മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
കുഞ്ഞനെ പിടിച്ചേ…ഒന്നു മുടി കെട്ടണം..പിന്നെ പൊട്ടും സിന്ദൂരോം വെക്കണം..കഴിഞ്ഞു….
അരുണേട്ടാ ഈ..സിന്ദൂരം ഒന്നു തൊട്ടു തന്നേ..കുഞ്ഞനെ ഒരു കൈയിൽ പിടിച്ച് നിറുകയിൽ സിന്ദൂരം ചാർത്തി തന്ന് നിറുകയിൽ ചുണ്ടമർത്തി.അരുണേട്ടനോട് ചേർന്നു നിന്നു.
അച്ഛമ്മേടെ അന്നു മോള് വന്നോ….
അരുണേട്ടന്റെ കൈയിൽ ഉറങ്ങി കിടന്ന കുഞ്ഞനെ അച്ചമ്മേടെ കൈയിൽ കൊട്ത്തു.അച്ഛമ്മ മോളെ ഉമ്മ വെക്കുന്നതു നോക്കി നിന്നു.ഇതെന്റെ കുഞ്ഞ്വോൾക്കായി കരുതി വെച്ചതാ…കുഞ്ഞന്റെ കഴുത്തിൽ ഒരു മാലയിട്ടു കൊട്ത്തു.
ശ്രീജ ചിറ്റ ആദ്യം സംസാരിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നെ സംസാരിക്കാൻ തുടങ്ങി.അവരുടെ രണ്ടു മക്കളും അവരുടെ കുടുംബവുമെല്ലാം ഉണ്ടായിരുന്നു.
അരുണേട്ടാ…നിങ്ങള് നല്ല കെട്യോനും കൂട്യാ….മുറീന്ന് ഷർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ടിരുന്ന അരുണേട്ടന്റെ പിറകിലെ ചുറ്റിപ്പിടിച്ച് പുറത്ത് തല വെച്ചു കൊണ്ട് പറഞ്ഞു.
ഇപ്പോഴാണോ..നിനക്കിത് തോന്നിയത്…ചുറ്റിയ രണ്ട് കൈയിലും പിടിച്ചു കൊണ്ട് അരുണേട്ടൻ ചോദിച്ചു.പറയെടീ….പിടിച്ച് മുന്നിലേക്കാക്കി ഇടുപ്പിൽ ചുറ്റി കൊണ്ട് ചോദിച്ചു.
മ്ഹ്ം…മ്ഹ്…കുഞ്ഞൻ വയറ്റിലുണ്ടായിരുന്നപ്പോ…എന്റെ മുഖം വരണ്ട് ഉണങ്ങിയപ്പോ…ചോന്ന് തക്കാളിയെ പോല്ണ്ട്ന്നു പറഞ്ഞു ഉമ്മ വെച്ചില്ലേ …എന്റെ അവലാതികൾ ഞാൻ പറയാതെ തന്നെ അറിഞ്ഞ് ചേർത്ത് നിർത്തി വരണ്ട പൊട്ടിയ ചുണ്ടിൽ ഉമ്മ വെച്ചില്ലേ…അപ്പോഴൊക്കെ…ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് കഴ്ത്ത് താഴ്ത്തി നെറ്റീല് നെറ്റി ഇടിച്ചു.
എന്റെ കിച്ചനെങ്ങനെ ഇര്ന്നാലും എനിക്കിഷ്ടാ….നീ എന്റെ അല്ലേ പെണ്ണേ…ഇളം കാറ്റിനേക്കാൾ ലോലമായ ശബ്ദം ഒരിക്കലും വറ്റാത്ത പ്രണയം ജനിപ്പിച്ചു.നാണവും പ്രണയവും കവിൾ ചുവപ്പിച്ചു.
?????????????
ഇതാ…അക്കുവിന്റെ വീട്….രണ്ടു നിലയുള്ള ഓടിട്ട വീടിന് മുന്നിൽ എത്തിയപ്പോൾ അരുണേട്ടൻ പറഞ്ഞു.മുറ്റത്ത് കളകളും കരിയിലകളുമായ് നിറഞ്ഞിരിക്കുന്നു.
അക്കു പോയതോടെ മാമി വീണു പോയി.അക്കുവിന്റെ ഏട്ടന്റെ കൂടെ ഗൾഫിലാ എല്ലാരും….പറഞ്ഞ് അവസാനിപ്പിക്കുമ്പോഴേക്കും അരുണേട്ടൻ കൈകളിൽ മുറുകെ പിടിച്ചു.അരുണേട്ടന്റെ മുഖത്ത് നോക്കാതെ തന്നെ ആ മനസിലെന്താന്നു എനിക്ക് വായിക്കാം പറ്റും.അക്കുവിന്റെ കുഴിമാടത്തിൽ എത്തിയപ്പോൾ അരുണേട്ടന്റെ കൈയീന്ന് വാങ്ങി.മോളെ എളിലെടുത്ത് അവൾക്ക് പൂക്കളേയും കിളികളേയും കാണിച്ചു കൊട്ത്ത് മാറി നിന്നു.ഇടക്ക് കുഞ്ഞൻ അരുണേട്ടനു നേരെ കൈ ചൂണ്ടുന്നുണ്ടായിരുന്നു.ഒരു പാട് നേരം കഴിഞ്ഞും വരാതായപ്പോൾ തിരിഞ്ഞു നോക്കി.മുട്ടു കുത്തിയിരിക്കുന്ന അരുണേട്ടനെയാണ് കണ്ടത്.അട്ത്ത് പോയി കൈകളിൽ മുഖം ഒളിപ്പിച്ചിരിക്കുന്ന അരുണേട്ടന്റെ ചുമലിൽ കൈ വെച്ചു.
എനിക്ക് മനസിലാവും…അരുണേട്ടാ..കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടും എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചപ്പോൾ പറഞ്ഞു.കാൽമുട്ടിൽ ചുറ്റിയിരുന്നു തന്നെ എന്നെ ചുറ്റിപ്പിടിച്ച് കരഞ്ഞു.
പോവാം….ഒരുപാട് കരഞ്ഞ് മനസ് സമാധാനമായപ്പോൾ പറഞ്ഞു.അരുണേട്ടന്റെ കൈയിലേക്ക് പോവാൻ കുഞ്ഞൻ ബഹളം വെച്ചപ്പോൾ കുഞ്ഞനെ എന്റെ കൈകളിൽ നിന്നുമെട്ത്ത് നടന്നു.
കുഞ്ഞനെ നെഞ്ചിൽ കിടത്തി എന്തോ എന്തോ അലോചിച്ചു കിടന്ന അരുണേട്ടന്റെ തേളിലേക്ക് തല വെച്ചു കിടന്നു.
കിച്ചൻ വേണായിരുന്നൂന്ന് തോന്നുന്നുണ്ടോ..അരുണേട്ടാ…കുഞ്ഞന്റെ മോളിൽ പതിയെ കൈ വെച്ച് കൊണ്ട് ചോദിച്ചു.
ഒരിക്കലുമില്ല പെണ്ണേ…കിച്ചനില്ലേ ഈ അരുണില്ല…നീയും മോളും ഇല്ലാത്ത ജീവിതം ചിന്തിക്കാൻ കൂടി വയ്യ……
തലയിൽ ഉമ്മ വെച്ച ശേഷം താടി തലയിൽ ചേർത്തു വെച്ചു.അരുണേട്ടന്റെ കൈകൾക്കുള്ളിൽ കണ്ണുകളടച്ചു കിടന്നു
??????????????
കുഞ്ഞന്റെ തലയിൽ വെച്ച തൊപ്പി കുഞ്ഞികൈ കൊണ്ട് എട്ത്ത് മാറ്റി.പിന്നേം വെച്ചു കൊടുത്തപ്പോൾ ചിണുങ്ങി കൊണ്ട് പിന്നേം തട്ടി കളഞ്ഞു.ഹെയർബാന്റോ തൊപ്പിയോ ഒന്നും വെക്കാൻ വിടില്ല.
കടൽക്കാറ്റ് കൊണ്ടാ കുഞ്ഞന് ഉവ്വാവ് വെരൂലേ…വീണ്ടും തൊപ്പി വെച്ച് കൊണ്ടു പറഞ്ഞു.എവ്ടെ ..അച്ഛന്റെ അല്ലേ മോള്…പിന്നേം തട്ടി കളഞ്ഞു.
നീ ആ സാരി തലേല് ഇട്ടു കൊട്ക്ക്…ഞങ്ങളുടെ യുദ്ധം കണ്ട് അരുണേട്ടൻ പറഞ്ഞു.അരുണേട്ടന്റെ കൈയീന്ന് കുഞ്ഞിനെ വാങ്ങി സാരി തലപ്പ് തലേൽ ഇട്ടു .സാരി തലപ്പും മാറ്റാൻ നോക്കുന്നുണ്ട്.
കിച്ചാ…അച്ഛനോടും അമ്മയോടും അനിയനോടും പറയ് നീ സന്തോഷത്തോടെയാ ജീവിക്കുന്നേ…ഞാൻ നിന്നെ പൊന്നു പോലെ നോക്കുന്നുണ്ട്ന്നു….ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
സന്തോഷാണെന്നു പറയാൻ പറഞ്ഞിട്ട് കരയുവാണ്.മുഖം കുനിച്ചു നിന്നപ്പോൾ താടീൽ പിടിച്ച് മുഖം ഉയർത്തി.
നീ കരയുന്ന കണ്ട് മോള് നോക്കുന്നത് നോക്കിയേ…ഇപ്പോ പൊട്ടുംന്ന പോലെ കുഞ്ഞി ചുണ്ട് വിതുംമ്പി നിൽക്കുന്ന കണ്ടപ്പോൾ കണ്ണു തുടച്ച് കുഞ്ഞനെ നോക്കി.ഞാൻ ചിരിച്ചതും ചുമലിലേക്ക് തല വെച്ച് കിടന്നു.
പോവാം…കുഞ്ഞന് തണുപ്പ് പിടിക്കും…അരുണേട്ടനത് പറഞ്ഞപ്പോൾ ഒന്നു കൂടി പൊളിഞ്ഞു കിടന്ന വീട്ടിലേക്ക് നോക്കി.മുറ്റത്തെ പഞ്ചസാര മണലിൽ പൊട്ടിയ ശംഖ് കിടക്കുന്നു.ഒന്നു കൂടി അവ്ടെയൊക്കെ നോക്കി അരുണേട്ടന്റെ കൂടെ നടന്നു. അച്ഛനും അമ്മയും അനിയനും എന്നെ നോക്കി നിൽക്കുന്ന പോലെ തോന്നിയപ്പോൾ വീണ്ടും തിരിഞ്ഞു നോക്കി.
????????????????
കിച്ചാ……
ദാ…വര്വാ……മോളിലെ റൂമിൽ നിന്നും അരുണേട്ടൻ കൂവി വിളിക്കുന്നത് കേട്ടു.മുറീല് പോയപ്പോൾ ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുന്നു.
എന്തിനാ അരുണേട്ടാ വിളിച്ചേ…അരുണേട്ടൻ ഒന്നും മിണ്ടാതെ അങ്ങനെ നിന്നു.
വിളിച്ചിട്ട് ആളെ കളിപ്പിക്കുവാണോ…
ഞാൻ പോവ്വാ…എത്ര വിളിച്ചിട്ടും മിണ്ടാതെ ആയപ്പോ തിരിഞ്ഞു നടക്കാൻ പോയതും ഇടുപ്പിൽ പിടിച്ച് അടുപ്പിച്ച് തോളിൽ തല വെച്ചു.
വിട്..അരുണേട്ട്…നോവുന്നു…എടുത്ത് ഒന്നു വട്ടം കറക്കി ടേബിളിൽ ഇരുത്തിച്ചു.
നിങ്ങക്കെന്താ വട്ടാണോ…ആഹ്…എനിക്ക് വേദനിച്ചൂട്ടോ…ഇടുപ്പിൽ തടലി കൊണ്ട് പറഞ്ഞു.ഇടതു വശത്തെ മീശ വലത് കൈ കൊണ്ട് പിരിച്ച് കൊണ്ട് ചിരിക്കുന്നു.
നമ്മക്ക് നമ്മ്ടെ പ്രേമിച്ച് നടന്ന കാലം ഒന്നൂടെ റിക്രിയേറ്റ് ചെയ്താലോ…
ഇത് ചെറിയ വട്ടൊന്നും അല്ല മുഴുത്ത വട്ടാ…ചിരിച്ചു കൊണ്ട് അരുണേട്ടൻ പറഞ്ഞപ്പോൾ ഇടുപ്പിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.
ഈ…പ്രണയം..പ്രേമം..സ്നേഹം..ന്നൊക്കെ പറയുന്നത് തന്നെ വട്ടല്ലേ മകളേ കൃഷ്ണ അരുൺ….
ഇങ്ങനെ പോയാ മിക്കവാറും നെല്ലിക്കാത്തളം വെക്കേണ്ടി വരും….അരുണേട്ടൻ പറഞ്ഞ അതേ താളത്തിൽ തിരിച്ചു പറഞ്ഞു.
ഈ വട്ട് നെല്ലിക്കാത്തളത്തിലൊന്നും നിക്കില്ല. മോളേ….പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും ചുണ്ടിൽ ചുണ്ടുകളാൽ ബന്ധിപ്പിച്ചിരുന്നു
??????????????
അരുണേട്ടൻ അടുക്കളേൽ വന്ന് വരാനായി കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചതും ഇല്ലാന്നു കണ്ണുകൾ കൊണ്ട് തന്നെ പറഞ്ഞു.
കിച്ചാ…
കൃഷ്ണാ…നിന്നെ അരുൺ വിളിക്കുന്നു….അമ്മയത് പറഞ്ഞതും അരുണേട്ടന്റെ പിന്നാലെ നടന്നു.തൊടീലെ മാച്ചോട്ടിൽ എത്തിയതും അവ്ടെ പിടിച്ചിരുത്തി മടിയിൽ കിടന്നു.
എന്ത്…ഭ്രാന്താ അരുണേട്ടാ…ഇത്…മുടിയിൽ വിരൽ കൊണ്ട് വെറ്തേ ചിക്കി ചികഞ്ഞു കൊണ്ടു ചോദിച്ചു.
ഇത് പുത്യ തരം ഭ്രാന്താ…അതിന്റെ പേര് കിച്ചൻന്നാ….മര്ന്ന് നിന്റെ കൈയിലുണ്ടോ…
ഇത് ശെരിക്കും ഭ്രാന്ത് തന്നെയാ….ചിരിയോടെ പറഞ്ഞു
നിനക്കീ…ഭ്രാന്തനെ ഇഷ്ടല്ലേ……
ഞാൻ പിന്നെ ആരെ ഇഷ്ടപ്പെടാനാ എന്റെ അരുണേട്ടനെ അല്ലാതെ…ഇഷ്ടംന്നു വെച്ചാ ഒരുപാട് ഇഷ്ടാ…..കാക്കത്തൊള്ളായിരത്തിലും കൂടുതൽ….
ഒരു ചെറു ചിരിയോടെ കണ്ണുകളടച്ച് ഞാൻ പറയുന്നത് കേട്ടു കിടന്ന അരുണേട്ടന്റെ നെറ്റിയിൽ മുത്തി.
എന്തിനാ കിച്ചാ പേടിക്കുന്നേ….വാ…ദേ നോക്കിയേ…അരയോളമേ വെള്ളമുള്ളൂ….കുളത്തിൽ ഏറ്റവും അവസാനത്തെ പടവിനു താഴെ നിന്നു കൊണ്ട് പറഞ്ഞു.
എനിക്ക് പേടിയാ…അരുണേട്ടാ…പേടിച്ച് പടവിൽ തന്നെ നിന്നു.
ഞാനില്ലേ…പിന്നെന്താ…കുളത്തിൽ കേറി വന്നു പിടിച്ചു വലിച്ചു.ചുറ്റിപ്പിടിച്ചു കൊണ്ട് കുളത്തിൽ മുങ്ങി.വെള്ളത്തിൽ നിന്നും ഉയർന്നു വന്നിട്ടും അരുണേട്ടനിലെ പിടിവിട്ടില്ല.തണുത്തു വിറച്ചു അരുണേട്ടനിൽ ഒന്നു കൂടി ചേർന്നു നിന്നു.മൂക്കിൻ തുമ്പിലേയും മുടിയിലേയും വെള്ളം അരുണേട്ടന്റെ നെഞ്ചിലേക്ക് വീണു. അരുണേട്ടന്റെ പ്രതികരണമൊന്നും ഇല്ലാത്തത് കണ്ട് തല ഉയർത്തി നോക്കിയപ്പോൾ എന്നെ നോക്കി ചിരിക്കുന്നു.
നിന്നെ ഞാൻ നീന്തൽ പഠിപ്പിച്ചു തരട്ടേ…മുഖത്തെ വെള്ളത്തുള്ളികൾ തുടച്ചു തന്നു കൊണ്ട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.മറുപടി പറയും മുന്നേ ചേർത്തു പിടിച്ച് വീണ്ടും മുങ്ങി.
????????????
അരുണേട്ടാ…മോളുണർന്നാ കരയ്യുംട്ടോ….അരുണേട്ടന്റെ കൈയിൽ പിടിച്ച് നടക്കവേ പറഞ്ഞു
മോളെ അമ്മ നോക്കിക്കോളും…മോളുണരുമ്പോഴേക്കും നമ്മൾ തിരിച്ചു വരും…കുളത്തിലെ കൽപ്പടവിൽ എത്തിയപ്പോൾ നിന്നു.
ഇവ്ടെ വച്ചല്ലേ..നമ്മൾ ആദ്യായി ഒന്നായേ…അതേ..നിലാവല്ലേ കിച്ചാ….തോളിൽ കൈകളമർത്തി കൊണ്ട് ചോദിച്ചു.
ഈ ജന്മം മുഴുവൻ ഓർക്കണ്ടേ നമുക്ക് ഈ നിമിഷം..പതിഞ്ഞ സ്വരത്തിൽ ചോദ്യത്തോടപ്പം കൈകൾ ഇഴഞ്ഞ് മുഖത്ത് എത്തിയിരുന്നു.വിറയലോടെ നെഞ്ചിൽ മുഖം അമർത്തി.വിറയ്ക്കുന്ന ചുണ്ടുകളോടെ മുഖം ഉയർത്തി എന്തിനോ വേണ്ടി വെമ്പുന്ന കണ്ണുകളിൽ നോക്കി.
പ്രണയവും കാമവും ഒന്നായൊഴുകിയപ്പോൾ അവരുടെ നഗ്നത മറയ്ക്കാനെന്ന പോലെ നിലാ വെളിച്ചം അവരെ പുതഞ്ഞു.ആ ജലപ്പരപ്പിൽ താനേ വിരിഞ്ഞ ഓളങ്ങളിൽ മേഘ കൂട്ടങ്ങൾക്കിടയിൽ നിന്നും ഒരാത്മാവിന്റെ കണ്ണീർ ഇറ്റു വീണു.അവനോടൊപ്പം വീണ്ടുമൊരു പുനർജന്മത്തിനായ് അവൾ ദൈവത്തോട് കേഴുമ്പോൾ അവന്റെ ഓർമച്ചെപ്പിലെ പൊൻതാലി ഒന്നു മിന്നി തിളങ്ങി.പാതിയിൽ കൊഴിഞ്ഞു പോയ അവളുടെ പ്രണയത്തിന്റെ പൂർണതയ്ക്കായ് ഇനി ഒരു ജന്മം അവന്റെ പാതിയായി അവൾ പുനർജനിക്കട്ടെ.നരനായാലും നരിയായാലും നായയായാലും..എന്തിന് ഒരു ചെറിയ കല്ലായാൽ പോലും
ഈ ജന്മം അരുൺ കൃഷ്ണയ്ക്കുള്ളതാണ്..അത് അവന്റെ നിനവിലായാലും ജീവിതത്തിലായാലും.ഇനിയെന്നും കൃഷ്ണ അവന്റെ നെഞ്ചിലെ മാർദവത്തിൽ തല ചായ്ച്ചുറങ്ങട്ടേ
അവസാനിച്ചു….
?അരുണിന് ഓർമ കിട്ടണംന്നു പറഞ്ഞു ഒരു പാട് പേർ…അന്നും അവൻ പ്രണയം പകർന്നു നൽകിയത് അവന്റെ അക്കുവിനാണ്…ആ താലിയും അക്കുവിന്റേതാണ്..?
?ഒരു സത്യം പറയട്ടേ…ഇത് ഞാൻ ചെറോകഥ ആക്കാനാ വിചാരിച്ചേ?
?ഒരു പാട് പേരോട് നന്ദി പറയാനുണ്ട്…ഒറ്റ വാക്കിൽ അത് പറഞ്ഞു അവസാനിപ്പിക്കുന്നില്ല..എങ്കിലും സപ്പോർട്ട് ചെയ്ത എല്ലാവർക്കും നിറയെ സ്നേഹം….?
ഇനി ട്വിസ്റ്റ് ഇട്വോന്നു ചോദിച്ചവരോട് ഇതാണ് ട്വിസ്റ്റ്…ദി എന്റ്.
എല്ലാരും കഥയെ പറ്റി അഭിപ്രായം പറയൂ….
ഇനി ഇത്തിരി നാൾ വഴി മാറി നടക്കട്ടേ…ഞാൻ ഇവ്ടെ ശരിക്കും വഴി തെറ്റി വന്നതാണ്.?
✋ഇനി ഒരു തിരിച്ച് വരവില്ല ശശ്യേ……✋