നൈർമല്യം ~ ഭാഗം 09, 10 ~ എഴുത്ത് : NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഈ വെള്ളിയാഴ്ച അർജു വരും.അമ്മാളൂനെ കൂട്ടാൻ

വിശ്വാസം വരണില്ല.ചിറ്റ അത്രയ്ക്ക് ശല്യം ചെയ്തിട്ടുണ്ട്.

അമ്മാളൂ…വേണ്ടതൊക്കെ ഇപ്പോ തന്നെ എട്ത്ത് വെച്ചോ…അവസാനത്തേക്ക് വെച്ച മറന്ന് പോവും…

ചിറ്റ ഓർമിപ്പിച്ചു.അച്ഛനെ ചാരി നിന്നു.ഇത് വരെ വിട്ട് നിന്നിട്ടില്ല.

അർജൂന്റെ കാര്യങ്ങെല്ലാം കുട്ടി നോക്കണട്ടോ….

ചേർത്തി നിർത്തി അതു മാത്രം പറഞ്ഞു.

ഇപ്പോ പോവണ്ടാന്നു തോന്നുന്നു.എല്ലാരേം വിട്ട്….ഓർക്കുമ്പോ തന്നെ പേടി ആവണു.രാവിലെ അച്ഛന് ഭക്ഷണം എട്ത്ത് കൊടുക്കാൻ പറ്റൂല….രാത്രി കാലിൽ കുഴമ്പിട്ട് കൊടുക്കാൻ പറ്റൂല…വാസുമാമേടെ കൂടെ തൊടീല് പോയി പൂ പറിക്കാൻ പറ്റൂല…ചിറ്റേടെ പെറെകെ നേരിയതിന്റെ തുമ്പിൽ പിടിച്ച് നടക്കാൻ പറ്റൂല…സാവിത്രിയമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ പറ്റൂല…

ഈശ്വരാ..ഇതൊന്നും ഇല്ലാണ്ട് എങ്ങനെയാ ഞാൻ ജീവിക്കാ…

ചിറ്റേ…എനിക്ക് നിങ്ങളെ ആരേം വിട്ട് പോണ്ട…

അതിന് ആരാ വിട്ട് പോണേ…ഇടക്ക് വന്നൂടെ ഇങ്ങട്….ചിറ്റക്കും വെഷമം ഇണ്ട് എന്നാലും സാരല്ല

×××××××××××××××××××××××××××

അമ്മാളൂ..കാച്ചെണ്ണ എട്ത്ത് വെച്ചോ…

എടുത്ത് വെച്ചു…

സിന്ദൂരം എവ്ടെയാ വെക്കെണ്ടേ….

അത് സൈഡിലെ കള്ളീല് വെച്ചോ…

ചിറ്റേ…മതീ…അർജുവേട്ടൻ ഹോണടിക്കാൻ തൊടങ്ങി…

ചിറ്റ സാരി ഒന്നൂടി ശരിയാക്കി തന്നു.ചിറ്റ രണ്ടു കവിളിലും മാറി മാറി ഉമ്മ വെച്ചു.

സന്തോഷായിട്ട് പോയിട്ട് വാ…

സാവിത്രിയമ്മേയും വാസമാമേടെയും കൈ പിടിച്ചു യാത്ര ചോദിച്ചു.

എത്തീട്ട് വിളിക്കൂട്ടോ…

അച്ഛൻ അത്രേ പറഞ്ഞുള്ളൂ….എന്റെ കണ്ണു നെറഞ്ഞ് വരുന്നു.

വീണ്ടും ഹോൺ അടിച്ചു.അച്ഛൻ തന്നെ ഡോർ തുറന്ന് തന്നു.കാറിന്റെ കണ്ണാടിയിൽ കൂടി അച്ഛനും ചിറ്റേം കണ്ണു തുടക്കുന്നത് കണ്ടു.സീറ്റിൽ തല ചായ്ച്ച് ഇരുന്നു.അർജുവേട്ടൻ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചിരിക്കുന്നു.

ഇനീം കൊറേ ദൂരം ഉണ്ടോ…തല ചെരിച്ച് അർജുവേട്ടനെ നോക്കി

മ്ം…അര മണിക്കൂർ..

പിന്നെ സംസാരമില്ല…

സീറ്റിൽ കണ്ണടച്ച് കിടന്നു.

×××××××××××××××××××××××××××

ഈ മുറി ഉപയോഗിച്ചോ….

രണ്ട് റൂമുകളിൽ ഒന്നു കാണിച്ച് തന്ന് പറഞ്ഞ് മറ്റേ റൂമിലേക്ക് അർജുവേട്ടൻ പോയി.

റൂമൊക്കെ വൃത്തിയാക്കി..റാക്കിൽ ബാഗിലുള്ളതൊക്കെ എടുത്ത് വെച്ചു.കുളി കഴിഞ്ഞു.സിന്ദൂരം ഇട്ടു.കണ്ണാടിയിൽ കൂടി ആ സിന്ദൂര രേഖയിൽ വിരലോടിച്ചു. ഒരിക്കൽ അർജുവേട്ടനെ കൊണ്ട് തന്നെ തൊടീക്കും

എന്താടീ..നിനിക്ക് റൂമിൽ വരുവുമ്പോ ഡോറിൽ മുട്ടീട്ട് വന്നൂടെ..

ടീ ഷേർട്ട് കഴുത്തിലൂടെ ഇടുവായിരുന്നു അർജുവേട്ടൻ

ഞാനെന്റെ ഭർത്താവിന്റെ റൂമിലല്ലെ വന്നെ…വേറെ ആര്ടേം അല്ലല്ലോ…

നീയെന്താടീ…പിറുപിറുക്കുന്നേ…

വീട്ടിലേക്ക് വിളിക്കാൻ ഫോൺ വേണം.

ഇതാ…

ഞാൻ പോയി കഴിക്കാൻ വാങ്ങി വരാം…ഞാൻ വന്നിട്ട് വാതിൽ തുറന്നാ മതി.

ശരീ….

അമ്മാളൂവേ…

ഫോൺ എടുത്ത് അച്ഛൻ ഹലോന്നു പോലും പറഞ്ഞില്ല.

അച്ഛാ…..

ശബ്ദം മുറിഞ്ഞു പോയി…

യാത്ര സുഖായിരുന്നോ..

ആ…സുഖായിരുന്നു.

വാസുമാമേം സംസാരിച്ച് ചിറ്റ ഫോൺ എടുത്തു.മൊത്തം ഉപദേശം.രാസ്നാദി പൊടി തിരുമ്മാൻ…മുടി ശ്രദ്ധിക്കണം.അങ്ങനെ ചെയ്യര്ത്…ഇങ്ങനെ ചെയ്യര്ത്…എല്ലാം പറഞ്ഞു കഴിഞ്ഞിട്ടാ പാവം ശ്വാസം പോലും കഴിച്ചത്.

ഞാൻ ഒറ്റക്കുള്ളപ്പോൾ ഞാൻ തന്നെയാ ഭക്ഷണം എട്ത്ത് കഴിക്കാറ്.അതോണ്ട് ഈ വിളമ്പി തരലൊന്നും വേണ്ട.

ഭക്ഷണം പ്ലേറ്റിൽ എടുത്ത് കൊടുത്തതിനാ ഈ പറച്ചിൽ.ഞാൻ മൈന്റ് ചെയ്യാതെ കറിയും കൂടി ഒഴിച്ച് പ്ലേറ്റ് മുന്നീൽ വെച്ച് കൊട്ത്തു.പറഞ്ഞാ അനിസരിക്കില്ലാന്നു മനസിലായപ്പോ പറച്ചിൽ നിർത്തി ഭക്ഷണം കഴിച്ചു.

കഴിച്ചതും എഴുന്നേറ്റ് കൈ കഴുകി റൂമിലേക്ക് പോയി.ആള് റൂമിൽ കേറീന്നു ഉറപ്പാക്കിയിട്ട് അർജുവേട്ടൻ കഴിച്ച പ്ലേറ്റ് എടുത്തു.കുറച്ച് വറ്റ് ബാക്കി ഉണ്ടായിരുന്നു.അതെടുത്ത് കഴിച്ചു.എന്റെ പ്ലേറ്റിലെ ചോറ് മുഴ്വൻ അതിലേക്ക് മാറ്റി.കഴിക്കുന്നതിനിടക്ക് അർജുവേട്ടന്റെ റൂമിലേക്ക് ഇടക്ക് നോക്കി.

വെള്ളം….

ചൂടു വെള്ളം നിറച്ച ജഗ് നീട്ടിയിട്ട് പറഞ്ഞു.

രാവിലെ ഞാൻ പുറത്തൂന്ന് കഴിച്ചോളാം.

ജഗ് വാങ്ങി കൊണ്ട് പറഞ്ഞു.

××××××××××××××××××××××××××××

നിന്നോട് പറഞ്ഞതല്ലേ രാവിലെ ഭക്ഷണം വേണ്ടാന്ന്….

എനിക്ക് ബുദ്ധിമുട്ടൊന്നൂല്ല

നെയ്യിൽ ചുട്ടെടുത്ത ദോശ അർജുവേട്ടൻ കഴിക്കുന്നത് നോക്കി നിന്നു.

ഭക്ഷണം ആക്കിയാ അർജുവേട്ടൻ കഴിക്കുംന്നു ഉറപ്പായിരുന്നു.അച്ഛന്റെ അതേ ചിട്ടയാണ് അർജുവേട്ടന്.അതോണ്ട് ആ ഒറ്റക്ക് ഫ്ലാറ്റെട്ത്ത് നിക്കണത്.പുറത്തെ ഭക്ഷണം ഇഷ്ടമല്ല.സ്വന്തായിട്ട് ഇണ്ടാക്കി കഴിക്കും.ഇടക്ക് വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും കഴിക്കും.

അർജുവേട്ടൻ ജോലിക്ക് പോയപ്പോ ആകെ ഒരു മടുപ്പ്.സാരിക്കിടയിൽ വെച്ച അർജുവേട്ടന്റെ ഫോട്ടോ എടുത്തുനിശ്ചയത്തിന് എട്ത്തതാ.. പുഞ്ചിരിയോടെ നിക്കണ എന്റെടുത്ത് ഗൗരവത്തോടെ ഉള്ള മുഖം.ചിരിക്കണത് അപൂർവമായെ കണ്ടിട്ടുള്ളൂ.ആ ഗൗരവത്തോടും പോലും വല്ലാത്തൊരു ഇഷ്ടാണ്.അതു കൊണ്ടായിരിക്കാം എത്ര ദേഷ്യപ്പെട്ടിട്ടും പിറകെ അർജുവേട്ടാന്നു വിളിച്ച് നടക്കാൻ തോന്നണത്.എത്ര ദോഹിച്ചാലും പിന്നെയും പിറകെ പോവാൻ തോന്നും.ശരിക്കും ഒരു തരം ഭ്രാന്ത്.

അർജുവേട്ടന്റെ റൂമിൽ പോയിരുന്നു.

വല്ലാത്ത വീർപ്പ്മുട്ടൽ.വീട്ടിലാണേൽ എല്ലാ ഇടത്തും എത്തുമായിരുന്നു.സമയം പോവുന്നതറിയില്ല.ഇവിടെ ഇങ്ങനെ അടച്ച് മൂടിയിരിക്കുമ്പോൾ ശ്വാസം മുട്ടുന്ന പോലെ.പുറത്തിറങ്ങരുത് ന്നു പറഞ്ഞതാ…എന്നാലും വയ്യ ഇങ്ങനെ അടച്ചു മൂടി ഇരിക്കാൻ.

വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.ഒരു ഈച്ച പോലുമില്ല.തിരിച്ച് റൂമിൽ കേറാൻ പോവുമ്പോഴാണ് കൊറേ കവർ കൈയിൽ എടുത്ത് കൊണ്ട് ഒരു പെൺകുട്ടി വരുന്നു.ഇടക്ക് കവർ താഴെ വീണ് പോവുന്നു.അത് കുനിഞ്ഞെടുക്കുന്നു.

ഞാൻ സഹായിക്കണോ…

കവർ എടുക്കുന്നതിനിടെ എന്നെ നോക്കി

താങ്കസ്…

അതും പറഞ്ഞ് രണ്ട് കവർ എന്റെ കൈയിൽ തന്നു.

പുതിയ ആളാണോ…ഇവിടെ കണ്ടിട്ടില്ലാലോ…

അതേ..ദേ..അവിടെയാ…

അർജുൻന്റെ ആരാ….

ഭാര്യയാ….കുറച്ചേ ആയുള്ളൂ കല്യാണം കഴിഞ്ഞിട്ട്.

ഓ..അർജുൻൻ്റെ കല്യാണം കഴിഞ്ഞോ…ആരും പറയുന്ന കേട്ടില്ല.പുള്ളി ആരുമായും അത്ര കമ്പനിയല്ല.

അർജുവേട്ടൻ പണ്ടേ അങ്ങനെയാ.അധികം സംസാരിക്കില്ല.

ലവ് മര്യേജാണോ…

അല്ല വീട്ട്കാര് തീരുമാനിച്ചതാ.എന്റെ മുറച്ചെക്കനാ…

ഇതാ…കവർ…അവളുടെ ഡോറീനടുത്ത് എത്തിയപ്പോൾ കവർ നീട്ടി.

ഞാൻ പേര് ചോദിക്കാൻ വിട്ടു…എന്റെ പേര് ജാൻവി.തന്റെ പേരെന്താ…

നിത്യ തൃപ്ത..

ഇത് വരെ കേട്ടിട്ടില്ല ആ പേര്.ആരുടെ കണ്ടുപിടുത്തമാ.

അച്ഛമ്മേടെ..ഞാൻ ജനിക്കുന്നതിന് മുൻപേ പറഞ്ഞതാ പെൺകുഞ്ഞാണേൽ നിത്യ തൃപ്താന്നു ഇടണംന്നു.വീട്ടിൽ അമ്മാളൂന്നാ വിളിക്കുവ

ഞാനും അങ്ങനെ വിളിക്കാം.

××××××××××××××××××××××××××

എന്താ അമ്മാളൂ …പ്രസാദത്തിൽ നോക്കി പിറുപിറുക്കണത്

ജാൻവീ…ഇന്നും വെള്ളപ്പൂ കിട്ടിയില്ല.

എന്റെ അമ്മാളൂ…അതൊക്കെ അന്ധവിശ്വാസമാ…

അന്ധവിശ്വാസൊന്നു അല്ല.സാവിത്രിയമ്മ പറഞ്ഞതാ…

ഒരു കാര്യം ചെയ് നീ ആഗ്രഹം പറയ്…ഞാൻ പറയാം നടക്കുമോ ഇല്ലയോന്നു

അയ്യോ…നടക്കുന്നത് വരെ പ്രാർത്ഥിച്ചത് പുറത്ത് പറയാൻ പാടില്ല

അതും പറഞ്ഞ് അവളുടെ നെറ്റിയിൽ ചന്ദനം വരഞ്ഞു കൊടുത്തു.

××××××××××××××××××××××××××××

ജാൻവി കല്യാണമൊന്നും കഴിക്കുന്നില്ലേ….

പറ്റിയ ചെക്കനെ കിട്ടട്ടേ…നിന്റെ പരിചയത്തിൽ ആരെങ്കിലും ഉണ്ടോ…ഉണ്ടെങ്കിൽ പറയണേ…

എങ്ങനെത്തെ ചെക്കനെയാ വേണ്ടേ…

എന്തായാലും നിന്റെ അർജുവേട്ടനെ പോലത്തെ വേണ്ട..ചിരിക്കുകയുമില്ല. എപ്പോഴും ഗൗരവം.

ഞാൻ ചുമ്മാ മുഖം വീർപ്പിച്ചു

അയ്യോ…പെണ്ണിനു പിടിച്ചില്ല…ചുമ്മാ പറഞ്ഞതാണേ…..

കാം ആൻ്റ് കൂൾ ആയിട്ടുള്ള ആളായിരിക്കണം.നല്ല ചിരിയായിരിക്കണം.ആ ചിരി കണ്ടാൽ നമ്മൾടെ ദേഷ്യം തണുത്ത് ഇല്ലാതാവണം.കാണാൻ മോശമാവരുത്.നല്ല ഹ്യൂമർ സെൻസ് വേണം.പിന്നെ മോശമല്ലാത്ത ജോലി അത്രയും മതി.

പറ്റിയ ഒരാളുണ്ട്.വിഷ്ണൂന്ന പേര്.ആകാശവാണിലാ ജോലി.നല്ല ശബ്ദമാ….പക്ഷെ ഒരു കുഴപ്പമുണ്ട് അങ്ങേർക്ക് പഴയ പാട്ടേ ഇഷ്ടമുള്ളൂ.നിനിക്കാണേൽ ഇംഗീഷ് പാട്ടല്ലേ പറ്റൂ….

ബെസ്റ്റ് ….93.5 എഫ് എം പെണ്ണിന് ആകാശവാണി ചെക്കൻ….

ഉത്സവത്തിന് ഗാനമേളക്കൊക്കെ പാടും.രാത്രി ആയോണ്ട് കാണാൻ പോയിട്ടില്ല. ഉമ്മറത്ത് ഇരുന്ന് കേൾക്കും.എന്ത് രസാന്നറിയോ..പിന്നെ ചിരി..സൂപ്പറാ…നിന്റെ ചെക്കനു വേണ്ട എല്ലാ ഗുണവുമുണ്ട്.

എഫ് ബിയിൽ ഉണ്ടോ പുള്ളി…ഫുൾ നെയിം പറയ്

വിഷ്ണുദേവ് ന്ന നോട്ടീസിലൊക്കെ കാണാറ്.സ്കൂളിലും അത് തന്നെയാ. അർജുവേട്ടന്റെ കൂടെ പഠിച്ചതാ…

വി..ഷ്..ണു ദേ..വ്

ഇതിൽ ഏതാ…

ഇതാ…

കുറേ താഴേയായി കണ്ടു വിഷ്ണുവേട്ടന്റെ ഐഡി.

വിഷ്ണുവേട്ടന്റെ ചിരിച്ചു നിൽക്കുന്ന ഫോട്ടോ.ചന്ദനം ഒക്കെ തൊട്ട്.

ഇത് ഞങ്ങളുടെ അമ്പലാ…വിഷ്ണുവേട്ടൻ എന്നും രാവിലെ തൊഴാൻ വരാറുണ്ട്. അമ്പലത്തിന്റെ എല്ലാ പരിപാടിക്കും കാണും

പക്ഷെ ആള് ഒരു നിരാശ കാമുകനാ.എവിടുന്നോ അസ്സൽ തേപ്പ് കിട്ടീട്ടുണ്ട്…നീ ഇത് നോക്ക്…മുഴുവൻ നഷ്ട പ്രണയത്തെ പറ്റിയാ…

അതെനിക്കറിയില്ല….

റിക്വസ്റ്റ് അയച്ച് നോക്കട്ടെ…

രണ്ട് ദിവസം കഴിഞ്ഞിട്ടും ആ റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്തില്ല.

നമുക്ക് ആകാശവാണിയിൽ വിളിച്ചാലോ …അങ്ങേരുടെ പ്രോഗ്രാമിലേക്ക്

വേണ്ടേ….എനിക്ക് ഇനിയും നാട്ടിൽ പോവേണ്ടതാ…

അതിന് വിളിച്ചത് ആരാന്നു അറിയില്ലാലോ.നിന്റെ ആ ആകാശവാണിയെ ഞാൻ അങ്ങനെ വിടില്ല മോളെ

ജാൻവി ആരെയൊക്കെ വിളിച്ച് വിഷ്ണുവേട്ടന്റെ പരിപാടിടെ സമയവും വിളിക്കേണ്ട നമ്പറൊക്കെ വാങ്ങി.പിന്നെ ഫോൺ ഡയൽ ചെയ്ത് അങ്ങോടും ഇങ്ങോടും നടക്കും.

പിക് അപ്…പിക് അപ്

ഞാനാണേ നഖം തിന്നുവാണ്.

യാ….

ജാൻവിടെ അലർച്ച കേട്ടാ നോക്കിയത്.അവൾക്കു വിഷ്ണുവേട്ടന്റെ പ്രോഗ്രാമിൽ വിളിച്ചു കിട്ടിയ സന്തോഷ പ്രകടനമാ.നാള് കുറേ ആയി ഫോണും പിടിച്ച് നടക്കുന്നു.ജാൻവി ജോലി കഴിഞ്ഞ് വന്ന് അർജുവേട്ടൻ വരുന്നവരെ അവളുടെ ഫ്ലാറ്റിലായിരിക്കും.ഒരു അന്തവും കുന്തവുമില്ലാത്ത പെണ്ണ്.

എന്തൊക്കെയോ പൊട്ടത്തരം പറയണുണ്ട്.അവസാനം ഏതോ അടിച്ച് പൊളി പാട്ട് ചോദിച്ചു.വിഷ്ണുവേട്ടന്റെ മുഖത്തെ ഭാവമെന്തായിരിക്കുംന്നു ഓർക്കുമ്പോൾ ചിരി വന്നു.അങ്ങനെ വിഷ്ണുവേട്ടനെ ഇട്ട് വട്ട് കളിപ്പിക്കുന്നുണ്ട്.

പിന്നെ അവൾടെ സ്ഥിര പരിപാടി.ഫോൺ ചെയ്യുന്നത്.ഇടക്കേ കിട്ടു.പല പേരിലാ വിളിക്കുവ.ഒരു പ്രാവിശ്യം വിഷ്ണുവേട്ടനെ കൊണ്ട് പാട്ട് വരെ പാടിച്ചു.എപ്പോ വിളിച്ചാലും അടിച്ച് പൊളി പാട്ടേ ചോദിക്കൂ

ഞാനും ജാൻവിയും കൂടി നിക്കുന്ന ഫോട്ടോ എഫ്ബിയിൽ ഇട്ടു.എന്നിട്ട് റിക്വസ്റ്റ് അയച്ചു.അത് കണ്ടിട്ടാണെന്നു തോന്നുന്നു അവളെ ഫ്രണ്ടാക്കി.

ജാൻവീ ഞാൻ പോട്ടേ…അർജുവേട്ടൻ വരാറായി..

××××××××××××××××××××××××××××

ബെല്ലിന്റെ ശബ്ദം കേട്ട് വാതിൽ തുറന്നു.അർജുവേട്ടൻ…

കൈ വിട് അർജുവേട്ടാ…..എന്താ ഈ കാണിക്കുന്നേ…അർജുവേട്ടൻ മദ്യപിച്ചിട്ടുണ്ടോ…..

തിരിഞ്ഞ് നടന്ന എന്റെ കൈയിൽ മുറുകെ പിടിച്ച് വലിച്ചടുപ്പിച്ചു.

തുടരും…