നിന്നരികിൽ ~ ഭാഗം 22, എഴുത്ത് : രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

മുത്തശ്ശി തന്നെയാണ് വീട്ടിലുള്ളവരോട് സത്യാവസ്ഥ പറഞ്ഞത്….

ലക്ഷ്മിയോടായാൽ തിരുത്തി പറഞ്ഞതും അവരത് ഇത്രെയും കാലം മറച്ചു വച്ചതും ഒഴിച്ച് വിശദമായി കാര്യങ്ങൾ എല്ലാവരെയും പറഞ്ഞു കേൾപ്പിക്കവേ അവിടെക്ക് നാരായണനും യശോദയും വന്നു ചേർന്നു…

നന്ദു തന്നെയാണ് അവരെ വിളിച്ചു വരുത്തിയത്…

സത്യാവസ്ഥ ബോദ്യമായ അവസ്ഥയിൽ ദേഷ്യവും വെറുപ്പും മറന്ന് എല്ലാവരും സിദ്ധുവിനോട് സ്നേഹം പ്രകടിപ്പിക്കവേ അവന്റെ നോട്ടം ചെന്നെത്തിയത് അതെല്ലാം കണ്ടുകൊണ്ടൊരു ചിരിയോടെ നിൽക്കുന്ന നന്ദുവിലാണ്….

നാരായണനും യശോദയും അവനെ ഇരുവശത് നിന്നും ചേർത്തു പിടിച്ചു…

ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു….

അവന്റെ സങ്കടങ്ങൾക്ക് പൂർണമായും ഒരറുതി വന്നിരിക്കുന്നു….

അപ്പോഴേക്കും ശ്രെദ്ധ നന്ദുവിന്റെ കൈപിടിച്ച് അവളെ മുകളിലേക്ക് കൊണ്ട് പോയി

“ഇതൊക്കെ എന്താ നന്ദു… അപ്പോ… ആ ലക്ഷ്മിഅമ്മായി അല്ലെ ഇതൊന്നും ചെയ്തത്….

“അവരുടെ ഭാഗത്തും തെറ്റുണ്ട്….. ഏറ്റവും വലിയ ചതി ചെയ്തതും അവരാണ്….

നന്ദു നടന്നതെല്ലാം അവളോട്‌ തുറന്നു പറഞ്ഞു….

“ഇത്രെയൊക്കെ ഉണ്ടായിട്ടാണോ… നീ അവരെ ഇങ്ങോട്ട് കൊണ്ട് വന്നത്….നിനക്കെന്താണ് പെണ്ണെ… സത്യം എല്ലാവരും അറിഞ്ഞതോടെ അത്രെയും മതിയെന്നാണോ നീ ചിന്തിക്കുന്നത് മുത്തശ്ശി ചെയ്തതാ ശെരി… അവരിനി ഇവിടെ വേണ്ട

“സത്യം മുഴുവൻ പറഞ്ഞാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സിദ്ധുഏട്ടൻ അവരെ പുറത്താക്കാൻ സമ്മതിക്കില്ല…അവരുടെ സ്വാർത്ഥ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് അവരുടെ ഇഷ്ടം പോലെ നടക്കട്ടേന്ന് പറഞ്ഞു ആ നന്മസ്സ് നിറഞ്ഞ കുടുംബസ്നേഹി ഇ നിമിഷം തന്നെ കൂടും കുടുക്കയും എടുത്തു എന്നെയും തോളിലിട്ട് ഇവിടുന്ന് പോവും…

“അയ്യേ……. അത് പറ്റൂല…..

“എങ്കിൽ അവരവിടെ വേണം…. അവര് മാത്രമല്ല ഞങ്ങളും ഇവിടെ വേണം എന്നാലേ

“പണി കൊടുക്കാൻ പറ്റു…. അല്ലെ…

“അതന്നെ….. അത്രെയെങ്കിലും ഞാൻ ചെയ്യണ്ടേ

“ഉറപ്പായിട്ടും…. നീ ഒരു കൊച് കുറുക്കത്തി തന്നെ…. കൊടുക്കുമ്പോ അവരുടെ പുന്നാര വാലാട്ടിക്കിളി ആ രേവതികിട്ടും കൊടുക്കണം…. അവളെന്നെ ഇന്നലെ അടുക്കളകാരിയെന്നു വിളിച്ചെടി….

“എല്ലാർക്കും കൊടുക്കാം നമുക്കിപ്പൊ താഴേക്ക് പോകാം ഒക്കെ…

“ഒക്കെ…

?

“നിന്റെ ഡ്രസ്സ് എങ്ങനാ മണ്ണായത്…..

ബെഡിലിരുന്നു അവരിക്കിട്ടു എങ്ങനെ പണിയുമെന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് സിദ്ധു മുറിയിലേക്ക് വന്നത്….

“അത്…. പിന്നെ…. ഞാനൊന്ന്…. വീണതാ

“വീണതോ…. വീഴ്ത്തിയതോ…..

അവന്റെ ചോദ്യം കേട്ട് അവളവനെ അന്തം വിട്ടു നോക്കി….

ഇതെന്താപ്പാ ഇങ്ങനൊരു ചോദ്യം…..

“ഞാനിനി ആരെ വീഴ്ത്താൻ…. ഒരു തവണ ഒന്ന് വീണതിന്റെ ക്ഷീണം തന്നെ ഇപ്പഴും മാറിയിട്ടില്ല

“സത്യം പറയ്യ് നന്ദു…. എന്താണുണ്ടായത്…..

“എന്ത്….

“ഇവിടെ നിൽക്കാൻ ഉത്സാഹം കാണിക്കുന്നു…. എന്നോട് പറയാതെ പുറത്തേക്ക് പോകുന്നു അതും ഇന്നലെ വരെ ദേഷ്യതോടെ കണ്ട മുത്തശ്ശിയുടെ കൂടെ….തിരിച്ചു വന്നിട്ട് പറയുന്നു ഇത്രെയും നാള് എന്റെ പേരിലുണ്ടായിരുന്ന ദോഷം കള്ളമാണെന്ന്…. അത് ജോല്സ്യനല്ല…. അങ്ങേരുടെ അനിയനാണെന്ന്…. അയാൾ പണത്തിനു വേണ്ടി ഇവിടെ വന്ന് കള്ളം പറഞ്ഞു…അല്ലെ…

“അതെ….

“ഒറ്റ ദിവസം കൊണ്ട് എന്റെ പേരിലുണ്ടായിരുന്ന ദോഷങ്ങൾ മാറിമറിഞ്ഞു….ഇതെല്ലാം പോരാഞ്ഞിട്ട് മുത്തശ്ശിക്കാണെങ്കിൽ ഇതുവരെ ഇല്ലാത്ത ഒരു സംശയമുണ്ടായി പോലും….. ഇതൊക്കെ നീ ചെന്ന് വല്ല പൊട്ടന്മാരോടും പറഞ്ഞാൽ മതി…. ഞാൻ വിശ്വസിക്കില്ല…. സത്യം പറയടി നീയല്ലേ അ ജ്യോത്സ്യനെ കണ്ട് ഇങ്ങനൊക്കെ പറയാൻ ഏർപ്പാട് ആക്കിയത്…..എന്നിട്ടത് മുത്തശ്ശിയെ വിളിച്ചു പറഞ്ഞു

“ദേ മനുഷ്യ…അനാവശ്യം പറഞ്ഞാലുണ്ടല്ലോ….. ഭർത്താവാണെന്നൊന്നും ഞാൻ നോക്കില്ല…. ചെരവയ്ക്ക് അടി കിട്ടും നോക്കിക്കോ….

“ഇതിലും ഭേദം അതായിരുന്നു…..എനിക്കിതൊന്നും കേൾക്കണ്ട…. ഞാൻ വിശ്വസിക്കില്ല

“നിങ്ങള് വിശ്വസിക്കണ്ട…..തീർന്നല്ലോ പ്രശ്നം….

“തീർന്നില്ല….

“എങ്കിൽ തീരേണ്ട…..നിങ്ങളുടെ ദോശയും മാവുമൊന്നും നോക്കിട്ടല്ല ഞാൻ നിങ്ങളെ കെട്ടിയതും പ്രേമിച്ചതും…. അതോണ്ട് വെറുതെ ആവിശ്യം ഇല്ലാതെ എന്നെ സംശയിക്കാൻ വരരുത്….

അതും പറഞ്ഞു പെണ്ണ് ഒറ്റ പോക്ക്…..

അവള് പറഞ്ഞതിലും കാര്യമില്ലാതില്ല…. എങ്കിലും ഒരു ചുറ്റിക്കളി മനക്കുന്നത് പോലെ തോന്നിയിട്ടാ ഇങ്ങനെ ചോദിച്ചത്….

ഇതിപ്പോ പണിയായത് പോലെ തോന്നുന്നുണ്ട്

?

“അപ്പൊ അമ്മച്ചി ഇനിമുതല് ഞങ്ങള് പറയുന്നത് ഒക്കെ കേൾക്കും അല്ലെ…

ശ്രെദ്ധ നന്ദുവിനെ ഒന്ന് നോക്കി അവരോടായി ചോദിച്ചു

ലക്ഷ്മി അവളെ സൂക്ഷിച്ചു നോക്കി….

ഇവള് അവസരം മുതലെടുക്കുവാണ്…..

തന്റെ ചതി ഇവിടുള്ളവർ അറിഞ്ഞാൽ ഹരി തന്നെ തന്നെ പിടിച്ചു പുറത്താക്കും…. ആരും എതിർക്കില്ല…

താഴ്ന്നു കൊടുക്കുകയെ നിവർത്തിയുള്ളു

അവരൊന്നും മിണ്ടാതെ തല കുനിച്ചു….

“മൗനം…. സമ്മതം….. അപ്പോ ഐശ്വര്യമായിട്ട് ആദ്യം പോയി ദേ…. അവളുടെ കരണകുട്ടിക്കിട്ടു ഒരെണ്ണം കൊടുത്തിട്ട് ബാ….

ശ്രെദ്ധ… പൂന്തോട്ടതിന് അരികിലെ ഊഞാലിൽ ഇരുന്നു ബുക്ക്‌ വായിക്കുന്ന രേവതിയെ ചൂണ്ടി പറഞ്ഞു

“രേവതിയെയോ…. എന്തിന്…. അവളെന്തു ചെയ്തിട്ടാ…

“അവൾക്കിത്തിരി അഹങ്കാരം കൂടുതലാ….

“എന്നാലും….

അവരൊന്ന് മടിച്ചു…..

സ്വന്തം മകളെ പോലെയാണ് താനവളെ വളർത്തിയത്…

ഒന്ന് നുള്ളി നോവിച്ചിട്ടില്ല

ഹരിയുടെ ഭാര്യയായി അവളെ എന്നെ താൻ മനസ്സിലുറപ്പിച്ചു കഴിഞ്ഞതാണ്….

“ശെരി…. കാരണമല്ലേ വേണ്ടു….. ഇപ്പൊ ശെരിയാക്കാം…

അതും പറഞ്ഞു ശ്രെദ്ധ അവൾടടുത്തെക്ക് നടന്നു…

“ടി… ദേ ഇ ചെടികളൊക്കെ നനച്ചേ…..

ശ്രെദ്ധ ഹോസ് അവളുടെ നേരെ നീട്ടികൊണ്ട് പറഞ്ഞു…

“എനിക്കെങ്ങും വയ്യ…. അല്ല നിന്റെ കയ്യിലെന്താടി കുരുവുണ്ടോ…. വേണേ ചെയ്യ്…. അവളൊരു തോട്ടക്കാരി വന്നിരിക്കുന്നു….

പറഞ്ഞു നിർത്തുന്നതിന് മുന്നേ ലക്ഷ്മിയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു…

“തർക്കുത്തരം പറയുന്നോടി അസത്തെ….. ദാ ഇ ചെടികൾ മൊത്തം നനച്ചിട്ടേ അകത്തേക്ക് കയറാവു…. ഇല്ലെങ്കിൽ പച്ചവെള്ളം നിനക്ക് തരില്ല….

അതും പറഞ്ഞവര് പോവേ രേവതിക്ക് കരണത്തിട്ട് കിട്ടയതിനേക്കാൾ വലിയൊരു അടി തലയ്ക്കിട്ടു കിട്ടിയത് പോലെ തോന്നി…

അവരുടെ ഭാവമാറ്റം അവളെയാകെ ഉലച്ചു…

“ഇനി മുതല് എന്റെ വാലാട്ടികിളി വെറുതെ വായില് വരുന്നത് ചിലയ്ക്കാൻ നിൽക്കാതെ കുറച്ചൊക്കെ കണ്ട്രോൾ ചെയ്യനാട്ടോ…. ഇലെല്ലേൽ ദേ ഇപ്പൊ പോയത് പോലെ കിളികൾ പലതും തലയിന്നും ചെവിയിന്നുമൊക്കെ പോകും….. ഞങ്ങളെ പറഞ്ഞാൽ ചോദിക്കാനിപ്പോ ആളുണ്ട് മുത്തേ….. അപ്പോ പോട്ടെ… ഇത് കഴിഞ്ഞിട്ട് അടുക്കളയിലോട്ട് പോര്… ബാക്കി അവിടെ….

അവളെ നോക്കി ചിരിയോടെ ശ്രെദ്ധ നന്ദു വിന്റെ കൈ പിടിച്ചു നടന്നു പോയി …രേവതി കടപ്പല്ലു നേരിക്കവെ നല്ലോണം വേദനിച്ചു…. അമ്മാതിരി അടിയല്ലേ….

രേവതി അടുക്കളയിൽ എത്തുമ്പോൾ ശ്രെദ്ധ അരിയും ഉഴുന്നും അവളെ ഏൽപ്പിച്ചു….

“ദാ ഗ്രേയ്‌ന്ററിൽ ഇട്ട് അരച്ചെടുക്കു….

“എനിക്കെങ്ങും അറിയില്ല….

“അറിയാൻ ഒന്നുല്ല…. അതിലിട്ട് പാകമാകുന്നത് വരെ അരച്ചെടുത്താൽ മതി…

“ഞാൻ ലക്ഷ്മിഅമ്മയോട് പറഞ്ഞു കൊടുക്കും

“ചെന്ന് പറയടി… അവര് വന്ന് നിന്റെ മാറ്റെ കരണത് കൂടി ഒന്ന് തന്നിട്ട് അരച്ചെടുക്കാൻ പറയുമ്പോ മോളൂസിന് സമാധാനം ആവുമെങ്കിൽ ഞാൻ തന്നെ വിളിക്കാം….

“വേണ്ട…..അല്പ്പം മുമ്പത്തെ ഓർമ്മയിൽ അവൾ കവിളിൽ കൈവയ്ക്കവേ ശ്രെദ്ധയ്ക്ക് ചിരി വന്നു….

?

“നിങ്ങളെല്ലാവരും ഇനിമുതൽ ഇവിടെ നിന്നാൽ മതി….

അത്താഴസമയത്ത് മുത്തശ്ശി അത് പറയവേ നാരായണൻ അത് നിരസിച്ചു

“അത് പറ്റില്ലമ്മേ…. നന്ദു മോൾക്ക് കോളേജിൽ പോകണം…. നന്ദു ന് മാത്രമല്ല സിദ്ധുവിനും കോളേജിൽ പോകണം…..ഒരാള് വിദ്യാർത്ഥി ആണെങ്കിൽ ഒരാള് അധ്യാപകനല്ലേ…. അവരുടെ കാര്യം മുടക്കാൻ പറ്റില്ലല്ലോ

“എങ്കിൽ പിന്നെ ഒരാഴ്ചയെങ്കിലും കഴിഞ്ഞിട്ട് പോയാൽ മതി….

ആദ്യമൊന്നും അത് സമ്മതിച്ചില്ലെങ്കിലും മുത്തശ്ശിയുടെ നിർബന്ധത്തിൽ നാരായണൻ അത് സമ്മതിച്ചു….

സിദ്ധു നന്ദുവിനെ നോക്കിയെങ്കിലും അവളവനെ മൈൻഡ് പോലും ചെയ്തില്ല…..

ജിത്തു പുരികമുയർത്തി എന്തുപറ്റിയെന്നു ചോദിക്കവേ സിദ്ധു മുഖത്ത് ദയനീയത വരുത്തി കണ്ണുകളടച്ചു കാണിച്ചു….

ഇതേ സമയം ശ്രെദ്ധ നന്ദുവിനെ നോക്കി എന്തോ പറയാനായി കണ്ണ് കാണിച്ചു

“പിന്നെ മുത്തശ്ശി…. നാളെ ലക്ഷ്മിവല്യമ്മ കുടുംബക്ഷേത്രത്തിൽ ഒരു ശയനപ്രദിക്ഷണം നടത്താമെന്ന് നേർന്നിട്ടുണ്ട്…..

“ഉവോ….

മുത്തശ്ശി ചിരിയോടെ അവളെ നോക്കി

ലക്ഷ്മിയാണെങ്കിൽ ഇതൊക്കെ എപ്പോ എന്ന മട്ടിൽ വായിലേക്ക് വെച്ച ചോറുരുളയുമായി അവളെ അന്തം വിട്ടു നോക്കി

“അതെ… മുത്തശ്ശി അതിരാവിലെ കുളത്തിൽ മുങ്ങി അതെ ഈറനുടുത്തു കൊണ്ടാ അമ്മായി അത് ചെയ്യുന്നത്….

ശ്രെദ്ധ നന്ദുവിനെ ഏറ്റു പിടിച്ചു….

“അതിപ്പോ എന്തിനാ ഇങ്ങനൊരു നേർച്ച….

“സിദ്ധുഏട്ടനോട് ചെയ്തതിനുള്ള പ്രായശ്ചിത്തമാണെന്ന വല്യമ്മ ഞങ്ങളോട് പറഞ്ഞത്….

“അതെ… അ കള്ള ജ്യോത്സ്യനെ വീട്ടിലേക്ക് കൊണ്ട് വന്നത് അമ്മായി അല്ലെ അതിന്റെ സങ്കടം കൊണ്ടാ…പിന്നെ സിദ്ധുഏട്ടനോട് പറഞ്ഞതൊക്കെ ഓർക്കുമ്പോൾ അമ്മായിക്ക് ഇപ്പൊ സഹിക്കുന്നില്ല…. ഇനിയും ഒരുപാട് നേർച്ചകൾ നേർന്നിട്ടുണ്ട് അല്ലെ അമ്മായി….

ശ്രെദ്ധ ചോദിക്കവേ അവർ ദയനീയമായി തലയാട്ടി

“അപ്പോ ലക്ഷ്മി ഒറ്റയ്ക്ക് പോകുമോ…. അതും ഇ തണുപ്പ് കാലത്ത് ഇത്ര രാവിലെ…..

നാരായണൻ ചോദിച്ചു

“ഒറ്റയ്ക്കല്ല…. വല്യമ്മേടെ ഫേവറിറ്റ്…. കുട്ടി… രേവതിയും കൂടെ പോകുന്നുണ്ട്…. അല്ലെ രേവതി…

നന്ദു പറയുന്നത് കേട്ട് ലക്ഷ്മിയെ നോക്കവേ അവിടെ ഓൾ റെഡി കിളി പോയി ഇരികുവനെന്നു അവൾക്ക് മനസിലായി….

ഇവളുമാര് ഞങ്ങളുടെ പൊക കണ്ടേ അടങ്ങുവെന്ന തോന്നുന്നേ….

(തുടരട്ടെ )