അവൾക്ക് വേണ്ടി
എഴുത്ത്: നിഷാ മനു (നീയും ഞാനും)
നീ പൊയ്ക്കോളൂ ഞാൻ വരുന്നില്ല. എല്ലാവരും ഫാമിലിയോടെയാവും വരുക. ഞാൻ തനിച്ചു വന്നാൽ എല്ലാരും ചോദിക്കും. നീയും വൈഫും പോയി അടിച്ചു പൊളിക്ക്….ആരെങ്കിലും ചോദിച്ചാൽ എനിക്ക് പനിയാണെന്ന് പറഞ്ഞാൽ മതി…ഫോൺ കട്ട് ചെയ്തു തിരിഞ്ഞു നോക്കിയതും അവൾ അവിടെ നിൽക്കുന്നു…
ഒന്നും പറയാതെ തലയും താഴ്ത്തി അവൻ അകത്തേക്ക് നടന്നു….പിറകെ അവളും..
ഹരിയെട്ടാ ഒന്ന് നിൽക്കുമോ???
മ് എന്താ?
കുറെ ആഗ്രഹിചതല്ലേ….മക്കളെയും കൊണ്ട് പൊയ്ക്കോ…
എന്നിട്ട് വേണം അതും പറഞ്ഞ്നിനക്ക് ഞങ്ങൾക്കൊപ്പം വരാൻ അല്ലെ? അവിടയും കൂടെ നാണം കെടാൻ എനിക്ക് വയ്യ അവന്റെ ആ സംസാരം അവൾക്ക് ഹൃദയത്തിൽ ആണ് കൊണ്ടതും…
പതിയെ അവൾ മുറിയിലേക്ക് നടന്നു….
എവിടയും സ്വസ്ഥം തരില്ല ഒന്നിനും കൊള്ളാത്ത ശവം ഒരു പട്ടിയെ ആട്ടുന്നത് പോലെയാണ് അവൻ അവളെ നോക്കി പറഞ്ഞത് …
കരഞ്ഞു കൊണ്ട് അവൾ ഒന്ന് തിരിഞ്ഞു… എന്നിട്ട് അവനോട് പറഞ്ഞു
ഈ നിമിഷം ഭൂമി പിളർന്നു പോയിരുന്നെങ്കിൽ ഈ നശിച്ച ജീവിതം ഇവിടെ അവസാനിക്കുമായിരുന്നു… നിങ്ങൾ എന്താ പറഞ്ഞത് ഒന്നിനും കൊള്ളാത്ത ശവം എന്ന് അല്ലെ..?
കല്യാണം കഴിഞ്ഞു ഒരു കുട്ടി ഉണ്ടാവുന്നത് വരെ ഈ ശവത്തിനോട് നിങ്ങൾക്ക് നല്ല സ്നേഹമായിരുന്നു.. ആഴ്ചയിൽ ഒരു തവണയെങ്കിലും എനിക്ക് ഇഷ്ടമുള്ള കടൽ കാണാൻ കൊണ്ട് പോവുമായിരുന്നു . ഞാൻ എന്റെ കൈ വിടുവിച്ചാലും നിങ്ങൾ ഒന്നുടെ മുറുകെ പിടിക്കുമായിരുന്നു. ഒന്നുടെ വണ്ണം വെയ്ക്കാൻ മൂക്കറ്റം കഴിപ്പിച്ചു…
അപ്പോഴൊക്കെ പറയുമായിരുന്നു നിങ്ങളെ പോലെ ഒരുത്തന് എന്നെ പോലെ സർവ്വ ഗുണങ്ങളും ഉള്ള ഒരു പെണ്ണിനെ കിട്ടിയത് ഭാഗ്യം ആണെന്ന്…. ഒപ്പം കുട്ടുകർക്കു നല്ല കുശുമ്പണ് എന്നും.. പുറത്തേക്ക് പോവുമ്പോൾ ആരേലും എന്നെ നോക്കുന്നു എന്ന് കണ്ടാൽ ചേർത്ത് പിടിക്കുമായിരുന്നു..
രണ്ടാമത്തെ കുട്ടി ഉണ്ടായപ്പോൾ ഞാൻ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത് .. ഈ കാണുന്ന വണ്ണം വെച്ചതോ?ഭക്ഷണം കഴിച്ചു വച്ച തടിയല്ല . എത്ര മാത്രം അവഗണനകൾ എനിക്ക് നേരെ നിങ്ങൾ തൊടുത്തു വിട്ടിട്ടുണ്ട് . അതൊക്കെ കൊണ്ടത് എന്റെ ഈ നെഞ്ചിലാണ്
നിങ്ങൾക്കറിയോ രണ്ട് മൂന്ന് വർഷമായി ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു ജീവിക്കുകയാ ഞാൻ. അങ്ങനെയെങ്കിലും ഈ വണ്ണം കുറയുമല്ലോ എന്ന് കരുതി പക്ഷെ അതും വെറുതെ ആയിരുന്നു .. ഒന്നും വാരി വലിച്ചു തിന്നാത്താ എനിക്ക് ഇങ്ങനെ എല്ലാവർക്ക് മുൻപിലും ഒരു പരിഹാസപാത്രo അവാനായിരിക്കും വിധി…
എന്റെ മാത്രമല്ല പ്രസവിക്കുന്ന എല്ലാ അമ്മമാർക്കും ഇത് തന്നെയാ അവസ്ഥ . പക്ഷെ ചില ഭർത്താക്കാൻ മാർ സ്നേഹത്തോടെ ചേർത്ത് പിടിക്കും മറ്റു ചിലർ വഴിയിൽ ഉപേക്ഷിച്ചു. വേറെ കൂടു തേടി പോവും
നിങ്ങടെ കൂട്ടുകരോടൊക്കെ പറഞ്ഞു നടക്കുന്നുണ്ടല്ലോ . എന്റെ കൂടെ നടക്കാൻ നിങ്ങൾക്ക് നാണക്കേടാണ് എന്ന്. സാരി ഉടുതപ്പോൾ പറഞ്ഞു ഒരു കുട്ടിയാന നടക്കുന്നത് പോലെ നടക്കുന്നു എന്ന് . ചുരിദാർ ഇട്ടപ്പോൾ പറഞ്ഞു വാഴകാലിൽ പാന്റ് ഇട്ട പോലെ ഉണ്ട് എന്ന് .. ഇനി നിങ്ങൾ പറ ഞാൻ എന്താ ഇടണ്ടേ…
ഈ ഒരു അവസ്ഥ നിങ്ങൾക്കാണ് വന്നതെങ്കിലോ ഒരിക്കലെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? മനുഷ്യരാണ് വയസ്ആവും മനസിലെ ഇഷ്ട്ടം കുറഞ്ഞു തുടങ്ങുമ്പോൾ ചെറിയ കാര്യങ്ങൾ പോലും വലിയ തെറ്റുകളായി മാറിയേക്കാം
നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഈ ഒരു രൂപം ആയത് അത് നിങ്ങൾ മനസിലാക്കിയില്ല…
ഒരു പെണ്ണിന്റ ഭാഗ്യം എന്താണെന്നറിയോ? അവളെ മനസിലാക്കാൻ കഴിവുള്ള ഒരു ഭർത്താവ് ഉണ്ടാവുക എന്നതാണ് എനിക്ക് ആ ഭാഗ്യം ഇല്ല…
എന്റെ ഭാഗത്ത് എന്ത് തെറ്റ് കണ്ടാലും അത് എന്നോടാണ് പറയേണ്ടത് അല്ലാതെ കൂട്ടുകാർക്കൊപ്പമുള്ള ചർച്ചയിൽ അത് വലിച്ചിഴച്ചു അവർക്കൊപ്പം ഇരുന്ന് എന്നെ കളിയാക്കലല്ല..
ചേർത്ത് നിർത്തിയില്ല . എങ്കിലും. അവഗണനക്കും കളി യാക്കലിനും ഒരു പരുതി ഉണ്ട്. അത് ഓർത്താൽ നന്ന്….
നിങ്ങൾക്ക് ഞാൻ ഒരു ശല്ല്യം ആണെങ്കിൽ നമ്മുക്ക് പിരിയാം നിങ്ങൾ നല്ലൊരു പെണ്ണിനെ നോക്കി കല്യാണം കഴിക്ക്
അവൾ ഒരിക്കലും പ്രസവിക്കരുത് . പ്രസവിച്ചാൽ ഇത് പോലെ തടിച്ചു ഉരുണ്ടു പോവും.. കൂടെ കൊണ്ട് നടക്കാൻ നിങ്ങൾക്കും മടിയാവും… ഓരോ ആളുകളുടെയും മാറ്റം അത് പ്രകൃതി നിയമം മാത്രം… കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് അവൾ തിരിച്ചു നടന്നു.
അവന് മറുപടി പറയാൻ ഒന്നും തന്നെ ഉണ്ടായില്ല
കയ്യിൽ ഇരുന്ന മൊബൈൽ എടുത്ത് . കൂട്ടുകാരന്റെ ഫോണിലേക്ക് ഒരു കാളിങ് കൊടുത്തു…
അളിയാ നാളെ എപ്പോഴാ പോവുന്നത്.?
പത്തു മണിക്ക്. നീ വരുന്നുണ്ടോ?
ആ..വരുന്നുണ്ട്
ഒരു കാര്യം ചെയ്യാം ഞങ്ങൾ അത് വഴി വരാം നിന്നെ കൂട്ടാൻ…
അത് വേണ്ട നീ വിട്ടോ. ഞങ്ങൾ വന്നോളാം
ഞങ്ങളോ???? ഒരു കളിയാക്കൻ സ്വരത്തിൽ പറഞ്ഞു
അതെ ഞാനും എന്റെ പെണ്ണും മക്കളും….
എന്ത് പറ്റി ? കാക്ക മലർന്ന് പറക്കുമോ മച്ചാ…..
കാക്ക മലർന്നോ കമ്ഴ്ന്നോ നടന്നോ പറക്കട്ടെ. എവിടയോ വെച്ച് നഷ്ട്ടപെട്ട് പോയ എന്റെ മനസിനെ എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു . പുറമെയുള്ള ഭംഗിയെകാളും അകമേയുള്ള മനസിനാണ് ഭംഗി എന്ന് തിരിച്ചറിയാൻ ഒരു പാട് വൈകി പോയി……
എന്നാ പിന്നെ ഓൾ ദി ബെസ്റ്റ് മച്ചാനെ….
ചിരിക്കാൻ മറന്നു പോയവൻ. ചുമരിൽ തൂക്കി ഇട്ടിരിക്കുന്ന അവരുടെ കല്യാണഫോട്ടോയിലേക്ക് നോക്കി ഒന്ന് ചിരിച്ചു….
Nb: മാറ്റം അത് അനിവാര്യമാണ്.. മനുഷ്യൻആയാലും മൃഗങ്ങൾ ആയാലും….( തെറ്റുകൾ പൊറുക്കണേ )