നിന്നരികിൽ ~ ഭാഗം 19, എഴുത്ത് : രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഞാനിത് സമ്മതിക്കില്ല…..

തറവാട്ടിലേക്ക് പോകുന്ന കാര്യം ഡിസ്‌കസ് ചെയ്യവേ നന്ദു ഒട്ടും ആലോചിക്കാതെ പറഞ്ഞു…

“നന്ദു… അങ്ങനെ പറയാതെ…ഒരൊറ്റ തവണയല്ലെടി

ശ്രെദ്ധ പറഞ്ഞതും നന്ദു അവളെ തുറിച്ചു നോക്കി…

ജിത്തുവും ഇവൾക്കിത് എന്തെന്ന ഭാവത്തിൽ അവളെ നോക്കി

ജിത്തുവും ശ്രെദ്ധയും വീട്ടിലെത്തിയിരുന്നു…..

അവനും നാരായണനും നന്ദുവിനൊപ്പമായിരുന്നു….

സിദ്ധു മിണ്ടാതെ ഇരുന്നതേയുള്ളു….

അവന് പോകണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുനെങ്കിലും നന്ദുവിനെ എതിർത്തു കൊണ്ട് പോകണമെന്ന ചിന്ത അവന്റെ മനസ്സിൽ ഉണ്ടായില്ല….

“നന്ദു ടീ… പ്ലീസ്… ഒരു തവണത്തേക്കല്ലേ….അതും വെറും 3ദിവസത്തെ കാര്യം…. ഒന്ന് സമ്മതിക്കടി…

“നീ എന്തറിഞ്ഞിട്ടാ അങ്ങോട്ടേക്ക് പോവാനായിട്ട് ധിറുതി പിടിച്ചു നില്കുന്നെ… നിങ്ങളാരും അവിടേക്ക് ചെല്ലുന്നത് പോലല്ല സിദ്ധുവേട്ടൻ അങ്ങോട്ടേക്ക് ചെല്ലുമ്പോഴുള്ള അവരുടെ പ്രതികരണം…. ഇതിപ്പോ ഏതോ ഒരു തിരുമേനി നിർബന്ധം പറഞ്ഞോണ്ട് മാത്രം ഇത്രനാളും അവര് അംഗീകരിക്കുക പോലും ചെയ്യാത്തൊരു ബന്ധതിനെ കുഴിച്ചെടുത്തു കൊണ്ട് അങ്ങോട്ടേക്ക് ക്ഷണിക്കുന്നത്….. അല്ലാതെ സ്നേഹം കൊണ്ടൊന്നുമല്ല….

“സത്യം…

നന്ദു പറഞ്ഞത് ജിത്തു ശെരിവെച്ചു…

“എന്ത് സത്യമെന്ന്…നിങ്ങള് സിദ്ധുഏട്ടന്റെ മുഖത്തേക്ക് നോക്കിയേ… ആ പാവത്തിന് അങ്ങോട്ടേക്ക് പോകണമെന്നും പൂജയിൽ പങ്കെടുക്കണമെന്നും നല്ല ആശയുണ്ട്…. ഒന്നുമില്ലെങ്കിലും… അവരൊക്കെ സിദ്ധുഏട്ടന്റെ ബന്ധുക്കളല്ലേ… ഒന്ന് കാണണമെന്ന് ഏട്ടനും ആഗ്രഹം കാണില്ലേ….

“ആണോ…. സിദ്ധുഏട്ടന് അങ്ങോട്ടേക്ക് പോകണമെന്നുണ്ടോ….. ഉള്ളത് പറഞ്ഞാൽ മതി…

നന്ദു അവന് നേരെ തിരിഞ്ഞു

അവനൊന്നും മിണ്ടാതെ അവളെ നോക്കി.

“നിർബന്ധം ഒന്നുമില്ല…. എങ്കിലും പോയാൽ കൊള്ളാമായിരുന്നു…..

“ഓഹോ…. നിങ്ങളുടെ തലയില് ഇപ്പഴും ആൾതാമസം ഇല്ലല്ലോ…ഇത്ര നാളും ഒന്ന് തിരിഞ്ഞു പോലും നോക്കാത്തവർ ഇപ്പൊ എവിടുന്ന് പൊട്ടി വന്നു…. അങ്ങോട്ട്‌ ചെന്നാലുടനെ അവരവിടെ തലയിലെടുത്തു വെച് പൂജിക്കുമെന്ന് പറഞ്ഞാണോ ഇരിക്കുന്നെ…കാര്യങ്ങൾ ഒന്ന് മനസിലാക്ക് സിദ്ധുവേട്ടാ

“എനിക്കറിയാം… അവരാരും എന്നെ അംഗീകരികില്ലെന്ന്… പക്ഷെ അങ്ങനെ എനിക്കവരെയും ഉപേക്ഷിക്കാൻ പറ്റുവോ… അവരൊക്കെ എന്റെ തന്നെ സ്വന്തമല്ലേ…. മുത്തശ്ശി പറഞ്ഞത് താനും കേട്ടതല്ലേ ഇപ്പോഴത്തെ തലമുറയിലെ ഒരാള് വന്നിലെങ്കിൽ പോലും ആ പൂജ പൂർത്തിയാക്കാൻ കഴിയില്ല…എല്ലാവരുടെയും നല്ലതിന് വേണ്ടിയല്ലേ….

ഇങ്ങേര് ഒരിക്കലും നന്നാവാൻ പോണില്ല…..

“എന്താന്നൊച്ച ആയിക്കോ….പോകുകയോ.. താമസിക്കുകയോ…. എനിക്കിതിൽ യതൊരു പങ്കുമില്ല…. പക്ഷെ തിരിച്ചിങ്ങു പോയപോലെ തന്നെ വന്നേക്കണം… അല്ലാതെ വല്ലോരും പറയുന്ന പുതിയ വല്ല വട്ടുകളും കേട്ട് വന്ന് എന്നോട് പെരുമാറിയാൽ നോക്കിക്കോ….

അവനോട് ഒരു താക്കിത് പോലെ പറഞ്ഞു കൊണ്ട് നന്ദു എഴുനേറ്റു പോയി

“ശെടാ… അപ്പോ അവള് വരൂലേ…. ശ്രെദ്ധ നിരാശയോടെ പറഞ്ഞു

“നിനക്കെന്തെടി…. ഇത്ര കുത്തിതിരിപ്പ്….

ജിത്തു അവളുടെ തലയിൽ കൊട്ടികൊണ്ട് ചോദിച്ചു

“അതില്ലേ.. ജിത്തുവേട്ടാ… ആ ലക്ഷ്മിഅമ്മായിക്കിട്ടു നല്ലൊരു പണി കൊടുക്കണമെന്ന് ഞാൻ കൊറേ നാളായിട്ട് വിചാരിക്കുന്നു… നന്ദു വിചാരിച്ചാൽ അത് വളരെ സിമ്പിൾ ആയിട്ട് നടക്കും… അതോണ്ടാ… അല്ലാതെ സിദ്ധുവേട്ടനെ അങ്ങോട്ട് കൊണ്ട് പോയി അവിടുള്ളതിന്റെയൊക്കെ ഉപ്പിലിട്ടമോന്ത കാണിക്കാൻ എനിക്കും ഒട്ടും ഇഷ്ട്ടല്ല….

ശ്രെദ്ധ പറയുന്നത് കേട്ട് സിദ്ധു താടിക്ക് കൈകൊടുത്തു ഇരുന്നു പോയി….

അനിയത്തിക്ക് പറ്റിയ ചേച്ചി തന്നെ…

അവൻ ചിരിയോടെ ജിത്തുവിനെ നോക്കവേ അവൻ തലയ്ക്ക് കയ്യും കൊടുത്തു ഇരിപ്പാണ്…

യശോദയും നാരായണനും പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി

“സിദ്ധുഏട്ടാ… ഏട്ടനുടെ എന്നെ സഹായിക്കണം…. അവളെ കൂടി എങ്ങനെയെങ്കിലും ഏട്ടന്റെ കൂടെ വരുത്തിപ്പിക്കണം…. അല്ലെങ്കിലും നന്ദു കൂടെ വരാതെ സിദ്ധുഏട്ടൻ വരില്ലെന്ന് എനിക്കറിയാം…. എന്നാലും ഇനി അതിന്റെ പേരിൽ ഇ യാത്ര മാറ്റി വയ്ക്കരുത് പ്ലീസ്…. മൂന്നു ദിവസം നമുക്കവിടെ അടിച്ചുപൊളിക്കന്നെ…. എന്താ….

“എടി… മരപ്പട്ടി… നീ വെറുതെ ഇരുന്നേ…ആ വീടിനെ ഒരു യുദ്ധഭൂമിയാക്കാനായിട്ട്… ഞാനും അവനുടെ പോയിട്ട് വന്നോളാം… വെടിമരുന്നും തീയുമൊക്കെ ഇവിടെ നിന്നാൽ മതി…

“ഇങ്ങേരങ്ങനെ പലതും പറയും…. സിദ്ധുഏട്ടൻ അവളോട്‌ സംസാരിച്ചു ശെരിയാക്കാനാട്ടോ… അല്ലെ അച്ഛാ….

അവള് നാരായണനോട് ചോദിച്ചു

“അതന്നെ…. നന്ദു കൂടി ഉണ്ടെങ്കിൽ നീ പോകുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല….

സിദ്ധു ശെരിക്കും പെട്ടു…. തന്നോട് പൊയ്ക്കോളാൻ പറഞ്ഞതെ അത്ര രസത്തിലല്ല… അപ്പോ പിന്നെ കൂടെ വരാനുടെ പറഞ്ഞാലോ…

സിദ്ധു മുറിയിലെത്തുബോൾ നന്ദു ഉണങ്ങിയ തുണികൾ മടക്കി വയ്കുകയായിരുന്നു…..

അവനൊന്ന് മുരടനക്കി നോക്കിയെങ്കിലും അവള് മൈൻഡ് ചെയ്യാതെ തന്റെ ജോലി ചെയ്തോണ്ടിരുന്നു…

“നന്ദു…..

അവളുടെ തോളിൽ കൈവയ്ക്കവേ അവളത് തട്ടിമാറ്റി മാറി നിന്ന് തുണി മടക്കാൻ തുടങ്ങി…

കുരുപ്പ് ദേഷ്യത്തിലാണല്ലോ….

“നന്ദു… നീ തന്നെയല്ലേ പറഞ്ഞെ… കാര്യങ്ങളൊക്കെ പോസിറ്റീവ് ആയിട്ട് കാണാമെന്നു…

“അയിന്…

“എന്നിട്ട്… ഇത് മാത്രമെന്താ നെഗറ്റീവ് ആയിട്ട് ചിന്തിക്കുന്നത് ബി പോസിറ്റീവ്…ഒരുപക്ഷെ കഴിഞ്ഞതൊക്കെ മറന്നുകൊണ്ട് വന്നതാണെങ്കിലോ…

“ഉവ്വ… നിങ്ങളിവിടെ അതും വിചാരിച്ചോണ്ട് മാനത്തു നോക്കി ഇരിക്ക്… എനിക്ക് വേറെ പണിയുണ്ട്…

അവൾ പുറത്തേക്ക് പോകവേ അവൻ മുന്നിൽ തടസമായി നിന്നു…

“ഇനിയെന്താ…. നിങ്ങളോട് പൊയ്ക്കോളാൻ ഞാൻ പറഞ്ഞല്ലോ…. എന്റെ നെഗറ്റീവ് ചിന്ത കൊണ്ട് പ്രിയപെട്ടവരുടെ കണ്ണിലുണ്ണിക്ക് അവരുടെ സ്നേഹം നഷ്ട്ടപെടണ്ട….

“കളിയാക്കിയതാണെന്ന് മനസിലായി…എന്നാലും ഞാനൊന്ന് ചോദിച്ചോട്ടെ…തന്നോട് ഒട്ടും സ്നേഹമില്ലാതെ പെരുമാറിയിട്ടും തനിക്കു തന്റെ അച്ഛനെ എപ്പഴെങ്കിലും വെറുക്കാൻ…കഴിഞ്ഞിട്ടുണ്ടോ….

“ശെരിയാ… എന്റച്ഛനെ എനിക്കൊരിക്കലും വെറുക്കാൻ കഴിയില്ല…പക്ഷെ ഞാൻ നിങ്ങളോട് പറഞ്ഞത് നിങ്ങളുടെ വീട്ടുകാരെ വെറുക്കാനല്ല…മുന്നിലെ സത്യങ്ങൾ മനസ്സിലാക്കാനാണ്….അതനുസരിച്ചു പെരുമാറാനാണ്… ഇതിപ്പോ ഇത്രേം വലിയൊരു വിശാലമനസ്കത സീരിയലുകളിലെ നായികമാർക്കെ ഞാൻ കണ്ടിട്ടുള്ളു ….വഴിയിൽ കൂടി പോകുന്ന വയ്യാവേലിയെ ഏണിയിട്ട് പിടിക്കുന്നത് അവരുടെ ഒരു സ്ഥിരം ഏർപ്പാടാണ്…. ആൻഡ് വെരി വെരി സോറി ഞാനാ ടൈപ്പല്ല…

അതും പറഞ്ഞു പെണ്ണങ്ങു പോയി…..

?

ജിത്തു ഉൾപ്പെടെ എല്ലാവരുടെയും നിർബന്ധത്തിൽ നന്ദു ഒടുവിൽ സമ്മതം മൂളി…

പിറ്റേന്ന് രാവിലെ തന്നെ നാല് പേരും തറവാട്ടിലേക്ക് തിരിച്ചു….

ഗ്രാമീണപ്രദേശത്തെ….ഒരു അതിമനോഹരമായ നാലുകെട്ടിന് മുന്നിൽ കാർ ചെന്നു നിന്നു…

മുറ്റത് തന്നെ ഹരിയും മറ്റുള്ളവരും നിൽപ്പുണ്ടായിരുന്നു…..

ഹരി സിദ്ധുവിനെ കെട്ടിപിടിച്ചു.കൊണ്ട് അവനോടും നന്ദുവിനോടുമായി കുശലഅനേഷണം നടത്തിവേ ജിത്തുവിന്റെ അമ്മ ദേവി അവര്കടുത്തേക്ക് വന്നു

“മോൻ വരുമെന്ന് ഞാനൊട്ടും വിചാരിച്ചില്ല… എന്തായാലും സന്തോഷായി….. കേറി വാ രണ്ടാളും….

അവരെ അകത്തേക്ക് ക്ഷണിക്കവെ നന്ദുവിന്റെ കണ്ണുകൾ ചെന്ന് നിന്നത് മുറ്റത് നിന്നവരിലായിരുന്നു

അതിലൊരു പെൺകുട്ടിയിൽ അവളുടെ കണ്ണുകൾ ഉടക്കി…

അവളും നന്ദുവിനെ നോക്കി നില്കായിരുന്നു…

പടിക്കലെ കിണ്ടിയിലെ വെള്ളത്തിൽ കാല് കഴുകി ജിത്തുവിനും ശ്രെദ്ധയ്ക്കും പിന്നാലെ നന്ദുവിനൊപ്പം സിദ്ധു അകത്തേക്ക് കാലെടുത്തു വയ്ക്കവേയാണ് ലക്ഷ്മി വല്യമ്മ അങ്ങോട്ടേക്ക് വന്നത്

“നിൽക്ക്…

അവർ സിദ്ധു വിന് മുന്നിൽ തടസ്സമായി നിന്നു

“ജാതകദോഷം ഉള്ളവരും പിന്തുണക്കാരുമൊക്കെ പിറകുവശത്തൂടെ അകത്തേക്ക് കയറിയാൽ മതി..ഇല്ലേൽ തറവാട് മുടിയും….

സിദ്ധുവിനെയും നന്ദുവിനെയും മാറിമാറി നോക്കിക്കൊണ്ടവർ പറഞ്ഞു നിർത്തി..

നന്ദുവിന് വലിയ ഭാവവ്യത്യാസം ഒന്നുമുണ്ടായില്ല…

ഇപ്പഴെന്തായി എന്നർത്ഥത്തിൽ അവൾ സിദ്ധുവിനെ തലതിരിച്ചു നോക്കി…

“അമ്മയിത് എന്താ പറയുന്നത്…

ഹരി അവരെ എതിർക്കാൻ ശ്രെമിക്കവേ സിദ്ധു അവനെ തടഞ്ഞു…

“സാരില്യ…. ഞങ്ങള് പുറകിലൂടെ വന്നോളാം…

ശ്രെദ്ധയും ജിത്തുവും അവരോടൊപ്പം തിരികെ ഇറങ്ങവേ അവനതും തടഞ്ഞു

നന്ദുവിന്റെ കൈകൾ കോർത്തു പിടിച്ചു കൊണ്ട് സിദ്ധു പടികൾ തിരികെ ഇറങ്ങി പുറകു വശത്തേക്ക് നടക്കവെയാണ് എതിർവശത്തു കൂടി വേറൊരു സ്ത്രീയോടൊപ്പം മുത്തശ്ശി അവര്കരികിലേക്ക് വന്നത്….

“ഇ കുട്യോള് ആരാ സുഭദ്രേ…

കൂടെ വന്നവർ മുത്തശ്ശിയോട് ചോദിക്കേ അവരൊരു നിമിഷം കുഴങ്ങി

“ഇത് ഹരിയുടെ ഒരു പരിചയക്കാരനാ… രണ്ടീസം നാടൊക്കെ കാണാൻ വേണ്ടി വന്നതാ.. ദേവകിവല്യമ്മേ

ലക്ഷ്മിയാണ് ഉത്തരം പറഞ്ഞത്

“ഹാ… അതെ… അതിഥികളാ… ഇവരെ കൂട്ടി അകത്തേക്ക് പൊയ്ക്കോളൂ ലക്ഷ്മി.. മുത്തശ്ശി പറഞ്ഞു

അതിഥികളോ….. ആഹാ…. ഇപ്പോ ശെരിയാക്കി തരാട്ടോ….

നന്ദു മനസ്സിൽ വിചാരിച്ചു കൊണ്ട് സിദ്ധുവിന്റെ കൈപിടിച്ച് തിരികെ മുറ്റത്തേക്ക് നടന്നു

ലക്ഷ്മിയുടെ നെറ്റിചുളിഞ്ഞു….

“അതിഥി ദേവോഭവ… എന്നല്ലേ…. എന്ന്വെച്ചാൽ അതിഥികൾ ദൈവതെ പോലാണ്…. അവരെ നമ്മൾ ദൈവമായി സങ്കൽപ്പിച്ചു പരിചരിക്കണം…. അങ്ങനല്ലേ ദേവകി മുത്തശ്ശി….

“അതെ…. അങ്ങനെ തന്നെയാ….

“അപ്പോ ഇവിടെ ഇപ്പൊ ഞങ്ങളെ സ്വീകരിക്കേണ്ട ഉത്തരവാദിത്തവും ഇവിടുള്ളവർക്കാണ് അല്ലെ…

അവൾ പറഞ്ഞതിനെ ശെരി വെച്ചു കൊണ്ടവർ തലയാട്ടി…

നന്ദു സിദ്ധുവിന്റെ കൈപിടിച്ച് മുറ്റത്തെ പടിയുടെ താഴെ നിന്നു

“അപ്പോ ലക്ഷ്മി വല്യമ്മേ…. തുടങ്ങിക്കോളൂ….

“ന്ത്…. അവർ നെറ്റിചുളിച്ചു

“ഇതെന്ത് ചോദ്യ ലക്ഷ്മി… അതിഥികളുടെ പാദം ശുദ്ധിയാക്കി ആരതിഉഴിഞ്ഞു അവരെ അകത്തേക്ക് ക്ഷണിക്കുക… നീയല്ലേ ഇവിടത്തെ മൂത്തമകൾ… . അത് നിന്റെ ഉത്തരവാദിത്തമാണ്….

ദേവകിമുത്തശ്ശി അത് പറയവേ ലക്ഷ്മി തന്റെ അമ്മയുടെ മുഖത്തേക്ക് നോക്കി…

ചെറുതായി തലയാട്ടികൊണ്ട് മുത്തശ്ശി അവർക്ക് അനുവാദം കൊടുത്തു….

ലക്ഷ്മിയുടെ ദയനീയമായ മുഖം കാണവേ ശ്രെദ്ധയ്ക്കും ജിത്തുവിനും ചിരിഅടക്കാനായില്ല…

“ഇതിനെയാണ് കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത്.. നിന്റമ്മയ്ക്ക് ഇപ്പോ തൃപ്തിയായികാണും
ജിത്തു അടുത്തു നിന്ന ഹരിയോടായി പറഞ്ഞു…

“നന്ദു.. ഇതൊന്നും വേണ്ട…. നമുക്ക് പിറകിലൂടെ തന്നെ അകത്തേക്ക് കയറാം….

സിദ്ധു പതിയെ അവളോട്‌ പറഞ്ഞു..

“ഞാനെന്ത് ചെയ്തിട്ടാ ഇതൊക്കെ ഒരു ആചാരവും വിശ്വാസവുമാണ്….അതൊക്കെ പാലിച്ചില്ലെങ്കിലേ ദൈവകോപമുണ്ടാക്കും… ഇതൊന്നും അറിയില്ലേ ഇതുവരെയായിട്ട്…കഷ്ടം…

അവളോട്‌ പറഞ്ഞിട്ട് കാര്യമില്ലെന്ന് അവന് മനസിലായി….

പെണ്ണിന്റെ നട്ടും ബോൾട്ടും മൊത്തത്തിൽ ഇളക്കി ഇരിക്കുവാണെന്ന് തോന്നുന്നു

ലക്ഷ്മി തന്നെ അവരുടെ കാല്കഴുകി അവരെ ആരതി ഉഴിഞ്ഞു അകത്തേക്ക് ക്ഷണിച്ചു….

നന്ദുവിന്റെ മുഖത്തെ പുഞ്ചിരി കാണുംതോറും അവർക്ക് അവളോടുള്ള ദേഷ്യം കൂടി വന്നു…

അവര്കുള്ള റൂം കാണിച്ചു കൊടുക്കവേ നന്ദു അന്തംവിട്ടു പോയി…

“കോര്പറേഷന്കാര് ഇവിടാനോ ചവറിടുന്നത്….

അമ്മച്ചി മുഖം വെട്ടിച്ചു ഒറ്റ പോക്ക്

അല്ല പിന്നെ ഒരുലോഡ് ഉണ്ട്…. ഇവരിതൊക്കെ വില കൊടുത്തു വാങ്ങിച്ചു ഇട്ടതാണോ എന്ന് എനിക്കൊരു ഡൌട്ട് ഇല്ലാതില്ലാതില്ലായിരുന്നു….

ക്ലീനിങ് ഞാൻ സിദ്ധുഏട്ടനെ ഏല്പിച്ചു….

കുടുംബസ്നേഹി തന്നെ കുടുബവീട്ടിലെ സ്വന്തം റൂം വൃത്തിയാക്കട്ടെ….

പാവം പൊടിഅടിക്കുന്നതിന് ഇടയിൽ തുമ്മാൻ തുടങ്ങിയതും ഞാൻ ജോലി ഏറ്റെടുത്തു….

അപ്പോഴേക്കും ഹരിയേട്ടനും ജിത്തുവേട്ടനും ശ്രെദ്ധയും അങ്ങോട്ടേക്ക് വന്നു…

കാര്യമറിഞ്ഞു ഏട്ടന്മാര് രണ്ടാളുടെ ചോദിക്കാൻ പോയതും മൂശാട്ട തടഞ്ഞു….

പിന്നെ ഒരുമിച്ചായി ക്ലീനിങ്…..

ഇടയ്ക്ക് ദേവിഅമ്മായി സഹായിക്കാൻ വന്നെങ്കിലും ഞങ്ങള് ഒട്ടിച്ചു വിട്ടു

രണ്ടു മണിക്കൂർ കൊണ്ട് ആ പൊടിപിടിച്ചു കിടന്ന കലവറ ഞങ്ങളൊരു മണിയറയാക്കി തീർത്തു….

എല്ലാരും പണിയെടുത്തു തളർന്നു ഇരിക്കവേ ദേവിഅമ്മായി കുടിക്കാനുള്ളതും കൊണ്ട് വന്നു

നേരത്തെ കണ്ട പെൺകുട്ടി അത് വഴി പോകുന്നത് നന്ദു കണ്ടു

“അല്ല ഹരിയേട്ടാ ഞങ്ങള് വന്നപ്പോ മുറ്റത്തൊരു പെൺകൊച്ചു നിന്നിലെ ഹാഫ്സാരിയൊക്കെ ഉടുത്തിട്ട്…. അതാരാ….

“ഹാ… അതാണ് രേവതി…. ശങ്കുഅമ്മാവന്റെ മോളാ…. എന്റമ്മേടെ മനസാക്ഷി സൂക്ഷിപ്പുകാരി…. ക്രൈം പാർട്ണർ… ഡിയറസ്റ്റ് മരുമോള്… തുടങ്ങി അവസാനമായി ഒരു അഹങ്കാരിയായ…. ഞങ്ങളുടെ മുറപ്പെണ്ണ്….

ഹരി സിദ്ധുവിനെ ചൂണ്ടി പറഞ്ഞു….

“ഓഹ്…. അപ്പോ ഭാവിയിൽ അഹങ്കാരിയായ കെട്ട്യോള് എന്ന് പറയാനൊരു ചാൻസ് ഇല്ലാതില്ല….

“അതൊന്നും നടക്കാൻ പോണില്ല…. ഫസ്റ്റ്ഓഫ് ഓൾ… എനിക്കാ സാധനത്തിനെ കണ്ണെടുത്താൽ കണ്ടൂടാ…. പിന്നെയല്ലേ കെട്ടുന്നത്

“കണ്ടിട്ട് ആളൊരു പാവമാണെന്ന എനിക്ക് തോന്നിയത്…. ഒരു അസൽ നാട്ടിന്പുറത്തുകാരി പെണ്ണ്….

“അത് നിനക്കവളുടെ സ്വഭാവം അറിഞ്ഞുടത്തോണ്ടാ…. ഞാനൊന്ന് അവളുടെ റൂമില് കയറിയെന്നും പറഞ് എന്നെ ഇനി പറയാൻ ബാക്കിയൊന്നും ഇല്ല…

ശ്രെദ്ധ ദേഷ്യതോടെ പറഞ്ഞു….

“അതെന്താ സംഭവം….

” അവൾക്ക് അസൂയയാണെന്നേ…. വെറും അസൂയ… അവളെക്കാൾ സൗന്ദര്യം എനിക്കുള്ളതിന്റെ ഫ്രുസ്ട്രേഷൻ ആണ്…. ആ സാധനത്തിന്….

“അതെയതെ… അവൾ നോക്കിയപ്പോ അവളെക്കാൾ നന്നായിട്ട് ഇവള് തള്ളുന്നുണ്ട്… അതവൾക്ക് പിടിച്ചില്ല…അല്ലെങ്കിലും സ്വയം പൊങ്ങികൾക്ക് വേറൊരാളെ ഇഷ്ട്ടപെടില്ലല്ലോ….

ജിത്തു പറയുന്നത് കേട്ട് ശ്രെദ്ധ മുഖം വീർപ്പിച്ചു….

“ഓഹ്… ഇനി അതിന്റെ പേരിലൊരു പിണക്കം വേണ്ട…എല്ലാരും പോയെ…ആ കുട്ടികള് ഒന്ന് ഫ്രഷ് ആവട്ടെ…..

അവരെല്ലാം താഴേക്ക് പോയി….

സിദ്ധു കതകടച്ചു നോക്കുമ്പോ ബെഡിലിരുന്ന് ബാഗിലെ ഡ്രെസ്സുകൾ കട്ടിലിൽ കുടഞ്ഞിടുക്കയാണ് നന്ദു

അവനവളുടെ അടുക്കലേക്ക് ഇരുന്നു കൊണ്ടവളുടെ മടിയിലേക്ക് തല ചായ്ച്ചുകിടന്നു

“എന്തു പറ്റി….തലവേദന എടുക്കുന്നുണ്ടോ

“മ്മ്…അവനൊരു മൂളലോടെ അവളുടെ അരയിൽ കൈ ചുറ്റി കണ്ണുകളടച്ചു കിടന്നു….

ബാഗിൽ ഉണ്ടായിരുന്ന വിക്സ് അവന്റെ നെറ്റിയിലേക്ക് പതിയെ പുരട്ടി കൊടുത്തവൾ അവന്റെ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ടിരുന്നു….

ഏറെനേരത്തെ ആ ഇരിപ്പിനൊടുവിൽ അവനുറങ്ങിയെന്ന് മനസ്സിലായതും അവൾ ഒരു കൊച്ചു കുഞ്ഞിനോടെന്ന പോലെ കരുതലോടെ പതിയെ അവനെ തന്നിൽ നിന്നടർത്തി നേരെ കിടത്തി..അവന്റെ കവിളിലൊരു മുത്തം നൽകി എഴുന്നേറ്റു.. ബാഗിലുള്ളതെല്ലാം പുറത്തെടുത്തു ഒതുക്കി വെച്ചു

അവൾ കുളിച്ചു ഇറങ്ങുമ്പോഴും അവൻ ഉണർന്നിരുന്നില്ല…

അവൾ റൂമിന് വെളിയിലിറങ്ങി വാതിലടച്ചു തിരിഞ്ഞതും ആരുമായോ കൂട്ടിയിടിച്ചു….

രേവതിയായിരുന്നു

“നിനകെന്താടി…. മുഖത്ത് കണ്ണില്ലേ…

ദാർഷ്ട്യം നിറഞ്ഞ വാക്കുകൾ….

അവര് പറഞ്ഞത് പോലെ ഇവളാലത്ര ശെരിയല്ലല്ലോ….

രേവതിയെ മൊത്തത്തിൽ നോക്കികൊണ്ട്‌ നന്ദു മനസ്സിൽ വിചാരിച്ചു

എങ്കിലും ഒരു വഴക്കിന് താല്പര്യം ഇല്ലാത്തത് കൊണ്ട് നന്ദു സോറി പറഞ്ഞു…

“ന്ത് സോറി… വല്ലടുത്തും നോക്കി നടന്നതും പോരാ… ഒരു കൊറി പോലും… അതെങ്ങനാ നീയൊക്കെ കണ്ണ് ഉപയോഗിക്കുന്നത് തന്നെ ആമ്പിള്ളേരെ വളയ്ക്കാനല്ലേ….നശൂലങ്ങൾ…. കെട്ടിയെടുത്തോളും ഒരോടത്തുന്ന്….

ഇതൊരു നടയ്ക്ക് പോവൂല….

“ഞാൻ ആരെ വളച്ചെന്ന നീ ഇ പറയുന്നത്… നിന്റെ അങ്ങളെയോ…. കാമുകനെയോ…. അതോ ഭർത്താവിനെയോ….

“അതേടി എന്റെ ഭർത്താവിനെ തന്നെയാ…. ഹരിയേട്ടനുമായിട്ടുള്ള നിന്റെ സംസാരം ജിത്തുവേട്ടന്റെ കല്യാണത്തിന്റെ അന്നേ ഞാൻ ശ്രെദ്ധിക്കുന്നതാ….

ഓഹ്… അപ്പോ അതാണ് കാര്യം…. പ്രേമരോഗിയാണ് കുട്ടി….

“ഹരിയേട്ടൻ എനിക്കെന്റെ സ്വന്തം ഏട്ടനെ പോലാണ്….അല്ലെങ്കിലും അങ്ങേരെ വളയകേണ്ട കാര്യം എനിക്കില്ല…. അതിനേക്കാൾ എനിക്ക് എന്തുകൊണ്ടും യോജിച്ചൊരാളുടെ ഭാര്യയാണ് ഞാൻ… കുട്ടി വെറുതെ വഴക്കിനു വരണ്ട…. പിന്നെ ഞങ്ങളിവിടെ വലിഞ്ഞു കേറി വന്നതല്ല…കുട്ടീടെ മുത്തശ്ശി ഞങ്ങളുടെ വീട്ടില് വന്നു ഞങ്ങളെ ഇങ്ങോട്ട് വരുത്തിയതാണ്… സംശയം ഉണ്ടെങ്കിൽ പോയി ചോദിക്കാം…. പിന്നെ പരിചയം ഇല്ലാത്ത ഒരാളോട് സംസാരിക്കുമ്പോ കൊമ്പിൽ കേറി നിന്നിട്ടല്ല…. താഴെ… തറയില് നിന്ന് സാധാരണമനുഷ്യൻമാരെ പോലെ വേണം പെരുമാറാൻ…

“ഇല്ലെങ്കിൽ…..

“ഇല്ലെങ്കിൽ പല്ലിന്റെ എണ്ണം കുറയുകയും… എല്ലിന്റെ എണ്ണം കൂടുകയും ചെയ്യും… അത്രേയുള്ളൂ….

“ഭീക്ഷണിയാണോ….. അവൾ ചുണ്ട്കൊട്ടി കൊണ്ട് ചോദിച്ചു

“എങ്ങനെ വേണമെങ്കിലും കരുതാം…. പക്ഷെ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്തിരിക്കും… അതില് വിശ്വസിക്കാം….

അല്ല പിന്നെ….. ഇവളാരാന്നാ വിചാരം….

അതും പറഞ്ഞു പ്രിയമാനസത്തിലെ ഗൗരി സ്റ്റൈലിൽ കണ്ണിലേക്കു വീണു കിടന്ന മുടിയും ഊതി പറത്തി നടന്നു പോകുന്ന നന്ദുവിനെ അവൾ പകയോടെ നോക്കി നിന്നു

(തുടരട്ടെ )