Story written by SMITHA REGHUNATH
അമ്പലത്തിലെ സപ്താഹത്തിന്റെ നാലാം ദിവസത്തെ ഉച്ചയ്ക്കത്തെ
പാരായണത്തിന് ശേഷമുള്ള പ്രസാദമൂട്ടിന് ക്യൂവിൽ നില്ക്കൂമ്പൊഴാണ് ….ചെവിയിലേക്ക് ഈയം കോരിയൊഴിച്ചത് പോലുള്ള വാക്കൂ കൾ വന്ന് വീണത്,,
കാമക്കൂത്ത് മൂത്ത് കണ്ടവന്റെ കൂടെ പോയവളുടെ മോള് പുറത്തേക്ക് വന്ന് തുടങ്ങിയോ ശാരദേച്ചി…
“ഇനി മോള്ന്നാണ് വേലി ചാടുന്നത് ആർക്കറിയാം.”
ആ നാട്ടിലെ പ്രധാന കര കമ്പിയായ രേണുക ഉറ്റത്തോഴിയായ ശാരദയോട് പറഞ്ഞു: ‘രണ്ടാളും കുലുങ്ങി’ ചിരിച്ച് കൊണ്ട് ആ പെൺകുട്ടിയെ നോക്കി..
അപമാനം കൊണ്ട് തല താണ അവളുടെ കൈകള് മുറുകെ പിടിച്ച് കൊണ്ട് അവളുടെ അപ്പച്ചി അവളെ ഒന്ന് നോക്കി…
ദയനീയമായിരുന്നു അവളുടെ മുഖം കൺകോണിൽ ഊറിക്കൂടിയ മിഴിനീര് കവിളിൽ തട്ടി ധാരയായ് ഒഴുകുമ്പൊൾ അവരുടെ ഹൃദയവും നൊന്തും …
നീരജെ മോളെ കരയാതെടി,,,,അവർ അവളെ സമാധാനിപ്പിക്കാൻ നോക്കി…
ശോഭ അപ്പച്ചിയോട് ഞാൻ പറഞ്ഞതല്ലേ ഞാൻ വരുന്നില്ലന്ന് എന്റെ അമ്മ ചെയ്ത് തെറ്റിന് ഞാനെന്ത് ചെയ്യനാ,,,
മോളെ നീ വിഷമിക്കാതെടി…
ശോഭ പതിയെ ശാരദയുടെയും, രേണുക യുടെയും അടുത്തേക്ക് ചെന്നൂ…
ചേച്ചിമാരെ നന്നായിരിക്കുന്നു നിങ്ങൾക്ക്മുണ്ട് പെൺമക്കൾ നാളെ അവർക്ക് ഇത്തരത്തിൽ അല്ലങ്കിൽ മറ്റൊരു തരത്തിൽ ആരെങ്കിലും നാല് ആള് കേൾക്കെ,,അപമാനിക്കുമ്പൊൾ ഇതേ നൊമ്പരത്തോടെ ആ കുഞ്ഞുങ്ങളൂം നിൽക്കും….എന്റെ ഏട്ടന്റെ ഭാര്യ നാട് വിട്ട് പോയത് ഈ കുഞ്ഞിന്റെ കുറ്റം കൊണ്ടാണോ ? അമ്പലത്തിൽ വരുന്നത് ഈശ്വരനെ ഭജിക്കനാണ് അല്ലാതെ ഈ പുഴുത്ത നാവ് കൊണ്ട് ….അല്ല ഞാനൊന്ന് പറയുന്നില്ല…
നീ വാ … മോളെ അപ്പച്ചിയുടെ കൈക്ക് പിടിച്ച് ഊട്ട് പൂരയിലേക്ക് നടക്കൂമ്പൊൾ കയ്യിലിരുന്ന പാത്രത്തിലേ അന്നത്തിലേക്ക് ഒരു തുള്ളി കണ്ണൂനീർ വീണു.,,,
തിരികെ വീട്ടിലേക്ക് അപ്പച്ചിക്കൊപ്പം നടക്കൂമ്പൊൾ നേരിട്ട അപമാനത്തിന്റെ തീച്ചൂളയിലെ വെന്തുരുകുന്ന മനസ്സിന് കുളിര് കോരിയിടാൻ അപ്പച്ചി ശ്രമിച്ച് കൊണ്ടെയിരുന്നു …
അമ്മ പോയിട്ട് ഇത്രയും നാളായിട്ടും തന്നെ കാണുമ്പൊൾ മനുഷ്യർ കാട്ടുന്ന പുശ്ച ചിരിയും കളിയാക്കലും കണ്ടില്ല കേട്ടില്ലന്ന് വെച്ച് ഓരോ ദിനവും തള്ളി നീക്കി… അധികം പുറത്തേക്ക് ഇറങ്ങാത്ത തന്നെ അപ്പച്ചി നിർബ്ധിച്ചാണ് അമ്പലത്തിൽ കൊണ്ട് പോയത്…
ഇന്ന് തനിക്ക് അഞ്ജാതമാണ് എന്തിന്റെ പേരിലാണ് അച്ഛനെയും തന്നെയും ഉപേക്ഷിച്ച് പാലം പണിക്ക് വന്ന തമിഴന്റെ കൂടെ അമ്മ പോയതെന്ന് … അച്ഛന്റെയും അമ്മയുടെയും സ്നേഹം കണ്ടാണ് താൻ വളർന്നത്… ഒരിക്കൽ പോലും അവർ തമ്മിൽ വഴക്കിട്ടതായ് ഞാൻ കണ്ടിട്ടില്ല … ഞാനെന്ന് വെച്ചാൽ ജീവനായ എന്നെ ഉപേക്ഷിച്ച് എന്തിനാണ് എന്റെ അമ്മ പോയത് ,,,, ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമായ്,,,,
ഡിഗ്രിക്ക് കോളേജിലേക്ക് അഡ്മിഷൻ കൊടുത്തപ്പോൾ അച്ഛനോട് ഒരുപാട് കെഞ്ചിയാണ് വീട്ടിൽ നിന്ന് കുറച്ച് അകലെയുള്ള കോളേജിൽ ചേർന്നത്’ ”
വേറൊന്ന് കൊണ്ടല്ല. അവിടങ്കിലും അപമാനവും കളിയാക്കലും ഇല്ലാതെ പഠനം പൂർത്തിയാക്ക മല്ലോ എന്ന് കരുതി…
വീട്ടിൽ നിന്ന് ദൂര കുടുതൽ ഉള്ളത് കൊണ്ട് ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്….
അത് വേറൊരു ലോകമായിരുന്നു ..അത് വരെ മനസ്സിലടക്കി വെച്ച സങ്കടങ്ങളും വീർപ്പൂമുട്ടലു,,വീട്ടൊരു ജീവിതം സുഖകരമായ ജീവിതം… കലാലയ വർണ്ണങ്ങളും, പ്രണയവും, തേപ്പും, കളിയും ചിരിയും മായി ജീവിതത്തിന്റെ തിരിച്ച് കിട്ടാത്ത സുവർണ്ണക്കാലഘട്ടം …
അവിടെ വെച്ച് എനിക്ക് കിട്ടി ചെറിയൊരു പ്രണയം, ശരത് എന്റെ ക്ലാസ്സിൽ തന്നെയായിരുന്നു .. ആദ്യം സൗഹൃദത്തിൽ തുടങ്ങി പീന്നീട് പ്രണയത്തിലേക്ക് വഴിമാറിയ ബന്ധം:,,,,
ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചെങ്കിലും എല്ല പ്രണയവും നിറവേരില്ലല്ലോ … ആ കലാലയത്തിൽ തന്നെ അടക്കം ചെയ്ത പ്രണയം..
പീന്നീട് വിവാഹിതയായ്…
ഭർത്താവും ,മോളും ഉണ്ട്… ഇടയ്ക്കാണ് ഭർത്താവിന് പുതിയ ഫോൺ വാങ്ങിയപ്പൊൾ പഴയ ഫോൺ നിരജക്ക് കൊടുത്തു… …
പതിയെ വാട്സ്പ്പ്, ഫേയ്സ്ബുക്ക് എല്ലാം എടുത്ത് ഭർത്താവ് മോളും പോയി കഴിയുമ്പൊൾ ഫ്രീ ആകൂ, പതിയെ ഫോൺ ഓണാക്കി പഴയ കൂട്ടുകാരെ ഓരോരുത്തരായ് സൗഹൃതം പുതുക്കി:
അങ്ങനെയിരിക്കെയാണ് ഫ്രണ്ട് ലിസ്റ്റ് റീക്സ്റ്റിൽആ പേര് കണ്ടത്
“ശരത്ചന്ദ്രൻ “!!!
പേരും ആളുടെ ഫോട്ടോയും കണ്ടതെ.. ഒരു നിമിഷം ഷോക്കേറ്റത് പോലെ നീരജ ഫോണിലേക്ക് തുറിച്ച് നോക്കി..
കുറച്ച് നിമിഷത്തിന് ശേഷം മെസേജിന്റെ ടീം..ടീം .. ശബ്ദം കേട്ടത്…
മെസേജ് ഓപ്പൺ ആക്കി നോക്കൂമ്പൊൾ ശരത് ആണ്
ഹായ്…നീരജ ..മനസ്സിലായില്ലേ…ഞാൻ തന്റെ ശരതാണ്,,,
അവൾ ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ… ഇരുന്നു …
പെട്ടെന്നാണ് അവളുടെ മനസ്സിലേക്ക് ഭർത്താവിന്റെയും കുഞ്ഞിന്റെയും മുഖം കടന്ന് വന്നത്….
കഥകളിലും, സിനിമകളിലും വായിച്ചതും, കണ്ടതും പോലെ വിവാഹശേഷം അടുക്കളയിൽ നിൽക്കൂമ്പൊൾ പിൻകഴുത്തിൽ ഉമ്മ വെച്ചിട്ടില്ല … എപ്പൊഴും കെട്ടി പിടിക്കുകയും.. മോളെ… വിളിക്കുകയും.. സ്നേഹപ്രകടനങ്ങൾ പുറമേ പ്രകടിപ്പിച്ചിട്ടുമില്ല… പക്ഷേ ഒന്നറിയാം… ആ ഉള്ള് നിറയെ താനാണ്… തന്നോടുള്ള സ്നേഹമാണ്…. പ്രഷർ പെട്ടെന്ന് കൂടി മോളെ ഓപ്പറേഷൻ ചെയ്ത എടുത്തപ്പൊൾ മോൾക്ക് തൂക്ക കുറവ് കാരണം ഇൻകൂബേറ്ററിൽ വെച്ചതും ….പാൽ നിറഞ്ഞ് സ്തനങ്ങളിൽ വേദന തിങ്ങിയ പ്പൊൾ ആരോടും പറയും എന്നറിയാതെ വിങ്ങിക്കരഞ്ഞപ്പൊൾ എന്താ കാര്യമെന്നും ..താൻ അത് പറഞ്ഞപ്പൊൾ … ഒരു കുഞ്ഞിനെപ്പോലെ വായ് കൊണ്ട് പാൽ വലിച്ച് വായിലാക്കി വാഷ്ബേയിസിനലേക്ക് തുപ്പി കളയുമ്പൊൾ ആ കണ്ണൂകളിൽ കണ്ടത് ഭാര്യയോടുള്ള കാമം അല്ല.. അവളുടെ വേദന അല്പമെങ്കിലും ആ പ്രവൃത്തിയിലുടെ കുറയ്ക്കാൻ കഴിയുമെന് പ്രതീക്ഷയാണ് ….
തന്റെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന എല്ലാ ഭർത്താക്കൻമാർക്കും എല്ലായ്പ്പൊഴും ഭാര്യമാരെ ചക്കരെ, പൊന്നെ, തേനെ, എന്ന് വിളിക്കാൻ സമയം കാണില്ല… എന്നാൽ മുഖപുസ്തകത്തിലെ കാമുകൻമാർക്ക് ഇതിനെല്ലാം നേരം കാണും….
കുളിര് കോരുന്ന വാക്കിൽ കിട്ടുന്ന ഇത്തിരി സുഖത്തിന് വേണ്ടി പിന്നെ മെസേജ്കളുടെ പൂമഴ’ ആയിരിക്കൂ…
അമ്മ വേലി ചാടിയാൽ മകൾ””…ഒരു അശരീതി പോലെ ചുറ്റും മുഴങ്ങൂന്നതായ് നീരജയ്ക്ക് തോന്നി…..
ഒരു ഹായിൽ തുടങ്ങുന്ന ഈ ബന്ധം നാളെ പതിവിൽ കവിഞ്ഞ് വളർന്നാൽ…. ഇല്ല … ആ മെസേജുകളും ആ പേരും ബ്ലോക്ക് ചെയ്ത് ഫോൺ മേശപ്പുറത്തേക്ക് വെയ്ക്കൂമ്പൊൾ കല്യാണഫോട്ടോ എടുത്ത് സാരി തലപ്പ് കൊണ്ട് തുടച്ച് അവൾ യഥാസ്ഥാനത്ത് വെച്ചൂ..