നിരഞ്ജന ~ ഭാഗം 9 , എഴുത്ത്: സന്തോഷ് രാജൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ണ്ടാളും നല്ല ഉറക്കത്തിൽ ആയിരുന്നു. സമയം വെളുപ്പിന് 4:30 ആയപ്പോൾ നിരഞ്ജന താനേ ഉറക്കം ഉണർന്നു…അപ്പോഴാണ് അവൾ ആ കാര്യം കണ്ടത് മതിലും കോട്ടയും ഉണ്ടാക്കിയത് ഒക്കെ പൊളിച്ചടുക്കി കള്ളകണ്ണൻ ചൂട് പറ്റി പറ്റി തന്റെ അടുത്ത് എത്തിയിട്ടുണ്ട്.

ചില കുഞ്ഞുങ്ങളെ പോലെയാ…പറ്റി ചേർന്ന് കിടക്കൽ ആണ് കണ്ണന്റെ സ്വാഭാവം ഇത് മുന്നേ അറിയാവുന്നത് കൊണ്ടാവും പുള്ളി മാറി കിടക്കുന്നെ…അടുത്ത് വന്ന് കിടക്കുന്നു എങ്കിലും ആശാൻ ശാന്ത സ്വഭാവം ആണ്. അക്രമം ഒന്നും ഉറക്കത്തിൽ കാണിച്ചില്ല. അവൾ അവനു അഭിമുഖം ആയി കിടന്നു. ഉറക്കത്തിൽ കമന്നു കിടക്കുക ആണ് ആശാൻ ഒരു തലയിണയും കെട്ടിപിടിച്ചിട്ടുണ്ട്.

പെട്ടന്ന് അവൻ ഒന്ന് ഉറക്കത്തിൽ അനങ്ങി…പക്ഷെ എഴുനേട്ടില്ല. കൈ ഒന്ന് സ്ഥാനം മാറി എന്ന് മാത്രം. “എന്നെ ഒന്ന് ഇഷ്ടം ആണെന്ന് പറഞ്ഞൂടെ മാഷേ…എന്നിട്ട് ആ തലയിണ ഒക്കെ കളഞ്ഞു എന്നെ അങ്ങ് നെഞ്ചോട് ചേർത്ത് കിടത്തികൂടെ…” മനസ് ചിലപ്പോൾ ബുദ്ധിയെ കടത്തി വെച്ച് ചില ഡയലോഗ് അടിക്കും. അത് തടയാൻ പറ്റില്ല…ഇതൊക്കെ ആലോചിച് അവൾ അവനെ നോക്കി കിടന്നു.

രണ്ടാളും മുഖത്തോട് മുഖം നോക്കി ആണ് ഇപ്പോൾ കിടപ്പ്. അവന്റെ കയ്യിലെ തലയിണപിടിത്തം ഒന്ന് ഉറക്കത്തിൽ ആയഞപോൾ അവൾ പയ്യെ അത് എടുത്ത് മാറ്റി. “അങ്ങനെ ഇപ്പ എന്റെ സ്ഥാനത്ത് ഒരു തലയിണ വേണ്ടാ…” അവൾ ആലോചിച് കൂട്ടുന്നത് ചിന്തിക്കുമ്പോൾ അവൾക്ക് തന്നെ നാണവും ചിരിയും ഒക്കെ വരുന്നുണ്ട്. കുറച്ചു നേരം കൂടി അവൾ അവനെ നോക്കി കിടന്നു.

അവന്റെ ഒരു കൈ എടുത്ത് അവൾ തന്റെ അരികിലേക്കായി നീക്കി വെച്ചു. എന്നിട്ട് പയ്യെ അവന്റ കയ്യിൽ തല ചായിച്ചു അവനെ നോക്കി കിടന്നു. പ്രണയം എന്നതിനെക്കാൾ ഉപരി അവന്റ സാമിപ്യം കൊണ്ട് ഉണ്ടാകുന്ന ഒരു സുരക്ഷിതത്വം ആണ് അവളെ കൂടുതൽ സന്തോഷിപിക്കുന്നത്.

നേരം 5 മണി ആയപ്പോൾ അലാറം അടിച്ചു പെട്ടന്ന് തന്നെ കണ്ണൻ കണ്ണ് തുറന്നു. പെട്ടന്നുള്ള ഒച്ച കേട്ട അവൾ വെറുതെ കണ്ണടച്ചു കിടക്കുക മാത്രം ആണ് ചെയ്തത്. കണ്ണൻ അവളുടെ ആ കിടപ്പ് കണ്ടതും ചുമ്മാ നോക്കി ഇരിക്കാൻ തോന്നി. തന്റെ കയ്യിൽ അവളുടെ മുഖവും ഒപ്പം ആ കവിളിലെ ആർദ്രതയും എല്ലാം അവന് ഒരു പുത്തൻ അനുഭവവും ഒപ്പം എന്തെന്നില്ലാത്ത ഒരു ആനന്ദവും മനസിൽ നിറച്ചു.

“ശോ car എടുക്കാൻ ഇപ്പോ പോകണമല്ലോ…പോവാൻ ആണേൽ തോന്നുന്നില്ല…” മനസില്ലാ മനസോടെ കണ്ണൻ അവളെ വിളിച്ചു…നല്ല രീതിയിൽ തന്നെ അവൾ ഒന്നും അറിയാത്ത കുഞ്ഞിനെ പോലെ ഉറക്കം എഴുനേറ്റു…

കണ്ണൻ : പോത്ത് പോലെ കിടന്നു ഉറങ്ങല്ലേ, ഇന്ന് പോണ്ടതല്ലേ…

നിരഞ്ജന: ഹാ ഞാൻ ഒന്ന്…

കണ്ണൻ :ഉവ്വ രാത്രി മൊത്തം എന്റെ കൈയിൽ തല വെച്ച് കൈ മരവിച്ചു…

നിരഞ്ജന ഒന്നും മിണ്ടാതെ വന്ന ചിരി അടക്കി പിടിച്ചു. “ഇയാൾ police അല്ല. കള്ളൻ ആകാൻ പോണം. അല്ലേൽ രാഷ്ട്രീയക്കാരൻ. ഇതിനും മാത്രം കള്ളം പറയാൻ ഒരു ശരാശരിമനുഷ്യന് എങ്ങനെ സാധിക്കുന്നു…കൈ മരവിച്ചു…എന്റെ പൊന്നോ…5 min തികച്ചു ഞാൻ കിടന്നില്ലാ…” (അവൾ മനസിൽ വിചാരിച്ചു )

കണ്ണൻ : വേഗം ready ആവു…ഞാൻ പോയി car എടുത്തിട്ട് വരാം. ആ മാളുവിനെ കൂടി എഴുനെല്പിക്കു…അവൾ കിടന്നു ഉറക്കം തന്നെ ആയിരിക്കും…

നിരഞ്ജന : മ്മ്…

ഇതും പറഞ്ഞു കണ്ണൻ പുറത്തേക് പോയി.

നിരഞ്ജന : കള്ളൻ മാഷ്…എന്നോട് ഇഷ്ടം ഒക്കെ ഉണ്ട്. പറയില്ല എന്നൊരു വാശി ഉണ്ട്. അല്ലേൽ പിന്നെ ഉറക്കം എഴുനേറ്റിട്ടും അങ്ങേര് എന്തിനാ എന്നെ നോക്കി കിടന്നേ…എന്തായാലും ഇത്രേം എന്നെ മോഹിപിച്ചിട്ട് എല്ലാം തച്ചുടക്കല്ലേ എന്റെ കൃഷ്ണ…ആ കണ്ണനെ എന്നിക് തന്നെ തന്നേക്കണേ അർഹത ഒന്നും ഇല്ല മോഹിക്കാൻ എങ്കിലും…കണ്ണീരു മാത്രം ആണ് 22 വര്ഷം ആയി എന്നിക്കുള്ള കൂട്ടു ഇപ്പോ ആകെ ഒന്ന് മനസ്അറിഞ്ഞു ചിരിച്ചതും, സ്നേഹം എന്തെന്ന് കാട്ടിതന്നതും, വേണ്ടാത്ത മോഹങ്ങൾ ഒക്കെ എന്റെ മസിൽ പാകിയതും ഒക്കെ നീയാണ് കൃഷ്ണ…അത് ഇനി ഇല്ലാതാക്കല്ലേ ഭഗവാനെ…അങ്ങനെ സംഭവിചാൽ… ഈ 22 വർഷ ജീവിതത്തിൽ ഞാൻ കരഞ്ഞു തീർത്ത കണ്ണീരിനേക്കാൾ കൂടുതൽ ഞാൻ കരയേണ്ടി വരും…” കണ്ണാടി വെച്ച tableil ഉള്ള കുഞ്ഞി കൃഷ്ണ വിഗ്രഹതെ നോക്കി ആണ് അവൾ ഇതെല്ലാം പറഞ്ഞത്.

“ഞാൻ നിന്നോട് കൂടി ഉണ്ട് മോളെ…” ഒരു ആശരീരി മുഴങ്ങി. തിരിഞ്ഞു നോക്കിയപ്പോൾ മാളുവാണ്.

നിരഞ്ജന : ഡി…

മാളു :എന്റെ പൊന്നു എടത്തി, വെളുപ്പാൻകാലത്ത് തന്നെ സെന്റി അടിക്കാതെ പോയി കുളി…

നിരഞ്ജന വേഗം കുളിച്ചു ready ആയി. അച്ഛനും അമ്മയും ഒക്കെ ready ആയി നിൽപ്പുണ്ട്. കണ്ണൻ വണ്ടി കൊണ്ട് വന്നു ഒരു കാക്ക കുളി കുളിച്ചു വേഗം ഒരുങ്ങി. എല്ലാരും യാത്രക്ക് ഒരുങ്ങി വേണ്ട സാധങ്ങൾ ഒക്കെ എടുത്ത് വെച്ച് അവർ യാത്ര തുടങ്ങി…

അച്ഛൻ : വെളുപിനെ ഇറങ്ങിയത് നന്നായി…കേരള ബോർഡർ 10 മണിക്ക് മുന്നേ കടക്കണം അല്ലേൽ ബ്ലോക്കും കച്ചറ റോഡും എല്ലാം കൂടി വട്ടാകും…തമിഴ് നാട് ആയാൽ റോഡ് super ആണ് 100-110ൽ ചവിട്ടി വിടാം…

മാളു : നമ്മൾ എവിടെയാ ആക്ച്വലി പോകുന്നേ…

അച്ഛൻ : തെങ്കാശി എന്ന് കേട്ടട്ടില്ലേ അതിന് അടുത്താ…സുന്ദരപാണ്ട്യപുരം അവിടെ ഒരു അമ്പലത്തിൽ ഒരു ചടങ്ങ് ഉണ്ട്. ഇവരെ കൊണ്ട് അത് ചെയ്യിക്കൽ ആണ് main ഉദ്ദേശം…

കണ്ണൻ : എന്ത് ചടങ്ങ്…?

അച്ഛൻ : വെല്യ ആന കാര്യം ഒന്നും അല്ല…അവിടെ ചെന്നു പറയാം…

മാളു : അയ്യേ…തീർത്താടനം ആവുമോ…

അച്ഛൻ : എയ് അവിടെ കാഴ്ചകൾ കുറെ ഉണ്ട് സൂര്യകാന്തി പാടങ്ങൾ…കുറെ പുരാതന അമ്പലങ്ങളിൽ 4000വര്ഷം വരെ പഴക്കം ചെന്നവ ഉണ്ട്…

മാളു :മ്മ് ശെരി ശെരി…

അവർ യാത്ര തുടർന്നു…നേരം സന്ധ്യ അവറായപ്പോൾ അവർ അവിടെ എത്തി…രണ്ട് റൂമുകൾ ആൾറെഡി ബുക്ക്‌ ചെയ്ത് വെച്ചിരുന്നു. ഒന്നിൽ കണ്ണനും നിരഞ്ജനയും ബാക്കി ഉള്ളവർ രണ്ടാമത്തെ മുറിയിലും. കുളിച്ചു ഫ്രഷ് ആയി അമ്പലത്തിലേക്ക് അവർ നടന്നു…രണ്ട് കുന്ന്ചേർന്ന് നിൽക്കുന്ന ഒരു സ്ഥലം അവിടെ ഒരു കൊച്ച് അമ്പലം. പക്ഷെ ആളുകൾ വരുന്നുണ്ട് , നല്ല രീതിയിൽ തന്നെ…ആദ്യത്തെ കുന്ന് കേറി ചെന്നാൽ അമ്പലത്തിൽ എത്താം. രണ്ടാമത്തെ കുന്നിന്റെ മുകളിൽലേക്ക് ആരും പോകുന്നില്ല. കാരണം അവിടെ ഒരു പ്രേത്യേക പ്രതിഷ്ഠ ആണ്…എല്ലാരും തൊഴുത ശേഷം…ഇറങ്ങാൻ തുടങ്ങിയപ്പോൾ അച്ഛൻ പൂജാരിയെ കണ്ട് ഒരു കാര്യം ചോദിക്കുന്നത് കണ്ടു. കണ്ണൻ കാര്യം തിരക്കി. അമ്മ പറഞ്ഞു “ഒരു പ്രേത്യേക പൂജ ആണ് ഇവിടെ നവദമ്പതികൾ നല്ല ഒരു ജീവിതത്തിനായി വന്നു ചെയുന്നതാണ്. പൂജ കഴിഞ്ഞ് തരുന്ന സിന്ദൂരം ഇവിടെ വെച്ച് ചാർത്തി കൊടുക്കൽ ആണ് പ്രധാന ചടങ്ങ്.. “

കണ്ണൻ : ഈ വട്ട് പരിപാടിക്കാണോ ഇത്രേം ദൂരം വന്നേ…ഓരോ പ്രാന്ത്…

അമ്മ : ഓ നിന്നക് ഇത്ര ദേഷ്യം എന്തിനാ…

അപ്പോഴേക്കും അച്ഛൻ വന്നു.”പൂജ ഇനി നാളയെ നടക്കു…വെളുപിനെ തന്നെ ഇവിടെ വന്നു രണ്ടാളും ആ ചടങ്ങ് അങ്ങ് തീർക്കണം. എല്ലാം പറഞ്ഞു വെച്ചിട്ടുണ്ട്…സൂര്യൻ ഉദിക്കുന്ന സമയത്ത് വേണം ആ ചടങ്ങ് നടത്താൻ അത്രേ…ആ കാണുന്ന രണ്ടാമത്തെ കുന്നില്ലേ അത് ഇതിനു വേണ്ടിയാ…സൂര്യോദയം നല്ലപോലെ കാണാം അവിടെ നിന്നാൽ അവിടെ വെച്ച് വേണം സിന്ദൂരം ചാർതാതാൻ”

കണ്ണൻ : ഒരു ലോഡ് കോപ്പിലെ ആചാരവുമായി വന്നോളും…

അച്ഛൻ : എന്തെങ്കിലും ആവട്ടെ, നീ നാളെ വന്നോന്നു അതങ്ങ് ചെയ്യ്…രാത്രി ആയി നമ്മൾക്കു ഒന്ന് ഇവിടെ നടന്നിട്ട് വേഗം റൂമിൽ പോകാം…

അമ്പലം ചുറ്റും കാണാൻ നല്ല ഭംഗിയാണ്. അവർ അതിലെ നടന്നു…കുറച്ചു നേരത്തിനു ശേഷം തിരിച്ചു റൂമിൽ എത്തി…റൂമിൽ കയറി കണ്ണൻ നേരെ കട്ടിലിൽ ഇരുന്നു…നിരഞ്ജന അവനെ നോക്കാതെ, ഒരു മൈൻഡ്ആകാതെ നിന്നു.

കണ്ണൻ : എത്ര മനോഹരമായ ആചാരങ്ങൾ…അല്ലെ…

നിരഞ്ജന: ഓ കളിയാക്കേണ്ട, നല്ല ഒരു ജീവിതത്തിന് വേണ്ടി എത്ര ആൾക്കാർ ആണ് വരണേ തമ്മിൽ ഇഷ്ടപെട്ട് ഇങ്ങനെ ഒക്കെ പ്രാർഥിച്…നല്ലൊരു ജീവിതം സ്വപ്നം കാണുന്നവർ ആണ് എല്ലാവരും…അതൊന്നും കുറെ മണ്ടൻ ചിന്തകളും കുടുംബജീവിതത്തോട് താല്പര്യം ഒന്നും ഇല്ലാത്ത മാഷിന് പറഞ്ഞാൽ മനസിലാവില്ല.

കണ്ണൻ : ഓ മാഡം ഒന്ന് ഷെമിക്ക്…

നിരഞ്ജന : എന്ത് പറഞ്ഞാലും ഓരോ തമാശ കാണിക്കൽ എല്ലാം ഒരു തമാശ അതാ മാഷിനു…

കണ്ണൻ : ഞാൻ എന്താടോ ഇതുനു മാത്രം ചെയ്തേ…ഈ ആചാരം ഒക്കെ എന്നിക് കോമഡി ആയാണ് തോന്നിയെ…അത് പറഞ്ഞു അതിനാണോ താൻ കാട് കേറുന്നത്…

നിരഞ്ജന : ഇത് മാത്രം അല്ല…എല്ലാം…എല്ലാം മാഷിനു ഒരു തമാശ ആണ്, അല്ലേൽ വീണ്ടുവിചാരം ഇല്ലാതെ ഓരോന്ന് ചെയുന്നത്തിൽ കിട്ടുന്ന excitment ഒരു ത്രില്ല് അത്രേ ഉള്ളു മാഷിനു…

കണ്ണൻ : താൻ എന്തൊക്കെയാ ഈ പറഞ്ഞു കൂട്ടുന്നെ…

നിരഞ്ജന: ഒന്നുമില്ല…

കണ്ണൻ : എന്റെ പൊന്നോ… ഒന്ന് അടങ്, ഞാൻ തന്നെയും കൂട്ടി…അമ്പലത്തിൽ പോയി പൂജയും നടത്തി സിന്ദൂരം ഇട്ട്തരാം. പ്രശ്നം തീർന്നല്ലോ…

നിരഞ്ജന : അങ്ങനെ ഒരു കടമ പോലെ ഒന്നും ചെയ്യണ്ട… പവിത്രത ഉള്ള ഒന്നും നമ്മളുടെ ഈ നാടകം കളിക്ക് വേണ്ടി കളങ്ക പെടുത്തണ്ട…

കണ്ണൻ : ഓഹോ…വെറും നാടകം…അല്ലെ…അത്രേ ഉള്ളു അല്ലെ…

കണ്ണൻ അത് പറഞ്ഞതും അവൾ ആകെ ഒരു…ആകാംഷയിൽ അവനു നേരെ തിരിഞ്ഞു നോക്കി. താൻ കേൾക്കാൻ കൊതിക്കുന്ന എന്തോ അത് യാഥാർഥ്യം ആകും എന്ന് ഒരു തോന്നലിൽ അവൾ അവനെ നോക്കി…

തുടരും…

അടുത്ത ഒരു ഭാഗത്തോടെ കഥ അവസാനിക്കും…