മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“നീ എന്തിനാ അവരോട് അങ്ങനൊക്കെ പറയാൻ പോയത്…. മുത്തശ്ശി ലക്ഷ്മിയെ ശാസിച്ചു……
തറവാട്ടിൽ അവരുടെ മുറിയിൽ മകളുടെ കവിളിൽ ഐസ് വെച് കൊടുക്കുകയായിരുന്നവർ….
“ഞാൻ സത്യം മാത്രമേ പറഞ്ഞോളൂ…അവർ പതിയെ പറഞ്ഞു… കവിളിലെ നീര് കാരണം അവർക്ക് പഴയത് പോലെ ഒച്ചയെടുത്തു സംസാരിക്കാനാവുന്നുണ്ടായിരുന്നില്ല….
“നമ്മുടെ ജീവിതത്തിലെ അടഞ്ഞോരു അധ്യായമാണ് ആ കുട്ടി… പിന്നെന്തിന് നീയായിട്ട് അവന്റെ ജീവിതത്തിൽ തലയിടുന്നു.. അവൻ ആരെയെങ്കിലും കല്യാണം കഴിക്കുകയോ കൂടെ ജീവിക്കുകയോ ചെയ്യട്ടെ…. നമുക്ക് എന്താ…. കണ്ടില്ലേ ആ കുട്ടിയുടെ അഹങ്കാരം… വെറുതെ ഒരടിയും വാങ്ങിച്ചു….
ശെരിയാണ്…. ഇന്നത്തെ കണി മോശമായിരുന്നു… അല്ലെങ്കിൽ ഇങ്ങനൊക്കെ വരോ….
“അല്ല.. ഹരി എന്നാണ് മുംബൈ നിന്ന് വരണേയെന്ന പറഞ്ഞെ….
ലക്ഷ്മിയുടെ മകനാണ് ഹരികൃഷ്ണനൻ…. മുംബൈയിൽ സ്വന്തമായി ഒരു ഡാൻസ് ഗ്രൂപ്പിന്റെ ലീഡർ ആണ് കക്ഷി…
“മറ്റന്നാൾ എത്തും….
മ്മ്…. അവരൊന്ന് അമർത്തി മൂളി
*********
സിദ്ധു താടിക്ക് കയ്യും കൊടുത്തു ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി…
ജിത്തു അവനെ തന്നെ നോക്കി ആട്ടുകട്ടിലിൽ ഇരുന്നു കൊണ്ട് ചിപ്സ് കഴിച്ചു കൊണ്ടിരുന്നു…
താഴെ യശോദയോട് എന്തോ പറഞ് പൊട്ടിച്ചിരിക്കുന്ന നന്ദു വിന്റെ ശബ്ദം കേൾക്കുന്നുണ്ട്…..
“നീ എന്താ ആലോചിക്കുന്നത്… കൊറേ ആയല്ലോ…ഇനി പറ..
ചിപ്സ് കവർ ചുരുട്ടി എറിഞ്ഞു കൊണ്ട് ജിത്തു അവന് അഭിമുഖമായി തിരിഞ്ഞു ഇരുന്നു
സിദ്ധു എന്തോ കളഞ്ഞ അണ്ണാനെ പോലെ അവനെ നോക്കി…
“എടാ കോപ്പേ നിന്റെ ഇരിപ്പ് കണ്ടാ തോന്നും നിന്റരോ ചത്തെന്നു..ഞാൻ വല്ലതും ആയിരുനെങ്കിൽ ഇപ്പൊ ഇവിടെ പടക്കം പൊട്ടിച്ചു ആഘോഷിച്ചേനെ… ഓഹ്… എന്ന പെർഫോമൻസ് ആയിരുന്നു നന്ദു…. എന്റെ അമ്മെ… ഫീലിംഗ് രോമാഞ്ചിഫിക്കേഷൻ…..
“അവളെന്താ പറഞ്ഞെന്ന് കേട്ടിട്ടാണോ നീ പറയുന്നേ..
“ഞാനെല്ലാം കേട്ടു… ആ മൂരാച്ചി തള്ളയ്ക്ക് അങ്ങനെ തന്നെ വേണം… കിട്ടിയത് കൊറച്ചു കുറഞ്ഞു പോയോ എന്നൊരു ഡൌട്ടെ എനിക്കുള്ളൂ… അതിന്റെ കൂടെ നന്ദു ന്റെ അമ്മേടെ റോക്കിങ് കരണത്തടി കൂടി ആയപ്പോ പൊളിച്ചില്ലേ…
സിദ്ധു ഒന്നും മിണ്ടാതെ ഇരുന്നു….
“പൊന്ന് മോനെ ഞാനൊരു മുന്നറിയിപ്പ് തരാം ഇനിയും ജാതകദോഷം… തേങ്ങാ മാങ്ങാന്ന് പറഞ്ഞു ആ കൊച്ചിനെ മാറ്റി നിർത്താനാണ് ഉദ്ദേശമെങ്കിൽ നിന്റെ മരണം എന്റെ കൈ കൊണ്ടാവും…. ഇതിലും കൂടുതൽ വിശദമായി അവളെങ്ങനെയാടാ നിന്നോടുളള ഇഷ്ടം പറയുന്നത്..
“എടാ.. പക്ഷെ.. അത്…
“നിനക്കും അവളോടുള്ള ഇഷ്ടമൊക്കെ എനിക്കറിയാം…അതോണ്ട് നീ കൂടുതൽ ഉരുളണ്ട.. നിന്നെ ജീവിതത്തിൽ ആത്മാർത്ഥമായി സ്നേഹിക്കുന്നൊരു പെണ്ണിനെ എപ്പഴും കണ്ട്കിട്ടണമെന്നില്ല…. അങ്ങനെ കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് കൊരങ്ങന്റെ കയ്യിൽ കിട്ടിയ പൂ മാല പോലെ ജീവിതത്തെ തല്ലികെടുത്തരുതെന്നേ എനിക്ക് പറയാനുള്ളു…
ജിത്തു അത്രെയും പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി…
***************
സിദ്ധു ടെറസിലേക്ക് ചെല്ലുമ്പോൾ നന്ദു കഴുകിയ തുണികൾ അയയിൽ വിരിച്ചിടുകയിരുന്നു….
“എന്താ ഇവിടെ ..
“താങ്ക്സ്….
“എന്തിന്….
“നേരത്തെ അങ്ങനൊക്കെ പറഞ്ഞതിന്
“അല്ല പക്ഷെ ഞാനത്…..
“എനിക്കറിയാം…. മനഃപൂർവും പറഞ്ഞതല്ലെന്നും തന്റെ അച്ഛന്റെ കയ്യിന്ന് എന്നെ രക്ഷിക്കാൻ വേണ്ടിട്ടാണെന്നും എനിക്കറിയാം.. തന്റേത് വലിയൊരു മനസാണ്
സിദ്ധു പറയുന്നത് കേട്ട് നന്ദുവിന് തല കറങ്ങുന്നത് പോലെ തോന്നി
ഇതിന്റെ തലയില് ശെരിക്കും വെള്ളരി വീണോ…ഞാനെന്റെ ഇഷ്ട്ടം പറഞ്ഞപ്പോ.. അതിനെ ഇങ്ങേര് വളച്ചൊടിച്ചു… തയാഗമാക്കി എന്നെ മഹാത്മാഗാന്ധിജിടെ കൊച്ചുമോള് ആക്കിയാലോ….
ഇങ്ങനെ പോയാൽ ഞാനുടനെ തന്നെ ഒരു വിധവയാവും….
ഇങ്ങേരെ ഞാൻ തന്നെ തല്ലികൊല്ലും… എന്നിട്ട് ജയിലിൽ പോയി അന്തസായിട്ട് ചപ്പാത്തി തിന്ന് കിടക്കും….
“ശെരിക്കും താനൊരു….
സിദ്ധുവിനെ തുടർന്നു പറയാണവൾ സമ്മതിച്ചില്ല….
“പെസകൂടാത്…. അറിവ്കെട്ടമുണ്ടം….
നന്ദു വിലെ നാഗവല്ലി ഉണർന്നു….
“തമിഴോ…. തനിക്ക് തമിഴ് സംസാരിക്കാനൊക്കെ അറിയോ….
നന്ദു അവനെ തുറിച്ചു നോക്കി കൊണ്ട് നനഞ്ഞ തുണി അവന്റെ മുഖത്തേക്ക് കുടഞ്ഞു കൊണ്ട് വിരിച്ചിട്ടു…
മൂശാട്ടയ്ക്ക് തമിഴ് അറിയില്ലെന്ന് തോന്നുന്നു…നന്നായി…. ഇനി ഇങ്ങേരുടെ പിതാകന്മാരെ സ്മരിക്കുമ്പോ തമിഴിൽ മുഖത്ത് നോക്കി പറഞ്ഞു തന്നെ ചെയ്യാം…
അങ്ങനെയെങ്കിലും എനിക്കൊരു റിലാക്സ്സെഷൻ കിട്ടും….. കൊറച്ചൂടെ തമിഴ് ചീത്തകള് പഠിക്കണം… എന്നിട്ട് വേണം എനിക്കി മൂശാട്ടയെ തമിഴ് താരാട്ട് പാട്ടില് മുക്കിഎടുക്കാൻ
വെരി ഗുഡ് ഐഡിയ…
നന്ദു രാത്രിയിൽ ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാണ് അമല വിളിച്ചത്
“ഞാൻ അമ്മയെ അങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു…. അവിടെ വല്ല പ്രശ്നവും ഉണ്ടായോ….
“ഒരു പ്രശ്നവും ഇല്ല… നാളെ തന്നെ നിങ്ങള് രണ്ടാളും കൂടി ഇങ്ങോട്ടേക്കു പോന്നേക്കണം കേട്ടല്ലോ അത് പറയാനാ ഞാൻ വിളിച്ചേ
“അല്ലമ്മേ അത്.. അച്ഛൻ…. അച്ഛനത് ഇഷ്ട്ടാവില്ല…ഇന്നത്തെ സംഭവും…. അതിന്റെ കൂടെ പഴയ പ്രശ്നകളും
“നീ അതൊന്നും ഓർക്കണ്ട എല്ലാ കാര്യങ്ങളും ഇവിടെ ഒക്കെയാണ്…. നിന്റ്റെ അച്ഛൻ ഇവിടിപ്പോ മിണ്ടാട്ടം മുട്ടി നടക്കുവാണ്….എന്തോ കുറ്റബോധം ഉള്ളത് പോലെ….നിന്നെ വിളിക്കുന്ന കാര്യം പറഞ്ഞപ്പഴും എതിർപ്പില്ല… അച്ഛനെന്നല്ല ആർക്കുമില്ല….ഉണ്ടെങ്കിലും അതൊക്കെ ഇനി ഞാൻ നോക്കിക്കോളാം… അതോണ്ട് നീയിങ് പോര് മോളെ എത്ര നാളായി കുട്ടി നിന്നെയൊന്ന് കണ്ടിട്ട്….
“അമ്മ യ്ക്ക് നല്ല ധൈര്യം വെച്ചല്ലോ… ആ വല്യമ്മക്ക് ഇട്ട് കൊടുത്തത് ഞാൻ കണ്ടു…എന്നാ സ്ട്രോങ്ങാ ആ അഞ്ച് വിരലും ഇങ്ങനെ ഫോട്ടോസ്റ്റാറ് എടുത്തു വെച്ചത് പോലെ….
“ഉവ്… നിന്നെ കുറ്റം പറഞ്ഞത് എനിക്കിഷ്ട്ടായില്ല…അതോണ്ടാ ഒന്ന് കൊടുത്തേ ഇത്ര നാളും ഞാൻ മിണ്ടാതെ എല്ലാം സഹിച്ചത് നിനക്ക് വേണ്ടിയായിരുന്നു… ഇനിപ്പോ നിന്നെ ജീവനോളം സ്നേഹിക്കുന്ന ഒരു ഭർത്താവിനെ നിനക്ക് കിട്ടിയ സ്ഥിതിക്ക് ഞാനിനി എന്ത്…. ആരെ പേടിക്കാനാണ്….
നന്ദു ഒന്നും മിണ്ടാതെ അവര് പറയുന്നതെല്ലാം കേട്ട് നിന്നു
ഫോൺ വിളിച്ചിട്ട് തിരിയവെയാണ് ആട്ടുകട്ടിലിൽ ബുക്കിലേക്ക് തല താഴ്ത്തി ഇരിക്കുന്ന സിദ്ധു വിനെ അവൾ കണ്ടത്….
ഹയ്യോ…. ജീവനോളം സ്നേഹിക്കുന്ന ഭർത്താവ്……
അവള് അവന്റെ അടുത്തു ചാടി കേറി ചെന്നിരുന്നതും അവനവളെ തലയുയർത്തി നോക്കി
“ഉങ്കള ഞാൻ എവളോ ലവ് പാൻഡ്രെ മൂശട്ടെ….. എന്നിട്ടും യെ ഉനകത് പുരിയലേ….
“എന്ത്… ലവ്വോ….
“ഒന്നുമില്ല എന്റെ കടവുളേ….തലയ്ക്കുള്ളെ എതാത്. വേണം… എന്നാലേ വല്ലതും പുരിയു….
അവന് നേരെ കൈകൂപ്പി പറഞ്ഞു കൊണ്ട് എഴുനേറ്റു പോയി…
“പൈത്യകാരി പോണ്ണ്….
അവൻ ഒരു കുസൃതി ചിരിയോടെ അവള് പോകുന്നതും നോക്കി ഇരുന്നു
“?ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളനല്ലോ….എന്നുള്ളു തുടിച്ചതുമിവളെ കാണനല്ലോ …?
രാവിലെ കോളേജിൽ പോകാൻ റെഡിയാകവേ പതിവില്ലാതെ ഒരു മൂളിപാട്ട് സിദ്ധുവിന്റെ ചുണ്ടിൽ ഇടം പിടിച്ചിരുന്നു….
കണ്ണാടിയിൽ നോക്കി തല ചീകവേ നന്ദുവും കണ്ടിരുന്നു ചിരിയോടെ എന്തോ പിറുപുറുത്തു കൊണ്ട് ഷർട്ടിന്റെ കൈ മടക്കുന്ന സിദ്ധുവിനെ….
നന്ദു തിരിഞ്ഞു നോക്കുമ്പോൾ പുള്ളി കൈ മടക്കുന്നുണ്ട് എന്നേയുള്ളു…. ചിരിയുമില്ല… പിറുപിറുപ്പുമില്ല….
എനിക്കിനി തോന്നിയതാണോ….. ഏഹ്…. പ്രേമിക്കുബോ അല്ലെങ്കിലും ഇത്തരം ഇല്ല്യൂഷൻസ് മൈൻഡിൽ ഉണ്ടാവാറുണ്ട്…. കൊക്കെത്ര സീരിയലലിൽ കണ്ടിരിക്കുന്നു…… സോറി കുളം കണ്ടിരിക്കുന്നു…
കോളേജിലേക്ക് പോകുന്ന വഴിയിലും..അവനിൽ എന്തൊക്കെയോ മാറ്റം ഉള്ളതായി അവൾക്ക് തോന്നി..
ഇടയ്ക്കിടെ തന്നെ നോക്കുന്നുണ്ടോ
ഒരു ചെറു ചിരി വിരിയുന്നുണ്ടോ….
അവളവനെ സൂക്ഷിച്ചു നോക്കി….
ഒന്നുമില്ല…. എനിക്കിനി പ്രേമം തലയ്ക്ക് പിടിച്ചു ഫ്യൂസ് അടിച്ചു പോയതാണോ ന്തോ
“എന്താടോ… ന്ത് പറ്റി….
“ഇല്ല്യൂഷൻ…. അവൾ തലയിൽ കൈകൊടുത്തു കൊണ്ട് പറഞ്ഞു
“ഓ…. വട്ട്….
“വട്ട് നിങ്ങളുടെ മറ്റവൾക്ക്….
“അതൊരു പാവാ….
“ആര്…
“എന്റെ മറ്റവള്…
അവളവനെ ആകമാനം നോക്കി…ഇ മൂശാട്ടയ്ക്കും പ്രേമമോ….. ഏഹ്ഹ്…. വെറുതെ പറയുന്നതായിരിക്കും…. ഇനി ശെരിക്കും ആരോടെങ്കിലും കാണുമോ..ഏയ്…
“നന്നായി…. അതിന്റൊരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു….
അവൾ അലസമായി പറഞ്ഞു കൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു…
***********
പിന്നീടുള്ള ദിവസങ്ങളിൽ നന്ദു വിന്റെ ഇല്ല്യൂഷൻ കൂട്ടുന്ന വിധത്തിലായിരുന്നു സിദ്ധു വിന്റെ പ്രവർത്തികൾ…
പാവം എല്ലാം തന്റെ തോന്നലാണെന്ന നിഗമനത്തിൽ കഴിഞ്ഞു കൂടി…
ജിത്തുവിന്റെയും ശ്രെദ്ധയുടെയും കല്യാണദിനം ഇങ്ങടുത്തു
“നാളെ കല്യാണതലേന്ന…നാളെയെങ്കിലും നീ വരുവോ നന്ദു…. ശ്രെദ്ധ ദേഷ്യവും വിഷമവും നിറഞ്ഞ സ്വരത്തിൽ അവളോട് ചോദിച്ചു…
“നീയെങ്കിലും എന്നെ മനസിലാക്ക് പെണ്ണെ… അച്ഛനും ബാക്കിയുള്ളോർക്കും അല്ലെങ്കിൽ തന്നെ സിദ്ധുവേട്ടനെ കണ്ടുകൂടാ.. അതിനിടയിൽ പുള്ളിയെയും കൊണ്ട് ഞാനങ്ങോട്ടു വന്നാ ശെരിയാവൂല…. സിദ്ധു വേട്ടൻ അവിടെ ഒറ്റയ്ക്കായി പോവും… അത് വേണ്ട…. കല്യാണത്തിന്റെ അന്ന് രാവിലെ തന്നെ ഞങ്ങള് രണ്ടാളും അങ്ങോട്ടെത്താം… ഉറപ്പ്….
ഒരുവിധം അവളെ സമാധാനിപ്പിച്ചു നിർത്തി….
പിറ്റേന്ന് വൈകിട്ടു നന്ദു ടീവി കണ്ടു കൊണ്ട് ഇരിക്കുമ്പോഴാണ് ഫോണിലേക്ക് ദാസിന്റെ കാൾ വന്നത്…
യശോദയും നാരായണനും ജിത്തുവിനോപ്പം തറവാട്ടിലേക്ക് പോയിരുന്നു…
ങേ… ദാസപ്പൻ…. ന്തിനാപ്പാ ഇപ്പൊ വിളിക്കണേ… നാളെ കല്യാണത്തിനും കണ്ടു പോകരുതെന്ന് പറയാനാണാവോ…..
“ഹലോ…. ഫോൺ എടുത്തപ്പഴേ ആ മുഴങ്ങുന്ന ശബ്ദം കാതിലെത്തി…
“ആ… അച്ഛാ….
“ഇങ്ങോട്ടേക്കു വരാനെന്താ ഇത്ര താമസം…പെട്ടെന്ന് തന്നെ ഇങ് പോര്….
അത്രേയുള്ളൂ…. റേഡിയോ ഓഫ് ആക്കി പുള്ളി പോയി…
എങ്കിലും എനിക്ക് സന്തോഷം തോന്നി… പുള്ളി തന്നെ എന്നെ ക്ഷണിച്ചല്ലോ….
അതിന്റെ ഉത്സാഹത്തിൽ റൂമിൽ നിന്ന് ഡാൻസ് കളിക്കുമ്പോഴാണ്… മൂശാട്ട കേറി വന്നത്…
“നിങ്ങളറിഞ്ഞോ മനുഷ്യ അച്ഛനെന്നെ അങ്ങോട്ടേക്ക് ക്ഷണിച്ചു……
പുള്ളിയെ വട്ടം ചുറ്റികൊണ്ട് ഞാൻ പറഞ്ഞു
അങ്ങേര് എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് പതിവ് പോലെ ആ ആട്ടുകട്ടിലിൽ കയറി തപസ്സിരിപ്പായി…
പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള് രണ്ടാളും വീട്ടിലേക്ക് പുറപ്പെട്ടു…
മൂശാട്ട എന്നെ അവിടാക്കി മുങ്ങാൻ നോക്കിയെങ്കിലും ശരണിനെ കൊണ്ട് ഞാൻ അത് ബ്ലോക്ക് ആക്കി….
ശ്രെദ്ധ അവളെ കണ്ടതും വന്ന് കെട്ടിപിടിച്ചു…പരിഭവമായി…. പരാതിയായി….
അവളെ ഒരു വിധത്തിൽ സമാധാനിപ്പിച്ചു വിട്ട്
കഴിക്കാനുള്ളത് കൊണ്ട് മൂശാട്ടയെ അനേഷിച്ചു എന്റെ റൂമിൽ വരവേ അച്ഛനും അമ്മയും അവിടെ ഉണ്ടായിരുന്നു…
എന്നെ അകത്തേക്ക് ചെന്നതും എന്നെ ഒന്ന് നോക്കി അച്ഛൻ ഇറങ്ങി പോയി..
“അമ്മയ്ക്ക് എന്നോട് ദേഷ്യമുണ്ടോ… ഞാനൊരു ജാതകദോഷകാരനായത് കൊണ്ട്…. എനിക്ക്….
“എന്റെ പൊന്ന് മോനെ എനിക്കി ജാതകത്തിലൊന്നും ഒട്ടും വിശ്വാസം ഇല്ല… അതെന്റെ തന്നെ ജീവിതഅനുഭവത്തിൽ നിന്നെനിക്ക് മനസിലായതാണ്.. പത്തിൽ ഒൻപതു പൊരുത്തമായിരുന്നു ഞാനും നന്ദു വിന്റെ അച്ഛനും തമ്മില് എന്നിട്ടോ….എന്റെ കണ്ണ് നിറയാതെ ഒരു ദിവസം പോലും മുമ്പ് കടന്നു പോയിട്ടുന്ടുരുന്നില്ല… മനസുകൾ തമ്മില് ഉണ്ടാകുന്ന ആത്മബന്ധത്തെ ഒരു ജാതകദോഷത്തിനും വേർപിരിക്കാനാവില്ല….
അമല അത് പറയവേ സിദ്ധുവിന്റെ കണ്ണുകൾ നന്ദുവിന്റേതുമായി ഉടക്കി….
നന്ദു അടക്കിപിടിച്ച ചിരിയോടെ മുഖം വെട്ടിച്ചു…
“അച്ഛനെന്താ പറഞ്ഞെ….അമല മുറി വിട്ട് പോയതും അവൾ ചോദിച്ചു..
“അതോ… ഇ താന്തോന്നിയെ നീ എങ്ങനെ സഹിക്കുന്നെടാ മോനെന്ന്….
“ഓഹോ…. എന്നിട്ട്…
“എന്നിട്ടെന്താ ഇതൊക്കെ എന്റെ വിധിയായി പോയില്ലേ അച്ഛാ ന്ന് ഞാനും പറഞ്ഞു
“എങ്കിൽ പിന്നെ കുറച്ചു നാള് കഴിഞ്ഞു ഡിവോഴ്സ് ചെയ്യാനാ പ്ലാൻ എന്നുടെ പറയാഞ്ഞതെന്താ…. ഇപ്പൊ മോനെന്ന് വിളിച്ചെന്റെ മുന്നില് ചിലതൊക്കെ കൂടി ചേർത്ത് ബോഡി ഡെക്കറേറ്റ് ചെയ്തു മൂക്കിൽ പഞ്ഞി കൂടി വെച് വിട്ടേനെല്ലോ….
“സീരിയസ്‌ലി…..
“?സീരിയസ്‌ലി…
“സൊ യാം ട്രാപ്പ്ഡ്….
“ഡെഫിനിറ്റിലി….
“അന്നത്തെ പോലെ താനെന്നെ രക്ഷിക്കില്ലെ…..
“എന്റെ പട്ടി രക്ഷിക്കും..…ഒന്ന് പോണം മിഷ്ടർ….
“ഇഹ്… അപ്പോ ഞാനെന്റെ മറ്റവളോട് എന്ത് പറയും..
. അവളെ ഒളികണ്ണിട്ട് നോക്കികൊണ്ട് അവൻ പറഞ്ഞു
ങേ അപ്പോ ശെരിക്കും അങ്ങനൊരുത്തി ഉണ്ടോ…
അവലൊരു നിമിഷം ചുണ്ടുകൂർപ്പിച്ചു അവനെ നോക്കി നിന്ന ശേഷം ഒറ്റ പോക്ക്
അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു
********************
വളരെ ഗംഭീരമായി തന്നെ കല്യാണം നടന്നു….
കൊച് കുട്ടികളുടെ കയ്യിന്നു വരെ പൂക്കൾ വാങ്ങി വധുവരൻമാർക്ക് നേരെ എറിയുന്ന നന്ദുവിനെ ഒന്ന് പുച്ഛത്തോടെ നോക്കി ലക്ഷ്മി നിന്നു
നന്ദുവും അവര് നോക്കുന്നത് കണ്ടിരുന്നു….
ഇ അമ്മച്ചിക്ക് കിട്ടിയതൊന്നും പോരെന്ന തോന്നുന്നേ…. ബ്ലഡി ഗ്രാമവാസി….
സിദ്ധു ശരണിനോട് സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് ആരോ പിറകിൽ നിന്നും തൊട്ട് വിളിച്ചത്
“ഹരി….
ലക്ഷ്മി വല്യമ്മയുടെ മകൻ… അവനോർത്തു
“നീ അപ്പൊ എന്നെ മറന്നിട്ടില്ല… അല്ലെ…. എത്ര നാളായടാ കണ്ടിട്ട്….
ഹരി അവനെ കെട്ടിപിടിച്ചു…. വിശേഷങ്ങൾ പങ്കുവെച്ചു
“അല്ല.. നിന്റെ പെണ്ണെവിടെ.. ആളൊരു കാന്താരിയാണെന്ന് ജിത്തു പറഞ് ഞാൻ കേട്ടിട്ടുണ്ട്… പിന്നെ അമ്മയും പറഞ്ഞിട്ടുണ്ട് കക്ഷിയെ കുറിച്ച്
നന്ദു ഇതേ സമയം കുട്ടിപട്ടാളങ്ങളോട് അടി വയ്ക്കുകയായിരുന്നു….
കാർഡിലെ മുട്ടായി കളക്ഷൻ പറഞ്ഞാണ്…
സിദ്ധു വരുന്നത് കണ്ടതും അവളതെല്ലാം കൂടി പിറകിൽ ഒളിപ്പിച്ചു…
“നന്ദു… ഇത് ഹരി… ലക്ഷ്മി വല്യമ്മേടെ മോനാ….
ഓഹ്… ആ അമ്മച്ചിടെ മോനാണോ… അവരെപോലെ അല്ലെന്ന് തോന്നുന്നു… ഒരു നിഷ്കു മോന്ത
തുടർന്നുള്ള സംസാരത്തിൽ നിന്ന് ആളൊരു രസികനാണെന്ന് അവൾക്ക് മനസിലായി….
ഹരിയും നന്ദു വും പരസ്പരം സംസാരിക്കുന്നത് നോക്കി സിദ്ധു നിന്നു…
നന്ദു കൈയിലെ മിട്ടായി അവന് നേരെ നീട്ടി…ഹരി അത് വാങ്ങി പൊളിച് വായിലിട്ടു… സിദ്ധുവിന് കൊടുത്തെങ്കിലും അവനത് നിരസിച്ചു…
ഹരി സദ്യ കഴിക്കാനിരുന്നതും ഇരുവർക്കും നടുവിലായാണ്…..
തന്റെ നെഞ്ചിലൊരു പാറ കല്ല് എടുത്തു വെച്ചത് പോലെ സിദ്ധു വിന് തോന്നി
വല്ലാത്തൊരു അസ്വസ്ഥ….
ശ്രെദ്ധയെ ജിത്തുവിനൊപ്പം അയച്ചു ഇരുവീട്ടുകാരും പിരിയുന്നത് വരെ നന്ദു ഹരിയോടൊപ്പമായിരുന്നു…
യശോദയും നാരായണനും മുത്തശ്ശിയുടെ നിർബന്ധപ്രകാരം തറവാട്ടിലേക്ക് പോയിരുന്നു…
സിദ്ധുവിനോപ്പം കാറിൽ ഇരിക്കവേ നന്ദു പറഞ്ഞത് ഹരിയെകുറിച്ചായിരുന്നു….
അവനതൊക്കെ കേൾക്കവേ വട്ട് പിടിക്കുന്നത് പോലെ തോന്നി….
“ജസ്റ്റ് സ്റ്റോപ്പ് ഇറ്റ്…. പ്ലീസ്….. അവനവളോട് ദേഷ്യപ്പെട്ടു
നന്ദു അവനെ അമ്പരപ്പോടെ നോക്കി…. ഇത്രെയും ദേഷ്യപ്പെട്ടു കാണുന്നത് അദ്യമാണ്…
അവള് വാ പൂട്ടി ഇരുന്നു…
വീട്ടിലെത്തുന്നത് വരെ ഇരുവരും പിന്നെ യാതൊന്നും സംസാരിച്ചില്ല….
നന്ദു ഫ്രഷായി വരുമ്പോൾ സിദ്ധു മുറിയിൽ ഉണ്ടായിരുന്നില്ല
പുറത്ത് ചെറുതായി മഴ ചാറ്റുന്നുണ്ടായിരുന്നു…..
ഏറെ നാളായി ഉണങ്ങി കിടന്ന മണ്ണിലേക്ക് എത്തിയ പുതുമഴയുടെ വരവറിയിച്ചു കൊണ്ടൊരു ഗന്ധം അവിടെ നിറഞ്ഞു നിന്നു
ബാൽക്കണിയിൽ കാറ്റിൽ അകത്തേക്ക് കുതിക്കുന്ന മഴ തുള്ളികൾ നനഞ്ഞു നിൽക്കുന്ന സിദ്ധുവിന്റെ അടുത്തേക്ക് നന്ദു ചെന്നു
“എന്തിനാ ഇവിടെ നില്കുന്നത്….
“ഞാനെവിടെ നിന്നാൽ നിനക്കെന്താണ്…
“ഇപ്പഴെന്തിനാ ഇ ദേഷ്യം….
“എനിക്കാരോടും ഒരു ദേഷ്യവും ഇല്ല… ദേഷ്യപ്പെടാനും സംസാരിക്കാനുമൊക്കെ ഞാനാരാ
ദേഷ്യത്തെക്കാൾ പരിഭവമാണ് അ വാക്കുകളിൽ നിറഞ്ഞു നില്കുന്നത്
അവൾക്ക് ചിരിയാണ് വന്നത്….
അവളവന് നേരെ നിന്നു കൊണ്ടവന്റെ മുഖം കൈകുമ്പിളിൽ എടുത്തു….
ഒരു കുഞ്ഞു കുട്ടിയുടെ പരിഭവവം നിറഞ്ഞ മുഖം…
അവള് ചിരിക്കുന്നത് കണ്ടതും അവനവളുടെ കൈകൾ അടർത്തി മാറ്റാൻ നോക്കി നോക്കുന്നതിന് മുന്നേ അധരങ്ങൾ പരസ്പരം ഒന്നുചേർന്നിരുന്നു….
ചാറ്റൽ മഴ ശക്തി പ്രാപിച്ചു കൊണ്ടവരുടെ മേലെ വീണു ചിതറി….
അധരങ്ങൾ തമ്മിൽ അകലവേ സിദ്ധുവിന്റെ കണ്ണുകൾ മിഴിച്ചു അവളെ നോക്കി…
ഐ ലവ് യു…സിദ്ധുവേട്ടാ….. ചെവിക്കരികിൽ കാറ്റുതുന്നത്… പോലെ തോന്നിയവന്…
അവന്റെ മാറിൽ തല ചായ്ച്ചു കൊണ്ട് അവളനോട് ചേർന്ന് നിന്നവനെ മുറുകെ പുണരുമ്പോഴും മഴ തന്റെ കീഴിലായി അവരെ ഒരു പോലെ നനച്ചുകൊണ്ടിരുന്നു
തുടരട്ടെ….
റൊമാൻസ് കാണാനേ എനിക്കറിയു…. എഴുതാൻ നോക്കിയാൽ ധാ ഇങ്ങനൊക്കെ ആവും…. ആരും ചിരിക്കരുത്….