നിന്നരികിൽ ~ അവസാനഭാഗം, എഴുത്ത് : രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

6വർഷങ്ങൾക്ക് ശേഷം….

“എടി…. പപ്പി…. മര്യധയ്ക്ക് ഓടാതെ അവിടെ നിന്നോ…ഇല്ലെങ്കിൽ നിന്നെ ഞാനിനി കല്ലെറിഞ്ഞായിരിക്കും വീഴ്ത്താൻ പോണത്

നന്ദു ഏകദേശം 4വയസ്സ് പ്രായം വരുന്ന ഒരു കൊച് പെൺകുഞ്ഞിന്റെ പിറകെ ഓടുവാന്….

കുഞ് ഓടി അവരുടെ റൂമിൽ കയറി….

നന്ദു പിറകെ ഓടി റൂമിൽ നോക്കുമ്പോ കണ്ണാടിക്ക് മുന്നിൽ നിന്ന് ധിറുതിയിൽ എന്തോ എടുത്തു കൊണ്ട് തിരിഞ്ഞു നില്കുവാന് കക്ഷി

“പപ്പി….

തറയില് മുട്ട് കുത്തി ഇരുന്നു കൊണ്ട് തിരിച്ചു നിർത്തിയതും എന്റെ മോന്തയിൽ കയ്യിലെ പൌഡർ ഫ്ളയിങ് കിസ്സ് വഴി വിതരണം ചെയ്തോണ്ട് കുരുപ്പ് ഓടി….

പ്രിയമാനസത്തിലെ ഗൗരിയെപോലെ മുടി പറത്തികളിച്ച എന്നെ ചതിക്കാത്തചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രമിനെ പോലെയാക്കി….

മാനുഫാക്ച്ചറിങ് ഡിഫെക്ട് ഒന്നും പറ്റിയില്ലെന്ന് പെണ്ണ് ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് തെളിയിക്കുന്നുണ്ട്..

എല്ലാം എന്റെ നെഞ്ചത്തോട്ടാണെന്ന് മാത്രം…

ഇതാണ് ഞങ്ങടെ മോള്…. പത്മസിദ്ധാർഥ്നാരായൺ … എന്ന പപ്പി…

അതന്നെ….സിദ്ധുവേട്ടന്റെ അമ്മേടെ പേര്….

അങ്ങനെ ഒടുക്കം അച്ഛന്റെയും അമ്മേടേയും പേരിന്റെ നടുക്ക് വരാനുള്ള ലക്ക് എന്റെ കെട്ടിയോൻ പാഴാക്കിയില്ല

ഞാനതിനെ പപ്പി എന്ന് ചുരുക്കി…..

അല്ലെങ്കി ഇതിനെ രണ്ട് പറയാനൊരു ത്രിൽ കിട്ടില്ല… ഒന്നുല്ലെങ്കിലും എന്റെ അമ്മായിഅമ്മേടെ പേരല്ലേ

അറ്റുനോറ്റിരുന്നു കിട്ടിയതിന്റെതായ എല്ലാ കുഴപ്പങ്ങളും പെണ്ണിനുണ്ട്….

അച്ഛന്റെ പുന്നാരപപ്പി മോള്

അമ്മുമ്മമാരുടെ കണ്ണിലുണ്ണി….

അപ്പൂപ്പന്മാരുടെ കുറുമ്പി കുടുക്ക….

എന്റെ അച്ഛനെ വരെ പെണ്ണ് കുപ്പിയിലാക്കി വെച്ചിട്ടുണ്ട്….

ശ്രെദ്ധയ്ക്കയും ജിത്തുവേട്ടനുമാണെങ്കിൽ പെൺകുഞ്ഞുങ്ങൾ ഇല്ലാത്തതിനാൽ അതിന്റെ ഇഷ്ടകൂടുതൽ….

മൊത്തത്തിൽ പറഞ്ഞാൽ എല്ലാർടത്തും ഞാൻ ഔട്ട്‌ ആയി

ഓടി വാതിലിനടുത് എത്തിയ പപ്പിയെ അവിടേക്ക് വന്ന സിദ്ധു വാരിയെടുത്തു…

“അയ്യേ… ന്തോന്നാടി… ഇത്….

മൂശാട്ട എന്റെ മോന്തയിൽ നോക്കി ചിരിക്കുന്നുണ്ട്…

“മേക്കപ്പ് കുറച്ചു കൂടിപ്പോയോ കുഞ്ഞേ …..

അങ്ങേരുടെ കയ്യിലിരുന്നു കുരുപ്പും കുലുങ്ങി ചിരിക്കുന്നത് കണ്ട് എനിക്ക് പിടിച്ചില്ല….

മുഖത് ഇരുന്നത് അച്ഛനും മോൾക്കും കൂടി കൂടി വീതിച്ചു തേച്ചു കൊടുത്തു…

ചിരി സ്വിച്ച് ഇട്ടത് പോലെ നിന്നു

ഓഹ് എന്തൊരു ആശ്വാസം

“എന്തോന്ന് കുരുപ്പേ… ഇത്…..

“അത് നിങ്ങളുടെ പുന്നാര മോളോട് ചോദിക്ക് മനുഷ്യ…

“കുഞ്ഞ് ചെറുതല്ലെ…. അത് പോലാണോ നീ

സിദ്ധു കുഞ്ഞിന്റെയും അവന്റെയും മുഖത്തെ പൌഡർ തുടച്ചു കൊണ്ട് പറഞ്ഞു

“ഏഹ്… കുഞ്ഞ് ചെറുതോ….കുഞ്ഞ് ചെറുതാണെങ്കിൽ കുഞ്ഞിന്റെ അമ്മയും ചെറുതാ

“23വർഷം മുന്പായിരിക്കും…..

“ന്തൊന്നെന്ന്…..

“ഒന്നുല്ലെ….. അല്ല ഇന്ന് രാവിലെ എന്തിനായിരുന്നു റെയ്‌സ്….

“ഇവളെ ഡേ കെയറിൽ ആക്കണ്ടേ…..

“അച്ഛേ…പപ്പി കുട്ടിക്ക്….ജല ദോഷുണ്ട്

പെണ്ണ് അതും പറഞ് തുമ്മി കാണിച്ചു……

“എങ്കിൽ അച്ഛെടെ മോള് പോവണ്ട…. മഴ വരുവാ…. ജലദോഷം കൂടിയല്ലോ…..

സിദ്ധു നന്ദുവിനെ ഓട്ടകണ്ണിട്ട് നോക്കികൊണ്ട്‌ പറഞ്ഞു

” ആഹാ…. ഒരാള് എക്സ്പ്രെഷൻ എക്സ്സ്‌പെർട്ട്
ആണെങ്കിൽ ഒരാള് അതിനൊത് ഡയലോഗ് കൈകാര്യം ചെയ്യുന്നു…. അസ്സലായിട്ടുണ്ട് അച്ഛന്റെയും മോളുടെയും അഭിനയം

??

“കൂടുതൽ കിണിക്കല്ലേ…രണ്ടും കൂടി…. എന്നെ പഠിപ്പിക്കാൻ വിടാൻ നിങ്ങൾക്ക് വലിയ ഉത്സാഹമായിരുന്നല്ലോ…. ഡിഗ്രി കഴിഞ്ഞു കാല് പിടിച്ചു പറഞ്ഞിട്ടും നിങ്ങളെന്നെ പിന്നെയും ഉന്തിതള്ളി വിട്ടില്ലേ മനുഷ്യ….

“അത് പിന്നെ… നിന്റെ ആഗ്രഹം അല്ലായിരുന്നോ പഠിച്ചു ഒരു ജോലി വാങ്ങിക്കണമെന്ന്… അത്പോലെ തന്നെ തല കറങ്ങി വീഴാനും നീ ആശിച്ചു… രണ്ടും കൂടി ബാലൻസ് ചെയ്ത് ഞാൻ നടത്തിതന്നിലേടി…. സ്മരണഇല്ലാത്തവളെ….

“?

“അത് ന്തിനാ അച്ഛേ… അമ്മ തല കയങ്ങി വീഴാനോന് ആശിച്ചേ….

“ആ… അവളെങ്ങനെ വിചാരിച്ചോണ്ടാണ് നീ ഇങ്ങനെ എന്റെ കയ്യില് ഇരിക്കുന്നത്….

“അയ്യേ… ഇ മനുഷ്യൻ….

നന്ദു അവനെ പിച്ചി….

“അല്ല നിങ്ങളും ഇന്ന് കോളേജിൽ പോകുന്നില്ലേ….

“ഇല്ല… ഇന്ന് ജിത്തുവും ഹരിയും ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്…..

“അയി…. അപ്പാ… അപ്പു ചെട്ടനും .കിച്ചു ചെട്ടനും .. വരുവല്ലോ….. അല്ലെ അച്ഛേ

ശ്രെദ്ധയും ജിത്തുവേട്ടന്റെയും മക്കളാണ്…. അപ്പുവും കിച്ചുവും… ട്വിൻസ്….

അന്ന് ഹരിയേട്ടൻ സങ്കടം പറയാൻ പോയത് മുത്തശ്ശിടെ അടുത്ത്… കൊച്ചുമോന്റെ സങ്കടം കണ്ട് മുത്തശ്ശി എന്റെ പ്ലാൻ എല്ലാം കൂടി പൊളിച്ചു കയ്യില് തന്നു

ഞാൻ പറ്റിച്ചതാണെന്ന് അറിഞ്ഞതും ഹരിയേട്ടൻ എന്നെ പറയാതെ തെറിയൊന്നുമില്ല (സ്നേഹം കൊണ്ടാണെ)

എന്തായാലും അതോടെ കൂടി ഒളിച്ചു വച്ച സ്നേഹമൊക്കെ പൊറത്തായി…രണ്ടാളുടെയും മനസിലെ പ്രണയം അങ് പരസ്പരം പങ്കു വെച്ചു കൊണ്ട് 3വർഷത്തോളം നടന്നിട്ടാണ് കല്യാണം കഴിച്ചത്.

അവരിപ്പോ തങ്ങളുടെ ആദ്യത്തെ കണ്മണിക്ക് വേണ്ടി കട്ട വൈറ്റിംഗാ….

ഇനി ഒരു 3മാസം കൂടി…. ജൂനിയർ ഹരിയോ… രേവതിയോ വരവായി..

കാട്ടുകോഴി ശരണിനെ അതിലും വലിയൊരു കോഴിയുമായിട്ട് കല്യാണം നടത്തി കൊടുത്തു

വേറാരുമല്ല എന്റെ ഡിയരെസ്റ് ബെസ്റ്റി ദിയ…. ചക്കിക്കൊത്ത ചങ്കരനെ പോലെ അവര് തമ്മില് ഒന്ന് കണ്ടു മുട്ടിയത് മാത്രമേ എനിക്ക് ഓര്മയുള്ളു…. ബാക്കി എല്ലാം ചരിത്രം

ഇപ്പൊ ബാംഗ്ലൂർ സെറ്റ്ലെഡ് ഹാപ്പി കപ്പിൾസ്‌ വിത്ത്‌ എ ബേബി ഗേൾ…

ദിയടെ ദി യും ശരണിന്റെ ശ യും അവരങ് കൂട്ടിച്ചേർത്തു…

അങ്ങനെ കൊച്ചിന്റെ പേര്…. ദിശ

വെറൈറ്റി പിടിച്ചതാ ?

ഗായുവിനെ ജാതകദോഷം തൂകികൊണ്ട് പോയി ഡോക്ടർ ആയ പ്രണവേട്ടനെ കൊണ്ട് കെട്ടിച്ചു…

അവരും ഹാപ്പി കപ്പിൾസ്‌… നമ്മുടെ നാട്ടില് തന്നെ വിത്ത്‌ ഓൺ ബേബി ബോയ് ആൾറെഡി ഉണ്ട് ഇപ്പൊ രണ്ടാമതൊരാളെ കൂടി വെയ്റ്റിംഗ്

ഉച്ചയോടെ ജിത്തുവും ഹരിയും കുടുംബവും എത്തിയതും വീടൊരു പൂരപറമ്പായി….

രാത്രികുള്ള ഭക്ഷണം എല്ലാവരും കൂടി ഒരുമിച്ചാണ് തയാറാക്കിയത്…

“മുത്തശ്ശി…. നിങ്ങളെ പ്രതീക്ഷിച്ചു ഇരിപ്പാ… ഇങ്ങോട്ടേക്ക് മൂന്നാളെയും കൊണ്ട് വന്നാതിയെന്ന ഓർഡർ…

“മുത്തശ്ശി മാത്രല്ല അമ്മയും അതന്നെയാ പറഞ്ഞെ… ഇ കുഞ്ഞുകാന്താരിയെയും കൂട്ടി അങ്ങോട്ടേക്ക് പോരാൻ….

ഹരി പറഞ്ഞു

“നിന്റെ അമ്മയുടെ തീർത്ഥാടനം ഒക്കെ കഴിഞ്ഞായിരുന്നോ….

നാരായണൻ ചോദിച്ചു

“അതൊരുവഴിക്ക് അങ്ങനെ നടക്കുന്നു….

ഹരി പറയുന്നത് കേട്ട് നന്ദുവും സിദ്ധുവും പരസ്പരം നോക്കി ചിരിച്ചു..

പപ്പി…അവന്റെ മടിയിലായിരുന്നു….

കിച്ചുവിനും അപ്പുവിനോപ്പം തീറ്റ മത്സരത്തിലാണ് പുള്ളിക്കാരി….

പ്ലേറ്റിലെ ചോറൊക്കെ വാരിവിതറി ഇട്ട് കൊണ്ട് കുഞ്ഞുവായിലേക്ക് ആവുന്നത്രെയും കുത്തിനിറയ്ക്കുകയാണ്…

ബാക്കി രണ്ടു പേരും വിട്ട് കൊടുക്കാതെ പൊരുതുന്നുണ്ട്….

കിടക്കാനായി നന്ദു മുറിയിലെത്തുമ്പോൾ സിദ്ധു ബാൽക്കണിയിലായിരുന്നു….

നെഞ്ചിൽ ഏതോ ഒരു പുസ്തകം മടക്കി വെച്ചു കൊണ്ട് മാനത്തെക്ക് നോക്കി കിടക്കുന്ന അവനരികിലേക്ക് അവളിരുന്നു….

“എന്താണൊരു ആലോചന… മിസ്റ്റർ. സിദ്ധാർഥ് നാരായണൻ….

“ഒന്നുല്ല… മോളെവിടെ…

അവൻ എഴുനേറ്റു ഇരുന്നു കൊണ്ട് ചോദിച്ചു

“അവള് ശ്രെദ്ധയുടെ റൂമിലാ… അവളെന്തോ കഥ പറഞ്ഞു കൊടുക്കാന്നു പറഞ്ഞു അവിടെ കിടക്കാ…പക്ഷെ നിങ്ങള് നോക്കിക്കോ ഒരു 10മിനിറ്റ്… അ കഥ കഴിയുന്നതും പുള്ളിക്കാരി ഇവിടെത്തും….അച്ഛന്റെ പുന്നാര മോള് അച്ഛന്റെ നെഞ്ചില് കിടന്നല്ലേ ഉറങ്ങു…

അവളൊരു ഈണത്തിൽ പറഞ്ഞു കൊണ്ട് അവനോടു ചേർന്ന് ഇരുന്നു

“ഇച്ചിരി അസൂയ ഉണ്ടല്ലേ….

അവനവളെ നോക്കി കുസൃതി ചിരിയോടെ ചോദിച്ചു

“?ചെറുതായിട്ട്…

“എന്റെ ഭാര്യ പേടിക്കണ്ട… വരുന്ന ഒരാഴ്ചയോളം അസൂയയ്ക്ക് കുറച്ചു ശമനം ഉണ്ടാകാനുള്ള വഴിയുണ്ട്… മുത്തശ്ശിടെ അടുത്ത് അവള് നിന്നോളും

അവൻ നെറ്റികൾ പരസ്പരം മുട്ടിച്ചു കൊണ്ട് പറഞ്ഞു

“അപ്പോ നാളെ.. തറവാട്ടിലേക്ക് പോകുന്നുണ്ടോ…

“ഹാ… ലക്ഷ്മി വല്യമ്മയും ഇപ്പഴവിടുണ്ടല്ലോ….ഇപ്പഴാക്കുമ്പോ മോളെ അവർക്കും കാണാല്ലോ….സ്നേഹത്തോടെ വിളിക്കുകയല്ലേ പാവം….

“അവരത്ര പാവമൊന്നുമല്ല….

“അതെന്താ… ഇപ്പഴും ദേഷ്യാണോ

“എനിക്കാരോടും ദേഷ്യമില്ല…

“ഒട്ടുമില്ല….

അവളൊന്നും മിണ്ടാതെ കൈവിരലുകളിലേക്ക് നോക്കിയിരുന്നു

“ഞാൻ വിചാരിച്ചു ആ ജ്യോൽസ്യൻ കള്ളം പറഞ്ഞത് മറച്ചു വെച്ച് എന്നെ ശപിക്കാറുള്ളത് ഓർത്തിട്ട് നിനക്ക് അവരോടു ദേഷ്യമാണെന്ന്…

നന്ദു അവന്റെ മുഖത്തേക്ക് അമ്പരന്നു നോക്കി

“അതെങ്ങനെ സിദ്ധുവേട്ടനറിയാം…

“അതന്ന്… വല്യമ്മ എന്നോട് കുറ്റസമ്മതം നടത്തി മാപ്പൊക്കെ പറഞ്ഞു എന്റെ കാലൊക്കെ പിടിച്ചിരുന്നു. ഞാനത് നിന്നോട് പറയാൻ വന്നപ്പോഴേക്കും നീ തിരിഞ്ഞു കിടന്നു… എന്നെ മൈൻഡ് പോലും ആകില്ല…..പിന്നെ ഞാനും അത് വിട്ടു….

“ഓഹ്…. എന്നിട്ടാണോ പിറ്റേന്ന് പോരാൻ നേരത്ത് നിങ്ങളവരുടെ കാല് പിടിച്ചത്.. അനുഗ്രഹം ഒക്കെ വാങ്ങിയത്

“ഞാനെന്റെ നന്ദി പ്രകടിപ്പിച്ചതല്ലേ

“നന്ദിയോ…. കാലിൽ പിടിച്ചിട്ടോ

“അവരെന്നെ അങ്ങനെ കുറ്റപ്പെടുത്തി മാറ്റിനിർത്തിയില്ലായിരുനെങ്കിൽ പെണ്ണ് കാണാൻ വന്ന എന്റെ ദേഹത്ത് നയിക്കരണപൊടി വിതറിയ നിന്നെ പോലൊരു വട്ട് കേസിനെ ഞാൻ കെട്ടുമായിരുന്നോ… നല്ല വല്ല പെണ്പിള്ളേരെയും കേട്ടില്ലേ…. അതിന്റെ നന്ദി രേഖപെടുത്തിയതാ….

“എന്റെ പൊന്നോ… നിങ്ങളെ സമ്മതിച്ചു… ഇത്രേം വിശാലമനസ്ക്കനായ നിങ്ങള് വല്ല പള്ളില് അച്ഛനും ആവേണ്ടതായിരുന്നു… പാവം … എന്റെ കൊച്ചിന്റെ അച്ഛനായി പോയല്ലോ… നിങ്ങള് നമ്മുടെ മോളെ കൂടി ഇ വിശാലഹൃദയമനസ്കതയും ശാന്തതയും പഠിപ്പിക്കണമെന്നാണ് എന്റോരിത്…

“അത് നടപ്പില്ല…. ഒരു പ്രോഗ്രാം സെറ്റ് ചെയ്തു വച്ചിരിക്കുന്ന സിസ്റ്റത്തിൽ ഇനിയൊന്ന് കൂടി ചേർക്കുക വളരെ ബുദ്ധിമുട്ടാണ്….അത് ഫിക്സിഡ് ആയി കഴിഞ്ഞു
നമുക്ക് വേണമെങ്കിൽ പുതിയൊരു പ്രോഗ്രാമിന് വേണ്ടി പുതിയതായി ശ്രെമിക്കാം എന്താ

“വോ… വേണ്ട…. ഒരെണ്ണതിന്റെ നാണക്കേട് തന്നെ മാറിയിട്ടില്ല

“ന്ത്… നാണകേട്…..

“ദേ.. മനുഷ്യ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്… ലേബർ റൂമിൽ പ്രസവതിനായി കൊണ്ടോയ എന്നെ ഞാൻ ചാവാൻ പോയത് പോലല്ലേ അവിടെ കിടന്ന് അലറി വിളിച്ചത്…

“അത്… പിന്നെ…. ഓപ്പറേഷൻ ഒക്കെ വേണ്ടി വരുമെന്നൊക്കെ പറഞ്ഞപ്പോ….. എനിക്ക്…. ആകെ കൂടി…

“എന്തൊക്കെയായിരുന്നു… നന്ദു നീ എന്നെ വിട്ട് പോകരുത്…. നീ പോയാൽ പിന്നെ ഞാനില്ല… അങ്ങനാണ്… ഇങ്ങനാണ്…. ഓഹ്…. ആ ഡോക്ടരും നേഴ്‌സ്മാരുടെ എന്നെ കളിയാക്കി കൊന്നു….

സിദ്ധു ചമ്മലോടെ കണ്ണുകൾ ഇറുക്കി അടച്ചു….

അവന്റെ മുഖം കണ്ട് അവൾക്കും ചിരി വന്നു….

“എന്റെ സിദ്ധു വേട്ടാ….

ചിരിയോടെ അവനെ വിളിച്ചു കൊണ്ട് അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

“ഇഷ്ടം കൊണ്ടാടി….. അന്ന്….അങ്ങനൊക്കെ പറഞ്ഞെ…. വിട്ട് പോകുവോന്ന് ഒരു പേടി…. എന്റെ അമ്മയെ പോലെ…

അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ പതിയെ പറഞ്ഞു

“എനിക്കറിയാല്ലോ….. അവൾ മുഖം ഉയർത്തി അവന്റെ താടിയിൽ ഒരുമ്മ കൊടുത്തു….

അവനവളുടെ മുഖത്തേക്ക് മുഖം അടുപ്പിക്കവേ വാതിലില് മുട്ട് കേട്ടു…

വാതില് തുറക്കവേ നന്ദു പറഞ്ഞത് പോലെ ശ്രെദ്ധ പപ്പിമോളുമായി വന്നതാണ്….

“ഇന്നാ പിടിച്ചോ… നിന്റെ കുഞ്ഞു കാന്താരി…

ശ്രെദ്ധ കുഞ്ഞിനെ നന്ദുവിന് നേരെ നീട്ടവേ അവൾ സിദ്ധു വിന് നേരെയാണ് തന്റെ കുഞ്ഞികൈ നീട്ടിപിടിച്ചത്…

“എന്റെ കഥയൊക്കെ കേട്ടിരുന്നു… തീർന്നപ്പോ അവൾക്ക് അവളുടെ അച്ഛായെ മതിയെന്ന്….കൂടെ കിടത്താൻ വേണ്ടി സ്വന്തമായിട്ട് ഒരു കഥ ഒപ്പിച്ചു പറഞ്ഞ ഞാനാരായി….

“ശശി…..

പപ്പിമോളത് പറയവേ അവിടെ ചിരിഉയർന്നു…

ശ്രെദ്ധ മുറിയിലേക്ക് പോയതും നന്ദു കതകടച്ചു

പപ്പി സിദ്ധു വിന്റെ നെഞ്ചോടു ചേർന്ന് കിടന്നു കഴിഞ്ഞു

സിദ്ധുവിന്റെ ഒരു കൈ അവളുടെ ദേഹത്താണ്…

മറുകയ്യിൽ തല വെച്ചു അവനോടു ചേർന്ന് നന്ദുവും കിടക്കവേ അവനിരുവരെയും തന്നോട് കൂടുതൽ ചേർത്തു.പിടിച്ചു

ഒരിഞ്ചു പോലും അകലാൻ മനസ്സില്ലാതെ….

അവരങ്ങനെ ജീവിക്കുകയാണ്…….

ജീവിച്ചുകൊണ്ടേ ഇരിക്കുകയാണ്…….

ജീവിക്കട്ടെ…… ?

ആദ്യമായിട്ടാണ് ഞാനൊരു കഥ എഴുതി പൂർത്തിയാകുന്നത്…. അതും എഫ്ബി യിൽ… ?

പ്രോത്സാഹിപ്പിച്ചവർക്കും…. പാർട്ട് വൈകുമ്പോ പരിഭവം പറയാറുള്ളവര്കും.. fb യിൽ വന്ന് അനേഷണം നടത്തുന്നവർക്കും…. ഒരു പാർട്ട് കൂടി ഇടാൻ പറഞ്ഞു കൊണ്ട് ഉറുമ്പ് കടിക്കുമെന്ന് ഭീക്ഷണികേട്ടവർക്കും….. എന്റെ നന്ദുവിനെയും സിദ്ധുവിനെയും സന്തോഷത്തോടെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും സ്നേഹികുകയും ചെയ്ത എന്റെ എല്ലാം കൂട്ടുകാർക്കും ഒരുപാട് നന്ദി…… ????????????