വിവാഹ രാത്രിയിലും ഇത് പോലെ പുതിയ ജീവിതം ആരംഭിക്കുന്ന സമയത്തും നടത്തുന്ന വെളിപ്പെടുത്തലുകൾ ഞങ്ങളെ എത്രത്തോളം ബാധിക്കുമെന്ന് നിങ്ങളാരെങ്കിലും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ…?

കല്യാണം

Story Written by AASHI

നിവേദിന്റെ താലി കഴുത്തിൽ വീഴുമ്പോൾ അമ്മു കൈകൾ കൂപ്പി ദൈവതോട്‌ എന്നെന്നും ഇതെന്റെ നെഞ്ചോരം ഉണ്ടായിരിക്കണേ കൃഷ്ണ എന്ന് മനസ്സിൽ ഉരുവിട്ടുകൊണ്ടവനെ നോക്കി…

അവിടെ പ്രേതെകിച്ചു ഭാവഭേദങ്ങൾ ഒന്നുമില്ലാതെ തന്റെ നെറുകയിൽ സിന്ദൂരം ചാർത്താൻ തയാറാവുകയാണവൻ… അവനെയൊന്ന് നോക്കി സ്വയം പുഞ്ചിരിച് കൊണ്ടവൾ ആ ചടങ്ങു കൂടി പൂർത്തിയാക്കി..

കല്യാണം കൂടിയവരെല്ലാം നിവേദിനൊപ്പം ചേർന്ന് നിന്ന് പുഞ്ചിരിക്കുന്ന അമ്മുവിനെയും ഇടയ്ക്കെപ്പഴോ അവളിലേക്ക് ഒരു നോട്ടം പായിച്ച നിവേദിനെയും നോക്കി ഒരു പോലെ പറഞ്ഞു മെയിഡ് ഫോർ ഈച് അദർ….

നല്ല തറവാട്ട് മഹിമയുള്ള കുടുംബങ്ങൾ

ഒരേ ജാതി… ഒരേ മതം… ഒരേ ഡോക്ടർ പ്രൊഫെഷൻ…

പെർഫെക്ടലി മാച്ച്

അച്ഛനെനോടും അമ്മയോടും ബന്ധുക്കളോടും കണ്ണീരാൽ വിടപറഞ്ഞു കൊണ്ട് അവനൊപ്പം കാറിൽ കയറവെ താനെന്ന വ്യക്തി അടുത്തില്ലാത്തതു പോലെ ഫോണിൽ മുഴുകിഇരിക്കുന്ന അവന്റെ പെരുമാറ്റം അവളെ തെല്ലൊന്ന് അമ്പരപ്പിക്കുന്നതിനോടൊപ്പം നീരസം കൂടി ഉള്ളിലുണ്ടായി..

ആദ്യരാത്രിയെന്ന കടമ്പയിലേക്ക് കാലെടുത്തു കുത്തവേ ബെഡിൽ ഓരോരം ചേർന്ന് കിടന്നുറങ്ങുന്ന നിവേദിനെയാണ് കണ്ടത്…

സങ്കടം ഒട്ടും തന്നെ തോന്നിയില്ല… കാരണം കല്യാണതിരക്കുകൾക്കിടയിൽ കഴിഞ്ഞകുറച്ചു ദിവസങ്ങളായി താനും ശെരിക്കുമോന്നു ഉറങ്ങിയിട്ട്.. പുതപ്പിന്റെ ഒരറ്റം അവന് പകുത്തു കൊണ്ട് മറ്റേ പകുതിയിൽ മൂടി പുതച്ചു കിടന്നുറങ്ങി..

“അവൻ അങ്ങനെ സംസാരിക്കുന്ന കൂട്ടത്തിലല്ല.. മോളൊന്നും വിചാരിക്കരുത്… “

ഊണ്മേശയിൽ എല്ലാവരോടുമായി സംസാരിക്കുന്ന കൂട്ടത്തിൽ എന്തോ ചോദിക്കവേ ഒരു നോട്ടം കൊണ്ട് പോലും അതിനെ ഗൗനിക്കാതെ എഴുന്നേറ്റു പോകുന്ന നിവേദിനേ നോക്കി അവന്റെ അമ്മ ശ്രീദേവി അവളോട് അനുയായപൂർവ്വം പറഞ്ഞു….

എത്രെയൊക്കെ അടുക്കാൻ ശ്രെമിച്ചിട്ടും പക്ഷെ പിന്നീടുള്ള ദിവസങ്ങളിൽ അവഗണന കൂടി കൂടി വരവേ അത്യധികം ദേഷ്യം വന്നിട്ടും സ്വയം നിയന്ത്രിച്ചു കൊണ്ട് അവളവനോട് തന്റെ ചോദ്യം ഉന്നയിച്ചു…

“എന്നെയെന്തിനാണ് ഇങ്ങനെ കണ്ടില്ലെന്ന് നടിക്കുന്നത് നിവേദ്…. അതിനും മാത്രം ഞാനെന്ത് തെറ്റ് ചെയ്തിട്ടാണ്…. “

അവനവളെ ശ്രെദ്ധിക്കാതെ കടന്നു പോകാൻ നോക്കിയതും അമ്മു പിറകിലൂടെ അവന്റെ കൈകളിൽ പിടിച്ചു നിർത്തി..

“അമ്മു… പ്ളീസ് എനിക്ക് തന്നെ ഭാര്യയായി സ്നേഹിക്കാനോ ചേർത്ത് നിർത്തുവാനോ കഴിയില്ല … ഞാൻ…. ഞാൻ.. വേറൊരു പെൺകുട്ടിയെ ഇഷ്ട്ടപെടുന്നു… അവള് മാത്രമേ എന്നും എന്റെ മനസ്സിലുള്ളു…. “

ഒരു കാമുകന്റെ ഉറച്ച സ്വരത്തിൽ അവനത് പറയവേ അവളുടെ കണ്ണുകൾ സ്വയമറിയാതെ നിറഞ്ഞു തൂവി..

“അപ്പോ…. അപ്പൊ നമ്മുടെ… കല്യാണം…”

“അതമ്മയുടെ ആഗ്രഹമായിരുന്നു… അന്യമതകാരിയായ ഒരുവളെ മരുമകളാകില്ലെന്ന അച്ഛന്റെ വാശിക്ക് വിവാഹമേ കഴിക്കാതെ ഞാൻ നിൽക്കവേയാണ് അമ്മ തന്റെ കാര്യം പറഞ്ഞു എന്നെ നിർബന്ധിക്കുന്നത്.. ഇഷ്ട്ടമുണ്ടായിട്ടല്ല അങ്ങനെയെങ്കിലും എനിക്ക് കുറച്ചു സ്വസ്ഥത കിട്ടുമല്ലോ എന്ന്കരുതി.. “

അവൻ പറഞ്ഞു തീരവേ അമ്മു മുറിയിലെ മേശയിൽ വെച്ചിരുന്ന ഫ്ലവർ വൈസ് താഴേക്ക് ശക്തിയായി വലിച്ചെറിഞ്ഞതും ഒരുമിച്ചായിരുന്നു..

“നിങ്ങളുടെ അമ്മയുടെ ആഗ്രഹം പൂർത്തീകരിക്കാൻ വേണ്ടി എന്റെ ജീവിതം വെച് കളിക്കാൻ നിങ്ങളെന്ത്‌ അധികാരമാണുള്ളത്…. ഹൌ ഡെയർ യൂ…. !!!!!!”

ദേഷ്യം കൊണ്ട് അവളുടെ കവിളിണകൾ ചുവന്നു തുടുക്കുന്നത് നിവേദ് ഒരമ്പരപ്പോടെ നോക്കിനിന്നു… ഇത്രെയും നാളുകൾക്കിടയിൽ അവളിൽ നിന്ന് ഇത്തരമൊരു പെരുമാറ്റം ഇതാദ്യമായാണ്…

“മോളെ….. “

വാതിൽക്കൽ ശ്രീദേവിയുടെ വിളി കേൾക്കവേ അമ്മു അവര്കരികിലേക്ക് പാഞ്ഞു ചെന്നു..

“വിളിക്കരുത് നിങ്ങളെന്നെ അങ്ങനെ…. !!!!!”

കൈചൂണ്ടി അവർക്ക് നേരെ ശബ്ദമുയർത്തുമ്പോൾ അവൾക്കൊട്ടും സങ്കടം തോന്നിയില്ല…

“എന്നെ നിങ്ങളുടെ മകളായി തന്നെയാണ് കണ്ടിരുന്നതെങ്കിൽ ഈ ചതി നിങ്ങളെന്നോട് ഒരിക്കലും ചെയ്യില്ലായിരുന്നു…

“നിങ്ങളുടെ സ്വന്തം മകളായിരുനെങ്കിൽ ഇത്പോലെ കാമുകിയെ സ്വപ്നം കണ്ട് ജീവിക്കുന്ന ഒരുത്തന് കൈപിടിച്ച് കൊടുത്തു കൊണ്ട് ഒരു പരീക്ഷണം നടത്തുമായിരുന്നൊ….”

“പിന്നെ നിങ്ങൾ…. നിങ്ങൾക്ക് നിങ്ങളുടെ അമ്മയിൽ നിന്ന് സ്വസ്ഥത കിട്ടാമായിരുന്നെങ്കിൽ വല്ല കാശിക്കോ രാമേശ്വരത്തോ നാട് വിട്ട് പോകാമായിരുന്നു…എന്തിന് എന്നെ കല്യാണം കഴിച്ചു… “

അവനൊന്നും മിണ്ടാതെ അമ്മയെ നോക്കി

“മോളെ….ഒരു കല്യാണം കഴിക്കുന്നതോടെ അവൻ പഴയതെല്ലാം മറകുമെന്നും…നിന്റെ സ്നേഹം കൊണ്ടവനെ മാറ്റിയെടുക്കാനാവുമെന്നും കരുതിയ ഞാൻ….

അവർ വാക്കുകൾ പകുതിയിൽ വെച്ചു നിർത്തി കുറ്റബോധത്തോടെ തല താഴ്ത്തി…

“നിങ്ങളിപ്പോ പറഞ്ഞതിനേക്കാൾ വലിയൊരു വിഢിത്തമില്ല… ആർക്കും ആരെയും മാറ്റാനാവില്ല… അങ്ങനെ ആരെങ്കിലും മാറ്റിയെടുത്തിട്ടുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അത് മാറണമെന്ന് അവനവനു കൂടി തോന്നിയിട്ടാവും… അല്ലാതെ ഒരു കല്യാണം കഴിച്ചത് കൊണ്ടോ ജീവിതത്തിലേക്ക് ഒരു പെണ്ണ് വന്ന് കയറിയതുകൊണ്ടോ ഒന്നും കാര്യമില്ല.. സ്വയം മാറണമെന്ന് ചിന്തയില്ലാത്തടുത്തോളം കാലം.. അതൊരിക്കലും സാധ്യമാവില്ല…

അല്ലെങ്കിലും ഒരു പെൺകുട്ടിക്ക് ഒരാളോട് ഇഷ്ടം തോന്നിയാലുടനെ…കല്യാണപ്രായമെത്തിയ ഒരു പയ്യന് സ്വയം ഒരു നിരാശയോ മറ്റു സങ്കടങ്ങളോ ദുശീലങ്ങളോ ഉണ്ടായാലുടനെ നിങ്ങൾ മാതാപിതാക്കൾ എന്തിനാണ് സ്വന്തം മക്കളെ നന്നാകണമെന്നും എന്റെ അന്തസ്സിന് ചേരും വിധം കെട്ടിച്ചു കൊടുക്കണമെന്നുമൊക്കെ വിചാരിച്ചു കാര്യങ്ങളൊന്നും അറിയാത്ത എന്നെ പോലെയുള്ള പാവങ്ങളുടെ തലയിൽ കെട്ടി വയ്ക്കുന്നത്….

ആ സമയത്ത് ഞങ്ങളെ നിങ്ങളുടെ മക്കളുടെ സ്ഥാനത് നിന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ….. ഒരു പെൺകുട്ടി അല്ലെങ്കിൽ ഒരാൺകുട്ടി വിവാഹിതവുമ്പോൾ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് മനസ്സിൽ നൂറായിരം സ്വപനങ്ങൾ നെയ്തു കൂട്ടാറുണ്ട്..ഞങ്ങളുടെ മാതാപിതാക്കൾ… അവർക്കുമുണ്ട് ഞങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള സ്വപ്‌നങ്ങൾ… ആശകൾ… അതൊക്കെ തകർത്തെറിഞ്ഞു കൊണ്ട് വിവാഹ രാത്രിയിലും ഇത് പോലെ പുതിയ ജീവിതം ആരംഭിക്കുന്ന സമയത്തും നടത്തുന്ന വെളിപ്പെടുത്തലുകൾ ഞങ്ങളെ എത്രത്തോളം ബാധിക്കുമെന്ന് നിങ്ങളാരെങ്കിലും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ… !!!!!!.

അവരവളെ ദയനീയമായി നോക്കി നിന്നു…

പലരും വിവാഹം കഴിഞ്ഞു പോയില്ലേ…. കുടുംബകാർ… വീട്ടുകാർ എന്ത് വിചാരിക്കും… പറയും… എന്നൊരൊറ്റ ചിന്തയിൽ തങ്ങളെ ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നവരായിരിക്കും… എന്തായാലും അത്തരം ഒരു അഡ്ജസ്റ്റ്മെന്റന് എന്നെ കിട്ടില്ല….

അലമാരയിൽ നിന്ന് തന്റെ വസ്ത്രങ്ങൾ ബാഗിലേക്ക് കുത്തിനിറച്ചു അമ്മു അവരോടായി പറഞ്ഞു…

അവരവളെ തടയാൻ നോക്കിയെങ്കിലും അവളവരെ ഗൗനിക്കാതെ തന്റെ ജോലി തുടർന്നു

അവളിൽ നിന്ന് അത്തരമൊരു നീക്കം അവനും പ്രതീക്ഷിച്ചില്ല…

“അമ്മു…. ഐ ആം സോറി… ഞാൻ…

ബാക്കി പറയുന്നതിന് മുന്നേ അവളവനെ തടഞ്ഞു

“ലുക്ക്‌ മിസ്റ്റർ നിവേദ്…. താനിപ്പോ എന്നോട് പറഞ്ഞു കാര്യങ്ങൾ വിവാഹത്തിന് മുന്നേ എന്നോട് പറഞ്ഞിരുന്നെങ്കിൽ… ഒരുപക്ഷെ എനിക്ക് നിങ്ങളോട് ബഹുമാനം തോന്നിയേനെ…ഇപ്പോ ഈ സോറി പറച്ചില് കേൾക്കുമ്പോ എനിക്ക് പുച്ഛം മാത്രേ തോന്നുന്നുള്ളൂ.. സൊ പ്ളീസ്…

അവളവന് മുന്നിൽ കൈകൂപ്പി കൊണ്ട് പറഞ്ഞു കൊണ്ട് ബാഗുമെടുത്തു താഴേക്ക് ഇറങ്ങി

“നിങ്ങൾക്ക് നിങ്ങളുടെ മക്കളെ സന്തോഷിപ്പിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ വേറാർക്കും സാധിക്കില്ല… ഇനിയെങ്കിലും വാശിയും ദേഷ്യം കളഞ്ഞു മകന് ഇഷ്ടമുള്ള പെണ്ണിനെ തന്നെ കൂടെ കൂട്ടാൻ അനുവദിക്കൂ…

ഹാളിൽ എല്ലാം ശ്രെദ്ധിച്ചു നിന്ന നിവേദിന്റെ അച്ഛനോടായി പറഞ്ഞു കൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ അവളുടെ കാലടികൾ പതിവിലും ഉറച്ചതും വേഗതയുള്ളതുമായിതീർന്നിരുന്നു…

എന്റെ മനസ്സിൽ തോന്നിയൊരു ചിന്ത മാത്രമാണ്….