മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ..
“നീയപ്പോ സത്യങ്ങൾ സിദ്ധുവേട്ടനോട് പറയില്ലേ….
ശ്രെദ്ധ തല തിരിച്ചു നന്ദുവിനോടായി ചോദിക്കവേ അവളൊന്ന് പുഞ്ചിരിച്ചു….
കുളക്കടവിലായിരുന്നവർ..
“ചില സത്യങ്ങൾ പുറത്തു പറയുന്നതിനേക്കാൾ ഗുണം അത് പറയാതിരിക്കുമ്പോൾ കിട്ടുമെങ്കിൽ എന്തിന് ഞാനൊരു സാഹസത്തിന് മുതിരണം…..
“എന്നാലും…..
“ഒരെന്നാലുമില്ല…. ഇത്രെയൊക്കെ ചെയ്തന്നറിഞ്ഞിട്ടും പിന്നെയും സിദ്ധുവേട്ടൻ അവരോടു ക്ഷെമിക്കുകയും ഇവിടെ താമസിപ്പിക്കുകയും ചെയ്താൽ എനിക്കെന്റെ നിയന്ത്രണം തന്നെ വിട്ടു പോകും…. എനിക്കവരെ പിന്നെ ഒരു പുൽക്കൊടി കൊണ്ട് പോലും ഒന്നും ചെയ്യാനാവില്ല…. …. അത് വേണ്ട…. മുത്തശ്ശിക്ക് സത്യങ്ങൾ എല്ലാമറിയാമെന്നത് നല്ലൊരു കാര്യമാണ്…. ഇനിയുള്ള ജീവിതകാലം മുഴുവൻ ഇങ്ങനെ തല താഴ്ത്തിഎന്റെ കണ്മുന്നിൽ അവരെ കാണാനുള്ള അവസരം ഞാൻ പാഴാകില്ല…… അത്ര പെട്ടെന്ന് പൊറുക്കാൻ പറ്റുന്ന തെറ്റൊന്നുമല്ല അവര് ചെയ്തത്..
“അതും ശെരിയാ…. നാളെ രാവിലെ ശയനപ്രദിക്ഷണം കഴിഞ്ഞു വരുമ്പോ ബാക്കി പണി… എന്തായാലും അ വാലാട്ടികിളിയുടെ കിളികളൊക്കെ പോയുള്ള നിൽപ്പ് കാണാനൊരു ചേലായിരുന്നു…
അവരോരോന്നു പറഞ്ഞു കൊണ്ട് ഇരിക്കവെയാണ് ജിത്തുവും സിദ്ധു വും അങ്ങോട്ടേക്ക് വന്നത്
“എന്താണിവിടൊരു ചർച്ച…..
ജിത്തു നന്ദു വിനെ നോക്കവേ അവൾ ഒന്നുമില്ലെന്ന അർത്ഥത്തിൽ ചുമൽ കൂച്ചി കാണിച്ചു
“സത്യം പറയടികളെ…. നീയൊക്കെ കൂടി എന്തോന്നോക്കെയോ ഒപ്പിക്കുന്നുണ്ട്…..
“എന്റെ ജിത്തുവേട്ടാ ഒന്നുമില്ല…..
“ഒന്നുമില്ലാതെയൊന്നുമില്ല…. ഇന്നലെ വരെ പുലികളെ പോലെ നടന്നിരുന്ന അ ലക്ഷ്മിഅമ്മായിയേയും രേവതിയെയും ഇത്ര പെട്ടെന്ന് എന്ത് ചെയ്തിട്ടാ നിങ്ങളുടെ കൂടെ കൂടിയത്….
“അതോ… അത് ലക്ഷ്മിഅമ്മയ്ക്ക് ഭയങ്കര കുറ്റബോധം…. അവരല്ലേ അന്ന് ആ കള്ള ജ്യോത്സ്യനെ വിളിച്ചോണ്ട് വന്നത്…. കൂട്ടീന്ന് ആ രേവതിയെ കൂടി കൂട്ടി അവൾക്ക് ഇച്ചിരി അഹങ്കാരം ഉണ്ടല്ലോ അതുടെ മാറ്റാന്ന് അവൾക് തോന്നി… അത്രേയന്നേ…
ശ്രെദ്ധ നിസാരമായി പറയവേ സിദ്ധുവിന്റെ നോട്ടം എല്ലാം കേട്ടു കൊണ്ട് നിശബ്ദതയായി ഇരിക്കുന്ന നന്ദുവിലായിരുന്നു
“എന്നാലും ഇത്ര പെട്ടെന്ന് ഒരു മനുഷ്യൻ മാറുവോ….
ജിത്തുവിന് സംശയം മാറിയില്ല…..
“നിങ്ങൾക്കെന്താണ് മനുഷ്യ…. അവരെ നന്നാവാനും സമ്മതിക്കില്ലേ…
“എനിക്കത്ര വിശ്വാസം പോരാ….
“നിങ്ങള് വിശ്വസിക്കണ്ട….. ഞാൻ പോണു…..
ശ്രെദ്ധ എഴുനേറ്റു പോയതും ജിത്തുവും പുറകെ പോയി….
സിദ്ധു പതിയെ നന്ദുവിനടുത്തേക്ക് നീങ്ങി ഇരിക്കവേ അവളെഴുനേറ്റു തൂണിന് അടുത്തായി മാറിയിരുന്നു…..
അവനും അവൾടടുത്തെക്ക് ചെന്ന് തൂണിലേക്ക് ചാരിയിരുന്നു…..
“നന്ദു…. ഐ ആം സോറി…..
“എനിക്കെങ്ങും വേണ്ട നിങ്ങളുടെ കൊറി….. കൊണ്ടോയി ഉപ്പിലിട്ട് വയ്ക്ക്…..
“അങ്ങനെ പറയരുത്…
“അങ്ങനെ പറയൂ…. എന്നെ വിശ്വാസം ഇല്ലാത്തവരോട് എനിക്ക് സംസാരിക്കേണ്ട…..
“വിശ്വാസകുറവല്ല….എങ്കിലും എന്റെ സമാധാനത്തിന് വേണ്ടി ഇ കാര്യത്തിൽ നീ എന്തെങ്കിലും ചെയ്തിട്ടുണ്ടെൽ അത് എന്നെ ഒട്ടും സന്തോഷിപ്പിക്കില്ല
നന്ദു തല തിരിച്ചു അവനെ നോക്കി….
“ഞാനനുഭവിച്ച അവഗണനകൾക്കും ദുഃഖങ്ങൾക്കും മേലെ ഇ പൊള്ളയായ വെളിപ്പെടുത്തൽ കേൾക്കുമ്പോ എനിക്ക് സന്തോഷിക്കാനെ തോന്നുന്നില്ല…. ഇനി അഥവാ ഇത് സത്യമാണെങ്കിലും എന്നിലിത് വലിയ ശുഭകരമായ മാറ്റങ്ങളൊന്നും സൃഷ്ടിക്കുന്നില്ല… പകരം നഷ്ടബോധം മാത്രം….
“സിദ്ധുവേട്ടൻ ഇത് ന്തൊക്കെയാ ഇ പറയുന്നത്….
“ഇതാണ് സത്യം…. ഇ വെളിപ്പെടുത്തൽ സത്യമായാലും കള്ളമായാലും എന്നെ അത് ബാധിക്കുന്നില്ല…. നാളെ ഇതിലും നല്ലൊരു ജ്യോൽസ്യൻ വന്ന് എന്നെ കുറിച്ച് എന്തെങ്കിലും പറയുന്നത് വരെ മാത്രമുള്ള ബന്ധങ്ങളാണിത്…. താത്കാലികമായ ഒരാശ്വാസം കൊണ്ട് തന്നെ ഇവ ശെരിക്കും ബന്ധനങ്ങളാണ്…. എനിക്ക് വേണ്ടത് എന്നെ ഞാനായി അംഗീകരിക്കുന്നവരെയാണ്…എന്നെ മനസിലാക്കാനും സ്നേഹിക്കാനും വേറൊരാളുടെ വാക്കെന്തിനാണ്….. അത് ശെരിക്കുമുള്ള സ്നേഹമായിട്ട് എനിക്ക് തോന്നുന്നില്ല….
നന്ദു ഒന്നും മിണ്ടാതെ കേട്ടിരുന്നു….
എന്ത് പറയാനാണ്……
സിദ്ധുവേട്ടൻ പറയുന്നതൊക്കെ സത്യം തന്നെയാണ്
അവളവനോട് ചേർന്നിരുന്നു……
“സോറി സിദ്ധുവേട്ടാ… പക്ഷെ ഇതിലൊന്നും തന്നെ എന്റെ കൈകളില്ല…. ഇതൊക്കെ സത്യം തന്നെയാണ്…എന്റെ ശിവനാനെ സത്യം….
അവൾ തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു
“എന്നെ ഞാനായി മനസിലാക്കിയവരിൽ ഒരാൾ നീയാണ്… പിന്നെ ജിത്തു.. അച്ഛൻ..കൊറച്ചു വൈകിയാണെങ്കിലും അമ്മയും എന്നെ തിരിച്ചറിഞ്ഞു… . എനിക്ക് നിങ്ങളൊക്കെ മതി…
അത് പറയവേ അവന്റെ കണ്ണുകൾ എന്തുകൊണ്ടോ നിറഞ്ഞു വന്നു…
അവന്റെ കണ്ണുനിറയുന്നത് കണ്ടതും അവളുടെ നെഞ്ച് പിടച്ചു…..
“അതെ…. എനിക്ക് വേറൊരു കാര്യം പറയാനുണ്ട്
അവൾ വിഷയം മാറ്റി
“എന്താണാവോ…..
“അതുണ്ടല്ലോ….. സിദ്ധുവേട്ടാ….. അത് പിന്നെ…..
“കാര്യം പറയ്യ് കുരുപ്പേ…..
“അത് പിന്നെ…. എല്ലാരും ചോയ്ക്ക…. നമ്മുടെ കല്യാണമല്ലേ ആദ്യം കഴിഞ്ഞത്…. എന്നിട്ട് ഞാനെന്താ തല കറങ്ങി വീഴാതെന്ന്….
“ചോദിച്ചയാൾ കൊള്ളാമല്ലോ… ഞാനാദ്യായിട്ട് കേൾക്കുവ കല്യാണം കഴിഞ്ഞിട്ട് തല കറങ്ങി വീഴണമെന്ന്…… ഇതെന്താ പുതിയ വല്ല ആചാരമാണോ…
“ഏഹ്….. മനുഷ്യ….അതിന്ന് ശ്രെദ്ധ വീണില്ലേ അത് പോലെ…. വീഴണ്ടെന്ന്…
“അത് നടപ്പുള്ള കാര്യമല്ല…. അത് പോലെ വീഴാൻ ശ്രെദ്ധയ്ക്കല്ലേ പറ്റു……
“ഉണ്ടം പൊരി….. എഴുന്നേറ്റു പോ മനുഷ്യ ചളിയടിക്കാതെ….
“കാര്യം പറയുമ്പോ ചളിയോ….അല്ല ഇതാരാ ഇ ചോദ്യക്കാര്…..
“ആരൂല്ല….ഞാൻ വെറുതെ പറഞ്ഞതാ…. ഞാൻ പറഞ്ഞതൊക്കെ നിങ്ങള് മായ്ച്ചു കളഞ്ഞേക്ക്…
“അയ്യടി .. അപ്പോ നിനക്ക് വീഴണ്ടെ….
“വേണ്ട…. അവൾ മുഖം വെട്ടിച്ചു
“അങ്ങനെ പറയരുത്…. നിന്റൊരു ആഗ്രഹമല്ലേ….ഞാൻ സാധിച്ചു തരാം….
സിദ്ധുവിന്റെ മുഖം തന്റെ നേർക്ക് വരവേ അവളവനെ തള്ളിമാറ്റി…
“ഇങ്ങനായാൽ എങ്ങനാ….ഒരു ഉമ്മ പോലും സമ്മതിക്കാതെ തല കറക്കി വീഴ്ത്താൻ… നോക്കി ഗർഭം ഉണ്ടാകുന്ന മെഷീൻ ഒന്നുമല്ല ഞാൻ….
അവൻ കള്ളചിരിയോടെ പറയവേ നന്ദു ഒരു നിമിഷം അവനെ അന്തംവിട്ടു നോക്കി….
“കള്ള മൂശട്ടെ…. എന്നെ ഊതുവായിരുന്നു അല്ലെ….
ചറപറന്ന് അടി കൊടുത്തു കൊണ്ട് അവൾ പറഞ്ഞു
“ഓഹ് കുരുപ്പേ…. മതി… എനിക്ക് നോവുന്നു…
അവനവളുടെ കൈ പിടിച്ചു കൊണ്ട് അവളെ നെഞ്ചിലേക്കിട്ടു….
“തല കറങ്ങണ്ടേ….. നിനക്ക്….
അവൻ ചിരിയോടെ ചോദിക്കവേ നന്ദു അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി….
“അയ്യടി… ന്തൊരു നാണം……
“പോ മനുഷ്യ….പിന്നെ… സിദ്ധുവേട്ടന് പെൺകുഞ്ഞിനെയാണോ ആൺകുഞ്ഞിനെയാണോ ഇഷ്ടം….
“രണ്ടായാലും ഒരുപാടിഷ്ട്ടാ…. എന്റെ മക്കള് തന്നെയല്ലേ….
“എന്നാലും… ഒരു പൊടിക്ക് ഇഷ്ടം കൂടുതൽ പെൺകുഞ്ഞിനോടല്ലേ…..
“ഹാ….ഉണ്ടോ…. ആവോ…. അറിയില്ല
“പക്ഷെ എനിക്കറിയാം…….
“എങ്ങനെ…..
“അതൊക്കെയുണ്ട്…. അതൊരു കൊറച്ചു സൈക്കോളജിക്കലായിട്ടുള്ള ഒപിന്യൻ വെച്ച് ആലോചിച്ചാൽ മനസിലാവും…..
“ഓഹോ…. അത് കൊള്ളാം….
“ഇനി പെണ്കുഞ്ഞാണെങ്കിൽ സിദ്ധുവേട്ടൻ എന്ത് പേരിടും എന്ന് വരെ എനിക്കറിയാം…. അതിനൊത്തൊരു വീട്ടിൽ വിളികാനുള്ള പേരും ഞാൻ കണ്ട് വെച്ചിച്ചുണ്ട്….
“ഇതൊക്കെ എപ്പോ…..
“ചില ബോറൻ സാർമാര് മിണ്ടാൻ പോലും സമ്മതിക്കാതെ ക്ലാസെടുക്കുമ്പോ ഇതൊക്കെ തന്നെ പരിപാടി…സ്വപ്നജീവിതം….. ഏതൊരാളുടെയും വിദ്യാർത്ഥി ജീവിതത്തിന്റെ ഭാഗമാണ്….
“നിന്നെയൊക്കെ പഠിപ്പിക്കുന്ന ഞങ്ങളെ പറഞ്ഞാൽ മതി…
അവനവളുടെ നെറ്റിയിൽ തന്റെ നെറ്റി മുട്ടിച്ചു കൊണ്ട് പറയവേ അവളവന്റെ കവിളിൽ പിടിത്തമിട്ടിരുന്നു
?
പിറ്റേന്ന് രാവിലെ ശയനപ്രദിക്ഷണം കഴിഞ്ഞു വന്നപ്പോഴേക്കും ലക്ഷ്മി ഒരു വഴിയായിരുന്നു…
പതിവില്ലാതെ അതിരാവിലെ ഉള്ള എഴുന്നേൽപ്പും തലേ ദിവസത്തെ ജോലികളും കൊണ്ട് രേവതിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല….
ലക്ഷ്മിയോടെ രേവതി കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രെമിച്ചെങ്കിലും അവരൊന്നും പറഞ്ഞില്ല….
ശ്രെദ്ധ വാഷിംഗ് മെഷീനിൽ തുണികൾ ഇടുമ്പോഴാണ് രേവതി പതിവ് പോലെ തന്റെ തുണികൾ കൂടി അവിടേക്ക് വലിച്ചെറിഞ്ഞത്…..
ശ്രെദ്ധയ്ക്ക് നല്ല ദേഷ്യം വന്നു….
ഇത്രെയൊക്കെ ആയിട്ടും ഇതിന്റെ അഹങ്കാരതിന് യാതൊരു കുറവുമില്ല….
“ടി…….. ശ്രെദ്ധ വിളിക്കുന്നത് കേട്ട് രേവതി തിരിഞ്ഞു നോക്കി…
പൂർത്തിയാവാത്ത ഉറക്കം അവളുടെ കണ്ണുകളിൽ തൂങ്ങിയാടുന്നുണ്ടായിരുന്നു…..
പാതി ഉറക്കത്തിൽ മുറിയിലേക്ക് പോകുമ്പോഴുള്ള പിൻവിളി അവളെ ഈർഷ്യ പിടിപ്പിച്ചു
“എന്താ…..
“വേണേ വന്ന് തുണിഎടുത്തു ഇതിലിട്…. ഞാൻ നിന്റെ വേലക്കാരി ഒന്നുമല്ല….കൊണ്ട് വന്ന് എന്റെ ദേഹത്തോട്ട് ഇട്ടേച് പോവാൻ…..
“എനിക്ക് സൗകര്യം ഇല്ല…. ഇന്നലെ എനിക്കിട്ട് ഒരടി കിട്ടിയെന്ന് വെച്ച് നീ കൂടുതൽ വിളയണ്ട….അതിന്റെ പേര് പറഞ്ഞു എന്നെ ഭരിക്കാനും വരണ്ട….കേട്ടല്ലോ….
“എന്താ ഇവിടെ പ്രശ്നം….. നന്ദു അങ്ങോട്ടേക്ക് വന്നതും രേവതി അവളെ നോക്കി പുച്ഛിച്ചു
“വന്നല്ലോ മഹാറാണി… അധിക കാലം ഇവിടെ കിടന്ന് വിളയാമെന്ന് നീയൊക്കെ രണ്ടും വിചാരിക്കണ്ട…. എനിക്കിട്ട് തന്നതിന് പകരമായി തിരിച്ചു തന്ന് നിന്നെയൊക്കെ ഞാനിവിടുന്ന് ചവിട്ടി പുറത്താക്കും….
“നീയാരാടി ബ്രൂസ്‌ലി ടെ പെങ്ങളോ….. ചവിട്ടി പുറത്താക്കും പോലും….. ഒന്ന് പോയെടി….
“എടി….. രേവതി അവൾക്ക് നേരെ ചീറിയടുക്കവെയാണ് സുഭദ്രമ്മാ അങ്ങോട്ടേക്ക് വരുന്നത് നന്ദു കണ്ടത്
“എന്താന്ന്…. കല്ലിലിട്ട് കഴുകാനോ…… നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെയാവട്ടെ…..
നന്ദുവിന്റെ പെട്ടെന്നുള്ള സംസാരമാറ്റം കണ്ട് രേവതി സംശയം തോന്നി തിരിഞ്ഞു നോക്കവേ സുഭദ്രാമ്മ അടുത്തെത്തിയിരുന്നു
“എന്താ…. എന്താ ഇവിടെ പ്രശ്നം….
“ഒന്നുല്ല മുത്തശ്ശി… ശ്രെദ്ധ തുണികള് വാഷിംഗ് മെഷീനിൽ ഇട്ടപോ രേവതി പറയാ അവള് ഇതെല്ലാം കൂടി കല്ലിലിട്ട് നനച്ചോളാന്ന്….
“അത് നന്നായി… മെഷീനിലിട്ടു അലക്കിയാൽ അഴുക്ക് മൊത്തം പോവത്തില്ല…. വെറുതെ കറണ്ടും നഷ്ടം…
രേവതി ദേഷ്യതോടെ നന്ദു വിനെ നോക്കവേ അവൾ കണ്ണിറുക്കി കാണിച്ചു
“ഇത്രേം തുണികള് നനയ്ക്കാൻ ഉള്ളതല്ലേ ഇവിടെ നിന്ന് സംസാരിച്ചാലെങ്ങനാ….. മ്മ്…… ചെല്ല്…. ചെന്ന് ജോലി തുടങ്…..
രേവതിക്ക് സത്യം പറയണമെന്നുണ്ടായിരുന്നു പക്ഷെ സുഭദ്രമ്മ ആയതിനാൽ അവൾക്ക് പേടി തോന്നി….
താനിവരോട് തർക്കുത്തരം പറഞ്ഞത് കൂടി അറിഞ്ഞാൽ ചിലപ്പോ അവരി വീട് മൊത്തത്തിൽ തേച്ചുരച്ചു കഴുകാൻ വരെ പറയും
ദേഷ്യം വന്നാൽ കണ്ണും മൂക്കുമില്ല കിളവിക്ക്….
വേറെ വഴിയില്ലാതെ രേവതി തുണികളുമായി പുറത്തേക്ക് പോയി
“നീയൊരു കാന്താരിതന്നെയാ….
മുത്തശ്ശി നന്ദുവിന്റെ തലയിൽ സ്നേഹത്തോടെ ഒരു കൊട്ട് കൊടുത്തു കൊണ്ട് ചിരിയോടെ നടന്ന് പോയി..
കല്ലിലിട്ട് തുണികൾ കഴുകവെ രേവതിക്ക് നടുകിഴയ്ക്കുന്നത് പോലെ തോന്നി….
അടുത്തു കിടക്കുന്ന തുണികളുടെ കൂമ്പാരത്തിലേക്ക് നോക്കവേ അവളുടെ കണ്ണ് നിറഞ്ഞു
കോൺട്രാക്ട് പിടിക്കുന്നത് പോലെ വീട്ടിലുള്ളവരുടെയെല്ലാം തുണികളും ശ്രെദ്ധ ചോദിച്ചു വാങ്ങി അവൾക്ക് കഴുകാനായി കൊണ്ടിട്ടു കൊടുത്തിരുന്നു
ഇതുവരെ ദേഹം വിയർത്തു കൊണ്ട് ഒരു പണിയും ചെയ്യേണ്ടി വന്നിട്ടില്ല….
അതിന് ലക്ഷ്മിയമ്മ സമ്മതിച്ചിട്ടില്ല എന്ന് തന്നെ പറയാം…..
എന്നാൽ അവർക്കും തന്നെയിന്ന് വേണ്ട….
അച്ഛനും അമ്മയും ഒരു കാറപകടത്തിൽ മരിച്ച നാൾ മുതൽ തന്നെ അവർ കൂടെ കൂട്ടിയതാണ്… മരുമകളായല്ല….. മകളായി തന്നെ….. അവരാണിന്ന്…..
കണ്ണുനീർ ഒഴുകി ഇറങ്ങവേ സോപ്പ് പാതയാർന്ന കൈകൾ കൊണ്ടത് തുടച്ചു കൊണ്ട് ജോലിയിൽ ശ്രെദ്ധിച്ചു….
“ഹരിയേട്ടനെ വലിയ ഇഷ്ട്ടാണോ കുട്ടിക്ക്…..
നന്ദു അലക്കുകല്ലിന് അരികിലെ മരത്തിൽ ചാരി നിന്ന് ചോദിക്കവേ….രേവതി കയ്യിലിരുന്ന തുണി കല്ലിൽ ആഞ്ഞടിച്ചു…..
“പതിയെ…. അതെങ്ങാനും കീറി പോയാൽ പിന്നെ ഉടമസ്ഥന്റെ വായ്യിന്ന് കൂടി കേൾക്കേണ്ടി വരും…
“ഞാൻ സഹിച്ചു…..
“എന്തിനാണ് എങ്ങനെ ആവിശ്യം ഇല്ലാതെ വാശിയും ദേഷ്യവും കാണിക്കുന്നത്…. നിന്നോട് അടികൂടാനല്ല ഞാൻ വന്നത്….
അവളൊന്നും മിണ്ടാതെ തന്റെ ജോലി തുടർന്നു…..
കുറച്ചു നേരം നോക്കി നിന്ന ശേഷം നന്ദു അവൾ അലക്കി വെച്ചത് എടുത്തു വെള്ളത്തിൽ പിഴിനെടുത്തു…
“ഒന്ന് പോയി തരുന്നുണ്ടോ ഇവിടുന്ന്…..
രേവതി ദേഷ്യതോടെ പറഞ്ഞു കൊണ്ട് അവയൊക്കെ അവളുടെ കയ്യിൽ നിന്ന് ബലമായി വലിച്ചെടുക്കവേ അത് കീറി രണ്ടാളുടെ കയ്യിലുമായി ഇരുന്നു…
ഹരിയുടെ ഷർട്ടായിരുന്നത്…..
“ടി……..
നന്ദു വിനെ അനേഷിച്ചു അങ്ങോട്ടേക്ക് വന്ന ഹരി ആ കാഴ്ച കണ്ട് ദേഷ്യത്തോടെ അവൾടടുത്തെക്ക് വരവേ നന്ദു മുന്നിൽ ചെന്ന് നിന്ന് അവനെ തടഞ്ഞു
“നന്ദു… മാറ്…. അവളുടെ അഹങ്കാരം കണ്ടില്ലേ…. നേരാവണ്ണം ഒന്നും ചെയ്യുകയും ഇല്ല… ആരെങ്കിലും ചെയ്‌തലവൾക്ക് ഒട്ട് പിടിക്കുകയും ഇല്ല…. പണ്ടേയുള്ള ഇവള്ടെ സ്വഭാവമാണിത്… ഇവളെയാണോ നന്നാക്കിയെടുക്കാൻ നീ നടക്കുന്നത്….. നന്നാക്കിക്കൊ….. എന്നിട്ട് നിന്റെ പരിചയത്തില് ഉള്ള എവനെങ്കിലും പിടിച്ചു കെട്ടിച്ചു കൊടുത്തു ശല്യം ഒഴിക്ക്…. എന്നാലെങ്കിലും എല്ലാവർക്കും സ്വസ്ഥത കിട്ടട്ടെ…..
അതും പറഞ്ഞു ഹരി ദേഷ്യത്തിൽ അകത്തേക്ക് പോകവേ രേവതിക്ക് സങ്കടം സഹിക്കാനായില്ല….
തീർത്തും ഒറ്റപെട്ടത് പോലെ തോന്നിയവൾക്ക്….
കരഞ്ഞു കൊണ്ട് തുണികൾ തിരുമ്മിയെടുക്കുന്ന അവളെ നന്ദു സഹതാപതോടെ നോക്കി നിന്നു…
പിന്നെ അതിൽ നിന്നും തങ്ങളുടെ തുണികൾ എടുത്തു അടുത്ത കല്ലിലിട്ട് അലക്കാൻ തുടങ്ങവേ രേവതി തടഞ്ഞു
“ഞങ്ങളുടെ തുണി ഞങ്ങള് തന്നെ കഴുക്കികൊളാം നീ ബുദ്ധിമുട്ടണ്ട….
അവളുടെ മുഖത്തേക്ക് നോക്കാതെ ഗൗരവത്തിൽ പറഞ്ഞു കൊണ്ട് നന്ദു ജോലി തുടർന്നു
ഇടയ്ക്ക് ഓട്ട കണ്ണിട്ട് നോക്കുമ്പോ പെണ്ണ് ഇങ്ങോട്ട് നോക്കുന്നുണ്ട്…..
ഒരു ചെറിയ അട്ടമൊക്കെ ഉണ്ട്….. സാരമില്ല…. മോളെ നിന്നെ ഞാനിങ്ങനെ ഇടയ്ക്ക് ഓരോ ചെറിയ തട്ടും തന്ന് ആട്ടി ആട്ടി…. കരിക്ക് വീഴ്ത്തിക്കോളാം……
അങ്ങനെ മനസ്സിൽ വിചാരിച്ചോണ്ട് ആത്മാർത്ഥമായി തന്നെ പണിയെടുത്തു…..
?
“ലക്ഷ്മിവല്യമ്മ ഇതെങ്ങോട്ടാ…..
വൈകുന്നേരം പറമ്പില് കൊത്തി പെറുക്കൽ കഴിഞ്ഞു മുറ്റത്തേക്ക് നടക്കുമ്പോഴാണ് അമ്മച്ചി അവിടെ നിന്ന് റോന്തു ചുറ്റുന്നത് കണ്ടത്
“ഞാൻ… വെറുതെ… ഒന്ന് നടക്കാനായിട്ട്….
“ഓഹോ…. അങ്ങനെയാണോ…. അപ്പോ വെറുതെ നടക്കാ….. സാരില്യ…..ദേവിഅമ്മായി ആ ചൂലിങ്ങു തന്നെ….
മുറ്റമടിച്ചു കൊണ്ടിരിക്കുന്ന അമ്മായി ചൂല് എന്റെ നേരെ നീട്ടവേ ഞാനത് വാങ്ങി അമ്മച്ചിക്ക് കൊടുത്തു
“വെറുതെ നടക്കണ്ട…. ആ നേരം കൊണ്ട് ദേ മുറ്റം മൊത്തം അടിച്ചു വാരികൊണ്ട് നടന്നോ…. എന്താ വെറൈറ്റി അല്ലെ…..
അവരെന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു. പിന്നെ അത് വാങ്ങി മുറ്റമടിക്കാൻ തുടങ്ങി…
“ഇതെന്താണ് വല്യമ്മേ…. ഇത്ര നാളായിട്ട് മുറ്റമടിക്കാൻ അറിയില്ലേ…. ഇങ്ങനെ പതിയെ അടിച്ചു വാരിയാൽ ദേ ചവറൊക്കെ പറക്കുന്നു…… ഇങ്ങനെ പോയാൽ ഇന്ന് ഇരുട്ടി വെളുത്താലും ഇ പണി തീരില്ല…..
“എനിക്കിതൊന്നും ശീലമില്ല അതാ….
ഒരു പുതുപെണ്ണിന്റെ ശൈലിയിൽ അവരത് പറയവേ എനിക്ക് ചിരി വന്നു….
“എങ്കിൽ വല്യമ്മ എന്റെ കൂടെ പോര് നമുക്ക് പാത്രം കഴുകാം….
ലക്ഷ്മി ഒന്നാലോചിച്ചു….എച്ചിൽ പാത്രങ്ങൾ കൂട്ടിയിടുന്ന രീതി ഇവിടില്ലാത്തതു കൊണ്ട് അധികം പാത്രങ്ങൾ കാണില്ല….
മുറ്റമടിയേക്കാൾ എന്തു കൊണ്ടും ഭേദം പാത്രം കഴുകൽ തന്നെ…..
അങ്ങനെ വിചാരിച്ചു അടുക്കളയിൽ കേറിയവർ ഞെട്ടി പോയി….
തട്ടിൻപുറത്ത് സൂക്ഷിച്ചു വച്ചിരിക്കുന്ന പഴയ പാത്രങ്ങൾ ഉൾപ്പെടെ ഒരു പാത്രകട തന്നെ അവരെ കാത്തു അവിടെ ഇരികുകയിരുന്നു
“തട്ടിൻപുറത്തെ പാത്രങ്ങളൊക്കെ ആകെ പൊടി പിടിച്ചു നാശായി…. അത്കൊണ്ട് അതൂടെ കഴുകി എടുക്കാൻ മുത്തശ്ശി പറഞ്ഞു…..
ലക്ഷ്മി അവളെ ദയനീയമായി നോക്കവേ നന്ദു ചുണ്ട് കടിച്ചു പിടിച്ചു ചിരിയാടക്കി….
“പെട്ടെന്ന് തീർത്താൽ ഉടനെ അടുത്ത പണി തരാം..അല്ലെ നന്ദു…..
ശ്രെദ്ധ ചിരിയോടെ അവളോട് ചോദിക്കവേ നന്ദു നിഷ്കളങ്കമായി അവരുടെ മുഖത്തേക്ക് നോക്കി അതേയെന്ന അർത്ഥത്തിൽ തലയാട്ടി….
തുടരട്ടെ…