നിരഞ്ജന ~ ഭാഗം 4 , എഴുത്ത്: സന്തോഷ് രാജൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

സെറ്റ് സാരീ, പാല്….ദൈവമെ… ഇതിപ്പോ എന്നിക് പ്രാന്ത് ആയതാണോ? ഇവൾ ഇനി നാണം കുണുങ്ങി, കാലിന്റെ വിരൽ കൊണ്ട് ആഫ്രിക്കയുടെ ഭൂപടം കൂടി വരച്ചാൽ തൃപ്തി ആയി (കണ്ണൻ ആത്മഗതം പറഞ്ഞു )പാല് ഗ്ലാസ്‌ ടേബിളിൽ വെച്ച് നിരഞ്ജന അവനെ നോക്കി.

കണ്ണൻ : എന്തൊക്കെയാണ് ഇവിടെ നടന്നത്….?

നിരഞ്ജന : കൊറേ ഉണ്ട്, Police കാരൻ ഒന്നും വന്നില്ല. പക്ഷെ…

കണ്ണൻ : പക്ഷെ…

നിരഞ്ജന : എല്ലാരും കൂടി നമ്മൾ എങ്ങനെ പരിജയം ആയത് എന്നൊക്കെ ചോതിച്ചു.

കണ്ണൻ : എന്നിട്ട്?

നിരഞ്ജന : ഇയാൾ അല്ലെ പറഞ്ഞെ എന്നോട് തന്നെ എന്തേലും പറഞ്ഞോളാൻ…

കണ്ണൻ :ഉം…

നിരഞ്ജനാ : ഞാൻ നല്ല സുഗിപിച്ചു ഒരു സ്റ്റോറി പറഞ്ഞു.

കണ്ണൻ : എന്താ, പറഞ്ഞെ…?

നിരഞ്ജന : ഇയാൾ സ്കൂൾ മാഷ് ആണെന്ന് അല്ലെ പറഞ്ഞെ, അതുകൊണ്ട് ഞാൻ പറഞ്ഞു നമ്മൾ എക്സാം പേപ്പർ valuation ക്യാമ്പിൽ വെച്ച് പരിജയം ആയതാണ് എന്ന്…

കണ്ണൻ :ആഹാ കൊള്ളാലോ നല്ല വാസന ഉണ്ട് കള്ളം പറയാൻ…

നിരഞ്ജന: ഒന്നും ഇല്ലേലും ഇയാളുടെ ഭാര്യ ആയി അഭിനയിക്കുബോ ഇത്ര എങ്കിലും വേണ്ടേ..

കണ്ണൻ : താൻ ആള് കൊള്ളാലോ…മിണ്ടാപൂച്ച mind ഒക്കെ മാറി തലയിൽ കേറി മുടി വെട്ടുന്ന ഐറ്റം ആകും എന്ന് തോന്നുന്നല്ലോ…അവൾ ഒന്ന് ചിരിച്ചു…

നിരഞ്ജന : ഞാൻ ജീവിതത്തിൽ ഇന്നാണ് മാഷേ മനസ് നിറഞ്ഞു ചിരിച്ചത്, ഒന്ന് സന്തോഷിച്ചത്. എന്തിന് ആദ്യം ആയി എല്ലാരുടേം കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചത്. അല്ലെങ്കിൽ അടുക്കളയുടെ വാതിൽ പടിയിൽ ആണ് എന്റെ ഊണ്…മാഷോക്കെ ഭാഗ്യവാൻ ആണ് സ്നേഹിക്കാൻ, എന്തിനു വേണേലും ഓടി എത്താൻ ആളുകൾ…നല്ല ചേച്ചിമാർ, അച്ഛൻ, അമ്മ, ഒരു കുറുമ്പി അനിയത്തി കുട്ടി…അങ്ങനെ എല്ലാവരും…ഇല്ലാത്തവർക്ക് മാത്രേ അതിന്റ നോവ് അറിയൂ…

കണ്ണൻ : എന്താ….ഡയലോഗ്…തനിക് സീരിയലിന്റെ ഡയലോഗ് എഴുത്ത് ആർന്നോ പണി..ഹി ഹി ഹി….

അതി ഗംഭീരമായ ഒരു തമാശ അടിച്ച ആവേശത്തിൽ കണ്ണൻ ചിരിച്ചു. പക്ഷെ ഒരു…കണ്ണീർ നനവ് ആണ് ചിരിക്കു പകരം അവളുടെ മുഖത്തു നിറഞ്ഞത് അത് കണ്ട കണ്ണൻ…”Sry ഡോ…ഞാൻ ചുമ്മാ അല്ലേലും ഞാൻ ഒരു പൊട്ടനാ…താൻ കണ്ണ് തുടക്ക്…” കണ്ണൊക്കെ തുടച് അവൾ കട്ടിലിൽ ഇരുന്നു.

കണ്ണൻ : നമ്മൾ ആകെ പെട്ടഡോ…അച്ഛൻ നമ്മടെ കല്യാണം നടത്താൻ ഒരുക്കങ്ങൾ ചെയ്തു.

നിരഞ്ജന : അറിഞ്ഞു, എല്ലാം അമ്മ പറഞ്ഞു.

കണ്ണൻ : ഇത്തിരി ദിവസം ഗ്യാപ് ഉണ്ടാർന്നു എങ്കിൽ ഞാൻ മുടക്കിയേനെ…ഇത് മറ്റന്നാൾ ആയോണ്ട്…

നിരഞ്ജന : ഞാൻ പറഞ്ഞോളാം എല്ലാം അവരോട്…എന്നെ സഹായിച്ചു ഇയാക്ക് കഷ്ടത്തിൽ ആകേണ്ട…

കണ്ണൻ : ഓഹ് അത് വേണ്ട…പ്രശ്നം ആണ്. എല്ലാരേം വിളിച്ചു പറഞ്ഞു അച്ഛൻ…കൂടാതെ തന്നെയും വല്ലാതെ ബോദിച്ചു ഇനി…കല്യാണം നടക്കില്ല, എന്നൊക്കെ പറഞ്ഞാൽ…പുള്ളി നാട്ടുകാരുടെയും ബന്ധുക്കളുടെയും അടുത്ത് നാണം കെടും…ഒരു bypass കഴിഞ്ഞ ആള് പുള്ളി ചെലപ്പോ…വേണ്ട…ഇത്രേം അഭിനയിചില്ലേ…കല്യാണം എന്ന നാടകം കൂടി നടക്കട്ടെ. അല്ലാതെ ഇപ്പോ നമ്മൾ പിടിച്ചാൽ നിക്കുന്നിടത്ത് അല്ല കാര്യങ്ങൾ.

നിരഞ്ജന : എന്നാലും…കല്യാണം എന്നൊക്കെ പറയുമ്പോ…

കണ്ണൻ : അയ്യോ പേടിക്കണ്ട…ഭർത്താവ് ആയി ഒന്നും ഞാൻ പെരുമാറില്ല. തന്റെ ദേഹത്തു പോലും ഞാൻ തൊടില്ല…Just ഒരു നാടകം കളി. എന്തായാലും നനഞ്ഞു. ഇനി കുളിയും അലക്കും, ഒക്കെ കഴിഞ്ഞ് കുളവും കലക്കി മീനും പിടിച്ചു കേറാം…

നിരഞ്ജന കണ്ണന്റെ വർത്താനം കേട്ട് ചിരിച്ചു. ചിരിക്കുന്ന അവളുട മുഖം കണ്ണന്റെ മനസിൽ പതിഞ്ഞു. “നല്ല ചിരി ഉത്സവത്തിന്റെ വെടികെട്ടിന് മുകളിൽ ചെന്നു അമ്മിട്ട് പൊട്ടി വിരിയുന്ന പോലെ…നല്ല രസം ഉള്ള ചിരി…” കണ്ണൻ മനസിൽ ആണ് പറഞ്ഞത് പക്ഷെ അവൻ അറിയാതെ അ ഡയലോഗ് പുറത്തേക് വന്നു. കണ്ണൻ നാക്ക് കടിച്ചു, അയ്യടാ എന്ന് ആയി. ഇതൊക്ക കണ്ട നിരഞ്ജന പൊട്ടി ചിരി ആയി…നാണവും, ചളിപ്പും ഓകേ വന്ന കണ്ണൻ വിഷയം മാറ്റാൻ നോക്കി.

കണ്ണൻ : അല്ല ഇന്ന് എന്റെ ആദ്യതെ first നൈറ്റ്‌ അല്ലെ….ഇതും പറഞ്ഞു അവൻ കട്ടിലിൽ ചാടി കിടന്നു. നിരഞ്ജന ഒന്ന് confused ആയി.

കണ്ണൻ : പേടികേണ്ട മോളെ…ഞാൻ അത്ര കാരൻ നഹി ഹേ..ഞാൻ താഴെ കിടന്നോളാം. നീ ഇവിടെ കിടന്നോ…

നിരഞ്ജന : അത് വേണ്ട ഞാൻ താഴെ കിടന്നോളാം.

കണ്ണൻ : എയ് അത് മോശം അല്ലെ. എന്റെ വീട്ടിൽ വന്ന ഒരു ഗസ്റ്റ്നെ നിലത്തു കെടത്തുന്നത്, അതും…വലതുകാലു വെച്ച്, വിളക്കും പിടിച്ചു കേറി വന്ന ഒരാളെ…

“ഓ അത്ര പരിഗണന ഓക്കേ വേണോ… മാഷേ ഞാൻ താഴെ കിടന്നോളാം…” കണ്ണൻ അതൊന്നും കേൾക്കാത്ത ഭാവത്തിൽ ബെഡ്ഷീറ്റ് എടുത്തു നിലത്തു വിരിച് ഒരു തലയിണയും എടുത്തു കിടന്നു. കണ്ണൻ :അപ്പോ good നൈറ്റ്‌…നിരഞ്ജന മൗനം ആയി നിന്ന് അവനെ നോക്കി.

കണ്ണൻ : ഹൈ എന്ത് പെണ്ണാ ഇത് ഒരു good നൈറ്റ്‌ തിരിച് പറടോ…ഗുഡ് ആയ നൈറ്റ്‌ അല്ലേലും നമ്മടെ first നൈറ്റ്‌ അല്ലെ…അവൾ ചിരിച്ചു കൊണ്ട് good നൈറ്റ്‌ പറഞ്ഞ് കിടന്നു.

അവൾ കിടന്നു കൊണ്ട് ഓരോന്നായി ആലോചിച്ചു.

*കണ്ണൻ* ആ പേര് തനിക്ക് ഇപ്പോ ദൈവതിന്നു തുല്യം ആണ്. എന്തൊക്കെ അയാൾ തനിക്കായി ചെയ്തു. എന്തു മാത്രം പ്രശ്നങ്ങൾ…എല്ലാം അയ്യാൾ ഒരു ചിരിയോടെയും തമാശ പറഞ്ഞും നേരിടുന്നു. വല്ലാത്ത ഒരു മനുഷ്യൻ…ഒരു രാത്രി മൊത്തം കൂടെ ഉണ്ടായിട്ടും മോശം ആയി ഒരു നോട്ടം പോലും ഉണ്ടായില്ല. ഇപ്പോൾ പോലും സ്വന്തം വീട്ടിൽ സ്വന്തം റൂമിൽ…ഒരു പരിജയം ഇല്ലാത്ത എന്നിക് വേണ്ടി നിലത്തു തണുപ്പത്ത് കിടക്കുന്നു. എല്ലാം കൊണ്ടും, ഒരു നല്ല മനുഷ്യൻ…ഹ…ഇയാൾ ഒക്കെ കെട്ടാൻ പോകുന്ന പെണ്ണാണ് ഭാഗ്യവതി…അല്ല അത് ഞാൻ അല്ലെ…അവൾ മനസിൽ മന്ത്രിച്ചു. ഓഹ് അത് ഒരു അഡ്ജസ്റ്റ്മെന്റ് കല്യാണം. പക്ഷെ എന്തായാലും ഇങ്ങേർ ശരിക്കും പെണ്ണ് കെട്ടുമല്ലോ…ആരായാലും ഇഷ്ടപെട്ടു പോകും. കാണാൻ ആയാലും പെരുമാറ്റം ആയാലും….അല്ല നീ എന്തിനാ നിരഞ്ജനെ ഇതൊക്കെ പറയുന്നേ…? അവൾ അവളോട് തന്നെ ചോദിച്ചു. മര്യാദക് വരുന്ന പോലെ എന്തോ അത് അനുസരിച്ചു ജീവിക്കുക അതെ തനിക് പറഞ്ഞിട്ടുള്ളൂ…അവൾ ചിന്തകൾ വെടിഞ്ഞു ഉറങ്ങാൻ കിടന്നു.

=============================

മുഖത്തു നനവ് തട്ടിയപോൾ ആണ് കണ്ണൻ എഴുനേറ്റത്. നോക്കുമ്പോൾ താൻ കിടക്കുന്നതിന്റെ അടുത്തുള്ള കണ്ണാടിയിൽ നോക്കി ചന്ദനം തൊടുന്ന നിരഞ്ജനയെ കണ്ണൻ കണ്ടത്. “രാവിലെ തന്നെ ഇവൾ കുളിച്ചോ…കണ്ണൻന് അത്ഭുതം തോന്നി. മാളു ഒക്കെ ഡെയിലി കുളിച്ചാൽ പറയാം കുളിച്ചുന്ന് ” (കിടന്ന കിടപ്പിൽ അവൻ കാണുന്നത് നീണ്ട മുടി ടവൽ വെച്ച് കെട്ടാൻ പോകുന്ന നിരഞ്ജനയെ ആണ് ) മുടി ഒതുക്കി അവൾ കെട്ടി. ഈറൻ മുടിയിലെ വെള്ളം എല്ലാം കണ്ണന്റെ മുഖത്ത് ആയി. അത് അവളും തിരിചറിഞ്ഞു.

നീരഞ്ജന : ആയോ, സോറി….ഞാൻ ഉറക്കം കളഞ്ഞുല്ലേ…

കുളിച് ചന്ദനകുറി അണിഞ്ഞു, തലയിൽ തോർത്തു മുണ്ടും കെട്ടിയ അവളെ കണ്ട് കണ്ണൻ ഒന്ന് freeze ആയി. പെട്ടന്ന് ബോധം വന്ന അവൻ “ഓ സാരമില്ല…” എന്ന് പറഞ്ഞു കിടന്നു. നിരഞ്ജന അടുക്കളയിലേക്ക് ചെന്നു.

അമ്മ : ആഹാ മോൾ എന്നീറ്റോ…

നിരഞ്ജന : ആഹാ നേരത്തെ എന്നീട്ടു ശീലം ആണ് അമ്മേ…

അമ്മ : കുളി ഒക്കെ കഴിഞ്ഞ് സുന്ദരി ആയല്ലോ…എന്തായാലും കണ്ണ് തട്ടേണ്ട എന്റെ മോളെ എന്നും പറഞു അമ്മ കൈ കൊണ്ട് മുഖം ഒന്ന് ഉഴിഞ്ഞു വിരലുകൾ പൊട്ടിച്ചു.

അമ്മ : മോൾ ഈ ചായ അച്ഛന് കൊണ്ട് കൊടുക്ക്. ചായയും ആയി നിരഞ്ജന ചെന്നപ്പോൾ അച്ഛൻ “ആഹ് അടുക്കള ഭരണം എറ്റു എടുത്തോ “

നിരഞ്ജന : എയ് ഞാൻ supplier മാത്രം, ഇത് അമ്മ ഉണ്ടാക്കിയതാ…പറഞ്ഞു നിൽക്കേ കണ്ണൻ എഴുനേറ്റ് വന്നു. ചായ കപ്പും വാങി തിരിഞ്ഞു നടന്ന നിരഞ്ജനയും കണ്ണനും നേരെ കണ്ടപോൾ ഒരു പുഞ്ചിരി പാസ്സ് ആക്കി.

കണ്ണൻ ആകെ… ഒരു ഓളം വെട്ട് ആണ് അവളെ കാണുമ്പോൾ ഒക്കെ…ഇപ്പോ മതിമറന്ന് നോക്കാൻ തോന്നുന്നു. ശെടാ എന്നിക് എന്താ പറ്റിയെ…കണ്ണൻ അവനോട് തന്നെ ചോദിച്ചു. ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചപോൾ കൂടിയും ഒളികണ്ണ് ഇട്ട് അവളെ കണ്ണൻ നോക്കി കൊണ്ടേ ഇരുന്നു.

എന്തായാലും കല്യാണത്തിന് ബാക്കി ഉള്ള കൂട്ടുകാരെ വിളിക്കാൻ ഇറങ്ങിയ കണ്ണൻ തിരിച് വേഗം തന്നെ വീട്ടിൽ എത്തി. പതിവ് ഇല്ലാതെ അടുക്കളയിലേക്ക് പോകുന്ന കണ്ണനെ കണ്ണനെ കണ്ടപ്പോൾ മാളു ചോദിച്ചു “എന്റെ അമ്മോ…., മാഷ് എന്താ പതിവ് ഇല്ലാതെ അടുക്കളയിലേക്ക്”

കണ്ണൻ : ഞാൻ ചുമ്മാ…, ഇന്നത്തെ കറി എന്താന്ന് ഒക്കെ നോക്കാൻ ആയിട്ട്…(കണ്ണൻ ആകെ പരുങ്ങി )

മാളു : കറി ഒക്കെ നോക്കിക്കോ…പക്ഷെ കട്ട് തിന്നരുത്.

മാളുവിന്റെ വർത്താനം കേട്ട് കണ്ണനും, ഒപ്പം അവിടെക്ക് വന്ന നിരഞ്ജനയും ഒരുമിച്ചു ചമ്മലിൽ ആയി…ഒരു വിധം ഒളിഞ്ഞും തെളിഞ്ഞും ഒക്കെ കണ്ണൻ അന്നത്തെ ദിവസം നിരഞ്ജനയെ നോക്കി നോക്കി നടന്നു. ഒടുവിൽ രാത്രി ആയി…

റൂമിൽ എത്തിയ നിരഞ്ജന “മാഷേ…. ഇന്ന് എന്താ പറ്റിയെ… “

കണ്ണൻ : എന്തെ…

നിരഞ്ജന : ആ എന്റെ തോന്നൽ ആകും ചിലപോ…

കണ്ണൻ : നീ കാര്യം പറ.

നിരഞ്ജന : അല്ല…ഇയാൾ എന്നെ ഇടക്ക് ഇടക്ക് നോക്കി നിക്കുന്ന പോലെ ഒരു തോന്നൽ…ഇന്ന് മുഴുവൻ ഞാൻ അത് ശ്രദ്ധിച്ചു (കണ്ണൻ ആകെ പരുങ്ങി ).

കണ്ണൻ : അത്….

തുടരും….