത്ത് കൊണ്ട് വന്നത് നിരഞ്ജന…

തുടരും…