എന്നും…
Story written by NIDHANA S DILEEP
ജഗിൽ വെള്ളം എടുത്ത് ടേബിളിൽ വെക്കുമ്പോഴേക്കും വയറിൽ കൈകൾ ചുറ്റി.
ജോ…മാറിയെ…..
മിണ്ടാതെ ജോ പിൻ കഴുത്തിൽ മുഖം ഉരസി.
കൈമുട്ട് കൊണ്ട് ചെറുതായി ഉന്തി മാറ്റി.മുടി ചുറ്റി കെട്ടി.
എന്നതാടീ നിന്റെ പ്രശ്നം…രണ്ട് ആഴ്ചയായി നീ ഇങ്ങനെ ഒഴിഞ്ഞു മാറുന്നു.
കൈമുട്ടിൽ പിടിച്ച് വലിച്ച് കൊണ്ട് ചോദിച്ചു.നിരാശ ദേഷ്യമായി മാറി
എന്താന്നു ജോയ്ക്ക് മനസിലാവുന്നില്ലേ..
കട്ടിലിൽ ഇരുന്നു മോനെ ഒന്നു കൂടി പുതപ്പിച്ച് അവനെ കെട്ടിപ്പിടിച്ച് അവനോട് ചേർന്നു കിടന്നു.കുറച്ച് നേരം നോക്കി നിന്ന് ജോയും മോന്റെ മറു സൈഡിൽ കിടന്നു.
മോന്റെ ദേഹത്തെ പൊതിഞ്ഞു പിടിച്ച കൈയിൽ കൂടി വിരലോടിച്ചു.അത് ഇഴഞ്ഞ് ഷോൾഡറിലെത്തിയതും കൈ വലിച്ചെടുത്ത് തിരിഞ്ഞു കിടന്നു.
അനൂ….നീ എന്റെ ക്ഷമ പരീക്ഷിക്കരുത്.എന്താ നിന്റെ പ്രശ്നം…
ജോ ബഹളം വച്ച് മോനെ ഉണർത്തല്ലേ….
തിരിഞ്ഞു കിടന്നു കൊണ്ട് തന്നെ പറഞ്ഞു.
അനൂ…നീ പറയുന്നുണ്ടോ…
നിനിക്ക് ഇതിനു മാത്രേ എന്നെ വേണ്ടൂ…അതാ എന്റെ പ്രശ്നം…..സമാധാനമായല്ലോ…ഇനി എനിക്കുറങ്ങാലോ…
എന്നും ഡ്യൂയറ്റ് പാടി നടക്കാൻ നമ്മൾ പണ്ടത്തെ പത്താം ക്ലാസുകാരോ കോളേജ് സ്റ്റുഡന്റോ അല്ല…
ഓഫീസിലെ ഓരോ പ്രശ്നവും കാരണം സ്വസ്ഥത ഇല്ല…വീട്ടിൽ വന്നാ നിന്റെ വകയും…
നാശം….
ജോ പുറത്തേക്ക് പോയി.ജോയുടെ ശബ്ദം കേട്ട് മോൻ ഞെട്ടി.പതിയെ തട്ടി കൊടുത്തു.
××××××××××××××××××××××××××××
“ഡീ…നായര് കൊച്ചേ….വലുതായ നീ ഈ നസ്രാണിയുടെ കൂടെ പൊറുക്കുന്നോടീ….”
മഴ നൂലുകൾ മണ്ണിലേക്ക് വീഴാൻ തുടങ്ങിയപ്പോൾ ക്ലാസിന്റെ വരാന്തയിലേക്ക് ഓടവേ ജോയുടെ ശബ്ദം കേട്ടു.
“ടാ…മഴ……ടീച്ചറെ കൈയീന്നു തല്ലു കിട്ടേണ്ടേൽ ഇങ്ങോട്ട് കേറി നിക്ക്”
മഴ നനഞ്ഞു കൊണ്ട് തന്നെ ജോ നിന്നു
”ആദ്യം നീ പത്ത് പാസാവ്…എന്നിട്ട് ആലോചിക്കാം”
“പത്ത് പാസായാ….???”
“ആലോചിക്കാംന്നു പറഞ്ഞില്ലേ ചെക്കാ…പനി പിടിക്കും….ഇങ്ങ് വാ”
മഴ നൂലിനെ ഭേദിച്ച് ആ വാക്ക് ജോയുടെ കാതിലെത്തിയതും ഓടി അടുത്തേക്ക് വന്നു.നോക്കി ചിരിച്ചു കൊണ്ട് കൈ കൊണ്ട് മുഖത്തേ മഴത്തുള്ളികൾ തുടച്ച് കളഞ്ഞു.എന്നിട്ട് യൂനിഫോമിന്റെ ഷോൾ എടുത്ത് തല തുടച്ചു.
ജോ…എന്താ ..ചെയ്യുന്നേ…
ഷോൾ പിടിച്ച് വലിക്കാൻ നോക്കി തല തുടച്ചു കഴിഞ്ഞ് ഷോൾ വിട്ടു. നുണക്കുഴിയോടെ നോക്കി ചിരിച്ചു.തിരിച്ചും.ചിരിച്ച് കൊണ്ട് തന്നെ മഴയെ നോക്കി നിന്നു.തണുപ്പു കാരണം ജോ രണ്ട് കൈയും കെട്ടി കൈ തണ്ടയിൽ കൈ ഉരച്ച് ചൂടാക്കുന്നു.ഓടിൽ കൂടി ഒഴുകി വന്ന മഴത്തുള്ളികളെ കൈകൊണ്ട് തട്ടി കളിച്ചു. ഇടയ്ക്കെപ്പോഴോ നീട്ടിയ എന്റെ കൈയുടെ താഴെയായി ജോയുടെ കൈകൾ ചേർത്തു വച്ചു.
ജോ………
അനൂ…….
ചുറ്റും നോക്കി പരിഭ്രമത്തോടെ ഉള്ള വിളിക്ക് മറുപടി പോലെ പ്രണയം നിറച്ച നേർത്ത സ്വരമെത്തി.
×××××××××××××××××××××××××××
ജോ…..എന്തായിത്….പേടിച്ച് പോയല്ലോ….
എന്തിനാ എന്റെ കെട്യോൾ പേടിക്കുന്നേ.ഇങ്ങനെ നിന്നെ പിടിച്ച് വലിച്ച് തൂണിൽ ചേർത്തു നിർത്താൻ നിന്റെ ഇച്ചായനല്ലാതെ ഈ കോളേജിൽ ആർക്കാടീ ധൈര്യം….
ജോ….പ്ലീസ് ….വേണ്ട…..
എന്ത് വേണ്ടാന്നാ നായര് കൊച്ച് പറയണത്….
നിന്റെ ശബ്ദത്തിന്റെ വേരിയേഷൻ ശരിയല്ല.
രണ്ടു പേർക്കുമിടയിൽ വിരൽ കൊണ്ട് വിള്ളൽ സൃഷ്ടിച്ചു കൊണ്ട് പറഞ്ഞു.
എന്ത് വേരിയേഷൻ…..
ജോ…താടി രോമം കൊള്ളുന്നു.
ജോ വീണ്ടും ആ വിള്ളൽ ഇല്ലാതാക്കി.
നിന്റെ മുഖത്ത് ഇങ്ങനെ ഉരക്കാനായിട്ടാ ഞാൻ ഷേവ് ചെയ്യാതിരുന്നേ….നീ ഇച്ചായൻന്നു വിളിക്ക്..ഇല്ലേ ..ഇനിയും ഉരക്കും…
ജോ …പ്ലീസ് …ഫ്രൺസ് വൈറ്റ് ചെയ്യുന്നുണ്ട്….അവർക്ക് ദേഷ്യം വരും
അവരോട് പോയി പണി നോക്കാൻ പറയ്…അവർക്കറിയാം നിന്നെ കണ്ടില്ലേൽ എന്റെടുത്ത് കാണുംന്നു.
ഇച്ചായാ……
എന്തോ…..
ഇനി പോയ്ക്കോട്ടേ…
ഒന്നു കൂടി വിളിക്ക്…..
ഇച്ചായാ……..
ഇനി പോയ്ക്കോ….
××××××××××××××××××××××××××
ഇച്ചായാ….വിട്ടേ…കുറച്ച് നാളായിട്ട് കുരുത്തക്കേട് ഇത്തിരി കൂടുതലാ….
എന്റെ കെട്ട്യോളുടെ നെറ്റിയിൽ ഒരു ഉമ്മ തന്നതൊക്കെ ഒരു കുരുത്തക്കേടാണോ…
ആ..ഇവിടെ ഉമ്മ വച്ചിരുന്നോ…വീട്ടിൽ ആലോചന തുടങ്ങി.പിജി….അതു കഴിഞ്ഞ് ബാങ്ക് കോച്ചിങ്..ഇത് കഴിഞ്ഞാ എന്ത് പറഞ്ഞ് പിടിച്ച് നിക്കും….
ജോലി ഉടനെ റെഡിയാവും.അത് കഴിഞ്ഞിട്ട് വേണം ശിവരാമൻ നായരോട് നിന്നെ പെണ്ണു ചോദിക്കാൻ.
നീ ഇങ്ങനെ കരയല്ലേ എന്റെ അനുവേ….വേറെ വഴി ഇല്ലാത്തോണ്ടല്ലേ…നിന്നെ വിളിച്ചിറക്കി കൊണ്ട് വരേണ്ടി വന്നത്.നിനിക്ക് വീട്ടിൽ പോവണോ ഞാൻ കൊണ്ടാക്കാം.ഇങ്ങനെ കരഞ്ഞ മുഖത്തോടെ നിക്കുന്ന നിന്റെ കഴുത്തിൽ എനിക്ക് താലി കെട്ടണ്ട.
ജോയുടെ നെഞ്ചിൽ മുഖം അമർത്തി.
അനുവേ…വെള്ള ഷേർട്ടാ…..നിന്റെ കൺമഷി അതിലായാ അവൻമാര് കളിയാക്കുംട്ടോ….
ആഹാ…ഇങ്ങനെ ചിരിക്ക് എന്റെ നായര് കൊച്ച്….
ജോ….ഓക്കെ ആയോ….വേഗം വാ…
ദാ വരുന്നു……
വാ …റെജിസ്റ്റാറൊക്കെ കാത്ത് നിക്കുവാ….
നീ ഉണ്ടില്ലേലും ഇവളെ നീ ഊട്ടണം……
അങ്ങനെ അനാമിക ശിവരാമൻ അനാമിക ജോ ആയി…..
അങ്ങനെ എന്തൊക്കെയോ കൂട്ടുകാർ വിളിച്ച് പറയുന്നുണ്ടായിരുന്നു
അങ്ങനെ നമ്മൾ ഒന്നായി അല്ലേടീ…..
മൂക്കിൽ മൂക്ക് മുട്ടിച്ച് കൊണ്ട് നേർത്ത സ്വരത്തിൽ പറഞ്ഞു.
ഡാ..ഇത് നിങ്ങളുടെ ബെഡ്റൂമല്ല….
ഫ്രൺസ് ആരോ പറഞ്ഞു.
××××××××××××××××××××××××××××
വിഷമിക്കാതെ പെണ്ണേ…..രണ്ടു വീട്ടുകാരുടേയും പിണക്കം നമുക്ക് മാറ്റാം.കിടന്നോ …രാവിലെ തൊട്ടുള്ള ടെൻഷൻ അതിന്റെ കൂടെ കരച്ചിലും.
മുഖത്ത് വീണ മുടിയിഴകൾ ചെവിയുടെ പിറകിൽ തിരുകി കൊണ്ട് ജോ പറഞ്ഞു.ആ നെഞ്ചിലെ താളം കേട്ടു കൊണ്ട് കിടന്നു.കുഞ്ഞിനെന്ന പോലെ ജോയുടെ വിരൽ എന്റെ പുറത്ത് താളം പിടിക്കുന്നുണ്ടായിരുന്നു.
ഫസ്റ്റ് നൈറ്റോ കരഞ്ഞ് കുളമാക്കി…ഫസ്റ്റ് മോണിങ് ആഘോഷിക്കാം…
തിളച്ച പാലിലേക്ക് ഇടുന്ന തേയിലയുടെ അളവ് തെറ്റിച്ചു വയറിൽ മുറുകിയ കൈകളും ചെവിയെ തലോടിയ ജോയുടെ ശ്വാസവും.
ജോ…….
അനൂ…….
കൈകൾ ദിശയറിയാതെ പരതി നടക്കാൻ തുടങ്ങി.
ചായ തിളക്കുമ്പോഴേക്കും ജോ ഓഫാക്കി.
ആഘോഷിക്കാം…..
കുനിഞ്ഞ മുഖം പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു.പാതി കൂമ്പിയ മിഴികളും എല്ലാ താളവും തെറ്റിച്ച് ഉയർന്നു താഴ്ന്ന നെഞ്ചും സമ്മതം നൽകി.
××××××××××××××××××××××××××××
ഒരു ഞായറാഴ്ച എങ്കിലും ഒന്ന് സ്വസ്ഥത താ അനൂ….ക്ലീഷേ ഭാര്യമാരെ പോലെ രാവിലെ തന്നെ പാത്രത്തിനോട് ദേഷ്യം കാണിക്കേണ്ട
മറുപടിയായി സിങ്കിലേക്ക് കഴുകി കൊണ്ടിരുന്ന പാത്രം ഇട്ടു.
അനൂ……..
ദേഷ്യത്തിലുള്ള ജോയുടെ ശബ്ദം കേട്ട് ഒന്നു ഞെട്ടി നിന്നു.
നിനിക്ക് കുറച്ച് കൂടുന്നുണ്ട്.വെറുതേ എന്റെ ക്ഷമ പരീക്ഷിക്കരുത്.ഇനി എന്റേ കൂടെ ജീവിച്ച് മടുത്തതാണ് നിന്റെ പ്രശ്നമെങ്കിൽ എവിടെയാന്നു വെച്ചാ പോയിക്കോ….
പിന്നെ നെസ്റ്റ് സൺഡേ ടെൻത് റീയൂണിയൻ ഉണ്ടെന്നു പറഞ്ഞു ശ്യാം വിളിച്ചിരുന്നു.അവർക്കൊക്കെ നമ്മൾ ഐഡിയൽ കപ്പ്ളും ബെസ്റ്റ് പ്രണയ ജോഡികളൊക്കെയാ…അവരുടെ മുന്നിലെങ്കിലും മുഖം കറുപ്പിക്കരുത്
×××××××××××××××××××××××××××××
ഇതിനാണോ നീ മാറി നിന്നത്.നീ ഇതെപ്പോ തുടങ്ങി ഈ ശീലം.
സിഗരറ്റ് വലിക്കുന്നതിനിടയിലാണ് ശ്യാം ജോയുടെ അടുത്തേക്ക് വന്നത്.
അതൊക്കെ തുടങ്ങിപ്പോവും.
ഇങ്ങനെ ടെൻഷനടിക്കാൻ മാത്രം എന്താ ഇത്ര പ്രോബ്ളം…
പ്രോബ്ളം… ദാ…അവളു തന്നെയാ…
മോന് ഭക്ഷണം വാരി കൊടുക്കുന്ന അനുവിനെ നോക്കി പറഞ്ഞു. എപ്പോഴും ദേഷ്യം..മര്യാദയ്ക്ക് ഒന്നു സംസാരിച്ചിട്ട് പോലും ദിവസങ്ങളായി.
ജോ…ശരിക്കുള്ള പ്രണയം എപ്പോഴാ തുടങ്ങുകാന്നറിയോ…
ജോ സിഗരറ്റ് കുറ്റി താഴെ ഇട്ട് ശ്യാമിനെ നോക്കി.
കല്യാണമൊക്കെ കഴിഞ്ഞ്…അത് വരെ പ്രണയത്തേക്കാൾ കൂടുതൽ ഹോർമോണിന്റെ എഫക്ടായിരിക്കും.നീ അനുവിനോട് ഭക്ഷണം കഴിച്ചോ..നീ മെലിഞ്ഞ് പോയി…എന്ത് പറ്റീന്നൊക്കെ ചോദിച്ച് നോക്ക്..അവർക്ക് അത് മതി സന്തോഷിക്കാൻ…അവരുടെ ഭർത്താവ് അവരെ ശ്രദ്ധിക്കുന്നു ആ തോന്നൽ മതി അവർക്ക് സന്തോഷം ഉണ്ടാവാൻ.
മോനു കൊടുത്ത ബാക്കി ഭക്ഷണം കഴിക്കുന്ന അനുവിലേക്ക് കണ്ണുകൾ ഒന്നു കൂടി പോയി.
അവളുടെ അടുത്ത് പോയിരുന്നു.കൈയിലിരുന്ന പ്ലേറ്റിൽ നിന്നും ഭക്ഷണം വാരി കഴിച്ചു.
ജോ….ആരെങ്കിലും കാണും.
കുറച്ച് ചോറെടുത്ത് അനുവിന്റെ വായിൽ വെച്ച് കൊടുത്തു.
പ്ലേറ്റിൽ കൈ വച്ച് സ്തംഭിച്ച് നിന്ന അനുവിന്റെ കൈ എടുത്ത് വിരലുകളിലെ വറ്റുകൾ വായിലാക്കി.നുണക്കുഴികൾ തെളിയുന്ന ചിരിയോടെ കണ്ണുകൾ അടച്ചു കാണിച്ച് എഴുന്നേറ്റ് പോയി.
ജോ…പേടിപ്പിച്ചല്ലോ…..
ഇത്രയും വർഷമായിട്ടും മനസിലായില്ലേ…നിന്നെ ഇങ്ങനെ പിടിച്ച് വലിച്ച് തൂണിൽ ചേർത്ത് നിർത്തുന്നത് നിന്റെ ഇച്ചായനായിരിക്കുംന്നു.
അന്നത്തേക്കാളും കുടുതൽ ചോര അനുവിന്റെ കവിളിൽ ഇരച്ചിറമ്പി.
ജോ……..
നേർത്ത ഒരു കരച്ചിൽ ഹൃദയത്തിൽ നിന്നും പൊട്ടി അടർന്നു.ജോയുടെ നെഞ്ചിൽ ആ കണ്ണുനീർ ഒളിപ്പിച്ചു
×××××××××××××××××××××××××××××
സോറീ…ഇച്ചായാ….എന്റെ ഉടഞ്ഞ ശരീരവും ഉന്തിയ വയറും….ഇച്ചായന് എന്നോടുള്ള സ്നേഹം കുറഞ്ഞുപോയീന്നു വിചാരിച്ചാ….സോറീ …..ഞാനൊരുപാട് സങ്കടപ്പെടുത്തി…
ഈ ശരീരം ഉടച്ചത് ഞാനാ…ഈ വയർ ഉന്തിയത് നമ്മുടെ കുഞ്ഞിനു വേണ്ടിയും…എങ്ങനെ കുറയുമെടീ നിന്നോടുള്ള പ്രണയം….പണ്ട് എത്രത്തോളം നിന്നോട് പ്രണയവും മോഹവുമുണ്ടോ അതിനെക്കാളേറെ നിന്നെ ഇപ്പോ നിന്നെ ഞാൻ പ്രണയിക്കുന്നു…മോഹിക്കുന്നു.
ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
എന്റെ ഭാഗത്തും തെറ്റുണ്ട്.നിന്റെ വീട്ട്കാരുടെ മുന്നിൽ തല ഉയർത്തിപ്പിടിച്ച് നിക്കണം…നിന്നെ അന്തസ്സായി പോറ്റുന്നുണ്ടെന്നു കാണിച്ച് കൊടുക്കണം.അതിനു വേണ്ടിയുള്ള നെട്ടോട്ടമായിരുന്നു.
ഈ നസ്രാണിക്ക് നായരു കൊച്ചിനെ അത്രയ്ക്ക് ഇഷ്ടാ……
ഇച്ചായാ…ഈ നട്ടപ്പാതിരയ്ക്ക് ബാൽക്കെണിയിൽ നിന്നു കൂക്കി വിളിച്ച് നാട്ടുകാരെ കേൾപ്പിക്കല്ലേ….
കേൾക്കെട്ടെടീ……എല്ലാരും
നമുക്ക് ആഘോഷിക്കേണ്ടെടീ പെണ്ണേ…..
അവന്റെ നെഞ്ചിൽ തല ചായ്ച്ച് വെച്ച് സമ്മതം പറഞ്ഞു
കൈകളിൽ അനുവിനെയും കൊണ്ട് അവരുടെ പ്രണയ നിമിഷങ്ങളിലേക്ക് ജോ പോയി